ചമയം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

അമരത്തിന് ശേഷം കടലിന്റെ പശ്ചാത്തലത്തിൽ നാടകം ജീവവായുവായ എസ്തപ്പാനാശാന്റെയും ആന്റോയുടേയും കഥപറയുന്ന ഭരതൻ-ജോൺപോൾ കൂട്ടുകെട്ടിൽ ഉണ്ടായ ചിത്രമാണ് ചമയം. മുരളി, മനോജ് കെ. ജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കൈതപ്രം-ജോൺസൻ കൂട്ടുകെട്ടിലുണ്ടായ മലയാളത്തിലെ എക്കാലത്തേയും നിത്യഹരിത ഗാനങ്ങൾ ഉൾപെടുന്നു എന്നതാണ്‌ മറ്റൊരു സവിശേഷത. ഭരതൻ സംവിധാനം ചെയ്‌ത ഈ ചിത്രം 1993-ൽ പുറത്തിറങ്ങി. സെവൻ ആർട്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ് നിർമ്മാണം, വിതരണം എന്നിവ നിർവ്വഹിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജോൺ പോൾ ആണ്.

ചമയം
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
നിർമ്മാണംജി.പി. വിജയകുമാർ
രചനജോൺ പോൾ
അഭിനേതാക്കൾമുരളി
മനോജ് കെ. ജയൻ
സിതാര
രഞ്ജിത
സംഗീതംജോൺസൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംദിനേശ് ബാബു
ചിത്രസംയോജനംബി. ലെനിൻ, വി. ടി. വിജയൻ
സ്റ്റുഡിയോസെവൻ ആർട്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
വിതരണംസെവൻ ആർട്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൻ.

ഗാനങ്ങൾ
  1. അന്തിക്കടപുറത്തൊരോല കുടയെടുത്ത് – എം. ജി. ശ്രീകുമാർ, ജോളി എബ്രഹാം
  2. രാജ ഹംസമേ – കെ. എസ്. ചിത്ര
  3. രാഗദേവനും നാദകന്യയും – എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചമയം_(ചലച്ചിത്രം)&oldid=2358272" എന്ന താളിൽനിന്ന് ശേഖരിച്ചത്