പട്ടണപ്രവേശം
മലയാള ചലച്ചിത്രം
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പട്ടണപ്രവേശം. 1987-ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സി.ഐ.ഡി.മാരായി മാറിയ ദാസനും (മോഹൻലാൽ) വിജയനും (ശ്രീനിവാസൻ) അന്വേഷിക്കുന്ന ഒരു കൊലപാതക കേസാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. മോഹൻലാലിനും ശ്രീനിവാസനുമൊപ്പം കരമന ജനാർദ്ദനൻ നായർ, അംബിക, തിലകൻ എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
പട്ടണപ്രവേശം | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | സിയാദ് കോക്കർ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | കോക്കേഴ്സ് ഫിലിംസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1988 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 158 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – ദാസൻ (രാംദാസ്)
- ശ്രീനിവാസൻ – വിജയൻ / തങ്കപ്പൻ
- കരമന ജനാർദ്ദനൻ നായർ – പ്രഭാകരൻ തമ്പി / കൊപ്ര പ്രഭാകരൻ
- അംബിക – ഗീത
- തിലകൻ – അനന്തൻ നമ്പ്യാർ
- കെ.പി.എ.സി. ലളിത – ഗീതയുടെ അമ്മായിയമ്മ
- അസീസ് – പോലീസ് ഓഫീസർ
- എൻ.എൽ. ബാലകൃഷ്ണൻ – ഐസക്ക്
- പറവൂർ ഭരതൻ – പ്രൊഫ. വിദ്യാധരൻ
- ഫിലോമിന – പ്രഭാകരൻ തമ്പിയുടെ അമ്മ
- ഇന്നസെന്റ് – ബാലൻ
- മാമുക്കോയ – ഗഫൂർ
- മാള അരവിന്ദൻ – ദാമു
- പ്രതാപചന്ദ്രൻ – അശോക് വർമ്മ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – ആഭ്യന്തരമന്ത്രി
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ശിശിരമേ നീ" | സതീഷ് ബാബു | 4:41 | |||||||
2. | "സൗഭാഗ്യം" | കൊച്ചിൻ ഇബ്രാഹിം, സതീഷ് ബാബു | 4:48 | |||||||
3. | "ശിശിരമേ നീ" | കെ.എസ്. ചിത്ര | 4:41 |
ഇതും കൂടി കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പട്ടണപ്രവേശം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പട്ടണപ്രവേശം – മലയാളസംഗീതം.ഇൻഫോ