ജോമോന്റെ സുവിശേഷങ്ങൾ
മലയാള ചലച്ചിത്രം
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ[2]. ഇഖ്ബാൽ കുറ്റിപ്പുറം രചന നിർവഹിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ ദുൽഖർ സൽമാൻ, മുകേഷ്, അനുപമ പരമേശ്വരൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്[3][4]. ഐശ്വര്യ രാജേഷ്, വിനു മോഹൻ ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. തൃശൂർ, തിരുപ്പൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്[5]. 2017 ജനുവരി 19ന് ജോമോന്റെ സുവിശേഷങ്ങൾ പ്രദർശനത്തിനെത്തി[6].
ജോമോന്റെ സുവിശേഷങ്ങൾ | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | സേതു മണ്ണാർക്കാട് |
രചന | ഇഖ്ബാൽ കുറ്റിപ്പുറം |
അഭിനേതാക്കൾ | ദുൽഖർ സൽമാൻ മുകേഷ് അനുപമ പരമേശ്വരൻ ഐശ്വര്യ രാജേഷ് ഇന്നസെന്റ് ഇർഷാദ് മുത്തുമണി |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | എസ്.കുമാർ |
സ്റ്റുഡിയോ | ഫുൾ മൂൺ സിനിമ |
വിതരണം | കലാസംഘം എവർഗ്രീൻ ഫിലിംസ് |
റിലീസിങ് തീയതി | 19 ജനുവരി 2017 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ആകെ | ₹32 കോടി (US$5.0 million)[1] |
അഭിനയിച്ചവർതിരുത്തുക
- ദുൽഖർ സൽമാൻ -ജോമോൻ
- മുകേഷ് -വിൻസെന്റ്
- ഐശ്വര്യ രാജേഷ് - വൈദേഹി
- ശിവജി ഗുരുവായൂർ
- വിനു മോഹൻ
- ജേക്കബ് ഗ്രിഗറി
- ഇന്ദു തമ്പി
- അനുപമ പരമേശ്വരൻ - കാതറിൻ
- ഇന്നസെന്റ്
- മനോബാല
- മുത്തുമണി
- രസ്ന പവിത്രൻ
അവലംബംതിരുത്തുക
- ↑ Anu, James (15 February 2017). "KJomonte Suviseshangal earns over Rs 32 crore: A look at Dulquer Salmaan's career graph at worldwide box office". IB Times. ശേഖരിച്ചത് 15 February 2017.
- ↑ http://www.nowrunning.com/satyan-anthikkads-dulquer-salman-movie-titled-jomonte-suvisheshangal/124515/story.htm
- ↑ http://english.manoramaonline.com/entertainment/entertainment-news/dulquer-salmaan-sathyan-anthikad-jomonte-suvisheshangal.html
- ↑ "'Jomonte Suvisheshangal': Actress Aishwarya Rajesh joins Dulquer-starrer". Malayala Manorama. 20 September 2016.
- ↑ "Jomonte Suviseshangal: Second Schedule Starts Rolling". filmibeat. 21 October 2016.
- ↑ ഉണ്ണി.കെ.വാര്യർ (14 January 2017). "ജോമോന്റെ സുവിശേഷങ്ങൾ 19–ന് എത്തും". മലയാള മനോരമ.