ദിലീപ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(ദിലീപ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ.[2]

ദിലീപ്
ദിലീപ് (2016 ൽ പകർത്തിയ ചിത്രം)
ജനനം
ഗോപാലകൃഷ്ണൻ പത്മനാഭൻ [1]

(1967-10-27) ഒക്ടോബർ 27, 1967  (56 വയസ്സ്)
തൊഴിൽഅഭിനേതാവ്,നിർമാതാവ്, ബിസിനസ്സ്മാൻ
സജീവ കാലം1991 - ഇന്ന്
അറിയപ്പെടുന്നത്സി.ഐ.ഡി മൂസ (2003),
ചാന്തുപൊട്ട്(2005),
കുഞ്ഞിക്കൂനൻ(2002)
ജീവിതപങ്കാളി(കൾ)
കാവ്യാ മാധവൻ (2016-)
കുട്ടികൾമീനാക്ഷി, മഹാലക്ഷ്മി

ആദ്യ കാലം

തിരുത്തുക

വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു.

മലയാളസിനിമാ നടിയായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മകളാണ് മീനാക്ഷി. മഞ്ജുവിനെ വിവാഹം കഴിക്കന്നതിനു മുമ്പ് അദ്ദേഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരു അകന്ന ബന്ധുവിൻറെ മകളെ വിവാഹം കഴിച്ചിരുന്നു.[3][4][5][6] മിമിക്രി താരം അബി ആദ്യവിവാഹത്തിനു സാക്ഷിയായിന്ന ഈ വിവാഹബന്ധം പിന്നീട് ഒഴിഞ്ഞു. പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു[7].

താമസം എറണാകുളം ജില്ലയിലെ ആലുവയിൽ.

അറസ്റ്റ്

തിരുത്തുക

2017 ഫെബ്രുവരി 17-ന് മലയാള സിനിമയിലെ ഒരു പ്രമുഖ സിനിമാനടി വാഹനത്തിനുള്ളിൽ പീഡിപ്പിക്കപ്പെട്ട കേസിൽ, ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലൈ 10-ന് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു.[8][9] പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അപ്പോഴെല്ലാം തള്ളിപ്പോയി. ഒടുവിൽ ഒക്ടോബർ 3-ന് ഹൈക്കോടതിയിൽ നിന്ന് സോപാധിക ജാമ്യം അദ്ദേഹം നേടി.

നായക പദവിയിൽ

തിരുത്തുക
 
ദിലീപും മഞ്ജു വാര്യരും

ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. മഞ്ഞ്ജു ദിലീപ് ജനപ്രിയ ജോഡിയായി മാറി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയറ്ററുകൾ കീഴടക്കി.ആകെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സഹോദരൻ അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.

2013 -ൽ സായിബാബ എന്ന ചിത്രത്തിലൂടെ ദിലീപ് തെലുഗു സിനിമാ രംഗത്ത് അവസരം ഒരുങ്ങിയിരുന്നു .

ചിത്രങ്ങൾ

തിരുത്തുക

1992

  • എന്നോടിഷ്ടം കൂടാമോ (ആദ്യ ചിത്രം)

1993

1994

1995

1996

1997

1998

1999

2000

2001

2002

2003

2004

2005

2006

2007

2008

2009

2010

2011

2012

2013

2014

2015

2016

2017

2018

2019

2021

2023

സഹസംവിധായകൻ

തിരുത്തുക
  • ഉള്ളടക്കം(1991)
  • വിഷ്ണുലോകം(1991)
  • ചമ്പക്കുളം തച്ചൻ(1992)
  • എന്നോടിഷ്ടം കൂടാമോ(1992)
  • മഴയെത്തും മുൻപെ(1995)
  • മന്ത്രമോതിരം(1997)

നിർമ്മാതാവ്

തിരുത്തുക

കഥാകൃത്ത്

തിരുത്തുക
  • പച്ചക്കുതിര (2006)
  • തിളക്കം (2003)(ഗാനം:- സാറേ സാറേ സാമ്പാറേ)
  • സൌണ്ട് തോമ (2013) ഗാനം ...കണ്ടാൽ ഞാനൊരു സുന്ദരനാ .......
 
കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ സിരാ കേന്ദ്രമായ ഇരിട്ടിയിൽ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് വന്നപ്പോൾ

പുരസ്കാരങ്ങൾ

തിരുത്തുക
  1. "The rise and fall of Dileep". India Today (in ഇംഗ്ലീഷ്). 2022-02-02. Retrieved 2024-08-31.
  2. "The rise and fall of Dileep". India Today (in ഇംഗ്ലീഷ്). 2022-02-02. Retrieved 2024-08-31.
  3. "ദിലീപിന്റെ ആദ്യ വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം; ആദ്യ പ്രണയവിവാഹം നടനായി മാറുന്നതിന് മുമ്പ്?".
  4. "ദിലീപിന്റെ ആദ്യ വിവാഹം...മഞ്ജു പറഞ്ഞത്...കാവ്യയുടെ ബന്ധം..! ലിബർട്ടി ബഷീർ പലതും വെളിപ്പെടുത്തുന്നു!!".
  5. "കാവ്യ-ദിലീപ് ബന്ധത്തിൽ വിള്ളൽ? ആദ്യ വിവാഹ വാർത്തയറിഞ്ഞ് നടി പൊട്ടിത്തെറിച്ചു, കൊച്ചിയിലെ സ്വന്തം ഫഌറ്റിലേക്ക് താമസം മാറ്റിയെന്ന് സൂചന, കേസിന്റെ കുരുക്കിനൊപ്പം ദിലീപിന് വീണ്ടും പ്രഹരം".
  6. "ദിലീപിന്റെ വിവാഹം: വിവരങ്ങൾ തേടി പൊലീസ്; ആദ്യ ഭാര്യ മഞ്ജുവാര്യരല്ല".
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-25. Retrieved 2016-11-25.
  8. http://www.evartha.in/2017/07/10/34234-167.html
  9. Kerala High Court (2017-07-24). "Bail Appl..No. 5098 of 2017 CRIME NO. 297/2017 OF NEDUMBASSERY POLICE STATION, ERNAKULAM DIST". Kerala High Court - Judgment Information System. Archived from the original on 2017-07-30. Retrieved 2017-07-30.
  10. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2012-07-21. Retrieved 2012-07-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ദിലീപ്&oldid=4110807" എന്ന താളിൽനിന്ന് ശേഖരിച്ചത്