കനിഹ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ എന്നും തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തി എന്നു അറിയപ്പെടുന്ന ചലച്ചിത്രനടിയാണ്: ജൂൂ

കനിഹ
ജനനം
ദിവ്യ വെങ്കടസുബ്രമണ്യം

(1982-07-03) ജൂലൈ 3, 1982  (42 വയസ്സ്)
തൊഴിൽഅഭിനേത്രി, ഡബ്ബിംഗ് കലാകാരി, പിന്നണിഗായിക
ഉയരം5 അടി (1.5 മീ)*
വെബ്സൈറ്റ്www.kaniha.com

ആദ്യ ജീവിതം

തിരുത്തുക

പിതാവ് എൻ‌ജിനീയറായ മി. വെങ്കടസുബ്രമണ്യമാണ്. ബിരുദ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ബിറ്റ്സ്, പിലാനിയിൽ നിന്ന് ആ‍ണ്. അതിനു ശേഷം അഭിനയ രംഗത്തേക്ക് തിരിയുകയായിരുന്നു.

അഭിനയ ജീവിതം

തിരുത്തുക

1999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാർ ൽ അവസരം നൽകുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു. മലയാളത്തിൽ പഴശ്ശിരാ‍ജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.

കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.

തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.

സ്വകാര്യ ജീവിതം

തിരുത്തുക

കനിഹ വിവാഹം ചെയ്തിരിക്കുന്നത് മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനേയാണ്.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം സിനിമ ഭാഷ ഒപ്പം അഭിനയിച്ചവർ കഥാപാത്രം
2013 ഒറീസ (ചലച്ഛിത്രം)‎ മലയാളം ഉണ്ണി മുകുന്ദൻ ചന്ദ്രഭാഗ[1]
2012 ബാവൂട്ടിയുടെ നാമത്തിൽ' മലയാളം മമ്മൂട്ടി, കാവ്യ മാധവൻ മറിയം
2008 Rajakumari കന്നഡ Ravichandran, Balaji Rajakumari
2008 കേരള വർമ്മ പഴശ്ശിരാജ മലയാളം മമ്മൂട്ടി, ശരത്കുമാർ Makam
2006 Varalaru Tamil Ajith, അസിൻ Gayathri
2006 Ennitum Malayalam Tiju Dennis, Swarnamalya, Siddarthan Sneha
2006 Sye Kannada Sudeep, Pasupathy Divya
2006 Naa Autograph Telugu Ravi Teja, Bhumika Chawla, Gopika Sandhya
2005 Dancer Tamil Kutty, Robert Divya
2004 Autograph Tamil Cheran, Sneha, Gopika Thenmozhi
2004 Aethiree Tamil Madhavan, Sadha Gayathri
2004 Annavaru Kannada Ambarish, Suhasini Subbulakshmi
2003 Ottesi Chepputanna Telugu Srikanth Divya
2002 Five Star Tamil Prasanna Eashwari
  1. "സിനിമ" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 12. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 06. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കനിഹ&oldid=3627539" എന്ന താളിൽനിന്ന് ശേഖരിച്ചത്