ലക്ഷ്മി ഗോപാലസ്വാമി
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി.[1]ലോഹിതദാസ് സംവിധാനം ചെയ്ത് 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം മലയാളത്തിൽ സിനിമകൾ ചെയ്തു.
ലക്ഷ്മി ഗോപാലസ്വാമി | |
---|---|
ജനനം | |
തൊഴിൽ | സിനിമാ അഭിനേത്രി, മോഡൽ |
സജീവ കാലം | 2000–present |
മാതാപിതാക്ക(ൾ) | ഗോപാലസ്വാമി (അച്ഛൻ) ഉമ (അമ്മ) |
പുരസ്കാരങ്ങൾ | കേരളസംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം (2002&2007) |
ജീവിതരേഖ
തിരുത്തുകകർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 നവംബർ ഏഴിന് ജനിച്ചു. അർജുൻ ഏക സഹോദരനാണ്. അവിവാഹിതയായി തുടരുന്ന ഭരതനാട്യ കലാകാരിയായ ലക്ഷ്മിയുടെ ആദ്യ മലയാള പടം ലോഹിതദാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന സിനിമയാണ്. ഈ സിനിമയിൽ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു[2]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുക(Selected Filmography)
ക്രമ നമ്പർ: | ചിത്രം | വർഷം | വേഷം | സഹ അഭിനേതാക്കൾ | സംവിധായകൻ | ഭാഷ |
---|---|---|---|---|---|---|
1 | ജാക്ക് ഡാനിയേൽ (ചലച്ചിത്രം) | 2019 | TBA | ദിലീപ് | മലയാളം | |
2 | കാംബോജി | 2017 | ||||
3 | മത്തായി കുഴപ്പക്കാരനല്ല | 2014 | ||||
4 | ഒരു ഇന്ത്യൻ പ്രണയകഥ | 2013 | TBA | ഫഹദ് ഫാസിൽ | മലയാളം | |
5 | വീരപുത്രൻ | 2011 | നരേൻ | പി.ടി. കുഞ്ഞുമുഹമ്മദ് | മലയാളം | |
6 | ക്രിസ്ത്യൻ ബ്രദേഴ്സ് | 2011 | സുരേഷ് കൃഷ്ണ, മോഹൻലാൽ | ജോഷി | മലയാളം | |
7 | ശിക്കാർ | 2010 | രുക്മിണി | സമുദ്രക്കനി, മോഹൻലാൽ | മലയാളം | |
8 | സഹസ്രം | 2010 | സുരേഷ് ഗോപി | മലയാളം | ||
9 | അലക്സാണ്ടർ ദി ഗ്രേറ്റ് | 2010 | മോഹൻലാൽ | മലയാളം | ||
10 | അപകർഷത | 2010 | സരസ്വതി | വിഷ്ണുവർധൻ, സന്ധ്യ, വിമല രാമൻ | പി. വാസു | കന്നട |
11 | ഇവിടം സ്വർഗ്ഗമാണ് | 2009 | മരിയ | മോഹൻലാൽ | രോഷൻ ആൻഡ്രൂസ് | മലയാളം |
12 | തൂവൽക്കാറ്റ് | 2009 | മലയാളം | |||
13 | ഭ്രമരം | 2009 | ലത | സുരേഷ് മേനോൻ, മോഹൻലാൽ | ബ്ലെസി | മലയാളം |
14 | ഭഗവാൻ | 2008 | പ്രിയ | മോഹൻലാൽ | മലയാളം | |
15 | പറഞ്ഞു തീരാത്ത വിശേഷങ്ങൾ | 2007 | സുരേഷ് ഗോപി | ഹരികുമാർ | മലയാളം | |
16 | പരദേശി | 2007 | മൂസയുടെ കാമുകി | മോഹൻലാൽ | പി.ടി കുഞ്ഞുമുഹമ്മദ് | മലയാളം |
17 | കീർത്തിചക്ര | 2006 | മഹാദേവന്റെ ഭാര്യ | മോഹൻലാൽ | മേജർ രവി | മലയാളം |
18 | സ്മാർട്ട്സിറ്റി | 2006 | ശാരദ | സുരേഷ് ഗോപി, മനോജ് കെ. ജയൻ | ബി. ഉണ്ണികൃഷ്ണൻ | മലയാളം |
19 | കനകസിംഹാസനം | 2006 | സീതാലക്ഷമി | ജയറാം | രാജസേനൻ | മലയാളം |
20 | ബോയ് ഫ്രന്റ് | 2005 | Ganesh Kumar & Mukesh | മലയാളം | ||
21 | വാമനപുരം ബസ്‌റൂട്ട് | 2004 | മോഹൻലാൽ | മലയാളം | ||
22 | പുണ്യം | 2002 | ||||
23 | അച്ഛനെയാണെനിക്കിഷ്ടം | 2001 | കലാഭവൻ മണി | |||
24 | കൊച്ചു കൊച്ചു സന്തോഷങ്ങൾ | 2001 | ആശാലക്ഷമി | ജയറാം | സത്യൻ അന്തിക്കാട് | മലയാളം |
25 | അരയന്നങ്ങളുടെ വീട് | 2001 | സീത | മമ്മൂട്ടി | ലോഹിത ദാസ് | മലയാളം |
അവലംബം
തിരുത്തുക- ↑ "The Hindu : Metro Plus Bangalore : Framed!!". The Hindu. 5 July 2008. Archived from the original on 2012-11-05. Retrieved 2009-02-26.
- ↑ https://www.deccanherald.com/metrolife/metrolife-lifestyle/lakshmi-gopalaswamy-i-look-for-aha-moments-826626.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകLakshmi Gopalaswamy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.