കൊച്ചു കൊച്ചു സന്തോഷങ്ങൾ
മലയാള ചലച്ചിത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ലാലു അലക്സ്, ലക്ഷ്മി ഗോപാലസ്വാമി, ഭാനുപ്രിയ, കാളിദാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ. ജയറാമിന്റെ മകനായ കാളിദാസൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് ഇത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ, സുകു നായർ എന്നിവർ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സി.വി. ബാലകൃഷ്ണൻ ആണ്. തിരക്കഥ സത്യൻ അന്തിക്കാട് രചിച്ചിരിക്കുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങൾ | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | പി.വി. ഗംഗാധരൻ സുകു നായർ |
കഥ | സി.വി. ബാലകൃഷ്ണൻ |
തിരക്കഥ |
|
അഭിനേതാക്കൾ | ജയറാം കാളിദാസൻ, ലാലു അലക്സ് ലക്ഷ്മി ഗോപാലസ്വാമി ഭാനുപ്രിയ |
സംഗീതം | ഇളയരാജ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | കൽപക ഫിലിംസ് |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജയറാം – ഗോപൻ
- കാളിദാസൻ – അശോക്
- ലാലു അലക്സ് – അശോക്
- സിദ്ദിഖ് – രമേഷ്
- ഇന്നസെന്റ് – ജോസ്
- ഒടുവിൽ ഉണ്ണികൃഷ്ണൻ – ശേഖരൻ
- മാള അരവിന്ദൻ – ശങ്കരൻ കുട്ടി
- ലക്ഷ്മി ഗോപാലസ്വാമി – ആശാലക്ഷ്മി
- ഭാനുപ്രിയ – മായ വർമ്മ
- ഊർമ്മിള ഉണ്ണി – വിലാസിനി
- കെ.പി.എ.സി. ലളിത – ജഗദമ്മ
- കാവ്യ മാധവൻ – സെലിൻ
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്.
- ഗാനങ്ങൾ
- ടൈറ്റിൽ സോങ്ങ്
- സുമശായക – കല്ലറ ഗോപൻ, ഗീതാദേവി
- ചെല്ലക്കാറ്റേ – കെ.ജെ. യേശുദാസ്
- ശിവകരഡമരുകലയമായ് നാദം – കെ.എസ്. ചിത്ര, ഗായത്രി അശോകൻ
- കോടാമഞ്ഞിൻ താഴ്വരയിൽ – കെ.എസ്. ചിത്ര
- പാലപ്പൂമഴ – ഭവതരണി
- ഘനശ്യാമ – ഗായത്രി അശോകൻ
- കോടമഞ്ഞിൻ തഴ്വരയിൽ – കെ.ജെ. യേശുദാസ്
- കോടമഞ്ഞിൻ താഴ്വരയിൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: വിപിൻ മോഹൻ
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: പ്രേമചന്ദ്രൻ
- ചമയം: പാണ്ഡ്യൻ
- വസ്ത്രാലങ്കാരം: വജ്രമണി
- നിശ്ചല ഛായാഗ്രഹണം: എം.കെ. മോഹനൻ
- നിർമ്മാണ നിർവ്വഹണം: സേതു മണ്ണാർക്കാട്
- അസോസിയേറ്റ് ഡയറക്ടർ: സതീഷ് ബി. കോട്ടായി, ഷാബു
- ലെയ്സൻ: കെ. അബ്ദുള്ള
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്ത സുകു
പുരസ്കാരങ്ങൾ
തിരുത്തുക- 2001 ദേശീയ ചലച്ചിത്രപുരസ്കാരം – മികച്ച നൃത്തസംവിധാനം – കല
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കൊച്ചു കൊച്ചു സന്തോഷങ്ങൾ – മലയാളസംഗീതം.ഇൻഫോ