മീര ജാസ്മിൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദക്ഷിണേന്ത്യൻ ചലച്ചിത്രനടി. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ്. തന്മയത്വമാർന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.
മീരാ ജാസ്മിൻ | |
---|---|
![]() | |
ജനനം | ജാസ്മിൻ മേരി ജോസഫ് മേയ് 15, 1984 |
ദേശീയത | ![]() |
പൗരത്വം | ![]() |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 2001 മുതൽ |
അറിയപ്പെടുന്നത് | ചലച്ചിത്രനടി |
ജീവിതപങ്കാളി(കൾ) | അനിൽ ജോൺ ടൈറ്റസ് (2014-) [1] |
മാതാപിതാക്ക(ൾ) | ജോസഫ് ഫിലിപ്പ്, ഏലിയാമ്മ |
പുരസ്കാരങ്ങൾ | മികച്ച നടിയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (2004) |
ജീവിതരേഖതിരുത്തുക
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി 1984 മേയ് 15ന് ജനിച്ചു. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ്. ജോർജ് എന്ന ഒരു സഹോദരൻ മീരാ ജാസ്മിനുണ്ട്.
സ്കൂൾ വിദ്യാഭ്യാസം തിരുവല്ലയിലെ മാർ തോമ റെസിഡൻഷ്യൽ സ്കൂളിലാണ് കഴിഞ്ഞത്.
ആദ്യ സിനിമ,ആദ്യ കഥാപാത്രംതിരുത്തുക
2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.
പുരസ്കാരങ്ങൾതിരുത്തുക
- 2007 - മികച്ച നടിയ്ക്കുള്ള ഉജാല-ഏഷ്യാനെറ്റ് ഫിലിം അവാർഡ് - ഒരേ കടൽ,വിനോദയാത്ര
- 2005 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാർഡ് - അച്ചുവിന്റെ അമ്മ
- 2005 - മികച്ച നടിയ്ക്കുള്ള 53ത് ഫിലിംഫെയർ അവാർഡ് - അച്ചുവിന്റെ അമ്മ
- 2004 - മികച്ച നടിയ്ക്കുള്ള നാഷണൽ ഫിലിം അവാർഡ് - പാഠം:ഒന്ന് , ഒരു വിലാപം
- 2004 - മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ് - പാഠം: ഒന്ന് ഒരു വിലാപം
- 2004 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാർഡ് - പെരുമഴകാലം
- 2004 - മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - പാഠം:ഒന്ന് , ഒരു വിലാപം
- 2003 - മികച്ച നടിയ്ക്കുള്ള ലക്സ് -ഏഷ്യാനെറ്റ് ഫിലിം അവാർഡ് - കസ്തൂരിമാൻ
- 2002 - മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - റൺ
ചിത്രങ്ങൾതിരുത്തുക
മലയാളംതിരുത്തുക
തമിഴ്തിരുത്തുക
വർഷം | പേർ | കഥാപാത്രം | സം വിധായകൻ | അഭിനേതാക്കൾ |
2007 | നേപ്പാളി | (ചിത്രീകരിക്കുന്നു) | വി.കെ ദുരൈ | ഭരത് |
2007 | പറട്ടൈ എൻ ഗിയ അഴകു സുന്ദരം | സ്വേത | സുരേഷ് കൃഷ്ണ | ധനുഷ്, അർച്ചന |
2007 | തിരുമകൻ | അയ്യക്ക | രത്നകുമാർ | എസ്.ജെ സൂര്യ, മാളവിക |
2006 | മെർക്കുറി പൂക്കൾ | അൻമ്പു ചെൽ വി | എസ്. എസ്. സ്റ്റാൻലി | ശ്രീകാന്ത്, സമിഷ്ക |
2005 | സണ്ട കോഴി | ഹേമ | ലിൻ ഗു സ്വാമി | വിശാൽ |
2005 | കസ്തൂരി മാൻ | ഉമ | ലോഹിതദാസ് | പ്രസന്ന |
2004 | ആയുധ എഴുത്ത് | ശശി | മണിരത്നം | മാധവൻ, സൂര്യ ശിവകുമാർ, ഇഷ ഡിയോൾ, തൃഷ കൃഷ്ണൻ , സിദ്ധാർത്ഥൻ |
2004 | ജൂട്ട് | മീര | അഴകം പെരുമാൾ | ശ്രീകാന്ത് |
2003 | ആജ്ഞനേയ | ദിവ്യ | മഹാരാജൻ | അജിത് |
2003 | പുതിയ ഗീതൈ | സുഷി | ജഗൻ | വിജയ്, അമിഷ പട്ടേൽ |
2002 | ബാല | ആരതി | ദീപക് | ശ്യാം |
2002 | റൺ | പ്രിയ | ലിൻ ഗു സ്വാമി | മാധവൻ |
തെലുഗുതിരുത്തുക
Year | Title | Role | Director | Cast |
2007 | Yamagola Malli Modalayindi | Shrinivasa Reddy | Srikanth, Venu | |
2006 | Maharadhi | Kalyani | P.Vasu | Balakrishna, Sneha, Jayapradha |
2006 | Raraju | Jyothi | Uday Shankar | Gopichand, Ankitha |
2005 | Bhadra | Anu | Boyapati Srinu | Ravi Teja |
2004 | Gudumba Shankar | Gowri | Veera Shankar | Pawan Kalyan |
2004 | Ammayi Bagundi | Janani/Satya | Balashekharan | Shivaji |
കന്നടതിരുത്തുക
Year | Title | Role | Director | Cast |
2006 | Arasu | Aishwarya | Mahesh Babu | Puneet Rajkumar, Ramya |
2004 | Maurya | Alamelu | S.Narayan | Puneet Rajkumar |
അവലംബംതിരുത്തുക
ഇതര ലിങ്കുകൾതിരുത്തുക
പുരസ്കാരങ്ങൾ | ||
---|---|---|
ദേശീയ സിനിമ പുരസ്കാരം | ||
മുൻഗാമി കൊങ്കൊണ സെൻ ശർമ for മിസ്റ്റർ ആൻഡ് മിസിസ് അയ്യർ |
മികച്ച നടി for പാഠം ഒന്ന്: ഒരു വിലാപം 2004 |
Succeeded by താര for ഹസീന |