ശാന്തി കൃഷ്ണ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാന്തികൃഷ്ണ. (2 ജനുവരി 1963) 1994-ൽ റിലീസായ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം 1992-ൽ റിലീസായ സവിധം എന്ന ചിത്രത്തിലെ അഭിനയത്തിന് ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചു.[1][2][3][4][5]

ശാന്തികൃഷ്ണ
ജനനം (1963-01-02) 2 ജനുവരി 1963  (60 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര
തൊഴിൽതെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി
സജീവ കാലം
 • 2017-തുടരുന്നു,
 • 1991-1998
 • 1980-1986
ജീവിതപങ്കാളി(കൾ)
 • സദാശിവ ബജോർ, (1998-2016)
 • ശ്രീനാഥ് (1984-1995)(വിവാഹ മോചനം)
കുട്ടികൾ2

ജീവിതരേഖ തിരുത്തുക

ആർ.കൃഷ്ണകുമാറിൻ്റെയും ശാരദയുടേയും മകളായി 1963 ജനുവരി 2ന് പാലക്കാട്ട് ജനനം. പഠിച്ചതും വളർന്നതുമെല്ലാം മഹാരാഷ്ട്രയിലെ മുംബൈയിലായിരുന്നു. ചെറുപ്പം മുതലെ നൃത്തം അഭ്യസിച്ചു. 1976-ൽ റിലീസായ ഹോമകുണ്ഡം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.

1981-ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.

1994-ൽ റിലീസായ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഈണം, വിസ, മംഗളം നേരുന്നു, ഇത് ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, നയം വ്യക്തമാക്കുന്നു, കൗരവർ, പിൻഗാമി എന്നിവയാണ് ശാന്തികൃഷ്ണയുടെ പ്രധാന ചിത്രങ്ങൾ.

1998-ൽ അഭിനയ ജീവിതത്തിൽ നിന്ന് വിരമിച്ച ശാന്തികൃഷ്ണ നീണ്ട ഇടവേളയ്ക്ക് ശേഷം 2017-ൽ ഞണ്ടുകളുടെ നാട്ടിൽ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവ സാന്നിധ്യമായി.

സ്വകാര്യ ജീവിതം തിരുത്തുക

ചലച്ചിത്ര അഭിനയരംഗത്ത് സജീവമായതോടെ നടൻ ശ്രീനാഥുമായി 1984-ൽ പ്രണയ വിവാഹം ചെയ്തെങ്കിലും 1995-ൽ ഇരുവരും വേർപിരിഞ്ഞു. രാജീവ് ഗാന്ധി ഗ്രൂപ്പ് ഡയറക്ടർ സദാശിവ ബജോറിനെ 1998-ൽ പുനർ വിവാഹം ചെയ്തെങ്കിലും 2016-ൽ വിവാഹമോചിതരായി. മിതുൽ, മിതാലി എന്നിവരാണ് മക്കൾ. അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും 2017 മുതൽ ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമായതോടെ ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്നു.[6]

അഭിനയിച്ച മലയാള സിനിമകൾ തിരുത്തുക

 • നിദ്ര 1981
 • താരാട്ട് 1981
 • കേൾക്കാത്ത ശബ്ദം 1982
 • ഇത് ഞങ്ങളുടെ കഥ 1982
 • കിലുകിലുക്കം 1982
 • ഇടിയും മിന്നലും 1982
 • ചില്ല് 1983
 • ഈണം 1983
 • ഓമനത്തിങ്കൾ 1983
 • സാഗരം ശാന്തം 1983
 • ഹിമവാഹിനി 1983
 • മണിയറ 1983
 • പ്രേം നസീറിനെ കാണാനില്ല 1984
 • മംഗളം നേരുന്നു 1984
 • നിമിഷങ്ങൾ 1986
 • എന്നും നന്മകൾ 1991
 • വിഷ്ണുലോകം 1991
 • നയം വ്യക്തമാക്കുന്നു 1991
 • സവിധം 1992
 • പണ്ട് പണ്ടൊരു രാജകുമാരി 1992
 • കൗരവർ 1992
 • അപാരത 1992
 • ശബരിമലയിൽ തങ്ക സൂര്യോദയം 1992
 • ഗാന്ധർവ്വം 1993
 • മായാമയൂരം 1993
 • ജോണി 1993
 • ചെങ്കോൽ 1993
 • ആലവട്ടം 1993
 • ദാദ 1994
 • വരണമാല്യം 1994
 • പരിണയം 1994
 • പിൻഗാമി 1994
 • പക്ഷേ 1994
 • കുടുംബ വിശേഷം 1994
 • ഇലയും മുള്ളും 1994
 • ചകോരം 1994
 • സുകൃതം 1995
 • അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ 1995
 • തക്ഷശില 1995
 • ഏപ്രിൽ 19 1996
 • ലാളനം 1996
 • കല്യാണ ഉണ്ണികൾ 1997
 • ഞണ്ടുകളുടെ നാട്ടിൽ 2017
 • കുട്ടനാടൻ മാർപ്പാപ്പ 2018
 • അരവിന്ദൻ്റെ അതിഥികൾ 2018
 • മഴയത്ത് 2018
 • മംഗല്യം തന്തു നാനെ 2018
 • എൻ്റെ ഉമ്മാൻ്റെ പേര് 2018
 • വിജയ് സൂപ്പറും പൗർണമിയും 2019
 • മിഖായേൽ 2019
 • ലോനപ്പൻ്റെ മാമോദീസ 2019
 • ഹാപ്പി സർദാർ 2019
 • വകതിരിവ് 2019
 • ശുഭരാത്രി 2019
 • മാർഗംകളി 2019
 • ഉൾട്ട 2019
 • അതിരൻ 2019
 • ശ്യാമരാഗം 2020
 • തിരികെ 2021
 • കാക്കപോള 2021
 • വെള്ളാരം കുന്നിലെ വെള്ളിമീനുകൾ 2022
 • എതിരെ 2022
 • ഗോൾഡ് 2022
 • സെക്ഷൻ 306 ഐ.പി.സി 2023[7][8][9]

മിനി സ്ക്രീൻ ടെലിസീരിയൽ, റിയാലിറ്റി ഷോ

 • (ഡി.ഡി. മലയാളം ചാനൽ)
 • ചിത്രഗീതം
 • ചാപല്യം
 • അമ്മായി
 • സ്കൂട്ടർ
 • സീമന്തം
 • കുതിരകൾ
 • പാലിയത്തച്ഛൻ
 • മോഹപ്പക്ഷികൾ
 • മലയാളി വീട്ടമ്മ(ഫ്ലവേഴ്സ് ടി.വി)
 • കളിവീട് (സൂര്യ ടി.വി)
 • ഒരു കോടി (മൈജി, ഫ്ലവേഴ്സ് ടി.വി)
 • ഒരു ചിരി, ഇരുചിരി, ബമ്പർചിരി (മഴവിൽ മനോരമ)

ആലപിച്ച ഗാനങ്ങൾ

 • ഏദൻ പൂവെ...
 • (കുട്ടനാടൻ മാർപ്പാപ്പ, 2018)
 • മെല്ലെ മുല്ലേ...
 • (മംഗല്യം തന്തുനാനെ, 2018)[10]

അവലംബം തിരുത്തുക

 1. "ഞാൻ ഇനി ദുഃഖപുത്രിയല്ല; ശാന്തികൃഷ്ണ | Santhi Krishna" https://www.manoramaonline.com/movies/movie-news/2017/09/09/interview-with-santhikrishna-in-nerechovve-part-2.amp.html
 2. "Nothing came right in my personal life: Shanthi Krishna" https://englisharchives.mathrubhumi.com/amp/movies-music/interview/malayalam-movie-actress-1.2212560
 3. "ഒരു കൊക്കൂണിന്റെ ഉള്ളിലായിരുന്നു ജീവിതം, ഇന്ന് അതെല്ലാം മാറി- ശാന്തി കൃഷ്ണ, actress shanthi krishna interview movie kappa tv happiness project" https://archives.mathrubhumi.com/movies-music/news/actress-shanthi-krishna-interview-movie-kappa-tv-happiness-project-1.3101280
 4. "ശാന്തികൃഷ്ണ ജീവചരിത്രം | Shanthi Krishna Biography in Malayalam - Filmibeat Malayalam" https://malayalam.filmibeat.com/celebs/shanthi-krishna/biography.html
 5. ആദ്യ ഭർത്താവ് ശ്രീനാഥ് സംവിധായകൻ പ്രിയദർശനോട് നുണ പറഞ്ഞു, ശാന്തികൃഷ്ണ മനസ്സ് തുറക്കുന്നു - Abhimukham" https://www.abhimukham.com/actress-shanthi-krishna-interview-rajasekharan-muthukulam/
 6. "First interview in 22 years: actress Shanthi Krishna opens up on failed marriage" https://www.onmanorama.com/entertainment/entertainment-news/actress-shanthi-krishna-opens-up-on-failed-marriage.amp.html
 7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-24.
 8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-06-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-06-03.
 9. "മമ്മൂട്ടിയെ കൂവാൻ പറഞ്ഞിട്ടില്ല,ശാന്തി നായികയായത് അവരുടെ 'നല്ല സമയം' കൊണ്ട്, Balachandra Menon, Nayam vyakthamakkunnu, Mammootty, Santhi Krishna" https://www.mathrubhumi.com/movies-music/news/balachandra-menon-about-his-movie-nayam-vyakthamakkunnu-starring-mammootty-santhi-krishna-1.4536168
 10. "ശാന്തികൃഷ്ണ - Shanthikrishna (actress) | M3DB" https://m3db.com/shanthikrishna-actress

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശാന്തി_കൃഷ്ണ&oldid=3795438" എന്ന താളിൽനിന്ന് ശേഖരിച്ചത്