കനക

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി


തമിഴ് സിനിമയിലേയും മലയാളസിനിമയിലേയും ഒരു നടിയാണ് കനക. കനക മഹാലക്ഷ്മി എന്നാണ് പൂർണ്ണ നാമം. 14 ജൂലായ് 1973 ൽ ചെന്നൈയിലാണ് ജനനം. പിതാവ് ദേവദാസ്. കനകയുടെ മാതാവ് ദേവികയും ഒരു നടിയായിരുന്നു.

കനക
പ്രമാണം:Kanaka.jpg
ജനനം
Kanaka Mahalakshmi

14th ജൂലൈ 1973
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം1989 - 2000

രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ ആണ് കനകയുടെ ആദ്യ ചിത്രം. ഇതിൽ നായികയായിട്ടാണ് കനക അഭിനയിച്ചത്. ഇതൊരു വിജയ ചിത്രമായിരുന്നു. പക്ഷേ പിന്നീട് കനകയുടെ ചിത്രങ്ങളിൽ കുറെയെണ്ണം ശ്രദ്ധിക്കാതെ പോയി. ചില പ്രധാന സിനിമകൾ അതിസയ പിറവി (1991), പെരിയ കുടുംബം, ചാമുണ്ടി എന്നിവയാണ്.

മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും അല്ലാതെ ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ കനക അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കനകയുടെ ആദ്യ ചിത്രം ഗോഡ്ഫാദർ ആയിരുന്നു.

തമിഴ് ചിത്രങ്ങൾ

തിരുത്തുക
  • കരകാട്ടക്കാരൻ - 1989
  • അതിസയ പിറവി - 1991
  • പെരിയ കുടുംബം
  • ചാമുണ്ടി
  • സിംഹ രാശി - 1999
  • കിളിപ്പേച്ച് കേൾക്കവാ

മലയാളചിത്രങ്ങൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കനക&oldid=4117366" എന്ന താളിൽനിന്ന് ശേഖരിച്ചത്