അന്തിക്കാട്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

Muttichoor

അന്തിക്കാട്
Map of India showing location of Kerala
Location of അന്തിക്കാട്
അന്തിക്കാട്
Location of അന്തിക്കാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം തൃശ്ശൂർ
ലോകസഭാ മണ്ഡലം തൃശ്ശൂർ
നിയമസഭാ മണ്ഡലം നാട്ടിക
ജനസംഖ്യ
ജനസാന്ദ്രത
19,426 (2001)
1,495/km2 (3,872/sq mi)
സ്ത്രീപുരുഷ അനുപാതം 1133 /
സാക്ഷരത 93.19%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 12.99ച.കി.മീ. km² (പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "ച" sq mi)
കോഡുകൾ

10°27′29″N 76°07′35″E / 10.457940°N 76.1263700°E / 10.457940; 76.1263700

തൃശൂർ ജില്ലയിലെ ഒരു ഗ്രാമം ആണ് അന്തിക്കാട്. തൃശൂർ താലൂക്കിലെ തെക്കുപടിഞ്ഞാറേ കോണിലാണ് അന്തിക്കാട് സ്ഥിതിചെയ്യുന്നത്. 10° 27' വ., 76° 80' കി. വടക്ക് മണലൂർ, എറവ്, വെളുത്തൂർ എന്നിവയും കിഴക്ക് പുള്ളും തെക്കുചാഴൂർ, കിഴക്കുമുറി എന്നിവയും പടിഞ്ഞാറ് വടക്കുമ്മുറി, പടിയം എന്നിവയുമാണ് അന്തിക്കാടിനു ചുറ്റുമുള്ള ഗ്രാമങ്ങൾ. നല്ലൊരു കള്ളുചെത്തുവ്യവസായകേന്ദ്രം കൂടിയാണ് അന്തിക്കാട്. വിസ്തീർണം 7.5 ച.കി.മീ. മലയാള ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഈ നാട്ടുകാരനാണ്.യുവ സംവിധാനായ ഷൈജു അന്തിക്കാട് എന്നിവരും ഈ നാട്ടുകാർ തന്നെ .

ഭൂമിശാസ്ത്രം തിരുത്തുക

വില്ലേജിന്റെ കിഴക്കും വടക്കും ഭാഗങ്ങൾ പൊതുവേ ആൾപ്പാർപ്പില്ലാത്തതാണ്. മണക്കുടിക്കായൽ നികത്തിയെടുത്ത 'കോൾകൃഷി'പ്പാടങ്ങൾ ഇവിടെ വ്യാപിച്ചു കിടക്കുന്നു. സമുദ്രനിരപ്പിലും താണുകിടക്കുന്ന ഈ പ്രദേശം ആണ്ടിൽ ഏഴെട്ടുമാസത്തോളവും വെള്ളത്തിനടിയിലാണ് [1]; വേനൽക്കാലത്തു വെള്ളം വറ്റിച്ചു നെൽകൃഷി ചെയ്യുന്നു. അന്തിക്കാടിന്റെ പടിഞ്ഞാറെ പകുതി നിരപ്പായ കൃഷിസ്ഥലങ്ങളാണ്. തെങ്ങിൻതോപ്പുകളും ഇരുപ്പൂനിലങ്ങളും കൊണ്ടു നിറഞ്ഞ ഇവിടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.

സാംസ്കാരികം തിരുത്തുക

കള്ളുചെത്തും കോൾകൃഷിയുമാണ് ഇവിടത്തെ പ്രധാന തൊഴിൽ. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കൾ ആണ്; ബാക്കിയുള്ളവർ ക്രിസ്ത്യാനികൾ, മുസ്ളിങ്ങൾ തുടങ്ങിയവരും. തൃശൂർ-കാഞ്ഞാണി-പെരിങ്ങോട്ടുക്കര-തൃപ്രയാർ റോഡാണ് പ്രധാന ഗതാഗതമാർഗം. അന്തിക്കാട് പഞ്ചായത്തിനെ എൻ‌.എച്ച് 17 മായി ബന്ധിപ്പിച്ചുകൊണ്ട് മുറ്റിച്ചൂർ‌ പാലം‌ 2011 ഇൽ‌ തുറന്നു. പോലീസ് സ്റ്റേഷൻ, സബ്-രജിസ്ട്രാർ ആഫീസ്, വില്ലേജ് ആഫീസ്, പഞ്ചായത്ത് ആഫീസ് തുടങ്ങിയ ഗവൺമെന്റ് സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചുവരുന്നു. അന്തിക്കാട് ബ്ളോക്കിന്റെ ആസ്ഥാനം വില്ലേജിനു പുറത്താണ്. ഇവിടെ ധാരാളം ക്ഷേത്രങ്ങളും പള്ളികളുമുണ്ട്.

ആരാധനാലയങ്ങൾ തിരുത്തുക

 • മാങ്ങാട്ടുക്കര ശ്രീരാമസ്വാമി ക്ഷേത്രം
 • പഴങ്ങാപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
 • അന്തിക്കാട് മൂകാംബിക ക്ഷേത്രം
 • വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം
 • പുത്തൻപിള്ളിക്കാവ് ഭഗവതി ക്ഷേത്രം
 • അന്തിക്കാട് സെന്റ് ആന്റണീസ് പള്ളി
 • അന്തിക്കാട് ജുമാമസ്ജിദ്
 • പള്ളത്ത് ശ്രീ മുത്തപ്പൻ ക്ഷേത്രം(near kk menon )
 • പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി
 • മുറ്റിച്ചൂർ കല്ലാറ്റുപുഴ ശിവക്ഷേത്രം
 • മുറ്റിച്ചൂർ അയ്യപ്പൻ കാവ് ക്ഷേത്രം
 • മുറ്റിച്ചൂർ ജുമാമസ്ജിദ്
 • മുറ്റിച്ചൂർ ശൈഖുനാ ഇ കെ അഹ്‌മദ്‌ ഹാജി മുസ്‌ലിയാർ മഖ്‌ബറ
 • മസ്ജിദുൽ ഹുദ മുറ്റിച്ചൂർ കടവ്
 • ഇൽമുൽ ഹുദ മസ്ജിദ് കാരമാക്കൽ
 • മസ്ജിദുൽ തഖ്‌വ കോക്കാൻ മുക്ക്
 • ചൂരക്കോട് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

 • കെ ജി എം എൽ പി  സ്കൂൾ
 • ഹൈ സ്കൂൾ അന്തിക്കാട്
 • ഗവർമെന്റ് എൽ പി സ്കൂൾ

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

2001 ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 9051 ആണ്. ഇതിൽ 4204 പുരുഷന്മാരും 4847 സ്ത്രീകളുമുണ്ട്.[2]

അവലംബം തിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-11. Retrieved 2012-06-26.
 2. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അന്തിക്കാട്&oldid=3944779" എന്ന താളിൽനിന്ന് ശേഖരിച്ചത്