മനസ്സിനക്കരെ

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മനസ്സിനക്കരെ. വാർധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ്‌ ഇതിലെ പ്രതിപാദ്യ വിഷയം. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജൻ പ്രമോദാണ്. ഷീല, ജയറാം, ഇന്നസെൻറ്, നയൻതാര, കെ.പി.എ.സി. ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ.ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററിൽ പ്രദർശിപ്പിച്ചു.

മനസ്സിനക്കരെ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംമഹാ സുബൈർ
രചനരഞ്ജൻ പ്രമോദ്
അഭിനേതാക്കൾഷീല
ജയറാം
ഇന്നസെൻറ്
നയൻതാര
കെ.പി.എ.സി. ലളിത
ഒടുവിൽ ഉണ്ണികൃഷ്ണൻ
സുകുമാരി
സിദ്ദിഖ്
മാമുക്കോയ
സംഗീതംഇളയരാജ
ഛായാഗ്രഹണംഅഴഗപ്പൻ
ചിത്രസംയോജനംകെ.രാജഗോപാൽ
റിലീസിങ് തീയതി2003
രാജ്യംഇന്ത്യ
ഭാഷമലയാളം


"https://ml.wikipedia.org/w/index.php?title=മനസ്സിനക്കരെ&oldid=3429378" എന്ന താളിൽനിന്ന് ശേഖരിച്ചത്