പപ്പൻ പ്രിയപ്പെട്ട പപ്പൻ

മലയാള ചലച്ചിത്രം

സിദ്ദിഖ്-ലാലിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ.മോഹൻലാൽ, ലിസി, റഹ്മാൻ ,തിലകൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്[1][2][3] .സിദ്ദിഖ്-ലാൽ ദ്വയം ആദ്യമായി തിരക്കഥ രചിച്ച ഈ ചിത്രം ഹരിശ്രീ അശോകന്റെ ആദ്യ സിനിമയും മോഹൻലാലിന്റെ നൂറാമത് സിനിമയുമായിരുന്നു.

പപ്പൻ പ്രിയപ്പെട്ട പപ്പൻ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംജി.എസ്.ഹരീന്ദ്രൻ
രചനസിദ്ദിഖ്-ലാൽ
തിരക്കഥസിദ്ദിഖ്-ലാൽ
അഭിനേതാക്കൾമോഹൻലാൽ
റഹ്മാൻ
തിലകൻ
ശങ്കരാടി
സംഗീതംആലപ്പി രംഗനാഥ്
രാജാമണി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഎം.എൻ.അപ്പു
വിതരണംഡിന്നി ഫിലിംസ്
റിലീസിങ് തീയതി
  • 3 ജനുവരി 1986 (1986-01-03)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

ഗായകനായ പപ്പൻ (റഹ്മാൻ) വാഹനാപകടത്തിൽ മരണപ്പെടുന്നു.എന്നാൽ പപ്പൻ കുറച്ചുനാൾ കൂടി ജീവിക്കാമെന്ന് തിരിച്ചറിഞ്ഞ യമൻ (തിലകൻ) മരിച്ചവരുടെ ശരീരത്തിൽ പ്രവേശിച്ച് ജീവിക്കുവാൻ പപ്പന് അനുമതി നൽകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അഭിനയിച്ചവർ

തിരുത്തുക
  1. "Pappan Priyappetta Pappan". www.malayalachalachithram.com. Retrieved 2014-10-22.
  2. "Pappan Priyappetta Pappan". malayalasangeetham.info. Retrieved 2014-10-22.
  3. "Pappan Priyappetta Pappan". spicyonion.com. Retrieved 2014-10-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക