കെ.പി.എ.സി. സണ്ണി
ഒരു മലയാളചലച്ചിത്ര നടനാണ് കെ.പി.എ.സി. സണ്ണി. നാടകനടനായി കലാജീവിതമാരംഭിച്ച സണ്ണി 1970ൽ ആണു് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 250ൽ അധികം ചിത്രങ്ങളിൽ സണ്ണി അഭിനയിച്ചിട്ടുണ്ട്[1].കെ.പി.എ.സി., കലാനിലയം, കോട്ടയം നാഷണൽ തിയേറ്റേഴ്സ്, നളന്ദ, കൊല്ലം വയലാർ നാടകവേദി, ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സ് തുടങ്ങി പല നാടകസമിതികളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എ.വിൻസെന്റിന്റെ സംവിധാനത്തിൽ 1970-ൽ പുറത്തിറങ്ങിയ സ്നേഹമുള്ള സോഫിയ എന്ന ചിത്രത്തിലാണ് സണ്ണി ആദ്യമായി അഭിനയിക്കുന്നത്.[2] നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005-ൽ ഇ.പി.ടി.എ. പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 72-ാം ജന്മദിനമായിരുന്ന 2006 ഏപ്രിൽ 18-ാം ൹ ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
കെ.പി.എ.സി. സണ്ണി | |
---|---|
ജനനം | സണ്ണി ഡിക്രൂസ് ഏപ്രിൽ 18, 1934 |
മരണം | 18 ഏപ്രിൽ 2006 | (പ്രായം 72)
മറ്റ് പേരുകൾ | സണ്ണി ഡിക്രൂസ് |
തൊഴിൽ | അഭിനേതാവ് |
ജീവിതപങ്കാളി(കൾ) | മേഴ്സി ഡിക്രൂസ് |
കുട്ടികൾ | ദീപ, രൂപ |
വ്യക്തി ജീവിതം
തിരുത്തുക1934 ഏപ്രിൽ 18-ന് കൊല്ലം ജില്ലയിലെ ചവറയിലാണ് സണ്ണി ജനിച്ചത്. ചവറയിലെ കേരള മിനറൽസ് സൂപ്പർവൈസർ ജേക്കബ് ആണ് സണ്ണിയുടെ പിതാവ്. അദ്ദേഹത്തിന് നാലു സഹോദരിമാരും ഉണ്ട്. ചവറ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലും ഫാത്തിമാ മാതാ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്ക്കൂളിൽ പഠിക്കുമ്പോഴേ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു സ്നേഹം അനശ്വരമാണു് എന്ന പേരിൽ ഒരു നാടകം എഴുതിക്കൊണ്ടു് സ്ക്കൂളിൽ പ്രശസ്തനായ സണ്ണി ഗായകനായും ശ്രദ്ധേയനായി.
1963-ൽ സണ്ണി വിവാഹിതനായി. മേഴ്സിയാണു് ഭാര്യ. രണ്ടു് മക്കൾ ദീപ, രൂപ.
അഭിനയജീവിതം
തിരുത്തുകകോളേജിൽ പഠിക്കുമ്പോൾ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പിന്നീടു് കലാനിലയത്തിൽ ചേർന്നു.[3] 1964ൽ സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ അക്കൗണ്ടന്റായി ജോലിയിൽ ചേർന്നു. അപ്പോഴും നാടകങ്ങളിൽ അഭിനയിക്കാൻ സണ്ണി സമയം കണ്ടെത്തി. ആറ്റിങ്ങൾ ദേശാഭിമാനി, കെ പി എ സി, നാഷണൽ, നളന്ദ, വയലാർ നാടകവേദി തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ടു്. ശങ്കരൻ നായർ സംവിധാനം ചെയ്ത മധുവിധുവാണു് ആദ്യചിത്രം. തൊഴിലാളി നേതാവിനെയാണു് സണ്ണി ഇതിൽ അവതരിപ്പിച്ചതു്. തുടർന്നു് സുബ്രഹ്മണ്യം സംവിധാനം ചെയ്ത കൊച്ചനിയത്തിയിൽ അഭിനയിച്ചു. നീലക്കണ്ണുകളിൽ അഭിനയിച്ചതെടെ നാടകാഭിനയം മതിയാക്കി.
ചിത്രം | വർഷം | കഥാപാത്രം | നിർമ്മാണം | സംവിധാനം |
ഉണ്ണിയാർച്ച | 1961 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ | |
പാലാട്ടു കോമൻ | 1962 | ചീങ്കപ്പൻ | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ |
ആദ്യകിരണങ്ങൾ | 1964 | വി അബ്ദുള്ള ,പി ഭാസ്കരൻ | പി ഭാസ്കരൻ | |
മൈനത്തരുവി കൊലക്കേസ് | 1967 | എം കുഞ്ചാക്കോ | എം കുഞ്ചാക്കോ | |
മധുവിധു | 1970 | പി സുബ്രമണ്യം | എൻ ശങ്കരൻനായർ | |
കൊച്ചനിയത്തി | 1971 | പി സുബ്രമണ്യം | പി സുബ്രമണ്യം | |
നടീനടന്മാരെ ആവശ്യമുണ്ടു് | 1974 | സി പി ശ്രീധരൻ ,പി അപ്പു നായർ | ക്രോസ്ബെൽറ്റ് മണി | |
നീലക്കണ്ണുകൾ | 1974 | കെ പി എ സി ഫിലിംസ് | മധു | |
വെളിച്ചം അകലേ | 1975 | എസ് പരമേശ്വരൻ | ക്രോസ്ബെൽറ്റ് മണി | |
പെൺപട | 1975 | സി പി ശ്രീധരൻ | ക്രോസ്ബെൽറ്റ് മണി | |
കുട്ടിച്ചാത്തൻ | 1975 | എസ് പരമേശ്വരൻ | ക്രോസ്ബെൽറ്റ് മണി | |
ഭാര്യ ഇല്ലാത്ത രാത്രി | 1975 | പി സുബ്രമണ്യം | ബാബു നന്തൻകോട് | |
പ്രിയമുള്ള സോഫിയ | 1975 | തൃപ്തി ഫിലിംസ് | എ വിൻസന്റ് | |
പഞ്ചമി | 1976 | ഹരി പോത്തൻ | ടി ഹരിഹരൻ | |
ഹൃദയം ഒരു ക്ഷേത്രം | 1976 | പി സുബ്രമണ്യം | പി സുബ്രമണ്യം | |
സീമന്ത പുത്രൻ | 1976 | ആർ എസ് ശ്രീനിവാസൻ | എ ബി രാജ് | |
അനാവരണം | 1976 | ചെറുപുഷ്പം ഫിലിംസ് | എ വിൻസന്റ് | |
രതിമന്മഥൻ | 1977 | എം എ റഹ്മാൻ ,നസീമ കബീർ | ശശികുമാർ | |
അഞ്ജലി | 1977 | എ രഘുനാഥ് | ഐ വി ശശി | |
അഗ്നിനക്ഷത്രം | 1977 | എം ഓ ജോസഫ് | എ വിൻസന്റ് | |
ധീരസമീരേ യമുനാതീരേ | 1977 | എം മണി | മധു | |
മുഹൂർത്തങ്ങൾ | 1977 | പീപ്പിൾ കമ്പയിൻസ് | പി എം ബെന്നി | |
കൈതപ്പൂ | 1978 | മധു ,എം മണി | രഘുരാമൻ | |
റൗഡി രാമു | 1978 | എം മണി | എം കൃഷ്ണൻ നായർ | |
നക്ഷത്രങ്ങളേ കാവൽ | 1978 | ഹരി പോത്തൻ | കെ എസ് സേതുമാധവൻ | |
മാറ്റൊലി | 1978 | സി ജെ ബേബി | എ ഭീംസിംഗ് | |
ഇന്ദ്രധനുസ്സു് | 1979 | സിജി മാർകോസ് | കെ ജി രാജശേഖരൻ | |
എന്റെ നീലാകാശം | 1979 | ജെ എം ഹനീഫ | തോപ്പിൽ ഭാസി | |
കായലും കയറും | 1979 | ജോണി മുതലാളി | എം എസ് ശിവസ്വാമി , | കെ എസ് ഗോപാലകൃഷ്ണൻ |
എനിക്കു ഞാൻ സ്വന്തം | 1979 | എം മണി | പി ചന്ദ്രകുമാർ | |
മനസാ വാചാ കർമ്മണാ | 1979 | പി വി ഗംഗാധരൻ | ഐ വി ശശി | |
ചുവന്ന ചിറകുകൾ | 1979 | ഈരാളി | എൻ ശങ്കരൻനായർ | |
തരംഗം | 1979 | ചിറയൻകീഴ് ഹസ്സൻ | ബേബി | |
ഡ്രൈവർ മദ്യപിച്ചിരുന്നു | 1979 | ഇലഞ്ഞിക്കൽ മൂവീസ് | എസ് കെ സുഭാഷ് | |
ഇരുമ്പഴികൾ | 1979 | ശ്രീ സായി പ്രൊഡക്ഷൻ | എ ബി രാജ് | |
അങ്ങാടി | 1980 | പി വി ഗംഗാധരൻ | ഐ വി ശശി | |
കരിമ്പന | 1980 | എബ്ബി മൂവീസ് | ഐ വി ശശി | |
തീനാളങ്ങൾ | 1980 | പാപ്പനംകോട് ലക്ഷ്മണൻ | ശശികുമാർ | |
ഏദൻ തോട്ടം | 1980 | എം മണി | പി ചന്ദ്രകുമാർ | |
നായാട്ട് | 1980 | ഹേംനാഗ് ഫിലിംസ് | ശ്രീകുമാരൻ തമ്പി | |
അരങ്ങും അണിയറയും | 1980 | ആർ എസ് പ്രഭു | പി ചന്ദ്രകുമാർ | |
താറാവ് | 1981 | എൻ കെ രാമചന്ദ്രൻ ,എൻ പ്രേംകുമാർ | ജേസി | |
കോളിളക്കം | 1981 | സി വി ഹരിഹരൻ | പി എൻ സുന്ദരം | |
അർച്ചന ടീച്ചർ | 1981 | മധു | പി എൻ മേനോൻ | |
ജോൺ ജാഫർ ജനാർദ്ദനൻ | 1982 | വ്ഹേംനാഗ് ഫിലിംസ് | ഐ വി ശശി | |
അഹിംസ | 1982 | പി വി ഗംഗാധരൻ | ഐ വി ശശി | |
കെണി | 1982 | പ്രേം നവാസ് | ശശികുമാർ | |
തുറന്ന ജയിൽ | 1982 | തോം സബാസ്റ്യൻ | ശശികുമാർ | |
ആ രാത്രി | 1983 | ജോയ് തോമസ് | ജോഷി | |
സ്വപ്നമേ നിനക്കു നന്ദി | 1983 | ജെ. കെ കമ്മത്ത് ,ബി ശ്യാമലകുമാരി | കല്ലയം കൃഷ്ണദാസ് | |
ഏപ്രിൽ 18 | 1984 | അഗസ്റ്റിൻ പ്രകാശ് | ബാലചന്ദ്ര മേനോൻ | |
മംഗളം നേരുന്നു | 1984 | രാജശേഖരൻ നായർ | പുരന്തർ ഫിലിംസ് | മോഹൻ |
സന്ദർഭം | 1984 | ജോയ് തോമസ് | ജോഷി | |
മിനിമോൾ വത്തിക്കാനിൽ | 1984 | സി ജെ ബേബി | ജോഷി | |
പിരിയില്ല നാം | 1984 | ശാന്തകുമാരി സുബ്രഹ്മണ്യൻ | ജോഷി | |
ഉമാനിലയം | 1984 | എൽ ആനന്ദ് | ജോഷി | |
പ്രിൻസിപ്പൽ ഒളിവിൽ | 1985 | കെ പി ശശി ,കൃഷ്ണകുമാരി | ഗോപികൃഷ്ണ | |
യാത്ര | 1985 | ജോസഫ് എബ്രഹാം | ബാലു മഹേന്ദ്ര | |
ബോയിംഗ് ബോയിംഗ് | 1985 | തിരുപ്പതി ചെട്ടിയാർ | പ്രിയദർശൻ | |
ഒരു കുടക്കീഴിൽ | 1985 | സാജൻ | ജോഷി | |
മുഖ്യമന്ത്രി | 1985 | ഷബീർ ,വറുഗീസ് സക്കാറിയ | ആലപ്പി അഷ്റഫ് | |
ഇനിയും കഥ തുടരും | 1985 | പൂർണ ചന്ദ്ര റാവു | ജോഷി | |
സുഖമോ ദേവി | 1986 | മോഹൻലാലിന്റെ സഹോദരൻ | ബാലകൃഷ്ണൻ നായർ | വേണു നാഗവള്ളി |
രാജാവിന്റെ മകൻ | 1986 | വി വെങ്കിടാചലം | തമ്പി കണ്ണന്താനം | തമ്പി കണ്ണന്താനം |
മീനമാസത്തിലെ സൂര്യൻ | 1986 | സി ജി ഭാസ്കരൻ | ലെനിൻ രാജേന്ദ്രൻ | |
ആയിരം കണ്ണുകൾ | 1986 | പ്രേംപ്രകാശ് ,രാജൻ ജോസഫ് | ജോഷി | |
സുനിൽ വയസ്സ് 20 | 1986 | ചൈത്ര | കെ എസ് സേതുമാധവൻ | |
താളവട്ടം | 1986 | ജി പി വിജയകുമാർ | പ്രിയദർശൻ | |
ന്യായവിധി | 1986 | ജോയ് തോമസ് | ജോഷി | |
സ്വാമി ശ്രീ നാരായണ ഗുരു | 1986 | ഡോ എൽ സലിം | കൃഷ്ണസ്വാമി | |
കണികാണുംനേരം | 1987 | അഗസ്റ്റിൻ പ്രകാശ് | രാജസേനൻ | |
ഇരുപതാം നൂറ്റാണ്ട് | 1987 | ചാക്കൊ | എം മണി | കെ മധു |
ആലിപ്പഴങ്ങൾ | 1987 | അച്ചായൻ | രാമചന്ദ്രൻ പിള്ള | |
തീർത്ഥം | 1987 | ജി പി വിജയകുമാർ | മോഹൻ | |
ഭൂമിയിലെ രാജാക്കന്മാർ | 1987 | ജോയ് തോമസ് | തമ്പി കണ്ണന്താനം | |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | 1987 | മുഹമ്മദ് മണ്ണിൽ | കൊച്ചിൻ ഹനീഫ | |
അപരൻ | 1988 | കുര്യച്ചൻ | ഹരി പോത്തൻ | പി പത്മരാജൻ |
ഒരു സി ബി ഐ ഡയറി കുറിപ്പ് | 1988 | എം മണി | കെ മധു | |
ലൂസ് ലൂസ് അരപ്പിരി ലൂസ് (പപ്പു മാള ജഗതി) | 1988 | __ | പ്രസ്സി മള്ളൂർ | |
ആഗസ്റ്റ് 1 ? | 1988 | എം മണി | സിബി മലയിൽ | |
മുക്തി | 1988 | രാജു മാത്യു | ഐ വി ശശി | |
ഇൻക്വിലാബിന്റെ പുത്രി | 1988 | പുരുഷൻ ആലപ്പുഴ | ജയദേവൻ | |
അമ്പലക്കര പഞ്ചായത്ത് [കഥ പറയും കായൽ] | 1988 | സാമ്രാട്ട് ഫിലിംസ് | കബീർ റാവുത്തർ | |
വിട പറയാൻ മാത്രം | 1988 | ടി ബി സി പ്രസന്റ്സ് | പി കെ ജോസഫ് | |
ധ്വനി | 1988 | പോലീസ് ഓഫീസർ | മാക് അലി | എ റ്റി അബു |
ന്യൂസ് | 1989 | ജി സുരേഷ് കുമാർ | ഷാജി കൈലാസ് | |
അടിക്കുറിപ്പ് | 1989 | തോമസ് മാത്യു | കെ മധു | |
ജാഗ്രത | 1989 | അലക്സ് സി ഐ | എം മണി | കെ മധു |
നാടുവാഴികൾ | 1989 | കോശി | ജി പി വിജയകുമാർ | ജോഷി |
വീണ മീട്ടിയ വിലങ്ങുകൾ | 1990 | മുഹമ്മദ് മണ്ണിൽ | കൊച്ചിൻ ഹനീഫ | |
ഇന്ദ്രജാലം | 1990 | അഡ്വ. നാരായണസ്വാമി | തമ്പി കണ്ണന്താനം | തമ്പി കണ്ണന്താനം |
ഈ തണുത്ത വെളുപ്പാൻ കാലത്ത് | 1990 | പോലീസ് ഓഫീസർ | ബാലകൃഷ്ണൻ നായർ | ജോഷി |
നമ്പർ 20 മദ്രാസ് മെയിൽ | 1990 | ശ്രീധരമേനോൻ | ടി ശശി | ജോഷി |
മാൻമിഴിയാൾ | 1990 | എം എസ് വാസവൻ | കൃഷ്ണസ്വാമി | |
കടത്തനാടൻ അമ്പാടി | 1990 | സാജൻ | പ്രിയദർശൻ | |
ചക്രവർത്തി | 1991 | പാപ്പച്ചൻ (പുതിയ) | എ ശ്രീകുമാർ | |
ആനവാൽ മോതിരം | 1991 | ഡി.ഐ.ജി മാത്യു കുര്യൻ | രാജു മാത്യു | ജി എസ് വിജയൻ |
ഒന്നാം മുഹൂർത്തം | 1991 | കെ വി ജോർജ്ജ് | റഹീം ചെലവൂർ | |
കളമൊരുക്കം | 1991 | എ ജയൻ | വി എസ് ഇന്ദ്രൻ | |
ഒരു പ്രത്യേക അറിയിപ്പ് (പ്രൊഫഷണൽ കില്ലർ) | 1991 | വി എ എം പ്രൊഡക്ഷൻസ് | ആർ എസ് നായർ | |
പ്രിയപ്പെട്ട കുക്കു | 1992 | വി വർഗ്ഗീസ് | സുനിൽ | |
മഹാനഗരം | 1992 | കെ ജി ജോർജ്ജ് | ടി കെ രാജീവ് കുമാർ | |
കിഴക്കൻ പത്രോസ് | 1992 | പ്ലാസാ പിൿചേർസ് | ടി എസ് സുരേഷ് ബാബു | |
എന്നോടിഷ്ടം കൂടാമോ | 1992 | ടി ശശി | കമൽ | |
വെൽകം ടു കൊടൈക്കനാൽ | 1992 | ഹമീദ് | അനിൽ ബാബു | |
കുലപതി | 1993 | ഹെൻറി | നഹാസ് | |
കൗശലം (ഹംസധ്വനി) | 1993 | ടി എസ് മോഹൻ | ടി എസ് മോഹൻ | |
തലമുറ | 1993 | ചങ്ങനാശ്ശേരി ബഷീർ | കെ മധു | |
വാരഫലം | 1994 | __ | താഹ | |
സൈന്യം | 1994 | തിരുപ്പതി ചെട്ടിയാർ ,അമ്പു | ജോഷി | |
പോർട്ടർ (മൂന്നാംലോക പട്ടാളം) | 1994 | മാധവി മോഹൻ | എം പത്മകുമാർ | |
കമ്മീഷണർ | 1994 | കുഞ്ഞുമൊയ്തീൻ സാഹിബ് | എം മണി | ഷാജി കൈലാസ് |
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് | 1995 | സജി തോമസ് | അനിൽ ബാബു | |
പീറ്റർ സ്കോട്ട് | 1995 | അനീസ് ഫിലിംസ് | ബിജു വിശ്വനാഥ് | |
ശോഭനം | 1997 | ജോസ് മുണ്ടാടൻ | എസ് ചന്ദ്രൻ | |
എഴുപുന്ന തരകൻ | 1999 | മാത്യു തരകൻ | പി ജോർജ്ജ് ജോസഫ് | പി ജി വിശ്വംഭരൻ |
പുരസ്കാരങ്ങൾ
തിരുത്തുക- നാടകാഭിനയത്തിന് കേരള സംഗീതനാടക അക്കാദമി പുരസ്കാരം[4] (2004)
- മികച്ച സ്വഭാവനടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം മൂന്നു തവണ ലഭിച്ചു. (1999, 2000, 2002)[5]
അഭിനയിച്ച ചില ചിത്രങ്ങൾ
തിരുത്തുക- ഫൈവ് ഫിംഗേഴ്സ് - 2005
- എഴുപുന്ന തരകൻ - 1999
- ജനാധിപത്യം - 1997
- ദി കിംഗ് - 1995
- പീറ്റർസ്കോട്ട് - 1995
- കമ്മീഷണർ - 1994
- സൈന്യം - 1993
- ആയിരപ്പറ - 1993
- മഹാനഗരം - 1992
- എന്നോടിഷ്ടം കൂടാമോ - 1992
- നയം വ്യക്തമാക്കുന്നു - 1991
- ഭൂമിക - 1991
- കൂടിക്കാഴ്ച്ച - 1991
- നഗരത്തിൽ സംസാരവിഷയം - 1991
- ഈ തണുത്ത വെളുപ്പാൻ കാലത്ത് - 1990
- നമ്പർ 20: മദ്രാസ് മെയിൽ - 1990
- ആനവാൽമോതിരം - 1990
- അർഹത - 1990
- ഇന്ദ്രജാലം - 1990
- ജാഗ്രത - 1989
- അടിക്കുറിപ്പ് - 1989
- ഇന്നലെ - 1989
- നാടുവാഴികൾ - 1989
- മുക്തി - 1988
- ആഗസ്റ്റ് 1 - 1988
- ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് - 1988
- ധ്വനി - 1988
- ദൂരെ ദൂരെ ഒരു കൂടു കൂട്ടാം - 1988
- ഇസബല്ല - 1988
- ലൂസ് ലൂസ് അരപ്പിരി ലൂസ് - 1988
- ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് - 1987
- ഭൂമിയിലെ രാജാക്കന്മാർ - 1987
- എഴുതാപ്പുറങ്ങൾ - 1987
- ഇരുപതാം നൂറ്റാണ്ട് - 1987
- വ്രതം - 1987
- ന്യായവിധി - 1986
- ക്ഷമിച്ചു എന്നൊരു വാക്ക് - 1986
- രാജാവിന്റെ മകൻ - 1986
- സുഖമോ ദേവി - 1986
- സുനിൽ വയസ് 20 - 1986
- ഈറൻസന്ധ്യ - 1985
- മുഹൂർത്തം പതിനൊന്നു മുപ്പതിന് - 1985
- ബോയിംഗ് ബോയിംഗ് - 1985
- മീനമാസത്തിലെ സൂര്യൻ - 1985
- പറയാനും വയ്യ പറയാതിരിക്കാനും വയ്യ - 1985
- മുത്തോടു മുത്ത് - 1984
- പിരിയില്ല നാം - 1984
- സന്ദർഭം - 1984
- ആ രാത്രി - 1983
- ആദാമിന്റെ വാരിയെല്ല് - 1983
- ജോൺ ജാഫർ ജനാർദ്ദനൻ - 1982
- അഹിംസ - 1981
- അങ്ങാടി - 1980
- കരിമ്പന - 1980
- സ്നേഹമുള്ള സോഫിയ - 1970
അവലംബം
തിരുത്തുക- ↑ "RIP : KPAC Sunny". Archived from the original on 2011-09-12. Retrieved 2011-11-11.
- ↑ KPAC Sunny - imprints on Indian Film screen
- ↑ http://malayalasangeetham.info/displayProfile.php?artist=KPAC%20Sunny&category=actors
- ↑ KERALA SANGEETHA NATAKA AKADEMI AWARD[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൺ ഇന്ത്യ