ഭൂമിയിലെ രാജാക്കന്മാർ
ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണവും തമ്പി കണ്ണന്താനം സംവിധാനവും നിർവ്വഹിച്ച് 1987-ൽ പുറത്തിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ചലച്ചിത്രമാണ് ഭൂമിയിലെ രാജാക്കന്മാർ.[1] [2] [3] ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അടൂർ ഭാസി, ബാലൻ കെ. നായർ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഭൂമിയിലെ രാജാക്കന്മാർ | |
---|---|
സംവിധാനം | തമ്പി കണ്ണന്താനം |
നിർമ്മാണം | ജോയ് തോമസ് |
രചന | ഡെന്നീസ് ജോസഫ് |
അഭിനേതാക്കൾ | മോഹൻലാൽ സുരേഷ് ഗോപി അടൂർ ഭാസി നളിനി |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
റിലീസിങ് തീയതി | 19 ജൂൺ 1987 |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകതെക്കുംകൂർ രാജകുടുംബത്തിലെ വലിയ തമ്പുരാൻ (ഭാസി) തന്റെ അനന്തരാവകാശിയായ മഹേന്ദ്ര വർമ്മയെ (മോഹൻലാൽ) രാഷ്ട്രീയത്തിലിറക്കുവാൻ ആഗ്രഹിക്കുന്നു. ഇതിനായി തമ്പുരാൻ മുഖ്യമന്ത്രിയെ സ്വാധീനിക്കുകയും മകനെ ഒരു മന്ത്രിയാക്കി മാറ്റുകയും ചെയ്യുന്നു. മന്ത്രിയായി സ്ഥാനമേറ്റ മഹേന്ദ്ര വർമ്മയ്ക്കു പിന്നീട് മനംമാറ്റമുണ്ടാകുകയും സുഹൃത്തായ ജയനുമായി (സുരേഷ് ഗോപി) ചേർന്ന് മുഖ്യമന്ത്രിയുടെ നയങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നു.[4][5]
അഭിനയിച്ചവർ
തിരുത്തുക- മഹേന്ദ്ര വർമ്മ - മോഹൻലാൽ
- വലിയ തമ്പുരാൻ - അടൂർ ഭാസി
- ആരോമലുണ്ണി - ജഗതി ശ്രീകുമാർ
- ജയൻ - സുരേഷ് ഗോപി
- ലക്ഷ്മി - നളിനി
- മുഖ്യമന്ത്രി - ബാലൻ കെ. നായർ
- ബാബു - ജഗദീഷ്
- ഗ്യിലില്ല ചന്ദ്രൻ - മോഹൻജോസ്
- ഗോപാല പിള്ള - കൊല്ലം തുളസി
- ആന്റണി - അസീസ്
- വിശ്വംഭരൻ - കെ.പി.എ.സി. സണ്ണി
- രാജശേഖരൻ - പ്രതാപചന്ദ്രൻ
- രാജു - കെ.ബി. ഗണേഷ് കുമാർ
- സിദ്ദിഖ് - സിദ്ദിഖ്
- കുഞ്ഞുണ്ണി ആശാൻ - കുഞ്ഞാണ്ടി
- എച്ച് എം - ഔദ്വിൽ ഉണ്ണികൃഷ്ണൻ അഭിഭാഷകൻ
ഗാനങ്ങൾ
തിരുത്തുകഷിബു ചക്രവർത്തി രചിച്ച ഗാനങ്ങൾക്ക് എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയിരിക്കുന്നു.
നം. | ഗാനം | ആലാപനം | രചന | ദൈർഘ്യം (m:ss) |
1 | നിൻ കണ്ണുകൾ കവിത | കെ.ജെ. യേശുദാസ് | ഷിബു ചക്രവർത്തി | |
2 | ശുക്ലാംബരധരം [ശ്ലോകം] | ഷിബു ചക്രവർത്തി | ||
3 | സിന്ദൂരവാനിൽ മുല്ലപ്പൂങ്കാവിൽ | ഉണ്ണിമേനോൻ | ഷിബു ചക്രവർത്തി |
അവലംബം
തിരുത്തുക- ↑ https://www.malayalachalachithram.com/movie.php?i=2007
- ↑ https://malayalasangeetham.info/m.php?2712
- ↑ https://www.imdb.com/name/nm0482320/?ref_=tt_cl_t1
- ↑ "Bhoomiyile Raajakkanmar". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "Bhoomiyile Raajakkanmar". malayalasangeetham.info. Retrieved 2014-10-17.