നയം വ്യക്തമാക്കുന്നു
ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ മോഹൻ നിർമ്മിച്ച് ബാലചന്ദ്രമേനോൻ കഥ, തിരക്കഥ സംഭാഷണം രചിച്ച 1991-ൽ പുറത്തുവന്ന ചലച്ചിത്രമാണ്നയം വ്യക്തമാക്കുന്നു [1] മമ്മുട്ടി, ശാന്തികൃഷ്ണ, ജഗദീഷ് തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ പാട്ടുകൾ കൈതപ്രം രചിച്ച് ജോൺസൺ സംഗീതം നൽകിയവയാണ്[2][3] ഈ ചിത്രം മുൻ കേരള നിയമസഭാ സ്പീക്കർ ജി. കാർത്തികേയന്റെ ജീവിതവുമായി ബന്ധം പറയപ്പെടുന്നു.[4]
നയം വ്യക്തമാക്കുന്നു | |
---|---|
![]() | |
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | R Mohan |
രചന | ബാലചന്ദ്രമേനോൻ |
തിരക്കഥ | ബാലചന്ദ്രമേനോൻ |
സംഭാഷണം | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | മമ്മുട്ടി ശാന്തികൃഷ്ണ |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | എസ് ശിവറാം |
ചിത്രസംയോജനം | ശ്രീകുമാർ |
സ്റ്റുഡിയോ | ഗുഡ്നൈറ്റ് ഫിലിംസ് |
വിതരണം | Manorajyam Release |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കഥാബീജംതിരുത്തുക
വി. സുകുമാരൻ(മമ്മുട്ടി) ഭരണകക്ഷിയിലെ ഒരു വളർന്നുവരുന്ന നേതാവാണ്. തന്റെ ആത്മാർത്ഥതകൊണ്ടും ശുദ്ധതകൊണ്ടും ശ്രദ്ധേയനായ ഇദ്ദേഹത്തിന്റ് ഭാര്യ വത്സല (ശാന്തികൃഷ്ണ) നഗരത്തിലെ കോളജ് അദ്ധ്യാപികയാണ്. കറപുറളാത്ത ആ പോക്കറ്റിൽ ഭാര്യ ഇട്ടുകൊടുക്കുന്ന കാശല്ലാതെ രാഷ്ട്രീയം ഉപയോഗിച്ച് കാശുണ്ടാക്കനയാൾക്കറിയില്ല. അദ്ദേഹത്തെ ചുറ്റി പറ്റി ഒരു വൃന്ദം ഉണ്ടുതാനും. ഇതെല്ലാം അറിയുന്ന ഭാര്യ കളിയാക്കുകയും ചീത്തപറയുകയും ചെയ്യുമെങ്കിലും അദ്ദേഹത്തെ അറിഞ്ഞ് കൂടെ നിൽക്കുന്നു. അതിനിടയിൽ പാർട്ടി കളങ്കിതനായ മന്ത്രിയെ മാറ്റി സുകുമാരന്റെ മ്ന്ത്രിയാക്കാൻ നിർബന്ധിതനാകുന്നു. തന്റെ കൂടെ ഉള്ള കുരുടാമണ്ണീൽ ശശിയുടെ (ജഗദീഷ്) കള്ള ഇടപാടുകൾ അറിയാവുന്നതുകൊണ്ട് സുകുമാരൻ അയാളെ തന്റെ ഉദ്യോഗവൃന്ദത്തിലെടുത്തില്ല. ഈ സമയത്ത് വീട്ടിൽ പോയ വത്സല മന്ത്രിമന്ദിരത്തിലെത്തുമ്പോൾ സെക്യൂരിറ്റി തടയുന്നു. ഈ അവസരം ശശി നന്നായി ഉപയോഗിക്കുന്നു അയാൾ പലവിധത്തിൽ സുകുമാരനെയും റ്റീച്ചറേയും തമ്മിൽ അകറ്റുന്നു. പക്ഷെ സുകുമാരനു സ്വസ്ഥത കിട്ടുന്നില്ല. പലവഴികളൂം ശ്രമിച്ചെങ്കിലും വാശിക്കരിയായ ടീച്ചർ അനുനയിക്കപ്പെട്ടില്ല. അതിനിടയിൽ റ്റീച്ചർ പുതിയ കോളജിൽ ചാർജ് എടുക്കുന്നു. മന്ത്രിപത്നിയാണ് തങ്ങളുടെ ടീച്ചർ എന്നും ടീച്ചറും മന്ത്രിയും തമ്മിൽ ചില സ്വരപ്പിഴകളൂണ്ടെന്നും മ്നസ്സിലാക്കിയ യൂണിയൻ നേതാവ് റോസ്ലി (സുചിത്ര) സുകുമാരന്റെ കോളജിലേക്ക് ക്ഷണിക്കുന്നു. ഇതൊരവസരമായിക്കണ്ട് സുകുമാരൻ തനിക്ക ഭാര്യയില്ലാതെ ഭരിക്കാനാവില്ലെന്നും ഭാര്യയാണ് തന്റെ ശക്തിഎന്നും ഏറ്റുപറഞ്ഞ് തന്റെ കുടുംബം വീണ്ടെടുക്കുന്നു.
താരനിര[5]തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
മമ്മൂട്ടി | സുകുമാരൻ | |
ശാന്തികൃഷ്ണ | വത്സലാ സുകുമാരൻ | |
ശങ്കരാടി | ശങ്കരനാരായണൻ തമ്പി | |
കരമന ജനാർദ്ദനൻ നായർ | വത്സലയുടെ അച്ഛൻ | |
തിക്കുറിശ്ശി സുകുമാരൻ നായർ | മുഖ്യമന്ത്രി | |
ജഗദീഷ് | കുരുടാംകുന്നിൽ ശശി | |
വി.കെ. ശ്രീരാമൻ | ||
അബി | സ്റ്റീഫൻ | |
കെ. പി. എ. സി. സണ്ണി | സദാശിവൻ | |
കലാഭവൻ റഹ്മാൻ | ||
സുലക്ഷണ | ലിസ | |
ഗണേഷ് കുമാർ | ||
കെ.പി. ഉമ്മർ | പാർട്ടി നേതാവ് | |
ജനാർദ്ദനൻ | ചാക്കോച്ചൻ | |
രാജശേഖരൻ | ||
അടൂർ ഭവാനി | ഭാഗീരഥിയമ്മ | |
ജോണി | ||
വത്സല മേനോൻ | കോളജ് പ്രിൻസിപ്പൽ | |
സുചിത്ര | റോസ്ലി | |
ലളിതശ്രീ | ||
ബോബി കൊട്ടാരക്കര | ||
പൂജപ്പുര രാധാകൃഷ്ണൻ | ||
കലാഭവൻ സൈനുദ്ദീൻ | ഗൺ മാൻ | |
ചന്ദ്രാജി | ||
ഡി പി നായർ | ||
ലാവണ്യ | ||
കനകലത | ||
കാലടി ഓമന | ||
മാസ്റ്റർ വിഷ്ണു |
കുറിപ്പുകൾതിരുത്തുക
ബാലചന്ദ്രമേനോൻ അഭിനയിക്കാതെ സംവിധാനം മാത്രം ചെയ്ത ചുരുക്കം ചിത്രങ്ങളിൽ ഒന്നാണ് നയം വ്യക്തമാക്കുന്നു. കുറെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നശേഷം മമ്മുട്ടിയെനായകനാക്കി ഈ ചിത്രം ചെയ്തു. ഈ ചിത്രംതീയറ്ററുകളിൽ നിറഞ്ഞാടി.[6]
പാട്ടരങ്ങ്[7]തിരുത്തുക
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | പാടൂ താലിപ്പൂ | സുജാത മോഹൻ, ജി. വേണുഗോപാൽ |
അവലംബംതിരുത്തുക
- ↑ "നയം വ്യക്തമാക്കുന്നു". www.m3db.com. ശേഖരിച്ചത് 2018-07-03.
- ↑ "നയം വ്യക്തമാക്കുന്നു". www.malayalachalachithram.com. ശേഖരിച്ചത് 2018-07-01.
- ↑ "നയം വ്യക്തമാക്കുന്നു". .malayalasangeetham.info. ശേഖരിച്ചത് 2018-07-01.
- ↑ http://www.newindianexpress.com/states/kerala/Balachandra-Menon-Remembers-His-Association-with-G-Karthikeyan/2015/03/08/article2702999.ece
- ↑ "നയം വ്യക്തമാക്കുന്നു(1991)". malayalachalachithram. ശേഖരിച്ചത് 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-27.
- ↑ "നയം വ്യക്തമാക്കുന്നു(1991)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)