ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്
മലയാള ചലച്ചിത്രം
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | എം. മണി |
രചന | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം (പശ്ചാത്തലസംഗീതം) |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | അരോമ മൂവീസ് |
റിലീസിങ് തീയതി | 1988 ഫെബ്രുവരി 18 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 137 മിനിറ്റ് |
സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. ജാഗ്രത (1989), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) സിബിഐ 5: ദ ബ്രെയിൻ (2022) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – സേതുരാമയ്യർ, ഡി.വൈ.എസ്.പി., സി.ബി.ഐ.
- സുരേഷ് ഗോപി – ഹാരി, സബ് ഇൻസ്പെക്ടർ, സി.ബി.ഐ.
- ജഗതി ശ്രീകുമാർ – വിക്രം, സബ് ഇൻസ്പെക്ടർ, സി.ബി.ഐ.
- മുകേഷ് – ചാക്കോ, പോലീസ് കോൺസ്റ്റബിൾ
- സുകുമാരൻ – ദേവദാസ്, ഡി.വൈ.എസ്.പി., കേരള പോലീസ്
- ലിസി – ഓമന, കൊല്ലപ്പെട്ട സ്ത്രീ
- ജനാർദ്ദനൻ – ഔസേപ്പച്ചൻ, ഓമനയുടെ ഭർത്തൃപിതാവ്
- ഉർവ്വശി – ആനി, ഓമനയുടെ സഹോദരി
- ബഹദൂർ – തോമാച്ചൻ, ഓമനയുടെ അച്ഛൻ
- പ്രതാപചന്ദ്രൻ – നാരായണൻ, ഔസേപ്പച്ചന്റെ സുഹൃത്ത്
- കെ.പി.എ.സി. സണ്ണി – അലക്സ്, സി.ഐ.
- കൊല്ലം തുളസി – പോലീസ് സർജൻ
- ജഗന്നാഥ വർമ്മ – എസ്.പി., സി.ബി.ഐ.
- ക്യാപ്റ്റൻ രാജു – ഡി.വൈ.എസ്.പി. പ്രഭാകര വർമ്മ
- വിജയരാഘവൻ – ജോണി, ഔസേപ്പച്ചന്റെ മരുമകൻ
- ശ്രീനാഥ് – ഓമനയുടെ ഭർത്താവ്
- അടൂർ ഭവാനി – വേലക്കാരി
- സി.ഐ. പോൾ – ഭാർഗ്ഗവൻ, മന്ത്രി
- കുണ്ടറ ജോണി – ഡ്രൈവർ വാസു
സംഗീതം
തിരുത്തുകഗാനങ്ങളില്ലാത്ത ഈ ചിത്രത്തിലെ വളരെ ജനപ്രിയമായ പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം ആണ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് – മലയാളസംഗീതം.ഇൻഫോ