പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം.ജി. സോമൻ, കാർത്തിക, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് താളവട്ടം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. 1975-ൽ പുറത്തിറങ്ങിയ വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്ന സിനിമയുടെ അടിസ്ഥാന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. കെൻ കെസിയുടെ അതേ പേരിലുള്ള നോവലിന്റെ അനുകരണമായിരുന്നു ഈ സിനിമ. ഈ ചിത്രം ഹിന്ദിയിൽ പ്രിയദർശൻ തന്നെ ക്യോൻ കി (2005) എന്ന പേരിലും തമിഴിൽ റോബർട്ട്-രാജശേഖർ മനസുക്കുൽ മത്തപ്പ് (1988) എന്ന പേരിലും റീമേക്ക് ചെയ്തു.

താളവട്ടം
വി.സി.ഡി. പുറംചട്ട
സംവിധാനംപ്രിയദർശൻ
നിർമ്മാണംജി.പി. വിജയകുമാർ
ജി. ജയകുമാർ
രചനപ്രിയദർശൻ
അഭിനേതാക്കൾമോഹൻലാൽ
നെടുമുടി വേണു
എം.ജി. സോമൻ
കാർത്തിക
ലിസി
സംഗീതംരഘുകുമാർ
രാജാമണി
ഗാനരചനപൂവച്ചൽ ഖാദർ
പന്തളം സുധാകരൻ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോസെവൻ ആർട്സ്
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസിങ് തീയതി1986
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം147 മിനിറ്റ്

കഥാസംഗ്രഹം തിരുത്തുക

ഡോക്‌ടർ സാവിത്രി വിനോദിനെ ചികിത്സിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുമ്പോൾ, അവർ പരസ്പരം ആകർഷിക്കപ്പെടുന്നു. എന്നാൽ സാവിത്രിയുടെ അച്ഛൻ അവരെ വേർപെടുത്താൻ ഒരു ദുഷിച്ച പദ്ധതിയുമായി വരുന്നു.

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ വിനോദ്
നെടുമുടി വേണു ഡോ. ഉണ്ണികൃഷ്ണൻ
എം.ജി. സോമൻ ഡോ. രവീന്ദ്രൻ
മുകേഷ് ഹരി
ജഗതി ശ്രീകുമാർ നാരായണൻ
കൊച്ചിൻ ഹനീഫ ആന്റണി
തിക്കുറിശ്ശി സുകുമാരൻ നായർ മനോരോഗി
മണിയൻപിള്ള രാജു മനോരോഗി
ശങ്കരാടി മനോരോഗി
കാർത്തിക സാവിത്രി
ലിസി അനിത
സുകുമാരി നഴ്‌സ്
കെ.പി.എ.സി. ലളിത മനോരോഗി

സംഗീതം തിരുത്തുക

പൂവച്ചൽ ഖാദർ, പന്തളം സുധാകരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രഘുകുമാർ, രാജാമണി എന്നിവരാണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ.

ഗാനങ്ങൾ
ഗാനം പാടിയത് രചന സംഗീതം
കൊഞ്ചും നിൻ ഇമ്പം... കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര പന്തളം സുധാകരൻ രഘുകുമാർ
പൊൻ വീണേ എന്നുള്ളിൻ മൗനം വാങ്ങൂ... കെ.എസ്. ചിത്ര പൂവച്ചൽ ഖാദർ രഘുകുമാർ
പൊൻ വീണേ എന്നുള്ളിൻ മൗനം വാങ്ങൂ... എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര പൂവച്ചൽ ഖാദർ രഘുകുമാർ
കളഭം ചാർത്തും കനക്കുന്നിൽ.. എം.ജി. ശ്രീകുമാർ പൂവച്ചൽ ഖാദർ രഘുകുമാർ
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ.. കെ.ജെ. യേശുദാസ് പൂവച്ചൽ ഖാദർ രാജാമണി

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസം‌യോജനം എൻ. ഗോപാലകൃഷ്ണൻ
കല കെ. കൃഷ്ണൻ കുട്ടി
ചമയം വിക്രമൻ നായർ
നൃത്തം മാധുരി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല എസ്. കുമാർ
ലാബ് ചിത്രാഞ്ജലി
നിശ്ചല ഛായാഗ്രഹണം അൻസാരി
നിർമ്മാണ നിർവ്വഹണം കെ. മോഹനൻ
വാതിൽ‌പുറചിത്രീകരണം കെ.എസ്.എഫ്.ഡി.സി.
റീ റെക്കോർഡിങ്ങ് സമ്പത്ത്
അസോസിയേറ്റ് ഡയറക്ടർ വി.ആർ. ഗോപാലകൃഷ്ണൻ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ താളവട്ടം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:




"https://ml.wikipedia.org/w/index.php?title=താളവട്ടം&oldid=3760176" എന്ന താളിൽനിന്ന് ശേഖരിച്ചത്