ഇനിയും കഥ തുടരും
മലയാള ചലച്ചിത്രം
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി 1985 ഓഗസ്റ്റ് 22-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇനിയും കഥ തുടരും. രവീന്ദ്രൻ എന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ജയപ്രദയാണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇനിയും കഥ തുടരും | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | ജോഷി |
നിർമ്മാണം | എ. പൂർണ്ണചന്ദ്രബാബു |
കഥ | കലൂർ ഡെന്നീസ് |
തിരക്കഥ | ജോൺപോൾ |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1985 ഓഗസ്റ്റ് 22 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 142 മിനിറ്റ് |
കഥാസംഗ്രഹംതിരുത്തുക
സത്യസന്ധനായ കസ്റ്റംസ് ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ (മമ്മൂട്ടി) ജീവിതവും ചെയ്യാത്ത കുറ്റത്തിനു ജയിലിലടക്കപ്പെടുന്നതും തടവിലായിരിക്കുമ്പോൾ വധിക്കപ്പെടുന്ന കുടുംബത്തിന്റെ കൊലയാളികളെയും തന്നെ ജയിലിലടക്കാൻ കാരണക്കാരയവരെയും ജയിലിൽ നിന്നും തിരികെയെത്തി കൊലപ്പെടുത്തുന്നതുമാണ് ഇതിവൃത്തം.
സംഗീതംതിരുത്തുക
പൂവച്ചൽ ഖാദർ രചിച്ച ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകിയിരിക്കുന്നു. എസ്. ജാനകി, ഉണ്ണി മേനോൻ, വാണി ജയറാം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നുത്.
- ഗാനങ്ങൾ
- "ദേവീ നീയെൻ..." - ഉണ്ണി മേനോൻ, വാണി ജയറാം
- "ഒരു ചിരിതൻ..." - എസ്. ജാനകി
അഭിനേതാക്കൾതിരുത്തുക
- മമ്മൂട്ടി – രവീന്ദ്രൻ
- ജയപ്രദ – രവീന്ദ്രന്റെ ഭാര്യ
- ബേബി ശാലിനി – രവീന്ദ്രന്റെ മകൾ
- അംബിക
- കെ. പി. എ. സി. സണ്ണി
- ഇന്നസെന്റ്
- സോമൻ
- ക്യാപ്റ്റൻ രാജു
- തിലകൻ
- ലാലു അലക്സ്
അണിയറപ്രവർത്തകർതിരുത്തുക
- സംവിധാനം – ജോഷി
- നിർമ്മാണം – എ. പൂർണ്ണചന്ദ്രബാബു
- ഛായാഗ്രഹണം – ആനന്ദക്കുട്ടൻ
- വിതരണം – സെൻട്രൽ പിക്ചേഴ്സ്
- തിരക്കഥ, സംഭാക്ഷണം – ജോൺ പോൾ, കലൂർ ഡെന്നീസ്
- വസ്ത്രാലങ്കാരം – മഹി
- ചമയം – കരുമം മോഹൻ
- ചമയ സഹായി – പട്ടണം റഷീദ്
- ഔട്ട് ഡോർ യൂണിറ്റ് – ലക്ഷ്മി പ്രൊഡക്ഷൻസ്
- റെക്കോർഡിങ്, റീ–റെക്കോർഡിങ് – കോടീശ്വരറാവു (ജെമിനി)
- ശബ്ദലേഖനം – സതീശൻ
- പ്രോസസിങ് ലാബ് – പ്രസാദ് ഫിലിം ലബോറട്ടറി
- നിശ്ചലഛായാഗ്രഹണം – സോണി ശ്രീകുമാർ
- നൃത്തം – വസന്ത്കുമാർ
- സംഘട്ടനം – എ.ആർ. ബാഷ
- കലാസംവിധാനം – ഹരി
- പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – കെ.ആർ. ഷൺമുഖം
- ചിത്രസംയോജനം – കെ. ശങ്കുണ്ണി
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ഇനിയും കഥ തുടരും on IMDb
- ഇനിയും കഥ തുടരും – മലയാളസംഗീതം.ഇൻഫോ