ഇസബല്ല
1988ൽ ഇപ പർമേലിന്റെ കഥക്ക് കള്ളിക്കാറ്റ് രാമചന്ദ്രൻ സംഭാഷണം എഴുതി മോഹൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് ഗുഡ്നൈറ്റ് ഫിലിംസ്നിർമ്മിച്ച വിതരണം ചെയ്ത ചലച്ചിതം ആണ് ഇസബല്ല. സുമലത, ബാലചന്ദ്രമേനോൻ, നെടുമുടി വേണു തുടങ്ങിയവർ വിവിധ വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഒ.എൻ വിയും ഈണം ജോൺസണും കൈകാര്യം ചെയ്യുന്നു. ഇസബല്ല എന്ന ഒരു ടൂർ ഗൈഡിനെ ചുറ്റിപ്പറ്റിയാണ്ണ് ഇതിന്റെ കഥ മുന്നോട്ട് പോകുന്നത്. [1][2][3]
ഇസബല്ല | |
---|---|
സംവിധാനം | മോഹൻ |
നിർമ്മാണം | ഗുഡ്നൈറ്റ് ഫിലിംസ് |
രചന | ഇപെ പരമേൽ കള്ളീക്കാട് രാമചന്ദ്രൻ(സംഭാഷണം) |
തിരക്കഥ | മോഹൻ |
അഭിനേതാക്കൾ | സുമലത ബാലചന്ദ്രമേനോൻ നെടുമുടി വേണു |
സംഗീതം | ജോൺസൺ ഒ.എൻ.വി (ഗാനങ്ങൾ) |
ഛായാഗ്രഹണം | സരോജ് പാഡി |
ചിത്രസംയോജനം | ജി മുരളി |
സ്റ്റുഡിയോ | ഗുഡ്നൈറ്റ് ഫിലിംസ് |
വിതരണം | ഗുഡ്നൈറ്റ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കഥാസാരം
തിരുത്തുകഇസബല്ല (സുമലത) എന്ന ടൂർ ഗൈഡ് ഉണ്ണികൃഷണനുമായി (ബാലചന്ദ്രമേനോൻ) പ്രേമത്തിലാകുന്നു. ഒരുപാടു കുടുംബപ്രശ്നങ്ങളൂടെ നടുവിലുള്ള അവൾക്ക് നെടുമുടി വേണു ആണ് ഉണ്ണിയെ പരിചയപ്പെടുത്തുന്നത്. ആ സീസണിനുശേഷം വീട്ടിലേക്ക് മടങ്ങിയ ഉണ്ണി തന്റെ പ്രശ്നങ്ങളാൽ അവളെ സ്വീകരിക്കാൻ മടിക്കുന്നു. അവസാനം കുറേ കാലത്തിനു ശേഷം സ്വീകരിക്കാൻ തയ്യാറായി മടങ്ങി വരുന്നു. അയാൾക്കായി ബല്ല കാത്തിരിക്കുന്നുണ്ടായിരുന്നു.
നടീനടന്മാർ
തിരുത്തുക- സുമലത -ഇസബല്ല
- ബാലചന്ദ്രമേനോൻ -ഉണ്ണീകൃഷ്ണമേനോൻ
- നെടുമുടി വേണു
- ആനന്ദ് മഹാദേവൻ- അനന്തു
- അജയ് മോഹൻ- റിസപ്ഷനിസ്റ്റ്
- വെട്ടുകിളി പ്രകാശ് as Tony
- കെ.പി.എ.സി. സണ്ണി -ആൽബി
- ആശ ജയറാം- ദേവി
- വത്സല മേനോൻ
- നന്ദിത ബോസ്
- ജയലളിത
പാട്ടരങ്ങ്
തിരുത്തുകഈ ചിത്രത്തിലെ ഗാനങ്ങൾ ഒ.എൻ വിയും ഈണം ജോൺസണും കൈകാര്യം ചെയ്യുന്നു
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ഇസബല്ല | കെ.ജെ. യേശുദാസ് | ഒ.എൻ.വി. കുറുപ്പ് | ജോൺസൺ |
2 | മംഗല്യയാമം | കെ.ജെ. യേശുദാസ്, സേതുപാർവതി സംഘം | ഒ.എൻ.വി. കുറുപ്പ് | ജോൺസൺ |
3 | നേരം മങ്ങിയ നേരം | കെ.ജെ. യേശുദാസ് | ഒ.എൻ.വി. കുറുപ്പ് | ജോൺസൺ |
4 | തളിർമുന്തിരി | എസ്. ജാനകി | ഒ.എൻ.വി. കുറുപ്പ് | ജോൺസൺ |
References
തിരുത്തുക- ↑ "Isabella". www.malayalachalachithram.com. Retrieved 2014-10-24.
- ↑ "Isabella". malayalasangeetham.info. Retrieved 2014-10-24.
- ↑ "Isabella". spicyonion.com. Archived from the original on 2014-10-24. Retrieved 2014-10-24.
External links
തിരുത്തുകsee the film
തിരുത്തുകഇസബല്ല 1988