പി. പത്മരാജൻ‎ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സുരേഷ് ഗോപി, ശോഭന, ശ്രീവിദ്യ, ജയറാം എന്നിവരാണ് മുഖ്യവേഷങ്ങളിലഭിനയിച്ചിരിക്കുന്നത്.

ഇന്നലെ
പോസ്റ്റർ
സംവിധാനംപി. പത്മരാജൻ
നിർമ്മാണംഅഷറഫ്
റഷീദ്
കഥവാസന്തി
തിരക്കഥപി. പത്മരാജാൻ
ആസ്പദമാക്കിയത്ജനനം
by വാസന്തി
അഭിനേതാക്കൾ
സംഗീതം
ഗാനരചനകൈതപ്രം
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
സ്റ്റുഡിയോഎ.ബി.ആർ. പ്രൊഡക്ഷൻ
വിതരണംചന്ദ്രകാന്ത് ഫിലിംസ്
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം137 മിനിറ്റ്
Wiktionary
Wiktionary
ഇന്നലെ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

കഥാചുരുക്കം

തിരുത്തുക

കേരളത്തിലെ ഒരു മലയോരഗ്രാമമായ തമ്പുരാൻകുന്നിലൂടെ സഞ്ചരിച്ചിരുന്ന ഒരു തീർത്ഥാടകസംഘത്തിന്റെ ബസ് അപകടത്തിൽപ്പെടുകയും ചുരുക്കം ചിലരൊഴികെ എല്ലാവരും മരണമടയുകയും ചെയ്യുന്നു. ശോഭന അവതരിപ്പിക്കുന്ന മായ എന്ന വിളിപ്പേരിലറിയപ്പെടുന്ന കഥാപാത്രം, അപകടത്തിൽനിന്നും രക്ഷപ്പെട്ടെങ്കിലും സ്വന്തം പേരടക്കം ഓർമ്മ പൂർണ്ണമായി നഷ്ടപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നു. ആശുപത്രിയധികൃതരും പോലീസും ശ്രമങ്ങൾ നടത്തിയെങ്കിലും മായയുടെ ബന്ധുക്കളെയോ പൂർവ്വചരിത്രമോ കണ്ടെത്താനാകുന്നില്ല. ഇന്നലെകൾ നഷ്ടപ്പെട്ട് ആ നാട്ടിൽ ഒറ്റപ്പെട്ട മായക്ക് ആശുപത്രിയിലെ ഡോക്ടറായ സന്ധ്യ മേനോനും (ശ്രീവിദ്യ) ഡോക്ടറുടെ മകനും ആശുപത്രി മാനേജറുമായ ശരത് മേനോനും (ജയറാം) അഭയം നൽകുന്നു. മായ, ശരത് മേനോനുമായി പ്രണയത്തിലാകുകയും അവരുടെ വിവാഹം നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു.

പക്ഷെ, മായയുടെ അഥവാ പൂർവകാലത്തെ ഗൗരിയുടെ ഭർത്താവായ നരേന്ദ്രൻ (സുരേഷ് ഗോപി) അമേരിക്കയിൽ നിന്ന് ഗൗരിയെ അന്വേഷിച്ച് വരികയും ചെയ്യുന്നതോടെ കഥ മറ്റൊരു ദിശയിലേക്ക് മാറുന്നു. ചലച്ചിത്രത്തിന്റെ അവസാനരംഗത്തിൽ ശരത് മേനോടൊന്നിച്ച് നരേന്ദ്രൻ ഗൗരിയെ കണ്ടുമുട്ടുന്നുവെങ്കിലും ഗൗരിക്ക് അയാളെ തിരിച്ചറിയാനാവാത്തതിനെത്തുടർന്ന് നരേന്ദ്രൻ മടങ്ങുന്നു.

അഭിനേതാക്കൾ

തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ആണ്. ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയത് മോഹൻ സിത്താര ആണ്. ഗാനങ്ങൾ തരംഗിണി വിപണനം ചെയ്തിരിക്കുന്നു.

# ഗാനംഗായകർ ദൈർഘ്യം
1. "നീ വിൺ പൂ പോൽ"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
2. "കണ്ണിൽ നിൻ മെയ്യിൽ"  കെ.എസ്. ചിത്ര  
3. "കണ്ണിൽ നിൻ മെയ്യിൽ"  കെ.ജെ. യേശുദാസ്  

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണൂവാൻ ഇന്നലെ (1990)

"https://ml.wikipedia.org/w/index.php?title=ഇന്നലെ&oldid=4106621" എന്ന താളിൽനിന്ന് ശേഖരിച്ചത്