ബോയിംഗ് ബോയിംഗ്
മലയാള ചലച്ചിത്രം
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബോയിംഗ് ബോയിംഗ്. എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എവർഷൈൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എവർഷൈൻ ആണ്. 1965-ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചലച്ചിത്രമാണ് പ്രിയദർശൻ മലയാളത്തിൽ പുനർനിർമ്മിച്ചത്. 2005-ൽ പ്രിയദർശൻ തന്നെ ഗരം മസാല എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം പുനർനിർമ്മാണം നടത്തി.[1] കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. സംഭാഷണം രചിച്ചത് ശ്രീനിവാസൻ.
ബോയിംഗ് ബോയിംഗ് | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | എവർഷൈൻ പ്രൊഡക്ഷൻസ് |
കഥ | പ്രിയദർശൻ |
തിരക്കഥ |
|
അഭിനേതാക്കൾ | മോഹൻലാൽ മുകേഷ് ജഗതി ശ്രീകുമാർ ലിസി |
സംഗീതം | രഘുകുമാർ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | എവർഷൈൻ പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി | 1985 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 110 മിനിറ്റ് |
നടൻ ശങ്കർ ഈ ചിത്രത്തിൽ ഒരു സംഘട്ട്ന സീനിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചു.
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – ശ്യാം
- മുകേഷ് – അനിൽ കുമാർ
- ജഗതി ശ്രീകുമാർ – ഒ.പി. ഒളശ്ശ
- മണിയൻപിള്ള രാജു – കുട്ടപ്പൻ
- എം.ജി. സോമൻ – ലംബോദരൻ പിള്ള
- ശങ്കരാടി – എം.ടി.ഇ. ദാമോദരൻ
- കെ.പി.എ.സി. സണ്ണി – ശ്രീകണ്ഠൻ നായർ
- ശങ്കർ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – നാടക നടൻ
- ബോബി കൊട്ടാരക്കര
- ലിസി – എലീന
- മേനക – ശ്രീക്കുട്ടി
- സുകുമാരി – ഡിക്ക് അമ്മായി
സംഗീതം
തിരുത്തുകമങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രഘുകുമാർ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് കെ.ജെ. ജോയ്.
- ഗാനങ്ങൾ
- ഒരു പുന്നാരം കിന്നാരം പാടാം ഞാൻ – കെ.ജെ. യേശുദാസ്, ഉണ്ണിമേനോൻ, കെ.എസ്. ചിത്ര
- തൊഴുകൈ കൂപ്പി – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: എസ്. കുമാർ
- ചിത്രസംയോജനം: കെ. ശങ്കുണ്ണി
- കല: രാധാകൃഷ്ണൻ
- ചമയം: പി. മണി
- വസ്ത്രാലങ്കാരം: ശെൽവം
- നൃത്തം: മാധുരി
- സംഘട്ടനം: ശങ്കർ
- ലാബ്: പ്രസാദ് കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: പ്രസാദ്
- ശബ്ദലേഖനം: പ്രസാദ്, തരംഗിണി
- നിർമ്മാണ നിർവ്വഹണം: കെ. രാമൻ കുട്ടി, എ. കറുപ്പയ്യ
- അസോസിയേറ്റ് ഡയറക്ടർ: എസ്.ജി. വിജയൻ, ബാബു പിഷാരടി, വിശ്വനാഥൻ വടൂത്തല
- റീ റെകോർഡിങ്ങ്: രാജഗോപാൽ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ബോയിംഗ് ബോയിംഗ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബോയിംഗ് ബോയിംഗ് – മലയാളസംഗീതം.ഇൻഫോ