ഉപയോക്താവ്:Meenakshi nandhini/തലക്കെട്ടുകൾ ഇംഗ്ലീഷ് - ലാറ്റിൻ -ലിപിയിൽ നൽകുന്നതിനേപ്പറ്റി
തലക്കെട്ടുകൾ ഇംഗ്ലീഷ് - ലാറ്റിൻ -ലിപിയിൽ നൽകുന്നതിനേപ്പറ്റി
തിരുത്തുകലേഖനങ്ങളുടെ തലക്കെട്ടുകൾ ലാറ്റിൻ ലിപി (ഇംഗ്ലീഷ് ) യിൽ നൽകുന്നതിനെതിരേ എന്തെങ്കിലും നയം ഉണ്ടോ? പലപ്പോഴും കൃത്യമായ മലയാളപദം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും (ഫ്രഞ്ച് പോലുള്ള ) ചില ഭാഷകളിലെ ഉച്ചാരണങ്ങൾക്ക് തത്തുല്യമായ മലയാളം ലഭ്യമല്ലാത്ത ഇടങ്ങളിലും മലയാളത്തിൽ പേരില്ലാത്ത ജീവവർഗ്ഗങ്ങളുടെ ലേഖനങ്ങൾ വിവർത്തനം ചെയ്യുമ്പോഴും ലാറ്റിൻ നാമങ്ങൾ അങ്ങനെ തന്നെ നിലനിർത്താൻ നയത്തിൽ യോജിപ്പ് ഉണ്ടാക്കാനാണ് ഈ കുറിപ്പ് - പല ഭാഷകളിലുള്ള വിക്കിപീഡിയകളിലും ഇതുപോലെ തലക്കെട്ടുകൾ ലാറ്റിനിൽ കാണാം. ഇങ്ങനെ അനുവദിച്ചാൽ ശങ്ക കൂടാതെ പല ലേഖനങ്ങളും വിവർത്തനം ചെയ്യാൻ ആത്മവിശ്വാസം തിരുത്തുന്നവർക്ക് ലഭിക്കുകയും ധാരാളം ലേഖനങ്ങൾ മലയാളത്തിലേക്ക് എത്താൻ അത് സഹായകമാവുകയും ചെയ്യും--Vinayaraj (സംവാദം) 16:18, 26 മേയ് 2018 (UTC)
സംവാദം
തിരുത്തുക- തലക്കെട്ടു നൽകുന്നതിനു കൃത്യമായ മലയാള പദങ്ങൾ ലഭിക്കുന്നില്ല എന്ന കാരണത്താൽ ലേഖനം തുടങ്ങാൻ പലരും വിമുഖത കാണിക്കുന്നുവെന്നത് വാസ്തവമാണ്. കൃത്യമായ മലയാള പദങ്ങൾ ലഭ്യമല്ലാത്ത അവസരങ്ങളിൽ വിദേശ വാക്കുകൾ തലക്കെട്ടായി നൽകുന്നതിനു കാര്യമായ തടസ്സങ്ങളില്ലെന്നാണ് മനസ്സിലാകുന്നത്. വിക്കിപീഡിയ:ലേഖനങ്ങളുടെ തലക്കെട്ട്, വിക്കിപീഡിയ:ശൈലീപുസ്തകം#ടാക്സോബോക്സ് തയ്യാറാക്കുന്നതിന് സ്വീകരിക്കാവുന്ന ശൈലി എന്നീ താളുകളിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. വിദേശഭാഷാ തലക്കെട്ടുകൾ (അതെ ലിപിയിൽ തന്നെ) അനുവദിക്കുന്നതിലൂടെ കൂടുതൽ ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുമെങ്കിൽ നിർദ്ദേശം സ്വാഗതാർഹമാണ്. പക്ഷേ, മലയാളം വിക്കിപീഡിയയിൽ ഇത്തരം തലക്കെട്ടുകൾ വ്യാപകമാകുന്നത് ഉചിതമല്ല എന്നു വിശ്വസിക്കുന്നവരുണ്ട്. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം നടപ്പാക്കുന്നതല്ലേ നല്ലത്? ഇത്തരം തലക്കെട്ടുകൾ പെട്ടെന്ന് കണ്ടുപിടിക്കുവാനുള്ള സംവിധാനം കൂടി വേണമെന്നാണ് എന്റെ അഭിപ്രായം. ഈ 'തലക്കെട്ടുകൾക്ക് അനുയോജ്യമായ മലയാളം പദങ്ങൾ സംവാദം താളിൽ നിർദ്ദേശിക്കുക' എന്ന് ആവശ്യപ്പെടുന്ന ഒരു ഫലകം ലേഖനത്തിൽ ഉൾപ്പെടുത്തണം. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് നയം പാലിച്ചുവേണം പേരുകൾ നിർദ്ദേശിക്കേണ്ടതെന്നും ചർച്ചയില്ലാതെ തലക്കെട്ടുകൾ മാറ്റാൻ പാടില്ല എന്നും ഫലകത്തിൽ ഉൾപ്പെടുത്തണം. ഫലകം ചേർക്കുമ്പോൾ തന്നെ ലേഖനം [[വർഗ്ഗം:മലയാളം തലക്കെട്ട് നൽകുവാൻ നിർദ്ദേശിക്കുന്ന ലേഖനങ്ങൾ]] എന്നതിലേക്കോ മറ്റോ വർഗ്ഗീകരിക്കപ്പെടണം. അങ്ങനെ ചെയ്താൽ ഇത്തരം തലക്കെട്ടുകളുള്ള ലേഖനങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ നിൽക്കും. ഇതിലൂടെ ലേഖനങ്ങൾക്ക് ഒരു അടുക്കും ചിട്ടയുമുണ്ടാകും. ഭാവിയിൽ അനുയോജ്യമായ തലക്കെട്ടുകൾ ഇവയ്ക്കു ലഭിച്ചെന്നും വരും.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:34, 28 മേയ് 2018 (UTC)
ലാറ്റിനിൽ മുഖ്യ തലക്കെട്ടു കൊടുക്കേണ്ട കാര്യമുണ്ടോ ? ?... ഇംഗ്ലീഷ് മലയാളത്തിൽ എഴുതിയ തലക്കെട്ടും , pretty url (pu) ലാറ്റിനിലും കൊടുത്താൽ പോരേ , ഇതാണല്ലോ ഇപ്പോൾ പൊതുവെ പിന്തുടരുന്ന നയം ഇത് മാറ്റണ്ട ആവശ്യം ഉണ്ടോ ? ? അഭിപ്രായങ്ങൾ ക്ഷണിക്കുന്നു , എന്തായാലും കണ്ടുപിടുത്ത/ നേർ വിവർത്തന പേരുകൾ വേണ്ടാ - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 16:11, 29 മേയ് 2018 (UTC)
- മറ്റു ഭാഷകളിൽ ഉള്ള Proper names ഇംഗ്ലീഷ് വിക്കിപീഡിയയിലും അതാത് ലാറ്റിൻ രീതിയിൽ തന്നെയാണ് നൽകുന്നത്, വിവർത്തനമല്ല. ഉദാഹരണത്തിന് കാണുമല്ലോ--Vinayaraj (സംവാദം) 16:17, 29 മേയ് 2018 (UTC)
ഇംഗ്ലീഷ് വിക്കിയിൽ എന്ത് ചെയ്യുന്നു എന്ന് നമ്മൾ നോക്കണ്ട കാര്യമുണ്ടോ ! മലയാളം വിക്കിക്ക് അതിന്റെതായ ശൈലി അല്ലേ നല്ലത് പേര് എങ്ങനെ ചേർക്കുന്നതിനോടും എനിക്ക് എതിരഭിപ്രായം ഒന്നും ഇല്ലാ ..... മുകളിൽ പറഞ്ഞ പോലെ എങ്കിൽ അടുത്ത ലേഖനത്തിന്റെ തലക്കെട്ട് ഇതാണ് عرفج കാരണം അറബി നാട്ടിൽ മാത്രം കാണുന്ന ചെടിയാണ് അപ്പോ മലയാളം പേരില്ലാത്ത സ്ഥിതിക്ക് ഇംഗ്ലീഷ് വിക്കിയിലെ പോലെ മറ്റു ഭാഷകളിലെ proper name കൊടുക്കാം ...ഇത് പ്രവർത്തികമാക്കിയാൽ ഉള്ള ഉദാഹരണം ആണ് ഞാൻ പറഞ്ഞത് - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 16:33, 29 മേയ് 2018 (UTC)
- "എഡ്വാർഡ് പ്ലാസിഡ് ഡച്ചസ്സായിങ്ങ് ഡി ഫോണ്ട്ബ്രിസ്വിൻ" എന്നെഴുതിയാൽ എന്താണു കുഴപ്പം?malikaveedu (സംവാദം) 14:22, 26 ജൂൺ 2018 (UTC)
- സ്ഥലത്തിന്റെയോ ആളുകളുടെയോ പേരുകൾ ശരിയായ മലയാള ഉച്ചാരണം അറിയാമെങ്കിൽ പിന്നീട് അങ്ങനെയാക്കുന്നതിൽ വിരോധമില്ല. പക്ഷെ ശാസ്ത്രനാമങ്ങൾ (ഉദാ: Freyeria putli=ഫ്രയേറിയ പുറ്റ്ലി) അങ്ങനെതന്നെ മലയാളത്തിൽ എഴുതുന്നതിനോട് യോജിപ്പില്ല. അതൊട്ടും ഉപകാരപ്രദമല്ല എന്നാണ് അഭിപ്രായം. ജീവൻ 02:38, 30 മേയ് 2018 (UTC)
ഇതിൽ ചെറിയ കല്ലുകടിയുണ്ട്. രണ്ടുവശത്തും. ഒന്ന് ഇംഗ്ലീഷ് നന്നായി വായിക്കാനറിയാത്ത മലയാളികളെയും പരിഗണിക്കണമെന്ന് തോന്നുന്നു, ഇപ്പഴേ മലയാളം വിക്കിയിൽ ഇംഗ്ലീഷിന്റെ അതിപ്രസരം കൂടുതലുണ്ട്. അതിന്റെ കൂടെ തലക്കെട്ടും കൂടി ഇംഗ്ലീഷിലായാൽ ?? ഇനി മറുവശം ശരിക്ക് മലയാളത്തിലെഴുതാൻ കഴിയാത്ത അനേകം ഇഗ്ലീഷ് വാക്കുകളുണ്ടെന്നാണ്. അപ്പോഴെന്തുചെയ്യും. എന്റെ അഭിപ്രായം മലയാളത്തിലെഴുതുകയും ബ്രാക്കറ്റിൽ ഇംഗ്ലീഷ് പദം നൽകുകയും ചെയ്യാം എന്നാണ്. തലക്കെട്ടിന്റെ കാര്യത്തിന് ഒരു പരിഹാരം ഉണ്ടല്ലോ. pretty url ഉപയോഗിക്കാമല്ലോ. ഇത് സമ്മതിച്ചാൽ ഉറപ്പായും മലയാളം വിക്കിയിൽ മലയാളം തലക്കെട്ടുകളേക്കാൾ കൂടുതൽ ഇംഗ്ലീഷ് തലക്കെട്ടുകൾ വരും. ചുരുക്കത്തിൽ മലയാളം വിക്കി ഇംഗ്ലീഷ് വിക്കിയുടെ ചെറുപതിപ്പുമാവും.-- രൺജിത്ത് സിജി {Ranjithsiji} ✉ 03:15, 7 ജൂൺ 2018 (UTC)
- എതിർക്കുന്നു, മലയാളം വിക്കിപീഡിയ ഇനി വളർച്ച മുരടിക്കുന്ന രീതിയിലാവും ഇങ്ങനെ പോയാൽ. നമുക്ക് കേരളത്തിലെ പഞ്ചായത്തുകളെപ്പറ്റിയും നമ്മുടെ നിയോജകമണ്ഡലങ്ങളെപ്പറ്റിയും എഴുതിക്കൊണ്ടിരുന്നാൽ മതിയെങ്കിൽ ഓക്കെ. എനിക്ക് ഫ്രെഞ്ച് സസ്യശാസ്ത്രജ്ഞരെപ്പറ്റി എഴുതണമെങ്കിൽ ഞാനെന്തുവേണം? മഡഗാസ്കറിലെ പ്രധാനമന്ത്രിയെപ്പറ്റി എഴുതണമെങ്കിൽ എങ്ങനെ വേണം? ഒരുതരത്തിലും താങ്കൾക്ക് ആ പേരുകൾ മലയാളം ലിപിയിൽ ആക്കാനാവില്ല. ഇനി കഷ്ടപ്പെട്ട് ആക്കിയിട്ടും കാര്യമില്ല, ആ തെറ്റായ പേര് ആരും തെരയാൻ പോകുന്നില്ല. ഇംഗ്ലീഷ് അടക്കം പല വിക്കിപീഡിയകൾക്കും അങ്ങനെയാകാമെങ്കിൽ മലയാളത്തിലും അതാവാം, വാശിപിടിച്ച് എല്ലാം മലയാളം ലിപിയിലാക്കിയാൽ ഒരർത്ഥവുമില്ലാത്ത കുറേ തലക്കെട്ടുകൾ വരുമെന്നേ ഉള്ളൂ.--Vinayaraj (സംവാദം) 03:29, 7 ജൂൺ 2018 (UTC)
- ജാപ്പനീസ്, ചൈനീസ്, അറബിക്, ഉറുദു, സിംഹള, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ തുടങ്ങിയ മറ്റുഭാഷകൾക്കും ഇത് ബാധകമാണല്ലോ അല്ലേ? അതോ ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന ഭാഷകൾക്ക് മാത്രമേ ഈ നിയമം ഉപയോഗിക്കുകയുള്ളോ ? എല്ലാത്തിനും അങ്ങ് തീരുമാനിക്കണം എന്നാൽ നല്ല രസമായിരിക്കും. --രൺജിത്ത് സിജി {Ranjithsiji} ✉ 04:42, 7 ജൂൺ 2018 (UTC)
മറ്റു ഭാഷകളിലെ ലേഖനങ്ങളുടെ തലക്കെട്ട് അതേ ഭാഷയിൽ തന്നെ നൽകണം എന്ന ആശയത്തോട് യോജിക്കാനാവില്ല. അങ്ങനെ ഒരു തീരുമാനമെടുത്താൽ മിക്കവാറും ലേഖനങ്ങളുടെ തലക്കെട്ടുകൾ ഇംഗ്ലീഷിലൊ അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഷയിലൊ വരുന്ന സ്ഥിതി സംജാതമാകും. അത് മലയാളം വിക്കിയെ വളർത്തുന്നതിന് പകരം അലങ്കോലമാക്കുമെന്നാണ് എന്റെ അഭിപ്രായം.
കൂടാതെ ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന ഭാഷകൾ മാത്രമെ ഇങ്ങനെ ചെയ്യാനാകൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇംഗ്ലീഷിൽ ഉള്ള താളിന്റെ തലക്കെട്ടിന്റെ ഉച്ചാരണത്തിനനുസരിച്ച് പേര് നൽകുന്നതാകും ഉചിതം. ഈ സമയത്ത് കണ്ടെത്തൽ നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമായിട്ടുണ്ട്.
വിനയ രാജ് സുചിപ്പിച്ച തരം താളുകളിൽ മിക്കതും ആളുകൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള ലിങ്കിൽ നിന്നാകും മലയാളം വിക്കിയിലേക്കു വരിക. ഇംഗ്ലീഷ് അല്ലെങ്കിൽ മറ്റു ഭാഷാ തലക്കെട്ടുകൾ pretty url ആയി കൊടുത്തു കഴിഞ്ഞാൽ മലയാളം വിക്കിയിൽ അത്തരം താളുകൾ തിരയുന്നവർക്കും സഹായകമാകും. Akhiljaxxn (സംവാദം) 06:46, 7 ജൂൺ 2018 (UTC)
- മുകളിൽ വിനയരാജ് ചോദിച്ച Édouard Placide Duchassaing de Fontbressin പോലുള്ളവയുടെ മലയാളം ഉച്ചാരണം എങ്ങനെ കണ്ടെത്തും? അതുവരെ അങ്ങനെ എഴുതട്ടെ. ജീവൻ 07:37, 7 ജൂൺ 2018 (UTC)
- അതിപ്പോ ഇങ്ങനെയൊക്കെ ശ്രമിച്ചുനോക്കാവുന്നതാണ്.. അല്ലാതെ ഇംഗ്ലീഷിലും വായിക്കാൻ വിഷമമായ ഒരു പേര് അങ്ങനെതന്നെ മലയാളം വിക്കിയിൽ എഴുതിവച്ചതുകൊണ്ടെന്തുകാര്യം. (en:Jean Valjean ഇത് വളരെ പ്രശസ്തമായ പ്രശ്നമാണ് ഇതിപ്പോ ജീൻ വാൽ ജീൻ എന്ന് വായിക്കണോ ഴാങ്ങ് വാങ്ങ് ഴാങ്ങ് എന്ന് വായിക്കണോ അതോ മറ്റുവല്ലതും വായിക്കണോ എന്ന് ചോദിച്ചപോലെയേ ഉള്ളൂ. മറ്റനേകം ഉദാഹരണങ്ങൾ കാണാനും കഴിയും (ലെഷാണ്ട്രെ - ലെജെന്റർ) മുതലായവ). മിനിമം തലക്കെട്ട് വായിക്കാവുന്ന മലയാളത്തിലെങ്കിലുമെഴുതാമല്ലോ. പിന്നെ prettyurl കൊടുത്താൽപോരേ ? തീരെ നിവൃത്തിയില്ലാത്ത സന്ദർഭത്തിൽ നേരിട്ട് ഒരു ലേഖനമൊക്കെയാകാമെന്നേയുള്ളൂ. നയമാക്കിയാൽ പിന്നെ അതിന്റെ ഒരു റാലിയായിരിക്കും. അതുകൊണ്ട് പരമാധി പറ്റാവുന്നിടത്തോളം മലയാളം തലക്കെട്ടുതന്നെ വേണം. അത് മലയാളം വായിക്കാനറിയാവുന്നവർക്കും ഇംഗ്ലീഷ് വായിക്കാനറിയാത്തവർക്കും വേണ്ടിക്കൂടിയാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 15:45, 7 ജൂൺ 2018 (UTC)
- മറ്റുഭാഷകളിലുള്ള ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ള വാക്കുകൾ ഇംഗ്ലീഷിലിലേക്ക് മാറ്റിയെഴുതുന്ന ഒരു രീതി പണ്ടുണ്ടായിരുന്നു. അങ്ങനെയാണ് തിരുവനത്തപുരം ട്രിവാൻഡ്രവും കണ്ണൂർ കാനന്നൂരുമൊക്കെയായത്. ദക്ഷിണ ആഫിക്കയിലെ എല്ലാ സ്ഥലപ്പേരുകളും അവർ ആംഗലവൽക്കരിച്ചു. എന്നാൽ ഇന്നാ രീതിയില്ല. ഇംഗ്ലീഷ് ഉച്ചാരണം സാധ്യമല്ലെങ്കിൽ യഥാർത്ഥ ഭാഷയിൽത്തന്നെയാണ് എഴുതുന്നത്. വിനയരാജ് മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഉദാഹരണങ്ങൾ നോക്കുക. അതുകൊണ്ട് മലയാളം ഉച്ചാരണം വ്യക്തമല്ലെങ്കിൽ വികൃതമായി എഴുതുന്നതിലും നല്ലത് മൂലഭാഷയിൽത്തന്നെ എഴുതുന്നതാണ്. അതിനുശേഷം ശരിയായ ഉച്ചാരണത്തിന്റെ കാര്യത്തിൽ സംവാദം താളിൽ ഒരു സമവായത്തിൽ എത്തിയശേഷം മാറ്റുകയാണെങ്കിൽ ഇത്തരം അനിഷ്ടങ്ങൾ ഒഴിവാക്കാം. ജീവൻ 02:41, 8 ജൂൺ 2018 (UTC)
- അതു വളരെ ശരിയാണ്. വികൃതമായ രീതിയിലുള്ള മലയാള പദം വേണ്ട എന്നത് ശരി. യഥാർത്ഥ ഭാഷയിൽ എഴുതുന്നു എന്നുപറയുമ്പോൾ ഇംഗ്ലീഷും ഇംഗ്ലീഷ്, ലാറ്റിൻ അക്ഷരമാല ഉപയോഗിക്കുന്ന പദങ്ങളും അല്ലല്ലോ എല്ലാ ഭാഷക്കും അത് ബാധകമാകേണ്ടതല്ലേ? അപ്പോ عرفج ഇതുപോലുള്ള ലേഖനങ്ങളും അനുവദനീയമാണെന്നുവരും. ഈ ലേഖനത്തിലേക്ക് എത്താനായി മിനിമം ഇംഗ്ലീഷ് തലക്കെട്ടും വേണ്ടിവരും. മൂലഭാഷയിലെഴുതുന്നതിൽ ഇത്തിരി സാങ്കേതികപ്രശ്നവും കടന്നുവരും അതായത് ലോകത്തിലെ എല്ലാഭാഷയിലെയും ഫോണ്ടുകൾ കമ്പ്യൂട്ടറിലോ ഫോണിലോ കണ്ടെന്നുവരില്ല അപ്പോ കുറേ ചതുരം മാത്രമേ കാണൂ. അതുകൊണ്ടൊക്കെയാണ് ഞാൻ പറഞ്ഞത് തലക്കെട്ട് പരമാവധി മലയാളത്തിലാക്കണം. തീരെ നിവൃത്തിയില്ലെങ്കിൽ ചില സ്പെഷ്യൽ കേസൊക്കെയാകാം. അങ്ങനെ ഒരു ലേഖനം തുടങ്ങിയാൽ ഒരു ടെംപ്ലേറ്റ് ചേർത്ത് അത് പ്രത്യേക വർഗ്ഗത്തിലാക്കണം. പരമാവധി മലയാളത്തിലുമാക്കി എഴുതാൻ ശ്രമിക്കണം. --രൺജിത്ത് സിജി {Ranjithsiji} ✉ 03:00, 8 ജൂൺ 2018 (UTC)
- മറ്റുഭാഷകളിലുള്ള ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ള വാക്കുകൾ ഇംഗ്ലീഷിലിലേക്ക് മാറ്റിയെഴുതുന്ന ഒരു രീതി പണ്ടുണ്ടായിരുന്നു. അങ്ങനെയാണ് തിരുവനത്തപുരം ട്രിവാൻഡ്രവും കണ്ണൂർ കാനന്നൂരുമൊക്കെയായത്. ദക്ഷിണ ആഫിക്കയിലെ എല്ലാ സ്ഥലപ്പേരുകളും അവർ ആംഗലവൽക്കരിച്ചു. എന്നാൽ ഇന്നാ രീതിയില്ല. ഇംഗ്ലീഷ് ഉച്ചാരണം സാധ്യമല്ലെങ്കിൽ യഥാർത്ഥ ഭാഷയിൽത്തന്നെയാണ് എഴുതുന്നത്. വിനയരാജ് മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഉദാഹരണങ്ങൾ നോക്കുക. അതുകൊണ്ട് മലയാളം ഉച്ചാരണം വ്യക്തമല്ലെങ്കിൽ വികൃതമായി എഴുതുന്നതിലും നല്ലത് മൂലഭാഷയിൽത്തന്നെ എഴുതുന്നതാണ്. അതിനുശേഷം ശരിയായ ഉച്ചാരണത്തിന്റെ കാര്യത്തിൽ സംവാദം താളിൽ ഒരു സമവായത്തിൽ എത്തിയശേഷം മാറ്റുകയാണെങ്കിൽ ഇത്തരം അനിഷ്ടങ്ങൾ ഒഴിവാക്കാം. ജീവൻ 02:41, 8 ജൂൺ 2018 (UTC)
- വിക്കിപ്പീഡിയ അലങ്കോലപ്പെടുത്താൻ ആരാണ് ഒരു അഡ്‌മിന് അധികാരം നൽകിയത്?--Vinayaraj (സംവാദം) 15:01, 7 ജൂൺ 2018 (UTC)
- അതിപ്പോ ഇങ്ങനെയൊക്കെ ശ്രമിച്ചുനോക്കാവുന്നതാണ്.. അല്ലാതെ ഇംഗ്ലീഷിലും വായിക്കാൻ വിഷമമായ ഒരു പേര് അങ്ങനെതന്നെ മലയാളം വിക്കിയിൽ എഴുതിവച്ചതുകൊണ്ടെന്തുകാര്യം. (en:Jean Valjean ഇത് വളരെ പ്രശസ്തമായ പ്രശ്നമാണ് ഇതിപ്പോ ജീൻ വാൽ ജീൻ എന്ന് വായിക്കണോ ഴാങ്ങ് വാങ്ങ് ഴാങ്ങ് എന്ന് വായിക്കണോ അതോ മറ്റുവല്ലതും വായിക്കണോ എന്ന് ചോദിച്ചപോലെയേ ഉള്ളൂ. മറ്റനേകം ഉദാഹരണങ്ങൾ കാണാനും കഴിയും (ലെഷാണ്ട്രെ - ലെജെന്റർ) മുതലായവ). മിനിമം തലക്കെട്ട് വായിക്കാവുന്ന മലയാളത്തിലെങ്കിലുമെഴുതാമല്ലോ. പിന്നെ prettyurl കൊടുത്താൽപോരേ ? തീരെ നിവൃത്തിയില്ലാത്ത സന്ദർഭത്തിൽ നേരിട്ട് ഒരു ലേഖനമൊക്കെയാകാമെന്നേയുള്ളൂ. നയമാക്കിയാൽ പിന്നെ അതിന്റെ ഒരു റാലിയായിരിക്കും. അതുകൊണ്ട് പരമാധി പറ്റാവുന്നിടത്തോളം മലയാളം തലക്കെട്ടുതന്നെ വേണം. അത് മലയാളം വായിക്കാനറിയാവുന്നവർക്കും ഇംഗ്ലീഷ് വായിക്കാനറിയാത്തവർക്കും വേണ്ടിക്കൂടിയാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 15:45, 7 ജൂൺ 2018 (UTC)
ഇതിനൊരു തീരുമാനമാവുന്നതുവരെ തലക്കെട്ടുമാറ്റൽ നിർത്തിവയ്ക്കണം. --രൺജിത്ത് സിജി {Ranjithsiji} ✉ 16:00, 7 ജൂൺ 2018 (UTC) ഇതിൽ എന്താണ് അലങ്കോലമാക്കപ്പെട്ടിട്ടുള്ളത്? ആദ്യ തവണ പേരു മാറ്റം നടത്തിയപ്പോൾ ഞാൻ എഴുതിയതല്ല താളിൽ വന്നിട്ടുണ്ടായിരുന്നത്.നിലവിൽ തലക്കെട്ട് മലയാളത്തിൽ മാത്രം എന്ന് നയം ഉള്ളപ്പോൾ ആ നയത്തിൽ ഒരു ഭേദഗതി വരുത്താതെ കുറെയധികം താളുകൾ വ്യത്യസ്ത ഭാഷാ തലക്കെട്ടുകളിൽ നിർമ്മിച്ചിട്ട് ഇനി അവയുടെ തലക്കെട്ട് മാറ്റം ചെയ്യരുത് എന്നു പറയുന്നതിന്റെ യുക്തി എന്താണ്? .ഇക്കാര്യത്തിൽ Ranjithsijiയും ഇർവിൻ കാലിക്കറ്റ് ഉം ഇതിന്റെ അപ്രായോഗ്യത വിശദമാക്കിയിട്ടുണ്ടെന്നാണ് എന്റെ പക്ഷം. എങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനമാകുന്നതുവരെ മറ്റു ഭാഷാ തലക്കെട്ടുകളോടു കൂടിയുള്ള ലേഖന നിർമ്മാണവും നിർത്തിവെക്കുന്നതായിരിക്കും ഉചിതം.Akhiljaxxn (സംവാദം) 04:47, 8 ജൂൺ 2018 (UTC)
മലയാളം വിക്കിപീഡിയ ആയതുകൊണ്ടും അതിന്റെ ഇംഗ്ലീഷ് ലേഖനത്തിലേക്കുള്ള ലിങ്ക് കൂടെ ഉള്ളതുകൊണ്ടും ഇംഗ്ലീഷിൽ വീണ്ടും എഴുതേണ്ട ആവശ്യകത വരുന്നില്ലല്ലോ. മലയാളം തലക്കെട്ട് ഉച്ചാരണത്തിൽ സംശയമുള്ളത് ഇംഗ്ലീഷ് ലേഖനം നോക്കി മനസിലാക്കാനുള്ള സാധ്യതയും അവിടെയുള്ളതിനാൽ മലയാളത്തിൽ തന്നെ തലക്കെട്ട് മതിയാകും എന്നാണ് എന്റെ അഭിപ്രായം. --Mujeebcpy (സംവാദം) 06:28, 8 ജൂൺ 2018 (UTC)
മലയാളം വിക്കിപീഡിയയിൽ തലക്കെട്ടുകൾ മലയാളത്തിൽ മതി എന്നു തോന്നുന്നു. Édouard Placide Duchassaing de Fontbressin എന്നതിനെ എഡ്വേർഡ് പ്ലാസിഡ് ഡച്ചസ്സായിങ്ങ് ദെ ഫോണ്ട്ബ്രസിൻ എന്നെഴുതിയാലെന്താ കുഴപ്പം?--Fotokannan (സംവാദം) 02:01, 10 ജൂൺ 2018 (UTC)
:English Wikipedia has this norm when Deciding on an article title:
- Recognizability (The title is a name or description of the subject that someone familiar with, although not necessarily an expert in, the subject area will recognize.) - Édouard Placide Duchassaing de Fontbressin എന്നതിനെ എഡ്വേർഡ് പ്ലാസിഡ് ഡച്ചസ്സായിങ്ങ് ദെ ഫോണ്ട്ബ്രസിൻ എന്നെഴുതിയാൽ ആർക്കും തിരിച്ചറിയാൻ പറ്റുമെന്നു തോന്നുന്നില്ല, പിന്നെ ഇത് Original research (മറ്റെവിടെയും ഉപയോഗിക്കാത്തത്) ആണെന്നും പറയാം.
- Naturalness - (The title is one that readers are likely to look or search for and that editors would naturally use to link to the article from other articles) എഡ്വേർഡ് പ്ലാസിഡ് ഡച്ചസ്സായിങ്ങ് ദെ ഫോണ്ട്ബ്രസിൻ എന്നത് Natural ആണോ എന്നും സംശയം. അങ്ങനെ ആരെങ്കിലും തിരയാൻ സാധ്യതയുമില്ല.
- Precision - കൃത്യത ഉണ്ടോ എന്നും സംശയം, കാരണം ഇത് ചെറിയ ചെറിയ വ്യത്യാസത്തിൽ പലതായും മാറ്റിയെഴുതാം. Édouard എന്നത് ഇദ്‌വാ എന്നാണത്രേ വായിക്കേണ്ടത്.
- Conciseness - അതും
- Consistency - പലരും പലതരത്തിൽ ഉപയോഗിക്കാം.
നാളെ മുതൽ എല്ലാ തലക്കെട്ടുകളും ലാറ്റിൻ ലിപിയിൽ ആക്കണമെന്നല്ല ആവശ്യപ്പെടുന്നത്. മലയാളത്തിൽ ഉപയോഗിക്കാത്ത, മലയാളലിപികളിലേക്ക് നേരെ ആക്കാൻ പറ്റാത്ത, Proper name -കൾ, ശാസ്ത്രജ്ഞന്മാരുടെ പേരുകൾ (ലോകത്തേവരും ഉപയോഗിക്കുന്നവ), പുസ്തകങ്ങളുടെ പേരുകൾ, ചിത്രങ്ങളുടെ പേരുകൾ എന്നിവ അർത്ഥരഹിതമായ രീതിയിൽ Original research ഉപയോഗിച്ച് മലയാളം ലിപികളിലേക്കു മാറ്റുന്നതിനെപ്പറ്റിയാണ് ഈ ചർച്ച. ആവുന്നത്ര മലയാളത്തിൽ തന്നെ വേണം ആവണം, പക്ഷേ ആ വാശിയിൽ എന്തെല്ലാമൊക്കെയോ തലക്കെട്ടുകൾ ആയിപ്പോകരുതെന്നാണ് ആഗ്രഹം.--Vinayaraj (സംവാദം) 02:59, 10 ജൂൺ 2018 (UTC)
- അതുശരിയാണ് അങ്ങനെ വേണ്ടതാണെന്ന് തോന്നുന്നു. ഇവിടെ പ്രശ്നം ലാറ്റിൻ പദങ്ങൾ എന്നുള്ളതാണ്. അതായത് ഇംഗ്ലീഷ് അക്ഷരമാല അല്ലെങ്കിൽ ആസ്കിയിലുണ്ടായിരുന്ന അക്ഷരങ്ങൾ അതിലെ proper name കൾ നേരിട്ട് മലയാളത്തിൽ ഉപയോഗിക്കുന്നത്. ഇവിടെ ഒന്നുരണ്ടു ചോദ്യത്തിനുത്തരം കിട്ടണം. ഒന്ന് ലാറ്റിൻ വിക്കികളിലല്ലാതെ (ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന വിക്കികളിൽ) തനതായ ലിപിയുള്ള വിക്കികളിലെവിടെയെങ്കിലും തലക്കെട്ട് ഇങ്ങനെ ഉപയോഗിച്ചു കാണുന്നുണ്ടോ? അതുപോലെ ഇംഗ്ലീഷ് വിക്കിയിൽ ലാറ്റിൻ അക്ഷരമല്ലാതെ മറ്റു തനതുലിപികൾ അനുവദനീയമാണോ? ഇതുകൂടാതെ മലയാളത്തിലെ എല്ലാതാളിനും നമ്മൾ ഇംഗ്ലീഷ് പേരുമുള്ള താളുമുണ്ടാക്കുന്നുണ്ടല്ലോ അതുകൊണ്ട് സെർച്ചിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമത്തേത് Original Research അതിന്റെ പരിഹാരം തന്നെ ഇംഗ്ലീഷ് മറ്റുഭാഷപേര് മലയാളം അക്ഷരമുപയോഗിച്ച് എഴുതിയാൽ മതിയെന്നാണ്. എന്റെ ഒന്നിലധികം ലേഖനം original research ന്റെ പേരിൽ തലക്കെട്ട് മാറ്റപ്പെട്ടിട്ടുണ്ട്. അപ്പോ original research ന്റെ പരിഹാരം തന്നെ പ്രശ്നമായാൽ പറ്റില്ല. മൂന്നാമത്തെ ഇംഗ്ലീഷ് ശരിക്ക് വായിക്കാനറിയാത്ത മലയാളം വായിക്കുന്നവരെ എങ്ങനെ ഈ പ്രശ്നത്തിൽ എങ്ങനെ പരിഗണിക്കുന്നു. ഇപ്പോഴത്തെ നിലയിൽ മിനിമം ഇംഗ്ലീഷ് വാക്ക് മലയാളത്തിലെങ്കിലും വായിക്കാം. ആവുന്നത്ര മലയാളത്തിൽ തന്നെ വേണം ആവണം അതുതന്നെയാണ് എനിക്കും തോന്നുന്നത്. ചില പ്രത്യേക കേസുകൾ കണ്ടേക്കാം അവയ്ക്ക് നേരിട്ട് ഉപയോഗിക്കാം എന്നൊരു ഭേദഗതി കൊണ്ടുവരാം. പക്ഷെ അതിന് ചില നിബന്ധനകൾ വയ്ക്കണം. അവ എന്താണെന്ന് തീരുമാനിക്കാമെന്ന് തോന്നുന്നു. എന്തുപറയുന്നു? --രൺജിത്ത് സിജി {Ranjithsiji} ✉ 13:13, 12 ജൂൺ 2018 (UTC)
- മലയാളം വിക്കിയിൽ തലക്കെട്ട് മലയാളം ഉചിതം. തർജ്ജിമ ചെയ്യാൻ ബുദ്ധിമുട്ടുള്ള താളിന്റെ കാര്യമല്ലെ പ്രശ്നമായി നിലനിൽക്കുകയുള്ളു. എന്തായാലും ഏതു ലിപി ആയാലും അതിനെ വിവിധ ഭാഷയിൽ ഉള്ളവർ വിവിധ രീതിയിൽ ആയിരിക്കും ഉച്ചരിക്കുക. അത് നിലവിൽ മലയാളത്തിലെക്ക് ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഉൾപ്പെടുത്തിയിരിക്കുന്ന ശാസ്ത്രീയനാമങ്ങളുടെ ഉച്ചാരണത്തിലും പലരിലും വ്യത്യസ്തമാകാം. പിന്നെ അതും ഇംഗ്ലീഷിൽ മതി എന്ന് കടുംപിടുത്തം വരാം. ലാറ്റിൻ ആയതുകൊണ്ട് ഉച്ചാരണം ഇല്ലാതെ വരികയില്ലല്ലൊ? പലരും പല രീതിയിൽ ഉച്ചരിക്കുന്നു. മലയാളം വിക്കിയിലെ മലയാളം തലക്കെട്ടുകൾ മലയാളം അറിയുന്നവരും മലയാളം കുറച്ച് അറിയുന്നവരും ഒക്കെ ഉച്ചരിക്കുമ്പോഴൊക്കെ ഈ വ്യത്യാസം വരില്ലേ? ലാറ്റിൻ ലിപിയിൽ തലക്കെട്ട് ഇടുന്നവർ ഇടട്ടെ ഉച്ചാരണം അനുസരിച്ച് മാറ്റുവാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യട്ടെ. അതിൽ തന്നെ പല തരം തിരിച്ചുവിടലുകളും വരാം.
- / /ഇങ്ങനെ അനുവദിച്ചാൽ ശങ്ക കൂടാതെ പല ലേഖനങ്ങളും വിവർത്തനം ചെയ്യാൻ ആത്മവിശ്വാസം തിരുത്തുന്നവർക്ക് ലഭിക്കുകയും ധാരാളം ലേഖനങ്ങൾ മലയാളത്തിലേക്ക് എത്താൻ അത് സഹായകമാവുകയും ചെയ്യും/ /
- സ്വർണ്ണ മന്ദാരിൻ മീൻ, ഇത്തരം തലക്കെട്ടുകളും മൊഴിമാറ്റങ്ങളും വരുന്നതാണ് യഥാർഥ തർജ്ജമ പ്രശ്നം.--റോജി പാലാ (സംവാദം) 10:24, 14 ജൂൺ 2018 (UTC)
- ഇത് മനോഹരമായിട്ടുണ്ട് :) --Vinayaraj (സംവാദം) 01:45, 26 ജൂൺ 2018 (UTC)
- ലേഖന നിർമ്മാതാവ് ആവശ്യപ്പെട്ടതു പ്രകാരം അവർക്ക് പുനർനാമകരണം നടത്താൻ സാധ്യമല്ലാത്തതിനാൽ അവർ നൽകിയ അതേ തലക്കെട്ടു തന്നെയാണ് നൽകിയത്. കേവലം ഫ്രഞ്ച് ആംഗലേയ തലക്കെട്ടുകൾ അതേപടി പകർത്തി എഴുതുന്നതിലും മനോഹരമായിട്ടുണ്ടെന്നാണ് എന്റെയും അഭിപ്രായം ഇത് ഇപ്പോൾ സാധാരണക്കാരനു ഉച്ചരിക്കാനെങ്കിലും ഉതകുന്ന രൂപത്തിലായിട്ടുണ്ട്. Akhiljaxxn (സംവാദം) 04:00, 26 ജൂൺ 2018 (UTC)
- ഇത് മനോഹരമായിട്ടുണ്ട് :) --Vinayaraj (സംവാദം) 01:45, 26 ജൂൺ 2018 (UTC)
സ്വർണ്ണ മന്ദാരിൻ മീൻ വളരെ നല്ല തലക്കെട്ടുതന്നെ...malikaveedu (സംവാദം) 05:37, 26 ജൂൺ 2018 (UTC)
ഏതൊരു തീരുമാനം എടുക്കാനും ആളുകൾ എങ്ങനെ ഇതൊക്കെ ഉപയോഗിയ്ക്കും എന്ന് നോക്കി ചെയ്യുന്നതാണ് നല്ലത്. വിക്കിപീഡിയയിലേക്കുള്ള മിയ്ക്കവാറും എൻട്രി സെർച്ച് എൻജിനിൽ നിന്നാകും. അവിടെ ഇത്തരം കട്ട സാധനങ്ങളുടെ മലയാളം ലിപി ടൈപ്പ് ചെയ്ത് ആരും സെർച്ച് ചെയ്യുമെന്ന് തോന്നുന്നില്ല. ദാ കിടക്കുന്നു ഇന്നലെ കണ്ട ഒരു ടൈറ്റിൽ ("ദ ലാമെന്റേബിൾ ജേർണി ഓഫ് ഒമഹ ബിഗെലോ ഇൻ ടു ദ ഇമ്പേനട്രബിൾ ലോയിസെയിഡ ജംഗിൾ"). ഇത് ആരെങ്കിലും മലയാളത്തിൽ ടൈപ്പ് ചെയ്ത് ഗൂഗിളിൽ തിരയുമോ? അതിനാൽ ഇത്തരം കടുകട്ടി/നീളൻ തലക്കെട്ടുകൾ ബേസിക് ലാറ്റിൻ-1 കാരക്ടർ സെറ്റിൽ തന്നെ കൊടുക്കുന്നതാണ് നല്ലത്. ആവശ്യമുള്ളവർ അവർക്ക് പറ്റുന്ന പോലെ വായിച്ചെടുക്കട്ടെ. ഇതിലെ ഓരോ വാക്കിന്റെയും ഉച്ചാരണം കണ്ടെത്താൻ കുറെ വീഡിയോ ഒക്കെ കണ്ടു ഏതാണ്ട് 10 മിനിറ്റ് പരിശ്രമിച്ചു. സ്പാനിഷ് ഒരു പിടിയുമില്ല.
മറ്റു ഭാഷകളിൽ നിന്ന് ലിപിമാറ്റം നടത്തുമ്പോൾ വേറെ ഒരു ക്രിട്ടിക്കൽ പ്രശ്നം കൂടെ ഉണ്ട്. "Kurt Gödel" ഉദാഹരണമായി എടുക്കുക. ഇതിന്റെ (ഒരുവിധം) ശരിയായ ജർമൻ ഉച്ചാരണം "കുർട് ഗ്വോഡെൽ" എന്നാണ്. (ഇതിന്റെ ഉച്ചാരണത്തിന്റെ pedantry'ലേയ്ക്ക് പോയാൽ അതിലും പണിയാകും. ഇത് മലയാളത്തിലേയ്ക്ക് മാറ്റാനേ പറ്റില്ല!! ഇത്തരം സ്വരങ്ങൾ മലയാളത്തിൽ ഇല്ല തന്നെ. ആ പ്രശ്നം അല്ല ഞാൻ ഇവിടെ ഹൈലൈറ് ചെയ്യുന്നത്.) ജർമൻ അറിയാത്ത ഒരാൾ ഇതിനെ "കർട് ഗോഡെൽ" എന്നോ "കുർട് ഗോഡൽ" എന്നോ പല തരത്തിൽ എഴുതും. ശരിയായ ഉച്ചാരണം അറിയുന്ന ഒരാൾക്ക് ഇതെന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കി എടുക്കാൻ അല്പം വിഷമിയ്ക്കണം. ഇത് പ്രശ്നത്തിന്റെ ഒരു വശം മാത്രം. ഇനി ജർമൻ അറിയുന്ന ഒരാൾ ഇതിനെ "കുർട് ഗ്വോഡെൽ" എന്ന് തന്നെ എഴുതി എന്ന് വെയ്ക്കുക. ജർമൻ അറിയാത്ത ആളുകളായിരിയ്ക്കും മലയാളികളിൽ 99 ശതമാനവും. ഈ എഴുതിയത് എന്ത് കുന്തമാണോ എന്തോ എന്നാണ് ഇത് വായിയ്ക്കാൻ എത്തിയ ഭൂരിഭാഗം പേരും ആലോചിയ്ക്കുക. ഇങ്ങനെ അന്യഭാഷാ ടൈറ്റിലുകൾ മലയാളീകരിയ്ക്കുമ്പോൾ എനിയ്ക്കുള്ള കൺഫ്യൂഷൻ ആണ് ആ ഭാഷയോട് നീതി പുലർത്തണോ അതോ ഇത് വായിയ്ക്കാൻ പോണ മലയാളികളോട് നീതി പുലർത്തണോന്ന്.
ചുരുക്കത്തിൽ ഇവിടെ മലയാളീകരിച്ചാലും പണിയാണ്, അല്ലെങ്കിലും പണിയാണ്. എന്നാ പിന്നെ ഈ പണിയ്ക്ക് പോകാതിരുന്നാൽ പോരേ? ചുമ്മാ ഇംഗ്ലീഷിൽ എഴുതി വെയ്‌ക്കെന്നേ.. ആരെങ്കിലും ഇതൊക്കെ വായിയ്ക്കുന്നുണ്ടെങ്കിൽ (!!!!!!) അവർക്ക് വേണ്ട പോലെ വായിച്ചെടുക്കട്ടെ.
നബി : ഇതൊക്കെ ഇത്ര ഡീറ്റൈൽഡ് ആയിട്ട് അടി കൂടാൻ പറ്റിയ വിഷയമാണോ ആവോ? ആയിരക്കണക്കിന് സിമ്പിൾ ടോപ്പിക്കുകൾക്ക്'ന് മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ ഇല്ല/ഉള്ളത് തത്തറ ആണ്. ഞാൻ ആണെങ്കിൽ തോന്നിയ പോലെ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതും. ഇതൊരു യൂസർ-എഡിറ്റബിൾ സ്പേസ് അല്ലെ. എഴുതിക്കഴിഞ്ഞാൽ പിന്നെ അതിൽ എനിയ്ക്ക് പ്രത്യേകിച്ച് ഓണർഷിപ് ഒന്നും ഇല്ല. ടൈറ്റിൽ ശരിയല്ല എന്ന് വ്യക്തമായ അഭിപ്രായം ഉള്ളവർക്ക് അത് മാറ്റുകയോ മാറ്റാതിരിയ്ക്കുകയോ ചെയ്യാം. കൊണ്ടെന്റിൽ ആണ് കാര്യം. Ukri82 (സംവാദം) 08:53, 26 ജൂൺ 2018 (UTC)
- ഇത്തരം താളുകൾ മിക്കവാറും ഇംഗ്ലീഷ് ഫ്രഞ്ച് സ്പാനിഷ് താളുകൾ വിവർത്തനം ചെയ്താണ് വരുന്നത് അതിനാൽ തന്നെ അന്യഭാഷാ തലക്കെട്ട് മലയാളം വിക്കിയിൽ സെർച്ച് ചെയ്താലും അവ ഈ താളുകളിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും കൂടാതെ prettyurl കൂടെ ചേർക്കാവുന്നതാണ്. ഇനി അന്യ ഭാഷാ താളുകളിൽ മാത്രം തലക്കെട്ടുനൽക്കണം എന്നാണെങ്കിൽ എത്ര ഭാഷയിലെ തലക്കെട്ടുകൾ അതുപോലെ നൽകാനാവും? ആകെ ഇംഗ്ലീഷ് ആൽഫ ബെറ്റു ഉപയോഗിക്കുന്ന ഭാഷകൾക്കു മാത്രമേ ഇതു സാധ്യമാകൂ. മറ്റു ഭാഷകളായ ജാപ്പനീസ് ചൈനീസ് ഭാഷകൾ അറബിക് പേർഷ്യൻ കന്നട തെലുങ്ക് തമിഴ് ജോർജിയൻ സെർബിയൻ കൊറിയൻ ഗ്രീക്ക് അർമേനിയൻ ഭാഷകൾ തലക്കെട്ടുകൾ ഉച്ചരിക്കാൻ സാധ്യമല്ല എന്ന കാരണം പറഞ്ഞ് അതേ രൂപത്തിൽ കൊടുത്താൽ മതിയൊ? അങ്ങനെ എങ്കിൽ തലക്കെട്ടുകൾ കേവലം ബോക്സുകൾ മാത്രമായി മാറില്ലെ? ഇനി അന്യഭാഷയിൽ തന്നെ കൊടുത്തു എന്നു കരുതുക നിങ്ങൾ ആ തലക്കെട്ട് ഗൂഗിളിൽ സെർച്ച് ചെയ്താൽ അത് എത് ഭാഷയിലെ വിക്കിപീഡിയയിലേക്കാണ് നിങ്ങളെ എത്തിക്കുക?. എന്തായാലും മലയാളത്തിലേക്കാവില്ലെന്ന് എന്തായാലും ഉറപ്പാണ്.Akhiljaxxn (സംവാദം) 09:57, 26 ജൂൺ 2018 (UTC)
- >> "മറ്റു ഭാഷകളായ ജാപ്പനീസ് ചൈനീസ് ഭാഷകൾ അറബിക് പേർഷ്യൻ കന്നട തെലുങ്ക് തമിഴ് ജോർജിയൻ സെർബിയൻ കൊറിയൻ ഗ്രീക്ക് അർമേനിയൻ ഭാഷകൾ തലക്കെട്ടുകൾ ഉച്ചരിക്കാൻ സാധ്യമല്ല എന്ന കാരണം പറഞ്ഞ് അതേ രൂപത്തിൽ കൊടുത്താൽ മതിയൊ?"
- ഇതൊക്കെ അവസാനം ഇംഗ്ലീഷ് ഭാഷ്യത്തിൽ നിന്നും ആണല്ലോ തർജമ ചെയ്യപ്പെടുന്നത്. (ഈ ഭാഷകളിൽ നിന്നും നേരിട്ട് തർജമ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാകും എന്ന അസ്സംഷനിൽ. If that is wrong, this argument is void). അപ്പൊ ആ ടൈറ്റിൽ ഇംഗ്ലീഷിൽ നിന്നും അങ്ങനെ തന്നെ എടുക്കുക. മൂലഭാഷയിൽ നിന്നും ഇംഗ്ലീഷിലേയ്ക്കുള്ള തർജ്ജമയിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം അവിടെ തീരുമല്ലോ. ഇനി അത് മലയാളത്തിലേയ്ക്ക് മാറ്റുമ്പോൾ വേറെ ഒരു റൌണ്ട് തെറ്റുകൾ കൊണ്ടുവരേണ്ടല്ലോ.
- (കോൺക്രീറ്റ് എക്സാമ്പിൾ: "Qixi Festival". ഇത് ചൈനീസ്'ൽ ഏതാണ്ട് 'ചിസി' എന്നാണ് ഉച്ചരിയ്ക്കുക എന്ന് ഞാൻ സന്ദർഭികമായി കണ്ടെത്തി. ഇംഗ്ലീഷിൽ നിന്ന് തർജമ ചെയ്തയാൾ അതിനെ 'ക്വിക്‌സി' എന്നാണ് വിളിച്ചത്. ഇംഗ്ലീഷിലേയ്ക്കുള്ള ആദ്യ തർജ്ജമയിൽത്തന്നെ വന്ന "തെറ്റ്" നമ്മൾ മലയാളത്തിലും ഏറ്റെടുത്തു. ഞാൻ പറയുകയാണെങ്കിൽ ഈ തെറ്റിന്റെ ഉത്തരവാദിത്വം ഇംഗ്ലീഷിൽ കെട്ടിവെച്ച് ചുമ്മാ അതെടുത്താൽ പോരേ? (കൂടുതൽ സ്പിരിറ്റ് ഉള്ളവർക്ക് അതിന്റെ ചൈനീസ് ഉച്ചാരണം കണ്ടെത്തി അതിനെ കൂടുതൽ കൃത്യമായി മലയാളീകരിയ്ക്കാം. പക്ഷെ ഞാൻ ആവറേജ് എഴുത്തുകാരുടെ കാര്യമാണ് പറയുന്നത്. എന്നാലും അവിടെയും നേരത്തെ പറഞ്ഞ പ്രശ്നം നിലനിൽക്കും. ചിലപ്പോ ഭൂരിഭാഗം മലയാളികളും "ക്വിക്‌സി" എന്നായിരിയ്ക്കും കണ്ടിട്ടുള്ളത്. അവിടെ "ചിസി" ആണ് ശരിയെന്ന് വിക്കിപീഡിയ എഴുത്തുകാരി പറഞ്ഞാൽ ചിലപ്പോ ഏൽക്കില്ല)).
- <note to self>പക്ഷേ ഇതൊക്കെ ഒരു റൂൾ ആയി വരേണ്ട കാര്യം ഇല്ല. പറ്റാവുന്നത് മലയാളീകരിയ്ക്കുക. പറ്റാത്തത് അങ്ങനെ തന്നെ എഴുതുക. ആർക്കെങ്കിലും അതിഷ്ടപ്പെട്ടില്ലെങ്കിൽ അതിനെ സ്വന്തമായി മലയാളീകരിയ്ക്കുക. ഇതൊരു വിക്കി അല്ലേ? എല്ലാം ഒരുപോലെ തന്നെ വരണം എന്ന തരം നിയമങ്ങൾ എന്തിനാണ്?</note to self>Ukri82 (സംവാദം) 12:05, 26 ജൂൺ 2018 (UTC)
- ഇത്തരം താളുകൾ മിക്കവാറും ഇംഗ്ലീഷ് ഫ്രഞ്ച് സ്പാനിഷ് താളുകൾ വിവർത്തനം ചെയ്താണ് വരുന്നത് അതിനാൽ തന്നെ അന്യഭാഷാ തലക്കെട്ട് മലയാളം വിക്കിയിൽ സെർച്ച് ചെയ്താലും അവ ഈ താളുകളിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും കൂടാതെ prettyurl കൂടെ ചേർക്കാവുന്നതാണ്. ഇനി അന്യ ഭാഷാ താളുകളിൽ മാത്രം തലക്കെട്ടുനൽക്കണം എന്നാണെങ്കിൽ എത്ര ഭാഷയിലെ തലക്കെട്ടുകൾ അതുപോലെ നൽകാനാവും? ആകെ ഇംഗ്ലീഷ് ആൽഫ ബെറ്റു ഉപയോഗിക്കുന്ന ഭാഷകൾക്കു മാത്രമേ ഇതു സാധ്യമാകൂ. മറ്റു ഭാഷകളായ ജാപ്പനീസ് ചൈനീസ് ഭാഷകൾ അറബിക് പേർഷ്യൻ കന്നട തെലുങ്ക് തമിഴ് ജോർജിയൻ സെർബിയൻ കൊറിയൻ ഗ്രീക്ക് അർമേനിയൻ ഭാഷകൾ തലക്കെട്ടുകൾ ഉച്ചരിക്കാൻ സാധ്യമല്ല എന്ന കാരണം പറഞ്ഞ് അതേ രൂപത്തിൽ കൊടുത്താൽ മതിയൊ? അങ്ങനെ എങ്കിൽ തലക്കെട്ടുകൾ കേവലം ബോക്സുകൾ മാത്രമായി മാറില്ലെ? ഇനി അന്യഭാഷയിൽ തന്നെ കൊടുത്തു എന്നു കരുതുക നിങ്ങൾ ആ തലക്കെട്ട് ഗൂഗിളിൽ സെർച്ച് ചെയ്താൽ അത് എത് ഭാഷയിലെ വിക്കിപീഡിയയിലേക്കാണ് നിങ്ങളെ എത്തിക്കുക?. എന്തായാലും മലയാളത്തിലേക്കാവില്ലെന്ന് എന്തായാലും ഉറപ്പാണ്.Akhiljaxxn (സംവാദം) 09:57, 26 ജൂൺ 2018 (UTC)
- ഉഛാരണവും എഴുത്തും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്. അന്യഭാഷകളിൽ ഉഛരിക്കുന്നതുപോലെതന്നെ മലയാളം വിക്കിയിലും എഴുതണമെന്നുള്ള നിർബന്ധബുദ്ധിതന്നെ ശരിയല്ല. അച്ചടിച്ചുവരുന്നത് എങ്ങനെയായാലും ഉദാഹരണത്തിന് "ക്വിക്സി" എന്നതിന്റ ശരിയായ ഉഛാരണമായ (ചിസി) പോലെ സാമാന്യബുദ്ധിയുള്ള മലയാളി വായനക്കാരൻ അത് വേണ്ടരീതിയിൽ വായിച്ചെടുത്തുകൊള്ളുന്നതാണ്. മറ്റുഭാഷകളിൽ തലക്കെട്ടു നൽകാനാണെങ്കിൽ മലയാളം വിക്കി എന്ന പേരു മാറ്റേണ്ടിവരുമെന്നാണു തോന്നുന്നത്. സ്പെയിനിലും ഇറ്റലിയിലും ഫ്രാൻസിലുമുള്ളവർ അവരുടെ നാട്ടുനടപ്പുപോലെ ഉച്ഛരിക്കുകയോ എഴുതുകയോ ചെയ്യട്ടെ. മലയാളത്തിലെഴുതുമ്പോൾ ഉഛാരണം അന്യ ഭാഷയിലെ അതേ രീതിയിലേ പാടുള്ള എന്ന ആശയമേ ശരിയല്ല. പലപ്പോഴും അതു പിന്തുടരാൻ സാധിക്കുകയുമില്ല. മലയാളീകരിക്കുമ്പോൾ ഉഛാരണവും അൽപസ്വൽപം മാറ്റുന്നതിൽ ഒട്ടും അപാകതയില്ല എന്നുതോന്നുന്നു.ലേഖനത്തിൻറെ ഉള്ളടക്കം ആണു ശ്രദ്ധിക്കേണ്ടത്. ഇനി ഇംഗ്ലീഷിലെ തലക്കെട്ടു നൽകൂ എന്നുമാത്രം നിർബന്ധമുള്ളവർ അങ്ങനെ ചെയ്യട്ടെ. ഗദച്ചുണ്ടൻ എന്ന താൾ നോക്കൂ.. എത്ര സുന്ദരവും അർത്ഥവത്തായതുമായി തലക്കെട്ട്..
ഉഛാരണത്തിന്റെ കാര്യത്തിലെ മറ്റൊരു ഉദാഹരണമായി va, ja, la, ba എന്നിവ സ്പാനിഷിൽ ബ, ഹ, യ, വ എന്നിങ്ങനെ ഉഛരിക്കുന്നുവെന്നു വച്ച് അതു മലയാള ഭാഷയിൽ പിന്തുടരുന്നതു പറയുന്നതു ശരിയല്ല. സാധാരണ മലയാളി "va"എന്നുകണ്ടാൽ "വ"എന്നു മാത്രമേ വായിക്കൂ, അല്ലാതെ "ബ" എന്നു വായിക്കാറില്ല. ഇനി വിദേശ ഭാഷകൾ അരച്ചുകലക്കി കുടിച്ചവർ അങ്ങനെ ചെയ്യട്ടെ. അതുപോലെതന്നെയാണു തലക്കെട്ടിൻറെ കാര്യവും. കഴിവതും ഇംഗ്ലീഷ് ലിപി ഒഴിവാക്കി മലയാളം ലിപി ഉപയോഗിക്കുന്നതാണ് സാമാന്യബുദ്ധിക്കു നിരക്കുന്ന കാര്യം. malikaveedu (സംവാദം) 14:05, 26 ജൂൺ 2018 (UTC)
- >> "*ഉഛാരണവും എഴുത്തും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്." => മലയാളത്തിനെ സംബന്ധിച്ച് ഈ സ്റ്റേറ്റ്മെന്റ് തെറ്റ് ആണ്. മലയാളം സ്ക്രിപ്റ്റ് ഫോണെമിക് ആണ്.[1] ഫോണെമിക് ഓർത്തോഗ്രാഫിയിൽ നിന്നും => "In linguistics, a phonemic orthography is an orthography (system for writing a language) in which the graphemes (written symbols) correspond to the phonemes (significant spoken sounds) of the language. ".
- >> "ലേഖനത്തിൻറെ ഉള്ളടക്കം ആണു ശ്രദ്ധിക്കേണ്ടത്. ഇനി ഇംഗ്ലീഷിലെ തലക്കെട്ടു നൽകൂ എന്നുമാത്രം നിർബന്ധമുള്ളവർ അങ്ങനെ ചെയ്യട്ടെ." => ഇതാണ് എന്റെയും അഭിപ്രായം.
- >> "എത്ര സുന്ദരവും അർത്ഥവത്തായതുമായി തലക്കെട്ട്" => പക്ഷേ ടൈറ്റിലിനു ഭംഗി ഉണ്ടായിട്ടു എന്തു കാര്യം? അതെന്തിനെക്കുറിച്ചാണെന്ന് മറ്റുള്ളവർക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായാൽ അല്ലേ കാര്യമുള്ളൂ?Ukri82 (സംവാദം) 15:28, 26 ജൂൺ 2018 (UTC)
- Ukri82 ഇതൊക്കെ അവസാനം ഇംഗ്ലീഷ് ഭാഷ്യത്തിൽ നിന്നും ആണല്ലോ തർജമ ചെയ്യപ്പെടുന്നത്. (ഈ ഭാഷകളിൽ നിന്നും നേരിട്ട് തർജമ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാകും എന്ന അസ്സംഷനിൽ. If that is wrong, this argument is void). അപ്പൊ ആ ടൈറ്റിൽ ഇംഗ്ലീഷിൽ നിന്നും അങ്ങനെ തന്നെ എടുക്കുക.. നോക്കൂ ഇംഗ്ലീഷ് വിക്കിയ്ക്ക് ഫ്രഞ്ച് ഭാഷയിലുള്ള ഒരു തലക്കെട്ട് അതേ പോലെ കൊടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല കാരണം രണ്ടിനും ഒരേ അക്ഷരങ്ങളാണ്. മുകളിൽ ഞാൻ സൂചിപ്പിച്ച ഭാഷകളിലുള്ള തലക്കെട്ടുകൾ അവർ ഇംഗ്ലീഷിലേക്ക് മാറ്റിയിട്ടാണ് ഇംഗ്ലീഷ് വിക്കിയിൽ ചേർക്കുന്നത്. കാരണം അവ അതേ പോലെ നൽകിയാൽ ആർക്കും ഉപകാരപെടില്ല.
പക്ഷേ ഇതൊക്കെ ഒരു റൂൾ ആയി വരേണ്ട കാര്യം ഇല്ല. പറ്റാവുന്നത് മലയാളീകരിയ്ക്കുക. പറ്റാത്തത് അങ്ങനെ തന്നെ എഴുതുക. ആർക്കെങ്കിലും അതിഷ്ടപ്പെട്ടില്ലെങ്കിൽ അതിനെ സ്വന്തമായി മലയാളീകരിയ്ക്കുക. ഇതൊരു വിക്കി അല്ലേ? എല്ലാം ഒരുപോലെ തന്നെ വരണം എന്ന തരം നിയമങ്ങൾ എന്തിനാണ്? ഇത്തരം കാര്യങ്ങൾക്ക് കൃത്യമായ നയങ്ങൾ ഇല്ല എങ്കിൽ എല്ലാം തോന്നിയ പടിയാകും ദയവായി വിക്കിപീഡിയ എന്തൊക്കെയല്ല കാണുക.ഇക്കാര്യം ഞാൻ ഇവിടെ വിശദീകരിച്ചിട്ടുണ്ട്. വിക്കിപീഡിയക്ക് ചില നയങ്ങളും മാർഗ്ഗരേഖകളും ഉണ്ട് എല്ലാ വിക്കിപീഡിയക്കും അങ്ങനെ തന്നെയാണ്.അങ്ങനെ ഒരു നയം ഇക്കാര്യത്തിൽ രൂപീകരിക്കുന്നതിനു വേണ്ടിയാണിവിടെ ഈ ചർച്ച.Akhiljaxxn (സംവാദം) 15:09, 26 ജൂൺ 2018 (UTC)
- വിക്കിപീഡിയയെക്കുറിച്ചു അത്രയൊക്കെ അറിയാമെങ്കിൽ ഇതുകൂടി വായിക്കുക. ഓരോരുത്തരുമും അവരവർക്ക് പറ്റുന്നതും താൽപ്പര്യയമുള്ളതും ലഭ്യമായ സമയമാനുസരിച്ചാണ് ചെയ്യുന്നത്. ചെയ്തുതുടങ്ങിയതൊന്നും പൂർത്തിയാക്കാനോ തെറ്റുതിരുത്താനോ ഒന്നും ആർക്കും യാതൊരു നിർബന്ധ ഉത്തരവാദിത്വവുമില്ല. അതുകൊണ്ട് ഞാൻ തുടങ്ങിയിട്ടുള്ള ലേഖനങ്ങളുടെ തലക്കെട്ടുകളോ മറ്റെന്തെങ്കിലുമൊക്കെ മാറ്റിയെഴുതണമെന്നുണ്ടെങ്കിൽ അതുചെയ്യുക. അതിനു മനസില്ലെങ്കിൽ മറ്റാരെങ്കിലും ചെയ്യുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യുന്നതിന് ഒരു തടസ്സമാകാതെയിരിക്കുക. (ഉദാ: "ആയതിനാൽ ഇനിയും ഇത്തരത്തിൽ ലേഖന നിർമ്മാണം നടത്തുന്നത് മലയാള വിക്കിപീഡിയ അലങ്കോലപ്പെടുതുന്നതിന് തുല്യമായികാണേണ്ടതാണ്.") "നായ ഒട്ടു പുല്ലു തിന്നുകയുമില്ല; പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല" എന്ന ചൊല്ല് ഓർക്കുക. "മലയാളം വിക്കിപീഡിയൻസ് ഒന്നും ചെയ്യുകയുമില്ല; ആരെങ്കിലും അതിനുശ്രമിച്ചാൽ എങ്ങനെയും അത് കുളമാക്കും" എന്ന് ഏറെ കേട്ടിട്ടുണ്ട്; ഇപ്പോൾ അത് ബോധ്യമായി. എന്റെ എഴുത്തിന് ഏതെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഏതെങ്കിലും കാര്യനിർവാഹകാർക്ക് എന്റെ താളിൽവന്നു എഴുത്തുനിർത്താൻ പറയാവുന്നതാണ്. ജീവൻ 02:17, 27 ജൂൺ 2018 (UTC)
- നിങ്ങൾ ഒരു ലേഖനം നിർമ്മിക്കുമ്പോൾ ആ ലേഖനം തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചില്ലെങ്കിൽ പോലും കുറഞ്ഞത് ആ ലേഖനത്തിന് കൃത്യമായി സാധാരണക്കാരന് വായിക്കാനുതകുന്നതായ തലക്കെട്ടു നൽകുവാനും ഏത് വിഷയത്തേക്കുറിച്ചാണൊ ലേഖനം പ്രതിപാദിക്കുന്നത് ആ വിഷയത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സംക്ഷിപ്‌തംമായി നൽക്കാനും നിങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്.ഇവ പാലിക്കപ്പെടുന്നില്ല എങ്കിൽ അത് ഇംഗ്ലീഷ് വിക്കിയിൽ New Page Reviewers nu CSD പ്രകാരം SD/PRod/Afd യ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതാണ്. നോക്കു എത്രത്തോളം താളുകളുടെ തലക്കെട്ടുകളാണ് അന്യഭാഷയിലെന്ന് [1] [2].തലക്കെട്ട് മാറ്റാൻ മുതിർന്നാൽ അതിനാൽ എത്തിർത്തവരും [3] അതിനെ പരിഹസിച്ചവരുമുണ്ട് [4] .ഇവരെ താങ്കൾ ഈ പറഞ്ഞ "'നായ ഒട്ടു പുല്ലു തിന്നുകയുമില്ല; പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല.മലയാളം വിക്കിപീഡിയൻസ് ഒന്നും ചെയ്യുകയുമില്ല; ആരെങ്കിലും അതിനുശ്രമിച്ചാൽ എങ്ങനെയും അത് കുളമാക്കും"'എന്ന ഈ ഗണത്തിൽപ്പെടുത്താമൊ?.Akhiljaxxn (സംവാദം) 04:47, 27 ജൂൺ 2018 (UTC)
- അഖിലിന് ഞാൻ പറഞ്ഞത് മനസിലാകുന്നില്ലെന്നു തോന്നുന്നു. ഞാൻ തുടങ്ങിവച്ച താളുകളിൽ ആരെങ്കിലും തിടുത്തലുകൾ വരുത്തുന്നതിന് എന്റെ അനുവാദമൊന്നും ആവശ്യമില്ല. ഇംഗ്ലീഷ് വിക്കിയിലെ AFD ഒന്നും ശിക്ഷയ്‌ക്കുള്ള വേദിയല്ല. ആദ്യം മെച്ചപ്പെടുത്തി എടുക്കാൻ പറ്റുമോ എന്ന് നോക്കാൻ അതിന്റെ തുടക്കത്തിൽത്തന്നെ പറയുന്നുണ്ട്. "ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്." എങ്കിൽ {{TranslatePassage}} ആണ് ചേർക്കേണ്ടത്. അല്ലാതെ എല്ലാം ശരിയെങ്കിൽ മാത്രം താളുകൾ ഉണ്ടാക്കിയാൽ മതിയെന്ന് പറയുകയല്ല വേണ്ടത്. ജീവൻ 06:00, 27 ജൂൺ 2018 (UTC)
- Peter Simon Pallas, Charles Proteus Steinmetz, Friedrich Gustav Jakob Henle, Marc Seguin = തലക്കെട്ട് അങ്ങനെ ആണെങ്കിൽ പോലും ചില ഉദാഹരണങ്ങളായി ഈ ലേഖനങ്ങൾ കാണുക. താളുകൾ ഇനിയും ഉണ്ട്. ഇതിന്റെയൊക്കെ ഉള്ളടക്കങ്ങൾ ഇപ്പോഴും അന്യഭാഷകളാണ് കൂടാതെ ഉള്ളടക്കം ഇല്ലാതെ ശൂന്യതലക്കെട്ടുകളും നിരവധി. ഇത്തരത്തിൽ വൃത്തി ഇല്ലാതെ ലേഖനങ്ങളുടെ എണ്ണം കൂട്ടാൻ എല്ലാവർക്കും സാധിക്കും. ചെയ്യുന്ന കാര്യങ്ങൾ വൃത്തി ആയി ചെയ്യുന്നത് നല്ല കാര്യം തന്നെ. ഇങ്ങനെ ചെയ്തു പോകുന്നതുകൊണ്ട് ആർക്കാണ് സുഖം കിട്ടുക. വിക്കിക്കൊരു ശൈലി ഉണ്ടായിരുന്നു ഇപ്പൊ അതൊക്കെ നഷ്ടപ്പെട്ടു. എല്ലാവരും സ്വന്തമായി തലക്കെട്ടുകൾ പുതിയ പദങ്ങൾ വരെ സൃഷ്ടിക്കുന്നു. സഹതാപം മാത്രം.--റോജി പാലാ (സംവാദം) 04:49, 27 ജൂൺ 2018 (UTC)
- They are drafts. They should be created under user subpages (eg: ഉപയോക്താവ്:Vinayaraj/Marc Seguin) and moved to main-space after completion. ജീവൻ 05:14, 27 ജൂൺ 2018 (UTC)
- ഞാൻ ചൂണ്ടിക്കാണിച്ചതിലും അധികം ലേഖനങ്ങൾ ഉണ്ട് ആ വിധത്തിൽ!!!--റോജി പാലാ (സംവാദം) 07:30, 27 ജൂൺ 2018 (UTC)
ഈ പറഞ്ഞ കര്യത്തിന് നയത്തിന്റെ ആവശ്യം പോലും ഇല്ല. ലേഖനം എഴുതുന്നവർക്ക് തലക്കെട്ട് മലയാളത്തിലാക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ അവർ ആ തലക്കെട്ട് മറ്റു ഭാഷയിൽ സൃഷ്ടിച്ച ശേഷം ഉള്ളടക്കം മലയാളത്തിൽ ആക്കണം. അതു നിർബന്ധമാണ്. മലയാള മാധ്യമങ്ങളിൽ പോലും അന്യഭാഷയിലെ തർജ്ജിമകൾ വിവിധ ഉച്ചാരണ രീതികളിലും എഴുത്തു രീതികളിലും വ്യത്യസ്തങ്ങളായല്ലേ സൃഷ്ടിക്കുന്നത്. എല്ലാ ഭാഷയ്ക്കും എന്തായാലും ഉച്ചാരണം ഉണ്ടെന്നുള്ള കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. എന്തിനു നമ്മുടെ ഫെബ്രുവരി/ഫിബ്രവരി എന്നെഴുതുന്നു. അതിനാൽ ഇവിടെയും അത്തരം തർജ്ജമ വ്യത്യാസങ്ങൾ വരാം. എന്നിരുന്നാലും ഉള്ളടക്കം മലയാളമല്ലാതെ ആകുന്നത് ശരിയല്ല. ബുക്കുകൾ,....... ഒക്കെ പേരുകൾ നമ്മൾ തർജ്ജമ ചെയ്തു തന്നെയാണ് എന്നും ചേർത്തിരുന്നത്. ലേഖനത്തിലെ നോട്ടുകളും അവലംബങ്ങളും മാത്രമാണ് അന്യഭാഷയിൽ ആയിരുന്നത്. ഇത് ലേഖനങ്ങൾ അരോചകം തന്നെയാണ്. നമ്മൾ നന്നായി സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത് അല്ലാതെ എങ്ങനെ കുളമാക്കാം എന്നല്ല. മക്കൾ കുറേ ഉണ്ടായാലും എല്ലാം തലതിരിഞ്ഞതാണെങ്കിൽ എന്തു കാര്യം, ഇവിടെ വൃത്തിയല്ലാത്ത ലേഖനങ്ങൾ അല്ലാതെ കുറേ ഉണ്ടായിട്ടെന്തു കാര്യം. അതും മുൻപരിചയം ഇല്ലാത്ത ഉപയോക്താക്കളല്ലല്ലൊ എന്നതാണ് അശ്ചര്യം!--റോജി പാലാ (സംവാദം) 07:41, 27 ജൂൺ 2018 (UTC)
- "ലേഖനം എഴുതുന്നവർക്ക് തലക്കെട്ട് മലയാളത്തിലാക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ അവർ ആ തലക്കെട്ട് മറ്റു ഭാഷയിൽ സൃഷ്ടിച്ച ശേഷം ഉള്ളടക്കം മലയാളത്തിൽ ആക്കണം." -യോജിക്കുന്നു. അത്തരം താളുകളിൽ {{TranslatePassage}} എന്ന ഫലകം ചേർക്കുകയോ സൃഷ്ടിച്ച ആളുടെ യൂസർസ്‌പേസിലേക്കു മാറ്റിയിടുകയോ ചെയ്യുക. അതുവഴി അത്തരം താളുകൾ ഗൂഗിൾ ഇൻഡക്സ് ചെയ്യുന്നതും ഒഴിവാക്കാം. ജീവൻ 08:00, 27 ജൂൺ 2018 (UTC)
- ഇത് 1851-ലെ മലയാളം ലിത്തൊഗ്രാഫി പുസ്തകത്തിൽ നിന്നുമാണ്. അതിൽ നൽകിയിരിക്കുന്ന പർവ്വതങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ വായിക്കുക. അവർ പോലും അതിനെ അതിന്റെ ഭാഷയിൽ എഴുതാതെ മലയാളത്തിൽ എഴുതാൻ അന്ന് പോലും തയ്യാറായി. ഇപ്പോൾ 2018-ൽ എത്തി നിൽക്കുന്നു!--റോജി പാലാ (സംവാദം) 12:08, 2 ജൂലൈ 2018 (UTC)
- I understand what you are saying. Now try writing an article about Rindfleischetikettierungsüberwachungsaufgabenübertragungsgesetz! Or try Donaudampfschiffahrtselektrizitätenhauptbetriebswerkbauunterbeamtengesellschaft.
- ഉപയോക്താവ്:Ukri82 ആദ്യം തന്നെ നിങ്ങളുടെ കുറിപ്പിൽ ഒപ്പ് വെയ്ക്കുക എന്ന സാമാന്യ മര്യാദ കാണിക്കുക. പിന്നെ സംവാദം മലയാളത്തിൽ ആയാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 07:43, 3 ജൂലൈ 2018 (UTC)
- I understand what you are saying. Now try writing an article about Rindfleischetikettierungsüberwachungsaufgabenübertragungsgesetz! Or try Donaudampfschiffahrtselektrizitätenhauptbetriebswerkbauunterbeamtengesellschaft.
- ഇത് 1851-ലെ മലയാളം ലിത്തൊഗ്രാഫി പുസ്തകത്തിൽ നിന്നുമാണ്. അതിൽ നൽകിയിരിക്കുന്ന പർവ്വതങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ വായിക്കുക. അവർ പോലും അതിനെ അതിന്റെ ഭാഷയിൽ എഴുതാതെ മലയാളത്തിൽ എഴുതാൻ അന്ന് പോലും തയ്യാറായി. ഇപ്പോൾ 2018-ൽ എത്തി നിൽക്കുന്നു!--റോജി പാലാ (സംവാദം) 12:08, 2 ജൂലൈ 2018 (UTC)
- മലയാളം വിക്കി നോക്കുന്നവരുടെ ആവശ്യം മലയാളത്തിൽ വായിക്കുക എന്നത് അല്ലെ. എന്റെ അഭിപ്രായം തലകെട്ട് മലയാളത്തിലെഴുതുകയും ബ്രാക്കറ്റിൽ ഇംഗ്ലീഷ് പദം നൽകുകയും ചെയ്യാം എന്നാണ് തന്നെ ആണ്. മലയാള വിക്കിയിൽ ലേഖനങ്ങൾ മലയാളീകരിയ്ക്കരികയാൻ ശ്രമിക്കുക. മറ്റു ഭാഷ തലകെട്ടുകൾ ഉള്ള ലേഖനങ്ങൾ ഒന്നോ, രണ്ടോ വരികൾ മാത്രമാണ് മലയാളത്തിൽ കാണാൻ കഴിയുന്നത് (1000 ബൈറ്റ്ൽ താഴെ മാത്രം). ഒന്നോ, രണ്ടോ വരികൾ മാത്രം മലയാളത്തിൽ ബാക്കി ഓക്കേ ഇംഗ്ലീഷിലോ മറ്റു ഭാഷകളിലായി ലേഖനങ്ങൾ ആവശ്യമുണ്ടോ.? ഉപയോക്താവ്:Ukri82 മുകളിൽ പറഞ്ഞ ലേഖനം Rindfleischetikettierungsüberwachungsaufgabenübertragungsgesetz, അതിന്റെ ഹിന്ദി താൾ रिंडफ्लाइशएटिकेटियरुंग्सउइबरवाखुंग्सआउफगाबेनउइबरट्रागुंग्सगेजेत्स ആണ് ഇത്. മറ്റു ഇന്ത്യൻ ഭാഷകളിൽ (തമിഴ്,കന്നഡ തുടങ്ങി..) ഇങ്ങനെഉള്ള വാക്കുകൾ ഉച്ചാരണം/ ഫോനെറ്റിക്‌സ് നോക്കി ആണ് തർജ്ജമ ചെയ്യുന്നത്. ഇനി ലേഖനം ഭൂരിഭാഗവും മലയാളത്തിൽ എഴുത്തി, തലക്കെട്ട് മാത്രം മാറ്റാൻ കഴിയാത്ത പക്ഷം തലക്കെട്ട് ആ ഭാഷയിൽ അങ്ങനെ തന്നെ എഴുതുക. ഇനി ലേഖനങ്ങൾ എഴുത്തുബോൾ അത്തരം താളുകളുടെ മുകളിൽ {{TranslateHeading}} എന്ന ഫലകം ചേർക്കാൻ എല്ലാവരും ശ്രദ്ധിക്കുമലോ. ഈ ഫലകം ചേർത്താൽ ലേഖനം വർഗ്ഗം:തലകെട്ട് വിവർത്തനം ചെയ്യേണ്ട ലേഖനങ്ങൾ എന്നതിൽ ഉൾപ്പെടും. ഇത് പിന്നീട് വിവർത്തനം ചെയ്യാൻ സഹായിക്കും.--ജിനോയ് ടോം ജേക്കബ് (സംവാദം) 09:24, 4 ജൂലൈ 2018 (UTC)
മലയാളത്തിലെ ഒരു ലേഖനം തിരയുകയാണെങ്കിൽ അതിൽ തലക്കെട്ടിലെ ഒരു അക്ഷരം വ്യത്യാസപ്പെട്ടിരിക്കയാണെങ്കിൽ മിക്കവാറും തിരഞ്ഞാൽ ലഭിക്കില്ല. കാരണം പലരുടെയും തർജ്ജമ പലരീതിയിലാണ്. ഒരു ഏകീകൃതസ്വഭാവമില്ല. പിന്നെ ഒരേ ഒരു വഴി ഏകീകൃതസ്വഭാവമുള്ള ഇംഗ്ലീഷ് ഭാഷ ആശ്രയിക്കുക തന്നെ. മലയാളഭാഷയിൽ തിരയുന്നതിനെക്കാൾ സമയലാഭം ഇംഗ്ലീഷിൽ നിന്ന് നേരെ മലയാളത്തിലേയ്ക്ക് വരികയെന്നതാണ്. ഞാൻ ലേഖനം തിരയുന്നത് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക് എന്ന രീതിയാണ് അവലംബിക്കുന്നത്. എങ്കിലെ ഒരു മലയാളലേഖനം കിട്ടുകയുള്ളൂ. ഓരോരുത്തരും അവരവരുടെ ലേഖനങ്ങൾ സ്വയം പരിശോധിച്ചുനോക്കുക. കാര്യനിർവ്വാഹകർ എന്നു ലേബലൊട്ടിച്ചവരുടെ യോഗ്യതകൾ. ഒരിക്കൽ ഞാൻ മണ്ടന്മാർ എന്നുവിളിച്ചു എന്നും പറഞ്ഞ് അസ്ഥാനത്തുള്ള വാക്കുകളുടെ പ്രയോഗവും ഇരുട്ടി നേരം വെളുക്കുംമുമ്പെ അതെല്ലാം മായ്ച്ചുകളഞ്ഞ കാര്യനിർവ്വാഹകരുടെ ജാലവിദ്യയും ഞാൻ കണ്ടിരുന്നു. മലയാളത്തിൽ നല്ലരീതിയിൽ ലേഖനങ്ങൾ എഴുതികൊണ്ടിരുന്ന മാളികവീട്, ജീവൻ, വിനയരാജ് (കൂട്ടത്തിൽ ഭേദം എന്ന് തോന്നിയവർ) എല്ലാവരും മതിയാക്കി പോയിരിക്കുന്നു. ബാക്കി ഒരുവണ്ടിയിൽ കെട്ടാൻ കൊള്ളാവുന്നവർ എപ്പോഴാണ് എന്നെ കുരിശിൽ തറയ്ക്കാൻ വരുന്നതെന്ന ഊഴം കാത്തിരിക്കുകയാണ് ഞാൻ. പ്രത്യേകിച്ച് വിക്കിപീഡിയയിൽ (ഒരുകൂട്ടം ഒരു ഗുണവുമില്ലാത്ത കാര്യനിർവ്വാഹകരുടെ ഭരണം നടക്കുന്നിടത്തോളം കാലം) എഴുതാനൊട്ടഭിമാനവുമില്ല. വിക്കിപീഡിയയ്ക്ക് ശൈശവദശയായിരിക്കും ഫലം. വിക്കിപീഡിയയിലെ നിയമങ്ങളൊന്നും തന്നെ മാറ്റാനാകാത്തവിധം ശിലയിൽ കൊത്തിയിട്ടുള്ളതല്ല. മാറ്റത്തിന്റെ തീജ്വാലകളുമായി വരുന്ന ജ്വാലമുഖികളെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കാര്യനിർവ്വാഹകരെ നിങ്ങളോർക്കുക വിക്കിപീഡിയയുടെ ശാപം നിങ്ങളാണ്. കാര്യനിർവ്വാഹകർ എന്ന പദവിയില്ലാതെ ഏറ്റവും നല്ല ലേഖനങ്ങളെഴുതുന്ന സമത്വപൂർണ്ണമായ ഒരുകൂട്ടം ഖേഖകർ പിറവിയെടുക്കുന്ന ഒരു പുതിയ വിക്കിപീഡിയൻ സമൂഹത്തെ ഞാൻ സ്വപ്നം കാണുന്നു. --Meenakshi nandhini (സംവാദം) 09:55, 4 ജൂലൈ 2018 (UTC)
ജിനോയ് ടോം ജേക്കബ് : അതൊരു ക്രിയാത്മകമായ നിർദ്ദേശമാണ്. താങ്ക് യു.
>> ഒന്നോ, രണ്ടോ വരികൾ മാത്രം മലയാളത്തിൽ ബാക്കി ഓക്കേ ഇംഗ്ലീഷിലോ മറ്റു ഭാഷകളിലായി ലേഖനങ്ങൾ ആവശ്യമുണ്ടോ.?
എന്റെ അഭിപ്രായത്തിൽ ഇല്ല. അത്തരം ലേഖനങ്ങൾ ആരെങ്കിലും മാറ്റി എഴുതണം. പക്ഷേ ഇതൊരു ലഘുവായ പ്രശ്നമല്ല. അവിടെ രണ്ടു വ്യത്യസ്ത പ്രശ്നങ്ങൾ ഉണ്ട്. 1. അലസമായി ഒരാൾ ലേഖനം മലയാളീകരിയ്ക്കുന്നതു കൊണ്ട് വലിയ ഉപകാരം ഒന്നും ഇല്ല എന്നുള്ളത് ശരിയാണ്. പക്ഷെ ലേഖനം ഇല്ല എന്ന ശൂന്യാവസ്ഥയിൽ നിന്നും പോസിറ്റീവ് ദിശയിലേക്കുള്ള ഏതൊരു ചലനവും പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ആരെങ്കിലും ഒരാൾ തുടങ്ങിവെച്ചാൽ (അതെത്ര അലസമായാലും) അത് മറ്റൊരാൾക്ക് മെച്ചപ്പെടുത്താവുന്നതേ ഉള്ളൂ. അതാണ് വിക്കിപീഡിയയുടെ സ്പിരിറ്റ്. ആദ്യം എഴുതിയ ആളുടെ സ്വത്ത് ഒന്നുമല്ല ആ ലേഖനം. 2. ചില ലേഖനങ്ങളിൽ മലയാളത്തിലേയ്ക്ക് മാറ്റാൻ പറ്റാത്ത, മാറ്റിയിട്ട് ഒരു ഉപകാരവുമില്ലാത്ത കുറെ വിവരങ്ങൾ ഉണ്ടാകും. ഉദാഹരണം : താണു പദ്മനാഭൻ പേജ് കാണുക. ഇവിടെ പുള്ളി എഴുതിയ പുസ്തകങ്ങളും പ്രബന്ധങ്ങളും അവയുടെ തലക്കെട്ടുമെല്ലാം ഇംഗ്ലീഷിൽ ആണ്. ഈ തലക്കെട്ടുകളെയെല്ലാം മാറ്റി മലയാളത്തിൽ ആക്കിയത് കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉപയോഗം ഉണ്ടോ? അതിന് ചെലവഴിയ്ക്കുന്ന സമയം കൊണ്ട് ഞാൻ കുത്തിയിരുന്ന് പുള്ളി എന്താണ് ഇതിലൊക്കെ എഴുതി വെച്ചിരിയ്ക്കുന്നതെന്ന് തപ്പിപ്പിടിച്ച് സംഗ്രഹിയ്ക്കുകയായിരുന്നു. (അതൊന്നും ഇംഗ്ലീഷ് ലേഖനത്തിലും ഇല്ല). അത് മാത്രമല്ല ഇത്തരം തർജമ/ട്രാൻസ്ലിറ്ററേഷൻ കൊണ്ട് ഉപദ്രവമേ ഉണ്ടാകൂ. പുള്ളിടെ ഏതെങ്കിലും പ്രബന്ധത്തെപ്പറ്റി ആർക്കെങ്കിലും കൂടുതൽ അറിയണമെങ്കിൽ, അത് ഗൂഗിളിൽ സെർച്ച് ചെയ്യണമെങ്കിൽ, ഇംഗ്ലീഷിൽ തന്നെ ചെയ്യണം. ഇത്തരം പല പ്രാക്ടിക്കൽ പ്രശ്നങ്ങളും ഉണ്ടാകും.
ജനറൽ കമന്റ്: ഇതെല്ലാം കാണാതെ "മലയാളം വിക്കിപീഡിയ => എല്ലാം മലയാളത്തിൽ കാണണം" എന്ന ഏകമാനമായ ചിന്താഗതി വിവരത്തിന്റെ ഉറവിടം എന്ന വിക്കിപീഡിയയുടെ സ്പിരിറ്റിനെ ഭാഷയുടെ സംരക്ഷണം എന്ന സ്പിരിറ്റ് ആക്കി മാറ്റുക മാത്രമേ ചെയ്യൂ. വിവരം എന്നത് ഒരു ദ്വീപ് അല്ല. പ്രത്യേകിച്ചും നമ്മുടെ ഭാഷ സംസാരിയ്ക്കുന്നവർ ശാസ്ത്രസാങ്കേതികസാഹിത്യസാംസ്കാരിക മേഖലകളിൽ ലോകത്തിന് നൽകിയിട്ടുള്ള സംഭാവന നാമമാത്രമായിരിയ്ക്കുമ്പോൾ. ഏല്ലാ ഭാഷകളുമായി യോജിച്ചു മാത്രമേ ഒരു സമൂഹത്തിന് നിലനിൽക്കാൻ പറ്റൂ. അങ്ങനെ യോജിയ്ക്കണമെങ്കിൽ മറ്റുള്ള ഭാഷകളെ അവയ്ക്ക് അർഹമായ സ്ഥാനം നൽകി സ്വീകരിയ്ക്കേണ്ടി വരും. എല്ലാ ഭാഷകൾക്കും മറ്റെല്ലാ ഭാഷകളിലെയും എല്ലാ പ്രത്യേകതകളെയും പൂർണമായി ഉൾക്കൊള്ളാൻ പറ്റില്ല (Expressiveness limitations). നമുക്കറിയാത്ത നൂറായിരം അവസ്ഥകൾ ലോകത്തിന്റെ പലഭാഗത്തും ഉണ്ട്.(ഉദാ : പൂർവേഷ്യൻ ഭാഷകളുടെ ടോണാലിറ്റി) അങ്ങനെ പറ്റണം എന്ന് ശഠിയ്ക്കുന്നത് ഒരുതരം മൗലികവാദമാണ്. വിക്കിപീഡിയയിൽ ഭാഷയല്ല പ്രിയോറിറ്റി; വിവരം ആണ്.
NB: "Rindfleischetikettierungsüberwachungsaufgabenübertragungsgesetz" നെ => ഉച്ചാരണം നോക്കിയിട്ടാണെങ്കിൽ "റിൻഡ്ഫ്ളൈഷെടിക്കെറ്റീയെറുങ്സ്യൂബർവാഹുങ്സ്ഔഫ്‌ഗാബെൻയൂബർട്രാഗുങ്സ്ഗെസെറ്റ്സ്" എഴുതാം. നമ്മുടെ മലയാളത്തിലെ വൈദ്യുതാഗമനബഹിർഗമനനിയന്ത്രണയന്ത്രം പോലെ പലവാക്കുകൾ കൂട്ടിച്ചേർത്ത ഒരു വാക്കാണിത്. Rindfleische tikettierungs überwachungs aufgaben übertragungs gesetz എന്നീ ആറു വാക്കുകൾ കൂട്ടിച്ചേർത്തതാണിത്. ചുമ്മാ ഒരു ചാലെഞ്ച് ആയി എടുത്ത് ഉടനെ അതിനെപ്പറ്റി ഒരു മലയാളം ലേഖനം എഴുതൂ :)
ലോജിക്കൽ എക്സ്ട്രീം ഫലസി ഉപയോഗിച്ചതിന് സോറി.Ukri82 (സംവാദം) 13:00, 4 ജൂലൈ 2018 (UTC)
- പ്രിയ സുഹൃത്തെ, മലയാള ഭാഷ പരീക്ഷയിൽ ഒരു വിദ്യാർത്ഥി 10 മാർക്ക് ചോദ്യത്തിന് ഒരു വാക്ക് മാത്രം മലയാളത്തിൽ ബാക്കി ഉത്തരം ഇംഗ്ലീഷിൽ എഴുത്തി. ഇംഗ്ലീഷിൽ ആ ഉത്തരം ശരിയാണെന്നു വെച്ച് മലയാളത്തിൽ അതിന് അദ്ധ്യാപകൻ മാർക്ക് കൊടുക്കുമോ. 'വൈദ്യുതാഗമനബഹിർഗമനനിയന്ത്രണയന്ത്രം' എന്തിന് 'സ്വിച്ച്' എന്നു എഴുത്തിയാൽ മാർക്ക് കൊടുക്കുന്നു. എന്നാൽ ഞാൻ ഇംഗ്ലീഷിൽ 'Switch' എന്ന് എഴുത്തി മാർക്ക് കിട്ടണം എന്നു വാശിപിടിച്ചാൽ മാർക്ക് കിട്ടുമോ. ഭൂരിഭാഗവും ഇംഗ്ലീഷിൽ വിക്കിയിലെ പോലെ എഴുത്തിയാൽ ഇംഗ്ലീഷ് വിക്കിയും മലയാള വിക്കിയും തമ്മിൽ എന്താണ് വ്യത്യാസം.
- ഇവിടെ കഴിഞ്ഞ ഒരുമാസമായി ഇംഗ്ലീഷ്/മറ്റു ഭാഷ തലകെട്ടിൽ തുടങ്ങിയവെച്ച കുറച്ച് (50+) ലേഖനങ്ങൾ ഇവിടെ കാണാൻ സാധിക്കും വർഗ്ഗം:തലകെട്ട് വിവർത്തനം ചെയ്യേണ്ട ലേഖനങ്ങൾ. ഇതിൽ ഭൂരിഭാഗവും ഒറ്റ വരി മാത്രം ആണ് മലയാളത്തിൽ ഉള്ളത്.
- ഇനി താങ്കൾ പറഞപോലെ ആരെങ്കിലും ഒരാൾ തുടങ്ങിവെച്ചാൽ (അതെത്ര അലസമായാലും) അത് മറ്റൊരാൾക്ക് മെച്ചപ്പെടുത്താവുന്നതേ ഉള്ളൂ. അത് ഇവിടെ ഒറ്റവരി ലേഖനങ്ങൾ കാണാൻ സാധിക്കും. 2009 മുതൽ ഉള്ള ലേഖനങ്ങൾ ഇപ്പോളും ഒറ്റ വരി ലേഖനങ്ങൾ ആയി താനെ തുടരുന്നത്. ഈ ലേഖനങ്ങൾ എല്ലാവരും ഒത്തൊരിമിച്ചാൽ മെച്ചപ്പെടുത്താൻ സാധിക്കില്ലെ? പേരിന് മാത്രം ഒരു ലേഖനം തുടങ്ങാത്തെ ഉള്ള ലേഖനങ്ങൾ മെച്ചപ്പെടുത്താൻ അലെ നോക്കേണ്ടത്. ഇത് ഒരു ചാലെഞ്ച് ആയി താങ്കൾ എതെത്തടുക്കാം എങ്കിൽ ഞാനും ഒപ്പം ഉണ്ടാകും.-ജിനോയ് ടോം ജേക്കബ് (സംവാദം) 15:35, 4 ജൂലൈ 2018 (UTC)
- ജിനോയ് ടോം ജേക്കബ് : "ഈ ലേഖനങ്ങൾ എല്ലാവരും ഒത്തൊരിമിച്ചാൽ മെച്ചപ്പെടുത്താൻ സാധിക്കില്ലെ?" => തീർച്ചയായും. ഇതു തന്നെയാണ് ഞാൻ മുകളിൽ അഭിപ്രായപ്പെട്ടത് ("ഇതൊക്കെ ഇത്ര ഡീറ്റൈൽഡ് ആയിട്ട് അടി കൂടാൻ പറ്റിയ വിഷയമാണോ ആവോ? ആയിരക്കണക്കിന് സിമ്പിൾ ടോപ്പിക്കുകൾക്ക്'ന് മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ ഇല്ല/ഉള്ളത് തത്തറ ആണ്.").
ഞാൻ സ്വന്തമായി ഒറ്റവരി ലേഖനം ഒന്നും എഴുതാറില്ല, അത് മാത്രമല്ല മാക്സിമം മലയാളത്തിൽ തന്നെ എഴുതുകയും ചെയ്യാറുണ്ട്. കൂടുതലും കണക്ക്/ഭൗതികം തുടങ്ങിയവയുടെ അടിസ്ഥാനലേഖനങ്ങളാണ് എഴുതാൻ ശ്രമിയ്ക്കാറ്. എണ്ണത്തിൽ താല്പര്യമൊട്ടില്ലത്താനും. പക്ഷേ എല്ലാവരും അങ്ങനെ തന്നെ ചെയ്യണം എന്ന് എനിയ്ക്ക് വാശി പിടിയ്ക്കാൻ സാധിയ്ക്കില്ല. ഓരോരുത്തർക്കും ഓരോ താല്പര്യവും സ്കില്ലും ആയിരിയ്ക്കും. ഒരു വിധം ജനറൽ നിയമങ്ങൾ ആകാം. ഓരോന്നിനും വ്യക്തമായ റാഷണൽ വേണം. ഈ നിയമങ്ങൾ എപ്പോൾ ലംഘിയ്ക്കാൻ പറ്റും എന്നും വേണം. ഇല്ലെങ്കിൽ സന്നദ്ധപ്രവർത്തനത്തിന് വരുന്ന മറ്റുള്ളവരെ ഓടിയ്ക്കാൻ കൊള്ളാം. Ukri82 (സംവാദം) 19:37, 4 ജൂലൈ 2018 (UTC)
@Meenakshi nandhini കൂടാതെ എല്ലാവർക്കും,
- മലയാളത്തിലെ ഒരു ലേഖനം തിരയുകയാണെങ്കിൽ അതിൽ തലക്കെട്ടിലെ ഒരു അക്ഷരം വ്യത്യാസപ്പെട്ടിരിക്കയാണെങ്കിൽ മിക്കവാറും തിരഞ്ഞാൽ ലഭിക്കില്ല. കാരണം പലരുടെയും തർജ്ജമ പലരീതിയിലാണ്. ഒരു ഏകീകൃതസ്വഭാവമില്ല. പിന്നെ ഒരേ ഒരു വഴി ഏകീകൃതസ്വഭാവമുള്ള ഇംഗ്ലീഷ് ഭാഷ ആശ്രയിക്കുക തന്നെ. - അതിനാണു സുഹൃത്തേ പ്രെറ്റി യു.ആർ.എൽ. എന്ന പരിപാടി ഉള്ളത്. അതും മതിയാകുന്നില്ലെങ്കിൽ എത്ര തലക്കെട്ടുകൾ വേണമെങ്കിലും സൃഷ്ടിച്ച് നിലവിലെ ലേഖനത്തിലേക്ക് തിരിച്ചു വിടാം.
- കാര്യനിർവ്വാഹകർ എന്നു ലേബലൊട്ടിച്ചവരുടെ യോഗ്യതകൾ. - ആർക്കും കാര്യനിർവാഹകർ ആകാം താങ്കൾക്കും ആകാം.
- മലയാളത്തിൽ നല്ലരീതിയിൽ ലേഖനങ്ങൾ എഴുതികൊണ്ടിരുന്ന മാളികവീട്, ജീവൻ, വിനയരാജ് (കൂട്ടത്തിൽ ഭേദം എന്ന് തോന്നിയവർ) എല്ലാവരും മതിയാക്കി പോയിരിക്കുന്നു. - ഇവർ പോയതായി ഇവിടെ എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? വിക്കിയിൽ ആരും സ്ഥിരമായി ഉണ്ടാകില്ല. നിരവധി ആളുകൾ വരും പോകും. അതൊക്കെ അവരുടെ താല്പര്യങ്ങൾ. അവരെയൊ എന്നെയൊ നിങ്ങളെയൊ മാത്രം ആശ്രയിച്ചൊ ഇന്നൊരു ദിവസത്തെ ഉൾക്കൊണ്ടോ അല്ലാ ഈ സൈറ്റ് നിലനിൽക്കുന്നത്. ഇവിടെ നിന്നും രാജി വെച്ചു പോയവർ നിരവധി ഉണ്ട് കൂടാതെ പുറത്താക്കപ്പെട്ടവരും അനവധി ഉണ്ട്. ഏറ്റവും അധികം ആളുകൾ ഇവിടെ നിന്നും സ്വയം പുറത്തുപോയത് ഈ വിക്കിയുടെ അനുമതി ഇല്ലാതെ പുതിയ അപ്ഡേറ്റ് ചേർത്തതിൽ പ്രതിക്ഷേധിച്ചാണ്. അതിനു ശേഷം നിങ്ങളൊക്കെ വന്നില്ലേ. ഇങ്ങനെയൊക്കെയാണ് വിക്കി. അതിനു പരിഭവിച്ചിട്ടു കാര്യമില്ല. മുകളിലെ ഒരു ഉപയോക്താവ് ഇതിനു മുൻപും രാജി വെച്ചു പോയിട്ടുള്ളതാണ്. ഇപ്പോൾ അദ്ദേഹം തിരക്കു കാരണം ആയിരിക്കാം മാറി നിൽക്കുന്നത്.
- വിക്കിപീഡിയയിലെ നിയമങ്ങളൊന്നും തന്നെ മാറ്റാനാകാത്തവിധം ശിലയിൽ കൊത്തിയിട്ടുള്ളതല്ല. - ഈ വാക്ക് സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഉപയോക്താവ് നമുക്കിടയിൽ ഉണ്ട്. അതു ശരി തന്നെയാണ്. അതിനായി ഭൂരിപക്ഷം സമ്മതം അറിയിക്കണമെന്നെ ഉള്ളു. അല്ലാതെ തീജ്വാലകൊണ്ടും ജ്വാലമുഖികൊണ്ടും കാര്യമില്ല.
- കാര്യനിർവ്വാഹകരെ നിങ്ങളോർക്കുക വിക്കിപീഡിയയുടെ ശാപം നിങ്ങളാണ്. - ഇതൊക്കെ താങ്കൾ വിക്കിയിൽ ഉപയോക്താക്കൾക്കെതിരെ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ്. താങ്കൾ വിചാരിക്കുന്ന പോലെ കാര്യനിർവാഹരോ/മറ്റുപയോക്താക്കളോ പ്രവർത്തിക്കണം എന്നു വിചാരിക്കുന്നത് ധാരാളിത്തമാണ്. ഒപ്പം കാര്യനിർവാഹകൻ എന്നാൽ എന്തെന്നു താങ്കൾക്ക് ഇനിയും മനസിലായില്ലെങ്കിൽ ഇതൊന്നു നോക്കുക. നന്ദി.--റോജി പാലാ (സംവാദം) 09:46, 5 ജൂലൈ 2018 (UTC)
@Meenakshi nandhini ,Ukri82 താളുകൾ തിരയുമ്പോൾ അക്ഷര പിശകുമൂലം താളുകൾ ലഭിക്കുന്നതിന് prettyurl ചേർക്കുന്നത് ഇക്കാര്യം മുകളിൽ വിവിധ ഉപയോക്താക്കൾ പല തവണയായി വിശദീകരിച്ചിട്ടുണ്ട്. ദയവായി ഇക്കാര്യം വീണ്ടും വീണ്ടും ആവർത്തിക്കരുത് . ഇനി നിങ്ങൾ ഇപ്പോൾ നിങ്ങൾ നിർമ്മിച്ചിരിക്കുന്ന താളുകൾക്കുള്ള പ്രകാരമുള്ള തലക്കെട്ടാണ് എന്ന് കരുതുക ഇത്തരം താളുകൾ തിരയുമ്പോൾ എത്ര പേർക്ക് സ്പെല്ലിംങ്ങ് തെറ്റാതെ എഴുതാൻ സാധിക്കും?. നിലവിൽ അറുപതിൽ അധികം ലേഖനങ്ങൾ അന്യ ഭാഷാ തലക്കെട്ടിൽ ഉണ്ട്. അവയിൽ ചിലതിന്റെ ലിങ്കും അവ മലയാളത്തിലാക്കാൻ ശ്രമിക്കുമ്പോൾ അവ നിർമ്മിച്ച ഉപയോക്താക്കൾ അവയെ എതിർക്കുകയും അവയെ പരിഹസിച്ചതിന്റെ ലിങ്കും മുകളിൽ കൊടുത്തിട്ടുണ്ട്. ഒരു ലേഖനത്തിന് മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും ഒരേ തലക്കെട്ടാണെങ്കിൽ നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോഴും അവ ഇംഗ്ലീഷ് വിക്കിയിലേക്കാണ് പോകുക. അതു കൊണ്ടു ഇംഗ്ലീഷ് വശമില്ലാത്ത മലയാളികൾക്ക് എന്തുപകാരമാണുള്ളത്?. ഇംഗ്ലീഷ് അറിയാത്തവർക്കു വേണ്ടിയാണ് പ്രദേശിക ഭാഷകളിൽ വിക്കിപീഡിയ അവിടെയും ഇംഗ്ലീഷ് ആണെങ്കിൽ പിന്നെ ഇതുകൊണ്ട് എന്താണ് പ്രയോജനം? ഈ സ്ഥിതി തുടർന്നാൽ ഇനി ഇത്തരം താളുകളുടെ തലക്കെട്ട് മാറുന്നതിനായി ഒറ്റവരി ലേഖനങ്ങളെ രക്ഷിക്കാൻ നടത്തിയ യജ്ഞം പോലെ തലക്കെട്ട് മാറ്റാനും ഒരു യജ്ഞം നടത്തേണ്ടി വരേണ്ട ഗതിയാകും.
ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കത്ത ഭാഷകളിലെ (അവയിൽ ചിലത് മുകളിലെ സംവാദങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്) തലക്കെട്ടുകൾ ഉപയോഗിച്ച് നിങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ ഒരു ലേഖനം നിർമ്മിക്കൂ.അവരത് പെട്ടന്നു തന്നെ നീക്കം ചെയ്യും. നിങ്ങൾ വീണ്ടും ഇത് ആവർത്തിക്കുക ആണെങ്കിൽ നിങ്ങളെ അവർ ബ്ലോക്കും ചെയ്തേക്കും. Akhiljaxxn (സംവാദം) 12:30, 5 ജൂലൈ 2018 (UTC)
- @Akhiljaxxn, ഇംഗ്ലീഷ് അറിയാത്തവർക്കു വേണ്ടിയാണ് പ്രദേശിക ഭാഷകളിൽ വിക്കിപീഡിയ --- --റോജി പാലാ (സംവാദം) 13:42, 5 ജൂലൈ 2018 (UTC)
അനുകൂലം/പ്രതികൂലം
തിരുത്തുക- അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 19:08, 26 ജൂൺ 2018 (UTC)--Meenakshi nandhini (സംവാദം) 19:08, 26 ജൂൺ 2018 (UTC)
- അനുകൂലിക്കുന്നു. ഉദാ: Freyeria putli, Nacaduba calauria, Tarucus nara. ജീവൻ 02:20, 27 മേയ് 2018 (UTC)
- അനുകൂലിക്കുന്നു-അരുൺ സുനിൽ കൊല്ലം (സംവാദം) 02:34, 28 മേയ് 2018 (UTC)
- അനുകൂലിക്കുന്നു--പ്രവീൺ:സംവാദം 18:45, 29 മേയ് 2018 (UTC)
- അനുകൂലിക്കുന്നു-Ukri82 (സംവാദം) 08:53, 26 ജൂൺ 2018 (UTC)
- എതിർക്കുന്നു--രൺജിത്ത് സിജി {Ranjithsiji} ✉ 03:16, 7 ജൂൺ 2018 (UTC)
- എതിർക്കുന്നു. Akhiljaxxn (സംവാദം) 06:46, 7 ജൂൺ 2018 (UTC)
- എതിർക്കുന്നു-malikaveedu (സംവാദം) 07:25, 7 ജൂൺ 2018 (UTC)
- എതിർക്കുന്നു-Mujeebcpy (സംവാദം) 06:07, 8 ജൂൺ 2018 (UTC)
- എതിർക്കുന്നു-- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 14:58, 9 ജൂൺ 2018 (UTC)
- എതിർക്കുന്നു--Fotokannan (സംവാദം) 02:01, 10 ജൂൺ 2018 (UTC)
- എതിർക്കുന്നു--റോജി പാലാ (സംവാദം) 12:24, 13 ജൂൺ 2018 (UTC)
- എതിർക്കുന്നു-- പ്രെറ്റി യു.ആർ.എൽ. ആയിട്ട് ഏതു വാക്കും കൊടുക്കാമെന്നിരിക്കെ ഇക്കാര്യം അപ്രസ്ക്തമെന്നു കരുതുന്നു. - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 10:13, 5 ജൂലൈ 2018 (UTC)
- എതിർക്കുന്നു---- KG (കിരൺ) 03:06, 6 ജൂലൈ 2018 (UTC)
- എതിർക്കുന്നു-- Vijayan Rajapuran {വിജയൻ രാജപുരം} ✉ 14:05, 6 ജൂലൈ 2018 (UTC)
- എതിർക്കുന്നു-- ജിനോയ് ടോം ജേക്കബ് (സംവാദം) 16:12, 6 ജൂലൈ 2018 (UTC)
നിലവിലെ രീതിയിൽ മാറ്റം വരുത്തേണ്ട ലേഖനങ്ങളിൽ ചിലത്
തിരുത്തുകമേലെ പറഞ്ഞ അഭിപ്രായങ്ങൾ വെച്ച് മിക്കവരുടേയും ലേഖനങ്ങൾ പരിശോധിക്കാൻ തോന്നി. വിനയേട്ടന്റെ ലേഖനങ്ങൾ ആയിരുന്നു ആദ്യം നോക്കിയത്. അവസാനകാലത്ത് എഴുതിയ നിരവധി ലേഖങ്ങൾക്ക് ഇംഗ്ലീഷ് തലക്കെട്ടുകൾ ആണു കാണാൻ കഴിഞ്ഞത്. പലതിനും മലയാളത്തിൽ തത്തുല്യം കണ്ടുപിടിക്കാൻ നല്ല പണിയുള്ളതുമാണ്. അതൊക്കെയും Bench, jeep, color, pen എന്നതൊക്കെ ബെഞ്ച്, ജീപ്പ്, കളർ, പെൻ എന്നൊക്കെ നമ്മൾ എഴുതുന്നതു പോലെ മലയാളം തലക്കെട്ടു നൽകുകയും, അതാത് ഇംഗ്ലീഷ്, അല്ലെങ്കിൽ അന്യദേശഭാഷാ വാക്കുകൾ അതേ രീതിയിൽ കൊടുത്ത്, പ്രധാന ലേഖനത്തിലേക്ക് തിരിച്ചു വിടുകയും ചെയ്യണം, നല്ലൊരു പ്രെറ്റി യു.ആർ.എല്ലും ആ തിരിച്ചുവിടലുകളിൽ നിന്നും കൊടുക്കാവുന്നതാണ്. എന്തായാലും ചർച്ച അധികം നീട്ടാതെ ഈ ലേഖനങ്ങൾ പൂർണമായും മലയാളത്തിലേക്കു മാറ്റുവാൻ ഇവിടെ കൂടിയ എല്ലാവരും ശ്രമിക്കുക. ഇതുപോലെയുള്ള എല്ലാ ലേഖനങ്ങളും കണ്ടെത്തുകയും ചെയ്യണം.
---Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 13:49, 5 ജൂലൈ 2018 (UTC)
- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ -എന്താണ് പ്രൊപോസൽ? ഞാൻ ഒരെണ്ണം ചെയ്തു നോക്കാം എന്ന് കരുതി ഏറ്റവും സിമ്പിൾ എന്ന് തോന്നിയ "Marc Seguin" എടുത്തു. 10 മിനിറ്റ് ഇരുന്നു ശ്രമിച്ചു പരാജയപ്പെട്ടു. നമ്മുടെ മുത്തശ്ശിപത്രങ്ങളിലെ സ്വ.ലെ കൾ എഴുതുന്ന പോലെ "മാർക് സെഗ്വിൻ" എന്നെഴുതണോ അതോ ഇതിന്റെ ശരിയായ ഫ്രഞ്ച് ഉച്ചാരണത്തെ മലയാളീകരിയ്ക്കാണോ? ലേഖനത്തിന്റെ ഉള്ളിൽ അങ്ങേരുടെ അച്ഛന്റെയും അമ്മയുടെയും ഒക്കെ പേര് ഇതുപോലെ ഫ്രഞ്ചിൽ തന്നെയാണ്. ഫ്രഞ്ച്/മലയാളം ഭാഷകളോട് നീതി പുലർത്തണമെങ്കിൽ രണ്ടാമത് പറഞ്ഞ പോലെ വേണം. റോമൻ ലിപി കണ്ടാൽ കലി വരുന്ന പ്രശ്നം സോൾവ് ചെയ്യാനാണെങ്കിൽ എന്തെങ്കിലും ഒക്കെ എഴുതി വെയ്ക്കാം. എന്താണെങ്കിലും എനിയ്ക്ക് കുഴപ്പമില്ല. പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ല. കൂടുതൽ ഡിസ്കഷൻ വേണ്ട എന്ന അഭിപ്രായത്തോട് യോജിയ്ക്കുന്നു. ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിൽ രണ്ടാമത്തെ എന്ന് മാത്രം പറഞ്ഞാൽ മതി.Ukri82 (സംവാദം) 19:40, 5 ജൂലൈ 2018 (UTC)
- ഇംഗ്ലീഷും ഫ്രഞ്ചും ഒന്നും വേണ്ട എന്നല്ല, പകരം ലേഖനവും തലക്കെട്ടും പ്രധാനമായും മലയാളത്തിൽ ആക്കുക. "മോഹൻലാൽ ഒരു ഫിലിം ആക്ടർ (en: Film Actor, fr: Acteur de Cinéma) ആണ്." ഈ രീതിയാണു നല്ലത് എന്നാണു പറഞ്ഞത്. കൂടെ ഫിലിം ആക്ടർ എന്നാണ് ലേഖനത്തിന്റെ തലക്കെട്ടെങ്കിൽ Acteur de Cinéma എന്നും Film Actor എന്നുമൊക്കെ പേജുകളുണ്ടാക്കി ഫിലിം ആക്ടർ എന്ന പ്രധാന ലേഖനത്തിലേക്ക് തിരിച്ചു വിടുകയും നല്ല ഒരു വാക്കു തന്നെ പ്രെട്ടി യു ആർ എൽ ആക്കുകയും ചെയ്യാം. ടൈഗർ പ്രോഗ്രാമിന്റെ ഭാഗമായി എഴുതുതിയ ഈഡിത്ത് റബേക്ക സോണ്ടേഴ്സ് എന്ന ലേഖനം കാണുക. ഇതിൽ ഇംഗ്ലീഷ് പേരുകൾ ഒക്കെയുണ്ട്.
- മുകളിൽ കൊടുത്തിരിക്കുന്ന ലേഖനങ്ങളിൽ പലതിനും ഇക്കാര്യം ഏറെ ബുദ്ധിമുട്ടുള്ളതാവും. എങ്കിൽ പോലും ഈ ഒരു ശീലം വളർത്തിയെടുത്താൽ മലയാളം വിക്കിക്ക് ഏറെ നല്ലതായിരിക്കുമെന്നു കരുതുന്നു. Acteur de Cinéma, Film Actor എന്നൊക്കെ ആരെങ്കിലും സേർച്ച് ചെയ്താൽ പോലും കൃത്യമായ വിവരം ഏതൊരാൾക്കും ലഭ്യമാവും എന്നുള്ളപ്പോൾ ബുദ്ധിമുട്ടൊന്നുമില്ലല്ലോ.
- നിർബന്ധ ബുദ്ധിയൊന്നുമില്ല. പലപാടും ഭാഷകൾ മിക്സ് ചെയ്ത് എഴുതുന്നതാണു നല്ലതെങ്കിൽ അതുമാവാം. ചില ലേഖനങ്ങളിൽ പാരാഗ്രാഫുകൾ തന്നെയുണ്ട് ഇംഗ്ലീഷിൽ കിടക്കുന്നു! ---Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 23:50, 5 ജൂലൈ 2018 (UTC)
- ↑ Mohanan, K. P. (1996). "Malayalam Writing" (PDF). In Daniels, Peter T.; Bright, William (eds.). The World's Writing Systems. New York: Oxford University Press.
{{cite book}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)CS1 maint: postscript (link)