ചാൾസ് സ്വിനോയി

(Charles Swinhoe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേണൽ ചാൾസ് സ്വിനോയി - Charles Swinhoe (27 ഓഗസ്റ്റ് 1838, കൊൽക്കത്ത[1] – 2 ഡിസംബർ 1923[2]) ഒരു ഇംഗ്ലീഷ് പ്രകൃതിവാദിയും ശലഭശാസ്ത്രജ്ഞനും ആയ പട്ടാളക്കാരനായിരുന്നു. അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപകരിലൊരാളും പ്രശസ്ത ജീവശാസ്ത്രജ്ഞനായ റോബർട്ട് സ്വിനോയിയുടെ സഹോദരനുമാണ്.

അദ്ദേഹം 1855-ൽ 56-ആം കാലാൾപ്പടയിൽച്ചേർന്ന് ക്രിമിയയിലും തുടർന്ന് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുശേഷം ഇന്ത്യയിലുമെത്തി. 1859-ൽ അദ്ദേഹം ഇന്ത്യൻ സ്റ്റാഫ് കോർപ്സിലേക്കു മാറ്റപ്പെട്ടു. 1880-ൽ ഫ്രെഡറിക് റോബർട്ട്സിനോടൊപ്പം കന്ദഹാറിലേക്ക് പോയ അദ്ദേഹം അവിടെനിന്നും 341 പക്ഷികളെ ശേഖരിക്കുകയും ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. അവയെ ദ ഐബിസ് (The Ibis) (1882:95-126)-ൽ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 1881-ൽ ഉപസേനാപതിയായും 1885-ൽ സേനാധിപതിയായും സ്ഥാനക്കയറ്റം ലഭിച്ചു.

വേട്ടയിൽ കമ്പമുണ്ടായിരുന്ന അദ്ദേഹം അറുപതോളം കടുവകളെ കൊന്നിട്ടുണ്ട്. അദ്ദേഹം ബ്രിട്ടീഷ് ഓർണിത്തോളജിസ്റ്റ്സ് യൂണിയനിൽ അംഗമായിരുന്നു. മുംബൈ, പൂണെ, ഇൻ‌ഡോർ, കറാച്ചി എന്നിവിടങ്ങളിൽനിന്നും അദ്ദേഹം ധാരാളം ശലഭങ്ങളെ ശേഖരിച്ചു. അദ്ദേഹം അഫ്ഗാനിസ്താനിലയും മധ്യ ഇന്ത്യയിലെയും പക്ഷികളെക്കുറിച്ചു ദ ഐബിസ് എന്ന ജേർണലിൽ എഴുതുകയും ഇരു രാജ്യങ്ങളിലെയും മുന്നൂറോളം പക്ഷികളുടെ മാതൃകകൾ (തോൽ) ബ്രിട്ടീഷ് മ്യൂസിയത്തിന് കൈമാറുകയും ചെയ്തു. ഇൻഡോറിലെ Mhow ആയിരുന്നപ്പോൾ അദ്ദേഹം എച്ച്.ഇ. ബാർൺസ് ആയി സഹകരിച്ചു മധ്യ ഇന്ത്യയിലെ പക്ഷികളെക്കുറിച്ചു പഠിച്ചു (ഐബിസ് 1885:62-69, 124-138). ആനൽസ് ആന്റ് മാഗസിൻ ഓഫ് നാച്ചുറൽ ഹിസ്റ്ററിൽ എഴുതുകയും ചെയ്തു. ഇ.സി. കോട്സുമായി ചേർന്ന് അദ്ദേഹം കാറ്റലോഗ് ഓഫ് ദ മോത്ത്സ് ഓഫ് ഇന്ത്യ (Catalogue of the Moths of India) (കൽക്കട്ട, 1887–89) പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന് 7000 സ്പീഷീസുകളിലുള്ള 40,000 ശലഭങ്ങളുടെ വലിയൊരു ശേഖരമുണ്ടായിരുന്നു. 400 പുതിയ സ്പീഷീസുകളെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. അദ്ദേഹം ഫ്രഡറിക് മൂർ തുടങ്ങിവച്ച ലെപിഡോപ്റ്റെറ ഇൻഡിക്ക എന്ന പരമ്പരയുടെ ബാക്കി ഭാഗങ്ങൾ (7-10) 1907-ലെ അദ്ദേഹത്തിന്റെ മരണശേഷം പൂർത്തിയാക്കി. എ റിവിഷൻ ഓഫ് ദ ജെനറു ഓഫ് ദ ഫാമിലി ലിപരിഡേ (A revision of the genera of the family Liparidae) എന്ന പുസ്തകവും അദ്ദേഹമെഴുതി. വിരമിച്ചതിനുശേഷം ഓക്സ്ഫഡിൽ താമസമാക്കിയ അദ്ദേഹത്തെ പ്രാണിപഠനശാസ്ത്രത്തിലുള്ള സംഭാവനകൾ പരിഗണിച്ചു എം.എ. നൽകി ആദരിച്ചു. എന്റമോളജിക്കൽ സൊസൈറ്റി ഓഫ് ഫ്രാൻസും അദ്ദേഹത്തിന് അംഗത്വം നൽകി ആദരിച്ചു.[2][3]

  1. Although many published sources give 1836, the India Office Records note it as 1838, the other year being that of his brother Note Archived 2021-09-18 at the Wayback Machine.
  2. 2.0 2.1 Anon. (1924). "Obituary". J. Bombay Nat. Hist. Soc. 29: 1042.
  3. Anonymous (1924). "Obituary: Charles Swinhoe". Ibis. 66 (2): 362–363. doi:10.1111/j.1474-919X.1924.tb05332.x.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാൾസ്_സ്വിനോയി&oldid=3988393" എന്ന താളിൽനിന്ന് ശേഖരിച്ചത്