Charles von Hügel (Carl Alexander Anselm Baron von Hügel; 25 ഏപ്രിൽ 1795 – 2 ജൂൺ 1870) ഒരു ഓസ്ട്രിയൻ പ്രഭുവും, പട്ടാള ഉദ്യോഗസ്ഥനും, നയതന്ത്രജ്ഞനും, സസ്യശാസ്ത്രജ്ഞനും, പര്യവേക്ഷകനും ആയിരുന്നു. 1830-കളിൽ വടക്കേ ഇന്ത്യയിലേക്ക് നടത്തിയ യാത്രകളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം അക്കാലത്ത് താൻ പരിപാലിച്ചിരുന്ന സസ്യോദ്യാനത്തിന്റെപേരിൽ യൂറോപ്പിലെങ്ങും പ്രശസ്തനായിരുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങളിലുള്ള പൊതു ഉദ്യാനങ്ങളിൽ അദ്ദേഹം ഓസ്ട്രിയയിൽനിന്നുള്ള ചെടികൾ എത്തിക്കുകയും ചെയ്തിരുന്നു.

Charles von Hügel
ജനനം
Carl Alexander Anselm Baron von Hügel

(1795-04-25)25 ഏപ്രിൽ 1795
മരണം2 ജൂൺ 1870(1870-06-02) (പ്രായം 75)
ദേശീയതഓസ്ട്രിയ
തൊഴിൽnoble, army officer, diplomat, botanist, and explorer
അറിയപ്പെടുന്നത്1830-കളിൽ വടക്കേ ഇന്ത്യയിലേക്ക് നടത്തിയ യാത്രകൾ
ജീവിതപങ്കാളി(കൾ)Elizabeth Farquharson
കുട്ടികൾ

ചെറുപ്പകാലം തിരുത്തുക

അദ്ദേഹം Regensburg, ബവേറിയയിൽ 25 ഏപ്രിൽ 1795-ൽ ആണ് ജനിച്ചത്.[1] 1813-ൽ Heidelberg University-ലെ നിയമപഠനത്തിനുശേഷം അദ്ദേഹം ഓസ്ട്രിയൻ പട്ടാളത്തിൽ ഒരു ഓഫീസർ ആയി ചേരുകയും നെപ്പോളിയനെതിരെയുള്ള യുദ്ധങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. നെപ്പോളിയന്റെ പരാജയത്തിനുശേഷം അദ്ദേഹം നോർഡിക് രാജ്യങ്ങൾ, റഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും തുടർന്ന് ഓസ്ട്രിയൻ പട്ടാളത്തോടൊപ്പം ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ തമ്പടിക്കുകയും ചെയ്തു.

1824-ൽ അദ്ദേഹം വിയന്നയിലുള്ള Hietzing-ൽ താമസമാക്കുകയും അവിടെ ഒരു സസ്യോദ്യാനമുണ്ടാക്കി പൂക്കച്ചവടം തുടങ്ങുകയും ചെയ്തു. ആയിടെ ഒരു ഹംഗേറിയൻ പ്രഭ്വിയുമായി വിവാഹമുറപ്പിച്ചെങ്കിലും പിന്നീടത് മുടങ്ങി.

ഏഷ്യയിലേക്കുള്ള പര്യവേക്ഷണ യാത്രകൾ തിരുത്തുക

കശ്മീർ, പഞ്ചാബ് സന്ദർശനങ്ങൾ തിരുത്തുക

പ്രേമനൈരാശ്യത്തെത്തുടർന്ന് അദ്ദേഹം ഏഷ്യയിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. 1831-1836 കാലയളവിൽ അദ്ദേഹം മദ്ധ്യപൂർവേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, പൂർവ്വേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു പ്രതീക്ഷാ മുനമ്പ്‌, സൈന്റ് ഹെലേന വഴി തിരികെ യൂറോപ്പിലെത്തി. തുടർന്ന് അദ്ദേഹം തന്റെ കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള അനുഭവങ്ങളെ അടിസ്ഥാനമാക്കി Kaschmir und das Reich der Siek (Cashmere and the Realm of the Sikh) എന്ന പുസ്തകം നാല് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. ഒന്നും മൂന്നും ഭാഗങ്ങളിൽ അദ്ദേഹം തന്റെ വടക്കേ ഇന്ത്യയിലൂടെയുള്ള യാത്രകളും മഹാരാജ രഞ്ജിത് സിങിനെ സന്ദർശിച്ചതും ലാഹോർ സന്ദർശനവുമൊക്കെയാണ് വിവരിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ അദ്ദേഹം കാശ്മീരിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പകൃതിവിഭവങ്ങളും വിവരിക്കുന്നു. നാലാം ഭാഗം ഒരു അറ്റ്‌ലസ് ആണ്.

1845-ൽ ഈ പുസ്തകങ്ങൾ Major Thomas B. Jervis ഇംഗ്ലീഷിലേക്ക് തർജ്ജിമചെയ്ത.[2] നാലുവർഷത്തിനുശേഷം Royal Geographical Society അദ്ദേഹത്തെ Patron's Medal നൽകി ആദരിച്ചു.

ഓസ്ട്രേലിയ സന്ദർശനം തിരുത്തുക

നവംബർ 1833 മുതൽ ഒക്ടോബർ 1834 വരെയുള്ള കാലയളവിൽ അദ്ദേഹം ഓസ്ട്രേലിയയിലെ Swan River Colony, King George Sound (പടിഞ്ഞാറൻ ഓസ്ട്രേലിയ), Van Diemen's Land (ടാസ്മേനിയ), നോർഫോക് ദ്വീപ്, [ന്യൂ സൗത്ത് വെയ്ൽസ്]] തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിലുള്ള സസ്യജാലങ്ങൾ നിരീക്ഷിക്കുകയും തന്റെ ഉദ്യാനത്തിലേക്കായി വിത്തുകൾ ശേഖരിക്കുകയും ചെയ്തു. ആ ശേഖരത്തിലുള്ള ചെടികൾ പിന്നീട് Endlicher തുടങ്ങിയവർ ചേർന്നാണ് വിവരിച്ചത്. പല ചെടികളുടെ പേരുകളിലും അദ്ദേഹത്തിനെ സ്മരിച്ചിരിക്കുന്നത് കാണാം (ഉദാ: Alyogyne huegelii).

അക്കാലത്ത് അദ്ദേഹമെഴുതിയ ഒരു ലേഖനം 1994-ൽ മാത്രമാണ് തർജ്ജിമ ചെയ്യപ്പെട്ടത്.[3] അതിൽ അദ്ദേഹം യൂറോപ്യൻ ഉന്നതകുലജാതരുടെ ഓസ്ട്രേലിയൻ കോളനിയോടുള്ള മനോഭാവം വിവരിക്കുന്നു.Indigenous Australians-നെ ചൂഷണം ചെയ്തതിനെ ന്യായീകരിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ യാഥാസ്ഥിതിക മനോഭാവം ഹിതകരമല്ല.

യൂറോപ്പിലേക്കുള്ള മടക്കം തിരുത്തുക

വിയന്നയിൽ മടങ്ങിയെത്തിയശേഷം അദ്ദേഹം K.K. Gartenbau-Gesellschaft (The Imperial Horticultural Society) സ്ഥാപിക്കുകയും വടക്കേ ഇന്ത്യയെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കാൻ തുടങ്ങുകയും ചെയ്തു. 1847-ൽ അദ്ദേഹം ഇന്ത്യയിൽവച്ചു 1833-ൽ കണ്ടുമുട്ടിയ ഒരു സ്കോട്ടിഷ് ഓഫീസറുടെ മകളായ Elizabeth Farquharson-ഉമായി വിവാഹവാഗ്ദാനം നടത്തി. 1849-ൽ അദ്ദേഹത്തിന് കാശ്മീർ പര്യവേക്ഷണത്തിന്റെ പേരിൽ Royal Geographical Society-യുടെ Patron's Gold Medal ലഭിച്ചു.[4]

 
സ്മാരകം. The Hügeldenkmal, Hietzing, Vienna (ശില്പി: Johann Benks, 1901)

1848-ലെ വിപ്ലവത്തിന്റെ മൂർദ്ധന്യത്തിൽ അദ്ദേഹം തന്റെ ആദ്യ കാമുകിയുടെ ഭർത്താവായ ക്ലെമൻസ് വോൺ മെറ്റർനിക്കിനെ ഇംഗ്ലണ്ടിലേക്കുള്ള രക്ഷപെടലിൽ അനുഗമിച്ചു. തുടർന്ന് അദ്ദേഹം തന്റെ ഉദ്യാനം വിൽക്കുകയും ഓസ്ട്രിയൻ പട്ടാളത്തിൽച്ചേർന്ന് ഒന്നാം ഇറ്റാലിയൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ചെയ്തു. 1850 -1859 കാലയളവിൽ അദ്ദേഹം Grand Duchy of Tuscany-യുടെ അംബാസ്സഡറായി ഫ്ലോറൻസിൽ ജോലിനോക്കി. ആസമയത്ത് അവിടെയുണ്ടായിരുന്ന Elizabeth Farquharson-നെ വിവാഹം കഴിച്ചു. 1860-ൽ അദ്ദേഹം ഓസ്ട്രിയയുടെ ബ്രസൽസ് അംബാസ്സഡറായി നിയമിതനായി. അക്കാലത്ത് അദ്ദേഹം തന്റെ ഫിലിപ്പീൻസ് പര്യവേക്ഷണത്തെക്കുറിച്ചു Der Stille Ocean und die spanischen Besitzungen im ostindischen Archipel (The Pacific Ocean and the Spanish possessions in the East Indian archipelago) എന്ന പുസ്തകമെഴുതി. അദ്ദേഹം 1867-ൽ വിശ്രമജീവിതത്തിനായി കുടുംബസമേതം ഇംഗ്ലണ്ടിലുള്ള Torquay-ലേക്ക് പോയി. മൂന്നുവർഷത്തിനുശേഷം 2 ജൂൺ 1870-ൽ വിയന്നയിലേക്കുള്ള യാത്രയിൽ ബ്രസിൽസിൽവച്ചു അദ്ദേഹം നിര്യാതനായി.[1]

വടക്കേ ഇന്ത്യ, ആസ്ട്രേലിയ, ഫിലിപ്പീൻസ് എന്നിവ കൂടാതെ താൻ സന്ദർശിച്ചിരുന്ന മറ്റു സ്ഥലങ്ങളെക്കുറിച്ചും അദ്ദേഹം എഴുതാൻ ഉദ്ദേശിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. പക്ഷെ ഇതുവരെ അത്തരം കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ല.[5]

കുട്ടികൾ തിരുത്തുക

Hügel ദമ്പതികളുടെ മൂന്നു കുട്ടികളും വളരെ പ്രശസ്തരാണ്. 1852-ൽ ജനിച്ച Friedrich von Hügel ഒരു കത്തോലിക്കാ ദൈവശാസ്ത്രജ്ഞനും 1854-ൽ ജനിച്ച Anatole von Hügel ഒരു നരവംശശാസ്ത്രജ്ഞനും 1958-ൽ ജനിച്ച Pauline von Hügel Corpus Christi Church, Boscombe-ന്റെ സ്ഥാപകനുമാണ്.

ക്ലെമൻസ് വോൺ മെറ്റർനിക്കിന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന് Countess Jozefa Forgách de Ghymes-ൽ ഒരു മകനുണ്ട്. റഷ്യയിൽ വളർന്ന അദ്ദേഹത്തിന്റെ പേര് Felix Sumarokov-Elston എന്നാണ്.[6]

അവലംബം തിരുത്തുക

  1. 1.0 1.1 von Hügel, Anatole (1903). "notes". Charles von Hügel. Cambridge: Privately published. p. 72.
  2. Charles von Hügel, translated, abridged and annotated by Thomas B. Jervis, Travels in Kashmir and the Panjab [sic], containing a Particular Account of the Government and Character of the Sikhs, London: John Petheram, 1845. Reprinted 2003 by Oxford University Press (ISBN 0195798570).
  3. Charles von Hügel, translated and edited by Dymphna Clark, New Holland Journal, November 1833 – October 1834, Melbourne: Miegunyah Press, 1994 (ISBN 052284474X).
  4. "List of Past Gold Medal Winners" (PDF). Royal Geographical Society. Archived from the original (PDF) on 27 September 2011. Retrieved 24 August 2015.
  5. Charles von Hügel - Evidence of other journals Archived 16 March 2006 at the Wayback Machine. at www.ciolek.com
  6. Долли Фикельмон. Дневник 1829–1837. Весь пушкинский Петербург / Публикация и комментарии С. Мрочковской–Балашовой — М.: Минувшее, 2009. — 1008 с. — 3000 экз. — ISBN 978-5-902073-66-6.

പുറം കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Charles von Hügel എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=Charles_von_Hügel&oldid=3261824" എന്ന താളിൽനിന്ന് ശേഖരിച്ചത്