സസ്യങ്ങളെപ്പറ്റിയും, ജന്തുക്കളെപ്പറ്റിയും, ഖനിജങ്ങളെപ്പറ്റിയും പലസ്പീഷിസുകളിലുള്ള ജീവജാലങ്ങളെപ്പറ്റിയും ഭംഗിയുള്ള ചിത്രങ്ങൾ സഹിതം ശാസ്ത്രീയരീതിയിൽ ആദ്യമായിത്തന്നെ വിവരണം നൽകിയ ഒരു സചിത്ര വിജ്ഞാനകോശമാണ് Tableau encyclopédique et méthodique des trois regnes de la nature. Charles Joseph Panckoucke 1788 -മുതൽ പാരീസിൽ ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. Encyclopédie méthodique എന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ ഭാഗങ്ങളായി ഇതിനെ കരുതാമെങ്കിലും അവയോരോന്നും വ്യത്യസ്തമായിത്തന്നെ പ്രസിദ്ധീകരിച്ചതായിരുന്നു.

front page

സഭാവനകൾ നൽകിയവർ:

  • Jean-Baptiste Lamarck (സസ്യങ്ങൾ, വർഗ്ഗീകരണം)
  • Pierre Joseph Bonnaterre (സീറ്റേഷ്യനുകൾ, സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മൽസ്യങ്ങൾ, പ്രാണികൾ)
  • Louis Jean Pierre Vieillot (പക്ഷികൾ, രണ്ടാം വാല്യം)
  • Jean Guillaume Bruguière (നട്ടെല്ലില്ലാത്ത ജീവികൾ)

ഈ പുസ്തകത്തിന്റെ ഓരോ വാല്യങ്ങളും ഇന്ന് നൂറു കണക്കിന് ഡോളറിന് വിൽക്കാൻ സാധ്യതയുള്ളതാണ്.

അവലംബം തിരുത്തുക

  • Christabel P. Braunrot & Kathleen Hardesty Doig, 1995 The Encyclopédie méthodique: an introduction, Studies in Voltaire and the Eighteenth Century, 327 (1995): 1–152.
  • Robert Darnton, 1979 The business of Enlightenment: a publishing history of the Encyclopédie Cambridge, Mass.: Bel,knap Press.
  • George B. Watts,1965 "Thomas Jefferson, the 'Encyclopedie' and the 'Encyclopedie methodique French Review 38:318-25.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=Tableau_encyclopédique_et_méthodique&oldid=3622424" എന്ന താളിൽനിന്ന് ശേഖരിച്ചത്