ചാൾസ് തോമസ് ബിങ്ഹാം

(Charles Thomas Bingham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാൾസ് തോമസ് ബിങ്‌ഹാം (16 ഏപ്രിൽ 1848, അയർലന്റ്– 18 ഒക്ടോബർ 1908 ലണ്ടൻ) ഒരു അയറീഷ് പട്ടാളക്കാരനും പ്രാണിപഠനശാസ്ത്രജ്ഞനുമായിരുന്നു.[1]

C.T. Bingham

ഇന്ത്യൻ സ്റ്റാഫ് കോർപ്‌സിൽ ചേർന്ന അദ്ദേഹം ആദ്യം മുബൈയിലും തുടർന്ന് ബംഗാളിലും ജോലിനോക്കി. ആദ്യം പക്ഷിശാസ്ത്രത്തിൽ താൽപ്പര്യം കാണിച്ച അദ്ദേഹം 1877-ൽ മ്യാൻമാറിൽ വനപരിപാലകനായി നിയമിക്കപ്പെടുകയും തുടർന്ന് പ്രാണിപഠനശാസ്ത്രത്തിൽ തല്പരനാവുകയും ചെയ്തു.

1894-ൽ വിരമിച്ചതിനുശേഷം അദ്ദേഹം തന്റെ ഭാര്യയുടെയും രണ്ടു ആൺമക്കളുടേയുമൊപ്പം ലണ്ടനിൽ താമസമാക്കി. അവിടെ അദ്ദേഹം പ്രതിഫലമില്ലാതെ ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ പ്രാണി വിഭാഗത്തിൽ സേവനം ചെയ്യുകയും ഹൈമനോപ്റ്റെറയുടെ ഉപവിഭാഗമായ അക്യുലേറ്റയുടെ (Aculeata) ക്രോഡീകരണത്തിലും പട്ടിക തയ്യാറാക്കുന്നതിലും സഹായിക്കുകയും ചെയ്തു. അദ്ദേഹം വില്ല്യം തോമസ് ബ്ലാൻഫോർഡിൽ നിന്നും ദ ഫോന ഓഫ് ബ്രിട്ടിഷ് ഇന്ത്യയുടെ (The Fauna of British India ) കടന്നലുകളെക്കുറിച്ചുള്ള രണ്ടുഭാഗങ്ങളുടെയും ചിത്രശലഭങ്ങളെക്കുറിച്ചുള്ള രണ്ടുഭാഗങ്ങളുടെയും പത്രാധിപത്യം ഏറ്റെടുത്തു. അവയുടെ പൂർത്തികരണത്തിന്നായി ഇന്ത്യയിലെങ്ങുമുള്ള മറ്റു പ്രാണിപഠനശാസ്ത്രജ്ഞരുമായി അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചു. നേരത്തെ ഫ്രഡറിക് മൂറും ലയണൽ ഡി നൈസ്‌വിലും പ്രസിദ്ധീകരിച്ച വിവരങ്ങൾ അദ്ദേഹം വളരെയധികം മെച്ചപ്പെടുത്തുകയും ചെയ്തു.

അദ്ദേഹം 1895-ൽ എന്റമോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലും (Entomological Society of London) തുടർന്ന് 1903 മുതൽ 1906 വരെ അതിന്റെ ഉപദേശകസമിതിയിലും അംഗമായി. ആ വർഷം തന്നെ സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിനും (Zoological Society of London) അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

ബഹുമതികൾ

തിരുത്തുക

ഡച്ച് ഭാഷയിൽ White-headed bulbul-നെ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം Binghams buulbuul എന്ന് വിളിക്കുന്നു. Tetraponera binghami, Aenictus binghami, Vespa binghami തുടങ്ങി ധാരാളം ഉറുമ്പുകൾക്കും കടന്നലുകൾക്കും അദ്ദേഹത്തന്റെ പേര് നൽകിയിട്ടുണ്ട്.

അദ്ദേഹത്തിൻറെ ഹൈമനോപ്റ്റെറ മൂലശേഖരം ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലും തനിപ്പകർപ്പ് ബെർലിൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലും സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ശലഭശേഖരം പലർക്കായി വിൽക്കപ്പെട്ടു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ Snow Apollos ശലഭങ്ങൾ Ulster Museum-ൽ സൂക്ഷിച്ചിരിക്കുന്നു.

  1. "Obituary: Lieut.-Colonel Charles Thomas Bingham". Nature. 78 (2034): 641. 22 October 1908. doi:10.1038/078640a0.
  • Anonymous 1909: "Bingham, C.T." Entomologist's Monthly Magazine (3) 45
  • Dodd, F.P. (1906). "Notes upon some remarkable parasitic insects from North Queensland; with an appendix containing descriptions of new species, by Colonel Charles T. Bingham, F.Z.S, and Dr Beno Wandolleck". Trans. Ent. Soc. London. 1906: 119–124.
  • Maxwell-Lefroy, Harold (1909). "Obituary Lieut.-Colonel C.T. Bingham". Journal of the Bombay Natural History Society. 19: 214–215.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാൾസ്_തോമസ്_ബിങ്ഹാം&oldid=2840763" എന്ന താളിൽനിന്ന് ശേഖരിച്ചത്