മാരീഡ് ലവ്

(Married Love എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷുകാരിയായ മേരി സ്റ്റോപ്‌സിന്റെ വിവാദമായ ഒരു ഗ്രന്ഥമാണ് Married Love or Love in Marriage 1918 മാർച്ചിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇതിലെ വിവാദവിഷയം കാരണം പലവലിയ പ്രസാധകരും നിരസിച്ച് ഒടുവിൽ ചെറിയൊരു കമ്പനിയാണ് പ്രസിദ്ധീകരിച്ചത്. പെട്ടെന്ന് വിറ്റുതീർന്ന ഈ പുസ്തകം രണ്ടാഴ്‌ചയ്ക്കുള്ളിൽ ആറുതവണ അച്ചടിക്കേണ്ടിവരികയുണ്ടായി.

Married Love
or
Love in Marriage
കർത്താവ്Marie Carmichael Stopes
രാജ്യംUnited Kingdom; United States
ഭാഷEnglish
പ്രസാധകർThe Critic and Guide Company
പ്രസിദ്ധീകരിച്ച തിയതി
1918

അമേരിക്കയിലെ ജഡ്‌ജിയായ John M. Woolsey 1931 ഏപ്രിൽ 6 -ന് നിരോധനം മാറ്റും വരെ അമേരിക്കൻ കസ്റ്റംസ് അശ്ലീലമെന്ന് പറഞ്ഞ് ഈ പുസ്തകം നിരോധിച്ചിരുന്നു. ഇതേ ജഡ്‌ജിയാണ് 1933 -ൽ James Joyce -ന്റെ Ulysses ന്റെ നിരോധനവും നീക്കം ചെയ്യുകവഴി അമേരിക്കയിൽ ആ പുസ്തകം പ്രസിദ്ധീകരിക്കാനും വിൽക്കാനും വഴിയൊരുക്കിയത്.

സ്ത്രീകളിലെ ലൈംഗിക ആഗ്രഹം അണ്ഡോത്‌സർഗവും ആർത്തവചക്രത്തിനു തൊട്ടുമുൻപുള്ളകാലവുമായും യോജിച്ചാണ് ഇരിക്കുന്നതെന്നകാര്യം ചർച്ച ചെയ്യുന്ന ആദ്യഗ്രന്ഥമാണ് ഇത്. പങ്കാളികൾ തമ്മിലുള്ള തുല്യബന്ധമാവണം വിവാഹത്തിൽ എന്ന് ഈ പുസ്തകത്തിൽ വാദിക്കുന്നുണ്ട്. ഔദ്യോഗികമായി അവമതിക്കപ്പെട്ടെങ്കിലും ഇംഗ്ലണ്ടിൽ 1931 ആയപ്പോഴേക്കും 19 എഡിഷനുകളിലായി ഈ പുസ്തകം 750000 ലക്ഷം കോപ്പികൾ വിറ്റുപോയിരുന്നു.

ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറിയ്ക്കും Sigmund Freud ന്റെ Interpretation of Dreams -നും ഹിറ്റ്‌ലറുടെ Mein Kampf -നും John Maynard Keynes ന്റെ The Economic Consequences of the Peace -നും മുകളിൽ കഴിഞ്ഞ 50 വർഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ 25 പുസ്തകങ്ങളിൽ ഒന്നായി 1935 -ൽ നടന്ന ഒരു സർവേയിൽ ഈ പുസ്തകം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.[1]

Alexander Butler 1923 -ൽ സംവിധാനം ചെയ്ത Married Love എന്ന ചലച്ചിത്രത്തിനു നിദാനമായത് ഈ പുസ്തകമാണ്.

കുറിപ്പുകൾ

തിരുത്തുക
  1. Short, R.V. (August 23, 2005). "New ways of preventing HIV infection: thinking simply, simply thinking". Philosophical Transactions of the Royal Society B: Biological Sciences. 361 (1469). The Royal Society via PubMed (U.S. National Institutes of Health): 811–20. doi:10.1098/rstb.2005.1781. PMC 1609406. PMID 16627296.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Married Love എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=മാരീഡ്_ലവ്&oldid=3969741" എന്ന താളിൽനിന്ന് ശേഖരിച്ചത്