Père Jean Marie Delavay
ഫ്രഞ്ചുകാരനായ ഒരു മിഷനറിയും പര്യവേഷകനും സസ്യശാസ്ത്രജ്ഞനും ആയിരുന്നു Père Jean-Marie Delavay (ജനനം 28 ഡിസംബർ 1834 മരണം 31 ഡിസംബർ 1895). മിക്കവാറും ഇന്നത്തെ യുനാനിലെ മൂന്ന് സമാന്തരനദീ സംരക്ഷിതപ്രദേശങ്ങളിൽ ആദ്യമായി പര്യവേഷണം നടത്തിയ പാശ്ചാത്യനായിരിക്കാം ഇദ്ദേഹം എന്നുകരുതപ്പെടുന്നു.[1]
പിൽക്കാലത്ത്
തിരുത്തുകസസ്യശേഖരണത്തിൽ വലിയതോതിൽ ശ്രദ്ധകാണിച്ച അദ്ദേഹം രണ്ടുലക്ഷത്തിലേറെ സ്പെസിമനുകൾ തിരികെ ഫ്രാൻസിലേക്ക് അയയ്ക്കുകയും അവയിൽ നിന്നും ധാരാളം പുതിയ ജനുസുകളും 1500 -ലേറെ പുതിയ സ്പീഷിസുകളും വിവരിക്കപ്പെടുകയും ചെയ്തു. ഈ പ്രവർത്തനം പ്രധാനമായി ചെയ്തത് പാരീസ് പ്രകൃതിചരിത്രമ്യൂസിയത്തിലെ Adrien René Franchet ആണ്.
നാമകരണം
തിരുത്തുകAbies delavayi, Magnolia delavayi, Paeonia delavayi എന്നിവ ഉൾപ്പെടെ പലസസ്യങ്ങളും അദ്ദേഹത്തിന്റെ നാമം വഹിക്കുന്നു.