ജെയിംസ് വുഡ്-മേസൺ

(James Wood-Mason എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇംഗ്ലീഷ് ജന്തുശാസ്ത്രജ്ഞൻ ആയിരുന്നു ജെയിംസ് വുഡ്-മേസൺ- James Wood-Mason (ജീവിതകാലം: ഡിസംബർ 1846 – 6 മെയ് 1893). അദ്ദേഹം ജോൺ ആൻഡേഴ്‌സനു ശേഷം കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിന്റെ ഡയറക്ടർ ആയിരുന്നു. അദ്ദേഹം കടൽ ജീവികളെയും ശലഭങ്ങളെയും ശേഖരിച്ചിരുന്നെങ്കിലും കൂടുതൽ അറിയപ്പെടുന്നത് Phasmatidae-യുടെയും Mantidae-യുടെയും പേരിലാണ്.

ജെയിംസ് വുഡ്-മേസൺ
Professor Wood-Mason by Bourne & Shepherd (1876)
ജനനംDecember 1846
മരണം6 May 1893 (aged 47)
At sea
ദേശീയതEnglish
കലാലയംQueen's College, Oxford
അറിയപ്പെടുന്നത്Phasmids and Mantids
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംEntomology
സ്ഥാപനങ്ങൾIndian Museum, Calcutta
ഡോക്ടർ ബിരുദ ഉപദേശകൻJ.O. Westwood

Woodmasonia Brunner, 1907 എന്ന ജനുസ് അദ്ദേഹത്തിന്റെ പേരിൽ ആണ് നാമകരണപ്പെട്ടത്.[1]

ജീവചരിത്രം

തിരുത്തുക

ഇംഗ്ലണ്ടിലെ Gloucestershire-ൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് ഒരു ഭിഷ്വഗരൻ ആയിരുന്നു. ചാർട്ടർഹൌസ് സ്കൂളിലും ഓക്സ്ഫഡ് ക്യുൻസ് കോളേജിലും ആണ് അദ്ദേഹം പഠിച്ചത്. 1869-ൽ കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ ജോലി ചെയ്യാനായി അദ്ദേഹം ഇന്ത്യയിലേക്ക് വന്നു.[1]

1872-ൽ അദ്ദേഹം ആന്തമാൻ ദ്വീപുകളിലേക്ക് കടൽജീവികളെക്കുറിച്ചു പഠിക്കാനായി യാത്രചെയ്തു. അവിടെനിന്നും ശേഖരിച്ച Bacillus hispidulus, Bacillus westwoodii എന്നീ കോൽപ്രാണികളെ പിന്നീടദ്ദേഹം വിവരിച്ചു.[1]

 
The Indian Museum, Calcutta

അദ്ദേഹം ദക്ഷിണ ഏഷ്യ, ഓസ്ട്രേലിയ, പാപുവ ന്യൂ ഗിനിയ, മഡഗാസ്കർ, മലയ, ഫിജി എന്നിവിടങ്ങളിൽനിന്നുമായി 24 പുതിയ കോൽപ്രാണികളെ വിവരിച്ചിട്ടുണ്ട്.[1]

1887-ൽ അദ്ദേഹം ഇന്ത്യൻ മ്യൂസിയത്തിന്റെ മേലധികാരിയായി. ആ വർഷംതന്നെ അദ്ദേഹം Asiatic Society of Bengal-ന്റെ ഉപാദ്ധ്യക്ഷനുമായി.[1]

1888-ൽ അദ്ദേഹം HMS Investigator എന്ന ആവിക്കപ്പലിൽ യാത്രചെയ്ത് ക്രസ്റ്റേഷ്യനുകളെക്കുറിച്ചു പഠിക്കുകയും പിന്നീട് പുതിയ സ്പീഷീസുകളെ വിവരിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം യാത്രചെയ്ത Alfred William Alcock ആ യാത്രയെക്കുറിച്ചു തന്റെ A Naturalist in Indian Seas (1902) എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.[2][3]

ഏറെ വർഷങ്ങൾ Bright's disease എന്ന വൃക്ക രോഗത്താൽ കഷ്ടപ്പെട്ട അദ്ദേഹം 1893 ഏപ്രിൽ 5-ന് ഇംഗ്ലണ്ടിന് മടങ്ങിയെങ്കിലും യാത്രക്കിടയിൽ കടലിൽവച്ചു 1893 മെയ് 6-ന് മരണമടഞ്ഞു.[1]

 
Drawing of nymph of the flower mantis Hymenopus bicornis by James Wood-Mason, 1889

ബഹുമതികൾ

തിരുത്തുക

അദ്ദേഹം Royal Entomological Society-യിലും കൊൽക്കത്ത സർവ്വകലാശാലയിലും അംഗമായിരുന്നു.[1]

പത്തിലധികം ജീവികൾക്ക് അദ്ദേഹത്തിൻറെ സ്മരണാർത്ഥം woodmasoni നാമകരണം ചെയ്തിട്ടുണ്ട്. അവയിൽ കപ്പലിൽ അദ്ദേഹത്തിന്റെ സഹയാത്രികനായ Alfred William Alcock വിവരിച്ച Heterocarpus woodmasoni, Coryphaenoides woodmasoni, Thalamita woodmasoni, Rectopalicus woodmasoni എന്നിവയും ഉൾപ്പെടുന്നു.[1]

Oligodon woodmasoni, Uropeltis woodmasoni എന്നീ പാമ്പുകൾക്കും അദ്ദേഹത്തിന്റെ പേരുനൽകിയിട്ടുണ്ട്.[4]

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
 
Illustration of Squillidae, including at left what is now Heterosquilla tricarinata by James Wood-Mason
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Bragg, 2008.
  2. Alcock, Alfred William (1902). A Naturalist in Indian Seas, or, Four years with the Royal Indian marine survey ship 'Investigator'. London: John Murray. {{cite book}}: Unknown parameter |titlelink= ignored (|title-link= suggested) (help)
  3. W. T. C., S. W. K. & P. M.-B. (1933). "Alfred William Alcock. 1859–1933". Obituary Notices of Fellows of the Royal Society. 1 (2): 119–126. doi:10.1098/rsbm.1933.0008.
  4. Beolens, Bo; Watkins, Michael; Grayson, Michael (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN 978-1-4214-0135-5. ("Wood-Mason", p. 289).

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെയിംസ്_വുഡ്-മേസൺ&oldid=3778021" എന്ന താളിൽനിന്ന് ശേഖരിച്ചത്