ഡ്രൂ ഡ്രൂറി

ഷഡ്പദശാസ്ത്രജ്ഞൻ
(Dru Drury എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബ്രിട്ടീഷ് പ്രാണിപഠനശാസ്ത്രജ്ഞനായിരുന്നു ഡ്രൂ ഡ്രൂറി (4 ഫെബ്രുവരി 1724 – 15 ജനുവരി 1804) [1]

ഡ്രൂ ഡ്രൂറി
From Jardine's The Naturalist's Library
ജനനം4 ഫെബ്രുവരി 1724
മരണം15 ജനുവരി 1804
Turnham Green, London, England
ജീവിതപങ്കാളി(കൾ)എസ്തർ പെഡ്‍ലി

ചെറുപ്പകാലം

തിരുത്തുക

ഡ്രൂ ഡ്രൂറി ലണ്ടനിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് വില്ല്യം ഒരു വെള്ളിപ്പണിക്കാരനായിരുന്നു. ദ്രുരി 1748-ൽ ആ കുടുംബവ്യാപാരം സ്വായത്തമാകുകയും 1771 മറ്റു സഹപ്രവർത്തകരുടെയെല്ലാം വിഹിതങ്ങൾ ഏറ്റെടുക്കാൻമാത്രം സമ്പത്താർജിക്കുകയും ചെയ്തു.[2] 1789-ൽ ആ വ്യാപാരമെല്ലാം അവസാനിപ്പിക്കുവാനും പിന്നീടുള്ള സമയം മുഴുവൻ പ്രാണിപഠനത്തിനായി ചെലവഴിക്കാനും ഇതദ്ദേഹത്തെ സഹായിച്ചു.[2]

പ്രാണിശാസ്ത്രപഠനം

തിരുത്തുക

വെള്ളിപ്പണിയിൽനിന്നും വിരമിക്കുന്നതിനു മുന്നേതന്നെ ഡ്രൂ ഡ്രൂറിക്ക് പ്രാണിശാസ്ത്രപഠനത്തിൽ കമ്പമുണ്ടായിരുന്നു. 1780 മുതൽ 1782 വരെ അദ്ദേഹം Society of Entomologists of London-ന്റെ പ്രസിഡന്റായിരുന്നു. 1770 മുതൽ അദ്ദേഹം ഇന്ത്യ, ജമൈക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ള പ്രാണിപഠനശാസ്ത്രജ്ഞരുമായി കത്തിടപാടുകളിലേർപ്പെട്ടു. ധാരാളം ബന്ധങ്ങളും പ്രാണിശേഖരങ്ങളും അതദ്ദേഹത്തിനു നേടിക്കൊടുത്തു.[3]1770 മുതൽ 1787 വരെയുള്ള കാലയളവിൽ അദ്ദേഹം Illustrations of Natural History, Wherein are Exhibited Upwards of 240 Figures of Exotic Insectsഎന്ന പുസ്തകം മൂന്നു വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. അതാണ് പിന്നീട് 1837-ൽ Illustrations of Exotic Entomology എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ചത്.[2]

അദ്ദേഹത്തിന് 11,000-ൽ അധികം പ്രാണികളുടെ വലിയ ഒരു ശേഖരവുമുണ്ടായിരുന്നു. നിർഭാഗ്യവശാൽ അക്കാലത്തെ രീതിയനുസരിച്ചു അവ ശേഖരിച്ച സ്ഥലവും മറ്റനുബന്ധവിവരങ്ങൾ രേഖപ്പെടുത്താത്തതിനാൽ പലതും തുടർപഠനങ്ങൾക്ക് ഉപകരിച്ചില്ല.[4]

അന്യദേശത്തുനിന്നുള്ള പ്രാണികളുടെ ചിത്രീകരണം

തിരുത്തുക
  1. Noblett, William (Jan 1, 1988). "Publishing by the Author. A Case Study of Dru Drury's 'Illustrations of Natural History' (1770-82)". Publishing History. 23: 67–94.
  2. 2.0 2.1 2.2 Noblett, William (1994). "Dru Drury's Letters (1770-1775) to the Cambridge Bookseller, John Woodyer". Transactions of the Cambridge Bibliographical Society. 10 (4): 539–547. JSTOR 41154840.
  3. Cockerell, T. (1922). "Dru Drury, an Eighteenth Century Entomologist". The Scientific Monthly. 14 (1): 67–82. JSTOR 6568.
  4. Cockerell, T. (1934). "The Entomological Society of London". The Scientific Monthly. 38 (4): 332–342. JSTOR 15577.

പുറം കണ്ണികൾ

തിരുത്തുക
  • Evenhuis, N.L. 1997. Litteratura Taxonomica Dipterorum. Leiden: Backhuys Publishers. 209-212
  • Gilbert, P. 2000: Butterfly Collectors and Painters. Four Centuries of Colour Plates from the Library Collections of the Natural History Museum, London. Singapore, Beaumont Publishing Pte Ltd : X+166 S. 27-28, Portr., 88-89, 140-141, 148-149: Lep.Tafel
  • Griffin, F. J. 1940: Proceedings of the Royal Entomological Society of London (A) 15 49-68
  • Haworth, A. H. 1807 Transactions of the Entomological Society of London 1 33-34
  • Heppner, J. B. 1982 Journal of the Lepidopterists' Society 36(2) 87-111 (Sep. Heppner)
  • Jardine, W. (B.) 1842 The Naturalist's Library 13 17-71, Portr.
  • Leach, W. E. 1815 Brewster, Edinburgh Encyclopaedia 9 66
  • Noblett, B. 1985 Bulletin of the Amateur Entomologists' Society 44(349) 170-178, Portr.
  • Osborn, H. 1952: A Brief History of Entomology Including Time of Demosthenes and Aristotle to Modern Times with over Five Hundred Portraits Columbus, Ohio, The Spahr & Glenn Company : 1-303.
  • Salmon, M. A. 2000 The Aurelian Legacy. British Butterflies and their Collectors. - Martins, Great Horkesley : Harley Books : 1-432
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Illustrations of Exotic Entomology Vol. I എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഡ്രൂ_ഡ്രൂറി&oldid=3939733" എന്ന താളിൽനിന്ന് ശേഖരിച്ചത്