ബാരോൺ കാജെറ്റൻ വോൺ ഫെൽഡർ
ബാരോൺ കാജെറ്റൻ വോൺ ഫെൽഡർ - Baron Cajetan von Felder (19 സെപ്റ്റംബർ 1814 – 30 നവംബർ 1894) ഒരു ഓസ്ട്രിയൻ വക്കീലും, പ്രാണിപഠനശാജ്ഞനും ഉദാരതാവാദിയും ആയിരുന്നു. അദ്ദേഹം 1868 മുതൽ 1878 വരെ വിയന്നയുടെ മേയർ ആയിരുന്നു.
കാജെറ്റൻ വോൺ ഫെൽഡർ | |
---|---|
വിയന്നയുടെ മേയർ | |
ഓഫീസിൽ 20 ഡിസംബർ 1868 – 28 ജൂൺ 1878 | |
മുൻഗാമി | Andreas Zelinka |
പിൻഗാമി | Julius von Newald |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Wieden (ഇപ്പോൾ വിയന്ന), Austrian Empire | 19 സെപ്റ്റംബർ 1814
മരണം | 30 നവംബർ 1894 വിയന്ന, ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം | (പ്രായം 80)
പങ്കാളി | Josefine Sowa |
കുട്ടികൾ | Rudolf Felder |
തൊഴിൽ | വക്കീൽ, പ്രാണിപഠനശാജ്ഞൻ |
ജീവചരിത്രം
തിരുത്തുകഅദ്ദേഹം വിയന്നയിലെ ഇപ്പോളത്തെ ഒരു ജില്ലയായ Wieden-ൽ ആണ് ജനിച്ചത്. 1826 മുതൽ അനാഥക്കുട്ടിയായിരുന്ന അദ്ദേഹം Seitenstetten Abbey-യിലുള്ള ജിംനേഷ്യത്തിലും, Brno-യിലും വിയന്നയിലുമുള്ള സ്കൂളുകളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് 1834-ൽ നിയമപഠനത്തിന്നായി വിയന്ന യൂണിവേഴ്സിറ്റിയിൽ ചേർന്നു. അദ്ദേഹം Brno-യിൽ പരിശീലനം പൂർത്തിയാക്കി തുടർന്ന് വിയന്നയിൽ ഒരു ക്ലെർക്ക് ആയി ജോലി നോക്കി.1841-ൽ ഡോക്ട്രേറ്റ് എടുത്തു.[1]
1835 മുതൽ അദ്ദേഹം പ്രധാനമായും കാൽനടയായിത്തന്നെ ദക്ഷിണ-പടിഞ്ഞാറൻ യൂറോപ്പിലെങ്ങും ചുറ്റിസഞ്ചരിക്കുകയും വിദേശഭാഷകൾ പഠിക്കുകയും ചെയ്തു. 1843 മുതൽ അദ്ദേഹം Theresianum അക്കാദമിയിൽ ഒരു സഹായിയായും വിയന്ന കോടതിയിൽ ദ്വിഭാഷിയായും ജോലിചെയ്തു. 1848-ൽ ഓസ്ട്രിയൻ വിപ്ലവം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് അദ്ദേഹം ബാർ പരീക്ഷയിൽ വിജയിച്ചു. 1848 ഒക്ടോബറിൽ പുതുതായി രൂപംകൊണ്ട മുൻസിപ്പൽ കൗൺസിലിൽ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രാഷ്ട്രീയമായ അഭിപ്രായ വ്യതാസങ്ങളെത്തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം രാജിവച്ചു.[2]
തുടർന്നുള്ള പത്തുവർഷം അദ്ദേഹം വിയന്നയിൽ ഒരു വക്കീലായി ജോലി ചെയ്തു. അക്കാലത്ത് അദ്ദേഹം ഏഷ്യ, ആഫ്രിക്ക, കിഴക്കേ യൂറോപ്പ്, വടക്കേ മുനമ്പ്, റഷ്യ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. 1852-ൽ ഖാർത്തൂമിൽവച്ചു അദ്ദേഹം Alfred Brehm എന്ന ജർമൻ ജന്തുശാസ്ത്രജ്ഞനെ കണ്ടുമുട്ടി. ഈ യാത്രകളിൽ അദ്ദേഹം ഒരുപാട് വണ്ടുകളെയും ചിത്രശലഭങ്ങളെയും ശേഖരിച്ചു. 1860-ൽ അദ്ദേഹം Academy of Sciences Leopoldina-ൽ ചേർന്നു.[3]
1861-ൽ അദ്ദേഹം വീണ്ടും വിയന്ന മുൻസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1863-ൽ അദ്ദേഹം സഹമേയറായി. 1868-ൽ മേയറുടെ മരണത്തെത്തുടർന്ന് അടുത്ത മേയറായി അദ്ദേഹം നിയമിതനായി. കൗൺസിലിലുള്ള ഉദാരതാവാദികളുടെ പിൻതുണയോടെ ഏകദേശം പത്തുവർഷത്തോളം അദ്ദേഹം മേയറായി തുടർന്ന്. അതിനിടയിൽ 1871, 1874 , 1877 എന്നീ വർഷങ്ങളിലായി മൂന്നുപ്രാവശ്യംകൂടി അദ്ദേഹം വിജയിച്ചു.1869 മുതൽ ഓസ്ട്രിയൻ Landtag-ന്റെ ഉപപ്രസിഡന്റായും ഉപരിസഭയിൽ അംഗമായും Franz Joseph I of Austria ചക്രവർത്തിയാൽ നിയമിതനായി. അദ്ദേഹത്തിൻറെ പ്രധാന സംഭാവനകൾ വിയന്ന സിറ്റി ഹാൾ, വിയന്ന റിങ്ങ് റോഡ്, ൧൮൭൩-ലെ ആഗോള മേള എന്നിവയാണ്.
എങ്കിലും ജർമ്മൻ ദേശീയവാദികളിൽനിന്നും ക്രിസ്തീയ സംഘടനകളിൽനിന്നുമുള്ള കടുത്ത എതിർപ്പിനെത്തുടർന്ന് അദ്ദേഹം 1878-ൽ രാജിവച്ചു. പ്രഭു സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഒരുതവണകൂടി (1880-1884) അദ്ദേഹം Landtag-ന്റെ പ്രസിഡന്റായി. തുടർന്ന് അനാരോഗ്യംമൂലം അദ്ദേഹം പിന്മാറി.
തുടർന്ന് അദ്ദേഹം സ്വകാര്യജീവിതം നയിച്ചു. തിമിരംമൂലം അദ്ദേഹം ഏറെക്കുറെ അന്ധനായെങ്കിലും വളരെയധികം ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. തന്റെ 80-ആം ജന്മദിനം കഴിഞ്‍ ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അദ്ദേഹം നിര്യാതനായി.Klosterneuburg ശ്മശാനത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു.
ശാസ്ത്രീയ കൃതികൾ
തിരുത്തുകഅദ്ദേഹം Alois Friedrich Rogenhofer-ന്റെയും തന്റെ മകനായ Rudolf Felder-ന്റെയും കൂടിച്ചേർന്ന് Reise Fregatte Novara: Zoologischer Theil., Lepidoptera, Rhopalocera (Journey of the Frigate Novara...) എന്ന പുസ്തകം മൂന്നുഭാഗങ്ങളായി 1865–1867 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചു. SMS Novara എന്ന യുദ്ധക്കപ്പലിൽ Bernhard von Wüllerstorf-Urbair -ന്റെ കീഴിൽ 1857–1859 വർഷങ്ങളിൽ തന്റെ മകനോടൊപ്പം അദ്ദേഹം പര്യവേക്ഷണയാത്രകളിലേർപ്പെടുകയും ധാരാളം പ്രാണികളെ ശേഖരിച്ചു വിയന്നയിലെ Naturhistorisches Museum-ലും ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലും നിക്ഷേപിക്കുകയും ചെയ്തു. 1856 -1891കാലയളവിൽ അദ്ദേഹത്തിനു ലഭിച്ച 1,000 -ൽ അധികം കത്തുകളും മ്യൂസിയത്തിലുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ലോകമെങ്ങുമുള്ള പ്രാണിപഠനശാസ്ത്രവിദക്തർ അദ്ദേഹത്തിനയച്ച കത്തുകളാണവ.[4]
അവലംബം
തിരുത്തുക- ↑ Czeike: Erinnerungen, S. 369
- ↑ Czeike: Erinnerungen, S. 370
- ↑ Czeike: Erinnerungen, S. 371
- ↑ Permalink Österreichischer Bibliothekenverbund
പുറം കണ്ണികൾ
തിരുത്തുക- Cajetan von Felder എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Picture and short biography Archived 2012-12-30 at Archive.is from the Aeiou Encyclopedia.
- BDH Species lepidopterorum hucusque descriptae vel iconibus expressae in seriem systematicam digestae a C. et R. Felder. Separata editio ex Actis C. r. Societatis zoolog.-botanicae.Vindobonae,typis C. Ueberreuter (1864).
- Plates Reise der Österreichischen Fregatte Novara um die Erde in den Jahren 1857, 1858, 1859 unter den Befehlen des Commodore B. von Wüllerstorf-Urbair. (1864) Zoologischer Theil. 2. Band. Zweite Abteilung: Lepidoptera. Atlas. Cajetan Felder, Rudolf Felder, Alois F. Rogenhofer Verlag: Kaiserlich-Königliche Hof- und Staatsdruckerei. In Commission bei Carl Gerolds's Sohn. 1864 Wien Archived 2010-05-05 at the Wayback Machine.