ബർണാർഡ് ഡി അബ്രേറ

(Bernard d'Abrera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബർണാർഡ് ഡി അബ്രേറ (ജീവിതകാലം: 28 ഓഗസ്റ്റ് 1940 – 13 ജനുവരി 2017) ഒരു ഓസ്ട്രേലിയൻ പ്രാണിപഠനശാസ്ത്രജ്ഞനും ശാസ്ത്ര തത്ത്വശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം ചിത്രശലഭങ്ങൾ, സാറ്റർനിഡെ, സ്ഫിങ്സ് നിശാശലഭങ്ങൾ എന്നിവയെക്കുറിച്ചെഴുതിയ പുസ്തകങ്ങൾ വളരെ പ്രശസ്തമാണ്.[1] അദ്ദേഹം 1982 മുതൽ എഴുതിയ കൃതികൾ ജീവപരിണാമം എന്ന ആശയത്തെ നിരാകരിക്കുന്നവയാണ്.

ജീവചരിത്രം

തിരുത്തുക

അദ്ദേഹം സിഡ്നിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൌത്ത് വെയിത്സിൽ ആണ് പഠിച്ചത്. 1965-ൽ അദ്ദേഹം ചരിത്രത്തിലും തത്ത്വശാസ്ത്രത്തിലും ഉന്നതബിരുദം നേടി. തുടർന്ന് നാൽപ്പതിലധികം വർഷങ്ങൾ അദ്ദേഹം ലോകമെങ്ങുമുള്ള ശലഭങ്ങളുടെ സംഗ്രഹാലയ ശേഖരങ്ങളുടെ ചിത്രങ്ങൾ എടുക്കാനും അവയെ തിരിച്ചറിയാനും ക്രോഡീകരിക്കാനുമായി ചെലവഴിച്ചു.[2][3] അദ്ദേഹം താനെടുത്ത ചിത്രങ്ങൾ മറ്റു ഗ്രന്ഥകർത്താക്കൾക്കും നൽകി.[2][4]

ഇന്തോനേഷ്യയിൽ കാണപ്പെടുന്ന പരാന്തിക ഡബ്രേറായ് (Parantica dabrerai) എന്ന ചത്രശലഭത്തിനും ഗ്നാത്തോത്ലിബസ് ഡബ്രേറ (Gnathothlibus dabrera), എന്ന നിശാശലഭത്തിനും അദ്ദേഹത്തിന്റെ പേരു നൽകി.[5]

അദ്ദേഹം 1978-ൽ പാപുവ ന്യൂ ഗിനിയ കേന്ദ്രീകരിച്ചുള്ള ഒരു ശലഭ കള്ളക്കടത്തുവ്യാപാരം വെളിപ്പെടുത്തുന്നതിൽ സഹായിച്ചു.[6]

1982-ൽ അദ്ദേഹവും ഭാര്യയും ചേർന്ന് അദ്ദേഹത്തിന്റെയും മറ്റു പഴയ എഴുത്തുകാരുടെയും കൃതികൾ പ്രസിദ്ധീകരിക്കാനായി ഹിസ് ഹൌസ് പബ്ലിഷേർസ് എന്ന പ്രസാധന സ്ഥാപനം തുടങ്ങി.[7][8][9]

ജീവപരിണാമം

തിരുത്തുക

അദ്ദേഹം 2001-ൽ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിവച്ച "A Scientific Dissent from Darwinism" പ്രചാരണപ്രവർത്തനരേഖയിൽ ഒപ്പിട്ടിരുന്നു.[10] അദ്ദേഹം ജീവപരിണാമസിദ്ധാന്തത്തെ ശക്തമായി എതിർത്തിരുന്നു.[11] എന്നാൽ ഒട്ടുമിക്ക ശാസ്ത്രജ്ഞരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞു.[12]

  • D'Abrera, Bernard (1982). Butterflies of the Oriental Region, Part 1: Papilionidae, Pieridae & Danaidae. Melbourne: Hill House Publishers.
  • D'Abrera, Bernard (1983). Butterflies of the Oriental Region, Part 2: Nymphalidae, Satyridae, Amathusidae. Melbourne: Hill House Publishers.
  • D'Abrera, Bernard (1986). Butterflies of the Oriental Region, Part 3: Lycaenidae, Riodinidae. Melbourne: Hill House Publishers.
  1. Charles Clover (27 November 2004). "Museum's move puts butterfly world in a flutter". Daily Telegraph. p. 5. Retrieved 28 January 2018.
  2. 2.0 2.1 Opinion and Order Archived 14 May 2009 at the Wayback Machine., Retrieved August 2011
  3. Macleay Museum News Archived 12 September 2007 at the Wayback Machine., usyd.edu.au. Retrieved August 2011
  4. UK. "The Butterflies of the Malay Peninsula - AS Corbet and HM Pendlebury". NHBS. Retrieved 2011-08-10.
  5. "The Sphingidae of Southeast". Sphin-sea.unibas.ch. Archived from the original on 26 ജൂലൈ 2011. Retrieved 10 ഓഗസ്റ്റ് 2011.
  6. Sandra Salmans (19 April 1978). "Australian entomologist Bernard D'Abrera comments on network of smugglers and black marketeers". New York Times. Retrieved 7 December 2010.
  7. "About Hill House Publishers | HillHouse". Hillhouse-publishers.com. Archived from the original on 11 ജൂലൈ 2011. Retrieved 10 ഓഗസ്റ്റ് 2011.
  8. "Official Website for Hill House Publishers". Hill House Publishers. Archived from the original on 2019-12-21. Retrieved 2007-11-26.
  9. Irene Alleger (1 February 2002). "Adventure and Research in the Rainforest. (Book Corner)". Townsend Letter for Doctors and Patients. p. 14.
  10. Society Fellows Archived 2013-01-16 at the Wayback Machine., International Society for Complexity, Information and Design official website.
  11. Concise Atlas of the Butterflies of the World, Bernard d'Abrera, Hill House Publishers, Melb.& Lond., 2001, ISBN 978-0-947352-37-0.
  12. Shapiro, Arthur. "(Review of) Bernard d'Abrera, Butterflies of the Holarctic Region, Part I" (PDF). Journal of Research on the Lepidoptera. 30 (1–2): 142–144. Archived from the original (PDF) on 2011-07-23. Retrieved 2010-12-04.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബർണാർഡ്_ഡി_അബ്രേറ&oldid=3806712" എന്ന താളിൽനിന്ന് ശേഖരിച്ചത്