ജോർജ്ജ് ഷാ

(George Shaw എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷുകാരനായ ഒരു സസ്യശാസ്ത്രജ്ഞനും ജന്തുശാസ്ത്രജ്ഞനും ആയിരുന്നു George Kearsley Shaw[1] (10 ഡിസ്ംബർ 1751 – 22 ജൂലൈ 1813).

ജോർജ്ജ് ഷാ
ജനനം10 ഡിസംബർ 1751
മരണം22 July 1813 (1813-07-23) (aged 61)
ലണ്ടൻ
ദേശീയതഇംഗ്ലീഷ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബോട്ടണി, സുവോളജി
സ്ഥാപനങ്ങൾഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി

Buckinghamshire -ലെ Bierton -ൽ ജനിച്ച അദ്ദേഹത്തിന് 1772 -ൽ Magdalen Hall, Oxford -ൽ നിന്നും M.A. ബിരുദം ലഭിച്ചു. വൈദ്യവൃത്തി തിരഞ്ഞെടുത്ത അദ്ദേഹം 1786 -ൽ ഓസ്‌ഫോഡ് സർവ്വകലാശാലയിൽ സസ്യശാസ്ത്രത്തിൽ അസിസ്റ്റന്റ് ലെക്ചറർ ആയി.. 1788 -ൽ Linnean Society -യുടെ സഹതുടക്കക്കാരിൽ ഒരളായിരുന്നു അദ്ദേഹം. 1789 -ൽ അദ്ദേഹം റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.

1791 -ൽ അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രകൃതിചരിത്രവിഭാഗത്തിലെ സഹസൂക്ഷിപ്പുകാരൻ ആവുകയും Edward Whitaker Gray -യ്ക്ക് ശേഷം 1806 -ൽ അതിന്റെ സൂക്ഷിപ്പുകാരനായി മാറുകയും ചെയ്തു. Hans Sloane -മ്യൂസിയത്തിലേക്ക് സംഭാവന നൽകിയ ഭൂരിഭാഗം വസ്തുക്കളും മോശം രീതിയിൽ ആണ് ഉള്ളതെന്ന് അദ്ദേഹം മനസ്സിലാക്കി. വൈദ്യ-ശരീര വസ്തുക്കൾ അദ്ദേഹം Royal College of Surgeons -ന് കൈമാറിയെങ്കിലും ജീവികളെ സ്റ്റഫ് ചെയ്തുവച്ചിരിക്കുന്നത് മിക്കവയും നശിച്ചുകൊണ്ടിരിക്കുന്നതായിരുന്നതിനാൽ കത്തിച്ചുകളയേണ്ടിവരികയും ചെയ്തു. Shaw -യുടെ മരണശേഷം അയാളുടെ സഹസൂക്ഷിപ്പുകാരനായ Charles Konig ആ സ്ഥാനത്ത് ചുമതലയേറ്റു.

സംഭാവനകൾ

തിരുത്തുക

ആദ്യമായി ആസ്ത്രേലിയയിലെ പലജീവികളെപ്പറ്റിയും ശാസ്ത്രീയമായി വിവരിച്ചുകൊണ്ട് Shaw 1794 -ൽ "Zoology of New Holland" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. പ്ലാറ്റിപ്പസിനെപ്പറ്റി ആദ്യമായിത്തന്നെ ശാസ്ത്രീയമായി പഠിച്ച ശാസ്ത്രജ്ഞന്മാരിൽ ഒരആളായ അദ്ദേഹം അതിനെക്കുറിച്ച് 1799 -ൽ The Naturalist's Miscellany -യിൽ എഴുതി.

herpetology -യിൽ അദ്ദേഹം നിരവധി ഉരഗങ്ങളെയും ഉഭയജീവികളെയും പറ്റി വിവരിക്കുകയുണ്ടായി.[2]

അദ്ദേഹത്തിന്റെ മറ്റു കൃതികളിൽ ചിലത്:

  • Musei Leveriani explicatio, anglica et Latina[3][4]', containing select specimens from the museum of the late Sir Ashton Lever (1792–6), which had been moved to be displayed at the Blackfriars Rotunda.
  • General Zoology, or Systematic Natural History (16 vol.) (1809–1826) (volumes IX to XVI by James Francis Stephens) [1]
  • The Naturalist's Miscellany: Or, Coloured Figures Of Natural Objects; Drawn and Described Immediately From Nature (1789–1813) with Frederick Polydore Nodder (artist and engraver).
  1. Watkins, M. & Boelens, B. (2015): Sharks: An Eponym Dictionary. pp. 219. Pelagic Publishing. ISBN 978-1-907807-93-0.
  2. The Reptile Database. www.reptile-database.org.
  3. "The Memory of a Museum Dissolved but Not Forgotten". BHL. Retrieved 12 October 2012.
  4. Shaw, George (1792–1796). Musei Leveriani explicatio, anglica et latina.
  5. "Author Query for 'G.Shaw'". International Plant Names Index.
  • Mullens and Swann - A Bibliography of British Ornithology (1917)
  • William T. Stearn - The Natural History Museum at South Kensington ISBN 0-434-73600-7

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Shaw, George (DNB00) എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഷാ&oldid=4141089" എന്ന താളിൽനിന്ന് ശേഖരിച്ചത്