ഉപയോക്താവിന്റെ സംവാദം:Vssun/archive 13
ഇൻഫോബോക്സ് - ഇൻഫോ വേണം...
തിരുത്തുക{{Infobox Cricketer }} ഈ ഇൻഫോബോക്സിൽ വയസ്, ജനനസ്ഥലം ,ടീമുകൾ തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ കൂടി ചേർക്കാൻ എന്തു ചെയ്യണം??--Abin jv (സംവാദം) 05:52, 21 സെപ്റ്റംബർ 2012 (UTC)
- ഇതിനുപകരം {{Infobox cricketer biography}} ഉപയോഗിച്ചൂടേ? നിലവിൽ ഇംഗ്ലീഷിൽ ഈ രണ്ടിനും ഒറ്റ ഫലകമാണ് ഉപയോഗിക്കുന്നത്. നമുക്കും അത്തരത്തിലാക്കാവുന്നതേയുള്ളൂ. --Vssun (സംവാദം) 06:01, 21 സെപ്റ്റംബർ 2012 (UTC)
പക്ഷേ ഈ {{Infobox cricketer biography}} ഫലകത്തിന്റെ ഫോണ്ട് സൈസ് തീരെ കുറവാ വായിച്ചെടുക്കാൻ ബുദ്ധിമുട്ടാ. പ്രത്യേകിച്ച് സ്ഥിതിവിവര കണക്കുകൾ. കാണാൻ ഭംഗി {{Infobox Cricketer }} ഇതുതന്നെയാണെന്ന് തോന്നുന്നു.--Abin jv (സംവാദം) 06:25, 21 സെപ്റ്റംബർ 2012 (UTC)
- ഫോണ്ട്‌വലുപ്പം ആവശ്യമെങ്കിൽ അൽപം വർദ്ധിപ്പിച്ചാൽ മതിയാകുമോ? --Vssun (സംവാദം) 16:26, 21 സെപ്റ്റംബർ 2012 (UTC)
മതി, ഒന്ന് ചെയ്യാമോ?--Abin jv (സംവാദം) 05:32, 22 സെപ്റ്റംബർ 2012 (UTC)
- ഇവിടത്തെ താളുകൾ എല്ലാം ശരിയാക്കാനുള്ളതാണ്. --Vssun (സംവാദം) 07:19, 22 സെപ്റ്റംബർ 2012 (UTC)
- എന്റെ സ്ക്രീൻഷോട്ട് കാണുക ഏതു ഭാഗത്തിന്റെ ഫോണ്ട് വലുപ്പമാണ് കൂട്ടേണ്ടതെന്ന് പറയാമോ? പറ്റുമെങ്കിൽ ഒരു സ്ക്രീൻഷോട്ട് ഇടാമോ? --Vssun (സംവാദം) 08:30, 22 സെപ്റ്റംബർ 2012 (UTC)
- ഇവിടത്തെ താളുകൾ എല്ലാം ശരിയാക്കാനുള്ളതാണ്. --Vssun (സംവാദം) 07:19, 22 സെപ്റ്റംബർ 2012 (UTC)
ഈ[[1]] ഭാഗത്തെ ഫോണ്ട് സൈസാ കൂട്ടണ്ടത്--Abin jv (സംവാദം) 14:13, 22 സെപ്റ്റംബർ 2012 (UTC)
- ഇപ്പോൾ ശരിയായോ എന്ന് ശ്രദ്ധിക്കുക. --Vssun (സംവാദം) 15:26, 22 സെപ്റ്റംബർ 2012 (UTC)
ഫലകം:Country data
തിരുത്തുകഒന്ന്, രണ്ട് അഭിപ്രായം? അജയ്‌യുടെ സംവാദതാളിൽ നൽകിയാൽ മതി--റോജി പാലാ (സംവാദം) 13:39, 21 സെപ്റ്റംബർ 2012 (UTC)
ക്രിക്കറ്റ് കളിക്കാരുടെ ഇൻഫോബോക്സ്
തിരുത്തുകഎബിനോടൊപ്പം തൊട്ടു മുകളിൽ നടന്നു കൊണ്ടിരിക്കുന്ന സംവാദത്തിൽ കണ്ട ഈ താളിലെ ലേഖനങ്ങളിൽ രണ്ട് ഇൻഫോബോക്സുകൾ കാണുന്നുണ്ടല്ലോ...? ഒന്നിൽ വിവരങ്ങളുണ്ട്. രണ്ടാമത്തേത് ആ ബോക്സിന്റെ അടിസ്ഥാനരൂപം കാണിക്കുന്നു. --വിക്കിറൈറ്റർ : സംവാദം 10:48, 22 സെപ്റ്റംബർ 2012 (UTC)
ശരിയാണല്ലോ, ഇതെങ്ങനെ വന്നു?--Abin jv (സംവാദം) 14:00, 22 സെപ്റ്റംബർ 2012 (UTC)
- താഴെയുള്ളത് പഴയ ഇൻഫോബോക്സിനു വേണ്ടിയുള്ളതായിരുന്നു. പുതിയ ബോക്സ് എല്ലാത്താളുകളിലും ചേർത്തിട്ടുണ്ട്. മൂകളിലെ ബോക്സ് ശരിയായാൽ താഴെയുള്ളത് ഒഴിവാക്കാവുന്നതാണ്. സ്റ്റീവ് വോ ഞാനിത്തരത്തിൽ പണി തീർത്തിട്ടുണ്ട്. --Vssun (സംവാദം) 15:07, 22 സെപ്റ്റംബർ 2012 (UTC)
- ക്ഷമിക്കണം, പറഞ്ഞത് മനസ്സിലായില്ല... ;-) --വിക്കിറൈറ്റർ : സംവാദം 11:02, 23 സെപ്റ്റംബർ 2012 (UTC)
താഴെയുള്ള ബോക്സ് പഴയതാണ്. അത് ഒഴിവാക്കാനുള്ളതാണ്. മുകളിലുള്ള ബോക്സ് പുതിയശൈലിയിലുള്ളതാണ്. അതെല്ലാം ഞാൻ ചേർത്തതാണ്. --Vssun (സംവാദം) 12:33, 23 സെപ്റ്റംബർ 2012 (UTC)
- അപ്പോൾ ബാക്കിയുള്ള ലേഖനങ്ങളിലെ താഴെയുള്ള ബോക്സ് എടുത്തു കളയാമല്ലോ...? --വിക്കിറൈറ്റർ : സംവാദം 12:50, 23 സെപ്റ്റംബർ 2012 (UTC)
താഴെയുള്ള ബോക്സിൽ എന്തെങ്കിലും വിവരങ്ങൾ കൂടുതലായോ മറ്റോ ഉണ്ടോ എന്ന് ശ്രദ്ധിച്ച് എടുത്തുകളയാവുന്നതാണ്. --Vssun (സംവാദം) 12:52, 23 സെപ്റ്റംബർ 2012 (UTC)
ഫലകം
തിരുത്തുകവൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുറച്ച് ഫലകങ്ങൾ ഇംപോർട്ട് ചെയ്യേണ്ടിയിരുന്നു. ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. --നത (സംവാദം) 14:18, 25 സെപ്റ്റംബർ 2012 (UTC)
- നന്ദി. അപൂർണ്ണഫലകങ്ങൾ ഇനിമുതൽ സ്വയം ഉണ്ടാക്കിക്കൊള്ളാം. --നത (സംവാദം) 19:37, 25 സെപ്റ്റംബർ 2012 (UTC)
ഉരഗങ്ങൾ
തിരുത്തുകജുറാസ്സിക് കാലത്തെ ഉരഗങ്ങൾ , ക്രിറ്റേഷ്യസ് കാലത്തെ ഉരഗങ്ങൾ എന്നിവയും ഉണ്ടാകണം എന്നാൽ അല്ലേ ഇത് പുർണമാക്കു. ഇപ്പോൾ ഇവ എല്ലാം ഉരഗങ്ങൾ എന്ന വർഗത്തിൽ തന്നെ ആണ് ഉള്ളത് - എന്ത് പറയുന്നു - Irvin Calicut....ഇർവിനോട് പറയു 18:15, 25 സെപ്റ്റംബർ 2012 (UTC)
- അങ്ങനെതന്നെയാണ് വേണ്ടത്. --Vssun (സംവാദം) 01:44, 26 സെപ്റ്റംബർ 2012 (UTC)
ഇന്ത്യൻ ഓർത്തഡോക്സ് സഭ
തിരുത്തുകതിരുത്തലുകൾ പൊതുവേ മെച്ചമാണെന്നാണ് തോന്നുന്നത്. ഒഴിവാക്കിയവ ഈ ലേഖനത്തിൽ അപ്രസക്തമാണെന്നു കരുതാം. ---ജോൺ സി. (സംവാദം) 04:19, 26 സെപ്റ്റംബർ 2012 (UTC)
വെയ്‌ൽ (കൊളറാഡോ)
തിരുത്തുകവെയ്ൽ (കൊളറാഡോ) ലേഖനം നോക്കൂ. എനിക്ക് തലക്കെട്ടു മാത്രമേ കാണുന്നുള്ളൂ. എഡിറ്റ് ചെയ്തപ്പോൾ ലേഖനത്തിന്റെ ഉള്ളടക്കം കാണാം. Weatherbox ഫലകമാണ് പ്രശ്നക്കാരൻ.. അതു നീക്കിയാൽ ശരിക്കു കാണുന്നുണ്ട്. പക്ഷേ എന്റെ മാത്രം കുഴപ്പമാണോന്നൊരു സംശയം. ഒന്നു നോക്കണേ --ഹിരുമോൻ (സംവാദം) 09:37, 27 സെപ്റ്റംബർ 2012 (UTC)
- തൽക്കാലം ലേഖനത്തിലെ കാലാവസ്ഥപ്പെട്ടി മറച്ചുവെക്കുന്നു. അതിലെ വിവരങ്ങൾ user:Vssun/test എന്ന താളിൽ ചേർത്തിട്ടുണ്ട്. ജേക്കബ് ഇക്കാര്യം കുറച്ചുമുമ്പ് ശരിയാക്കാൻ ശ്രമിച്ചതായി കാണുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിനായി കാക്കുന്നു. --Vssun (സംവാദം) 10:53, 27 സെപ്റ്റംബർ 2012 (UTC)
- ഫിക്സ് ചെയ്തു -- റസിമാൻ ടി വി 12:29, 27 സെപ്റ്റംബർ 2012 (UTC)
. പക്ഷേ ഈ ഫലകത്തിലെ പ്രശ്നം ലേഖനത്തെ മുഴുവൻ ശൂന്യമാക്കുന്നത് പരിഹരിക്കപ്പെടണം. --Vssun (സംവാദം) 15:44, 27 സെപ്റ്റംബർ 2012 (UTC)
- അത് formatnum എന്ന magic word ന്റെ പ്രശ്നമാണ്. {{formatnum:−5}} എന്നതുപോലെ ഋണസംഖ്യകൾ ഹൈഫൺ ഇട്ട് കൊടുക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. അതിനാൽ formatnum പ്രവർത്തനം ഇംഗ്ലീഷ് വിക്കിയിലേതുപോലെയാക്കിയാൽ പ്രശ്നം തീരേണ്ടതാണ്. എന്നാൽ മാജിക് വേഡുകളെ വിക്കിക്കകത്തുനിന്നുകൊണ്ട് നമുക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ -- റസിമാൻ ടി വി 16:07, 27 സെപ്റ്റംബർ 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിനാൽ ബഗ്ഗിട്ട് ശരിയാക്കാൻ പറ്റേണ്ടതാണെന്ന് കുരുതുന്നു. --Vssun (സംവാദം) 16:13, 27 സെപ്റ്റംബർ 2012 (UTC)
- ബഗ്സില്ലയിൽ പോയി തലകറങ്ങിയതുകൊണ്ട് ബഗ്ഗിടാഞ്ഞതാണ് :) സുനിൽ ഇടുമോ? -- റസിമാൻ ടി വി 17:04, 27 സെപ്റ്റംബർ 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിനാൽ ബഗ്ഗിട്ട് ശരിയാക്കാൻ പറ്റേണ്ടതാണെന്ന് കുരുതുന്നു. --Vssun (സംവാദം) 16:13, 27 സെപ്റ്റംബർ 2012 (UTC)
ബഗ് ഞാനിട്ടോളാം. തലകറങ്ങി എന്നുപറഞ്ഞതുകൊണ്ട് ചോദിക്കുകയാണ്. ഇത്തരത്തിലുള്ള ബഗ് വല്ലതും മുൻപേയുണ്ടോ? പരിശോധിച്ചിരുന്നോ? --Vssun (സംവാദം) 02:49, 28 സെപ്റ്റംബർ 2012 (UTC)
- അങ്ങനെ കണ്ടിട്ടില്ല. പല വിഷയങ്ങളും ഒക്കെയായി എവിടെ ബഗ്ഗിടണം എന്നതായിരുന്നു സംശയം -- റസിമാൻ ടി വി 06:01, 28 സെപ്റ്റംബർ 2012 (UTC)
- എനിക്ക് മനസിലായതരത്തിൽ ഒരു ബഗ്ഗിട്ടിട്ടുണ്ട് bugzilla:40587 കാണുക. കൂടുതൽ വിശദീകരണങ്ങൾ നൽകാവുന്നതാണ്. --Vssun (സംവാദം) 06:28, 28 സെപ്റ്റംബർ 2012 (UTC)
- വോട്ടും കമന്റും ഇട്ടു -- റസിമാൻ ടി വി 06:38, 28 സെപ്റ്റംബർ 2012 (UTC)
- എനിക്ക് മനസിലായതരത്തിൽ ഒരു ബഗ്ഗിട്ടിട്ടുണ്ട് bugzilla:40587 കാണുക. കൂടുതൽ വിശദീകരണങ്ങൾ നൽകാവുന്നതാണ്. --Vssun (സംവാദം) 06:28, 28 സെപ്റ്റംബർ 2012 (UTC)
SD
തിരുത്തുകവ്യക്തിപരമായ ആക്രമണമുള്ള പേജുകൾക്ക് മുജാഹിദ് ബാലുശേരി യുടെ കാര്യത്തിൽ ചെയ്തപോലെ SD ഇട്ട് കാത്തിരിക്കണോ, നേരിട്ട് അങ്ങ് ഡിലീറ്റ് ചെയ്യുന്നതല്ലേ നല്ലത്? ഇംഗ്ലീഷ് വിക്കിയിലെങ്കിലും അങ്ങനെയാണ് കണ്ടിട്ടുള്ളത് -- റസിമാൻ ടി വി 17:10, 27 സെപ്റ്റംബർ 2012 (UTC)
- - നേരെ നീക്കംചെയ്യുകയാണ് വേണ്ടത്. ഞാൻ SD ടാഗ് ചെയ്തപ്പോൾ ഉള്ളടക്കവും തലക്കെട്ടും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. അങ്ങനെ ഒരാൾ (പ്രശസ്തനായ) ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. --Vssun (സംവാദം) 02:46, 28 സെപ്റ്റംബർ 2012 (UTC)
വേഡ്സ്റ്റാർ
തിരുത്തുകവേഡ്സ്റ്റാർ എന്നത് വേഡ്‌സ്റ്റാർ ആക്കാമല്ലോ? അതുപോലെ മുഹമ്മദ് ഇഖ്ബാൽ എന്നതിലും നല്ലത് മുഹമ്മദ് ഇഖ്‌ബാൽ അല്ലേ ? ---ജോൺ സി. (സംവാദം) 06:31, 29 സെപ്റ്റംബർ 2012 (UTC)
- രണ്ടും എനിക്ക് ഒരുപോലെയാണ് കാണുന്നത് (മീര - ഉബുണ്ടു, അരുണ - വിൻഡോസ്). വേണമെങ്കിൽ നോൺജോയ്നർ ചേർക്കാവുന്നതാണ്. --Vssun (സംവാദം) 06:35, 29 സെപ്റ്റംബർ 2012 (UTC)
- എന്നെപ്പോലെ ചിലർക്കെങ്കിലും ഈ പ്രശ്നം കാണുമെന്ന് കരുതുന്നു. നോൺജോയ്നർ ചേർക്കുന്നു. ശരിയായില്ലെങ്കിൽ റിവേർട്ട് ചെയ്യാവുന്നതാണ് ---ജോൺ സി. (സംവാദം) 08:05, 29 സെപ്റ്റംബർ 2012 (UTC)
വർഗ്ഗത്തിന്റെ തലക്കെട്ട് മാറ്റാൻ
തിരുത്തുകഇതൊന്നു നോക്കൂ. നന്ദി. --നത (സംവാദം) 12:12, 30 സെപ്റ്റംബർ 2012 (UTC)
താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി!
തിരുത്തുകവൈദ്യശാസ്ത്ര ലേഖനങ്ങൾക്കാവശ്യമായ ഫലകങ്ങൾ നിർമ്മിക്കുന്നതിനും, മറ്റ് സാങ്കേതിക സഹായങ്ങൾക്കും താങ്കൾക്കായി എന്റെ വക ഒരു പൂച്ചക്കുട്ടി.
നത (സംവാദം) 12:14, 30 സെപ്റ്റംബർ 2012 (UTC)
- നന്ദി നത. --Vssun (സംവാദം) 12:58, 30 സെപ്റ്റംബർ 2012 (UTC)
vinebot എന്റെ ബോട്ടാണ്, ഞാൻ ബോട്ടിന്റെ പരീക്ഷണം തുടങ്ങാൻ ആഗ്രഹിക്കുന്നു. ഇവിടെ എന്റെ അപേക്ഷയുണ്ട് ഒന്ന് നോക്കണേ... Rovine - (നീയാണോടാ പെൺകുട്ടികളെ ശല്യം ചെയ്യുന്ന അലവലാതി ഷാജി???) 17:44, 2 ഒക്ടോബർ 2012 (UTC)
ദിവസവർഗ്ഗങ്ങൾ
തിരുത്തുകവി:ഓഗസ്റ്റ് 8-ന് മരിച്ചവർ നോക്കുക. വി:ഓഗസ്റ്റ് 8 നിലവിലുള്ള സ്ഥിതിക്ക് അത് മാതൃവർഗ്ഗമാക്കി വക്കുന്നത് നല്ലതല്ലേ? അങ്ങനെയാണെങ്കിൽ ബോട്ടോടിച്ച് എല്ലാ ദിവസങ്ങളുടെയും വർഗ്ഗങ്ങൾ ശരിയാക്കാമോ? -- റസിമാൻ ടി വി 12:18, 3 ഒക്ടോബർ 2012 (UTC)
- ചെയ്തുകൊണ്ടിരിക്കുന്നു... --Vssun (സംവാദം) 16:21, 3 ഒക്ടോബർ 2012 (UTC)
- ചെയ്തു --Vssun (സംവാദം) 17:54, 3 ഒക്ടോബർ 2012 (UTC)
വിക്കി വിദ്യാഭ്യാസപദ്ധതി:അഞ്ചൽ വെസ്റ്റ്
തിരുത്തുകപദ്ധതി താളിൽ പേരു ചേർത്തത് ഞാനാണ്. ലോഗിൻ ചെയ്യാൻ മറന്നുപോയി..--സുഗീഷ് (സംവാദം) 18:17, 3 ഒക്ടോബർ 2012 (UTC)
- ഏതു താളിലാണ്? എനിക്ക് മനസ്സിലായില്ല. --Vssun (സംവാദം) 02:04, 4 ഒക്ടോബർ 2012 (UTC)
- ഇതാ. ഞാൻ നീക്കം ചെയ്തതാണ്. (ഐ.പി.)--റോജി പാലാ (സംവാദം) 04:02, 4 ഒക്ടോബർ 2012 (UTC)
ഐപി തിരുത്തലുകൾ വ്യക്തമായ തിരുത്തൽ സംഗ്രഹം അടക്കം കൊടുത്താൽ വാൻഡലിസമല്ലെങ്കിൽ പിന്നെ അതിനെ സംശയദൃഷ്ടിയോടെ കാണണോ.--ഷിജു അലക്സ് (സംവാദം) 04:58, 4 ഒക്ടോബർ 2012 (UTC)
- @ ഷിജു. ഒരു പദ്ധതിയിൽ അംഗമാകുക എന്നത് ഒരു വ്യക്തിയുടെ സ്വന്തം തീരുമാനമാണ്. അതു ലോഗിൻ ചെയ്ത് ആ വ്യക്തി തന്നെ ഒപ്പു വയ്ക്കണം--റോജി പാലാ (സംവാദം) 05:01, 4 ഒക്ടോബർ 2012 (UTC)
- @റോജി. --Vssun (സംവാദം) 08:04, 4 ഒക്ടോബർ 2012 (UTC)
നന്ദി
തിരുത്തുകചലച്ചിത്രതാരകം സമ്മാനിച്ചതിന് സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. --Jairodz (സംവാദം) 12:33, 4 ഒക്ടോബർ 2012 (UTC)
സംവാദം താളുകൾ ശൂന്യമാക്കരുത്. ശേഖരിച്ചുവക്കുക
തിരുത്തുകRe: സംവാദം താളുകൾ ദയവായി ശൂന്യമാക്കാതിരിക്കുക. താളുകൾ വലുതാകുമ്പോൾ ഉപതാളുകളാക്കി സൂക്ഷിക്കുക. കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ എന്ന താളിലെ താളുകൾ വലുതാകുമ്പോൾ എന്ന ഭാഗം പരിശോധിക്കുക. ആശംസകളോടെ --Vssun (സംവാദം) 08:41, 9 ഒക്ടോബർ 2012 (UTC)
Hi vssun, ഞാൻ ഈ directives അനുസരിച്ചാണ് താൾ ശൂന്യമാക്കിയത്.
http://en.wikipedia.org/wiki/Wikipedia:User_pages "Removal of comments, notices, and warnings Shortcuts:
WP:UP#CMT WP:BLANKING WP:REMOVED
See also: Wikipedia:Don't restore removed comments and #Deleting your user page or user talk page
Policy does not prohibit users, whether registered or unregistered users, from removing comments from their own talk pages, although archiving is preferred. The removal of material from a user page is normally taken to mean that the user has read and is aware of its contents. There is no need to keep them on display and usually users should not be forced to do so"
http://en.wikipedia.org/wiki/Wikipedia:Don%27t_restore_removed_comments
Am, I missing something ? Can you please explain ? Sahir 11:55, 9 ഒക്ടോബർ 2012 (UTC)
ഇതൊന്നു നോക്കുമോ
തിരുത്തുകസംവാദം:ഡിങ്കൻ--ഹിരുമോൻ (സംവാദം) 09:51, 11 ഒക്ടോബർ 2012 (UTC)
പകർപ്പവകാശമുള്ള ചിത്രം
തിരുത്തുകഞാൻ അപ്ലോഡ് ചെയ്ത ഈ ചിത്രം http://commons.wikimedia.org/wiki/File:Mythili.jpg എങ്ങനെയാണ് പകർപ്പവകാശ നിയമം ലംഖിക്കുന്നത്? ഈ (http://www.metromatinee.com/Gallery/Mythili%20%28Brighty%20Balachandran%29.-2088-Actress-4 ) സൈറ്റിൽ അതു Gallery ആയിട്ടല്ലേ കൊടുതെക്കുന്നത്. പിന്നെന്താ? കൂടുതൽ വിവരങ്ങൾ പറഞ്ഞുതരുക.--♥Aswini (സംവാദം) 10:53, 12 ഒക്ടോബർ 2012 (UTC)
- ഒരു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രത്തിന് ആ സൈറ്റിന്റെ ഉടമക്ക് (അല്ലെങ്കിൽ ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫർക്ക്) പകർപ്പവകാശമുണ്ട്. ചിത്രം സ്വതന്ത്രമാണെന്ന് സ്പഷ്ടമായി പ്രസ്താവിക്കാത്തിടത്തോളം മറ്റൊരാൾക്ക് ആ ചിത്രം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമില്ല. --Vssun (സംവാദം) 11:28, 12 ഒക്ടോബർ 2012 (UTC)
നന്ദി!--♥Aswini (സംവാദം) 07:05, 13 ഒക്ടോബർ 2012 (UTC)
ഉടൻ മറുപെടി പ്രതീക്ഷിക്കുന്നു........
തിരുത്തുകഎന്തുകൊണ്ടാണ് ഈ പേജിൽനിന്നും ചിത്രങ്ങൾ മായിച്ചത് എന്ന് ഒന്ന് വിശദമാക്കാമോ? ആ ചിത്രങ്ങൾ എനിക്ക് എന്റെയൊരു സുഹൃത്ത് അയച്ചു തന്നതാണ്. അവയിൽ പള്ളിവിളക്ക് കത്തിക്കൽ അവിടുത്തെ പുറപ്പാട് എന്ന ചടങ്ങിന്റെ ഭാഗമാണ്. അതിനെ കുറിച്ചെഴുതാൻ സമയം കിട്ടിയില്ല! അതുപോലെ അവിടെ ഉപദേവതയായി ഭദ്ര ദേവിയുണ്ട്. പക്ഷേ അതു ദുർഗ്ഗയാണന്നും ചിലർ വിശ്വസിക്കുന്നു.--♥Aswini (സംവാദം) 07:21, 13 ഒക്ടോബർ 2012 (UTC)
- പ്രസ്തുത ചിത്രങ്ങൾ താങ്കളുടെ സ്വന്തമാണെന്ന പേരിൽ കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെട്ടവയാണ്. അവ പകർപ്പവകാശലംഘനമാണെന്ന് കണ്ടതിനാൽ കോമൺസിൽ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ ഇന്റർനെറ്റിലെ വിവിധയിടങ്ങളിൽ (പകർപ്പവകാശത്തോടെ) ലഭ്യമാണ്. താങ്കൾക്ക് ഈ ചിത്രം അയച്ചുതന്ന സുഹൃത്ത് തന്നെയാണോ ഇവയുടെയെല്ലാം ഉടമ എങ്കിൽ ചിത്രം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാം.
- ഇവിടെ താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ പട്ടിക കാണാം. ചുവന്ന കണ്ണിയിൽ ഞെക്കിയാൽ അത് മായ്ക്കാനുള്ള കാരണവും (ഉറവിടമടക്കം) കാണുന്നതാണ് --Vssun (സംവാദം) 07:30, 13 ഒക്ടോബർ 2012 (UTC)
- ഭദ്ര കൂട്ടിച്ചേർത്തിരുന്നത്, റിവർട്ട് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചിരുന്നില്ല. ക്ഷമിക്കുക. ഇപ്പോൾ കൂട്ടിച്ചേർത്തിട്ടുണ്ട്. --Vssun (സംവാദം) 07:34, 13 ഒക്ടോബർ 2012 (UTC)
ഇതിവിടെ ചോദിക്കാൻ ഉചിതാമാണോയെന്നു അറിയില്ല! http://commons.wikimedia.org/wiki/Special:ListFiles/AswiniKP ഇതു എൻറെ കോമൺസിലെ My Uploads ലിസ്റ്റാണ്. അതിൽ റീമൂവ് ചെയാത്ത പല ഫയലും കാണുന്നില്ല.--♥Aswini (സംവാദം) 07:43, 13 ഒക്ടോബർ 2012 (UTC)
- ഏതു വിക്കിപദ്ധതികളെക്കുറിച്ചുള്ള സംശയവും ചോദിച്ചോളൂ. ആവുന്നവിധത്തിൽ സഹായിക്കാം. അശ്വിനിയുടെ പേര്, ഇവിടെ മാറ്റുന്നതിനു മുൻപുള്ള അപ്‌ലോഡുകൾ ഇവിടെയായിരിക്കും ഉണ്ടാകുക. --Vssun (സംവാദം) 07:48, 13 ഒക്ടോബർ 2012 (UTC)
http://ml.wikipedia.org/wiki/ദീപാരാധന എന്ന പേജിൽ ദീപാരാധനത്തട്ടം എന്ന ചിത്രം. എന്ത് കാരണത്താലാണ് മായിച്ചത് എന്നറിഞ്ഞാൽ സന്തോഷം :-) --♥Aswini (സംവാദം) 07:52, 13 ഒക്ടോബർ 2012 (UTC)
- വിവരങ്ങൾ ഇവിടെക്കാണുക --Vssun (സംവാദം) 07:56, 13 ഒക്ടോബർ 2012 (UTC)
അതൊരു പൊതു വസ്തുവല്ലേ. അപ്പൊ അതു സാദൃശ്യം തോന്നിയതല്ലേ.--♥Aswini (സംവാദം) 08:00, 13 ഒക്ടോബർ 2012 (UTC)
- അത് അതേ ചിത്രത്തിന്റെ പകർപ്പാണെന്നും പശ്ചാത്തലം നിറം മാറ്റിയെടുത്തതാണെന്നും സംശയം തോന്നിയതിനാലാണ് മായ്ക്കാൻ നിർദ്ദേശിച്ചത്. ചിത്രം മായ്ച്ച കോമൺസ് കാര്യനിർവാഹകനും അത് തോന്നിക്കാണണം. ചിത്രം താങ്കളെടുത്തതാണോ? അതേ നേരത്തേ പറഞ്ഞതുപോലെ സുഹൃത്തയച്ചുതന്നതോ? --Vssun (സംവാദം) 08:03, 13 ഒക്ടോബർ 2012 (UTC)
http://indiabronzeprm.in എന്ന ഈ വെബ്സൈറ്റിൽ പ്രതിപാദിക്കുന്ന "കട" എൻറെ വീടിൽ നിന്നും സുമാർ 7 കിലോമീറ്റർ ദൂരെയാണ്. അതു വളരെ പ്രസിദ്ധമായ ഒന്നാണ്. അവിടെ നിന്നുമാണ് പലരും ഓട്ടുസാമഗ്രികൾ മേടിക്കുന്നത്. അവിടെ മേടിച്ച ദീപാരാധനത്തട്ടത്തിന്റെ ഒരു ചിത്രമെടുത്തത് edit ചെയ്താണിത്.
- യഥാർത്ഥചിത്രം (എഡിറ്റ് ചെയ്യാത്തത്) അപ്ലോഡ് ചെയ്യാമോ? അതിൻപ്രകാരം പഴയചിത്രം നിലനിർത്താൻ അഭ്യർത്ഥിക്കാം. --Vssun (സംവാദം) 08:34, 13 ഒക്ടോബർ 2012 (UTC)
ക്ഷമിക്കണം. അതു ഞാൻ delete ചെയ്തുപോയി. ഉം. ഇനി ദീപാരാധനത്തട്ടത്തിന്റെ വേറെ ചിത്രമെടുത്ത് അപ്ലോഡ് ചെയാം. അല്ലാതെ എന്ത് ചെയാം? മറുപെടികൾക്ക് നന്ദി!!! -♥Aswini (സംവാദം) 08:52, 13 ഒക്ടോബർ 2012 (UTC)
ഫലകം:Metacaixa
തിരുത്തുകഞാൻ പരീക്ഷിക്കാൻ തുടങ്ങുമ്പോഴാണ് സുനിലിന്റെ തിരുത്തലുകൾ കണ്ടത് :) -- റസിമാൻ ടി വി 18:43, 15 ഒക്ടോബർ 2012 (UTC)
- മുമ്പ് സന്തോഷിന്റെ പഞ്ചായത്തിലെ കമന്റ് കണ്ടപ്പോൾ തിരുത്താമെന്നു വിചാരിച്ചതാണ്; പിന്നെ വിട്ടുപോയി. ഇന്ന് പ്രധാനതാളിന്റെ ഉപതാൾ കണ്ടപ്പോൾ എന്തായാലും ശരിയാക്കിയേക്കാം എന്നുറപ്പിച്ചു. --Vssun (സംവാദം) 18:47, 15 ഒക്ടോബർ 2012 (UTC)
ചില സംശയങ്ങൾ...
തിരുത്തുകVssun തങ്ങൾ അയച്ച മറുപടിക്ക് വളരെ നന്ദി, എങ്ങെനെയാണ് ഒരു പേജ്ന് ലിങ്ക് കൊടുക്കാൻ സാധിക്കുക. മുകളിൽ കൊടുത്ത ചാല ടാങ്കെർ ദുരന്തം നീല നിറത്തിൽ കാണപെടുന്നു. ഇതു സ്വമേധയ വരുന്നതാണോ? അത് പോലെ ഒരു ലേഖനം സൃഷ്ടിച്ചാൽ അതിനു എങ്ങനെ റഫറൻസ് കൊടുക്കണം? പ്രത്യേകിച്ച് എനിക്ക് ഒരു വെബ്സൈറ്റ് അഡ്രസ് ലിങ്ക്ആയി കൊടുകെണമെങ്കിൽ? പിന്നെ ഒരു ലേഖനം എങ്ങനെ വിത്യസ്ത വകുപുകളിൽ ഉൾപെടുത്താം. ഞാൻ എഴുതിയ പ്രസ്‌തുത ലേഖനം വേറൊരാൾ "കേരളത്തിൽ നടന്ന ദുരന്തം" എന്ന വകുപ്പിൽ ഉള്പെടിത്തിയിരികുന്നു. ഇതു എങ്ങനെയാണ് ചെയ്യണ്ടത്? — ഈ തിരുത്തൽ നടത്തിയത് Jethro76 (സംവാദം • സംഭാവനകൾ)
- ലേഖനങ്ങൾ കണ്ണിചേർക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സഹായം:കണ്ണിചേർക്കൽ കാണുക.
- റെഫറൻസ് അഥവാ അവലംബം ചേർക്കുന്നതിനെക്കുറിച്ചറിയാൻ സഹായം:അവലംബം കാണുക
- ലേഖനങ്ങളെ വിവിധവകുപ്പുകളിൽപ്പെടുത്തി വർഗ്ഗീകരിക്കുന്നതെങ്ങനെയെന്നറിയാൻ സഹായം:വർഗ്ഗീകരണം കാണുക.
കൂടുതൽ വിശദീകരണമാവശ്യമുണ്ടെങ്കിൽ ദയവായി ചോദിക്കുക. --Vssun (സംവാദം) 09:12, 16 ഒക്ടോബർ 2012 (UTC)
സഹായം
തിരുത്തുകhttp://commons.wikimedia.org/wiki/File:Valkkannaadi.jpg എന്ന പ്രമാണത്തിൽ താങ്കൾ പറഞ്ഞ കാര്യം എനിക്ക് മനസിലായില. പറഞ്ഞുതരിക.--♥Aswini (സംവാദം) 09:37, 18 ഒക്ടോബർ 2012 (UTC)
- ഇത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റം വരുത്തിയ ചിത്രമാണ്. ചിത്രത്തിൽ മെറ്റാഡേറ്റയില്ല. പകർപ്പവകാശലംഘനമാണെന്ന് (ഞാൻ) സംശയിക്കുന്നു. ക്രോപ്പിങ് നടത്താത്ത യഥാർത്ഥചിത്രം അപ്ലോഡ് ചെയ്യുകയാണെങ്കിൽ എന്റെ അഭിപ്രായം പുനഃപരിശോധിക്കുന്നതാണ്. --Vssun (സംവാദം) 09:42, 18 ഒക്ടോബർ 2012 (UTC)
മെറ്റാഡേറ്റ എന്നാൽ എന്ത്? ഫോട്ടോഷോപ്പ് ഉപയോഗിച്ച് അതിന്റെ പശ്ചാത്തലം നിറം മാറ്റിയെടുതാണ് (ഭംഗിക്ക്). പിന്നെ ചിത്രത്തെ rotate ചെയ്തു. അതിൽ എന്താണ് പകർപ്പവകാശലംഘനം? കൂടാതെ എനിക്ക് ഈ വിക്കിപീഡിയുടെ പകർപ്പവകാശ സംഭവം ഇതുവരെ മനസിലായിട്ടില്ല:-(--♥Aswini (സംവാദം) 09:59, 18 ഒക്ടോബർ 2012 (UTC)
ഒറിജിനൽ ചിത്രം കൈവശമുണ്ടോ? അത് ഇപ്പോഴുള്ള ചിത്രത്തിന്റെ മുകളിൽ അപ്ലോഡ് ചെയ്യാമോ? --Vssun (സംവാദം) 10:02, 18 ഒക്ടോബർ 2012 (UTC)
അതിനോട് സാമ്യമുള്ള ചിത്രങ്ങളുടെ വിവരം കൊടുത്തിരിക്കുന്നുണ്ട്. എന്തെങ്കിലും പിഴവുകൾ ഉണ്ടങ്കിൽ അതു തിരുത്തി തരാൻ അപേക്ഷ എനിക്ക് ഈ വിക്കിപീഡിയുടെ പകർപ്പവകാശ സംഭവം ഇതുവരെ മനസിലായിട്ടില്ല. പറഞ്ഞുതരിക......... --♥Aswini (സംവാദം) 10:40, 18 ഒക്ടോബർ 2012 (UTC)
- ഈ ചിത്രത്തെക്കുറിച്ച് ആദ്യം പറയാം. ചിത്രം മാറ്റംവരുത്തി അപ്ലോഡ് ചെയ്തിരിക്കുന്നതിനാൽ, അത് താങ്കളുടെ ഉടമസ്ഥതയിലുള്ള ചിത്രമാണെന്ന് വിശ്വസിക്കാനാവില്ല. ചിത്രം താങ്കൾ എടുത്തതാണോ എന്നു വ്യക്തമാക്കുക. ആണെങ്കിൽ യഥാർത്ഥചിത്രം അപ്‌ലോഡ് ചെയ്യുന്നതാണ് അത് തെളിയിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.
- വിക്കിപീഡിയയിൽ സ്വതന്ത്രമായ ചിത്രങ്ങളേ അപ്‌ലോഡ് ചെയ്യാനാകൂ. ചിത്രത്തിന്റെ ഉടമ താങ്കളാണെങ്കിൽ അത് ധൈര്യമായി താങ്കൾക്ക് അപ്‌ലോഡ് ചെയ്യാം. യാതൊരു പ്രശ്നവുമില്ല. മറ്റാരെങ്കിലും ചിത്രീകരിച്ച ചിത്രങ്ങൾ അവരുടെ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനുള്ള അനുവാദത്തോടുകൂടിയേ അപ്‌ലോഡ് ചെയ്യാനാകൂ. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ആ ചിത്രം എവിടെനിന്നുകിട്ടി എന്ന കാര്യം വ്യക്തമായി സൂചിപ്പിക്കുക. ചിത്രങ്ങൾ ക്രോപ്പ് ചെയ്തോ മറ്റു തിരുത്തലുകളോ വരുത്തി അപ്‌ലോഡ് ചെയ്യുന്നതിനുമുൻപ് യഥാർത്ഥചിത്രം അപ്‌ലോഡ് ചെയ്യുക. മറ്റെന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. --Vssun (സംവാദം) 17:33, 18 ഒക്ടോബർ 2012 (UTC)
ആ ചിത്രം എവിടെനിന്നുകിട്ടി എന്ന കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഇനിയെന്തു ചെയ്യണം? പകർപ്പവകാശ സംഭവം അറിഞ്ഞൂടാതതു കൊണ്ടാണീ അബദ്ധമെല്ലാം. സദയം ക്ഷമിക്കുക. പകർപ്പവകാശമുള്ള മീഡിയ പ്രമാണങ്ങളുടെ അപ്‌ലോഡിങ്ങ് എങ്ങനെ/ എവിടെ നടത്താം?--♥Aswini (സംവാദം) 07:24, 20 ഒക്ടോബർ 2012 (UTC)
- ഈ ബ്ലോഗിലെ ലൈസൻസനുസരിച്ച് ഈ ചിത്രം സമ്പൂർണ്ണമായി സ്വതന്ത്രമല്ല. അതായത് അതിലെ ലൈസൻസ് CC-BY-SA എന്ന ലൈസൻസിന്റെ NC, ND എന്ന വകഭേദമാണ്. അതായത് ചിത്രം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ, മാറ്റംവരുത്തി ഉപയോഗിക്കാനോ ഉള്ള സ്വാതന്ത്ര്യമില്ല. അതുകൊണ്ട് അത് നീക്കം ചെയ്യപ്പെടും. പകർപ്പവകാശമുള്ള ചിത്രങ്ങൾ അതിന്റെ ഉടമക്കു മാത്രമേ സ്വതന്ത്രാനുമതിയിൽ വിക്കിപീഡിയയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യാനാകൂ.
- വിക്കിപീഡിയയിൽ ഇതിന് ചെറിയൊരു ഒഴിവുകഴിവുണ്ട്. താഴെപ്പറയുന്ന നിബന്ധനകൾ ശ്രദ്ധിക്കുക
- പകർപ്പവകാശമില്ലാത്ത ചിത്രം ലഭ്യമല്ല.
- പകർപ്പവകാശമില്ലാത്ത ചിത്രം ഇനി നിർമ്മിക്കാനും പറ്റില്ല.
- ചിത്രം ഇത്തരത്തിലുള്ളതാണെങ്കിൽ, അത്തരം ചിത്രങ്ങളുടെ തിരിച്ചറിയാൻ പാകത്തിനുമാത്രം വ്യക്തതയുള്ള കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ (കോമൺസിലല്ല) അപ്ലോഡ് ചെയ്യാം. ഇതിനെ ന്യായോപയോഗം എന്നാണ് പറയുന്നത്. ന്യായോപയോഗപ്രകാരമുള്ള ഒരു ചിത്രം നോക്കൂ. --Vssun (സംവാദം) 07:39, 20 ഒക്ടോബർ 2012 (UTC)
അപ്പൊ http://ml.wikipedia.org/wiki/വിഷ്ണുമായ_(ചാത്തൻ) എന്ന താളിൽ ചേർത്ത ചിത്രത്തിന്റെ കാര്യമോ? (Vishnumaya.jpg) അതിന്റെ ഉറവിടമായി ഗൂഗിൾ കാണിച്ച (http://www.google.co.in/imgres?imgurl=http://www.upasan.com/images/vishnumaya-logo.gif&imgrefurl=http://www.upasan.com/eng/yantras.html&h=282&w=221&sz=164&tbnid=890FyVdGX77_7M:&tbnh=93&tbnw=73&prev=/search%3Fq%3Dvishnumaya%26tbm%3Disch%26tbo%3Du&zoom=1&q=vishnumaya&usg=__SUtroQJ3WY3dUFmFyT0UA3jgiOg=&docid=FDgL_VeN2hCTWM&hl=en&sa=X&ei=almCULmgCszirAeQlIHQDA&sqi=2&ved=0CCcQ9QEwAQ&dur=410) സൈറ്റ് ഇപ്പൊ ലഭ്യമല്ലലോ? പിന്നെ എങ്ങനെ പകർപ്പവകാശ സംഭവം അറിയും? കൂടാതെ നിലവിൽ ലഭ്യമായ ആ സൈറ്റിൻറെ മുകളിൽ "This domain name expired on Sep 25 2012 09:30AM. Click here to renew it." അപ്പൊ എങ്ങനെ? അതോ ആ ചിത്രം ഉള്ള മറ്റു വെബ്സൈറ്റുകളുടെ കാര്യം കൂടി പരിഗണിക്കുമോ? അനേരം ഏതാ ഒറിജിനൽ എന്നു എങ്ങനെ അറിയും?--♥Aswini (സംവാദം) 08:07, 20 ഒക്ടോബർ 2012 (UTC)
- ആ ചിത്രം മറ്റു വെബ്സൈറ്റുകളിൽ ഉണ്ടായിരുന്നു എന്ന കാര്യം ഉറപ്പാണല്ലോ. അതുകൊണ്ട് അത് താങ്കളുടേതല്ല എന്ന കാര്യം ഉറപ്പിക്കാം. അത് താങ്കളുടേതല്ലാത്തതുകൊണ്ടുമാത്രമാണ് മായ്ക്കപ്പെട്ടത്. --Vssun (സംവാദം) 10:35, 20 ഒക്ടോബർ 2012 (UTC)
:-)
തിരുത്തുകതാരകത്തിൽ തുല്യം ചാർത്തിയതിനു നന്ദി സുനിലേട്ടാ.. സ്നേഹപൂർവം--ഹിരുമോൻ (സംവാദം) 04:00, 19 ഒക്ടോബർ 2012 (UTC)
ഇന്റർനെറ്റ്
തിരുത്തുകഇന്റർനെറ്റ് തലക്കെട്ടുമാറ്റം ഒന്നു നോക്കൂ..സംവാദമില്ലാതെ പൊതുവായി ഉപയോഗിക്കുന്ന തലെക്കെട്ടു മാറ്റാമോ --ഹിരുമോൻ (സംവാദം) 09:43, 19 ഒക്ടോബർ 2012 (UTC)
- തലക്കെട്ട് അനൂപൻ തിരിച്ചുമാറ്റിയിട്ടുണ്ട്.
- ധൈര്യമായി തിരുത്തുക എന്ന ആശയമാണ് വിക്കിപീഡിയയിൽ പിന്തുടരേണ്ടത്. ഉറപ്പുള്ളപ്പോൾ ധൈര്യമായി മാറ്റം വരുത്തുക. ഉറപ്പില്ലാത്തപ്പോൾ സംവദിക്കുക. അതിർത്തി നിശ്ചയിക്കുക ബുദ്ധിമുട്ടാണ്. --Vssun (സംവാദം) 09:52, 19 ഒക്ടോബർ 2012 (UTC)
ടൈപ്പിങ്
തിരുത്തുകവർഗ്ഗീകരണപ്പെട്ടി, അവലംബം ചേർക്കുക തുടങ്ങിയ പെട്ടികളിൽ മലയാളം നേരിട്ടു ടൈപ്പു ചെയ്യാൻ സാധിക്കുന്നില്ലല്ലോ?--റോജി പാലാ (സംവാദം) 11:56, 4 നവംബർ 2012 (UTC)
- bugzilla:41766 കാണുക. --Vssun (സംവാദം) 14:26, 4 നവംബർ 2012 (UTC)
Changing username
തിരുത്തുകHello and Sat Sri Akaal! Neither I know the language nor where to request so writing here. I'm changing my username globally to "itarbuttar" as per the meta request. Please check to verify and rename and oblige. Thanks a lot. --TariButtar (സംവാദം) 14:22, 7 നവംബർ 2012 (UTC)
- There is no account exists here with the name "itarbuttar". So nothing to do here. --Vssun (സംവാദം) 17:26, 7 നവംബർ 2012 (UTC)
സഹായം
തിരുത്തുകസഹായം വേണം ഇവിടെ [[2]] കുറയെ ദിനോ ഇൻഫോ ബോക്സ് എറർ കാണിക്കുന്നു ശരിയാകാമോ, അല്ലെകിൽ എങ്ങനെ ശരിയാകാം എന്ന് പറഞ്ഞു തരാമോ, സീനോസെറാടോപ്സ് (Xenoceratops) ലേഖനം തുടങ്ങാൻ നോക്കുപ്പോൾ ആണ് മുഖ്യ ലേഖനം ആയ ട്രൈസെറാടോപ്സ്സിൽ പ്രശ്നം കണ്ടത്. - Irvin Calicut....ഇർവിനോട് പറയു 07:20, 10 നവംബർ 2012 (UTC)
- മേൽപ്പറഞ്ഞ പ്രശ്നങ്ങളൊന്നും കാണുന്നില്ലല്ലോ. ശരിയാക്കിയോ? --Vssun (സംവാദം) 16:55, 10 നവംബർ 2012 (UTC)
- ശരിയായി സുനിൽ , എങ്ങനെ ആണ് എന്ന് അറിയിലാ --- Irvin Calicut....ഇർവിനോട് പറയു 20:07, 10 നവംബർ 2012 (UTC)
- റോജി ഏതോ ഫലകം ഇമ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു, അങ്ങനെ ശരിയായതാകും -- റസിമാൻ ടി വി 21:47, 10 നവംബർ 2012 (UTC)
ഓഫീസിലെ ഫുട്ബോൾ കളിപ്പന്തയത്തിൽ വിജയിക്കുന്നതിനായി ഫുട്ബോൾ കളിപ്പന്തയം ഓഫീസിലെ തന്നെയോ? ബിനു (സംവാദം) 08:21, 14 നവംബർ 2012 (UTC)
ദിനോസർ പ്രൊജക്റ്റ്
തിരുത്തുകസുനിലേ ഏഷ്യൻ ദിനോസറുകളെ വിക്കിയിൽ ചേർക്കാൻ തുടങ്ങാൻ പദ്ധതി ഉണ്ട് എവിടെ നിന്ന് തുടങ്ങണം എന്ന് പിടിയില്ല. പേരുകൾ മലയാളത്തിൽ ആകണം ആദ്യം , കഴിഞ്ഞ പട്ടികകൾ പോലെ അല്ല ഇത് 360 എണ്ണം ഉണ്ട്, പട്ടികയുടെ ലേഖനം ആദ്യമേ തുടങ്ങിയാലോ, അഭിപ്രായം അറിയികുക - Irvin Calicut....ഇർവിനോട് പറയു 06:33, 15 നവംബർ 2012 (UTC)
- പേര് മലയാളത്തിലാക്കുന്നതിൽ സംശയമുണ്ടെങ്കിൽ, ഇംഗ്ലീഷ് പേരിൽത്തന്നെ ലേഖനം തുടങ്ങൂ. ഏഷ്യൻ ദിനോസറുകൾക്ക് വർഗ്ഗമുണ്ടെങ്കിൽ ഇത്തരം ലേഖനങ്ങളെ പിന്നീട് കണ്ടെത്താനും പേരുമാറ്റാനും എളുപ്പമായിരിക്കും. --Vssun (സംവാദം) 13:31, 15 നവംബർ 2012 (UTC)
- ചെങ്ങാതി ഇവിടെ [3] ഏഷ്യൻ ദിനോസറുകളുടെ ഒരു പട്ടിക തയാറാക്കി വരുന്നു , അവിടെ ഉള്ള ദിനോസറുകളുടെ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക - Irvin Calicut....ഇർവിനോട് പറയു 10:58, 25 നവംബർ 2012 (UTC)
- ദിവസേന നാലഞ്ചെണ്ണം വച്ച് മലയാളത്തിലാക്കിയാൽ മതിയില്ലേ? അല്ലെങ്കിൽ മൊത്തത്തിൽ ഉടൻ തന്നെ ചെയ്യണോ? --Vssun (സംവാദം) 13:21, 25 നവംബർ 2012 (UTC)
- ഒരു തിരക്കും ഇല്ല ചെങ്ങാതി സാവധാനം മതി, ഞാൻ ദിവസം രണ്ടോ അല്ലെകിൽ മുന്ന് എണ്ണം ആണ് എഴുതാൻ വിചാരികുന്നത് , ഉച്ചാരണം നോക്കണമെങ്കിൽ അതിനു ഒരു സൈറ്റ് കുറിപ്പ് ആയി ചേർത്തിടുണ്ട് - Irvin Calicut....ഇർവിനോട് പറയു 13:29, 25 നവംബർ 2012 (UTC)
ഫോക്സ്പ്രോ
തിരുത്തുകഈ സൈറ്റ് കണ്ടിരുന്നോ? -- റസിമാൻ ടി വി 10:58, 17 നവംബർ 2012 (UTC)
- കണ്ടിരുന്നു. ഫോക്സ്ബേസിന്റെ ആരംഭം, ഫോക്സ്പ്രോ ആയി എങ്ങനെ മാറി തുടങ്ങിയ കാര്യങ്ങളൊന്നും നോക്കിയിട്ട് കണ്ടില്ല. ഇതിൽ കുറച്ചെങ്കിലും വിവരം കിട്ടി. --Vssun (സംവാദം) 11:06, 17 നവംബർ 2012 (UTC)
- വിവരങ്ങളൊന്നും കാണാഞ്ഞതിനാൽ നിർത്തിവച്ചു എന്ന് പറഞ്ഞത് കണ്ടപ്പോൾ ലിങ്കിട്ടതാണ് :) -- റസിമാൻ ടി വി 11:08, 17 നവംബർ 2012 (UTC)
- ആ സൈറ്റ്, ഇവിടെ പലവട്ടം പരാമർശിച്ചിട്ടുണ്ട്. --Vssun (സംവാദം) 11:23, 17 നവംബർ 2012 (UTC)
- വിവരങ്ങളൊന്നും കാണാഞ്ഞതിനാൽ നിർത്തിവച്ചു എന്ന് പറഞ്ഞത് കണ്ടപ്പോൾ ലിങ്കിട്ടതാണ് :) -- റസിമാൻ ടി വി 11:08, 17 നവംബർ 2012 (UTC)
പിതൃഭാവഭരണത്തിന്
തിരുത്തുകഒരു കൂപ്പൂകൈ ബിനു (സംവാദം) 05:22, 20 നവംബർ 2012 (UTC)
- നന്ദി ബിനു. തിരിച്ചും ഒരു --Vssun (സംവാദം) 08:01, 20 നവംബർ 2012 (UTC)
ഉപയോക്താവിന്റെ സംവാദം:Veeyess
തിരുത്തുകഇവിടെ മറുപടി--റോജി പാലാ (സംവാദം) 13:53, 25 നവംബർ 2012 (UTC)
- ചെയ്തു --Vssun (സംവാദം) 16:06, 25 നവംബർ 2012 (UTC)
വികസന ആഴം അധികരിച്ച താളുകൾ
തിരുത്തുകവികസന ആഴം അധികരിച്ച താളുകൾ എന്നാ ഒരു വർഗം ചില താളുകളിൽ [4] [5] ഓട്ടോ മാറ്റിക് ആയി വരുന്നു എന്താന്ന് കാരണം - Irvin Calicut....ഇർവിനോട് പറയു 09:53, 27 നവംബർ 2012 (UTC)
- ഓട്ടോമാറ്റിക് ടാക്സോബോക്സുമായി ബന്ധപ്പെട്ടാണ് വരുന്നത്. ഈ വിഷയത്തിൽ (ടാക്സോബോക്സ്) താൽപര്യമില്ലാത്തതുകൊണ്ട് ഇതുവരെ നോക്കിയിട്ടില്ല. --Vssun (സംവാദം) 10:59, 27 നവംബർ 2012 (UTC)
- ഇതു കുറച്ചുനാളായുള്ള പ്രശ്നമാണ് അന്നും ഒരു ശ്രമം നടത്തിയതാണ്. എന്താണെന്നു പിടിയില്ല. കാര്യം നിസാരമായിരിക്കും. പക്ഷേ എവിടെയാണ് ഇടിക്കുന്നതെന്നു മാത്രം???--റോജി പാലാ (സംവാദം) 11:19, 27 നവംബർ 2012 (UTC)
- മേൽപ്പറഞ്ഞതുൾപ്പടെ കുറേ ശരിയായി. ബാക്കി വഴിയെ.--റോജി പാലാ (സംവാദം) 14:52, 27 നവംബർ 2012 (UTC)
തെരെഞ്ഞെടുത്ത ലേഖനം
തിരുത്തുകഡിസംബർ രണ്ടായി. തിരഞ്ഞെടുത്ത ലേഖനം മാറ്റേണ്ട തീയതി അതിക്രമിച്ചിരിക്കുന്നു. എസ്.ടി മുഹമ്മദ് അൽഫാസ് 04:22, 2 ഡിസംബർ 2012 (UTC)
- ഓർമ്മിപ്പിച്ചതിന് നന്ദി അൽഫാസ്. --Vssun (സംവാദം) 10:44, 2 ഡിസംബർ 2012 (UTC)
കൊച്ചൗസേപ്പ്
തിരുത്തുകലിങ്ക്--റോജി പാലാ (സംവാദം) 11:23, 7 ഡിസംബർ 2012 (UTC)
- നന്ദി. --Vssun (സംവാദം) 11:28, 7 ഡിസംബർ 2012 (UTC)
കേരളത്തിലെ പക്ഷികളുടെ പട്ടിക
തിരുത്തുകപശ്ചാത്തല നിറം #D7D2DD ആയി (ശാസ്ത്രീയ, ഇംഗ്ലീഷ് നാമം അടക്കം) യഥാർത്ഥ ഫലകത്തിലേയ്ക്ക് ചേർത്തേക്കാമോ?--പ്രവീൺ:സംവാദം 05:34, 8 ഡിസംബർ 2012 (UTC)
- വ്യക്തമായില്ല. എല്ലാ പെട്ടികളുടെയും തനതുപശ്ചാത്തലനിറം #D7D2DD ആക്കണമെന്നാണോ ഉദ്ദേശിച്ചത്? --Vssun (സംവാദം) 05:42, 8 ഡിസംബർ 2012 (UTC)
ഫലകം മലയാളീകരണം
തിരുത്തുക{{Australia state or territory}} ഈ ഫലകം ഒന്ന് മലയാളീകരിക്കാമോ?--എബിൻ: സംവാദം 05:34, 9 ഡിസംബർ 2012 (UTC)
- ചെയ്തു --Vssun (സംവാദം) 13:05, 9 ഡിസംബർ 2012 (UTC)
കിം
തിരുത്തുകഈ സംവാദത്താളിൽ ഉള്ള ചോദ്യം ഒന്ന് നോക്കാമോ? http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%95%E0%B4%BF%E0%B4%82_%E0%B4%95%E0%B5%BC%E0%B4%A6%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BB — ഈ തിരുത്തൽ നടത്തിയത് Pranchiyettan (സംവാദം • സംഭാവനകൾ)
സംവാദം
തിരുത്തുകഎഴുതാൻ ഉദ്ദേശിച്ചത് സംവാദത്താളിൽ ആണെങ്കിലും എഴുതിയപ്പോൾ പേജ് മാറിപ്പോയി.. ഇനി ശ്രദ്ധിച്ചുകൊള്ളാം.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:54, 19 ഡിസംബർ 2012 (UTC)
ഹോട്ട്കാറ്റ്
തിരുത്തുകഹോട്ട്കാറ്റ് പഴയവണ്ണം പ്രവർത്തിക്കുന്നില്ലല്ലോ?--റോജി പാലാ (സംവാദം) 05:21, 19 ഡിസംബർ 2012 (UTC)
- മെയിലിങ് ലിസ്റ്റിലും ഇതിനെക്കുറിച്ച് ചർച്ച കണ്ടിരുന്നു. ഇപ്പോൾ ശരിയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. --Vssun (സംവാദം) 09:31, 19 ഡിസംബർ 2012 (UTC)
നന്ദി
തിരുത്തുകസ്വതേ റോന്തു ചുറ്റാൻ തന്ന അനുവാദത്തിനു നന്ദി. ഒഴിവുള്ളപ്പോഴൊക്കെ വിക്കിയിൽ ഞാനുണ്ടാവും Chandrapaadam (സംവാദം) 08:33, 22 ഡിസംബർ 2012 (UTC)
ബാബു നമ്പൂതിരി
തിരുത്തുകബാബു നമ്പൂതിരി എന്നാ താളിൽ റഫറൻസ് ഞാൻ കൊടുതത് ശരിയായിടില്ല, ഒന്ന് നോക്കാമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:43, 22 ഡിസംബർ 2012 (UTC)
- നിലവിൽ ആ അവലംബം, പുറത്തേക്കുള്ള കണ്ണികൾ എന്ന ഭാഗത്തായി നൽകിയിരിക്കുന്നു. അവലംബം എന്ന രൂപത്തിലേക്ക് മാറ്റണമെങ്കിൽ അങ്ങനെ ചെയ്യാം. സഹായത്തിന് സഹായം:അവലംബം എന്ന താൾ കാണുക. --Vssun (സംവാദം) 03:24, 23 ഡിസംബർ 2012 (UTC)
- ശരി.. നന്ദി Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:30, 24 ഡിസംബർ 2012 (UTC)
സ്ഥലപ്പേരുകൾ
തിരുത്തുകസ്ഥലപ്പേരുകൾക്ക് ശൈലി A (B) ആണോ അതോ A, B ആണോ? ആദ്യത്തേതാണെന്നാണ് ഓർമ്മ, പക്ഷെ ഞാൻ വിട്ടുനിന്ന കാലം കൊണ്ട് എന്തെങ്കിലും മാറിയോ എന്നറിയില്ല, ഇപ്പോൾ തിരഞ്ഞിട്ട് കാണുന്നുമില്ല -- റസിമാൻ ടി വി 01:45, 25 ഡിസംബർ 2012 (UTC)
- ആവശ്യമെങ്കിൽ വലയം ഉപയോഗിക്കാമെന്നാണല്ലോ പൊതുനയം. A (B) ആണ് അങ്ങനെ നോക്കുമ്പോൾ സ്റ്റാൻഡേഡ്. നയമുണ്ടാക്കിയിട്ടുണ്ടോ എന്നോർമ്മയില്ല. --Vssun (സംവാദം) 01:48, 25 ഡിസംബർ 2012 (UTC)
- എവിടെയോ ചർച്ച നടന്നിട്ടുണ്ട്. ഒക്കെ മറന്നുപോയി :( കക്കാട്, കണ്ണൂർ ഈ ലേഖനത്തിന്റെ തലക്കെട്ട് മാറ്റണോ എന്ന് നോക്കാനായിരുന്നു -- റസിമാൻ ടി വി 02:15, 25 ഡിസംബർ 2012 (UTC)
1, 2 എന്നിവിടങ്ങളിൽ ചർച്ചയുണ്ട്. എന്തെങ്കിലും സമവായം കണ്ടെത്താനാകുമെങ്കിൽ ശൈലീപൂസ്തകത്തിലുൾപ്പെടുത്തൂ. പിന്നീട് തിരയേണ്ടല്ലോ. --Vssun (സംവാദം) 02:24, 25 ഡിസംബർ 2012 (UTC)
- എന്തായാലും ബ്രായ്ക്കറ്റിടുന്നതാണല്ലോ ഇവിടുത്തെ ശൈലി. --ജേക്കബ് (സംവാദം) 02:26, 25 ഡിസംബർ 2012 (UTC)
മദീന
തിരുത്തുകഈ മാറ്റം കൊള്ളാം --യൂസുഫ് മതാരി 05:44, 25 ഡിസംബർ 2012 (UTC)
പുതിയ മാറ്റം
തിരുത്തുകസേവ് ചെയ്യുമ്പോഴുള്ള ഈ കമന്റും, ഈ ഫലകം മറയ്ക്കലും ഇംഗ്ലീഷ് വിക്കിയിൽ കുറച്ചുനാളായുണ്ട്. നമുക്കും ശരിയാക്കാൻ പറ്റുമോ?--റോജി പാലാ (സംവാദം) 13:40, 27 ഡിസംബർ 2012 (UTC)
- ഫലകം മറയ്ക്കൽ എന്താണെന്ന് മനസ്സിലായില്ല.
- ഇംഗ്ലീഷ് വിക്കിയിൽ വിഷ്വൽ എഡിറ്റർ പോലെയുള്ള പുതിയ സവിശേഷതകൾ പരീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാവണം ഇവയെല്ലാം. എന്തായാലും ഫലകം മറയ്ക്കൽ എന്താണെന്ന് പറഞ്ഞാൽ നമുക്ക് ബഗ്ഗിട്ട് നോക്കാം. പറ്റുമെങ്കിൽ ഡെവലപ്പർമാർ ചെയ്തുതരും. --Vssun (സംവാദം) 00:38, 28 ഡിസംബർ 2012 (UTC)
- ഇതിൽ താഴെയായി view templates on this page എന്നു കണ്ടോ അതിൽ ക്ലിക്ക് ചെയ്താൽ മാത്രമേ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങൾ ദൃശ്യമാകൂ.--റോജി പാലാ (സംവാദം) 06:01, 28 ഡിസംബർ 2012 (UTC)
ഇതിൽ സേവ് ചെയ്യുമ്പോഴുള്ള സന്ദേശം, mw:Extension:PostEdit എന്ന ചേർപ്പുവഴി എത്തിച്ചേരുന്നതാണ്. പഞ്ചായത്തിൽ ചർച്ച ചെയ്ത് സമവായമാകുകയാണെങ്കിൽ ബഗ് ചെയ്യാം. --Vssun (സംവാദം) 17:59, 30 ഡിസംബർ 2012 (UTC)
- വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#Extension:PostEdit എന്നയിടത്ത് കുറിപ്പിട്ടിട്ടുണ്ട്. ഒന്നു പരിശോധിക്കുക. ഒപ്പം എല്ലാ സാങ്കേതിക മാറ്റങ്ങളും ചെയ്തേക്കണേ?--റോജി പാലാ (സംവാദം) 05:04, 31 ഡിസംബർ 2012 (UTC)
പുതിയ ഉപയോക്താവ്
തിരുത്തുകപുതിയ ഉപയോക്താവിന് ഇതിനൊരു മറുപടി നൽകാമോ?--റോജി പാലാ (സംവാദം) 12:14, 29 ഡിസംബർ 2012 (UTC)
എഴുതുമ്പോഴും ടൈപ്പ് ചെയ്യുമ്പോഴും രണ്ടു വാചകങ്ങൾക്കിടക്ക് രണ്ടോ മൂന്നോ സ്പേസുകൾ വേണമെന്നു സധാരണയായി നിബന്ധനയില്ലേ. ലേ ഔട്ടിന്റെ ഭംഗിക്കും വാചകങ്ങൾ വ്യക്തമായി വേർതിരിക്കാനും ഇതാവശ്യവുമാണല്ലോ. എന്നാൽ വിക്കിയിൽ ടൈപ്പ് ചെയ്യുമ്പോൾ രണ്ടിൽക്കൂടുതൽ സ്പേസ് വിട്ടാലും സേവ് ചെയ്തുകഴിഞാൽ വാചകങ്ങൾക്കിടയിലെ സ്ഥലം തീരേ കുറവായിട്ടല്ലേ വരുന്നത്. ഇത് ശരിയാക്കേണ്ടതില്ലേ? (ഈ വരികൾ ടൈപ്പ് ചെയ്തിരിക്കുന്നത് ഞാൻ സൂചിപ്പിക്കുന്ന രീതിയിലാണ്. നാലോളം സ്പേസുകൾ കൊടുത്തിട്ടുണ്ട്. എന്നിട്ടും വാചകങ്ങൾക്കിടയിൽ സ്ഥലം കുറവാണല്ലോ) Chandrapaadam (സംവാദം) 19:03, 29 ഡിസംബർ 2012 (UTC)
//എഴുതുമ്പോഴും ടൈപ്പ് ചെയ്യുമ്പോഴും രണ്ടു വാചകങ്ങൾക്കിടക്ക് രണ്ടോ മൂന്നോ സ്പേസുകൾ വേണമെന്നു സധാരണയായി നിബന്ധനയില്ലേ. //
അങ്ങനെ ഒരു നിബന്ധന ടൈപ്പ് സെറ്റിങ്ങിൽ ഇല്ലല്ലോ ചന്ദ്രപാദം. ടൈപ്പ് സെറ്റ് ചെയ്യുമ്പോൾ ഒരു സ്പേസ് തന്നെയാണ് വാചകങ്ങൾക്ക് ഇടയിൽ ഉപയൊഗിക്കുക. അല്ലാതൊരു വ്യത്യാസം പുസ്തകം ടൈപ്പ് സെറ്റ് ചെയ്യുമ്പോൾ കണ്ടിരിക്കുന്നത് ഖണ്ഡികകൾ തിരിക്കുമ്പോഴാണ്. ചില പുസ്തകങ്ങളിൽ ഖ്ണ്ഡിക തുടങ്ങുന്നിടത്ത് ഒരു ടാബ് സ്പേസ് ഒക്കെ കൊടുക്കാറുണ്ട്. അത് അച്ചടി പുസ്തകങ്ങൾക്ക് നല്ലതാണ്. പക്ഷെ ഓൺ ലൈനിൽ ഇങ്ങനെ ഒന്നും ആവശ്യമില്ല. കാരണം വായനയുടെ രീതി ബ്രൗസറിൽ ക്രമപ്പെടുത്താം എന്നതാണ് അതിനു കാരണം. അതിനാൽ തന്നെ ഒന്നിൽ കൂടുതൽ സ്പേസിന്റെ ആവശ്യം ഇല്ല. --ഷിജു അലക്സ് (സംവാദം) 01:30, 30 ഡിസംബർ 2012 (UTC)
- @ ഷിജു. കൂടാതെ, ഇക്കാര്യം പഞ്ചായത്തിൽ മുൻപ് ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. ഒന്നിലധികം ഇട വിടേണ്ടതില്ല എന്നാണ് സമവായമായത്. --Vssun (സംവാദം) 03:06, 30 ഡിസംബർ 2012 (UTC)
ഫലകം:Start date
തിരുത്തുക{{ഫലകം:Start date}} നീക്കം ചെയ്ത് ഇറക്കുമതി സുഗമമാക്കാൻ ആഗ്രഹിക്കുന്നു. അവിടെ സുനിൽ വരുത്തിയ അവസാന പതിപ്പിൽ മലയാളം വിക്കിസംബന്ധമായ എന്തെങ്കിലും മാറ്റം നിലനിർത്തേണ്ടതുണ്ടോ, അതോ ഫലകം ഇംഗ്ലീഷ് വിക്കിയിലേതുപോലെ നിലനിർത്തിയാൽ മതിയോ? --ജേക്കബ് (സംവാദം) 05:56, 30 ഡിസംബർ 2012 (UTC)
- വർഷം മാസം തിയതി (ഉദാഹരണം: 2010 മേയ് 13) എന്ന നമ്മുടെ ശൈലിയിലേക്ക് കൊണ്ടുവരാനായാണ് മുമ്പ് മാറ്റങ്ങൾ വരുത്തിയിരുന്നത്. അതേ ഔട്ട്പുട്ട് കിട്ടിയാൽ മതി. --Vssun (സംവാദം) 08:25, 30 ഡിസംബർ 2012 (UTC)
പേജ് ഹെഡ്ഡിങ്ങ്
തിരുത്തുകസുനിൽജി, ഇതെന്താ ഈ ഹെഡ്ഡിങ് ഇറ്റാലിക്സിൽ ആയിപ്പോയത്--നിതിൻ തിലക് | Nithin Thilak (സംവാദം) 18:02, 31 ഡിസംബർ 2012 (UTC)
- {{Infobox television}} ചേർക്കുന്ന താളുകളുടെയെല്ലാം തലക്കെട്ട് സ്വതേ ഇറ്റാലിക്കാവും. അങ്ങനെ വേണ്ട എന്നുണ്ടെങ്കിൽ |italic_title=no എന്ന് ആ ഫലകത്തിന്റെ ചരം ചേർക്കുക. കൂടുതൽ സഹായമാവശ്യമെങ്കിൽ ചോദിക്കുക. --Vssun (സംവാദം) 19:00, 31 ഡിസംബർ 2012 (UTC)
വരാഹമിഹിര
തിരുത്തുക"" ഒട്ടേറെ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തി വിജ്ഞാനത്തെ പരിപോഷിപ്പിച്ചെങ്കിലും, അടിസ്ഥാനപരമായ ഒരു പിശക് വരാഹമിഹിരന് സംഭവിച്ചു. ഭൂമി ചലിക്കുന്നില്ലെന്നും, നിശ്ചലമായി നിൽക്കുന്ന ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നും അദ്ദേഹം വിശ്വസിച്ചു[അവലംബം ആവശ്യമാണ്]. ഭൂമി ചലിച്ചുകൊണ്ടിരിക്കുകയാണെന്ന ആര്യഭടന്റെ അഭിപ്രായത്തിന് എതിരായിരുന്നു ഈ വിശ്വാസം.""
വരാഹ മിഹിരനു അടിസ്ഥാനപരമായി ഗ്രഹങ്ങളുടെ ഗണിതത്തിൽ ഒരു പിശ കും സംഭവിച്ചിട്ടില്ല.. വികി പീടിയയിൽ ഇത് മന:പൂർവ്വം എഴുതി ചേർക്കുന്നതാണ്. ഒന്നുകിൽ വരാഹമിഹിരൻ എന്ന പേർ വികി പീടിയ യിൽ നിന്നും മാച്ചു കളയുക.. അല്ലെങ്കിൽ സത്യാസന്ധമായ കാര്യം മാത്രം എഴുതുക.. ഇത് പോലെ ചാർവാകൻ ആയുർ വേദാ ചാര്യൻ " മനുഷ്യ ഹൃദയത്തിനു ഒരു അറയെ അരയെ ഉള്ളൂ " എന്ന് അന്ധമായി വിശ്വസിച്ചിരുന്നു എന്ന് തെറ്റായി രേഖപെടുതിയിരിക്ക്ന്നു..എന്താണ് നിങ്ങളുടെ ഉദ്ദേശം?... — ഈ തിരുത്തൽ നടത്തിയത് Astrologer Vijaykumar (സംവാദം • സംഭാവനകൾ)
ആക്‌ഷൻ, അക്ഷയ
തിരുത്തുകമുകളിൽ കാണിച്ച ആക്‌ഷൻ, അക്ഷയ എന്നീ രണ്ട് വാക്കുകളും വ്യത്യസ്തമായാണല്ലോ നമ്മൾ ഉച്ചരിക്കുന്നത്. അവ വ്യത്യസ്തമായിത്തന്നെ എഴുതാനും നമ്മുടെ അക്ഷരമാലകൊണ്ട് സാധിക്കുന്നുണ്ട്. എങ്കിലും ഈ രണ്ട് വാക്കുകൾ എഴുതാനും ക്ഷ എന്ന അക്ഷരം തന്നെ ഉപയോഗിക്കുന്ന പ്രവണത അടുത്ത കാലത്ത് മലയാളത്തിൽ പൊതുവേ വ്യപകമായത് വിക്കിയിലും കാണുന്നു. ഈ പ്രവണത തിരുത്തപ്പെടേണ്ടതല്ലേ? Chandrapaadam (സംവാദം) 15:54, 1 ജനുവരി 2013 (UTC)
- ക്‌ഷ എന്നതിനെ ക്ഷ-യിൽനിന്ന് വ്യത്യസ്തമായി ഉച്ചരിക്കണമെങ്കിൽ ക-യെ ഇരട്ടിപ്പിക്കേണ്ടിവരുകയോ (ആക്ക്ഷൻ) ഗ ആക്കേണ്ടിവരുകയോ (ആഗ്ഷൻ) എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
- മലയാളത്തിൽ വ്യാപകമായ രീതി തന്നെയാവണം വിക്കിപീഡിയയിൽ വരേണ്ടത് എന്നും കരുതുന്നു. --Vssun (സംവാദം) 16:54, 1 ജനുവരി 2013 (UTC)
ഇംഗ്ലീഷിൽ ആക്‌ഷൻ, ഫിക്‌ഷൻ എന്നൊക്കെ ഉച്ചരിക്കുമ്പോൾ ക്ക് എന്ന് നമ്മൾ ഇരട്ടിപ്പിക്കുന്നില്ലല്ലോ. ക് എന്ന് അപൂർണ്ണമായി ഉച്ചരിക്കുകയല്ലേ ചെയ്യുന്നത്? ഈ ഉച്ചാരണം നിലനിൽക്കണമെങ്കിൽ അതിനനുരൂപമായ എഴുത്തുരീതിയും വേണ്ടേ?Chandrapaadam (സംവാദം) 17:26, 1 ജനുവരി 2013 (UTC)
- ആക്ഷനും ഫിക്ഷനും ഉച്ചരിക്കുന്നത് അക്ഷയ എന്നുച്ചരിക്കുന്ന പോലെത്തന്നെയാണെന്നാണ് പറഞ്ഞത്. ഇടയിൽ നിർത്തി ഉച്ചരിക്കാറുണ്ടെന്ന് തോന്നുന്നില്ല. --Vssun (സംവാദം) 17:40, 1 ജനുവരി 2013 (UTC)
Dictionary.com
Define Action Instantly. Faster Page Loads With Fewer Ads.
ac·tion [ak-shuh n] Show IPA noun
1. the process or state of acting or of being active: The machine is not in action now. 2. something done or performed; act; deed. 3. an act that one consciously wills and that may be characterized by physical or mental activity: a crisis that demands action instead of debate; hoping for constructive action by the landlord. 4. actions, habitual or usual acts; conduct: He is responsible for his actions. 5. energetic activity: a man of action.
ഇംഗ്ലീഷിൽ നമ്മുടെ ക്ഷ എന്ന അക്ഷരം ചേർത്തുച്ചരിക്കുന്ന വാക്കുകളേ ഇല്ലെന്നാണ് തോന്നുന്നത് Chandrapaadam (സംവാദം) 07:48, 2 ജനുവരി 2013 (UTC)
- നന്ദി. ഈ ചർച്ച, വേണമെങ്കിൽ പഞ്ചായത്തിലേക്ക് മാറ്റാം. --Vssun (സംവാദം) 08:23, 2 ജനുവരി 2013 (UTC)
വർഗീകരണം
തിരുത്തുക വർഗീകരണം
മലയാളീകരണം
നീലിപ്പിക്കൽ
നാളെ ചെയ്യാം
--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:39, 4 ജനുവരി 2013 (UTC)
സുനിൽജി, 28000ആമത്തെ ലേഖനം ഏതായിരുന്നു? ഇതെങ്ങനെ നോക്കാം??--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 18:01, 4 ജനുവരി 2013 (UTC)
- പ്രത്യേകം:പുതിയ താളുകൾ നോക്കിയാൽ പക്ഷാന്തരമായ പുരാവൃത്തം എടുക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 18:33, 4 ജനുവരി 2013 (UTC)
താരകത്തിനു നന്ദി
തിരുത്തുകനന്ദി
സാദരം ബിനു (സംവാദം) 11:24, 5 ജനുവരി 2013 (UTC)
വിക്കിപീഡിയ:Sister projects
തിരുത്തുകവിക്കിപീഡിയ:Sister projects ഇത് നിലനിർത്തണോ ? -- Raghith 12:39, 17 ജനുവരി 2013 (UTC)
- കണ്ണികൾ നോക്കുക. തത്തുല്യമായ മറ്റേതെങ്കിലും താളുണ്ടോ? --Vssun (സംവാദം) 16:18, 17 ജനുവരി 2013 (UTC)
- ഒരു ഐ.പി. സൃഷ്ടിച്ച താളാണിത്(Sister_projects&oldid=1610591). പ്രധാന താളായി തോന്നിയതിനാൽ മായ്ക്കാതെ വച്ചു.
ഫലകം:Sisterlinks , [[ഫലകം:Sisterlinkswp]], ഫലകം:Sisterproject, ഫലകം:Sister,ഫലകം:WikipediaSister ഇവയൊന്നുമല്ല. ഇംഗ്ലീഷ് വിക്കിയിൽ ഇതാണ് താൾ. പ്രധാനതാളിലേക്കായി {{പ്രധാനതാൾ-ഇതര ഭാഷകളിൽ}} ഇങ്ങനെ ഒരു ഫലകവുമുണ്ട്.-- Raghith 05:04, 18 ജനുവരി 2013 (UTC)
- ഇതിനു തുല്യമായി താൾ നമുക്ക് വേണം. ഈ താളിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്തിയാൽ മതി. --Vssun (സംവാദം) 07:42, 18 ജനുവരി 2013 (UTC)
വർഗ്ഗത്തിന്റെ സംവാദം:ആയുർവേദൗഷധങ്ങൾ
തിരുത്തുകഅഭിപ്രായം പ്രതീക്ഷിക്കുന്നു--റോജി പാലാ (സംവാദം) 09:40, 21 ജനുവരി 2013 (UTC)
തിരുത്തലുകൾ നടത്തുമ്പോൾ
തിരുത്തുകഒന്നിൽക്കൂടുതൽ ഉപയോക്താക്കൾ ഒരേസമയം ഒരു താളിൽ തിരുത്തലുകൾ നടത്തുമ്പോൾ ഉണ്ടാകാവുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ മാർഗം വല്ലതുമുണ്ടോChandrapaadam (സംവാദം) 17:32, 22 ജനുവരി 2013 (UTC)
സ്ഥിരി/സ്ഥിതി
തിരുത്തുകഈ തിരുത്ത് കാണുന്ന വരെ "സ്ഥിതീകരിച്ചു" ആണ് ശരിയായ പ്രയോഗം എന്നാണ് ഞാൻ കരുതിയിരുന്നത് :-o -- റസിമാൻ ടി വി 11:21, 26 ജനുവരി 2013 (UTC)
- റസിമാൻ ഇക്കാര്യത്തിൽ ഒറ്റക്കല്ല. --Vssun (സംവാദം) 12:56, 26 ജനുവരി 2013 (UTC)
ഇറക്കുമതി
തിരുത്തുകഈ സംവാദം കാണുക. ഇതിനു ജേക്കബ് വ്യക്തമായ ഒരു മറുപടി നൽകിയിട്ടില്ല. നിലവിലുള്ള ഫലകം മായ്ച്ച് പുതിയതായി ഇറക്കുമതി ചെയ്യുന്നതിലൂടെ പഴയ ഉപയോക്താക്കളുടെ സംഭാവനകൾ ഇല്ലാതാക്കാം എന്നല്ലാതെ എന്താണ് മെച്ചം. റീ ഇറക്കുമതി ചെയ്യുന്ന ഈ ഫലകങ്ങളിൽ നിലവിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ഇതുവരെ ചൂണ്ടിക്കാണിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ഇറക്കുമതി ചെയ്യുമ്പോൾ ഇംഗ്ലീഷിലും മലയാളത്തിലും ഫലകങ്ങൾ ഒന്നു പോലെ ആകും. ഉപഫലകങ്ങൾ ഇല്ലെങ്കിൽ ഇറക്കുമതി ചെയ്യപ്പെടും. ഇല്ലെങ്കിൽ ചൂണ്ടിക്കാണിക്കപ്പെടും. ടാക്സോബോക്സിന്റെ ഇതു വരെയുള്ള ഫലകങ്ങൾ മായ്ച്ച് ഇറക്കുമതി ചെയ്തതിൽ പഴയ ഫലകങ്ങളുമായി വിത്യാസങ്ങൾ ഒന്നുമില്ല. ഉപയോക്താക്കളുടെ സംഭാവനകളെ നഷ്ടപ്പെടുത്താമെന്നു മാത്രം. ടാക്സോബോകിൽ പ്രശ്നമുള്ളവ ഇവിടെ കാണാം. നിലവിലുള്ള ഫലകങ്ങളെ മായ്ക്കേണ്ടതില്ല.--റോജി പാലാ (സംവാദം) 08:52, 29 ജനുവരി 2013 (UTC)
- വ്യക്തിപരമായി എനിക്ക് ഒട്ടും പ്രതിപത്തിയില്ലാത്ത വിഷയമാണ് ഇറക്കുമതി. ഇറക്കുമതി നടത്തുമ്പോൾ ഫലകങ്ങളുടെ നാൾവഴി മുഴുവനും പകർത്തുന്നതെന്തിനെന്ന ചോദ്യവും ഉണ്ട്. ജേക്കബിനോട് ഇവിടെയോ പഞ്ചായത്തിലോ മറുപടിതരാൻ അഭ്യർത്ഥിക്കുന്നു. --Vssun (സംവാദം) 09:04, 29 ജനുവരി 2013 (UTC)
- റോജി, സുനിൽ, അടുത്തതായി പ്രശ്നം വരുമ്പോൾ സ്ക്രീൻഷോട്ടെടുത്ത് അപ്‌ലോഡ് ചെയ്യാം. സ്ക്രീൻഷോട്ടില്ലാതെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. Special:WantedTemplates എന്ന താളിൽ ഏറെ കണ്ണികളുള്ള താളുകളാണ് ഈയിടെയായി ഇറക്കുമതി ചെയ്തത്. അപ്പോൾ പ്രശ്നം കാണിക്കുന്ന ഉപഫലകങ്ങളാണ് മായ്ച്ച് പുനഃഇറക്കുമതി ചെയ്യുന്നത്. മായ്ച്ച ടാക്സോബോക്സ് ഫലകങ്ങൾ എല്ലാം നിലവിൽ ഇല്ലാത്ത ഫലകങ്ങൾ ഇറക്കുമതി ശേഷം പ്രസ്തുത ഫലകങ്ങളുടെ പ്രശ്നമുള്ള ഉപ ഫലകങ്ങളായിരുന്നു. നിലവിൽ മലയാളം വിക്കിയിലുണ്ടായിരുന്ന ടാക്സോബോക്സുകളിൽ ഏറെ എണ്ണത്തിലും പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ അവയിൽ മിക്കതിലും പ്രശ്നം കാണാൻ സാധ്യതയില്ല, കാരണം മിക്കതും പുനഃഇറക്കുമതി ചെയ്തിട്ടുണ്ട്. പിന്നെ ഈയിടെയുള്ള ഇറക്കുമതിയെക്കുറിച്ച്:
- നീക്കം ചെയ്ത് പുനഃഇറക്കുമതി ചെയ്യാൻ പോകുന്നതിനു മുമ്പ് പഞ്ചായത്തിൽ കുറിപ്പിട്ടിരുന്നു. മറ്റൊരു പരിഹാരവും ആരും നിർദ്ദേശിക്കാതിരുന്നതിനാലാണ് ഇതുമായി മുന്നോട്ടുപോയത്.
- ഇറക്കുമതി ചെയ്തു എന്ന സംഭാവനകൾ മാത്രമേ നീക്കിയിട്ടുള്ളൂ. ഞാനുൾപ്പെടെയുള്ളവർ ഇറക്കുമതി ചെയ്തതായുള്ള സംഭാവനകളും അതിൽ പെടും (ഇപ്പോൾ ബോട്ട് അപ്‌ലോഡ് ചെയ്തതായാണ് വരുന്നത്). ഇതൊന്നും ഇവിടെ ബോട്ടിന്റെ സംഭാവനയുടെ എണ്ണത്തിൽ കൂടില്ല, main namespace ലെ തിരുത്തലുകളല്ലാത്തതുകൊണ്ട് ഉപയോക്താക്കൾക്കും പരാതിയുണ്ടാവില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നിരുന്നാലും മറ്റ് ഉപയോക്താക്കൽ തർജ്ജമ ചെയ്ത മാറ്റങ്ങൾ നീക്കം ചെയ്ത താളിന്റെ നാൾവഴിയിൽ ഉള്ളപ്പോൾ ആ മാറ്റങ്ങളെല്ലാം പുനഃസ്ഥാപിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ഇത്തരം തിരുത്തലുകൾ മൊത്തം നൂറിൽ താഴെയേ വരൂ എന്നാണെന്റെ ഓർമ്മ. (ഈ അടുത്ത ദിവസങ്ങളിൽ അങ്ങനെ പുനഃസ്ഥാപിക്കുമ്പോൾ തിരുത്തലുകൾ "നാൾവഴി"യിലും "നീക്കം ചെയ്ത തിരുത്തലുകളുടെ പട്ടികയിലും" നിന്ന് മറയ്ക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്). ഏതാണ്ട് പത്തോ മറ്റോ സംഭാവനകൾ പുനഃസ്ഥാപിച്ചിരുന്നില്ല.
- ഇറക്കുമതിയെ ഞാൻ പൂർണ്ണമായി അനുകൂലിക്കുന്നു. ഇല്ലെങ്കിൽ ഏറെ ഉപഫലകങ്ങളുള്ള താൾ ശരിയാക്കേണ്ടിവരുമ്പോൾ (പ്രത്യേകിച്ച് ഇൻഫോബോക്സ് ശൈലികൾ ഇംഗ്ലീഷ് വിക്കിയിൽ മാറുമ്പോൾ) പിന്നീട് ഏറെ പാടുപെട്ടിട്ടുണ്ട് (എന്റെ മുൻ അനുഭവത്തിൽനിന്ന് ഇത് ശരിയാക്കാൻ നല്ല പെടാപ്പാടാണ്). ഇറക്കുമതി ചെയ്യുമ്പോൾ തർജ്ജമ മറഞ്ഞവയെന്തെങ്കിലുമുണ്ടെങ്കിൽ അവ manual ആയി മെർജ്ജു ചെയ്യുകയാണ് ചെയ്യേണ്ടത്. ഇത് സൂക്ഷിച്ച് ഇറക്കുമതി ചെയ്യുക എന്നതാണ് പ്രധാനം (ചിലപ്പോൾ കൈപ്പിഴകൾ വരാം). എല്ല്ലാ ഉപഫലകങ്ങളും ഇറക്കുമതി ചെയ്യുന്നതോടോപ്പം എല്ലാ തിരുത്തലുകളും (ഇതൊക്കെ മലയാളം വിക്കിപീഡീയർ ഉണ്ടാക്കിയ ഫലകമൊന്നുമല്ലല്ലോ) ഇറക്കുമതി ചെയ്യണം എന്നതാണെന്റെ പക്ഷം. ഇങ്ങനെ ചെയ്താൽ പിന്നീടൊരിക്കലും ആ ഫലകങ്ങളിൽ merge conflict കണ്ടിട്ടില്ല (ഒരു അഞ്ചോളം ഫലകങ്ങളിൽ ഒഴിച്ച്). ഈ അഞ്ചില്പ്പെടുന്ന, നീക്കം ചെയ്ത് ഇറക്കുമതി ചെയ്ത ശേഷവും എനിക്കു തുടരെ പ്രശ്നം കാണിച്ച ഒരു ഫലകം റോജിക്ക് പ്രശ്നം കാണിച്ചിരുന്നില്ല (പഞ്ചായത്തിലെ ചർച്ചയിൽ പറഞ്ഞ ഫലകം) --ജേക്കബ് (സംവാദം) 09:55, 29 ജനുവരി 2013 (UTC)
- റോജി, സുനിൽ, അടുത്തതായി പ്രശ്നം വരുമ്പോൾ സ്ക്രീൻഷോട്ടെടുത്ത് അപ്‌ലോഡ് ചെയ്യാം. സ്ക്രീൻഷോട്ടില്ലാതെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. Special:WantedTemplates എന്ന താളിൽ ഏറെ കണ്ണികളുള്ള താളുകളാണ് ഈയിടെയായി ഇറക്കുമതി ചെയ്തത്. അപ്പോൾ പ്രശ്നം കാണിക്കുന്ന ഉപഫലകങ്ങളാണ് മായ്ച്ച് പുനഃഇറക്കുമതി ചെയ്യുന്നത്. മായ്ച്ച ടാക്സോബോക്സ് ഫലകങ്ങൾ എല്ലാം നിലവിൽ ഇല്ലാത്ത ഫലകങ്ങൾ ഇറക്കുമതി ശേഷം പ്രസ്തുത ഫലകങ്ങളുടെ പ്രശ്നമുള്ള ഉപ ഫലകങ്ങളായിരുന്നു. നിലവിൽ മലയാളം വിക്കിയിലുണ്ടായിരുന്ന ടാക്സോബോക്സുകളിൽ ഏറെ എണ്ണത്തിലും പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ അവയിൽ മിക്കതിലും പ്രശ്നം കാണാൻ സാധ്യതയില്ല, കാരണം മിക്കതും പുനഃഇറക്കുമതി ചെയ്തിട്ടുണ്ട്. പിന്നെ ഈയിടെയുള്ള ഇറക്കുമതിയെക്കുറിച്ച്:
ഫോൺ
തിരുത്തുകസംവാദം പത്തായത്തിലാക്കുകയും അജയിന്റെ സംവാദം എഡിറ്റ് ചെയ്യുകയും ചെയ്തു -- റസിമാൻ ടി വി 09:38, 31 ജനുവരി 2013 (UTC)
ശാല/സഞ്ചയം
തിരുത്തുകചിത്രശാല എന്നതിലും നല്ല പദം ചിത്രസഞ്ചയം അല്ലേ? ഇവിടെയൊക്കെ 'ചിത്രശാല' എന്നുപയോഗിക്കുന്നത് കണ്ട് ചോദിച്ചതാണ് ... ---ജോൺ സി. (സംവാദം) 05:15, 2 ഫെബ്രുവരി 2013 (UTC)
- എനിക്ക്, രണ്ടും അത്ര ഇഷ്ടമല്ല. രണ്ടും സാധാരണ ഉപയോഗത്തിലില്ലാത്ത വാക്കുകൾ :) . പടങ്ങൾ, ചിത്രങ്ങൾ, കൂടുതൽ പടങ്ങൾ ഇതൊക്കെ നല്ലതാണ്. --Vssun (സംവാദം) 07:12, 2 ഫെബ്രുവരി 2013 (UTC)
ദശാവതാരം
തിരുത്തുകരണ്ടരവർഷം പഴക്കമുള്ള ഒരു സംവാദത്തിന് കുറിപ്പിട്ടിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. സിദ്ധാർത്ഥൻ (സംവാദം) 05:50, 2 ഫെബ്രുവരി 2013 (UTC)
- നടപടിയാക്കി. --Vssun (സംവാദം) 07:16, 2 ഫെബ്രുവരി 2013 (UTC)
സ്ഥലപ്പേരുകൾ
തിരുത്തുകനിലവിലെ വലയമുള്ള സ്ഥലപ്പേരുകൾ ബോട്ടുപയോഗിച്ച് മാറ്റണോ? -- റസിമാൻ ടി വി 07:25, 2 ഫെബ്രുവരി 2013 (UTC)
- സ്റ്റാൻഡേഡാക്കാൻ അങ്ങനെ ചെയ്യാവുന്നതാണ്. --Vssun (സംവാദം) 07:35, 2 ഫെബ്രുവരി 2013 (UTC)
- എല്ലാ താളുകളും അങ്ങനെ മാറ്റിയാൽ പുതിയ ലേഖനങ്ങളുണ്ടാക്കുന്നവരും ഒരു ശൈലി തന്നെ പിന്തുടർന്നോളും. എന്നാൽ വലയമുള്ള ഭൂമിശാസ്ത്രലേഖനങ്ങളൊക്കെ എങ്ങനെ കണ്ടുപിടിക്കും? -- റസിമാൻ ടി വി 11:19, 2 ഫെബ്രുവരി 2013 (UTC)
വ:കേരളത്തിലെ ഗ്രാമങ്ങൾ പോലെയുള്ള വർഗ്ഗങ്ങളുടെ അടിത്തട്ടുവരെ ബോട്ട് ഓടിച്ച് കണ്ടെത്തേണ്ടിവരും. ഇത്തരം ലേഖനങ്ങൾക്കെല്ലാം സ്ഥലങ്ങൾ എന്ന പൊതുവർഗ്ഗം നല്ലതായിരുന്നു. ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും .... ഗ്രാമങ്ങളുടെയും മാതാവായ ഒരു വർഗ്ഗം. --Vssun (സംവാദം) 17:16, 2 ഫെബ്രുവരി 2013 (UTC)
ഇൻഫോബോക്സ്
തിരുത്തുക- ഇവിടെ ഇൻഫോബോക്സ് കാണാനില്ല. ഒന്നു നോക്കാമോ ?? ബിപിൻ (സംവാദം) 03:14, 3 ഫെബ്രുവരി 2013 (UTC)
ശരിയാക്കി. --Vssun (സംവാദം) 03:33, 4 ഫെബ്രുവരി 2013 (UTC)
ടൈപ്പിങ്ങ്
തിരുത്തുകവിക്കിയിലെ ഇൻ ബിൽട്ട് റ്റൈപ്പിങ്ങ് ടൂൾ വേർഡ് പോലുള്ള ആപ്പ്ലിക്കേഷനുകളിൽ ഉപയോഗിക്കാൻ പാകത്തിൽ ലഭ്യമാണോ?Chandrapaadam (സംവാദം) 07:36, 4 ഫെബ്രുവരി 2013 (UTC)
- കീമാജിക്ക്, വിക്കിയിലെ ടൈപ്പിങ് ടൂൾ പോലെയുള്ള ഇൻപുട്ട് മെത്തേഡാണ്. ഇൻസ്റ്റോൾ ചെയ്ത് ഉപയോഗിച്ചുനോക്കൂ. --Vssun (സംവാദം) 08:19, 4 ഫെബ്രുവരി 2013 (UTC)
Sgnwiki
തിരുത്തുകSgnwiki (സംവാദം) 14:15, 4 ഫെബ്രുവരി 2013 (UTC)ഞാൻ കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം) എന്ന പേജിന് ചില മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചു, പഞ്ചായത്തിന്റെ ചരിത്രം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്സിറ്റിൽ നിന്നും അതേപടി പകർത്തി. ഇതനുവദനീയമല്ലേ? റെഫറൻസ് കൊടുത്തിട്ടും ഡിലീറ്റ് ചെയ്തു . ....?
കൂടാതെ ഞാൻ തന്നെ എടുത്ത ഒരു ചിത്രം ഈ പേജിൽ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ അതും വിജയിച്ചില്ല. (NB: ആ ചിത്രം ഞാൻ ഫേസ്ബുകിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് )
ഒരു വ്യക്തമായ വിശദീകരണം പ്രതീക്ഷിക്കുന്നു Sgnwiki Sgnwiki (സംവാദം) 14:15, 4 ഫെബ്രുവരി 2013 (UTC)
- തദ്ദേശസ്വയംഭരണവകുപ്പിന്റെ വെബ്സൈറ്റ് പകർപ്പവകാശസംരക്ഷിതമാണ്. അവിടെനിന്നുമുള്ള പകർപ്പ് വിക്കിപീഡിയയിൽ അനുവദനീയമല്ല. അവിടെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി, സ്വന്തംവാക്കുകളിൽ ലേഖനം എഴുതാവുന്നതാണ്. അവലംബമായി ആ സൈറ്റ് നൽകാവുന്നതുമാണ്.
- ചിത്രങ്ങൾ ലേഖനങ്ങളിൽ ഉപയോഗിക്കണമെങ്കിൽ അവ വിക്കിപീഡിയയിലോ വിക്കിമീഡിയ കോമൺസിലോ അപ്ലോഡ് ചെയ്യണം. വിവരങ്ങൾക്ക് വിക്കിപീഡിയ:അപ്ലോഡ് എന്ന താൾ കാണുക.
- കൂടുതൽ വിവരങ്ങളാവശ്യമുണ്ടെങ്കിലോ എന്തെങ്കിലും സംശയമുണ്ടെങ്കിലോ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സംവാദം) 17:13, 4 ഫെബ്രുവരി 2013 (UTC)
ടൈപ്പിങ്ങ്
തിരുത്തുകകീ മാൻ ഇൻസ്റ്റാൾ ചെythu; ശരിയായി. നന്ദി.Chandrapaadam (സംവാദം) 04:51, 5 ഫെബ്രുവരി 2013 (UTC)
സംവാദം:സി/2011 എൽ4
തിരുത്തുകസംവാദം:സി/2011 എൽ4 , അവിടെ "സംവാദം:സി" യിലേക്ക് ഒരു ലിങ്ക് വന്നിരിക്കുന്നു. അതായത് "സി" യുടെ ഉപതാളായാണ് "സി/2011 എൽ4" വന്നിരിക്കുന്നത് , ഇംഗ്ലീഷ് വിക്കിയിലും ഇത് കാണാം. -- Raghith 06:19, 7 ഫെബ്രുവരി 2013 (UTC)
/ എന്നത് ഉപതാളുകൾക്കായി ഉപയോഗിക്കുന്ന സൂചകമാണ്. നിലവിൽ അത് സിയുടെ ഉപതാൾ തന്നെയാണ്. ഒന്നുകിൽ അങ്ങനെത്തന്നെ നിൽക്കട്ടെ എന്നുവക്കുക, അല്ലെങ്കിൽ തലക്കെട്ട് മറ്റെന്തെങ്കിലുമാക്കി മാറ്റാം (/ നുപകരം - ഉപയോഗിച്ചോ മറ്റോ).--Vssun (സംവാദം) 06:45, 7 ഫെബ്രുവരി 2013 (UTC)
- ലേഖനത്താളുകൾ ഉപതാളുകളായി കണക്കാക്കപ്പെടുന്നില്ലല്ലോ, സംവാദത്താളുകൾക്കല്ലേ പ്രശ്നമുള്ളൂ. അതിനാൽ തലക്കെട്ട് മാറ്റേണ്ടതില്ലെന്ന് കരുതുന്നു. ഉപതാളുകളല്ലാതെ / ഉള്ള തലക്കെട്ടുള്ളതിനാൽ ഉപതാളാണെന്ന് സോഫ്റ്റ്വെയർ തെറ്റിദ്ധരിക്കുന്ന താളുകളുമായി ഡീൽ ചെയ്യാൻ ബഗ്ഗിട്ട് വല്ല വഴിയും കണ്ടുപിടിക്കാനും പറ്റിയേക്കും -- റസിമാൻ ടി വി 06:59, 7 ഫെബ്രുവരി 2013 (UTC)
ഉപതാളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, പ്രധാന നെയിംസ്പേസിലെ ഉപതാളുകൾക്ക് ലിങ്ക് വരുന്നില്ല. എന്നാൽ സംവാദം നെയിംസ്പേസിൽ, പാരന്റ് താൾ ഉണ്ടെങ്കിൽ ലിങ്ക് വരുന്നുണ്ട്. --Vssun (സംവാദം) 07:12, 7 ഫെബ്രുവരി 2013 (UTC) പക്ഷേ ഈ സ്വഭാവം, വിക്കിപീഡിയയിലേ ഉള്ളൂ. ഗ്രന്ഥശാലയിൽ പ്രധാന നെയിംസ്പേസിലെയും ഉപതാളുകളിൽനിന്ന് പാരന്റിലേക്ക് ലിങ്കുണ്ട്. --Vssun (സംവാദം) 07:14, 7 ഫെബ്രുവരി 2013 (UTC)
- പാരന്റ് താൾ ആവശ്യമില്ലെങ്കിൽ ഹൈഡ് ചെയ്യാൻ ഇപ്പോൾ വഴിയൊന്നും ഇല്ലെന്ന് തോന്നുന്നു. ഗ്രന്ഥശാലയിൽ ലേഖനനെയിംസ്പേസിലും ഉപതാളുകൾ ഉണ്ടാവുന്നത് നല്ലതല്ലേ. -- റസിമാൻ ടി വി 07:29, 7 ഫെബ്രുവരി 2013 (UTC)
ഗ്രന്ഥശാലയിൽ അത് ഉപയോഗമുള്ള ലിങ്ക് തന്നെയാണ്. പക്ഷേ ഗ്രന്ഥശാലയിലെ ആ സ്വഭാവം, വിക്കിപീഡിയയിൽ കാണുന്നില്ലെന്നാണ് പറഞ്ഞത്. --Vssun (സംവാദം) 07:37, 7 ഫെബ്രുവരി 2013 (UTC)
--Raveendrankp (സംവാദം) 08:44, 7 ഫെബ്രുവരി 2013 (UTC)
- ഈ അഭിപ്രായം, മുകളിലെ വിഷയവുമായി ബന്ധപ്പെട്ടതാണോ? മുകളിൽ ചർച്ച ചെയ്തത്, ഉപതാളുകളെക്കുറിച്ചാണ് ശീർഷകത്തെക്കുറിച്ചല്ല. --Vssun (സംവാദം) 08:49, 7 ഫെബ്രുവരി 2013 (UTC)
ഇംഗ്ലീഷിൽ ഇപ്പോൾ തന്നെ ഇങ്ങനെ ഒന്ന് നിലവിലുണ്ടല്ലോ -
Sub Heading
തിരുത്തുകParagraph - 1
തിരുത്തുകSub Paragraph - 1(a), Sub Sub Paragraph - 1(aa,1(ab), Sub Sub Sub Paragraph- 1(ba), 1(bb), Sub Sub Sub Sub Paragraph - 1(ca),1(cb) എന്നിങ്ങനെ. അപ്പോൾ C കഴിഞ്ഞാൽ C(a) അല്ലേ വരേണ്ടത് ? ഇവിടെ C/2011, C/2011(a4) എന്നല്ലേ വരിക ? പിന്നെ (എ1) മുതൽ (എ3) വരെയുള്ള നമ്പരുകൾ എവിടെ ? ഇങ്ങനെ എഴുതാനാണ് ഉദ്ദേശിച്ചിരുന്നത്. --Raveendrankp (സംവാദം) 10:33, 7 ഫെബ്രുവരി 2013 (UTC)
വ്യക്തിഹത്യ
തിരുത്തുകഅനൂപനെതിരെയുള്ള സുഗീഷിന്റെ പരാമർശം വ്യക്തിഹത്യയായിത്തന്നെ കണക്കാക്കുന്നു....എങ്ങനെ? വിശദമാക്കാമോ?--സുഗീഷ് (സംവാദം) 17:59, 7 ഫെബ്രുവരി 2013 (UTC)
വ്യക്തിഹത്യ എന്ന് ഞാൻ കണക്കാക്കുന്ന അഭിപ്രായം ഞാൻ വെട്ടിയിട്ടുണ്ട്. അത് ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് അഭിപ്രായം. --Vssun (സംവാദം) 04:40, 8 ഫെബ്രുവരി 2013 (UTC)
- മറുപടിയ്ക്ക് നന്ദി സുനിലേ, --സുഗീഷ് (സംവാദം) 04:44, 8 ഫെബ്രുവരി 2013 (UTC)
കാര്യനിർവാഹകൻ
തിരുത്തുകഇടവേളയ്ക്കു ശേഷം വിക്കിപീഡിയയിൽ സജീവമാകാൻ തീരുമാനിച്ച സ്ഥിതിയ്ക്ക് രാജിവെച്ച കാര്യനിർവാഹകസ്ഥാനം തിരിച്ചു നല്കാൻ ബുദ്ധിമുട്ടുണ്ടോ? --സിദ്ധാർത്ഥൻ (സംവാദം) 03:18, 8 ഫെബ്രുവരി 2013 (UTC)
- ഒരു ബുദ്ധിമുട്ടുമില്ല. ഇവിടെ സന്ദേശമിട്ടതിന് വളരെ നന്ദി. വീണ്ടും സജീവമാകുമ്പോൾ ഇത്തരത്തിൽ ഏതെങ്കിലും ബ്യൂറോക്രാറ്റിന്റെ സംവാദത്താളിൽ പറഞ്ഞ് ഫ്ലാഗ് തിരികെവാങ്ങുക എന്നതാണ് കീഴ്വഴക്കം. സിസോപ്പ് ഫ്ലാഗ് പുനഃസ്ഥാപിച്ചിട്ടുണ്ട്. വിക്കിപീഡിയയിൽ കാര്യനിർവാഹകസ്ഥാനത്ത് വീണ്ടും പ്രവർത്തിക്കാൻ തീരുമാനിച്ചതിന് ആശംസകൾ. --Vssun (സംവാദം) 04:39, 8 ഫെബ്രുവരി 2013 (UTC)
- നന്ദി. --സിദ്ധാർത്ഥൻ (സംവാദം) 04:43, 8 ഫെബ്രുവരി 2013 (UTC)
ബ്രഹ്മചര്യം
തിരുത്തുകപ്രിയ സുനിൽ, ബ്രഹ്മചര്യം എന്ന താൾ തുടങ്ങാൻ ശ്രമിച്ചപ്പോൾ പണ്ട് താങ്കൾ ഇതിനെ മറ്റൊരു താളിലേക്ക് ലയിപ്പ്പിച്ചു എന്ന് മായ്ക്കൽ രേഖയിൽ കണ്ടു. എങ്ങനെയാണ് ഇത് ഏതു താളിലേക്കാണ് ലയിപ്പിച്ചത് തുടങ്ങിയ വിവരങ്ങൾ കിട്ടുക? പുതിയ ഒരു ലേഖനം തുടങ്ങുന്നതിനു വിരോധമുണ്ടോ? കുറച്ചു വിവരങ്ങൾ ചേർക്കാൻ ശ്രമിക്കാം. അഭിപ്രായം അറിയിക്കൂ. --പ്രശാന്ത് ആർ (സംവാദം) 18:23, 9 ഫെബ്രുവരി 2013 (UTC)
- യോഗാഭ്യാസം#ബ്രഹ്മചര്യം - ഇവിടെയുള്ള വിവരങ്ങളാണ് അന്ന് ആ താളിൽ ഉണ്ടായിരുന്നത്. ബ്രഹ്മചര്യത്തെക്കുറിച്ച് വിശദീകരിക്കുന്ന താൾ ആരംഭിക്കാനുദ്ദേശിക്കുന്നെങ്കിൽ ധൈര്യമായി തുടങ്ങൂ. --Vssun (സംവാദം) 18:43, 9 ഫെബ്രുവരി 2013 (UTC)
- നന്ദി, എഴുതാൻ തുടങ്ങാം!! --പ്രശാന്ത് ആർ (സംവാദം) 18:51, 9 ഫെബ്രുവരി 2013 (UTC)
ആറന്മുള വിമാനത്താവളം
തിരുത്തുകആറന്മുള വിമാനത്താവളം ഇതൊരു വ്യക്തിവിചാരങ്ങൾ അല്ലെ?. -- Raghith 09:24, 12 ഫെബ്രുവരി 2013 (UTC)
- ആ ഭാഗം ഒഴിവാക്കി. മുൻപുണ്ടായ വിവരങ്ങളിൽ ഉൾക്കൊള്ളിക്കാനുള്ളത് വല്ലതുമുണ്ടെങ്കിൽ ചേർക്കുക. --Vssun (സംവാദം) 06:02, 13 ഫെബ്രുവരി 2013 (UTC)
ഞാനെന്താ ചെയ്യേണ്ടേ?
തിരുത്തുകഒരു ലേഖനം തുടങ്ങാൻ ഞാൻ എന്താ ചെയ്യേണ്ടേ? ഇതിന്റെ വികി കോഡ് എവിടുന്നു കിട്ടും. ഒന്ന് ഹെല്പെടെ
Jadeertk (സംവാദം) 11:09, 12 ഫെബ്രുവരി 2013 (UTC)
- ഞാൻ വല്യ പുലിയൊന്നും അല്ല എന്നാലും എനിക്കറിയുന്നത് ഞാൻ പറയാം . താങ്കൾ ആദ്യം തുടങ്ങാൻ ഉദ്യേശിക്കുന്ന ലേഖനം തിരഞ്ഞു നോക്കുക അപ്പോൾ അത് ഇല്ലാത്ത ലേഖനം ആണെങ്കിൽ ഉണ്ടാക്കാനുള്ള ഒരു ലിങ്കും കിട്ടും . പിന്നെ വിക്കി കോഡ് എന്ന് വെച്ചാൽ എന്താ ഉദ്ധ്യേശിച്ചത് എനിക്ക് സോഫ്റ്റ്‌വെയർ സംബന്ധമായ അറിവൊന്നും ഇല്ലെങ്കിലും അത് എഴുതുവാനുള്ള ഭാഷയാണ് ഉദ്ധേശിക്കുന്നത് എന്ന് തോനുന്നു . അതിനു വല്ല്യ കൊഡോന്നുംവേണ്ട അതിലുള്ള ഓപ്ഷൻ ഉപയോഗിച്ചങ്ങിനെ എഴുതിയാൽ മതി . Vjjoshy (സംവാദം) 10:54, 27 ഫെബ്രുവരി 2013 (UTC)
എന്താണ് ഫലകം
തിരുത്തുകഎന്താണ് ഫലകം പേജ്? എങ്ങനെ ആണ് പുതിയത് തുടങ്ങുക? സഹായിക്കാമോ? ജദീർ നന്തി (സംവാദം) 17:08, 13 ഫെബ്രുവരി 2013 (UTC)
- സഹായം:ഫലകം എന്ന താൾ കാണുക. കൂടുതൽ വിവരങ്ങളാവശ്യമെങ്കിൽ ദയവായി ചോദിക്കുക. --Vssun (സംവാദം) 18:07, 13 ഫെബ്രുവരി 2013 (UTC)
ഇന്റർവിക്കി ലിങ്ക്
തിരുത്തുകഇതുപോലെ (ചുവപ്പു മാർക്ക്) മലയാളത്തിൽ നിലവിലില്ലല്ലോ അല്ലേ?--റോജി പാലാ (സംവാദം) 11:56, 17 ഫെബ്രുവരി 2013 (UTC)
- ഇതിനെക്കുറിച്ചൊരു ചർച്ച മെയിലിങ് ലിസ്റ്റിൽ ഇട്ടിട്ടുണ്ടായിരുന്നു. വിക്കിഡേറ്റയുടെ ഐ.ആർ.സി. ചാനലിൽ അന്വേഷിച്ചപ്പോൾ ഈ സൗകര്യം എല്ലാ വിക്കിപീഡിയകളിലും മാർച്ച് 6-ന് ഡിപ്ലോയ് ചെയ്യും എന്നാണ് അറിയാൻ കഴിഞ്ഞത്. --Vssun (സംവാദം) 12:12, 17 ഫെബ്രുവരി 2013 (UTC)
- ഇന്റർവിക്കി കണ്ണികൾ ഇനി മുതൽ ബോട്ടുകൾ ചേർക്കരുത് എന്ന് ഒരു സന്ദേശം വന്നതായി കണ്ടിരുന്നു. ഈ സംവിധാനം വരുന്നതോടുകൂടി മലയാളം വിക്കിപീഡിയയിൽ ഓടുന്ന ബോട്ടുകളെയും നിയന്ത്രിക്കേണ്ടി വരില്ലേ? --സിദ്ധാർത്ഥൻ (സംവാദം) 14:07, 17 ഫെബ്രുവരി 2013 (UTC)
ഇന്റർവിക്കിക്ക് മാത്രമായി ഇനി ബോട്ടിന് ഫ്ലാഗ് കൊടുക്കേണ്ടിവരില്ല. ഇന്റർവിക്കിക്ക് വേണ്ടി മാത്രമായി ഉപയോഗിക്കുന്ന/അനുമതി നൽകിയ ബോട്ടുകൾക്ക് മറ്റ് ആക്റ്റിവിറ്റി ഇല്ലെങ്കിൽ ബ്ലോക്ക് ചെയ്യാവുന്നതാണ്. --Vssun (സംവാദം) 15:29, 17 ഫെബ്രുവരി 2013 (UTC)
ഫലകം:Infobox mountain
തിരുത്തുകഫലകം:Infobox mountain എന്ന ഫലകം നിലവിലുണ്ട്. ഫലകം:Infobox Mountain ഈ ഫലകം മായ്ക്കട്ടെ? -- Raghith 10:16, 18 ഫെബ്രുവരി 2013 (UTC)
- തിരിച്ചുവിട്ടാൽ മതി. അങ്ങനെ ചെയ്തു. ചില താളുകളിൽ മുൻപെ പ്രശ്നമുണ്ട്. ശരിയാക്കണം--റോജി പാലാ (സംവാദം) 10:28, 18 ഫെബ്രുവരി 2013 (UTC)
- അവിടെയെത്തിയത് നംഗപർവ്വതം എന്ന താൾ തിരുത്താൻ പോയപ്പോഴാണ്, അവിടെ ഇൻഫോബോക്സിൽ നിറയെ എറർ, ഫലകം:Infobox map ഇതിലായിരിക്കണം. -- Raghith 10:41, 18 ഫെബ്രുവരി 2013 (UTC)
@ റോജി. --Vssun (സംവാദം) 11:54, 18 ഫെബ്രുവരി 2013 (UTC)
- എന്നാലും എന്തോ പ്രശ്നമുണ്ട്. ഇതിൽ താഴെ ചുവപ്പു ഫലക കണ്ണി (Location map image ) കണ്ടോ? ഇംഗ്ലീഷിൽ അതു നിലവിലില്ല.--റോജി പാലാ (സംവാദം) 11:57, 18 ഫെബ്രുവരി 2013 (UTC)
ഒപ്പിലെ കണ്ണി
തിരുത്തുക--Travancorehistory 11:08, 23 ഫെബ്രുവരി 2013 (UTC) ഇത്തരം ടെക്സ്റ്റ് ഒഴിവാക്കി നിർബന്ധമായും ലിങ്ക് പ്രവർത്തന നിരതമാക്കാൻ എന്താ വഴി?--റോജി പാലാ (സംവാദം) 12:40, 23 ഫെബ്രുവരി 2013 (UTC)
- നിലവിൽ അങ്ങനെ വഴിയൊന്നുമുള്ളതായി അറിയില്ല. --Vssun (സംവാദം) 12:44, 23 ഫെബ്രുവരി 2013 (UTC)
- അത് ഉപയോക്താവിന്റെ ഇഷ്ടമല്ലേ. ക്രമീകരണങ്ങളിൽ കണ്ണി ചേർക്കാതെ ഒപ്പുചേർക്കാനുള്ള ഓപ്ഷൻ മീഡിയവിക്കി സോഫ്റ്റ്‌വെയർ നല്കുന്നുണ്ടല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 13:42, 23 ഫെബ്രുവരി 2013 (UTC)
- കണ്ണി ചേർക്കാതെ ഒപ്പുചേർക്കാനുള്ള ഓപ്ഷൻ മീഡിയവിക്കി സോഫ്റ്റ്‌വെയർ നല്കുന്നുണ്ട്. കണ്ണി ഉള്ളതാണ് എല്ലാവർക്കും സൗകര്യപ്രദം. അതിനായി സാങ്കേതികമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നതാണ് ചോദ്യം? ആ ഇഷ്ടം മറ്റുള്ളവർക്ക് ഉപകാരമാകുന്ന രീതിയിൽ വന്നാൽ നന്നായിരിക്കും.--റോജി പാലാ (സംവാദം) 13:46, 23 ഫെബ്രുവരി 2013 (UTC)
- കണ്ണി ചേർക്കാതിരിക്കാനുള്ള ഓപ്ഷനല്ല, കണ്ണി സ്വയം ചേർക്കാനുള്ള ഓപ്ഷനാണത്. എന്റെ ഒപ്പുപോലെയുള്ളവ ആ ഓപ്ഷനില്ലാതെ ഉണ്ടാക്കാൻ പറ്റില്ല. അതിനാൽ കണ്ണി ഇല്ലാതെ ഒപ്പിടുന്നവരോട് വ്യക്തിപരമായി തിരുത്താനാവശ്യപ്പെടുകയാണ് വേണ്ടത് -- റസിമാൻ ടി വി 14:55, 23 ഫെബ്രുവരി 2013 (UTC)
- കണ്ണി ചേർക്കാതെ ഒപ്പുചേർക്കാനുള്ള ഓപ്ഷൻ മീഡിയവിക്കി സോഫ്റ്റ്‌വെയർ നല്കുന്നുണ്ട്. കണ്ണി ഉള്ളതാണ് എല്ലാവർക്കും സൗകര്യപ്രദം. അതിനായി സാങ്കേതികമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നതാണ് ചോദ്യം? ആ ഇഷ്ടം മറ്റുള്ളവർക്ക് ഉപകാരമാകുന്ന രീതിയിൽ വന്നാൽ നന്നായിരിക്കും.--റോജി പാലാ (സംവാദം) 13:46, 23 ഫെബ്രുവരി 2013 (UTC)
- അത് ഉപയോക്താവിന്റെ ഇഷ്ടമല്ലേ. ക്രമീകരണങ്ങളിൽ കണ്ണി ചേർക്കാതെ ഒപ്പുചേർക്കാനുള്ള ഓപ്ഷൻ മീഡിയവിക്കി സോഫ്റ്റ്‌വെയർ നല്കുന്നുണ്ടല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 13:42, 23 ഫെബ്രുവരി 2013 (UTC)
Joshyvj/Vjjoshy
തിരുത്തുകഇതിലുള്ള രണ്ട് ഉപയോക്താവും ഒന്നു തന്നെയല്ലേ?.--റോജി പാലാ (സംവാദം) 08:06, 26 ഫെബ്രുവരി 2013 (UTC)
- റെയിൽവേ ബ്രദേഴ്സ്, മോഹനൻ വൈദ്യർ എന്നീ താളുകളുടെ തിരുത്തലുകൾ സാമ്യമുള്ളവയായിരുന്നു. --സിദ്ധാർത്ഥൻ (സംവാദം) 08:19, 26 ഫെബ്രുവരി 2013 (UTC)
ഒരാളുടേതാണെങ്കിൽക്കൂടി, രണ്ട് ഉപയോക്തൃനാമം ഉപയോകിക്കുന്നതിൽ തെറ്റില്ലല്ലോ. --Vssun (സംവാദം) 09:19, 26 ഫെബ്രുവരി 2013 (UTC)
- തെറ്റല്ലെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ഉപയോക്താവിന് അബദ്ധമായി സംഭവിച്ചതാണെങ്കിൽ ശരിയായവിധത്തിൽ പറഞ്ഞുമനസിലാക്കാൻ ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂ. (ഒറ്റ ഉപയോക്തൃനാമത്തിൽ നിന്നു തിരുത്തുമ്പോഴുള്ള ഗുണങ്ങൾ.....)--റോജി പാലാ (സംവാദം) 12:15, 26 ഫെബ്രുവരി 2013 (UTC)
അതിൽക്കുഴപ്പമൊന്നുമില്ല. റോജിക്ക് അയാളോടത് വിശദീകരിക്കാവുന്നതാണ്. പക്ഷേ രണ്ട് അംഗത്വങ്ങളിൽനിന്നുള്ള സംഭാവനകൾ ലയിപ്പിക്കാൻ പറ്റില്ല എന്ന കാര്യം ഓർമ്മിക്കുക :) --Vssun (സംവാദം) 02:09, 27 ഫെബ്രുവരി 2013 (UTC)--Vssun (സംവാദം) 02:09, 27 ഫെബ്രുവരി 2013 (UTC)
ഫലകം:Todo
തിരുത്തുകമോഹനൻ വൈദ്യർ എന്ന ലേഖനത്തിൽ ഫലകം:Todo ഉണ്ടായതിനാലാവണം; "ഫലകം:Opentask", "വിക്കിപീഡിയ:ചെയ്യേണ്ട കാര്യങ്ങൾ" എന്നീ താളുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മറ്റൊന്ന് , ഇതേ ലേഖനത്തിൽ ഉ:Joshyvj ഉ:Vjjoshy എന്നിവർ തിരുത്തലുകൾ നടത്തിയതായി കാണുന്നു.-- Raghith 11:04, 27 ഫെബ്രുവരി 2013 (UTC)
- ക്ഷമിക്കണം , മുകളിലെ സംവാദം ശ്രദ്ധിച്ചിരുന്നില്ല, ഉപയോക്താവിന്റെ സംവാദം:Vjjoshy#ഉപയോക്താവ്:Joshyvj ഇവിടെ ചോദിച്ചപ്പോൾ രണ്ടാമത്തെ അംഗത്വം തന്റേതല്ലെന്നാണ് അദ്ധേഹം പറഞ്ഞത്. -- Raghith 11:14, 27 ഫെബ്രുവരി 2013 (UTC)
- പ്രസ്തുതഫലകം, ഇംഗ്ലീഷ്‌വിക്കിയിൽ ഒരു പദ്ധതിതാളിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. ഇവിടെയും അത്തരത്തിൽ ആ ലിങ്ക് മാറ്റി. {{Opentask}} ഇനി ഉപയോഗമില്ല. നീക്കം ചെയ്യാമെന്ന് കരുതുന്നു. --Vssun (സംവാദം) 17:15, 27 ഫെബ്രുവരി 2013 (UTC)
ഫലകം നീക്കം ചെയ്തു. --Vssun (സംവാദം) 12:05, 9 മാർച്ച് 2013 (UTC)
മലയാളത്തിൽ തലക്കെട്ട്
തിരുത്തുകBaotianmansaurus , Banji ഇവ രണ്ടിലും ഉച്ചാരണം സംശയം ഉള്ളത് കൊണ്ടാണ് മലയാളത്തിൽ തലക്കെട്ട് ആകാതെ ഇരുന്നത് , ഇപ്പോൾ ഉള്ള മലയാളം തർജമ്മ ശരിയാണോ എന്ന് ഉറപ്പില്ല , സുനിൽ ഒന്ന് നോക്കണം , കഴിയുമെങ്കിൽ ഇവിടെ ഏഷ്യൻ ദിനോസറുകളുടെ പട്ടിക ബാക്കി ഉള്ള പേരുകൾ മലയാളത്തിൽ ആക്കിയാൽ വളരെ ഉപകാരം ആയിരുന്നു - Irvin Calicut....ഇർവിനോട് പറയു 08:40, 28 ഫെബ്രുവരി 2013 (UTC)
- രണ്ടിന്റെയും സംവാദത്തിൽ അഭിപ്രായം ഇട്ടിട്ടുണ്ട്. പട്ടിക ഇടക്കിടെ ശ്രദ്ധിക്കാറുണ്ട്. ആഞ്ഞുപിടിക്കാം 30,000 പടിക്കൽ നിൽക്കുയല്ലേ :) --Vssun (സംവാദം) 18:18, 28 ഫെബ്രുവരി 2013 (UTC)
- നന്ദി ചെങ്ങാതി , പട്ടിക സമയം കിട്ടുപ്പോൾ പുതുക്കു , 30,000 വേണ്ടി ആഞ്ഞുപിടി തുടങ്ങി കഴിഞ്ഞു - Irvin Calicut....ഇർവിനോട് പറയു 08:28, 6 മാർച്ച് 2013 (UTC)
അപ്‌ലോഡ് വിക്കിപീഡിയകളിൽ
തിരുത്തുകവിക്കിപീഡിയകളിൽ പ്രമാണങ്ങൾ പ്രത്യേകം പ്രത്യേകം അപ്‌ലോഡ് ചെയ്യണോ? അതായത് ഉദാ: ഈ പ്രമാണം ഒന്ൻ നോക്കുക. ഇത് ഞാൻ അപ്‌ലോഡ് ചെയ്തതാണ്. ഇനി ഇത് en:Wikipediaയിൽ ഉപയോഗിക്കണമെങ്കിൽ en:Wikipediaയിൽ പ്രത്യേകം അപ്‌ലോഡ് ചെയ്യണോ? (രണ്ടും രണ്ടു സെർവർ ആണല്ലോ...) കോമ്മൺസിൽ ഒറ്റ തവണ മതിയയായിരിക്കും അല്ലെ? --♥Aswini (സംവാദം) 07:58, 9 മാർച്ച് 2013 (UTC)
- കോമൺസിൽ അപ്ലോഡ് ചെയ്താൽ എവിടെയും ഉപയോഗിക്കാം. പക്ഷേ ഇത്തരത്തിലുള്ള സ്വതന്ത്രമല്ലാത്ത ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യാനാകില്ല. അതുകൊണ്ട്, രണ്ടു വിക്കികളിലും (മലയാളത്തിലും ഇംഗ്ലീഷിലും) പ്രത്യേകം പ്രത്യേകം അപ്ലോഡ് ചെയ്യണം. --Vssun (സംവാദം) 08:00, 9 മാർച്ച് 2013 (UTC)
നന്ദി. പിന്നെ ഫലകം:Opentask ഫലകത്തിൽ "പക്ഷെ ആർക്കൊക്കെയോ ഇത് ഇഷ്ടപ്പെടുന്നില്ല എന്ന് തോനുന്നു" ഈ വാക്യം വിക്കിപീഡിയക്ക് ചേർന്നതല്ല... ur comment plz? --♥Aswini (സംവാദം) 08:05, 9 മാർച്ച് 2013 (UTC)
- ആ ഫലകം ഉപയോഗമില്ലാത്തതാണ്. അത് നീക്കം ചെയ്തു. --Vssun (സംവാദം) 12:06, 9 മാർച്ച് 2013 (UTC)
പ്രധാനതാൾ - അന്തർവിക്കി
തിരുത്തുകപ്രധാനതാളിലെ അന്തർവിക്കി കണ്ണികൾക്ക് ആകെ നീളമാണല്ലോ? പേജ് താഴേക്കു നീണ്ടു കിടക്കുന്നു. കുറയ്ക്കാനെന്താ വഴി. മുൻപ് ഇത്രയും ഉണ്ടായിരുന്നോ?--റോജി പാലാ (സംവാദം) 12:48, 9 മാർച്ച് 2013 (UTC)
- വിക്കിഡേറ്റയിൽ നിന്ന് വരുന്നതായിരിക്കണം. ഏതോ മാജിക് വേഡ് ഉപയോഗിച്ച് അത് ഒഴിവാക്കാം. നോക്കട്ടെ. --Vssun (സംവാദം) 12:51, 9 മാർച്ച് 2013 (UTC)
- ശരിയാക്കി. --Vssun (സംവാദം) 12:57, 9 മാർച്ച് 2013 (UTC)
- നന്ദി. എവിടാ ചെയ്തേ. ഇവിടെയാണോ?--റോജി പാലാ (സംവാദം) 13:05, 9 മാർച്ച് 2013 (UTC)
- കണ്ടു.--റോജി പാലാ (സംവാദം) 13:08, 9 മാർച്ച് 2013 (UTC)
- ശരിയാക്കി. --Vssun (സംവാദം) 12:57, 9 മാർച്ച് 2013 (UTC)
ഫലകം സമർപ്പിക്കാൻ
തിരുത്തുകഞാൻ രണ്ടു ഫലകങ്ങൾ ഉണ്ടാക്കിട്ടുണ്ട്. അതിനെ കുറിച്ച് സംശയങ്ങളും.....
|
- ഫലകങ്ങളെക്കുറിച്ചുള്ള സഹായത്താൾ നോക്കുക. ഫലകം:xyz എന്ന താളുണ്ടാക്കിയാൽ xyz എന്ന ഫലകമായി. അതായത് സമർപ്പിക്കാൻ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട താളിന് പേരുകൊടുക്കുമ്പോൾ ഫലകം: എന്ന് പേരിന്റെ തുടക്കം ഉണ്ടായാൽ മതി. ധൈര്യമായി ഫലകങ്ങൾ സൃഷ്ടിക്കുക. ഇനി പരീക്ഷിച്ചുനോക്കിയതിനുശേഷമേ ഫലകം നെയിംസ്പേസിലേക്ക് മാറ്റൂ എന്നുണ്ടെങ്കിൽ ഉപയോക്താവ്:AswiniKP/xyz എന്ന താളിൽ ഫലകം നിർമ്മിക്കുക. ഇത്തരത്തിൽ സൃഷ്ടിക്കുന്ന ഫലകങ്ങളെ പരീക്ഷിക്കാൻ {{ഉപയോക്താവ്:AswiniKP/xyz}} എന്നുപയോഗിച്ചാൽ മതി. പരീക്ഷിച്ച് തൃപ്തിപ്പെട്ടതിനുശേഷം ഫലകം:xyz എന്ന് തലക്കെട്ട് മാറ്റുക.
- പാഴ്സർ ഫങ്ഷനുകളുടെ കാര്യത്തിൽ എനിക്ക് മുറിവൈദ്യം മാത്രമേ വശമുള്ളൂ. താളുണ്ടാക്കിയതിനുശേഷം അതിൽ എന്ത് ഫങ്ഷണാലിറ്റിയാണ് പാഴ്സർ ഫങ്ഷനുകളുപയോഗിച്ച് കൊണ്ടുവരേണ്ടതെന്ന് പറയൂ. ശരിയാക്കിത്തരാൻ ശ്രമിക്കാം. --Vssun (സംവാദം) 11:17, 11 മാർച്ച് 2013 (UTC)
ഐതിഹ്യം സംബന്ധിച്ച നയരൂപീകരണ ചർച്ച
തിരുത്തുകചലച്ചിത്രത്തിന്റെയും മറ്റും താളുകളിൽ രസം കൊല്ലി എന്ന ഫലകം വേണ്ട എന്നും കഥാസംഗ്രഹം എന്ന തലക്കെട്ടിനു താഴെ കഥ ചേർക്കുന്നതാവും നല്ലത് എന്നുമല്ലേ തീരുമാനമെടുത്തത്. അത് ഐതീഹ്യത്തിന് ബാധകമാകുമോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്.
ഈ ലേഖനത്തിന്റെ ഉള്ളടക്കം ഐതിഹ്യത്തെയോ കൽപ്പിതകഥയെയോ സംബന്ധിച്ചുള്ളതാണ്. താളിലെ ഉള്ളടക്കത്തിന് ചരിത്രപരമോ ശാസ്ത്രീയമോ ആയ തെളിവുകൾ ഈ ഉണ്ടാകണമെന്നില്ല ദയവായി ഇത്തരമൊരു വിശ്വാസമോ കഥയോ നിലവിലുണ്ട് എന്ന് തെളിയിക്കാനാവശ്യമായ അവലംബങ്ങൾ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നും ചേർത്ത് ലേഖനം മെച്ചപ്പെടുത്തുവാൻ സഹായിക്കുക. അവലംബമില്ലാത്ത ഉള്ളടക്കം ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.
ഇതാണ് ഫലകത്തിലെ ഇപ്പോഴുള്ള സന്ദേശം. ഒന്നു ശരിയാക്കാൻ നോക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 12:53, 18 മാർച്ച് 2013 (UTC)
- അഭിപ്രായം പഞ്ചായത്തിലിട്ടിട്ടുണ്ട്. --Vssun (സംവാദം) 13:44, 18 മാർച്ച് 2013 (UTC)
ന്യയോപയോഗചിത്രങ്ങൾ
തിരുത്തുകപ്രസ്തുത ചിത്രങ്ങളുടെ പകർപ്പവകാശം നൽകിയിരിക്കുന്നിടത്ത് "ഈ പ്രമാണം പകർപ്പവകാശമുള്ളതും ഉപയോഗാനുമതി ഇല്ലാത്തതുമാണ്. വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത ഉള്ളടക്കം എന്ന താളിൽ നൽകിയിരിക്കുന്ന യോഗ്യമായ വിഭാഗങ്ങളിലൊന്നും ഈ പ്രമാണം ഉൾപ്പെടുന്നില്ല. എങ്കിലും, "പട്ടം താണുപിള്ള" and "കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക" എന്നി ലേഖനങ്ങളിൽ" ഉപയോഗിക്കാം എന്നു കാണുന്നുണ്ടല്ലോ. മേൽപ്പറഞ്ഞതിൽ രണ്ടാമത്തെ ലേഖനത്തിലാണ് ഞാൻ ഈ ചിത്രം ചേർത്തത്. Jose Arukatty (സംവാദം) 14:01, 18 മാർച്ച് 2013 (UTC)
നിഷ്പക്ഷത
തിരുത്തുകസന്തുലിതാവസ്ഥയെക്കുറിച്ച് വിക്കിപീഡിയയിലെ കാഴ്ചപ്പാടുകളിലെ വൈകല്യം ഇവിടെ നമ്മളറിയാതെ പുറത്തുവരുന്നുണ്ട്. ഇത് യാദൃശ്ചികമായിമാത്രം നിരീക്ഷിക്കപ്പെടുന്നതാണ്. പൂർണ്ണമായും ഭരണകൂടാനുകൂലമായി, വലതുപക്ഷത്തെക്കുറച്ച്, കോൺഗ്രസ്സിനെക്കുറിച്ച് മാത്രം എഴുതുന്നവയാണ് നമ്മുടെ ലേഖനങ്ങളിൽ മിക്കവയെങ്കിലും അവയിൽ ഒരു അസന്തുലിതാവസ്ഥയും ഒരിക്കലും നമുക്ക് കാണാൻ കഴിയില്ല. അതൊക്കെ സ്വാഭാവിക ലേഖനങ്ങളായി കണക്കാക്കപ്പെട്ടുപോരും. അവിടെ പക്ഷേ ആരെങ്കിലും ഭരണകൂടവിരുദ്ധ നിലമാപടെടുത്താൽ, ഇടതുപക്ഷ - മാർക്സിയൻ നിലപാടെട്ത്താൽ, കോൺഗ്രസ്സ് വിരുദ്ധനിലപാടെടുത്താൽ അതിൽ നാം പെട്ടെന്ന് POV കാണും. അവലംബം ചോദിക്കും.
ഇതേ വ്യത്യാസം തന്നെ ഇസ്മാമിനെക്കുറിച്ചുള്ള ലേഖനങ്ങളിലും കാണാം. ലേഖനങ്ങളിൽ മിക്കവയും ഹൈന്ദവനിലപാടുഖളാകുമ്പോൾ അവ അസന്തുലിതമാണെന്ന് ആർക്കം തോന്നില്ല. പക്ഷേ ഇസ്ലാമിനെക്കുറിച്ച് ആരെന്തെഴുതിയാലും നാം POV പുരികംചുളക്കും. നമ്മുടെ ലേഖനങ്ങളെല്ലാം പുരുഷന്മാർ പുരുഷപക്ഷ കാഴ്ചപ്പാടിൽ എഴുതുന്നവയാണ്. ഭാഷയിലും കാഴ്ചപ്പാടിലും നൂറുശതമാനം പക്ഷപാതരപരമായവ. പക്ഷേ അതിലൊന്നും നിഷ്പക്ഷതയുടെ പ്രശ്നംകാണാത്ത നാം, ആരെങ്കിലും സ്ത്രീപക്ഷമായി എഴുതാൻ തുടങ്ങിയാൽ അവിടെ POV യും തെളിവുമൊക്കെയായി ചാടിവീഴും. ഇത് നമ്മുടെ മാത്രം കുഴപ്പമല്ല, ആഗോളവിക്കിപീഡിയയിലുള്ള പ്രശ്നവുമാണ്. വിക്കിപീഡിയയുടെ നിഷ്പക്ഷതയുടെ നിരർത്ഥകതയെ ചോദ്യം ചെയ്യുന്നതുമാണ്. ഇവിടെയാണ് അധികാരരാഷ്ട്രീയം നാമറിയാതെ നമ്മുടെ വിശ്വാസപ്രമാണങ്ങളെയും ചെയ്തികളെയും നിയന്ത്രിക്കുന്നത്. "ഒരു കാലഘട്ടത്തിൽ സ്വാധീനം ചെലുത്തുന്ന ആശയം ആ കലഘട്ടത്തിലെ മേധാവി വർഗ്ഗത്തിന്റേതായിരിക്കും" എന്ന് മാർക്സ് ചുമ്മതല്ല പറഞ്ഞിരിക്കുന്നത്... ഞനും ഈ കുഴപ്പത്തിൽ ചിലപ്പോഴൊക്കെ അറിയാതെ വീണുപോകുന്നത് ഓർത്ത് തന്നത്താനെ ചിരിച്ചുപോകാറുണ്ട്... --Adv.tksujith (സംവാദം) 02:47, 23 മാർച്ച് 2013 (UTC)
മഹർഷി മാർക്സ് പറഞ്ഞതിനോട് എനിക്കും യോജിപ്പാണ്. പക്ഷേ ആരു ഭരിച്ചാലും, അര നൂറ്റാണ്ടിലേറെയായി കേരളസമൂഹത്തിലെ അധീശവർഗ്ഗം ഇടതുപക്ഷം എന്നറിയപ്പെടുന്നവരാണ് എന്നു കൂടി പറഞ്ഞാലേ ചിത്രം പൂർത്തിയാകൂ. മലയാളി ഏതു തെറിയും സഹിക്കും, എന്നാൽ 'വലതുപക്ഷക്കാരൻ', 'പിന്തിരിപ്പൻ' എന്നൊക്കെ വിളിക്കുന്നതു മാത്രം സഹിക്കില്ല. ആ ശകാരപദങ്ങളോടുള്ള പേടി മലയാളം വിക്കിപ്പീടിയയിലും ഉണ്ട്. ചെഗുവേര എന്നോ, കാസ്ട്രോ എന്നോ, ചാവെസ് എന്നോ ഒക്കെ തലക്കെട്ടുകളുമായി പുകഴ്ചയുടെ ലുത്തിനിയകൾ പിറക്കുമ്പോൾ സന്തുലിതമല്ലെന്നു പറയാൻ മനുഷ്യർ പേടിക്കുന്നതിനു കാരണം അതാണ്.
മലയാളം വിക്കിപ്പീടിയയിൽ സ്ത്രീവിരോധമൊന്നും ഞാൻ കണ്ടിട്ടില്ല. പെണ്ണിനെ 'അദ്ദേഹം' എന്നു വിളിക്കരുതെന്നോ ഭാര്യയെ മാറ്റി പങ്കാളിയെ സ്വീകരിക്കരുതെന്നോ ഒക്കെ പറയുന്നത് രുചിബോധത്തിന്റേയും അർത്ഥബോധത്തിന്റേയും പ്രശ്നമാണ്. അതിനോടു വിയോജിക്കാം. പക്ഷേ അതു സ്ത്രീവിരോധമാണെന്നു പറയരുത്. അതുപോലെ പ്രത്യേകിച്ചൊരു ഇസ്ലാം വിരോധവും ഞാൻ കണ്ടിട്ടില്ല. സന്തുലിതമല്ലാത്ത ലേഖനങ്ങൾ എല്ലാ മതങ്ങളേയും സംബന്ധിച്ചുണ്ട്. രാഷ്ട്രീയവും മതപരവുമായ ഐഡിയോളജികളുടെ 'സത്യവിശ്വാസികൾ' എഴുതുന്ന ലേഖനങ്ങൾ അസന്തുലിതമാകുന്നത് സ്വാഭാവികം മാത്രം.ജോർജുകുട്ടി (സംവാദം) 06:50, 23 മാർച്ച് 2013 (UTC)
- മാഷേ, മേൽപ്പറഞ്ഞവയൊന്നും അത്രപെട്ടെന്ന് കാണാൻ കഴിയാത്തവയായതിനാലാണ്, അത്രകണ്ട് അന്തർലീനമായ ഒരു പ്രക്രിയ ആയതിനാലാണ്, അത് താങ്കളിതുവരെ കാണാത്തത്. അവ ഇനിയും ഇനിയും കാണാൻ സാദ്ധ്യതയില്ല :)--Adv.tksujith (സംവാദം) 07:48, 23 മാർച്ച് 2013 (UTC)
അന്തർലീനമായ പ്രക്രിയകൾ കാണാൻ പോന്ന ജ്ഞാനദൃഷ്ടിയുള്ള സുജിത് ഭാഗ്യവാൻ തന്നെ. എന്റെ സ്ഥിതി എത്ര ദയനീയം!!പ്രമാണം:CryBaby.gifജോർജുകുട്ടി (സംവാദം) 08:02, 23 മാർച്ച് 2013 (UTC)
- (: ഈ വിഷയത്തിൽ പഞ്ചായത്തിൽ പറഞ്ഞതിൽക്കൂടുതൽ സ്റ്റോക്കില്ലാത്തതിനാലാണ് ഗ്യാലറിയിലിരിക്കുന്നത്. --Vssun (സംവാദം) 11:24, 23 മാർച്ച് 2013 (UTC)
- ഈ തലക്കെട്ട് നിഷ്പക്ഷത എന്നൊരിക്കലും പറയാൻ സാധിക്കില്ല. പീഡിതർ എന്ന് മനസ്സിൽ രൂഢമൂലമായിട്ടുള്ള ഒരു വിഭാഗത്തിന്റെ പേരിൽ അനുകൂലാഭിപ്രായപ്രകടനം നടത്തുമ്പോൾ തൃപ്തിപ്പെടുത്തുന്ന ഒരു നിശ്ശബ്ദവിപ്ലവപ്രവണത ചിലരിൽ ഉറങ്ങിക്കിടപ്പുണ്ട്. വരേണ്യവർഗ്ഗമെന്നോ ചൂഷകവർഗ്ഗമെന്നോ സമൂഹവും മാധ്യമങ്ങളും ചാർത്തിക്കൊടുക്കുന്ന ഒരു വിഭാഗത്തിനെതിരെ നിലപാടെടുക്കുമ്പോൾ അതുവഴി പീഡിതവർഗ്ഗത്തിനൊപ്പം നിലനില്ക്കുമ്പോൾ സന്തോഷം കണ്ടെത്തുന്നവരാണിവർ. ഇവരുടെ മനസ്സിൽ അന്തർലീനമായ ഒരു വികാരമാണത്. അത് അവർപോലും കാണാതെ പോകുന്നു എന്നതാണ് വാസ്തവം. അത്തരം നിലപാടെടുക്കുന്നതിൽ തെറ്റൊന്നുമില്ല. ധാരാളം ശരിയുണ്ടുതാനും. പക്ഷേ വിക്കിപീഡിയയിൽ ഇത്തരം നിലപാടുകൾ കൊണ്ടുവരുമ്പോൾ അതിനെ സന്ദർഭവശാൽ എതിർക്കുന്നവരെ എതിർപക്ഷത്തേക്ക് കയറ്റിവിടുന്ന നിലപാട് ഒരിക്കലും ആശാസ്യമല്ല. ചില വാക്കുകളുടെ പ്രയോഗം കൊണ്ട് ചിലരൊക്കെ സ്ത്രീവിരുദ്ധരെന്ന് മുദ്രകുത്തപ്പെടുന്നതും വനിതാദിനത്തോടനുബന്ധിച്ചുതന്നെ ഇത്തരം വിക്രിയകൾ നടക്കുന്നുവെന്ന് വിരോധാഭാസമെന്ന നിലയിൽ ചിത്രീകരിക്കുന്നതുമെല്ലാം അവരുടെ മനസ്സിൽ അന്തർലീനമായ ഈയൊരു വികാരം കൊണ്ട് മാത്രമാണ്. ഇവിടെ നമുക്ക് ഓരോ ചർച്ചയെയും അതിന്റെ തലത്തിൽനിന്ന് നോക്കിക്കാണാൻ ശ്രമിക്കാം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കും വിശ്വാസപ്രമാണങ്ങൾക്കും അവധികൊടുക്കാം.--സിദ്ധാർത്ഥൻ (സംവാദം) 03:42, 24 മാർച്ച് 2013 (UTC)
- --Adv.tksujith (സംവാദം) 16:37, 24 മാർച്ച് 2013 (UTC)
Thank you
തിരുത്തുകThank you for notifying me about File:വിവിധ ഇനം കിണ്ടികൾ.JPG. The file has been undeleted. It was my fault for not checking the file history properly --Moogsi (സംവാദം) 03:50, 23 മാർച്ച് 2013 (UTC)
ലേഖന സഹായി
തിരുത്തുകമാഷേ, ഈ കാണുന്ന സംവിധാനം നമ്മൾ ഇവിടെ ചർച്ച ചെയ്തിരുന്നോ ? മലയാളത്തിലും സാദ്ധ്യതയുള്ള സംവിധാനമാണല്ലോ അത്... --Adv.tksujith (സംവാദം) 02:28, 25 മാർച്ച് 2013 (UTC)
- ഇംഗ്ലീഷിലെ വിസാഡ്, നമ്മുടെ കളരിയെ അപേക്ഷിച്ച് സാധാരണ ഉപയോക്താക്കളെ കുഴപ്പിക്കുന്ന ഒന്നായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്. ഇതിനെക്കുറിച്ച് ചർച്ചയൊന്നും നടന്നതായി അറിവില്ല. സുജിത്തിന് അത് ഇവിടെക്കൊണ്ടുവരാൻ താൽപര്യമുണ്ടെങ്കിൽ ധൈര്യമായി ചെയ്യുക. --Vssun (സംവാദം) 12:05, 25 മാർച്ച് 2013 (UTC)
ആൾക്കാർ ഇപ്പോൾ ടെംപ്ലേറ്റുകളുടെ അടിമകളായിക്കൊണ്ടിരിക്കുകയാണല്ലോ... ഒരു തെരഞ്ഞെടുക്കാവുന്നവയിലൊരു സംവിധാനമെന്ന നിലയിൽ അത് നടപ്പിലാക്കുന്നത് ആലോചിക്കാമെന്ന് തോന്നുന്നു... --Adv.tksujith (സംവാദം) 12:15, 25 മാർച്ച് 2013 (UTC) എഴുതാൻ പഠിച്ചു..... Hashmy (സംവാദം)
സഹായാഭ്യർത്ഥന
തിരുത്തുകമലയാളം വിക്കിയിൽ പുതിയതായി എത്തിയതാണ്. ഇവിടെ എന്തെങ്കിലും എന്നാലാവുന്നത് ചെയ്താൽ കൊള്ളാമെന്നുണ്ട്.
ഇംഗ്ലിഷ് വിക്കിയിൽ ഉള്ളതും മലയാളം വിക്കിയിൽ ഇല്ലാത്തതുമായ പേജുകൾ ഭാഷാന്തരണം നടത്തി ഇട്ടാലോ എന്നാലോചനയുണ്ട്. അപോഴാണ് അന്തർഭാഷാകണ്ണികൾ ചേർക്കുന്നതിന്റെ പറ്റി ഒരു റഫറൻസ് കണ്ടത്.
ഈ വിഷയത്തിൽ അല്പം ഗൈഡൻസ് ലഭിച്ചാൽ നന്നായിരുന്നു.— ഈ തിരുത്തൽ നടത്തിയത് Arunelectra (സംവാദം • സംഭാവനകൾ)
- ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതും മലയാളം വിക്കിയിൽ ഇല്ലാത്തതുമായ പേജുകൾ ധൈര്യമായി പരിഭാഷപ്പെടുത്തി മലയാളം വിക്കിപീഡിയയിൽ ചേർക്കാം.
- അന്തർഭാഷാകണ്ണികൾ ചേർക്കുന്നതിന്റെ റെഫറൻസ് - ഇതെന്താണെന്ന് എനിക്ക് മനസിലായില്ല.
- മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ, സംവാദം താളുകളിൽ എഴുതിയതിനുശേഷം ഒപ്പുവക്കാൻ ശ്രദ്ധിക്കുക. --Vssun (സംവാദം) 08:16, 28 മാർച്ച് 2013 (UTC)
ക്ഷമിക്കണം, ഒപ്പുവയ്ക്കാൻ വിട്ടുപോയതാണ് ഈ വിഭാഗത്തെയാണ് ഉദ്ദേശിച്ചത് Arunelectra (സംവാദം) 08:42, 28 മാർച്ച് 2013 (UTC)
- മറ്റു ഭാഷകളിലുള്ള വിക്കിപീഡിയകളിൽ ഈ പട്ടികയിൽ കാണുന്ന ലേഖനങ്ങൾക്ക് തത്തുല്യമായ താളുണ്ടെങ്കിൽ, ആ ലേഖനങ്ങളിൽ അന്തർവിക്കി കണ്ണി ചേർക്കാവുന്നതാണ്. ഏതെങ്കിലും ലേഖനത്തിന് ഇതരഭാഷയിൽ ലേഖനമുണ്ടെന്ന് കാണുന്നുവെങ്കിൽ ഇവിടെപ്പറയുക. എങ്ങനെയാണ് അന്തർവിക്കി ചേർക്കുന്നതെന്ന് വിശദീകരിക്കാം. --Vssun (സംവാദം) 08:52, 28 മാർച്ച് 2013 (UTC)
നന്ദി സുനിലേട്ടാ. അജയ് ബാലചന്ദ്രൻ വിശദീകരിച്ചിരുന്നു അന്തർവിക്കി കണ്ണികൾ ചേർക്കുന്നതെങ്ങനെ എന്ന്. ഒരിക്കൽ കൂടി നന്ദി.
JSON
തിരുത്തുക[JSON] ഇങ്ങനെയൊന്നുള്ളതാണ് --Manuspanicker (സംവാദം) 11:10, 1 ഏപ്രിൽ 2013 (UTC)
ഉപയോക്താവിന്റെ സംവാദം:Umeshpilicode#ബാലസംഘടനകൾ
തിരുത്തുകഇതൊന്നു നോക്കാമോ ?-- Raghith 08:38, 9 ഏപ്രിൽ 2013 (UTC)
ഒരബദ്ധം പറ്റിയോ?
തിരുത്തുക- ഈ താളിലെ തിരുത്ത് ഒന്ന് നോക്കാമോ? എനിക്ക് ഒരബദ്ധം പറ്റിയോ എന്ന് സംശയം. Sorry.. --♥Aswini (സംവാദം) 06:44, 10 ഏപ്രിൽ 2013 (UTC)
നന്ദി. താങ്കളുടെ "ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർ" കണ്ടു. ഹോട്ട്റക്യാറ്റിന്റെ ഓട്ടോ ഫില്ലിൽ അത് കണ്ടില്ല... --♥Aswini (സംവാദം) 06:52, 10 ഏപ്രിൽ 2013 (UTC)
- ബ്രിട്ടീഷ് ഇന്ത്യ എന്നത്, 1857-നു ശേഷമുള്ള സെറ്റപ്പിനെ പറയുന്നതാണ്. വർഗ്ഗത്തിന്റെ കാര്യത്തിൽ അതുകൊണ്ട് 57-നു മുമ്പുള്ളവർക്ക് കമ്പനി സ്പെസിഫൈ ചെയ്യണമെന്ന് വിചാരിച്ചു. 57-നു ശേഷം ഭരണത്തിലിരുന്നവർക്ക് രണ്ടു വർഗ്ഗവും ചേർക്കേണ്ടിവരും. --Vssun (സംവാദം) 06:58, 10 ഏപ്രിൽ 2013 (UTC)
നാൾവഴി മറയ്ക്കലിൽ പ്രശ്നങ്ങൾ
തിരുത്തുകനായർ എന്ന താളിൽ ഉപയോക്താവ്:DP Raja വലിയതോതിൽ നശീകരണപ്രവർത്തനങ്ങൾ വരുത്തിയിട്ടുണ്ടായിരുന്നു. ഇതിനിടെ പുതിയ ഉപയോക്താവ് എന്ന നിലയിൽ ഞാൻ അദ്ദേഹത്തിന്റെ അക്ഷരത്തെറ്റ് തിരുത്തുകയും സംവാദം താളിൽ ഉപദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ POV എഴുത്തും മറ്റും നശീകരണസ്വഭാവമുള്ളതാണെന്ന് ഞാൻ വൈകിയാണ് കണ്ടത്. ഇതിനിടെ അപകീർത്തികരമായേക്കാവുന്ന ഒരു പ്രസ്താവനയും ഒരു നാൾപ്പതിപ്പിൽ ഉണ്ടായിരുന്നു. ഞാൻ കക്ഷിയെ തടയുകയും എല്ലാ നാൾപ്പതിപ്പുകളും മറയ്ക്കുകയും ചെയ്തു. പക്ഷേ താൾ പഴയ നിലയിൽ ആകുന്നില്ല. സഹായിക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:17, 10 ഏപ്രിൽ 2013 (UTC)
- മനു, താളിനെ പഴയ അവസ്ഥയിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ? --Vssun (സംവാദം) 06:19, 11 ഏപ്രിൽ 2013 (UTC)
ഇല്ല, നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 06:27, 11 ഏപ്രിൽ 2013 (UTC)
വിരമിച്ചു
തിരുത്തുകവിരമിച്ചു. എന്താ ഇത്--Roshan (സംവാദം) 13:17, 13 ഏപ്രിൽ 2013 (UTC)
- ബ്യൂറോക്രാറ്റ്, സിസോപ്പ് ഫ്ലാഗുകൾ ഒഴിവാക്കിയെന്നേയുള്ളൂ. ലേഖനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഇവിടെത്തന്നെയുണ്ടാകും. --Vssun (സംവാദം) 13:26, 13 ഏപ്രിൽ 2013 (UTC)
- അതെന്തു പറ്റി, ഇവിടെ ഉണ്ടായിട്ടും. തികച്ചും വ്യക്തിപര തീരുമാനം തന്നെയല്ലേ? ഇത് കടന്ന കൈയ്യായി പോയല്ലോ?--റോജി പാലാ (സംവാദം) 06:35, 14 ഏപ്രിൽ 2013 (UTC)
- ഇങ്ങനെ ഇപ്പോ തീരുമാനിക്കാൻ സുനിൽ എന്ത് പറ്റി - Irvin Calicut....ഇർവിനോട് പറയു 07:16, 14 ഏപ്രിൽ 2013 (UTC)
- എന്തുപറ്റി? ഒഴിവാക്കൽ സംബന്ധിച്ച തർക്കങ്ങളിൽ മനംമടുത്താണോ ? അതിനേക്കാൾ വലിയ കോളിളക്കങ്ങൾ മലയാളം വിക്കിപീഡിയ സാക്ഷ്യം വഹിച്ചിട്ടില്ലേ ? ഏതായാലും വിരമിക്കാൻ തീരുമാനമെടുത്ത സന്ദർഭം ഒട്ടും ഉചിതമല്ലെന്ന് തോന്നുന്നു--Adv.tksujith (സംവാദം) 09:33, 14 ഏപ്രിൽ 2013 (UTC)
- കാര്യനിർവാഹകപ്പണികളിൽനിന്ന് കുറച്ചുനാൾ നീങ്ങിനിൽക്കാമെന്നേ കരുതിയിട്ടുള്ളൂ. അതിനെ മറ്റുവിഷയങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ല. വീണ്ടും താൽപര്യം തോന്നുമ്പോൾ ഫ്ലാഗുകൾ തിരിച്ചേൽക്കുന്നതാണ്. --Vssun (സംവാദം) 09:47, 14 ഏപ്രിൽ 2013 (UTC)
@സുജിത്ത് - വിക്കിപീഡിയ ഒരിക്കലും മടുപ്പിക്കുന്നതായി തോന്നിയിട്ടില്ല. മറിച്ച് കൂടുതൽ പ്രവർത്തനനിരതനാക്കുന്നതിനുള്ള മരുന്നായാണ് അനുഭവപ്പെട്ടിരിക്കുന്നത്. വിക്കിപീഡിയയിലെ വളരെച്ചറിയ താളുകളെക്കുറിച്ചുള്ള സംവാദം വളരെ നീണ്ടുകിടക്കുന്നതിനെക്കുറിച്ച് പലരും പരിതപിക്കുന്ന കേട്ടിട്ടുണ്ട്. എന്നാൽ വിക്കിപീഡിയയിലെ തർക്കങ്ങൾ നയങ്ങൾ രൂപപ്പെടുന്നതിലും ലേഖനങ്ങൾ മെച്ചപ്പെടുന്നതിനും അത്യാവശ്യമായ സംഗതിയാണെന്നാണ് എന്റെ അഭിപ്രായം. അത് എത്ര അധികമാകുന്നതും നല്ലതാണ്. അതിനെ വ്യക്തിപരമായെടുക്കുകയോ മനസുപുണ്ണാക്കുകയോ വേണ്ട. --Vssun (സംവാദം) 09:58, 14 ഏപ്രിൽ 2013 (UTC)
- തീർച്ചയായും മനസ്സിലാകുന്നുണ്ട്. നന്ദി. --Adv.tksujith (സംവാദം) 10:28, 14 ഏപ്രിൽ 2013 (UTC)
പകർപ്പവകാശം
തിരുത്തുകഞാൻ മറുപടി നൽകിയിട്ടുണ്ട്. എന്ത് പകർപ്പവകാശപ്രശ്നമാണെന്ന് എനിക്കു മനസ്സിലായില്ല. ബിപിൻ (സംവാദം) 09:45, 19 ഏപ്രിൽ 2013 (UTC)
ഫലകം മലയാളീകരണം
തിരുത്തുകചേട്ടാ, ഇംഗ്ലണ്ട് ഈ ഫലകം ധാരാളം ക്രിക്കറ്റ് ലേഖനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതാ. പക്ഷേ ഇപ്പോൾ ഇംഗ്ലണ്ട് എന്ന് ഇംഗ്ലീഷിലാണ് കാണുന്നത്. ആരോ തിരുത്തി നാശമാക്കിയതാണെന്നാ തോന്നുന്നത്. ഒന്ന് ശരിയാക്കാമോ?--എബിൻ: സംവാദം 11:31, 20 ഏപ്രിൽ 2013 (UTC)
- ആരോ ശരിയാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. ഇപ്പോൾ മലയാളത്തിലാണല്ലോ കാണുന്നത്. --Vssun (സംവാദം) 14:47, 20 ഏപ്രിൽ 2013 (UTC)
- സിദ്ധാർഥൻ--റോജി പാലാ (സംവാദം) 14:49, 20 ഏപ്രിൽ 2013 (UTC)
നന്ദി--എബിൻ: സംവാദം 17:29, 20 ഏപ്രിൽ 2013 (UTC)
വിക്കിഡാറ്റ
തിരുത്തുകവിക്കിഡാറ്റയിൽ ഇതു പോലെ Label ചേർക്കുന്നതെങ്ങിനെയാണ്? --കാർത്തുമ്പി (സംവാദം) 09:43, 22 ഏപ്രിൽ 2013 (UTC)
- ഈ താൾ എങ്ങനെയാണ് ചെയ്തതെന്നു പറയാം.
- ഇംഗ്ലീഷ് വിക്കിയിൽ തത്തുല്യ താൾ നിലവിലുള്ളതിനാൽ വിക്കിഡേറ്റയിൽ അതിനുവേണ്ടിയുള്ള ഐറ്റം മിക്കവാറും ഉണ്ടായിരിക്കും. മറ്റേതെങ്കിലും ഭാഷയിലേക്കുള്ള ഇന്റർവിക്കിലിങ്ക് ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലീഷ്‌വിക്കി താളിൽ വിക്കിഡേറ്റ ലിങ്കും കാണുമായിരുന്നേനെ. പക്ഷേ അനാർക്കലിയുടെ കാര്യത്തിൽ നിലവിൽ മറ്റു ഇന്റർവിക്കികളൊന്നുമില്ല. അതുകൊണ്ട് വിക്കിഡേറ്റയിൽ കയറി താളിന്റെ പേര് Anarkali (disambiguation) സെർച്ച് ചെയ്ത് d:Q4751721 എന്ന താളിലേക്ക് എത്തിച്ചേർന്നു.
- യു.എൽ.എസ്. ഐക്കണിൽ ഞെക്കി (ഐക്കണിന്റെ പടം കാണുക), ഭാഷ മലയാളമാക്കുക.
- തുടർന്ന് ലേബൽ, വിവരണം, കണ്ണി എന്നിവ കൂട്ടിച്ചേർക്കുക.
- കൂടുതൽ വിവരണമാവശ്യമെങ്കിൽ ദയവായി ചോദിക്കുക. --Vssun (സംവാദം) 09:55, 22 ഏപ്രിൽ 2013 (UTC)
- നന്ദി --കാർത്തുമ്പി (സംവാദം) 10:06, 22 ഏപ്രിൽ 2013 (UTC)
പ്രത്യേകം:സ്ഥിതിവിവരം
തിരുത്തുകഇവിടെ ഉപയോക്താക്കളുടെ സ്ഥിതിവിവരക്കണക്കുകൾ എന്ന ഭാഗത്ത് സജീവ ഉപയോക്താക്കൾ (അംഗങ്ങളുടെ പട്ടിക) ഇതിൽ അംഗങ്ങളുടെ പട്ടിക മുൻപ് പ്രവർത്തിച്ചിരുന്നതല്ലേ? ഇപ്പോൾ അങ്ങനെയൊരു താൾ ഇല്ല എന്നാണ് പറയുന്നത്? നോക്കുമോ?--റോജി പാലാ (സംവാദം) 15:04, 23 ഏപ്രിൽ 2013 (UTC)
- അതെ കുറച്ചു ദിവസമായി അത് പ്രവർത്തിക്കുന്നില്ല. --Adv.tksujith (സംവാദം) 16:37, 23 ഏപ്രിൽ 2013 (UTC)
- നന്ദി--റോജി പാലാ (സംവാദം) 17:21, 23 ഏപ്രിൽ 2013 (UTC)
ഇപ്പോൾ ലിങ്ക് ഒഴിവായിട്ടുണ്ട് --Vssun (സംവാദം) 03:06, 27 ഏപ്രിൽ 2013 (UTC)
- നന്നായി, ചക്കിന് വെച്ചത്, കൊക്കിന് കൊണ്ടു! --Adv.tksujith (സംവാദം) 03:30, 27 ഏപ്രിൽ 2013 (UTC)
അവസാനം ശരിയായി! --Adv.tksujith (സംവാദം) 02:42, 26 മേയ് 2013 (UTC)
- കൊള്ളാം. --Vssun (സംവാദം) 08:29, 26 മേയ് 2013 (UTC)
പകർപ്പവകാശം
തിരുത്തുകഎന്റെ പിഴ, ഞാൻ 60 കൊല്ലത്തിന്റെ കണക്ക് വിചാരിച്ചാണ് അതെഴുതിയത്. ന്യായോപയോഗമനുസരിച്ച് മലയാളം വിക്കിപീഡിയയിൽ ചേർക്കാമല്ലോ അല്ലേ ?? ബിപിൻ (സംവാദം) 06:27, 27 ഏപ്രിൽ 2013 (UTC)
- ന്യായോപയോഗം എന്നത് വളരെ അത്യാവശ്യമായ സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ടതാണ്. കൃഷ്ണപിള്ളയുടെ കൈപ്പടയെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ടെങ്കിൽ മാത്രമേ ലേഖനത്തിൽ അത് ഉപയോഗിക്കാനാവൂ. --Vssun (സംവാദം) 06:31, 27 ഏപ്രിൽ 2013 (UTC)
- അങ്ങിനെയില്ല. അപൂർവ്വമായത് എന്ന രീതിയിലുദ്ദേശിച്ചതാണ്. ബിപിൻ (സംവാദം) 06:34, 27 ഏപ്രിൽ 2013 (UTC)
ഒ.കെ. --Vssun (സംവാദം) 06:41, 27 ഏപ്രിൽ 2013 (UTC)
- പകർപ്പവകാശ പരിധിയെപ്പറ്റി സുനിൽമാഷ് ബിപിന്റെ താളിലെഴുതിയതിൽ 1941 എന്നെഴുതിയിരിക്കുന്നു. അത് 1951 എന്നായിരുന്നോ ഉദ്ദേശിച്ചത് ? ഒപ്പിന്റെ ഫോട്ടോഗ്രാഫ് ആണെങ്കിൽ 1952 നുമുൻപ് എടുത്തതാണെങ്കിൽ അത് പബ്ലിക്ക് ഡൊമൈനിൽ ആകും. കൃതി = ജീവിതകാലം+60 വർഷം, ഫോട്ടോ = പ്രസിദ്ധീകരണവർഷം കഴിഞ്ഞ് 60 വർഷം ഇങ്ങനെയാണ് വരുന്നത്.
- പിന്നെ, പബ്ലിക്ക് ഡൊമൈൻ എന്നതിന് ശരിയായ മലയാളമുണ്ടോ? സാർവ്വജനിക അനുമതിപത്രം ശരിയല്ലെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 09:41, 27 ഏപ്രിൽ 2013 (UTC)
ഇപ്പോൾ 1953 വരെയുള്ളത് ഇന്ത്യയിൽ പൊതുസഞ്ചയത്തിലാണ്. എന്നാൽ യു.എസിലല്ല. അതുകൊണ്ട് കോമൺസിലും വിക്കി പദ്ധതികളിലും പറ്റില്ല. ഇതും കാണുക --Vssun (സംവാദം) 09:44, 27 ഏപ്രിൽ 2013 (UTC)
- പബ്ലിക്ഡൊമൈൻ = പൊതുസഞ്ചയം എന്നാണ് പരിഭാഷ --Vssun (സംവാദം) 09:46, 27 ഏപ്രിൽ 2013 (UTC)
അക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. പകർപ്പവകാശ സംബന്ധമായ മാർഗ്ഗരേഖകൾ തയ്യാറാക്കിവരുന്നു. അതിലേക്ക് ഈ ചർച്ച പ്രയോജനപ്പെടും. നന്ദി --Adv.tksujith (സംവാദം) 11:09, 27 ഏപ്രിൽ 2013 (UTC)
ഫലകം:EditOptions
തിരുത്തുകഫലകം:EditOptions ഇറക്കുമതി ചെയ്തപ്പോൾ എഡിറ്റ് ഓപ്ഷൻസ് ഡയലോഗിൽ മാറ്റം വന്നോ എന്നൊരു സംശയമുണ്ട്. ഒന്ന് പരിശോധിക്കാമോ?--സിദ്ധാർത്ഥൻ (സംവാദം) 04:35, 29 ഏപ്രിൽ 2013 (UTC)
- എഡിറ്റ് ഓപ്ഷൻ ഡയലോഗിൽ മാറ്റം വന്നിട്ടുണ്ട്. ഇമ്പോർട്ട് ചെയ്യുമ്പോൾ ഇംഗ്ലീഷ് വിക്കിയിലെ നാൾവഴി ഇറക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചെയ്യുന്നത്, ഫലകത്തിന്റെ പഴയ പതിപ്പുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാക്കും. --Vssun (സംവാദം) 05:12, 29 ഏപ്രിൽ 2013 (UTC)
- മീഡിയവിക്കി:Wikimedia-copyrightwarning, ഇത് ഡിലിറ്റ് ചെയ്യുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്യുക. --Vssun (സംവാദം) 05:14, 29 ഏപ്രിൽ 2013 (UTC)
- ഡിലിറ്റ് ചെയ്യുന്നതാണ് നല്ലത്. പരിഭാഷ ഇവിടെയുണ്ട് --Vssun (സംവാദം) 05:16, 29 ഏപ്രിൽ 2013 (UTC)
ഈ വിഷയവുമായി ബന്ധപ്പെട്ട എന്റെ പൊതു അഭിപ്രായംകൂടി പറയട്ടെ. ഇമ്പോർട്ട് പരമാവധി ഒഴിവാക്കുക. ആവശ്യമുള്ള ഫലകങ്ങൾ സൃഷ്ടിച്ച് കോഡ് പകർത്തുക. ഇമ്പോർട്ട് ചെയ്യുകയാണെങ്കിൽ കൂട്ടത്തോടെ ചെയ്യാതെ ഒറ്റയൊറ്റ ഫലകമായി ഇമ്പോർട്ട് ചെയ്യുക. --Vssun (സംവാദം) 05:20, 29 ഏപ്രിൽ 2013 (UTC)
- മീഡിയവിക്കി:Wikimedia-copyrightwarning മായ്ചിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 07:24, 29 ഏപ്രിൽ 2013 (UTC)
PLEASE HELP
തിരുത്തുകente wiki ezhuthupakaranam proper aayi work cheyyunnulla. chila pagekalil mathrame ath upayogikkan sadhikkunnullu. edit cheyyumbol ulla toolbarum display cheyyunnilla. njan 2 browsers il try cheythu nokki. ennittum pattunnilla. please help me. എബിൻ: സംവാദം 09:02, 1 മേയ് 2013 (UTC)
- ഈ പ്രശ്നം കുറച്ചുനാളുകളായി ഉള്ളതാണ്. നല്ലൊരു പരിഹാരം എന്റെ കൈയിലില്ല. പേജ് റീഫ്രെഷ് ചെയ്താൽ ചിലപ്പോൾ ശരിയാകുമായിരിക്കണം. പരിഹാരത്തിനായി ശ്രമം നടത്തുന്നു. --Vssun (സംവാദം) 17:32, 1 മേയ് 2013 (UTC)
- ഓപ്പറേറ്റിങ് സിസ്റ്റം ലെവലിൽ പ്രവർത്തിക്കുന്ന കീമാജിക് പോലെയുള്ള ഏതെങ്കിലും ടൈപ്പിങ് ടൂൾ ഉപയോഗിച്ച് പ്രശ്നം തൽക്കാലം പരിഹരിക്കുക. --Vssun (സംവാദം) 18:04, 1 മേയ് 2013 (UTC)
ജിക്കി
തിരുത്തുകഈ ലേഖന വും ഈ ലേഖനവും തമ്മിൽ ലയിപ്പിക്കാമോ? Jose Arukatty (സംവാദം) 16:18, 3 മേയ് 2013 (UTC)
- രണ്ടു ലേഖനങ്ങളിലെയും വിവരങ്ങൾ ഏതെങ്കിലും ഒന്നിൽ (പഴയലേഖനത്തിൽ അഭികാമ്യം) ചേർക്കുക. അതിനുശേഷം {{mergeto}} എന്ന ഫലകം മറ്റേ ലേഖനത്തിൽ ചേർത്ത് (ഇതുപോലെ) സേവ് ചെയ്യുക. ഏതെങ്കിലും കാര്യനിർവാഹകൻ നാൾവഴി ലയിപ്പിച്ചോളും. --Vssun (സംവാദം) 16:56, 3 മേയ് 2013 (UTC)
ആർക്കൈവ് ചെയ്ത ലിങ്കുകൾ എഴുത്തുപകരണത്തിലെ അവലംബം ചേർക്കലിലൂടെ നൽകുമ്പോൾ ചില ഭാഗങ്ങൾ ഇംഗ്ലീഷിലാണ് വരുന്നത്. ഉദാഹരണം. "Archived from the original"
|{{Citation/make link|{{{ArchiveURL|}}}|{{#ifeq:{{{Sep}}}|.|A|a}}rchived}} from the original
എന്നും
|{{#if:{{{ArchiveURL|}}}| from {{Citation/make link|{{{OriginalURL|{{{IncludedWorkURL|}}}}}}|the original}}}}
എന്നുമാണ് ഈ ഫലകത്തിൽ കാണുന്ന ഭാഗങ്ങൾ. ഇതു തന്നെയല്ലേ മലയാളത്തിലാക്കണമെങ്കിൽ മാറ്റേണ്ടത്?
കൂടാതെ "ശേഖരിച്ചത്" എന്നത് ചിലപ്പോൾ (cite web ഫലകത്തിൽ) ഇംഗ്ലീഷിലാണ് വരുന്നത്. ഇത് മലയാളത്തിലാക്കാൻ ഒരു ഭയം. എന്താണ് ചെയ്യേണ്ടത്? --അജയ് ബാലചന്ദ്രൻ (സംവാദം) 13:16, 4 മേയ് 2013 (UTC)
- മാറ്റങ്ങൾ, ഈ ഫലകത്തിന്റെ ഉപഫലകങ്ങളിൽത്തന്നെയാണ് നടത്തേണ്ടത്. ഭയപ്പെടാതെ ധൈര്യമായി മാറ്റം വരുത്തുക. --Vssun (സംവാദം) 13:20, 4 മേയ് 2013 (UTC)
- ഇപ്പോൾ, ലുവാസ്ക്രിപ്റ്റ് പതിപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് കാണുന്നു. പഴയരീതിയിൽ നിന്നും അൽപം മാറ്റങ്ങളുണ്ടാകാം. --Vssun (സംവാദം) 13:22, 4 മേയ് 2013 (UTC)
ഞാൻ ഉദ്ദേശിച്ച മാറ്റം {{Citation/core}}-ൽ വരുത്തി നോക്കിയെങ്കിലും ഇപ്പോഴും "Archived from the original" എന്നു തന്നെയാണ് അവലംബം ചേർക്കുമ്പോൾ വരുന്നത്. ഞാൻ വരുത്തിയ മാറ്റം കാരണം ദോഷം വല്ലതും വന്നോ എന്നുമറിയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 13:31, 4 മേയ് 2013 (UTC)
- അജയ് ലേഖനം ഏതാ?--റോജി പാലാ (സംവാദം) 13:33, 4 മേയ് 2013 (UTC)
- Module:Citation/CS1 ഇവിടത്തെ സ്ക്രിപ്റ്റിൽ നിന്നാണ് ഇപ്പോൾ അവ പ്രവർത്തിക്കുന്നതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. "Archived from the original" എന്നത് അവിടെ ഹാർഡ്കോഡ് ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ പഠിച്ചതിനുശേഷം മാറ്റം വരുത്താൻ ശ്രമിക്കാം. സമാന്തരമായി അജയും ശ്രമിച്ചോളൂ. --Vssun (സംവാദം) 13:36, 4 മേയ് 2013 (UTC)
@ റോജി, ഇവൻ എന്റെ പ്രിയ സി.ജെ. ഒരുദാഹരണം. ഇപ്പോൾ "Archived ൽ നിന്നും ആർക്കൈവ് ചെയ്തത്" എന്ന രൂപത്തിലായി പ്രമാണം:CryBaby.gif --അജയ് ബാലചന്ദ്രൻ (സംവാദം) 13:47, 4 മേയ് 2013 (UTC)
- നിലവിൽ cite web മാത്രമാണ് ഈ സ്ക്രിപ്റ്റുപയോഗിച്ച് പ്രവർത്തിക്കുന്നത് മറ്റെല്ലാം citation/core അടിസ്ഥാനമാക്കിയാണ്. --Vssun (സംവാദം) 14:08, 4 മേയ് 2013 (UTC)
- cite news-നെയും ലുവസ്ക്രിപ്റ്റ് ശൈലിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ പരിഭാഷകൾ കാണുന്ന മുറക്ക് ചെയ്യാം. കുഴപ്പമൊന്നുമില്ലെങ്കിൽ ഇംഗ്ലീഷ് വിക്കിയിലെപ്പോലെ മറ്റു സൈറ്റേഷൻ ടെമ്പ്ലേറ്റുകളും ആ മൊഡ്യൂളിലേക്ക് മാറ്റാം. --Vssun (സംവാദം) 16:08, 4 മേയ് 2013 (UTC)
--അജയ് ബാലചന്ദ്രൻ (സംവാദം) 03:44, 5 മേയ് 2013 (UTC)
- http://www.webcitation.org/ ഫണ്ട് സ്വരൂപണത്തിലാണ്. സ്വരൂപണം പരാജയപ്പെട്ടാൽ 2013 അവസാനത്തോടെ പുതിയ ലിങ്കുകൾ സബ്മിറ്റ് ചെയ്യാൻ അനുവദിക്കില്ല എന്നല്ലേ പറയുന്നത്. ഇങ്ങനെ വരുമ്പോൾ നമ്മുടെ ആർക്കൈവ് പണിക്ക് അത് ഭാവിയിൽ പ്രശ്നമാകുമോ?--സിദ്ധാർത്ഥൻ (സംവാദം) 09:40, 5 മേയ് 2013 (UTC)
- പുതിയ ലിങ്കുകൾ സ്വീകരിക്കില്ലെങ്കിലും സ്വീകരിച്ച് ആർക്കൈവ് ചെയ്ത ലിങ്കുകൾ തുടരും എന്ന് പ്രതീക്ഷിക്കാം. ഇതുപോലെ വേറേ ആർക്കൈവ് സംവിധാനങ്ങളുമുണ്ട്. അതും ഉപയോഗിക്കാവുന്നതാണ്. പലതരം ആർക്കൈവുകൾ ഉപയോഗിച്ചാൽ അഥവാ ഒരെണ്ണം പൂട്ടിയാലും എല്ലാ ലിങ്കുകളും നഷ്ടപ്പെടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 10:37, 5 മേയ് 2013 (UTC)
- അതിൽ http://archive.is/ കുറേക്കൂടി എളുപ്പമാണെന്നു തോന്നുന്നു.--സിദ്ധാർത്ഥൻ (സംവാദം) 10:46, 5 മേയ് 2013 (UTC)
- ശരിയാണ്. http://archive.is/PBvvW നോക്കൂ. ഇവിടെ http://archive.is/ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:53, 5 മേയ് 2013 (UTC)
- അതിൽ http://archive.is/ കുറേക്കൂടി എളുപ്പമാണെന്നു തോന്നുന്നു.--സിദ്ധാർത്ഥൻ (സംവാദം) 10:46, 5 മേയ് 2013 (UTC)
- പുതിയ ലിങ്കുകൾ സ്വീകരിക്കില്ലെങ്കിലും സ്വീകരിച്ച് ആർക്കൈവ് ചെയ്ത ലിങ്കുകൾ തുടരും എന്ന് പ്രതീക്ഷിക്കാം. ഇതുപോലെ വേറേ ആർക്കൈവ് സംവിധാനങ്ങളുമുണ്ട്. അതും ഉപയോഗിക്കാവുന്നതാണ്. പലതരം ആർക്കൈവുകൾ ഉപയോഗിച്ചാൽ അഥവാ ഒരെണ്ണം പൂട്ടിയാലും എല്ലാ ലിങ്കുകളും നഷ്ടപ്പെടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 10:37, 5 മേയ് 2013 (UTC)
- അജയ് മാഷ്, സന്നിധാനന്ദൻ എന്ന ലേഖനത്തിലെ ആർക്കൈവ് ചെയ്ത ലിങ്കുകൾ പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നു.... --Adv.tksujith (സംവാദം) 10:13, 7 മേയ് 2013 (UTC)
- ഒരു അവലംബത്തിന്റെ തന്നെ ആദ്യത്തെ കണ്ണിയിൽ ഞെക്കിയാൽ ആർക്കൈവ് ചെയ്ത ലിങ്കിലേയ്ക്കും രണ്ടാമത്തെ കണ്ണിയിൽ ഞെക്കിയാൽ യഥാർത്ഥ ലിങ്കിലേയ്ക്കുമാണ് പോകുന്നത്. ഞാൻ നോക്കിയപ്പോൾ രണ്ട് തരം ലിങ്കുകളും വർക്ക് ചെയ്യുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:19, 7 മേയ് 2013 (UTC)
അറിയിപ്പുകൾ
തിരുത്തുകഇംഗ്ലിഷ് വിക്കിയിൽ മുകളിൽ ഉപയോക്തൃനാമത്തിന്റെ വലതുവശത്തായി അറിയിപ്പുകൾ എന്നൊരു സംഭവം വന്നിട്ടുണ്ടല്ലോ? നമുക്കും വരുമോ?--റോജി പാലാ (സംവാദം) 13:32, 11 മേയ് 2013 (UTC)
- റോഡ്മാപ്പ് അനുസരിച്ച് 1.22 WMF3 വഴിയാണ് ഈ ഫീച്ചർ വന്നതെന്നാണ് കരുതിയത്. 1.22wmf3 ഇപ്പോൾ മലയാളമടക്കമുള്ളതിൽ ഡിപ്ലോയ് ചെയ്തിട്ടുണ്ടെന്ന് കാണുന്നു. അപ്പോൾ, വേറെ ഏതെങ്കിലും എക്സ്റ്റെൻഷനോ ഗാഡ്ജറ്റോ ഉപയോഗിച്ചായിരിക്കണം. നോക്കട്ടെ.ബ--Vssun (സംവാദം) 14:01, 11 മേയ് 2013 (UTC)
- ഇംഗ്ലീഷ് വിക്കീപീഡിയയിലെ ചേർപ്പുകൾ കാണുക. അതിൽക്കാണുന്ന എക്കോ എന്ന ചേർപ്പ് ഇൻസ്റ്റോൾ ചെയ്യണം. പഞ്ചായത്തിൽ ഡിസ്കസ് ചെയ്യൂ. എന്നിട്ട് ആ ലിങ്ക് വച്ച് ബഗ് ഫയൽ ചെയ്യൂ.--Vssun (സംവാദം) 14:16, 11 മേയ് 2013 (UTC)