(സഹായം:ഫലകങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിരവധി താളുകളിൽ ഉൾപ്പെടുത്തി ഉപയോഗിക്കാനായി നിർമ്മിക്കുന്ന വിക്കി താളുകളാണ് ഫലകങ്ങൾ അഥവാ ടെംപ്ലേറ്റുകൾ (Templates). സാധാരണ, വിക്കിപീഡിയയിലെ ലേഖനങ്ങളിൽ മുകളിൽ വലതുവശത്തായി കാണുന്ന വിവരപ്പെട്ടികൾ, താളുകളുടെ താഴെ സമാനസ്വഭാവമുള്ള ലേഖനങ്ങളെക്കാണിക്കുന്ന പെട്ടികൾ തുടങ്ങിയവ ആ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫലകങ്ങളാണ്.
ഫലകങ്ങളെന്നാൽ സാങ്കേതികമായി, ഫലകം എന്ന പേരിലുള്ള നാമമേഖലയിൽ (namespace) സൃഷ്ടിക്കുന്ന സാധാരണ വിക്കി താളുകൾ തന്നെയാണ്. ഫലകം:ഉദാഹരണം എന്ന പേരിൽ ഒരു താൾ സൃഷ്ടിച്ച് അതിൽ എന്തെങ്കിലും വിവരങ്ങൾ കൂട്ടിച്ചേർത്ത് സേവ് ചെയ്താൽ ഉദാഹരണം എന്ന പേരിലുള്ള ഫലകം തയാറായി. പ്രസ്തുതഫലകത്തെ ഏതെങ്കിലും താളിലേക്ക് ഉൾപ്പെടുത്താൻ {{ഉദാഹരണം}} എന്നുപയോഗിക്കണം.
മലയാളം വിക്കിപീഡിയയിലെ സാധാരണയായി ഉപയോഗിക്കുന്ന ചില ഫലകങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആദ്യത്തെ കോളത്തിൽ കോഡ്, രണ്ടാമത്തേതിൽ അതെഴുതുമ്പോൾ വരുന്ന ഫലകം.
ഫലകങ്ങളുടെ സമ്പൂർണമായ പട്ടിക ഇവിടെ ഞെക്കിയാൽ കാണാം.
ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. താങ്കൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നുമുള്ള കണ്ണി മുഖേന ആകസ്മികമായാണ് ഇവിടെയെത്തിയതെങ്കിൽ ആ കണ്ണിയെ, പ്രസ്തുത താളിൽ നിന്നും ഇവിടെ നൽകിയിരിക്കുന്ന അനുയോജ്യമായ ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്.
ഈ താൾ വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു, ഇവിടെ സൂചിപ്പിക്കപ്പെട്ട കാരണം: വാൻഡലിസം വേഗത്തിൽ നീക്കം ചെയ്യാൻ കാരണം: വാൻഡലിസം
താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നല്കേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക.
ഈ താൾ/പ്രമാണം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ് നീക്കം ചെയ്യരുത്.
താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ
പിറന്നാൾ ആശംസകൾ , ഫലകം. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...
മലയാളം വിക്കിപീഡിയയിലേക്ക്സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
സേവനങ്ങൾക്കു് നന്ദി. താളുകൾ തിരുത്താൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം താളുകൾ തിരുത്തുകയാണ് കൂടുതൽ ഗുണകരം എന്നു് സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ആ താളിന്റെ പതിപ്പുകളിൽ നിങ്ങളുടെ ഐ.പി. വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും താങ്കളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നതു് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ നാമം ഇല്ലെങ്കിൽ ഇവിടെച്ചെന്ന് ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക.
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.