ഡിങ്കദൈവം

തിരുത്തുക

"ഇന്റർനെറ്റിൽ സജീവമായ മലയാളി നിരീശ്വരവാദികൾ പലപ്പോഴും ഡിങ്കനെ ഒരു ദൈവമായി ഉപയോഗിയ്ക്കാറുണ്ട്"

വെറും ദൈവം എന്ന് പറഞ്ഞാൽ ശരിയാവുമോ? Spoof god എന്നല്ലേ വേണ്ടത്, അതിന് ചേരുന്ന മലയാള പദങ്ങൾ വല്ലതും ഉണ്ടോ?--ഓലപ്പടക്കം (സംവാദം) 04:47, 8 ഒക്ടോബർ 2012 (UTC)Reply

ലേഖനത്തിൽ ഈ വിഭാഗംതന്നെ വേണോ എന്ന് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. വെറും ദൈവം എന്നതിനേക്കാൾ നേരത്തേ ഉപയോഗിച്ചിരുന്ന വ്യാജദൈവം തന്നെയാണ് നല്ലത്. --Vssun (സംവാദം) 05:48, 8 ഒക്ടോബർ 2012 (UTC)Reply
ആ അവലംബം വായിച്ചപ്പോൾ തോന്നിയത് ആരോ കുസൃതിക്കു വേണ്ടി ചെയ്തതാണെന്നാണ്. വിഭാഗം നീക്കണമെന്നാണ് എന്റെ അഭിപ്രായം.-ഹിരുമോൻ (സംവാദം) 06:45, 8 ഒക്ടോബർ 2012 (UTC)Reply
അത്തരത്തിൽ ഒരു കുസൃതി തന്നെ ആയിരുന്നു, flying spaghetti monster-ന്റെ പിറവിയ്ക്ക് പുറകിലും. പിന്നെ ഡിങ്കോയിസം ഫേസ്ബുക്കിലും പ്ലസിലും എപ്പോഴും കാണുന്ന ഒന്നാണ്. വേണമെങ്കിൽ കുറച്ച് കൂടെ എസ്റ്റാബ്ലിഷ്ഡ് ആകും വരെ കാത്തിരിയ്ക്കാം.--ഓലപ്പടക്കം (സംവാദം) 17:59, 8 ഒക്ടോബർ 2012 (UTC)Reply
ഡിങ്കോയിസം ഓൺലൈൻ മലയാളികളുടെ ഇടയിലെ ഒരു തമാശ മാത്രമാണ്. ഇത് ലേഖനത്തിൽ നിന്ന് നീക്കം ചെയ്യുകയോ തലക്കെട്ട് ഇത് തമാശയെന്ന് സൂചിപ്പിക്കുന്ന തരത്തിൽ മാറ്റുകയോ വേണം. --ശ്രീജിത്ത് കെ (സം‌വാദം) 07:40, 11 ഒക്ടോബർ 2012 (UTC)Reply
+1 ശ്രീജിത്ത്, ആ ഭാഗം ഒഴിവാക്കുന്നതാകും നല്ലത്. ഇന്റർനെറ്റിലെ തമാശകൾ പ്രസിദ്ധീകരിക്കാനുള്ള ഇടമല്ല ഒരു വിജ്ഞാനകോശം. --Anoop | അനൂപ് (സംവാദം) 08:02, 11 ഒക്ടോബർ 2012 (UTC)Reply


വിജ്ഞാനകോശ്ത്തിൽ തമാശയെ പറ്റി എഴുതാൻ പാടില്ല എന്നോ, മലയാളി തമാശയുടെ ശത്രു ആണെന്നോ ഒരു നിയമവും ഇല്ല. ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ ഇതുപോലുള്ള ഒരു തമാശ മതത്തിനു വേണ്ടി പല പേജുകൾ തന്നെ ഉണ്ട്. http://en.wikipedia.org/wiki/Flying_Spaghetti_Monster , http://en.wikipedia.org/wiki/The_Gospel_of_the_Flying_Spaghetti_Monster Sahir 08:23, 11 ഒക്ടോബർ 2012 (UTC)Reply
ഉണ്ട്.. Flying_Spaghetti_Monster അവിടെ വളരെ എസ്റ്റാബ്ലിഷ്ഡ് ആയതു കോണ്ടല്ലേ അത്. ഉദാഹരണത്തിന് അവിടത്തെ സൈന്യത്തിന്റെ ഡോഗ് ടാഗിൽ മതം പറയുന്ന ഭാഗത്ത് Atheist/FSM എന്നു കൊടുക്കാൻ അനുവദിക്കുന്നു. ഡിങ്കോയിസം പക്ഷേ ഒട്ടും എസ്റ്റാബ്ലിഷ്ഡ് അല്ലല്ലോ.. അവലംബങ്ങൾ തന്നെ എത്ര കുറവാ.. അത നീക്കാം എന്നു അഭിപ്രായപ്പെട്ടേ.. --ഹിരുമോൻ (സംവാദം) 08:55, 11 ഒക്ടോബർ 2012 (UTC)Reply
Notability ആണ് നീക്കം ചെയ്യാൻ കാരണമെങ്കിൽ തെറ്റില്ല. പക്ഷെ വെറും third world mentality കാരണമാണ് നീക്കം ചെയ്യുന്നതെങ്കിൽ വളരെ തെറ്റാണ്. re. notability. അത്യാവശ്യം notability ഉണ്ട്. കേരളത്തിലെ യുക്തിവാദികളുടെ ഇടയിൽ ഡിങ്ക ഭഗവാനെ കുറിച്ചു കേട്ടിട്ടില്ലാത്തവർ വിരളമാണ്. സാധാരണ, യുക്തിവാദികളാണ് ഇത് പോലെ spoof മതങ്ങൾ ഉണ്ടാക്കുന്നത്. ഫ്ലൈയിങ്ങ് സ്പാഗെറ്റി ദൈവത്തിനു ഗ്ലോബൽ റീച് ഉണ്ട് because the English language has global reach. കേരളത്തിലെ ജന സംഖ്യ കുറവായത് കൊണ്ടും, developing country ആയത് കൊണ്ടും the number of rationalists among the population will be less. അത് കൊണ്ട് ഇതിന് പത്തും ഇരുപതും ലക്ഷം ആൾക്കാരുടെ ഇടയിൽ notability ഉണ്ടാവണമെന്ന് ശഠിക്കുന്നത് unrealistic ആണ്. It's appeared as news item in the media and is of interest to a sufficient number of people, so,, it has sufficient notability Sahir 09:36, 11 ഒക്ടോബർ 2012 (UTC)Reply
കേരളത്തിലെ യുക്തിവാദികൾക്കിടയിൽ പ്രശസ്തമാണെങ്കിൽ ഓക്കെ.. അതെനിക്കു പിടിയില്ല.. ന്യൂസിൽ വന്നതു കൊണ്ടു മാത്രം ശ്രദ്ധേയത വരുമെന്നു തോന്നുന്നില്ല.. മറ്റുള്ളവരുടെ അഭിപ്രായം എന്താണ്?‌- --ഹിരുമോൻ (സംവാദം) 09:49, 11 ഒക്ടോബർ 2012 (UTC)Reply
മലയാളം ഇംഗ്ലീഷ് വിക്കിപീഡിയ ഇംഗ്ലീഷ് വിക്കിപീഡിയ പോലെ തന്നെ പ്രവർത്തിക്കണം എന്നൊന്നുമില്ല. കേരളത്തിലെ യുക്തിവാദികൾക്കിടയിൽ പ്രശസ്തമാണ് എന്നു പറയുന്നതിനു ഒരു റഫറൻസും കാണുന്നില്ല. അവലംബമായി നൽകിയിരിക്കുന്ന മെട്രോവാർത്ത കണ്ണി ഒരു വെബ്സൈറ്റിനെക്കുറിച്ചാണു്. ഡെക്കാൻ ക്രോണിക്കിൾ കണ്ണി ഡിങ്കൻ കഥാപാത്രമായി വരുന്ന ബാലമംഗളം നിർത്തുന്നതിനെക്കുറിച്ചാണു പറയുന്നത്. അതിലൊന്നും യുക്തിവാദികളെക്കുറിച്ചൊന്നും ഒരു റഫറൻസു പോലുമില്ല. --Anoop | അനൂപ് (സംവാദം) 13:28, 11 ഒക്ടോബർ 2012 (UTC)Reply
Notability rules എന്തിനു ഉണ്ടാക്കി എന്നതിനെ കുറിച്ച് ആലോചിച്ചു നോക്കുക. Try to see the spirit of the law instead of sticking to literal interpretations. ഇത് അവിടെ കിടക്കുന്നത് കൊണ്ട് ദോഷമൊന്നുമില്ല. ഇത് മായ്ക്കുന്നത് കൊണ്ട് താങ്കൾക്ക് ആനന്ദം ലഭിക്കുമെങ്കിൽ മായ്ച്ചോളൂ. ഞാൻ ഇതിനു പിന്നിലെ തത്വത്തെ കുറിച്ചു ഒരു അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ. പിന്നെ, ഇംഗ്ലീഷ് വിക്കിപ്പീഡിയയുടെ കാര്യം. മലയാളം വിക്കിപ്പീഡിയ എന്നു പറഞ്ഞാൽ മലയാളം ഭാഷയിലുള്ള വിക്കിപ്പീഡിയയാണ് , അല്ലാതെ ഭാഷാന്തരം കൊണ്ട് അത് വേറൊന്നും ആവില്ല അതും വിക്കിപ്പീഡിയ തന്നെ. Sahir 14:32, 11 ഒക്ടോബർ 2012 (UTC)Reply
ഭാഷാന്തരം സംഭവിച്ചാലും വിക്കിപീഡിയ വിക്കിപീഡിയ തന്നെ. പക്ഷെ മലയാളം വിക്കിപീഡിയ എന്നത് ഇംഗ്ലീഷ് വിക്കിപീഡിയയുടെ പദാനുപദ തർജ്ജമ നടത്തുന്നതിനുള്ള ഇടമോ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ കാണുന്ന ഏതൊരു ലേഖനവും മലയാളത്തിലെഴുതി ഇടാനുള്ള ഇടമോ ആണെന്ന് കരുതുന്നത് തെറ്റാണു്. ഓരോ വിക്കിപീഡിയയും പ്രവർത്തിക്കുന്നത് അതാതിടങ്ങളിലെ നയങ്ങളും, മാർഗരേഖകളും പാലിച്ചാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലനിൽക്കാവുന്ന ഒരു ലേഖനം മലയാളം വിക്കിപീഡിയയിൽ നിലനിൽക്കണമെന്നില്ല. തിരിച്ചും നിലനിൽക്കണം എന്നില്ല. --Anoop | അനൂപ് (സംവാദം) 17:00, 11 ഒക്ടോബർ 2012 (UTC)Reply
പ്രത്യേകവിഭാഗം ഒഴിവാക്കി, "വിവിധമതങ്ങളിലെ ദൈവസങ്കൽപ്പങ്ങളെ നിരർത്ഥകമായി ചിത്രീകരിക്കുന്നതിന് ഇന്റർനെറ്റിലെ യുക്തിവാദികൾ ഡിങ്കനെ കളിദൈവമായി ഉപയോഗിക്കുന്നുണ്ട്" എന്നുള്ള ഒറ്റവരിയിൽ ഒതുക്കുന്നതിനെപ്പറ്റി എന്തുപറയുന്നു? --Vssun (സംവാദം) 17:51, 11 ഒക്ടോബർ 2012 (UTC)Reply
  അങ്ങിനെയാണ് വേണ്ടത്. ഡിങ്കോയിസം ഫേസ്ബുക്കിനും ഗൂഗിൾ പ്ലസ്സിനും പുറത്ത് അറിയാൻ തുടങ്ങുമ്പോൾ അതിനു പ്രത്യേക വിഭാഗം നൽകാം. --ശ്രീജിത്ത് കെ (സം‌വാദം) 18:03, 11 ഒക്ടോബർ 2012 (UTC)Reply
:: "അവലംബമായി നൽകിയിരിക്കുന്ന മെട്രോവാർത്ത കണ്ണി ഒരു വെബ്സൈറ്റിനെക്കുറിച്ചാണു്. ഡെക്കാൻ ക്രോണിക്കിൾ കണ്ണി ഡിങ്കൻ കഥാപാത്രമായി വരുന്ന ബാലമംഗളം നിർത്തുന്നതിനെക്കുറിച്ചാണു പറയുന്നത്. " താങ്കൾ നോക്കുന്ന ലിങ്ക് തെറ്റാണ്. രണ്ടാമത്തെ അവലംബം നോക്കുക. "ഓരോ വിക്കിപീഡിയയും പ്രവർത്തിക്കുന്നത് അതാതിടങ്ങളിലെ നയങ്ങളും, മാർഗരേഖകളും പാലിച്ചാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലനിൽക്കാവുന്ന ഒരു ലേഖനം മലയാളം വിക്കിപീഡിയയിൽ നിലനിൽക്കണമെന്നില്ല. തിരിച്ചും നിലനിൽക്കണം എന്നില്ല. " എന്നാലും ചില അടിസ്ഥാന തത്വങ്ങൾ ഒരുപോലെയാവണം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ  :-) Sahir 18:47, 11 ഒക്ടോബർ 2012 (UTC)Reply

@Anoopan , കൂടാതെ ഞാൻ ആദ്യം പറഞ്ഞതിന്റെ അർത്ഥം നാലു മില്യണിലേറെ ലേഖനങ്ങളും. 17 million registered യൂസർമാരും ഉള്ള ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ വരെ അവർ ഇമ്മാതിരി നിർദോഷമായ ചില്ലറ കുസൃതികൾക്ക് നേരെ കണ്ണടയ്ക്കുന്നു. ഇമ്മാതിരി മസിൽ പിടുത്തം നമുക്ക് ഇവിടെ വേണോ എന്നാണ്. Sahir 19:01, 11 ഒക്ടോബർ 2012 (UTC)Reply

പ്രത്യേക വിഭാത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ ആ വരി ആമുഖത്തിലേക്കാണ് കൊണ്ടുവരേണ്ടിവരുക. ആമുഖത്തിൽ കൊണ്ടുവരുമ്പോൾ പ്രാധാന്യം വർദ്ധിക്കുകയല്ലേ ചെയ്യുക? --Vssun (സംവാദം) 07:26, 14 ജനുവരി 2013 (UTC)Reply

പരമ്പര

തിരുത്തുക

പരമ്പര യാണോ പരന്പര യാണോ ശരി? പല താളുകളിലും ഇത് കണ്ടു. -- PrasanthR 04:00, 14 ജനുവരി 2013 (UTC)

പ്രശാന്ത്, പരമ്പര തന്നെയാണ് ശരി. ധൈര്യമായി തിരുത്തിക്കോളൂ.--സുഗീഷ് (സംവാദം) 04:29, 14 ജനുവരി 2013 (UTC)Reply

ഡിങ്കോയിസം

തിരുത്തുക

ഡിങ്കോയിസം എന്ന താളിന് ഇപ്പോഴത്തെ അവസ്ഥയിൽ ഒറ്റയ്ക്ക് നിലനിൽപ്പുണ്ടോ ? ഇങ്ങോട്ട് ലയിപ്പിച്ചാൽ പോരേ ? --Adv.tksujith (സംവാദം) 16:02, 1 ഫെബ്രുവരി 2013 (UTC)Reply

 Y ചെയ്തു --Vssun (സംവാദം) 04:30, 2 ഫെബ്രുവരി 2013 (UTC)Reply

മിട്ടു മുയൽ

തിരുത്തുക

മിട്ടുമുയലിന് ഇൻഫോബോക്സിൽ വരാനുള്ള പ്രാധാന്യമുണ്ടോ? --Vssun (സംവാദം) 03:10, 25 ഓഗസ്റ്റ് 2013 (UTC)Reply

വിമർശനങ്ങൾ

തിരുത്തുക
  • ഡിങ്കനിൽ വിശ്വസിക്കുന്നവർ നിരീശ്വരവാദികൾ എന്ന് അറിയപ്പെടുന്നത് വൈരുദ്ധ്യമല്ലെ.
  • ഡിങ്കൻ ഒരു മാതാവിൽ നിന്ന് ജനിച്ച പുത്രനായാൽ ഡിങ്കൻ ജനിക്കുന്നതിനു മുമ്പ് ഈ പ്രപഞ്ചം നിയന്ത്രിച്ച ഈശ്വരൻ ആരായിരിന്നു.
  • ഡിങ്കനെ കുറിച്ച് പഠിപ്പിക്കാൻ ഒരു ആചാര്യനും ലോകത്ത് വന്നിട്ടില്ല.
  • അഥവാ വന്നു എന്ന് വാദിക്കുകയാണെങ്കിൽ അവർ അതിന്റെ ലക്ഷണമായി വല്ല അത്ഭുത സിദ്ധികളും കാണിക്കുകയും ഒരുനാട്ടിലെ ഭൂരിപക്ഷം പേർ അത് കാണുകയും ചെയ്തിട്ടില്ല.
  • ഡിങ്കൻ വിശ്വാസികൾക്ക് അഭിപ്രായ ഐക്യം നൂറിൽ ഒരു ശതമാനം പോലുമില്ല.

--ഒഴിവാക്കാൻ കാരണം— ഈ തിരുത്തൽ നടത്തിയത് 117.203.35.190 (സംവാദംസംഭാവനകൾ) 16:10, ഓഗസ്റ്റ് 31, 2014 (UTC)

നമസ്തേ സുഹൃത്തേ, ഇതൊക്കെ ഡിങ്കന്റെ വിമർശനമല്ല. ഡിങ്കോയിസം ഒരു മതമാണെങ്കിൽ അതിനെതിരെ ഉണ്ടാവേണ്ട സാങ്കല്പിക വിമർശനങ്ങളാണിത്. താങ്കളുടെ Creativity പ്രകടിപ്പിക്കേണ്ട ഇടം ഇതല്ലെന്നാണെന്റെ വിശ്വാസം. താങ്കൾക്ക് ഇതൊക്കെ ഒരു ബ്ലോഗ് പോസ്റ്റാക്കാവുന്നതാണ്. ഇവിടെ ഒരു വിജ്ഞാന കോശത്തിന് അനുയോജ്യമായ വിഷയങ്ങൾ അവലംബത്തോടെ ചേർക്കുക. ഇതൊക്കെ തന്നെ പരിശോധനായോഗ്യമായ വിശ്വസനീയമായ മൂന്നാം കക്ഷി അവലംബങ്ങളോടെ തന്നെ ഡിങ്കോയിസത്തിന്റെ വിമർശനങ്ങളായി കൊടുക്കേണ്ടി വരും. അതിന് ആദ്യം ഡിങ്കോയിസം മതമാണെന്നും ഡിങ്കൻ അവരുടെ ദൈവമാണെന്നും ഉള്ളതിന് തെളിവു ഹാജരാക്കേണ്ടതുണ്ട്. പിന്നെ നമുക്ക് ഇതെല്ലാം ഡിങ്കോയിസം എന്നൊരു താളുണ്ടാക്കി അവിടെ ചേർക്കാം. ഡിങ്കൻ എന്ന താളിൽ തികച്ചും അനാവശ്യമായ ഉള്ളട്ക്കമായതിനാൽ മായ്ച്ചു. കാര്യങ്ങൾ അർഹിക്കുന്ന പക്വതയോടെ കാണാനുള്ള വിവേകമുള്ളയാളുകളോടാണ് സംസാരിക്കുന്നതെന്നാണെന്റെ വിശ്വാസം. ദയവായി വിജ്ഞാനകോശ രീതിയിൽ തിരുത്തലുകൾ വരുത്താൻ ശ്രദ്ധിക്കുമല്ലോ. എല്ലാ തിരുത്തലുകൾക്കും എന്റെ ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:52, 31 ഓഗസ്റ്റ് 2014 (UTC)Reply
ദയവായി തെളിവുകളോടു കൂടി ചേർക്കാൻ താല്പര്യപ്പെടുന്നു. ഇതെല്ലാം താങ്കളുടെ സ്വന്തം അഭിപ്രായമാണെന്നാണ് എന്റെ വിശ്വാസം ഇങ്ങനെ കുറച്ചു വിമർശനങ്ങൾ ഉണ്ടെന്നതിനു കാണിക്കാനുള്ള അവലംബങ്ങളോടെ ചേർക്കണം.

'ഡിങ്കോയിസം' സ്വതന്ത്രലേഖനം വേണം, വൈകിക്കൂട. മലയാളം വിക്കിപ്പീഡിയന്മാർക്കിടയിൽ എത്രയോ ഡിങ്കമതപണ്ഡിതന്മാരും ഡിങ്കോയിസ്റ്റ് തിയോളജിയന്മാരും ഉണ്ട്. പിന്നെന്തേ താമസം?ജോർജുകുട്ടി (സംവാദം) 02:58, 23 ഫെബ്രുവരി 2016 (UTC)Reply

ഡിങ്കനും മൈറ്റി മൗസും തമ്മിലുള്ള ബന്ധം?

തിരുത്തുക

മൈറ്റി മൗസിനെപ്പറ്റി അറിയാൻ ഈ പേജ് സന്ദർശിക്കുക - https://en.wikipedia.org/wiki/Mighty_Mouse ഡിങ്കന്റെ രൂപഭാവങ്ങളും അമാനുഷശക്തികളും മൈറ്റി മൗസിന്റേതിനു സമാനമാണ്. കാലക്രമം വച്ച് ഡിങ്കനേക്കാളും ഒരുപാട് കാലം മുന്നേ മൈറ്റി മൗസ് നിലവിലുണ്ടായിരുന്നു. പക്ഷേ ഡിങ്കന്റെ രൂപീകരണത്തിൽ മൈറ്റി മൗസ് ഒരു അവലംബം ആയിരുന്നോ എന്ന് ഈ ലേഖനത്തിൽ പരാമർശിക്കുന്നില്ല. ഇതിന്റെ സത്യാവസ്ഥ അറിയാൻ വല്ല മാർഗ്ഗവും ഉണ്ടോ? മൈറ്റി മൗസിന്റെ മലയാളരൂപം ആണോ ഡിങ്കൻ?

"https://ml.wikipedia.org/w/index.php?title=സംവാദം:ഡിങ്കൻ&oldid=2801992" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഡിങ്കൻ" താളിലേക്ക് മടങ്ങുക.