ഇവൻ എന്റെ പ്രിയ സി.ജെ.
റോസി തോമസ് തന്റെ ഭർത്താവായ സി.ജെ തോമസിന്റെ ഓർമ്മയ്ക്കായ് എഴുതിയ പുസ്തകമാണ് ഇവൻ എന്റെ പ്രിയ സി.ജെ.. ജീവിച്ചിരിക്കുന്ന ഭാര്യ മൺമറഞ്ഞുപോയ ഭർത്താവിനു നൽകുന്ന പ്രേമോപഹാരം [1] എന്ന് ഗ്രന്ഥകാരി വിശേഷിപ്പിച്ചിരിക്കുന്ന ഈ കൃതി മലയാളത്തിലെ മികച്ച ഓർമ്മപുസ്തകങ്ങളിലൊന്നായി കരുതപ്പെടുന്നു. സി.ജെ.യുടെ "ഇവനെന്റെ പ്രിയപുത്രൻ" എന്ന നാടകത്തിന്റെ പേരു പിന്തുടരുന്നതാണ് "ഇവൻ എന്റെ പ്രിയ സി.ജെ." എന്ന ഗ്രന്ഥനാമം.[2]
കർത്താവ് | റോസി തോമസ് |
---|---|
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്സ് (1997 ജൂൺ മുതൽ) |
പ്രസിദ്ധീകരിച്ച തിയതി | 1970 ഫെബ്രുവരി |
ഇത് ചലച്ചിത്രമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകൻ കെ.ജി. ജോർജ്ജ് പ്രസ്താവിച്ചിട്ടുണ്ട്.[3]
പ്രസിദ്ധീകരണം
തിരുത്തുകഇത് ആദ്യം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. [3]
അവലംബം
തിരുത്തുക- ↑ "റോസി തോമസ് അന്തരിച്ചു". മാതൃഭൂമി. Archived from the original on 3 മെയ് 2013. Retrieved 3 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|archivedate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-03-28.
- ↑ 3.0 3.1 കെ.ജി., ജോർജ്ജ്. "ഒരു പച്ചക്കുതിരയുടെ ഓർമക്ക് റോസിയും സി.ജെയും". മാദ്ധ്യമം വീക്ക്‌ലി. Archived from the original on 2013-05-03. Retrieved 3 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help)