ഉപയോക്താവിന്റെ സംവാദം:Vssun/archive 14
സംവൃതോകാരങ്ങൾ
തിരുത്തുകപ്രിയ Vssun,
- ദയവുചെയ്തു് എന്റെ സംവൃതോകാരങ്ങളെ വെറുതെ വിട്ടാലും. അങ്ങനെയാണു് മലയാളം എഴുതേണ്ടതു് എന്ന ഉത്തമബോദ്ധ്യത്തോടെയാണു് ഞാൻ ഇക്കാലമത്രയും മലയാളം എഴുതിപ്പഠിച്ചതു്. നൂറ്റാണ്ടൊന്നുകഴിഞ്ഞിട്ടും ആർക്കും സമവായത്തിലെത്താൻ കഴിയാതിരുന്ന ഒരു പ്രശ്നമാണിതു്. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും ആ വഴിയേ എത്തിക്കോളും എന്നു് എനിക്കു് നല്ല പ്രതീക്ഷയുമുണ്ടു്. അതിനാൽ, കഴിയുമെങ്കിൽ, അത്തരം തിരുത്തുകൾ ഒഴിവാക്കിയാലും. :)
- അതു പോലെ, വലയത്തിനുള്ളിൽ ഇംഗ്ലീഷ് കൊടുക്കുന്നതും ബോധപൂർവ്വമാണു്. പരവലയം പരാബോളതന്നെയാണെന്നു് ശീലം കൊണ്ടു് മനസ്സിലാകേണ്ടതുപോലെ, ഒപ്പം ഇംഗ്ലീഷ് വാക്കുകൾ കൂടിയുണ്ടാവുന്നതു് മലയാളത്തിനെ കൂടുതൽ സഹായിക്കുകയേ ഉള്ളൂ. പ്രത്യേകിച്ച് ഇത്തരം ലേഖനങ്ങളിൽ. വിശ്വപ്രഭViswaPrabhaസംവാദം 02:34, 12 മേയ് 2013 (UTC)
- സംവൃതോകാരങ്ങൾ എങ്ങനെ എഴുതണം എന്ന് വിശ്വപ്രഭക്ക് സ്വാതന്ത്ര്യമുള്ളതുപോലെ തിരുത്തിയെഴുതാനും സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നു. വലയത്തിനുള്ളിലെ ഇംഗ്ലീഷ്, അടുത്തായി എവിടെയെങ്കിലും ഒഴിവാക്കിയിരുന്നോ? ലിങ്കുകളുള്ളിടത്ത് (മലയാളം വിക്കിയിൽ ലേഖനമുള്ളപ്പോൾ) വലയത്തിലെ ഇംഗ്ലീഷ് ഒഴിവാക്കാറുണ്ട്. --Vssun (സംവാദം) 02:40, 12 മേയ് 2013 (UTC)
കാട്രിഡ്ജ്
തിരുത്തുകകാട്രിഡ്ജിലെ തിരുത്ത് നന്നായിട്ടുണ്ട്.--സലീഷ് (സംവാദം) 12:43, 12 മേയ് 2013 (UTC)
ചെമ്പരത്തി
തിരുത്തുകചെമ്പരത്തി (മലയാളചലച്ചിത്രം) ഇങ്ങനെ ഒരു തിരിച്ചു വിടൽ താൾ ആവശ്യമുണ്ടോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:56, 17 മേയ് 2013 (UTC)
- മുൻപ് താൾ ചെമ്പരത്തി (മലയാളചലച്ചിത്രം) എന്ന പേരിലാണ് നിലനിന്നിരുന്നത്. താളിന്റെ പേരുമാറ്റുമ്പോൾ പഴയ പേര് സ്വയം ഒരു തിരിച്ചുവിടൽ താളായി മാറുന്നു. വിക്കിക്കകത്തും പുറത്തും മുൻപേ നിലവിലുള്ള ലിങ്കുകൾ മുറിയാതിരിക്കാൻ ഇത് അത്യാവശ്യമാണ്. നിലവിൽ പഴയ തലക്കെട്ട് വഴിയുള്ള വിക്കിക്കകത്തെ ലിങ്കുകൾ ഇവിടെ കാണുക. അക്ഷരത്തെറ്റില്ലാത്തിടത്തോളം ഇത്തരം തിരിച്ചുവിടലുകൾ നൽകുന്നതിൽ തെറ്റില്ല.--Vssun (സംവാദം) 05:04, 17 മേയ് 2013 (UTC)
ഓ കെ :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:22, 17 മേയ് 2013 (UTC)
ഉപയോക്തൃനാമമാറ്റം
തിരുത്തുകഈ പേരു മാറ്റം ശരിയായ വിധത്തിലല്ല നടന്നതെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 15:52, 22 മേയ് 2013 (UTC)
- അല്ല. തൽക്കാലം താൾ തിരിച്ചിടുകയും, ഉപയോക്താവിനെ കാര്യം ധരിപ്പിച്ച് ശരിയായ രീതിയിൽ പേരുമാറ്റാൻ നിർദ്ദേശിക്കുകയും ചെയ്യാവുന്നതാണ്. നിലവിൽ ലോക്കൽ ബ്യൂറോക്രാറ്റുകൾക്ക് പേരുമാറ്റം ചെയ്യാനാവില്ലെന്ന് കരുതുന്നു. എല്ലാം ഗ്ലോബൽ അക്കൗണ്ട് ആക്കിയതുകൊണ്ട് മെറ്റയിൽ നിർദ്ദേശം സമർപ്പിക്കേണ്ടിവരും. --Vssun (സംവാദം) 15:56, 22 മേയ് 2013 (UTC)
- അനൂപനെയും അറിയിച്ചിട്ടുണ്ട്. തലക്കെട്ട് പഴയ അവസ്ഥയിലേക്ക് മാറ്റിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 16:02, 22 മേയ് 2013 (UTC)
- അതെ. പേരു മാറ്റുന്നതിനു ഇനി മെറ്റായിൽ നിർദ്ദേശിക്കണം. ഇവിടെ മാത്രം മാറ്റം വരുത്തിയാൽ അത് മെയിൻ അക്കൗണ്ടിൽ നിന്നു ഒറ്റപ്പെട്ടു പോകും.--Anoop | അനൂപ് (സംവാദം) 05:48, 23 മേയ് 2013 (UTC)
മെയ്/മേയ്
തിരുത്തുകഫലകത്തിന്റെ സംവാദം:2013/മേയ്#തിരുത്തൽ കടമ്പ ഇതിലെ മെയ് ഒന്നു പരിഹരിക്കുമോ?--റോജി പാലാ (സംവാദം) 15:07, 23 മേയ് 2013 (UTC)
- ഇനിയൊന്നും ചെയ്യാനില്ലെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 17:33, 24 മേയ് 2013 (UTC)
ഒരിഗാമി
തിരുത്തുകതാങ്കൾക്ക് പുതിയ മറുപടികൾ ഉണ്ട്. നന്ദി.Vanischenu (സംവാദം|സംഭാവനകൾ) 12:47, 24 മേയ് 2013 (UTC)
ശ്രദ്ധിക്കുന്ന താളുകളിലേക്ക് ഉൾപ്പെടുത്തിയവർ
തിരുത്തുകഎല്ലാ താളുകളുടേയും നാൾവഴിയിലെ ഉപകരണങ്ങൾ എന്നതിലെ ശ്രദ്ധിക്കുന്ന താളുകളിലേക്ക് ഉൾപ്പെടുത്തിയവർ എന്ന ലിങ്ക് കുറച്ചുനാളായി പ്രവർത്തിക്കുന്നത് ശരിയായ രീതിയിലല്ലെന്നു കരുതുന്നു. എന്തെങ്കിലും പിടിയുണ്ടോ?--റോജി പാലാ (സംവാദം) 14:16, 26 മേയ് 2013 (UTC)
- അത് ഒരു ടൂൾസെർവർ ആപ്ലിക്കേഷനാണ്. ടൂൾസെർവർ ആപ്ലിക്കേഷനുകൾ ഈയിടെയായി വളരെ മോശം പ്രകടനമാണ് കാഴ്ചവക്കുന്നത്. നിലവിൽ, ശ്രദ്ധിക്കുന്നവരുടെ എണ്ണം, action=info വഴി, വിക്കിയിൽ നിന്ന് നേരിട്ട് ലഭിക്കും. താളിന്റെ വിവരങ്ങൾ എന്ന പേരിൽ ഈ ലിങ്ക് എല്ലാ താളിലും സൈഡ്ബാറിലെ പണിസഞ്ചിയിൽ നിന്ന് കിട്ടും. അതുകൊണ്ട് ആ ലിങ്ക് ഒഴിവാക്കുകയോ, പകരം താളിന്റെ വിശദവിവരങ്ങൾ എന്ന പേരിൽ ഇൻഫോ ലിങ്ക് നൽകുകയോ ആവാം. --Vssun (സംവാദം) 17:57, 26 മേയ് 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെ ഉപകരണങ്ങൾ എന്ന സംഭവം നാൾവഴിയിൽ കണ്ടില്ല. ഉപകാരമില്ലെങ്കിൽ ഒഴിവാക്കുന്നതും ഉചിതമാകുമോ?--റോജി പാലാ (സംവാദം) 18:01, 26 മേയ് 2013 (UTC)
ഇത് നമ്മൾ കസ്റ്റമൈസ് ചെയ്തിരിക്കുന്നതാണ്. മീഡിയവിക്കി:Histlegend ആണ് ആ സന്ദേശം.--Vssun (സംവാദം) 18:02, 26 മേയ് 2013 (UTC)
- ആളുകളുടെ എണ്ണം മാത്രമേ ലഭിക്കുന്നുള്ളൂ എന്നിടത്തോളം ഒഴിവാക്കേണ്ടതില്ല. വിശ്വപ്രഭViswaPrabhaസംവാദം 06:27, 29 മേയ് 2013 (UTC)
- ടൂൾസെർവർ വഴിയുള്ള ലിങ്ക് വേണമെങ്കിൽ ഒഴിവാക്കാം എന്നാണ് പറഞ്ഞത്. നിലവിൽ ശ്രദ്ധിക്കുന്നവരുടെ എണ്ണം വിക്കിയിൽനിന്നുതന്നെ ലഭിക്കുന്നുണ്ട് (സൈഡ്ബാറിലുള്ള താളിന്റെ വിവരങ്ങൾ എന്ന കണ്ണി ശ്രദ്ധിക്കുക.). ടൂൾ സെർവർ ആപ്ലിക്കേഷനു പകരം ആ കണ്ണി ഉപയോഗിക്കാം എന്നുമാണ് പറഞ്ഞത്. --Vssun (സംവാദം) 06:32, 29 മേയ് 2013 (UTC)
- അതറിയാം. അതു സ്വാഭാവികമായും [മീഡിയാവിക്കി:പ്രത്യേകതാളുകൾ]ഉടയ ഭാഗമല്ലേ. അതിനുപരി ടൂൾസെർവ്വറിന്റെ കാര്യം തന്നെയാണുദ്ദേശിച്ചതു്. :) വിശ്വപ്രഭViswaPrabhaസംവാദം 06:37, 29 മേയ് 2013 (UTC)
- ഒരു വിവരം വിക്കിയിൽ നിന്നും കിട്ടുന്നുണ്ടെങ്കിൽ പിന്നെന്തിനാണ് ടൂൾസെർവർ ആപ്ലിക്കേഷൻ? ആ ടൂൾസെർവർ ലിങ്കിനുപകരം വിക്കി താൾ ലിങ്ക് ചെയ്താൽ പോരേ? --Vssun (സംവാദം) 06:44, 29 മേയ് 2013 (UTC)
- അതറിയാം. അതു സ്വാഭാവികമായും [മീഡിയാവിക്കി:പ്രത്യേകതാളുകൾ]ഉടയ ഭാഗമല്ലേ. അതിനുപരി ടൂൾസെർവ്വറിന്റെ കാര്യം തന്നെയാണുദ്ദേശിച്ചതു്. :) വിശ്വപ്രഭViswaPrabhaസംവാദം 06:37, 29 മേയ് 2013 (UTC)
- ടൂൾസെർവർ വഴിയുള്ള ലിങ്ക് വേണമെങ്കിൽ ഒഴിവാക്കാം എന്നാണ് പറഞ്ഞത്. നിലവിൽ ശ്രദ്ധിക്കുന്നവരുടെ എണ്ണം വിക്കിയിൽനിന്നുതന്നെ ലഭിക്കുന്നുണ്ട് (സൈഡ്ബാറിലുള്ള താളിന്റെ വിവരങ്ങൾ എന്ന കണ്ണി ശ്രദ്ധിക്കുക.). ടൂൾ സെർവർ ആപ്ലിക്കേഷനു പകരം ആ കണ്ണി ഉപയോഗിക്കാം എന്നുമാണ് പറഞ്ഞത്. --Vssun (സംവാദം) 06:32, 29 മേയ് 2013 (UTC)
- ടൂൾസെർവറുകൾ മിക്കപ്പോഴും പണിമുടക്കാണ്. വിക്കി താൾ ലിങ്ക് ചെയ്യുന്നതാകും നല്ലത്.--റോജി പാലാ (സംവാദം) 07:02, 29 മേയ് 2013 (UTC)
Bot Flag
തിരുത്തുകHi there. This bot(VsBot on enwiki) is blocked and inactive, as a result its bot flag will soon be removed to try and tidy up our list of accounts with bot flags. If you have any problems get in touch with me on my talk page(on en wiki)! Addshore (സംവാദം) 10:48, 28 മേയ് 2013 (UTC)
ഒരബദ്ധം
തിരുത്തുകഇന്നലെ ഒരു അബദ്ധം പറ്റി. ഗ്രന്ഥശാലയിലെ അഡ്മിൻ ആയതിനാൽ മനുവിനും ബാലുവിനും റോന്തുചുറ്റാനും മുൻപ്രാപനത്തിനുമുള്ള അവകാശം കൊടുത്തു. ഇതിന് മിനിമം മാനദണ്ഡം വച്ചിരുന്നത് ശ്രദ്ധിച്ചില്ല. എന്ത് ചെയ്യണം. അവകാശം പിൻവലിക്കണോ ?--മനോജ് .കെ (സംവാദം) 05:54, 29 മേയ് 2013 (UTC)
- ഈ അവകാശങ്ങൾ കാര്യനിർവാഹകരുടെയും മറ്റുപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനുവേണ്ടിയുള്ളതാണ്. മുകളിൽപ്പറഞ്ഞ ഉപയോക്താക്കളുടെ തിരുത്തുകൾ നയങ്ങൾക്കനുസരിച്ചുതന്നെയായിരിക്കും എന്ന് ഉത്തമബോദ്ധ്യം മനോജിനുണ്ടെങ്കിൽ അവ നൽകുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല. തിരിച്ചെടുക്കേണ്ടതൊന്നുമില്ല. --Vssun (സംവാദം) 05:58, 29 മേയ് 2013 (UTC)
- നന്ദി. --മനോജ് .കെ (സംവാദം) 06:00, 29 മേയ് 2013 (UTC)
ഇന്റർവിക്കി കണ്ണികൾ
തിരുത്തുകചേട്ടാ, ഈ ഇന്റർവിക്കി കണ്ണികൾ കൊടുക്കുന്ന ബോട്ടുകൾ ഒന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ലേ?. ഒരാഴ്ച്ച മുമ്പ് സൃഷ്ടിച്ച ലേഖനത്തിൽ ഇതുവരെ അത്തരം കണ്ണികൾ ഒന്നും കണ്ടില്ല, അതുകൊണ്ട് ചോദിച്ചതാ. പിന്നെ ഒരു സംശയം ഈ വിക്കിഡേറ്റ യുടെ ഉപയോഗം എന്താ?--എബിൻ: സംവാദം 08:32, 31 മേയ് 2013 (UTC)
- ഇപ്പോൾ ഇന്റർവിക്കി ചേർക്കൽ വളരെ എളുപ്പമാണ്.
- [[en:താളിന്റെ പേര്]] എന്നശൈലിയിൽ ഇന്റർവിക്കികളൊന്നും ചേർക്കാതെ പുതിയ താൾ സേവ് ചെയ്യുക. സൈഡ്ബാറിൽ താഴെ കണ്ണികൾ ചേർക്കുക എന്ന ലിങ്ക് വരും. അതിൽ ഞെക്കി ഭാഷയും (ഉദാഹരണം english) താളിന്റെ പേരും എഴുതിക്കൊടുക്കുക. ലിങ്കുകൾ എല്ലാ ഭാഷകളിലേക്കും ഉടനടി ചേർക്കപ്പെടും.
- ശ്രമിച്ചുനോക്കൂ. സംശയമുണ്ടെങ്കിൽ പറയൂ. --Vssun (സംവാദം) 08:44, 31 മേയ് 2013 (UTC)
- നന്ദി--എബിൻ: സംവാദം 08:52, 31 മേയ് 2013 (UTC)
മലയാളം പ്രശ്നമാകുന്നു
തിരുത്തുകചേട്ടാ, ഈ ഹൊറർ സിനിമ എന്നുള്ളതിന് ശരിയായ മലയാള പരിഭാഷ എന്താണ്?. ഭയാനകം?, ഭീകരം??--എബിൻ: സംവാദം 05:55, 1 ജൂൺ 2013 (UTC)
- രണ്ടും ഒരേ അർത്ഥം തന്നെയാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് നീളം കുറഞ്ഞ വാക്കായ ഭീകരം ഉപയോഗിച്ചോളൂ. --Vssun (സംവാദം) 07:31, 1 ജൂൺ 2013 (UTC)
- പിന്നേം ഒരു പ്രശ്നം, ഭീകര മലയാള ചലച്ചിത്രങ്ങൾ എന്ന പേരിൽ താൾ സൃഷ്ടിക്കാൻ പറ്റുമോ? അത് ഭീകരവാദം എന്ന് ആശയക്കുഴപ്പം ഉണ്ടാക്കില്ലേ?List of Malayalam horror films. ഇതാ ശരിക്കും മലയാളമാക്കണ്ടത്.--എബിൻ: സംവാദം 11:14, 1 ജൂൺ 2013 (UTC)
- മലയാളത്തിലെ ഭീകരചലച്ചിത്രങ്ങൾ - പേരിന്റെ ആശയക്കുഴപ്പത്തിൽ താളുകൾ തുടങ്ങാതിരിക്കരുത്. പേര് പിന്നെയായാലും മാറ്റാമല്ലോ --Vssun (സംവാദം) 12:39, 1 ജൂൺ 2013 (UTC)
- നന്ദി, ചെയ്തു--എബിൻ: സംവാദം 10:50, 2 ജൂൺ 2013 (UTC)
അന്യഭാഷാപദങ്ങൾ അടങ്ങിയ ലേഖനങ്ങളുടെ വർഗ്ഗം
തിരുത്തുകചൂണ്ടിക്കാണിച്ചതിനു് വളരെ നന്ദി. നിലവിലുള്ള വർഗ്ഗങ്ങൾ പലതും തെരഞ്ഞാൽ പോലും ഒറ്റയടിക്കു് കണ്ടെത്താനാവുന്നില്ല. പക്ഷേ, eventually, എല്ലാം ഒരുമിച്ചു കൂടും. അപ്പോൾ ഒരെണ്ണം മാത്രമായി നിലനിർത്താം. ഇപ്പോൾ 5000-ത്തിലധികം അനാഥവർഗ്ഗങ്ങൾ ഉണ്ടു്. മിക്കതും ഫലകജന്യവർഗ്ഗങ്ങളാണു്.(എത്രയുണ്ടെന്നറിയില്ല. 5000 വരെയേ കാണിക്കൂ. അതെല്ലാം വൃത്തിയാക്കുമ്പോൾ ബാക്കി എത്ര എന്നറിയാം.) :) വിശ്വപ്രഭViswaPrabhaസംവാദം 13:21, 1 ജൂൺ 2013 (UTC)
ഫലകം:Respiratory pathology
തിരുത്തുകസംവാദം:ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് ഇവിടെ സൂചിപ്പിച്ച പോലെ നിരവധി പേരുകൾ ഈ ഫലകത്തിൽ ഉണ്ട്, അതിനാലാണ് ഇത് ചൂണ്ടിക്കാണിച്ചത്. -- Raghith (സംവാദം) 06:15, 5 ജൂൺ 2013 (UTC)
- ഇത്തരം വാക്കുകൾ ചൂണ്ടിക്കാട്ടി ചർച്ച ചെയ്യാൻ പറ്റിയ ഒരു വേദി നല്ലതാണ്. വൻകളി, പിതൃഭാവഭരണം തുടങ്ങിയവയും വിലയിരുത്തേണ്ടതാണെന്നാണ് അഭിപ്രായം. പഞ്ചായത്തിൽ ഈ വിഷയത്തെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടല്ലോ അവിടെ ഈ ഫലകത്തെക്കുറിച്ച് ചർച്ച ചെയ്യൂ. --Vssun (സംവാദം) 06:21, 5 ജൂൺ 2013 (UTC)
- എന്നാൽ അവിടെ ഒരു തീരുമാനമാവട്ടെ. -- Raghith (സംവാദം) 06:30, 5 ജൂൺ 2013 (UTC)
പുതിയ പ്രവേശനം
തിരുത്തുകReflist
തിരുത്തുകഇതൊന്നു നോക്കുമോ? ഇംഗ്ലീഷ് കൂടാതെ മറ്റു ചില വിക്കികളിലും നോക്കി ഒന്നിലും ശരിയാം വണ്ണം പ്രവർത്തിക്കുന്നില്ല.--റോജി പാലാ (സംവാദം) 18:41, 8 ജൂൺ 2013 (UTC)
ഫോണ്ട് പ്രശ്നം
തിരുത്തുകചേട്ടാ, കൗമുദി ഇൻസ്റ്റാൾ ചെയ്തു ഫോണ്ട് പ്രശ്നം ശരിയായി- നന്ദി --എബിൻ: സംവാദം 10:01, 9 ജൂൺ 2013 (UTC)
ഇൻഫോബോക്സ്
തിരുത്തുകചേട്ടാ, ഈ {{infobox film}} ഫലകത്തിന് എന്തോ പ്രശ്നമുണ്ട് സ്ക്രിപ്റ്റ് എറർ കാണിക്കുന്നു, ഒന്ന് നോക്കണേ--എബിൻ: സംവാദം 08:53, 11 ജൂൺ 2013 (UTC)
- ഞാൻ നോക്കിയ എല്ലാ ഇൻഫോബോക്സിലും (ഇൻഫോബോക്സ് ക്രിക്കറ്റർ ഒഴികെ) പിഴവുണ്ട്. യു.എൽ.എസിന്റെ വരവുമായി ഇതിന് വല്ല ബന്ധവുമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:04, 11 ജൂൺ 2013 (UTC)
- ഞാൻ ഫലകം ഇറക്കുമതിചെയ്തപ്പോഴുണ്ടായ പ്രശ്നമാണ്(ഓരോന്നായി പരിശോധിക്കാൻ നിൽക്കുമ്പോഴേക്കും കറന്റ് പോയി. ക്ഷമിക്കുക). ഇംഗ്ലീഷ് വിക്കിപീഡിയയിലെ ടെംപ്ലേറ്റുകളൊക്കെ ലുവ സ്ക്രിപ്റ്റിലേക്ക് മാറിത്തുടങ്ങിയതായി കണ്ടു. ഇനി ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഇറക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കണം. പ്രശ്നക്കാരെയെല്ലാം ഒന്നുകൂടി പരിശോധിച്ച് റിവേർട്ട് ചെയ്തേക്കുക.--മനോജ് .കെ (സംവാദം) 09:44, 11 ജൂൺ 2013 (UTC)
ശ്രദ്ധിച്ചിരുന്നില്ല. നന്ദി --Tgsurendran 13:37, 12 ജൂൺ 2013 (UTC)
ടൈപ്പിങ് ടൂൾ
തിരുത്തുകഎന്റെ സിസ്റ്റത്തിൽ ഇപ്പോൾ ടൈപ്പിങ് ടൂൾ കാണാത്തനെന്തുകൊണ്ടാണ് ?--Tgsurendran 13:50, 15 ജൂൺ 2013 (UTC)
- ടൈപ്പിങ് ടൂൾ കാണുന്നില്ല എന്നതുമാത്രമാണോ പ്രശ്നം? ടൈപ്പ് ചെയ്യാനും പറ്റുന്നില്ലേ? ടൈപ്പിങ് ടൂളിന്റെ സെറ്റിങ്സ്, ഇടതുവശത്തെ സൈഡ് ബാറിൽ ഭാഷകൾ എന്ന ഭാഗത്തുള്ള പൽച്ചക്രച്ചിഹ്നത്തിൽ ഞെക്കിയാണ് ഇപ്പോൾ ക്രമീകരിക്കേണ്ടത്. --Vssun (സംവാദം) 14:12, 15 ജൂൺ 2013 (UTC)
- പ്രശ്നം മറ്റെന്തെങ്കിലുമാണെങ്കിൽ ഒരു സ്ക്രീൻഷോട്ട് ഇടുമല്ലോ. --Vssun (സംവാദം) 14:14, 15 ജൂൺ 2013 (UTC)
മുൻപ് തിരയുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോഴായിരുന്നു എഴുത്തുപകരണം കണ്ടിരുന്നത്. ഇപ്പോഴാണ് ശ്രദ്ധിച്ചത്. നന്ദി.--Tgsurendran 18:23, 15 ജൂൺ 2013 (UTC)
- Ctrl+M അടിക്കുമ്പോൾ മലയാളത്തിൽ നിന്നും കീബോർഡ് ഇംഗ്ലീഷിലേക്കു മാറുന്നുണ്ട്. തിരിച്ച് മലയാളം വരുന്നില്ല. എന്റെ പ്രശ്നമാണോ?--റോജി പാലാ (സംവാദം) 08:53, 16 ജൂൺ 2013 (UTC)
- പ്രശ്നം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. bugzilla:49515 കാണുക. --Vssun (സംവാദം) 12:02, 16 ജൂൺ 2013 (UTC)
- Ctrl+M അടിക്കുമ്പോൾ മലയാളത്തിൽ നിന്നും കീബോർഡ് ഇംഗ്ലീഷിലേക്കു മാറുന്നുണ്ട്. തിരിച്ച് മലയാളം വരുന്നില്ല. എന്റെ പ്രശ്നമാണോ?--റോജി പാലാ (സംവാദം) 08:53, 16 ജൂൺ 2013 (UTC)
എന്തായാലും എനിക്ക് ഈ സംഗതി ടെക്സ്റ്റ് ഏരിയയിൽ (എഴുതാനുള്ളയിടത്ത്) കിട്ടുന്നില്ല. മുകളിൽ തിരച്ചിൽപ്പെട്ടിയിലും താളെ എഡിറ്റ് സമ്മറിയിലും മാത്രമാണ് കിട്ടുന്നത്. --Adv.tksujith (സംവാദം) 15:00, 16 ജൂൺ 2013 (UTC)
- വിക്കെഡ് പോലെയുള്ള എന്തെങ്കിലും ഗാഡ്ജറ്റുകൾ എനേബിൾ ചെയ്തിട്ടുണ്ടോ? അത്തരത്തിലുള്ള എല്ലാം ഡിസേബിൾ ചെയ്തു നോക്കൂ. മറ്റാർക്കും ഈ പ്രശ്നമുള്ളതായി അറിയില്ല. ബഗ്ഗിടാവുന്നതാണ്.--Vssun (സംവാദം) 18:32, 16 ജൂൺ 2013 (UTC)
അതെ, അതായിരുന്നു പ്രശ്നം. വിക്കെഡ് കളഞ്ഞപ്പോൾ സംഗതി വന്നു! അത് റിപ്പോർട്ട് ചെയ്യണോ ? --Adv.tksujith (സംവാദം) 18:57, 16 ജൂൺ 2013 (UTC)
- റിപ്പോർട്ട് ചെയ്യൂ. --Vssun (സംവാദം) 07:57, 17 ജൂൺ 2013 (UTC)
വിക്കിഡാറ്റ
തിരുത്തുകവിക്കിഡാറ്റയിൽ [1] കുറച്ച് പണിയുണ്ട്, മലയാളത്തിലെ ഇന്റർവിക്കി ബോട്ട് ഉപയോഗിച്ച് ചെയ്യാനാകുമോ? -- Raghith (സംവാദം) 07:08, 25 ജൂൺ 2013 (UTC)
- പൈവിക്കി ബോട്ട് ഇതുവരെ വിക്കിഡേറ്റയിൽ ഓടിച്ചുനോക്കിയിട്ടില്ല. എന്താണ് തൽക്കാലത്തെ ആവശ്യം എന്ന് പറയാനാകുമെങ്കിൽ ഒരു ശ്രമം നടത്താം. --Vssun (സംവാദം) 07:15, 25 ജൂൺ 2013 (UTC)
- മലയാളം വിക്കിയിലെ സ്പാർക്ക് പ്ലഗും ഇതര വിക്കിയിലെ Spark plugഉം വ്യത്യസ്ത ഡാറ്റവിക്കി ലിങ്കിലായിട്ടാണ്;ഇതു പോലെ നിരവധി താളുകളുണ്ട്. മലയാളം വിക്കി മാത്രമുള്ള ലിങ്കാണ് ഇത് Items_with_only_Malayalam_link.
- ഇത് അത്തരത്തിലുള്ള വർഗ്ഗങ്ങളുടെ ലിസ്റ്റാണ് (Items_with_only_Malayalam_category_link).
- ഇത് മലയാളം വിക്കിയിലെ വർഗ്ഗങ്ങളുടെയും തത്തുല്ല്യ ഇംഗ്ലീഷ് വിക്കിയുടെയും ലിസ്റ്റാണ് numbermerge/ml-en; ഇത് നേരിട്ട് മെർജ് ചെയ്യാവുന്നതാണ്. മറ്റുള്ളവ തിരഞ്ഞ് നോക്കി ചെയ്യേണ്ടി വരും.
- മേല്പറഞ്ഞ ലിസ്റ്റ് ഉണ്ടാക്കിയത് വിക്കിഡാറ്റയിലെ (wikidata:User talk:Byrial) അഡ്മിനാണ്, അദ്ദേഹത്തോട് ചോദിച്ചാൽ കൂടുതൽ വിവരം ലഭിക്കാനിടയുണ്ട്. മേല്പറഞ്ഞ ഉപയോക്താവുമായിട്ട് സംവാദം നടത്തിയത് ഞാനാണ്, അദ്ദേഹം നിർമ്മിച്ച പ്രോഗ്രാം.-- Raghith (സംവാദം) 09:06, 25 ജൂൺ 2013 (UTC)
- ആദ്യത്തെ കാര്യം തിരഞ്ഞുപിടിച്ച് മാന്വൽ ആയി മാറ്റുകയല്ലേ വഴിയുള്ളൂ? --Vssun (സംവാദം) 17:46, 25 ജൂൺ 2013 (UTC)
- അതെ, ആദ്യത്തേതിന് ഓരോന്നും തിരഞ്ഞ് പിടിക്കണം. ഈ numbermerge/ml-en ലിസ്റ്റ് നേരിട്ട് മെർജ് ചെയ്യാവുന്നതാണ്. ഇതിന് അദ്ദേഹം ഉപയോഗിച്ച രീതി
The idea is that if a page in language 1 with a number in the title links to a page in language 2 with the same number in the title, then other pages in language 1 with the same text, but other numbers are candidates to link to pages in language 2 with the same text as before and matching numbers.","for a pair of items to be found, you have to have at least one case where the same texts already are linked together with other numbers. Otherwise the program cannot know that "-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ" are releated to "th-century disestablishments" as it have no idea about the meanings of the texts. (The pattern count in each line indicates how many pages in the two languages are already linked using the same texts but other numbers).
- അതെ, ആദ്യത്തേതിന് ഓരോന്നും തിരഞ്ഞ് പിടിക്കണം. ഈ numbermerge/ml-en ലിസ്റ്റ് നേരിട്ട് മെർജ് ചെയ്യാവുന്നതാണ്. ഇതിന് അദ്ദേഹം ഉപയോഗിച്ച രീതി
ഇത് പോലെ ഒരേ പാറ്റേണിലുള്ളവ (ഇന്റർവിക്കി ശരിയാവാത്തത്) ലിസ്റ്റ് ചെയ്താൽ അവ ഒരുമിച്ച് മെർജ് ചെയ്യാം. -- Raghith (സംവാദം) 04:29, 26 ജൂൺ 2013 (UTC)
- നിലവിൽ ഇങ്ങനെ മെർജ് ചെയ്തിട്ടുണ്ടോ? ഈ ലിസ്റ്റിലുള്ളവയെ മെർജ് ചെയ്യാൻ ബോട്ട് ഓടിക്കണം എന്നാണോ രാഘിത്ത് ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 04:39, 26 ജൂൺ 2013 (UTC)
- നീണ്ട ലിസ്റ്റാണ്; ബോട്ടാണെങ്കിൽ ഒരുമിച്ച് ചെയ്യാൻ പറ്റില്ലെ, പരമാവധി ബോട്ട് ഉപയോഗിച്ച് ചെയ്തശേഷം ബാക്കിയുള്ളത് മാനുവലായി ചെയ്താൽ പോരെ? നിലവിൽ ബോട്ട് ഉപയോഗിച്ച് മെർജ് ചെയ്തിട്ടുണ്ടോ എന്നറിയില്ല.-- Raghith (സംവാദം) 05:16, 26 ജൂൺ 2013 (UTC)
- നിലവിൽ ഇങ്ങനെ മെർജ് ചെയ്തിട്ടുണ്ടോ? ഈ ലിസ്റ്റിലുള്ളവയെ മെർജ് ചെയ്യാൻ ബോട്ട് ഓടിക്കണം എന്നാണോ രാഘിത്ത് ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 04:39, 26 ജൂൺ 2013 (UTC)
വിശദീകരണത്തിന് നന്ദി. ബോട്ടുപയോഗിച്ച് മെർജ് ചെയ്യാൻ ശ്രമിക്കാം. --Vssun (സംവാദം) 05:21, 26 ജൂൺ 2013 (UTC)
- നിലവിൽ അവരേതെങ്കിലും ബോട്ടുപയോഗിച്ച് മെർജ് ചെയ്യുന്നുണ്ടോ എന്ന് ബൈറിയാലിനോട് ചോദിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ ഒരെണ്ണം എഴുതി മെർജ് ചെയ്യാം. --Vssun (സംവാദം) 17:54, 6 ജൂലൈ 2013 (UTC)
d:Wikidata:Requests for permissions/Bot/VsBot കാണുക. കാര്യം ഓക്കെയാണെങ്കിൽ പിന്തുണക്കുക --Vssun (സംവാദം) 07:45, 7 ജൂലൈ 2013 (UTC)
- നിലവിൽ വർഗ്ഗത്തിന് മാത്രമാണ് അപേക്ഷിച്ചതെന്നു കണ്ടു,ഫലകത്തിനും കൂടി ആ ബോട്ട് ഉപയോഗിച്ചാൽ നന്നായിരുന്നു. മിക്കവാറും ഫലകങ്ങൾക്ക് തത്തുല്യ ഇംഗ്ലീഷ് ഫലകത്തിന്റെ അതേ പേരാണ്, അവ മൊത്തമായി ലിസ്റ്റ് ചെയ്ത് (ബൈറിയാലിനോട് ആവശ്യപ്പെട്ട് അല്ലെങ്കിൽ നമ്മൾ തന്നെ ചെയ്ത്) മെർജ് ചെയ്യാവുന്നതാണ്. ഇത് പോലെ പലരീതിയിലും ക്വറി എഴുതി ലിസ്റ്റ് ഉണ്ടാക്കാമെന്നു കരുതുന്നു.-- Raghith (സംവാദം) 04:42, 8 ജൂലൈ 2013 (UTC)
- ടൂൾസെർവർ ഉപയോഗിച്ചാലാണ് ഇത്തരം പട്ടികകൾ എളുപ്പത്തിലുണ്ടാക്കാൻ പറ്റുക. പട്ടികയുണ്ടാക്കാൻ അയാളോട് തന്നെ ആവശ്യപ്പെടാം. വർഗ്ഗങ്ങളുടെ കാര്യം കഴിഞ്ഞിട്ട് ഫലകങ്ങളിലേക്ക് കടക്കാം. --Vssun (സംവാദം) 07:02, 8 ജൂലൈ 2013 (UTC)
- ബൈറിയാൽ തന്ന വർഗ്ഗങ്ങളുടെ പട്ടിക പൂർണ്ണമല്ല, മൊത്തമായി പരിശോധിക്കേണ്ടി വരും. -- Raghith (സംവാദം) 07:12, 8 ജൂലൈ 2013 (UTC)
- ടൂൾസെർവർ ഉപയോഗിച്ചാലാണ് ഇത്തരം പട്ടികകൾ എളുപ്പത്തിലുണ്ടാക്കാൻ പറ്റുക. പട്ടികയുണ്ടാക്കാൻ അയാളോട് തന്നെ ആവശ്യപ്പെടാം. വർഗ്ഗങ്ങളുടെ കാര്യം കഴിഞ്ഞിട്ട് ഫലകങ്ങളിലേക്ക് കടക്കാം. --Vssun (സംവാദം) 07:02, 8 ജൂലൈ 2013 (UTC)
numbermerge/ml-en ഇത് തീർത്തിട്ടുണ്ട്. --Vssun (സംവാദം) 10:39, 11 ജൂലൈ 2013 (UTC)
- ശ്രദ്ധിച്ചു, ഇനിയും കാണണം ഇത്തരം താളുകൾ. ഫലകത്തിന്റെ കാര്യത്തിൽ വളരെ എളുപ്പത്തിൽ ലിസ്റ്റ് ലഭ്യമാകുമെന്ന് കരുതുന്നു; മിക്കവാറും ഫലകങ്ങൾക്ക് തത്തുല്യ ഇംഗ്ലീഷ് വിക്കിയുടെ അതേ പേരാണ്(ഫലകം:Merge, en:template:Merge). -- Raghith (സംവാദം) 10:56, 11 ജൂലൈ 2013 (UTC)
- (വർഗ്ഗം:2-ആം സഹസ്രാബ്ദത്തിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ en:Category:2nd-millennium disestablishments)ഇവയിൽ തന്നെ ഒരേ പോലുള്ള 5 ഉപവർഗ്ഗങ്ങൾ
- 13-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ
- 14-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ
- 19-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ
- ..
ലഭ്യമാണ്; ഇത്തരം വർഗ്ഗങ്ങൾ ഇനിയും ലഭ്യമായേക്കാം. ഇവയുടെ പട്ടിക തയ്യാറാക്കി (മേല്പറഞ്ഞപോലെ ടൂൾസെർവർ ഉപയോഗിച്ചോ മറ്റേതെങ്കിലും രീതിയിലോ) വർഗ്ഗത്തിന്റെ ഇന്റർവിക്കി ചെയ്യാവുന്നതാണ്, ശേഷം ഫലകവും.-- Raghith (സംവാദം) 11:09, 11 ജൂലൈ 2013 (UTC)
- അക്കങ്ങളിൽ തുടങ്ങുന്ന താളുകൾ ഒരെണ്ണം നമ്മൾ മാനുവലായി മെർജ് ചെയ്താൽ ബൈറിയാലിന്റെ ടൂൾസെർവർ പ്രോഗ്രാം, ഈ പാറ്റേൺ ശ്രദ്ധിച്ച്, അതേ പാറ്റേണിലുള്ള മറ്റുള്ളവ കണ്ടെത്തിത്തരുകയും ചെയ്യും. അപ്പോൾ നമുക്ക് ചെയ്യാവുന്നത്, ഇങ്ങനെ കാണുന്ന താളുകളെ കണ്ണിചേർക്കുക എന്നതു മാത്രമാണ്. --Vssun (സംവാദം) 02:39, 14 ജൂലൈ 2013 (UTC)
- പ്രത്യേകം:വർഗ്ഗങ്ങൾ ഇതാ അക്കങ്ങളിൽ തുടങ്ങുന്ന താളുകൾ, പക്ഷെ ഇവ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്, ഇവയിൽ നിന്നും ഒരേ പോലുള്ളവ ഡാറ്റാബേസിൽ നിന്നും ട്രിം ചെയ്തെടുക്കാം (ബൈറിയാൽ ചെയ്യുന്നത് ഡാറ്റാബേസിന്റെ Wikidata:Database_downloadഡമ്പ് എടുത്ത് അവയിൽ നിന്നും സോർട്ട്ചെയ്ത് എടുക്കുകയാണ്.) -- Raghith (സംവാദം) 06:17, 14 ജൂലൈ 2013 (UTC)
സ്വാഗതം
തിരുത്തുകസ്വാഗതം. -- Raghith (സംവാദം) 05:21, 2 ജൂലൈ 2013 (UTC)
- , --റോജി പാലാ (സംവാദം) 05:32, 2 ജൂലൈ 2013 (UTC)
- അഭിനന്ദനങ്ങൾ... എല്ലാ സമരവും വിജയത്തിലെത്തണമെന്ന് യാതൊരു നിർബന്ധവുമില്ല. എന്നിരിക്കിലും നാം പ്രതികരിക്കാതെയും സമരം ചെയ്യാതെയുമിരുന്നിട്ടും കാര്യമില്ല --Adv.tksujith (സംവാദം) 05:38, 2 ജൂലൈ 2013 (UTC)
- ഹായ്! മഴ! മഴ! പുതുമഴ! :) വിശ്വപ്രഭViswaPrabhaസംവാദം 05:54, 2 ജൂലൈ 2013 (UTC)
--അജയ് ബാലചന്ദ്രൻ (സംവാദം) 05:58, 2 ജൂലൈ 2013 (UTC)
- swaagatham, malayalam type cheyyan nalla budhi muttanu sorry for english. :P --KG (കിരൺ) 06:02, 2 ജൂലൈ 2013 (UTC)
വീണ്ടും സുസ്വാഗതം. --സുഗീഷ് (സംവാദം) 06:05, 2 ജൂലൈ 2013 (UTC)
- താങ്കൾക്ക് വിക്കി വിട്ടുപോകാൻ കഴിയില്ല, ഈ തിരിച്ചുവരവിലൂടെ അത് അരക്കിട്ടുറപ്പിച്ചിരിക്കുന്നു, സുസ്വാഗതം ബിപിൻ (സംവാദം) 06:18, 2 ജൂലൈ 2013 (UTC)
- ക്രിക്കറ്റിലെ സച്ചിൻ വിരമിച്ചാലും വിക്കിയിലെ ഈ സച്ചിൻ വിരമിക്കില്ല എന്നറിയാം.. വീണ്ടും ബാറ്റും പാഡും അണിഞ്ഞു കണ്ടതിൽ സന്തോഷം!! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:11, 2 ജൂലൈ 2013 (UTC)
- ഇനി അപ്പോൾ അങ്ങോട്ടെന്നാ? അവിടേം എല്ലാം നീക്കം ചെയ്തേച്ചു പോയതാ, ഞാൻ റിവർട്ടട്ടേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:15, 2 ജൂലൈ 2013 (UTC)
- ഇല്ല.. ഇല്ലില്ല.. നിനക്കങ്ങനെ പോകാനാവില്ല...
- ഒരു നേർത്ത മഞ്ഞായലിഞ്ഞ് ഒരു സുപ്രഭാതത്തിൽ
- പുൽച്ചെടിക്കൊടികളെ തനിച്ചാക്കി നിനക്കങ്ങനെ പോകാനാവില്ല... --സലീഷ് (സംവാദം) 11:15, 2 ജൂലൈ 2013 (UTC)
- സന്തോഷം തോന്നുന്നു. ഇതിലൊക്കെ ഏറ്റവുമധികം വിഷമിച്ചിരുന്നത് ഞാനാണ്. --മനോജ് .കെ (സംവാദം) 17:36, 2 ജൂലൈ 2013 (UTC)
ഓരോരുത്തരുടെയും സ്നേഹത്തിനും കരുതലിനും മറുപടികളില്ല. വിക്കിയിൽ മനഃപൂർവം എഴുതാതിരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചെറിയ ഇടവേളകൊണ്ട് മനസിലാക്കാൻ പറ്റി. --Vssun (സംവാദം) 17:43, 2 ജൂലൈ 2013 (UTC)
ഒരിക്കലും രൂപം കണ്ടിട്ടില്ലാത്ത, ഒരിക്കലും ശബ്ദം കേട്ടിട്ടില്ലാത്ത, പേരിനുപരി ഒന്നും അറിയാത്ത സുനിൽ എന്ന വിക്കിപീഡിയൻ കുറേ നാൾ ഇവിടെനിന്നും വിട്ടുനിന്നപ്പോൾ എനിക്കൊട്ടും സങ്കടം തോന്നിയില്ല. തിരിച്ചുവരണേ എന്നു കൊഞ്ചിയതുപോലുമില്ല. കാരണം, എന്നെ സംബന്ധിച്ചിടത്തോളം സുനിൽ സാക്ഷാൽ വിക്കിപീഡിയ തന്നെയാണു്.
വ്യക്തിപരമായ യാതൊരു വിധ കൊണ്ടുകൊടുക്കലുകളുമില്ലാതെ ഒരു ദശാബ്ദക്കാലത്തോളം വിക്കിപീഡിയ ജീവിതത്തേയും ജീവിതം വിക്കിപീഡിയയേയും എനിക്കെങ്ങനെ ബാധിച്ചുവോ അതേ നിർമമതയോടെ, എന്നിട്ടും അതേ മമതയോടെ സുനിൽ ഞാനറിയാത്ത എന്റെ സുഹൃത്താണു്.
ചിലർക്കു് വിക്കിപീഡിയയിൽ നിന്നും ഒഴിഞ്ഞുപോകുന്നതു് സ്വന്തം മരണം എന്നതിനു സമാനമാണു് എന്നെനിക്കറിയാം.
കുറുമ്പു കാണിക്കുന്ന മക്കളോടു പിണങ്ങി അര നിമിഷം മാത്രം അരക്കുശുമ്പു കാണിക്കുന്ന അച്ഛന്മാരുണ്ടെന്നറിയാം.
എന്നിട്ട് തൊട്ടടുത്ത നിമിഷം അയാൾ അവളെ വാരിപ്പുണഞ്ഞു പുളകം പെയ്യിക്കുമെന്നറിയാം.
vssun എന്ന വിക്കിപീഡിയനു് വിക്കിപീഡിയ ശ്വസിക്കാതെ അര നിമിഷം പോലും ജീവിക്കാനാവില്ലെന്നുമറിയാം.
പിന്നെന്തിനു ഞാൻ യാചിക്കണം, "തിരിച്ചുവരൂ" എന്നു്?
സുനിൽ, ഈ ദിവസങ്ങളിലെ താങ്കളുടെ വിക്കിവിരഹം പോലും ഒരു വിക്കിപീഡിയ പാഠമാണു്. :) സസ്നേഹം, വിശ്വപ്രഭViswaPrabhaസംവാദം 19:19, 2 ജൂലൈ 2013 (UTC)
തിരഞ്ഞെടുത്ത ലേഖനം
തിരുത്തുകഭഗത് സിംഗ് എന്ന ലേഖനത്തിനാണല്ലോ കൂടുതൽ വോട്ട് ?? ബിപിൻ (സംവാദം) 09:24, 2 ജൂലൈ 2013 (UTC)
- ഞാനതിനെ ആദ്യം തിരഞ്ഞെടുക്കാനുദ്ദേശിച്ചതാണ്. അത് നിർദ്ദേശിക്കപ്പെട്ടിട്ട് രണ്ട് ദിവസമേ ആയുള്ളൂ എന്നതിനാലാണ് വേണ്ടെന്നുവച്ചത്. --Vssun (സംവാദം) 09:25, 2 ജൂലൈ 2013 (UTC)
- ഓ !! അതുശരി,അറിയില്ലായിരുന്നു. തിരഞ്ഞെടുക്കാനുള്ള ലേഖനം നിർദ്ദേശിക്കാനുള്ള സമയം എത്ര ദിവസമാണ്, എത്ര ദിവസത്തിനുമുമ്പ് നാമനിർദ്ദേശം സമർപ്പിക്കണം ?? ബിപിൻ (സംവാദം) 10:10, 2 ജൂലൈ 2013 (UTC)
സാധാരണഗതിയിൽ വിക്കിപീഡിയയിലെ ഒരു വോട്ടെടുപ്പിന് 7 ദിവസം നൽകുന്ന കീഴ്വഴക്കമുണ്ട്. ഈ പരിധി കഴിഞ്ഞതും നിലവിൽ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചതുമായ ലേഖനങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. തുടർന്നുവരുന്ന കീഴ്വഴക്കം മാത്രമാണ് നിലവിൽ ഇക്കാര്യത്തിലുള്ളത്. --Vssun (സംവാദം) 10:17, 2 ജൂലൈ 2013 (UTC)
- ശരി, മനസ്സിലായി ബിപിൻ (സംവാദം) 10:20, 2 ജൂലൈ 2013 (UTC)
സംശയം
തിരുത്തുകഇവിടെ ഫലകം തടയപ്പെട്ടവർ എന്നത് ചുവന്ന കണ്ണിയായിരുന്നു. അതിനെ മാത്രം ടൈപ്പ് ചെയ്ത് ശരിയാക്കി. എന്നാൽ താളിൽ മൊത്തം മാറ്റം വന്നതെങ്ങനെയാണ്? ചില്ലുകളിൽ തനിയെ വന്ന മാറ്റമാണോ?--റോജി പാലാ (സംവാദം) 17:32, 5 ജൂലൈ 2013 (UTC)
- പഴയ താളാണ്. ചില്ലുകൾ അപ്ഡേറ്റായതാണ്. ചില്ലുകൾ അപ്ഗ്രേഡ് ചെയ്ത സമയത്ത് എല്ലാ താളുകളിലും അത് പുതുക്കാൻ ബോട്ടുകൾ ഓടിച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ വിട്ടുപോയ താളായിരിക്കാം. --Vssun (സംവാദം) 17:38, 5 ജൂലൈ 2013 (UTC)
- ഉപയോക്തൃതാളിൽ മാത്രം ഓടാതിരുന്നതാണോ?--റോജി പാലാ (സംവാദം) 17:39, 5 ജൂലൈ 2013 (UTC)
ആയിരിക്കാം. ജോട്ടർബോട്ടാണ് അന്ന് ആപ്പണി ചെയ്തത്. മറ്റു പദ്ധതികളിൽ പ്രധാന നാമമേഖലയൊഴിച്ചുള്ളവയിൽ ജോട്ടർ ഓടിയിരുന്നില്ല. ഇത് ഞാൻ പിന്നീട് ഓടിച്ച് അപ്ഗ്രേഡ് ചെയ്തിരുന്നു. വിക്കിപീഡിയയിൽ എല്ലാ നെയിംസ്പേസിലും ഓടിയിരുന്നു എന്നാണോർമ്മ. --Vssun (സംവാദം) 03:05, 6 ജൂലൈ 2013 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകലേഖക താരകം | |
ഹെൻറി ലോറൻസ് എന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കിയിതിനു പിന്നിലുള്ള കഠിനാദ്ധ്വാനത്തിന് ആദരപൂർവ്വമൊരു താരകം സമർപ്പിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള മികച്ച ലേഖനങ്ങൾ താങ്കൾക്ക് സംഭാവന ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു, ആദരപൂർവ്വം. KG (കിരൺ) 10:29, 10 ജൂലൈ 2013 (UTC) |
- നന്ദി കിരൺ --Vssun (സംവാദം) 10:31, 10 ജൂലൈ 2013 (UTC)
HELP PLEASE
തിരുത്തുകente language tool work cheyyunnilla. ctrl+M adichittum malayalam languageil ezhuthan pattunnilla. 2-3 divasamayi ee prasnam thudangiyitt. pls help--എബിൻ: സംവാദം 02:06, 12 ജൂലൈ 2013 (UTC)
- ഇൻപുട്ട് ടൂൾ ഡിസേബിൾ ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് കാണുക. തൽക്കാലത്തേക്ക്, ഇവിടെപ്പറയുന്ന കീമാജിക്/കീമാൻ പോലെയുള്ള ലോക്കൽ ഇൻപുട്ട് മെത്തേഡുകൾ ഉപയോഗിക്കുക. ഇക്കാര്യത്തിന് എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ എന്നോട് ചോദിക്കുക. പ്രതിവിധി താമസിയാതെ ഉണ്ടാകുന്നതായിരിക്കും. --Vssun (സംവാദം) 02:36, 12 ജൂലൈ 2013 (UTC)
- --എബിൻ: സംവാദം 08:24, 12 ജൂലൈ 2013 (UTC)
വർഗ്ഗം
തിരുത്തുകവർഗ്ഗം മറുപടി--റോജി പാലാ (സംവാദം) 11:38, 20 ജൂലൈ 2013 (UTC)
ലോഗോ
തിരുത്തുകക്രിക്കറ്റ് ലോഗോ ഞാൻ അപ്ലോഡ് ചെയ്തതാണ്. ലൈസെൻസ് സംബന്ധിച്ച എന്തേലും വിട്ടു പോയിട്ടുണ്ടെങ്കിൽ ഒന്ന് ചേർക്കൂ. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:17, 30 ജൂലൈ 2013 (UTC)
- ഒരു കുഴപ്പവുമില്ല. --Vssun (സംവാദം) 02:44, 31 ജൂലൈ 2013 (UTC)
Infobox aircraft occurrence
തിരുത്തുകInfobox aircraft occurrence മലയാളം വിക്കിയിൽ കിട്ടാൻ എന്താ വഴി? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:30, 30 ജൂലൈ 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ ഫലകം താൾ തിരുത്തി പകർത്തി, ഇവിടേക്ക് ഒട്ടിച്ചാൽ മതി. ഇപ്പറഞ്ഞ ടെമ്പ്ലേറ്റ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ഫലകം:Infobox aircraft occurrence കാണുക. --Vssun (സംവാദം) 02:49, 31 ജൂലൈ 2013 (UTC)
- നന്ദി, കനിഷ്ക വിമാനദുരന്തം എന്ന താളിൽ ചേർത്തു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:44, 1 ഓഗസ്റ്റ് 2013 (UTC)
ചില്ല് അക്ഷരങ്ങളും ഫോണ്ടും
തിരുത്തുകwww.bhashaindia.com/ilit/Malayalam.aspx
മുകളിലെ സൈറ്റിൽ കാണുന്ന ഫോണ്ട് ഏതാണെന്ന് പറയാമോ ? കാരണം ഇ സൈറ്റിലെ ഫോണ്ടുകള ഗൂഗിൾ ഫോണ്ടില്നിന്നും വ്യത്യസ്തമായി ചില്ലക്ഷരങ്ങളെ ശരിയായി കാണിക്കുന്നു.പക്ഷെ ഇത് ഫയർഫോക്സിൽ പ്രവര്ത്തിക്കില്ല നന്ദി... ജസ്റ്റിൻ ചാക്കൊ (സംവാദം) 10:37, 11 ഓഗസ്റ്റ് 2013 (UTC)
- അതിൽ പ്രത്യേകഫോണ്ടൊന്നും ഉപയോഗിക്കുന്നില്ല എന്നു വിചാരിക്കുന്നു. നമ്മുടെ സിസ്റ്റത്തിലുള്ള ഫോണ്ടുപയോഗിച്ചാണ് മലയാളം കാണിക്കുന്നത്. മൈക്രോസോഫ്റ്റ് ഇൻഡിക് ടൂൾ തരുന്ന ചില്ല് പഴയ ശൈലിയിലുള്ളതാണ് (കൂടുതലറിയാൻ വിക്കി:ആണവച്ചില്ല് കാണുക); ജസ്റ്റിന്റെ കൈവശമുള്ള ഫോണ്ട് പഴയതായതുകൊണ്ടാണ് വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന ആണവച്ചില്ലുകൾ ശരിയായി കാണാത്തത്. ഫോണ്ട് പുതുക്കുക. --Vssun (സംവാദം) 13:07, 11 ഓഗസ്റ്റ് 2013 (UTC)
താരകത്തിന് നന്ദി
തിരുത്തുകതാരകങ്ങളെപ്പഴും പ്രോത്സാഹനമാണ്. --മനോജ് .കെ (സംവാദം) 03:18, 13 ഓഗസ്റ്റ് 2013 (UTC)
ഈ ലേഖനത്തിലെ എല്ലാ വിഭാഗങ്ങളിലെയും വരികൾ സ്ക്രീനിലൊതുങ്ങാതെ നീണ്ടുപോകുകയാണ്. പാരഗ്രാഫിനു മുന്നിൽ സ്പേസൊന്നും കാണുന്നില്ല. എന്താണ് പ്രശ്നമെന്ന് നോക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:42, 25 ഓഗസ്റ്റ് 2013 (UTC)
കല്ലച്ചല്ലല്ലോ
തിരുത്തുകശരിയാണു്. (അതായതു് കല്ലച്ചല്ല.) ലേഖനംതിരുത്തിയിട്ടുണ്ടു്. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. വിശ്വപ്രഭViswaPrabhaസംവാദം 17:51, 19 ഒക്ടോബർ 2013 (UTC)
ഡെൽഹി ഗേറ്റ്
തിരുത്തുകപ്രമാണം:Delhi gate of red fort.JPG ചിത്രത്തിൽ കാണുന്നത് ദില്ലിഗേറ്റ് തന്നെയാണ്. ചെങ്കോട്ടയുടെ തെക്കുഭാഗത്തുള്ള പാർക്കിങ് സ്ഥലത്തുനിന്നും ചെങ്കോട്ട ലക്ഷ്യമാക്കി നടക്കുമ്പോൾ എടുത്ത ഒരു ചിത്രമാണ് ഇത്. ഇതിനടുത്തുള്ള സൂചനാഫലകത്തിലും Delhi Gate എന്നാണ് രേഖപ്പെടുത്തിയിരികുന്നത്. ഇതിനോടനുബന്ധിച്ച മറ്റുചിത്രങ്ങൾ ഇവിടെ കാണാം: [2],[3], [4], [5] --അ ർ ജു ൻ (സംവാദം) 08:19, 29 ഒക്ടോബർ 2013 (UTC)
- നന്ദി. ലാഹോറി ഗേറ്റിന്റെ ഈ പുറംകവാടത്തിന് ഡെൽഹി ഗേറ്റ് എന്ന പേരുണ്ടെന്ന കാര്യം പുതിയ അറിവാണ്. ഡെൽഹി ഗേറ്റ് എന്ന്കേൾക്കുമ്പോൾ en:Delhi Gate (Delhi) ആണ് ഓർമ്മവരുന്നത്. --Vssun (സംവാദം) 08:50, 29 ഒക്ടോബർ 2013 (UTC)
എനിക്ക് തെറ്റിയതാണ്. ഡെൽഹി ഗേറ്റ് കോട്ടക്ക് തെക്കുവശത്തുള്ളതാണ്. --Vssun (സംവാദം) 09:04, 29 ഒക്ടോബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Vssun,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:32, 11 നവംബർ 2013 (UTC)
കോപ്പിറൈറ്റ് പ്രശ്നം
തിരുത്തുകഈ പ്രമാണത്തിന്റെ അനുമതിപത്രം എങ്ങനെ നൽകണമെന്ന് എനിക്കറിയില്ല. ഈ ലേഖനത്തിനു വേണ്ടി ഇംഗ്ലീഷ് വിക്കിയിൽ നിന്നും പൊക്കിയതാണ്. സഹായിക്കൂ... --വിക്കിറൈറ്റർ : സംവാദം 15:03, 15 നവംബർ 2013 (UTC)
- ഇംഗ്ലീഷിൽ നിന്നുള്ള റാഷണൽ എടുത്ത് അതേപടി തട്ടിയിട്ടുണ്ട്. മലയാളത്തിലാക്കിക്കോളൂ. --Vssun (സംവാദം) 15:53, 15 നവംബർ 2013 (UTC)
നാൾവഴി സ്ഥിതിവിവരണക്കണക്കുകൾ
തിരുത്തുകഈ പ്രശ്നം ഒന്നു നോക്കാമോ...? --വിക്കിറൈറ്റർ : സംവാദം 06:34, 21 നവംബർ 2013 (UTC)
ഏകദിന ക്രിക്കറ്റ്
തിരുത്തുകഏകദിന ക്രിക്കറ്റ് താളിലെ ഇന്റർവിക്കികൾ ചേർക്കുന്ന ഭാഗത്ത് ഇപ്പോൾ കിടക്കുന്ന ഡാറ്റാസെറ്റ് മൊത്തമായി എഡിറ്റ് ചെയ്യാൻ എന്ത് ചെയ്യണം...? ഇപ്പോഴത് Limited Overs Cricket ആണ്. അത് മാറ്റി ആ ഡാറ്റാസെറ്റ് മൊത്തത്തിൽ ODI ആക്കാൻ എന്താ ചെയ്യേണ്ടത്...? ഭാവിയിലും ആവശ്യം വരുമ്പോൾ ഉപയോഗിക്കാമല്ലോ... --വിക്കിറൈറ്റർ : സംവാദം 18:22, 28 നവംബർ 2013 (UTC)
- നിലവിൽ വിക്കിഡേറ്റയിലെ d:Q1814174 എന്ന ഐറ്റമാണ് പരിമിത ഓവർ ക്രിക്കറ്റിനുവേണ്ടി നിലവിലുള്ളത്. അവിടെ നമ്മൾ ഏകദിനക്രിക്കറ്റ് എന്ന താൾ ലിങ്ക് ചെയ്തിരിക്കുകയാണ്. അത് ആദ്യം ഒഴിവാക്കണം. d:Q1814174 എന്ന താളിലെ Wikipedia pages linked to this item എന്ന ഭാഗത്ത് മലയാളം വിക്കിയിലേക്കുള്ള ലിങ്ക് കാണാം. അത് എഡിറ്റ് ചെയ്ത് ഒഴിവാക്കുക. ഏകദിനക്രിക്കറ്റിനുവേണ്ടിയുള്ള വിക്കിഡേറ്റ ഐറ്റം d:Q175157 ആണ്; അതിലേക്ക് മലയാളത്തിലെ ഏകദിനക്രിക്കറ്റ് എന്ന താൾ കണ്ണിചേർക്കുകയും ചെയ്യുക. മറ്റു ലിങ്കുകളെല്ലാം സ്വയം ശരിയായിക്കൊള്ളും. --Vssun (സംവാദം) 02:17, 29 നവംബർ 2013 (UTC)
- അങ്ങനെ ചെയ്തിട്ടുണ്ട്. --വിക്കിറൈറ്റർ : സംവാദം 04:41, 30 നവംബർ 2013 (UTC)
ചിത്രവും പ്രമാണവും
തിരുത്തുകചിത്രം എന്ന നെയിംസ്പേസ് പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നു (1, 2). പകരം പ്രമാണം എന്നത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് (1, 2). വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട താളുകളിൽ ചിത്രം എന്ന നെയിംസ്പേസ് ആണ് ഉപയോഗിക്കുന്നത്. ഒന്നു നോക്കൂ... --വിക്കിറൈറ്റർ : സംവാദം 07:26, 10 ഡിസംബർ 2013 (UTC)
- ബഗ് കാണുക. --Vssun (സംവാദം) 13:39, 10 ഡിസംബർ 2013 (UTC)
- ബഗ് കണ്ടു. മുഴുവനായിട്ട് പിടികിട്ടുന്നില്ല. ആ പ്രശ്നം തീരുന്നത് വരെ പ്രധാനപ്പെട്ട താളുകളിൽ ചിത്രം എന്നുപയോഗിച്ചിട്ടുണ്ടെങ്കിൽ പ്രമാണം എന്നാക്കി മാറ്റാമല്ലേ...? --വിക്കിറൈറ്റർ : സംവാദം 14:20, 12 ഡിസംബർ 2013 (UTC)
ചെയ്യാം. --Vssun (സംവാദം) 14:27, 12 ഡിസംബർ 2013 (UTC)
തിരക്കിലാണോ?
തിരുത്തുകഇപ്പോൾ ആകെ തിരക്കിലാണോ?--റോജി പാലാ (സംവാദം) 18:06, 23 ഡിസംബർ 2013 (UTC)
- അതെ റോജി. ഇടക്ക് എത്തി നോക്കാറുണ്ട്. ആ സമയത്ത്, ഞാൻ നേരത്തേ എഴുതിവച്ചിരിക്കുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്യും. --Vssun (സംവാദം) 02:20, 24 ഡിസംബർ 2013 (UTC)
1971-ലെ ലിപിപരിഷ്കരണം
തിരുത്തുകഈ തിരുത്തിനെ സംബന്ധിച്ച്.
--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:05, 2 ജനുവരി 2014 (UTC)
കീമാൻ ഇൻസ്റ്റല്ലേഷൻ
തിരുത്തുകഎനിക്കെന്റെ കമ്പ്യൂട്ടർ അത്യാവശ്യമായി ഒന്ന് ഫോർമാറ്റ് ചെയ്യേണ്ടിവന്നു. പിന്നീട് കീമാൻ ഇൻസ്റ്റാൾ ചെയ്തപ്പോൾ കക്ഷി വേർഡിലും മറ്റും പണിയെടുക്കുന്നില്ല. എന്താണ് കുഴപ്പമെന്ന് അറിയുന്നില്ല. പറഞ്ഞുതരാമോ? സംഗതി അത്യാവശ്യവുമാണ്.--Chandrapaadam (സംവാദം) 15:19, 9 ഫെബ്രുവരി 2015 (UTC)
- വിൻഡോസ് ഏതാണ്? വിൻഡോസ് ൭-നുശേഷമുള്ള വെർഷനുകളിൽ കീമാൻ ശരിക്ക് പ്രവർത്തിക്കാറില്ല. പരീക്ഷിച്ച് നോക്കാനാണെങ്കിൽ എന്റെ കൈയിൽ വിൻഡോസില്ലതാനും. എന്നാലും വിൻഡോസ് ഉള്ള ഏതെങ്കിലും സിസ്റ്റത്തിൽ പറ്റുന്ന സമയത്ത് ഇൻസ്റ്റോൾ ചെയ്ത് നോക്കാം. വിൻഡോസ് വെർഷനും കീമാൻ ഡൗൺലോഡ് ചെയ്ത ലൊക്കേഷന്റെ ലിങ്കും ഇവിടെയിടൂ. ഞാനല്ലെങ്കിൽ മറ്റാരെങ്കിലും അതുകണ്ട് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കാം. --Vssun (സംവാദം) 17:11, 9 ഫെബ്രുവരി 2015 (UTC)
നന്ദി. കാര്യം ശരിയായി. പ്രശ്നം വിൻഡോസ് വെർഷന്റേതല്ലായിരുന്നു. --Chandrapaadam (സംവാദം) 14:32, 18 ഫെബ്രുവരി 2015 (UTC)
ദയവായി സംവാദം:കൂടല്ലൂർ ശ്രദ്ധിക്കുക. --ജേക്കബ് (സംവാദം) 21:42, 4 ഓഗസ്റ്റ് 2015 (UTC)
സലഫി
തിരുത്തുകസംവാദം:സലഫി എന്ന സംവാദ താളിലെ തലക്കെട്ട് എന്ന ഉപവിഭാഗം ചർച്ച ചെയ്യാൻ ക്ഷണിക്കുന്നു. - കലാരക്ഷകൻ (എന്നോട് പറയൂ...) 10:26, 6 മേയ് 2016 (UTC)
ഫലകം:കേരളത്തിലെ സ്ഥലങ്ങൾ
തിരുത്തുകOn ഫലകം:കേരളത്തിലെ സ്ഥലങ്ങൾ can you please add an parameter for "coordinate display style". --QuickFixMe (സംവാദം) 19:13, 23 ജൂൺ 2016 (UTC)
Category name question
തിരുത്തുകIf "School districts in Canada" is വർഗ്ഗം:കാനഡയിലെ സ്കൂൾ ഡിസ്ട്രിക്റ്റുകൾ, what would "School districts in Ontario" be in Malayalam?
Thank you! WhisperToMe (സംവാദം) 10:05, 23 സെപ്റ്റംബർ 2016 (UTC)
വർഗ്ഗം:ഹൈന്ദവദൈവങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു
തിരുത്തുകവർഗ്ഗം:ഹൈന്ദവദൈവങ്ങൾ ഒഴിവാക്കാൻ, ലയിപ്പിക്കാൻ, അഥവാ പുനഃനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വർഗ്ഗീകരണ നയങ്ങൾക്കനുസരിച്ചാണോ ഈ നിർദ്ദേശം സൃഷ്ടിച്ചത് എന്നതറിയുവാൻ ഒരു ചർച്ച നടക്കുന്നുണ്ട്. താങ്കൾക്ക് ഈ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ദയവായി ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ വർഗ്ഗത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. Arjunkmohan (സംവാദം) 08:07, 30 മാർച്ച് 2017 (UTC)
Share your experience and feedback as a Wikimedian in this global survey
തിരുത്തുകHello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. The survey is available in various languages and will take between 20 and 40 minutes.
You can find more information about this survey on the project page and see how your feedback helps the Wikimedia Foundation support editors like you. This survey is hosted by a third-party service and governed by this privacy statement (in English). Please visit our frequently asked questions page to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email through the EmailUser feature to WMF Surveys to remove you from the list.
Thank you!
Reminder: Share your feedback in this Wikimedia survey
തിരുത്തുകEvery response for this survey can help the Wikimedia Foundation improve your experience on the Wikimedia projects. So far, we have heard from just 29% of Wikimedia contributors. The survey is available in various languages and will take between 20 and 40 minutes to be completed. Take the survey now.
If you have already taken the survey, we are sorry you've received this reminder. We have design the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. If you wish to opt-out of the next reminder or any other survey, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement. Thanks!
Your feedback matters: Final reminder to take the global Wikimedia survey
തിരുത്തുകHello! This is a final reminder that the Wikimedia Foundation survey will close on 23 April, 2018 (07:00 UTC). The survey is available in various languages and will take between 20 and 40 minutes. Take the survey now.
If you already took the survey - thank you! We will not bother you again. We have designed the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. To opt-out of future surveys, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement.
വിക്കി സംഗമോത്സവം 2018
തിരുത്തുകനമസ്കാരം! Vssun,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 11:36, 15 ജനുവരി 2019 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകവിക്കിപീഡിയ:ഏഷ്യൻ മാസം 2019
തിരുത്തുകവർഗ്ഗം:മലയാളം ദൃശ്യമാദ്ധ്യമങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു
തിരുത്തുകവർഗ്ഗം:മലയാളം ദൃശ്യമാദ്ധ്യമങ്ങൾ ഒഴിവാക്കാൻ, ലയിപ്പിക്കാൻ, അഥവാ പുനഃനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വർഗ്ഗീകരണ നയങ്ങൾക്കനുസരിച്ചാണോ ഈ നിർദ്ദേശം സൃഷ്ടിച്ചത് എന്നതറിയുവാൻ ഒരു ചർച്ച നടക്കുന്നുണ്ട്. താങ്കൾക്ക് ഈ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ദയവായി ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ വർഗ്ഗത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. ```` 07:05, 8 നവംബർ 2019 (UTC)