Jethro76
നമസ്കാരം Jethro76 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 11:02, 9 ഏപ്രിൽ 2012 (UTC)
കൂടുതൽ പ്രതീക്ഷിക്കുന്നു
തിരുത്തുകതാങ്കളിൽ നിന്ന് കൂടുതൽ തിരുത്തലുകളും പുതിയ ലേഖനങ്ങളും പ്രതീക്ഷിക്കുന്നു. കൂടുതൽ എഴുതാൻ എല്ലാ വിധ ആശംസകളും. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. :) --AneeshJose (സംവാദം) 19:01, 15 ഒക്ടോബർ 2012 (UTC)
ധൈര്യമായി എഴുതുക/തിരുത്തുക
തിരുത്തുകനമസ്കാരം ശുഹൈബ്,
പുതുമുഖം താളിലെ അഭിപ്രായം ശ്രദ്ധിച്ചു. താങ്കൾ വിക്കിപീഡിയയിൽ കാണിക്കുന്ന താൽപര്യത്തിന് ആദ്യമേ നന്ദി പറയുന്നു.
താങ്കൾ ആരംഭിച്ച ചാല ടാങ്കർ ദുരന്തം എന്ന ലേഖനം വിജ്ഞാനപ്രദമാണ്. ഇതുപോലെ, കൂടുതൽ ലേഖനങ്ങൾ എഴുതാൻ താങ്കളെ സ്വാഗതം ചെയ്യുന്നു.
ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വിക്കിപീഡിയയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള നാരായം എന്ന എഴുത്തുപകരണമോ കീമാജിക് പോലുള്ള ബാഹ്യഎഴുത്തുപകരണങ്ങളോ ഉപയോഗിക്കാം.
വിക്കിപീഡിയയിലെ ഉപയോക്താക്കളുമായി ബന്ധപ്പെടാൻ അവരുടെ സംവാദം താൾ ഉപയോഗിക്കാം. പ്രത്യേകം:സമീപകാലമാറ്റങ്ങൾ എന്ന താൾ നോക്കിയാൽ നിലവിൽ വിക്കിപീഡിയർ നടത്തിക്കൊണ്ടിരിക്കുന്ന തിരുത്തുകളുടെ പട്ടിക കാണാം. ഏതെങ്കിലും ഉപയോക്താവുമായി ബന്ധപ്പെടണമെങ്കിൽ അവരുടെ പേരിനൊപ്പമുള്ള സംവാദം എന്ന കണ്ണിയിൽ ഞെക്കുമ്പോൾ വരുന്ന താളിൽ താങ്കളുടെ സന്ദേശം എഴുതിച്ചേർത്താൽ മതി. വിക്കിപീഡിയയിൽ ഇ മെയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താക്കളുടെ താളിലെത്തിയാൽ ഇടതുവശത്തെ സൈഡ് ബാറിലെ പണിസഞ്ചി എന്ന വിഭാഗത്തിനുതാഴെ "ഈ ഉപയോക്താവിന് ഇ മെയിൽ അയക്കുക" എന്ന കണ്ണി കാണാം. അതിലൂടെ അയാൾക്ക് ഇ മെയിൽ അയക്കാനുമാകും.
ഇനിയും എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സംവാദം) 08:36, 16 ഒക്ടോബർ 2012 (UTC)
Vssun തങ്ങൾ അയച്ച മറുപടിക്ക് വളരെ നന്ദി, എങ്ങെനെയാണ് ഒരു പേജ്ന് ലിങ്ക് കൊടുക്കാൻ സാധിക്കുക. മുകളിൽ കൊടുത്ത ചാല ടാങ്കെർ ദുരന്തം നീല നിറത്തിൽ കാണപെടുന്നു. ഇതു സ്വമേധയ വരുന്നതാണോ? അത് പോലെ ഒരു ലേഖനം സൃഷ്ടിച്ചാൽ അതിനു എങ്ങനെ റഫറൻസ് കൊടുക്കണം? പ്രത്യേകിച്ച് എനിക്ക് ഒരു വെബ്സൈറ്റ് അഡ്രസ് ലിങ്ക്ആയി കൊടുകെണമെങ്കിൽ? പിന്നെ ഒരു ലേഖനം എങ്ങനെ വിത്യസ്ത വകുപുകളിൽ ഉൾപെടുത്താം. ഞാൻ എഴുതിയ പ്രസ്‌തുത ലേഖനം വേറൊരാൾ "കേരളത്തിൽ നടന്ന ദുരന്തം" എന്ന വകുപ്പിൽ ഉള്പെടിത്തിയിരികുന്നു. ഇതു എങ്ങനെയാണ് ചെയ്യണ്ടത്?
വർഗ്ഗം
തിരുത്തുകവിക്കിയിലേക്ക് സ്നേഹപൂർവം സ്വാഗതം. ലേഖനങ്ങളിൽ വർഗ്ഗങ്ങൾ എളുപ്പത്തിൽ ചേർക്കാൻ ഏറ്റവും മുകളിലെ എന്റെ ക്രമീകരണങ്ങൾ ലിങ്കിൽ ക്ലിക്കി ക്രമീകരണങ്ങൾ പേജ് എടുക്കുക. അതിലെ ഗാഡ്ജറ്റ് ടാബിൽ ഹോട്ട് ക്യാറ്റ് ടിക് ചെയ്ത് സേവ് ചെയ്യുക. എന്നിട്ട് ലേഖനം എടുത്താൽ ഏറ്റവും താഴെ വർഗ്ഗങ്ങൾ ചേർക്കാൻ ലിങ്ക് വരും. കൂടുതൽ സഹായം ആവശ്യമുണ്ട്ങ്കിൽ ചോദിക്കണേ. സസ്നേഹം --ഹിരുമോൻ (സംവാദം) 09:07, 16 ഒക്ടോബർ 2012 (UTC)
ഒപ്പ്
തിരുത്തുകലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ഹിരുമോൻ (സംവാദം) 09:10, 16 ഒക്ടോബർ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Jethro76
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 08:48, 16 നവംബർ 2013 (UTC)
ചാല ടാങ്കർ ദുരന്തം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം
തിരുത്തുകചാല ടാങ്കർ ദുരന്തം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചാല ടാങ്കർ ദുരന്തം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.
ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.
--KG (കിരൺ) 20:04, 19 ജൂലൈ 2020 (UTC)