ഉപയോക്താവ്:AswiniKP/Workshop
ഇത് AswiniKP എന്ന ഉപയോക്താവിന്റെ എഴുത്തുകളരിയാണ്. എഴുത്തുകളരി എന്നത് ഒരു ഉപയോക്താവിന്റെ ഉപയോക്തൃതാളിന്റെ ഉപതാളാണ്. ഉപയോക്താവിന് പരീക്ഷണങ്ങൾ നടത്താനുള്ള ഇടമാണിത്, അല്ലാതെ വിജ്ഞാനകോശലേഖനമല്ല. നിങ്ങൾക്കും സ്വന്തം എഴുത്തുകളരി ഇവിടെ സൃഷ്ടിക്കാം.
മറ്റ് എഴുത്തുകളരികൾ: മുഖ്യ എഴുത്തുകളരി |
വിക്കിപീഡിയ താളുകളിൽ ചെയ്യാന്നുള്ള ജോലികളുടെ താൽകാലിക പകർപ്പ്. റഫ് കോപ്പി എന്ന് പറയുന്നതായിരിക്കും ഒന്നൂടെ ശരി.
“ | പണിയുന്നു... പഠിക്കുന്നു... | ” |
Sorce: http://events.quickalappuzha.com/?p=2007
പുറപ്പാട്
തിരുത്തുകചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുറപ്പാട് ഉത്സവം ചൊവ്വാഴ്ച നടക്കും. ദേവൻ ക്ഷേത്രംവിട്ട് പുറത്തേക്ക് എഴുന്നള്ളുന്ന ഒരേയൊരു ദിവസമാണ് ഇത്. രാത്രി രണ്ടിനാണ് പുറപ്പാട്. ദേവനെ എതിരേൽക്കാൻ ചെറിയനാട്ടെ വിവിധ കരകൾ ചേർന്ന് ഒരുക്കുന്നത് 13 പള്ളിവിളക്കുകളാണ്. ഇതിൽ 33,000 ത്തോളം ദീപങ്ങൾ തെളിയും. മണ്ഡപരിയാരം, അത്തിമൺചേരി, ഇടവങ്കാട്, മാമ്പ്ര, അരിയന്നൂർശ്ശേരി, തുരുത്തിമേൽ, ചെറുവല്ലൂർ, ഇടമുറി വടക്ക്, ഇടമുറി, മൂലികോട് കിഴക്ക്, അത്തിമൺചേരി, ശ്രീമുരുക വിലാസം ഹിന്ദുധർമ്മ പരിഷത്ത് എന്നിവയാണ് പള്ളിവിളക്കുകൾ ഒരുക്കുന്നത്. മണ്ഡപരിയാരത്തിനും അത്തിമൺചേരിക്കും ചെറുതും വലുതുമായി രണ്ട് പള്ളിവിളക്കുകൾ വീതം ഉണ്ട്. ആകെയുള്ള പള്ളിവിളക്കുകളിൽ 10 എണ്ണം വലുതാണ്. 44 അടി പൊക്കവും 42 അടി വീതിയുമുള്ളതാണ് വലിയ പള്ളിവിളക്ക്. മണ്ഡപരിയാരം, അത്തിമൺചേരി, ചെറുവല്ലൂർ, മൂലികോട് കിഴക്ക്, അത്തിമൺചേരി ഹിന്ദുധർമ്മ പരിഷത്ത് എന്നിവയുടെ പള്ളിവിളക്കുകൾ ക്ഷേത്രം മുതൽ റെയിൽവേഗേറ്റ് വരെ ദേവന് അകമ്പടി സേവിക്കും. അരിയന്നൂർശ്ശേരി, മാമ്പ്ര, തുരുത്തിമേൽ, ഇടമുറി, ഇടമുറി വടക്ക് എന്നിവയുടെ പള്ളിവിളക്കുകൾ റെയിൽവേഗേറ്റ് മുതൽ പടനിലം വരെയാണ് അകമ്പടി സേവിക്കുക. മണ്ഡപരിയാരം, അത്തിമൺചേരി, ഇടവങ്കാട് എന്നിവയുടെ ചെറിയ പള്ളിവിളക്കുകൾ ക്ഷേത്രം മുതൽ പടനിലം വരെയും ഉണ്ടാകും. മരച്ചക്രങ്ങളിൽ ഉറപ്പിച്ചിട്ടുള്ള വിളക്കുകൾ കരക്കാർ ചേർന്ന് വലിച്ചുകൊണ്ട് പോകുമ്പോൾ ഇത് കരക്കൂട്ടായ്മയുടെ ഉത്സവമാകുന്നു. പുറപ്പാട് എഴുന്നള്ളിപ്പിന് മുന്നോടിയായി മൂലികോട് പടിഞ്ഞാറുകരക്കാർ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള കമ്പവിളക്ക് തെളിക്കും. എണ്ണയും മഞ്ഞളും ചേർത്ത് പുഴുങ്ങിയ തിരികളാണ് പള്ളിവിളക്കുകളിൽ ഉപയോഗിക്കുക. ദീപത്തിന് സ്വർണ്ണശോഭ ലഭിക്കാനാണ് തിരി പുഴുങ്ങുന്നത്. ക്ഷേത്രമൈതാനിയിൽ അരിയുണ്ണിശ്ശേരി പണിക്കർ നൽകുന്ന നിറപറയും സ്വീകരിച്ചാണ് ദേവന്റെ മടക്കം.