ജിക്കി കൃഷ്ണവേണി
പിള്ളവലു ഗജപതി കൃഷ്ണവേണി (1936 - 2004) (തെലുഗ്: పి.జి.కృష్ణవేణి, തമിഴ്: பி.ஜி.கிருஷ்ணவேணி) (തെലുഗ്: జిక్కి, തമിഴ്: ஜிக்கி), ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു പ്രമുഖ പിന്നണിഗായികയായിരുന്നു. ഇവർ വിവിധഭാഷകളിലായി (തെലുഗു, തമിഴ്, മലയാളം, കന്നട, ഹിന്ദി,സിംഹള) ഏതാണ്ടു 10,000 ഗാനങ്ങളോളം ആലപിച്ചിട്ടുണ്ട്.[1]
ജിക്കി കൃഷ്ണവേണി | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | പി.ജി. കൃഷ്ണവേണി |
പുറമേ അറിയപ്പെടുന്ന | ജിക്കി |
ജനനം | 1935 നവംബർ 3 ചെന്നൈ |
ഉത്ഭവം | ചന്ദ്രഗിരി, ആന്ധ്രാപ്രദേശ് |
മരണം | 2004 ഓഗസ്റ്റ് 16 ചെന്നൈ, തമിഴ് നാട് |
വിഭാഗങ്ങൾ | ചലച്ചിത്രഗാനം (പിന്നണിഗായിക), കർണ്ണാടക സംഗീതം |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | വായ്പ്പാട്ട് |
വർഷങ്ങളായി സജീവം | 1948–2004 |
ജീവിത രേഖ തിരുത്തുക
1935 നവംബർ 03-ന് ചെന്നൈയിൽ ഗജപതി നായിഡുവിന്റെയും രാജകാന്തമ്മയുടെയും മകളായി ജനിച്ചു. അവരുടെ കുടുംബം ഈ സമയത്ത് തിരുപ്പതിക്കടുത്തുള്ള ചന്ദ്രഗിരിയിൽ നിന്ന് ചെന്നൈയിലേക്ക് താമസം മാറ്റി. സംഗീതജ്ഞനായ അമ്മാവൻ ദേവരാജു നായിഡുവാണ് ആണ് ജിക്കിയെ ചലച്ചിത്ര രംഗത്തെത്തിച്ചത്. മൂന്നാം ക്ലാസ് വരെയേ വിദ്യാഭ്യാസം നേടിയിട്ടുള്ളൂ.
പ്രസിദ്ധ ചലച്ചിത്രപിന്നണിഗായകനും സംഗീതസംവിധായകനുമായ എ.എം. രാജയെയാണ് ജിക്കി വിവാഹം കഴിച്ചത്.[2] രാജയും ജിക്കിയും ചേർന്നു പാടിയ യുഗ്മഗാനങ്ങൾ എല്ലാംതന്നെ അക്കാലത്തെ മികച്ച ഹിറ്റുകളായിരുന്നു. എക്കാലത്തെയും മികച്ച ഗായികയായ ജിക്കിയുടെ പ്രകടനം തേൻ നിലവ് എന്ന തമിഴ് സിനിമയെ ഒരു വലിയ വിജയമാക്കി. ആറു മക്കളുടെ മാതാവായ ജിക്കിക്ക് അവരുടെ ഭർത്താവിനെ ഒരു തീവണ്ടിയപകടത്തിൽ നഷ്ടമായി. അദ്ദേഹം തീവണ്ടിയിൽ കയറുന്നതിനിടയിൽ കാൽവഴുതി ട്രാക്കിലേക്കു വീഴുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം സംഗീതവേദികളിൽ നിന്നു താത്കാലികമായി വിട്ടുനിന്ന അവർ പിന്നീട് ഇളയരാജക്കുവേണ്ടി പാടി. അതിനുശേഷം രണ്ടാണ്മക്കളുമായി ചേർന്ന് ഒരു സംഗീത ട്രൂപ് ഉണ്ടാക്കുകയും യു.എസ്.എ. ഉൾപ്പെടെ പല രാജ്യങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ഗായിക തിരുത്തുക
ഏഴാം വയസ്സിൽ പന്തലമ്മ എന്ന തെലുഗു ചിത്രത്തിലൂടെ ബാലനടിയായി ചലച്ചിത്ര രംഗത്തെത്തിയ ജിക്കി, പതിമൂന്നാം വയസ്സിൽ ജ്ഞാനസുന്ദരി(1948) എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടു ചലച്ചിത്രപിന്നണിഗായികയായി അരങ്ങേറ്റം കുറിച്ചു.[3] 1951ൽ പുറത്തിറങ്ങിയ[4] വനമാല എന്ന ചിത്രത്തിലെ തള്ളിത്തള്ളി ഓ, വെള്ളം എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് ജിക്കി മലയാളചലച്ചിത്ര രംഗത്തെത്തിയത്. തമിഴ്, മലയാളം, തെലുങ്ക്, സിംഹള ഹിന്ദി ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ജിക്കി ആലപിച്ചിട്ടുണ്ട്.[5]
ശ്രദ്ധേയമായ മലയാളം ഗാനങ്ങൾ തിരുത്തുക
ഗാനം | സംഗീതസംവിധായകൻ | ചിത്രം |
---|---|---|
ഗ്രാമത്തിൻ ഹൃദയം; മാരിവില്ലൊളി |
ദക്ഷിണാമൂർത്തി | ആശാദീപം |
തെന്നലേ നീ പറയുമോ; പൂവണിഞ്ഞ പൊയ്കയിൽ |
ബ്രദർ ലക്ഷ്മണൻ | മന്ത്രവാദി |
കദളിവാഴക്കയ്യിലിരുന്നൊരു; അപ്പം തിന്നാൻ തപ്പുകൊട്ടൂ; നിത്യസഹായ നാഥേ |
ബാബുരാജ് | ഉമ്മ |
പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ച | രാഘവൻ | ഉണ്ണിയാർച്ച |
മാനസ വേദന; മധുരമായ് പാടൂ |
ബ്രദർ ലക്ഷ്മണൻ | ഭക്തകുചേല |
മനഃസമ്മതം തന്നാട്ടേ, മധുരം കിള്ളി തന്നാട്ടെ; ലഹരി ലഹരി |
ദേവരാജൻ | ഭാര്യ |
മാനത്തെ എഴുനില മാളികയിൽ; ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന |
രാഘവൻ | റബേക്ക |
പൂവേ നല്ല പൂവേ | ബാബുരാജ് | പാലാട്ട് കോമൻ |
മുങ്ങി മുങ്ങി മുത്തുകൾ വാരും; ആയിരത്തിരി പൂത്തിരി നെയ്ത്തിരി |
ദേവരാജൻ | കടലമ്മ |
അഗീകാരങ്ങളും പുരസ്കാരങ്ങളും തിരുത്തുക
- മദ്രാസ് തെലുഗു അക്കാദമിയുടെ ഉഗാദി പുരസ്കാരം
- തമിഴ്നാട് സർക്കാറിൻറെ കലൈ മണി പുരസ്കാരം.
അവലംബം തിരുത്തുക
- ↑ "Chennai Online". ChennaiOnline.com. 2010-03-27. മൂലതാളിൽ നിന്നും 2010-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-11.
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ്
- ↑ ജിക്കി - ഭാവമധുരമായ പാട്ട് (വെബ്ദുനിയ)
- ↑ http://www.m3db.com/node/267
- ↑ "ചെന്നൈ ഓൺ ലൈൻ". മൂലതാളിൽ നിന്നും 2010-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-27.