ബോട്ട്

തിരുത്തുക

അതും ബോട്ടിനു ചെയ്യാൻ സാധിക്കും. ചേർക്കാൻ നോക്കട്ടെ :) --ജുനൈദ് (സം‌വാദം) 03:15, 17 ഓഗസ്റ്റ് 2009 (UTC)Reply

താരകത്തിന്

തിരുത്തുക

മാഷേ.. ഐ.ആർ.സി യോഗം നടന്ന വിവരം ഒന്നും ഞാനറിഞില്ല. എന്തായാലും ഉപഹാരത്തിന് നന്ദീണ്ട്.--Subeesh Talk‍ 06:40, 17 ഓഗസ്റ്റ് 2009 (UTC)Reply

ബോട്ട്

തിരുത്തുക

പ്രെറ്റി യൂ.ആർ.എൽ ചേർക്കുന്നതോടൊപ്പം. തിരിച്ചു വിടൽ താൾ നിലവിലില്ലെങ്കിൽ അത് നിർമ്മിക്കുന്നതും ബോട്ടിൽ ചേർത്തിരിക്കുന്നു. കാണൂ പ്രെറ്റി യൂ.ആർ.എൽ ചേർക്കുന്നു, തിരിച്ചുവിടുന്നു --ജുനൈദ് (സം‌വാദം) 07:43, 17 ഓഗസ്റ്റ് 2009 (UTC)Reply

മിബ്ബിറ്റ് -> വെബ്ചാറ്റ്

തിരുത്തുക

മാറ്റിയിട്ടുണ്ട്. നന്ദി --സാദിക്ക്‌ ഖാലിദ്‌ 09:03, 17 ഓഗസ്റ്റ് 2009 (UTC)Reply

ലോകത്തിലെ 50 ൽ കേരളം

തിരുത്തുക

നാഷനൽ ജോഗ്രാഫിക്കിന്റെ വെബ് സൈറ്റിൽ, സന്ദർശിക്കേണ്ട 50 സ്ഥലങ്ങളിൽ കേരളം ഉള്ളതായി ഞാൻ കാണുന്നില്ല. ദയവായി ഒന്നു നോക്കുമോ? http://travel.nationalgeographic.com/places/places-of-a-lifetime.html noble 10:19, 17 ഓഗസ്റ്റ് 2009 (UTC)Reply


താന്കൾ ഞാനെഴുതിയ ഹാക്കിംഗ് എന്ന ലേഖനം വായിക്കാമോ?--രന്ജൻ 18:46, 17 ഓഗസ്റ്റ് 2009 (UTC)Reply

യൂസർ പേജിൽ കുറേ ചില്ലുകൾക്ക് ശേഷം കുരിശ് കാണുന്നു. ആണവത്തിലേക്ക് മാറ്റിയപ്പോൾ വന്നതാണോ? -- റസിമാൻ ടി വി 06:09, 19 ഓഗസ്റ്റ് 2009 (UTC)Reply

ഓക്കെ ബോട്ടിനോട് പറഞ്ഞേക്കാം :) --ജുനൈദ് (സം‌വാദം) 11:34, 19 ഓഗസ്റ്റ് 2009 (UTC)Reply

ആണവമാക്കുന്നതു കൊണ്ട് കുഴപ്പമില്ല (എനിക്ക് തൽക്കാലം അതിന്‌ വഴിയില്ലെങ്കിലും). ഞാൻ ചോദിച്ചതെന്താണെന്നാൽ, യൂസർ പേജിലെ ചില ചില്ലുകൾക്ക് കുഴപ്പമില്ല. ഏപ്രിൽ, ഒക്റ്റോബർ എന്നിവയൊക്കെ ശരിക്ക് കാണുന്നുണ്ട് - ഇവയും ആണവമാണല്ലോ. എന്നാൽ ചാലക്കുടിയിൽ, ദില്ലിയിൽ എന്നതൊക്കെ എഴുതിയിടത്ത് ചില്ലു കഴിഞ്ഞ് കുരിശുണ്ട്. ഇതെങ്ങനെ വന്നതാ? എഡിറ്ററിൽ തുറക്കുമ്പോൾ കുരിശുള്ള സ്ഥലങ്ങളിൽ മാത്രം സാധാരണ എഡിറ്ററിൽ (മാത്രം) വരുന്ന വട്ടത്തിലാറിനു പുറമെ എക്സ്ട്രാ ക്യാരക്റ്റർ കാണുന്നുമുണ്ട്. ആണവചില്ലിലേക്ക് എങ്ങനെയാ മാറിയത്? കുരിശ് ഒഴിവാക്കുമ്പോൾ കാഴ്ചയ്ക്ക് പ്രശ്നമൊന്നുമില്ലാതെ സൈസ് കുറയുന്നത് കാണിച്ചുതരാം. താങ്കൾക്ക് കുരിശ് കാണാൻ പറ്റുന്നില്ലേ? -- റസിമാൻ ടി വി 11:49, 19 ഓഗസ്റ്റ് 2009 (UTC)Reply

സോറി, 26+10 മാത്രമല്ലല്ലോ? ( ഇതും ) ഇതും - ഇതും (രണ്ട് ബ്രായ്ക്കറ്റും ഹൈഫനും) വേണമല്ലോ. വേറെ വല്ലതും ആവശ്യം വരുമോ? --ജുനൈദ് (സം‌വാദം) 11:57, 19 ഓഗസ്റ്റ് 2009 (UTC)Reply

ഉപയോക്താവ്:Razimantv/MySandbox ലെ അവസാന രണ്ട് തിരുത്തലുകൾ ഒന്ന് നോക്കൂ ജോയിനർ ഒഴിവാക്കുകയേ ചെയ്തിട്ടുള്ളൂ. -- റസിമാൻ ടി വി 12:09, 19 ഓഗസ്റ്റ് 2009 (UTC)Reply

ഒഴിവാക്കാൻ നിർദ്ദേശിക്കാൻ കാരണം പറഞ്ഞാൽ പൊരായ്മ നികത്താമായിരുന്നു, ലസൻസ്? --സിദ്ധീഖ് | सिधीक|Sidheeq| صدّيق 15:48, 19 ഓഗസ്റ്റ് 2009 (UTC)Reply

സാമുവൽ പീപ്സിന്റെ ഡയറി-യുടെ പേരു മാറ്റുന്നതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാൻ ആ ലേഖനത്തിന്റെ സം‌വാദത്തിൽ എഴുതിയിട്ടുണ്ട്.Georgekutty 17:11, 19 ഓഗസ്റ്റ് 2009 (UTC)Reply

റൂബൻസിന്റെ തലക്കെട്ട് മാറിയതെങ്ങനെയാണ്. ഇപ്പോൾ എന്റെ കമ്പ്യൂട്ടറിൽ നോക്കുമ്പോൾ, തലക്കെട്ടിലെ ചില്ലക്ഷരങ്ങൾ മൂന്നും (ർ, ൾ, ൻ) കാണാനില്ല. :)Georgekutty 02:29, 20 ഓഗസ്റ്റ് 2009 (UTC)Reply

സെനർ ഡയോഡ്

തിരുത്തുക

താങ്കളുടെ അഭിപ്രായത്തിനു നന്ദി...... ഡയോഡ് വിഭാഗങ്ങളിൽ വളരെ പ്രധാനപ്പെട്ടതും കൂടുതൽ വിശദീകരണം ആവശ്യവുമായ ഒന്നാണ് സെനർ ഡയോഡ്, അതു കൊണ്ടാണ് അത് വേറെ ലേഖനമായി ​എഴുതിയത്. അത് താമസിയാതെ തന്നെ വികസിപ്പിക്കുന്നതാണ്.... -- Aneesh A.N|അനീഷ് ​എ.എൻ 08:54, 20 ഓഗസ്റ്റ് 2009 (UTC)

കഷ്ടകാലം‍

തിരുത്തുക

യൂണികോഡ് 5.1 എന്റെ ചില്ലക്ഷരങ്ങളെയൊക്കെ തിന്നുന്നത് പരിഹരിക്കാൻ ഞാൻ സുനിൽ പറഞ്ഞതനുസരിച്ച് ഷിജുവിന്റെ യൂസർ പേജിലുള്ള ഫോണ്ടുകളൊക്കെ പരീക്ഷിച്ചു നോക്കി. 'രചന' മാത്രം കഷ്ടിച്ചു ഫലിക്കുന്നുണ്ട്. അത് ഇട്ടുകഴിഞ്ഞപ്പോൾ ചില്ലുകൾ തിരിച്ചുവന്നു. എന്നാൽ ചില്ലക്ഷരങ്ങൾ ഇപ്പോൾ കാണുന്നത് മറ്റ് അക്ഷരങ്ങളുടെ പകുതിയിൽ താഴെ വലിപ്പത്തിലാണെന്നു മാത്രം. യൂണികോഡ് പരിവർത്തനം പൂർത്തിയായി കഴിയുമ്പോഴെങ്കിലും ചില്ലക്ഷരങ്ങളുടെ കഷ്ടകാലം തീരുമോ?Georgekutty 14:57, 20 ഓഗസ്റ്റ് 2009 (UTC)Reply

Curiosity

തിരുത്തുക

ഒര് വട്ട് സംശയം. Alimansoork എന്ന യൂസർ ആരാ? പ്രവർത്തനരേഖകളിൽ ഒരു അപ്‌ലോഡ് മാത്രം കാണുന്നു - പുതിയ ഉപയോക്താവ് ‎ എന്ന സാധനം എല്ലാവരുടെയും ലോഗിൽ ഉള്ളത് കാണുന്നില്ല. ഇതെന്താ ഇങ്ങനെ ? -- റസിമാൻ ടി വി 15:20, 20 ഓഗസ്റ്റ് 2009 (UTC)Reply

ചില്ല് പ്രശ്നം തീർന്നു

തിരുത്തുക

സുനിൽ ഞാൻ നേരത്തേ അഞ്ജലി മാത്രം നോക്കിയിരുന്നില്ല. ഇപ്പോൾ അത് ഇട്ടപ്പോൾ അക്ഷരങ്ങളെല്ലാം നന്നായി വരുന്നു. നേരത്തെ 'ന്റെ' ശരിയാകുന്നില്ലായിരുന്നു. ആ പ്രശ്നവും തീർന്നു. സ്നേഹപൂർവം. Georgekutty 15:51, 20 ഓഗസ്റ്റ് 2009 (UTC)Reply

നന്ദി

തിരുത്തുക

താരകത്തിനും അഭിനന്ദനങ്ങൾക്കു വളരെയധികം നന്ദിയും കടപ്പാടുമുണ്ട്. --babug** 09:23, 21 ഓഗസ്റ്റ് 2009 (UTC)Reply

പതനംതിട്ടയെ പറ്റി തങ്കൽ ആനൊ എഴുതിയിട്ടുല്ലതു? നാരങ്ങാനതെ കുരിചു എനിക്കു എഴുതണം എന്നുന്ദു..മയ്ചു കളയുമൊ?


with love biju


naranganamdb@gmail.com — ഈ തിരുത്തൽ നടത്തിയത് 216.155.136.84 (സംവാദംസംഭാവനകൾ)

ചെമ്പൂത്ര ഒരു വരി പോലുമില്ലല്ലോ. പുതിയ യൂസറായതോണ്ട് ഞാനൊന്നും ചെയ്യുന്നില്ല -- റസിമാൻ ടി വി 16:56, 21 ഓഗസ്റ്റ് 2009 (UTC)Reply

ദയവായി സംവാദങ്ങളിൽ മിതത്വം പാലിക്കുക.+ അത്യാവശ്യത്തിനുമാത്രം സം‌വദിക്കുക,അസ്ഥാനത്ത് ഫലകം ചേർക്കാതിരിക്കുക.. ആശംസകളോടെ --സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:32, 21 ഓഗസ്റ്റ് 2009 (UTC)Reply

അനുമതിപത്രത്തിൽ ഇംഗ്ലീഷ് വിക്കിയാണ് ഉറവിടം. പ്രസ്തുതചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിലവിലില്ലങ്കിൽ

naranganam

തിരുത്തുക

നാരങ്ങാനം എന്ന് ഗൂഗി ലിൽ സേർച്ച്‌ ചെയ്‌താൽ ഇപ്പോൾ വിക്കിയിൽ എത്തി ചേരുന്നില്ല അതുപോലെ ഇന്ഗ്ലിഷിൽ നാരങ്ങാനം എന്ന് എഴുതിആലും വിക്കിയുടെ മലയാളം പേജിൽ എത്തി ചേരാൻ പറ്റുന്ന രീതി ഉണ്ടാവണം ... നന്ദി ബിജു — ഈ തിരുത്തൽ നടത്തിയത് Naranganamdb (സംവാദംസംഭാവനകൾ) 08:02, 23 ഓഗസ്റ്റ് 2009 (UTC)Reply

സംവാദം:അക്കീമെനിഡ് സാമ്രാജ്യം :) --ജുനൈദ് (സം‌വാദം) 03:15, 24 ഓഗസ്റ്റ് 2009 (UTC)Reply

കുഴപ്പമില്ല, ഏകദേശം ഒത്തുവരുന്നുണ്ട്, പരിഗണിക്കാവുന്നതാണ് --ജുനൈദ് (സം‌വാദം) 04:47, 24 ഓഗസ്റ്റ് 2009 (UTC)Reply
my bad :( --Anoopan| അനൂപൻ 08:16, 24 ഓഗസ്റ്റ് 2009 (UTC)Reply

ചില്ല്

തിരുത്തുക

ഫിക്സ് എം.എൽ. ആഡോൺ യൂസുന്നുണ്ടായിരുന്നു. ഡിസേബിൾ ചെയ്തു. ഇപ്പോ ശരിയായോ?--അഭി 15:26, 24 ഓഗസ്റ്റ് 2009 (UTC)Reply

ചിത്രങ്ങളുടെ പകർപ്പവകാശം സംബന്ധിച്ച്

തിരുത്തുക

ഉപയോഗിക്കുന്നതിൽ ചില ചിത്രങ്ങൾ ഓൺലൈനിൽ ലഭ്യമല്ലാത്തതിനാൽ പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ അജ്ഞാതമായി കണ്ടേക്കാം.ടി.കെ പത്മിനിയുടെ ചിത്രത്തിന്റെ ഉടമ ടി.കെ പത്മിനിയുടെ അമ്മാവനായ ശ്രീ ദിവാകരമേനോൻ പത്മിനിയുടെ ചിത്രങ്ങളുടെ പ്രചാരാണാർത്ഥം മാധ്യമങ്ങൾക്കും എഴുത്തുകാർക്കും വിതരണം ചെയ്തതിന്റെ കോപ്പിയാണ് അപ്‌ലോഡ് ചെയ്തിരുന്നത്. ലൈസൻസിന്റെ സാങ്കേതികത അദ്ദേഹത്തിനറിയില്ല.

ആദ്യമായി ഓൺലൈനിലെത്തുന്നതും രേഖാമൂലം പകർപ്പവകാശം സ്ഥാപിക്കാത്തതുമായ ചിത്രങ്ങളുടെ കാര്യത്തിൽ നയമെങ്ങനെയാണെന്ന് വ്യക്തമാക്കാമോ? അതെങ്ങനെ സ്ഥാപിച്ചെടുക്കും? ഇക്കാര്യത്തിൽ ചിത്രത്തിന്റെ ഉടമസ്ഥന്റെ സമ്മതമല്ലേ കൂടുതൽ പരിഗണിക്കേണ്ടത്? സമ്മതം തന്നയാൾ ഓൺലൈൻ ലോകവുമായി ബന്ധമില്ലാത്തയാളാണെങ്കിൽ എവിടെ ആരാണ് പകർപ്പവകാശം രേഖപ്പെടുത്തേണ്ടത്? (ഉടമസ്ഥർ ഈയുള്ളവനു കൈമാറിയതു മൂലം) ഇപ്പോൾ എന്റെ കൈവശം പകർപ്പവകാശനിയന്ത്രണമില്ലാതെ വന്നിരിക്കുന്ന ഈ ചിത്രങ്ങൾ ഒരു വെബ്സൈറ്റിൽ ജി.എഫ്.ഡി.എൽ. അനുമതിയിൽ ഞാൻ പബ്ലിഷ് ചെയ്തു കഴിഞ്ഞാൽ അത് വിക്കിയിൽ ഉപയോഗയോഗ്യമാവുമോ? ‌riyazahamed

ഉപസർഗം

തിരുത്തുക

പ്രിയ വിസ്സുൻ, താങ്കളുടെ ഉപദേശത്തിന് നന്ദി. എന്നാൽ നിങ്ങൾ പഴയപടിയാക്കാൻ അനുവദിക്കാതെ പകരം നൽകുന്ന ഈ ശീർഷകത്തിലും നിങ്ങളുടെ ഉപഭോക്തൃതാളുകളിലും മാത്രമേ ഞാൻ ഈ ചില്ലിന്റെ പ്രശ്നം കാണുന്നുള്ളൂ. എനിക്കുമുൻപ് നിങ്ങളുടെ ഈ സം‌വാദം താളിൽ കുറിപ്പിട്ടിരിക്കുന്ന റിയാസ് അഹമ്മദിന്റെ എഴുത്തിലെ ർ എന്ന ചില്ലൊക്കെ (പകർപ്പവകാശം എന്ന വാക്കിലും മറ്റും) എനിക്ക് കാണാൻ കഴിയുന്നുണ്ട്. പിന്നെ തലക്കെട്ട് മാറ്റാനുള്ള ബട്ടൺ ഉപയോഗിക്കുന്ന കാര്യം. ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല. എന്നാൽ അതേപേരിൽ മറ്റൊരു താൾ ഉണ്ട് എന്ന കാരണത്താൽ വിക്കിപീഡിയ അത്തരം ഒരു തലക്കെട്ടുമാറ്റം (അയ്യേ.. എന്താ ഇത്.. തലയിൽ തോർത്തുകെട്ടിയ്തുപോലെ.. ഞാൻ ശീർ‌ഷകം എന്നുപയോഗിച്ചോട്ടേ..) അനുവദിക്കുന്നില്ല. എനിക്ക് ആ താളിൽ കൂടുതൽ ചെയ്യാനുണ്ട്. ദയവായി ചെയ്യാൻ അനുവദിക്കുക. --Raman Malayali 05:45, 27 ഓഗസ്റ്റ് 2009 (UTC)Reply

താൾ മായ്ക്കുന്ന വിദ്യ

തിരുത്തുക

താൾ മായ്ക്കുന്ന വിദ്യ പഠിപ്പിച്ചുതരുമോ? പിന്നെ.. പുതിയ ഫോണ്ട് ഉപയോഗിച്ചാൽ പഴയഫോണ്ടിലുല്ല ർ എന്ന ചില്ലും വായിക്കാൻ പറ്റുമോ.. അതോ.. അപ്പോൾ അതെല്ലാം ചതുരമായി മാറുമോ?--Raman Malayali 06:59, 27 ഓഗസ്റ്റ് 2009 (UTC)Reply

ചിത്രപ്പണി

തിരുത്തുക

ഇതു രണ്ടും കാണുക

അല്ല, ഓ.ആർ.ടി.എസ്. മെറ്റാവിക്കിയിലുണ്ട്. meta:OTRS#Permissions കാണുക. മലയാളത്തിന് പ്രത്യേക ടീം ഇല്ലാത്തതതിനാൽ സന്ദേശങ്ങൾ permissions@wikimedia.org എന്ന വിലാസത്തിൽ അയക്കാവുന്നതാണ്. അനുമതി നൽകികൊണ്ടുള്ള ഇമെയിൽ മലയാളത്തിലാണെങ്കിലും തത്കാലം പ്രശ്നമില്ലെന്ന് മുൻപ് ചാനലിൽ പറഞ്ഞിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 18:59, 29 ഓഗസ്റ്റ് 2009 (UTC)Reply

സൈറസ്

തിരുത്തുക

സൈറസ് 1000-നു വേണ്ടി എഴുതിയതാണ്. പഠിച്ച ചരിത്രത്തിൽ ഇങ്ങേരെപ്പറ്റി ഒന്നുമില്ലാതിരുന്നതിനാൽ യാതൊരൈഡിയയുമില്ല. ഒന്ന് നോക്കിയാൽ നന്നായിരുന്നു.

പിന്നെ ഒരു കോപ്പിറൈറ്റ് സംശയം കൂടി : ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം എന്ന താളിലേക്ക് കുറച്ച് ചിത്രങ്ങൾ ഇടണമെന്നുണ്ട്. പ്രത്യേകിച്ച് അയണീകരണം മൂലം പ്ലാസ്മ ഉണ്ടാവുന്നതും ഒക്കെ. ലാബിൽ അപ്പാരട്ടസ് ഉണ്ട്. മൊത്തമായി ചിത്രമെടുത്താൽ എന്തായാലും കച്ചറയാവും എന്ന് വിശ്വസിക്കുന്നു - സാധനം ജർമ്മനിയിലെ PHYWE കമ്പനി ഉണ്ടാക്കിയതാണ്. ട്യൂബിന്റെ മാത്രം (പ്ലാസ്മ ഉള്ളപ്പോഴുള്ള) ചിത്രമെടുത്ത് വിക്കിയിൽ ഇടാൻ പറ്റുമോ? എങ്കിൽ എന്ത് ലൈസൻസാണ് നൽകേണ്ടത്?

-- റസിമാൻ ടി വി 19:06, 29 ഓഗസ്റ്റ് 2009 (UTC)Reply

പരീക്ഷപ്പനിയിൽ തന്നെ ആയിരുന്നു. കൊല്ലത്തിൽ ആറു തവണ ഇതുണ്ടാവും :-( വ്യാഴാഴ്ച്ച രണ്ട് എക്സാമുണ്ടായിരുന്നതോണ്ട് ബുധൻ, വ്യാഴം വിട്ടുനിന്നു. പിന്നെ ഓരോന്നല്ലേ ഉള്ളൂ എന്ന് വിചാരിച്ചു :-) റിസൾട്ട് കണ്ടിട്ട് അടുത്ത പരീക്ഷയ്ക്ക് വിക്കിബ്രേക്കെടുക്കണോ വേണ്ടേന്ന് തീരുമാനിക്കാം -- റസിമാൻ ടി വി 05:11, 30 ഓഗസ്റ്റ് 2009 (UTC)Reply

റാങ്കുകൾ

തിരുത്തുക

അൽ‌‌പം പ്രയാസമുള്ള കാര്യമാണ്, എന്നാലും ശ്രമിച്ചു നോക്കാം. --babug** 06:25, 30 ഓഗസ്റ്റ് 2009 (UTC)Reply

Hello.. I have sent a mail for getting permission for publishing Josephmarthoma.jpg.. According to the reply I need to ask the author for sending a mail again.. I cam pasting the mail below which I got as reply.. why wikipedia image policy is so complicated??? can I change license of the picture to get ride of this??? help me.. --Jithinsamgeorge 04:19, 31 ഓഗസ്റ്റ് 2009 (UTC)Reply


Thank you for your e-mail. However, we need the author to explicitly agree to license his work under a free license (for example CC-BY-SA-3.0). The author also explicitly needs to acknowledge that he understands everybody can use and reproduce the image, for every purpose, even outside Wikipedia.

Please let the author send a direct e-mail to permissions@wikimedia.org in which he 1) explains he is the author, 2) tells us he releases it under the CC-BY-SA-3.0 license and 3) acknowledges he understands that everybody can use and reproduce the image for almost any purpose and 4) that he is releasing this image: http://ml.wikipedia.org/wiki/പ്രമാണം:Josephmarthoma.jpg

Thank you so much for understanding,

Yours sincerely, Mark Wesbeek

പാകിസ്താൻ

തിരുത്തുക

ആ തിരുത്ത് മാറ്റിയിട്ടുണ്ട്.

പക്ഷേ. पाकिस्तान, हिन्दुस्तान, अफ़्ग़ानिस्तान , बलूचिस्तान, राजस्तान എന്നിങ്ങനെയാണ് ഹിന്ദിയിൽ എഴുതി വരുന്നതെങ്കിലും നമ്മൾ ഹിന്ദുസ്ഥാൻ (ഹിന്ദുസ്ഥാനി സംഗീതം), അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, രാജസ്ഥാൻ എന്നിങ്ങനെയാണ് ഉപയോഗിച്ചു വരുന്നതെന്ന് ശ്രദ്ധിക്കുമല്ലോ. രാജസ്താൻ എന്നോ ഹിന്ദുസ്താൻ എന്നോ എഴുതാറില്ല.

നിർമ്മലമായ നാട്/ സ്ഥലം (The land of Clean)എന്നാണ് ‍Pakistan എന്ന വാക്കിന്റെ അർത്ഥം. "stan" means "land" in Farsi. ആ പേര് സ്വീകരിക്കപ്പെട്ടതിനെ കുറിച്ച് ഇവിടെയുണ്ട്: http://en.wikipedia.org/wiki/Choudhary_Rahmat_Ali riyazahamed 18:57, 31 ഓഗസ്റ്റ് 2009 (UTC)Reply

സ്ഥാൻ, സ്താൻ

തിരുത്തുക

നാമങ്ങളുടെ കാര്യത്തിൽ തെറ്റും ശരിയും വേർതിരിക്കൽ പ്രയാസമാണ് :) എന്നാൽ നിലവിലുള്ള ഏതെങ്കിലും വാക്കുമായി ബന്ധപ്പെട്ട നാമങ്ങൾ കഴിയുന്നിടത്തോളം അവയുടെ അർത്ഥം സംരക്ഷിച്ചു കൊണ്ട് വിവർത്തനം ചെയ്യുന്നതിനും കീഴ്വഴക്കത്തിനും മുൻഗണന കൊടുക്കണമെന്ന് തോന്നുന്നു. स्तान ( ستان ) എന്ന വാക്കിനു സമാനമായി മലയാളത്തിൽ സ്ഥാനം (Location) എന്ന വാക്കുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾ ഥകാരം തെറ്റായി ഉപയോഗിക്കപ്പെടുന്നതല്ല.

ഇതു കൂടി നോക്കുമല്ലോ: http://translation.kids.net.au/translate/urdu/word/Pakistan riyazahamed 19:26, 31 ഓഗസ്റ്റ് 2009 (UTC)Reply

ഡോ. ലക്ഷ്മി സൈഗാൾ എന്ന പേജ് എങ്ങനെയാണ് ക്യാപ്റ്റൻ ലക്ഷ്മി എന്ന പേജിലേക്ക് വഴി തിരിച്ച് വിടുന്നത്? riyazahamed 09:18, 1 സെപ്റ്റംബർ 2009 (UTC)Reply

യീസ്റ്റ് എന്നത് തന്നെയാവും മലയാളത്തിൽ‍ ശരി. മാറ്റിയിട്ടുണ്ട്--വിചാരം 13:18, 1 സെപ്റ്റംബർ 2009 (UTC)Reply

തലക്കെട്ടിലെ പുതിയ ചില്ല് പഴതാക്കാൻ തുടങ്ങിയോ? -- റസിമാൻ ടി വി 15:34, 1 സെപ്റ്റംബർ 2009 (UTC)Reply

റോസ ലക്സംബർഗ് തലക്കെട്ടു മാറ്റിയകണ്ട് ചോദിച്ചതാ. പുതിയ ചില്ലുവച്ചാണ് എഴുതിയതെന്നാണ് എന്റെ ഓർമ്മ (സ്വനലേഖ ട്വീക്കിയതുകൊണ്ട് ലാബിൽ നിന്ന് എഡിറ്റ് ചെയ്യുമ്പോൾ എനിക്കിപ്പോൾ പുതിയ ചില്ലു മാത്രമേ ടൈപ്പ് ചെയ്യാൻ പറ്റൂ) -- റസിമാൻ ടി വി 15:38, 1 സെപ്റ്റംബർ 2009 (UTC)Reply

ദീർഘം കുറച്ചത് കണ്ടില്ല. ക്ഷമിക്കുക. ചില്ലുകളുടെ കാര്യമൊക്കെ രസമാണ്. പല സ്ഥലത്ത് പല ഫോണ്ടാണ് കരുതിക്കൂട്ടി ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ എഡിറ്റ് ചെയ്യാനുള്ള സ്ഥലത്ത് പുതിയ ചില്ലുകൾ വട്ടത്തിലും പഴയത് നല്ലപോലെയും കാണാം. ബാക്കിയുള്ള സ്ഥലത്ത് രണ്ടും നല്ലപോലെ കാണാവുന്ന രീതിയും പുതിയത് മാത്രം മര്യാദയ്ക്ക് കാണാവുന്ന രീതിയും തോന്നിയപോലെ മാറിമാറി ഉപയോഗിക്കുന്നു -- റസിമാൻ ടി വി 15:45, 1 സെപ്റ്റംബർ 2009 (UTC)Reply

ഡോ ലക്ഷ്മി സൈഗാൾ തിരിച്ചു വിടൽ

തിരുത്തുക

തിരിച്ചു വിടുന്നത് എങ്ങനെയാണെന്ന് മനസ്സിലായില്ല! വേറൊന്ന്, ഇക്കാണുന്ന 'എനിക്കൊരു സന്ദേശം അയക്കൂ' എന്ന ലിങ്ക് എങ്ങനെയാണ് ചേർക്കുന്നത്? ഇത്തരം കോഡ് സാമ്പിളുകൾ എവിടെയാണ് കാണാൻ കഴിയുക? riyazahamed 17:34, 1 സെപ്റ്റംബർ 2009 (UTC)Reply

വിക്കിപീഡിയ

തിരുത്തുക

വിക്കിപീഡിയ നെയിംസ്പേസിലെ ഇതും ഇതും പോലുള്ള ചില താളുകൾ മൊത്തം ഇംഗ്ലീഷാണല്ലോ. മൊത്തത്തിലെടുത്ത് തർജ്ജമ ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെങ്കിൽ തർജ്ജമയ്ക്ക് വല്ല പ്രയോറിറ്റിയും ഉണ്ടെങ്കിൽ പറഞ്ഞോളൂ. ഞാൻ തുടങ്ങാനാലോചിക്കുകയാണ് -- റസിമാൻ ടി വി 18:09, 1 സെപ്റ്റംബർ 2009 (UTC)Reply

ന്നാ ശരി. സമയം പോലെ ചെയ്തോളാം. വാണം വിടലിന്റെ ഭാഗമായി കുറച്ച് തിരക്കുണ്ട് ഇപ്പോൾ. (ഇതു തന്നെ കോഡ് കൻവർഷന്റെ ഇടയിലാ :-) ) -- റസിമാൻ ടി വി 18:17, 1 സെപ്റ്റംബർ 2009 (UTC)Reply
തുടങ്ങുന്നുണ്ട്. തർജ്ജമയും ഔട്ട്ഡേറ്റഡായുള്ള സാധനങ്ങൾ പുതുക്കുകയുമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. പ്രയോറിറ്റി കൊടുക്കണ്ടതൊക്കെ ഇവിടെ ഇട്ടേക്കൂ. പണിക്ക് കൂട്ടിന് ആരെയെങ്കിലുമൊക്കെ കിട്ടിയാൽ നന്നായിരുന്നു -- റസിമാൻ ടി വി 07:56, 2 സെപ്റ്റംബർ 2009 (UTC)Reply

ഭൂരിപക്ഷാഭിപ്രായം

തിരുത്തുക

അങ്ങനെതന്നെ ആയിക്കോട്ടെ.. വിരോധല്ല്യാ... :)--Subeesh Talk‍ 06:12, 3 സെപ്റ്റംബർ 2009 (UTC)Reply


ചില്ല്(അറ) സഹായാഭ്യർത്ഥന

തിരുത്തുക

പുതിയ ചില്ല് എവിടെനിന്നു് കിട്ടും? ചില്ലിനു പകരം വൃത്തത്തിനുള്ളിലെ ക്യാപ്പിറ്റൽ ആർ ആണു് എനിയ്ക്കു് ഈയിടെയായി മലയാള വികിപ്പീഡിയയിൽ കാണാൻ കഴിയുന്നതു്. സഹായിയ്ക്കുക--എബി ജോൻ വൻനിലം 08:44, 3 സെപ്റ്റംബർ 2009 (UTC)Reply

മോസില്ല ഫയർഫോക്സിലാണു് പുതിയ ചില്ല് വായിയ്ക്കാൻ കഴിയാത്തതു് . ഇന്റർനെറ്റ് എക്സ്പ്ലോററിൽ വായിയിയ്ക്കാം. പുതിയ ചില്ല് എങ്ങനെയെഴുതുമെന്നോ തിരിച്ചറിയാമെന്നോ അറിയില്ല. --എബി ജോൻ വൻനിലം 14:56, 3 സെപ്റ്റംബർ 2009 (UTC)Reply

യൂണികോഡ് 5.1 ചില്ല് വായനാപ്രശ്നം തീർന്നു. ചിത്രം വളരെ ഉപകാരപ്രദമായി. ഷിജുവിന്റെ താളും ശ്രദ്ധിച്ചു. വിന്റോസ് എക്സ്പി ഇൻ‍സ്ക്രിപ്റ്റിൽ ഞാൻ ടൈപ്പു ചെയ്യുമ്പോൾ 5.1തലമുറ ചില്ലു് വരുമോ ആവോ. വളരെ വളരെ നന്ദിപൂർവം --എബി ജോൻ വൻനിലം 16:25, 3 സെപ്റ്റംബർ 2009 (UTC)Reply

ഇല്ല. എങ്ങനെയാണ് ഡിലീറ്റ് ചെയ്യുക? riyazahamed 15:39, 3 സെപ്റ്റംബർ 2009 (UTC)Reply

തി.ചി.

തിരുത്തുക

{{തിരഞ്ഞെടുത്ത ചിത്രം/ദിവസം}} എന്നൊരു ഫലകമുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ചിത്രങ്ങളെല്ലാം ഏത് ദിവസമാണ് തിരഞ്ഞെടുത്തതെന്നും പ്രധാന താളിൽ പ്രദർശിപ്പിച്ചിരുന്ന വിവരണത്തിനുള്ള ലിങ്കും ഇതുപയോഗിച്ച് ചിത്രത്തിന്റെ താളിൽ ഇടാം. ഇതുവരെയുള്ള തിരഞ്ഞെടുത്ത ചിത്രങ്ങളിലെല്ലാം ഈ ഫലകമിട്ടാൽ നന്നാകുമെന്ന് കരുതുന്നു. ഇതിന് എളുപ്പവഴി വല്ലതുമുണ്ടോ? -- റസിമാൻ ടി വി 16:14, 3 സെപ്റ്റംബർ 2009 (UTC)Reply

reference

തിരുത്തുക

Thanks for giving the link to guidelines on references. Curious10 06:49, 5 സെപ്റ്റംബർ 2009 (UTC)Reply

അവലംബങ്ങൾ പലവിധത്തിൽ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. w:Edward Wright (mathematician) ഈ താൾ അവസാനം നോക്കൂ. ഞാൻ നൽകിയത് ഈ ശൈലി അനുസരിച്ചായിരുന്നു, ഇംഗ്ലീഷ് വിക്കിയിൽ തന്നെ വേറെയും ശൈലികളിൽ നൽകാറുണ്ട്. അവലംബങ്ങളെ എന്തായാലും ശൈലീവൽക്കരിക്കേണ്ടത് നന്നായിരിക്കും :) — ഈ തിരുത്തൽ നടത്തിയത് Junaidpv (സംവാദംസംഭാവനകൾ) ക്ഷമീ, നേരത്തെ ഒപ്പിടാൻ മറന്നുപോയി --ജുനൈദ് (സം‌വാദം) 04:17, 6 സെപ്റ്റംബർ 2009 (UTC)Reply

വർഗ്ഗം

തിരുത്തുക

വർഗ്ഗങ്ങൾക്ക് റീഡയറക്റ്റ് വയ്ക്കുക പതിവുണ്ടോ? ഇല്ലെങ്കിൽ അത്തരം വർഗ്ഗങ്ങൾക്ക് {{മായ്ക്കുക}} ഇടാമോ? -- റസിമാൻ ടി വി 04:45, 6 സെപ്റ്റംബർ 2009 (UTC)Reply

സുനിലേ

തിരുത്തുക

ഇതും സമരത്തിൽ വരുന്നതാണോ???? :)--സുഗീഷ് 13:51, 6 സെപ്റ്റംബർ 2009 (UTC)Reply

ജുമുഅ (നമസ്ക്കാരം)

തിരുത്തുക

ജുമുഅ (നമസ്ക്കാരം) ലോഗിൻ ചെയ്ത ഉപയോക്താക്കൾക്ക് മാത്രമായി പ്രൊട്ടക്റ്റ് ചെയ്യാമോ? വാൻഡലിസം നടക്കുന്നു എന്ന് പറയാനാവില്ലെങ്കിലും POV ചർച്ചയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ എഡിറ്റുകൾ മാറുന്നുണ്ട് -- റസിമാൻ ടി വി 16:23, 9 സെപ്റ്റംബർ 2009 (UTC)Reply

ഉപയോക്താവ്:Mra ഇതൊന്ന് നോക്കുക. യൂസർ തന്റെ പേജിന്റെ തലക്കെട്ട് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 17:03, 11 സെപ്റ്റംബർ 2009 (UTC)Reply

ഉറവിടം

തിരുത്തുക

മാഷേ, പ്രസ്തുത ചിത്രത്തിന്റെ ഉറവിടത്തെപ്പറ്റി എനിക്ക് ഒരു പിടിയുമില്ല. അത് ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മലയാളം വിക്കിയിലേക്ക് ഉൾക്കൊള്ളിച്ചതാണ്. പകർപ്പവകാശം സംബന്ധിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിലെ തത്തുല്യ പ്രമാണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന നിബന്ധനകൾ മലയാളം വിക്കിപീഡിയയിലും ബാധകമാണ്, ഇത് മതിയാവുമോ? ഒരു വഴിയും ഇല്ലെങ്കിൽ ഡിലീറ്റിക്കോളൂ.. :)--Subeesh Talk‍ 12:05, 12 സെപ്റ്റംബർ 2009 (UTC)Reply

നന്ദി വളരെ വളരെ ---Mra 13:39, 12 സെപ്റ്റംബർ 2009 (UTC)Reply

മോഹൻലാൽ

തിരുത്തുക

മോഹൻലാൽ തിരഞ്ഞെടുക്കാൻ പാകത്തിനായെങ്കിൽ ഒന്ന് നോക്കണേ, സമയം കിട്ടുമ്പോൾ. അങ്ങിനെയാണെങ്കിൽ നിർദ്ദേശിക്കാം.--Rameshng:::Buzz me :) 19:56, 12 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം:Mohanlal-വാനപ്രസ്ഥം.jpg

തിരുത്തുക

പ്രമാണം:Mohanlal-വാനപ്രസ്ഥം.jpg എന്ന ചിത്രത്തിന്റെ ഉറവിടം ഇല്ല. ഈ ചിത്രം ഇംഗ്ലീഷിൽ നിന്നാണേങ്കിൽ അത് അവിടെ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു.--Rameshng:::Buzz me :) 07:12, 13 സെപ്റ്റംബർ 2009 (UTC)Reply

ചിത്രത്തിൻറെ പകർപ്പവകാശം സംബന്ധിച്ച്

തിരുത്തുക

ഇടുക്കി തടാകം.jpeg ചിത്രം ഞാൻ തന്നെ പിടിച്ച് എഡിറ്റ് ചെയ്തതാണ് — ഈ തിരുത്തൽ നടത്തിയത് Arunrs (സംവാദംസംഭാവനകൾ)

Mukkutti 500 x 471.jpg

തിരുത്തുക

ചിത്രം ക്രോപ് ചെയ്ത് അപ്‌ലോഡ് ചെയ്തിട്ടുണ്ട് .. :) ദീപു [deepu] 16:11, 15 സെപ്റ്റംബർ 2009 (UTC)Reply


ജീവചരിത്രക്കുറിപ്പ്: വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ, വാല്യം 1 , കറന്റ് ബുക്സ് , തൃശൂർ (2001 ജനുവരി )--Mra 16:19, 15 സെപ്റ്റംബർ 2009 (UTC)Reply

തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

തിരുത്തുക

രണ്ട് ഡൗട്ട് :

  • ഗലീലിയോ ഗലീലി വോട്ട് 2 അനുകൂലം, 1 പ്രതികൂലം, 1 നിഷ്പക്ഷം ആയിരുന്നല്ലോ. പിന്നെങ്ങനാ തിരഞ്ഞെടുപ്പിൽ തോറ്റത്?
  • വോട്ടെണ്ണുമ്പോൾ നിർദ്ദേശം അനുകൂലമുള്ള വോട്ടായി കണക്കാക്കുമോ?

-- റസിമാൻ ടി വി 15:49, 16 സെപ്റ്റംബർ 2009 (UTC)Reply

Antonin le Pieux

My english is not good sorry but i add french in articl but i did not how to add malisien language in french article i know there is robot or machine to write that don't worry about that ok, isend your message to administartor of Wikipédia french. Thank you. Great11

ഉപഭാഷ

തിരുത്തുക

ഈ പേജിലെ സമ്വാദം നോക്കുക--Mra 17:13, 16 സെപ്റ്റംബർ 2009 (UTC)ഉപഭാഷReply

സദിശത്തൊലി

തിരുത്തുക

മോണോബുക്ക് തന്നെയാ നല്ലതെന്ന് തോന്നുന്നു. എങ്കിലും വിക്കിപീഡിയയിൽ വെക്റ്റർ സ്കിന്നാണ് ഞാനുപയോഗിക്കുന്നത്. സൈഡ്ബാറിന്റെ വിഡ്ത്ത് കുറച്ചതും ടാബ് സ്റ്റെലും നന്നായിട്ടുണ്ട്. സൈറ്റ് നോട്ടീസുകൾ ടാബിനു മുകളിലായ് വരുന്ന വിധത്തിലാണെങ്കിൽ കൂടുതൽ നന്നായിരിക്കും. --സാദിക്ക്‌ ഖാലിദ്‌ 18:15, 16 സെപ്റ്റംബർ 2009 (UTC)Reply

ഖുസ്രൊ

തിരുത്തുക

പേർഷ്യനൊന്നും അറിയില്ല സുനിലേ, ഇംഗ്ലീഷിലും ഹിന്ദിയിലും പേർഷ്യനിലും(പേർഷ്യന്റെ എഴുത്ത് അറബി-അല്പസ്വല്പം അറബി തിരിയും അത്രതന്നെ- പോലെയായതിനാൽ). ഖുസ്രൊ എന്നാണെന്ന് ശ്രദ്ധയിൽ പെട്ടപ്പോൾ മാറ്റി എന്നെയൊള്ളൂ.--വിചാരം 19:23, 16 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം:മുരിഗമംഗലം മഹാദേവക്ഷേത്രം.jpg

തിരുത്തുക

നീക്കം ചെയ്യാവുന്നതാണ് പുതിയചിത്രം ഉടൻ ലഭിക്കുന്നതാണ്. പകർപ്പവകാശസ്വാതന്ത്യമുള്ളതായിരിക്കും അത്. --എഴുത്തുകാരി 05:13, 17 സെപ്റ്റംബർ 2009 (UTC)Reply

ഗൂഗിൾ.fr

തിരുത്തുക

എനിക്കീ ആർട്ടിക്കിളൊക്കെ മനഃപാഠമായതിനാൽ ഞാനതൊന്നും ഉപയോഗിക്കാറില്ല ;-). അതിനു മുമ്പത്തെ തിരുത്തലോ.. പ്രത്യേകിച്ച് "ആന്തരിക അന്വേഷണം" --പ്രവീൺ:സംവാദം 06:44, 17 സെപ്റ്റംബർ 2009 (UTC)Reply

ജുമുഅ

തിരുത്തുക

അഭിപ്രായവ്യത്യാസമുള്ള വിഷയമാണ്‌. ന്യൂട്രലാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 14:53, 17 സെപ്റ്റംബർ 2009 (UTC)Reply

ഗാനോഡർമ ലൂസിഡം

തിരുത്തുക

ഗാനോഡർമ ലൂസിഡം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --എഴുത്തുകാരി സം‌വദിക്കൂ‍ 15:53, 17 സെപ്റ്റംബർ 2009 (UTC)Reply

നീക്കം ചെയ്യാവുന്ന പടങ്ങൾ

തിരുത്തുക

ആദ്യ കാലത്ത് വിക്കിയിലെത്തിയപ്പോൾ ചേർത്ത പടങ്ങളാണവ. എവിടെ നിന്ന് ലഭിച്ചതെന്ന് എനിക്ക് ഓർമ്മ പോലുമില്ല. നീക്കം ചെയ്യുന്നതിനോട് എതിർപ്പില്ല. --Challiovsky Talkies ♫♫ 04:54, 18 സെപ്റ്റംബർ 2009 (UTC)Reply

തിരിച്ചു വിടൽ

തിരുത്തുക

ചില തലക്കെട്ടുകൾ തിരിച്ചു വിടൽ ചെയ്യുന്നതെങ്കിലും തിരിച്ചുവിട്ടതും ആദ്യത്തേതും വ്യത്യാസമൊന്നും കാണുന്നില്ല.(ഉദാഹരണം:തോപ്പിൽ ഭാസി,വേഡ് പ്രൊസസർ..) സിസ്റ്റത്തിലെ ബ്രൗസറിന്റെ കുഴപ്പമായിരിക്കുമോ അതോ മലയാള യുണികോഡ് പഴയ വെർഷൻ ഫോണ്ട് ആയതിനാലോ ? --വിചാരം 17:28, 18 സെപ്റ്റംബർ 2009 (UTC)Reply


താരകത്തിലെ ഒപ്പിന് നന്ദി

തിരുത്തുക

താരകത്തിലെ ഒപ്പിന് നന്ദി, സഹായവും പ്രചോദനവും ഇനിയും പ്രതീക്ഷിക്കുന്നു.സസ്നേഹം --എഴുത്തുകാരി സം‌വദിക്കൂ‍ 08:33, 19 സെപ്റ്റംബർ 2009 (UTC)Reply


വിത്തുപുര

തിരുത്തുക

'വിത്തുപുര'യിൽ എങ്ങനെയാണ് വിത്ത് നടുന്നത് ചങ്ങാതീ? riyazahamed 15:04, 20 സെപ്റ്റംബർ 2009 (UTC)Reply

യഥാ‍ർത്ഥത്തിൽ ഉദ്ദേശിച്ചത് (തെറ്റിദ്ധരിച്ചത്) പുതിയ താൾ തുടങ്ങും മുമ്പേ അല്പാല്പമായി എഴുതാൻ പറ്റിയ സ്ഥലമാണ് വിത്തു പുര എന്നാണ്. അല്ലെന്ന് മനസ്സിലായി. അങ്ങനെ വല്ല സ്ഥലവുമുണ്ടോ? 117.204.81.254 10:23, 21 സെപ്റ്റംബർ 2009 (UTC) riyazahamed 10:24, 21 സെപ്റ്റംബർ 2009 (UTC)Reply

'കയോസി'ന്റെ ബാക്കിഭാഗം കൂടി രേഖപ്പെടുത്താനായിരുന്നു. അങ്ങനെയെങ്കിൽ തീരെ അപൂർണ്ണമായ കുറിപ്പുകൾ പുതിയ താളായി ചേർക്കേണ്ടല്ലോ. ഡ്രാഫ്റ്റ് കോപ്പി സൂക്ഷിക്കാൻ പറ്റണം. നമ്മുടെ ഗൂഗിൾ ഡോക് പോലെ ഒരിടം. പുതിയ താളുകളിൽ അത് വരാതിരുന്നാൽ മതി. ഉപയോക്താവിന്റെ പേജിൽ എങ്ങനെയാണ് കൂടുതൾ താളുകൾ തുടങ്ങുന്നത്? riyazahamed 05:14, 22 സെപ്റ്റംബർ 2009 (UTC)Reply

കൊക്കാത്തോട്

തിരുത്തുക

നന്നായി. സ്കൂളിൽ പടിക്കുമ്പോൾ ഒരുതവണ പോയ ഓർമ അങ്ങിനെ എഴുതിത്തുടങ്ങിയതാണ്. നന്നയിട്ടുണ്ട്. വൈദ്യുതി എത്തിയിട്ടില്ല എന്നുള്ളത് വളരെ ശോചനീയമാണ്. നന്ദി --എഴുത്തുകാരി സം‌വദിക്കൂ‍ 15:12, 20 സെപ്റ്റംബർ 2009 (UTC)Reply

സദയം ക്ഷമിക്കുക — ഈ തിരുത്തൽ നടത്തിയത് Sreevasthav (സംവാദംസംഭാവനകൾ)

പപ്പൈറസ്

തിരുത്തുക

പപ്പൈറസ് എന്നാക്കിയത് ശരിയാണെന്നു തോന്നുന്നു. ഉച്ചാരണം നോക്കൂ. സ്നേഹപൂർവം Georgekutty 12:55, 21 സെപ്റ്റംബർ 2009 (UTC)Reply

തിരിച്ചു വിടൽ

തിരുത്തുക

തിരിച്ചു വിടുന്ന താളിൽ ക്ലിക്ക് ചെയ്യാതെ തന്നെ താനേ റീഡയറക്റ്റ് ചെയ്യുന്ന ഒരു കോഡുണ്ടല്ലോ. അതെന്താണെന്ന് പറയാമോ? riyazahamed 16:43, 21 സെപ്റ്റംബർ 2009 (UTC) ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. തുടക്കത്തിൽ ക്ലിക്ക് ചെയ്യണമായിരുന്നല്ലോ. riyazahamed 17:00, 21 സെപ്റ്റംബർ 2009 (UTC)Reply

ലേഖനം നിലനിർതുവനുള്ള അഭ്യർതന

തിരുത്തുക

written this article with reference to the kerala kaumudi daily article — ഈ തിരുത്തൽ നടത്തിയത് Nsreekumar (സംവാദംസംഭാവനകൾ)


കേരളകൗമുദി ദിനപത്രം മേയ് 11 2009 - വാർത്ത ഞാൻ ഐ.ടി അറ്റ് സ്ക്കൂൾ പ്രോജക്ടിൽ ജോലി ചെയ്യുന്ന ഗവ. ജീവനക്കാരനാണ്.

കേരളകൗമുദി ദിനപത്രം മേയ് 11 2009 ൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയാണ് ലേഖനം എഴുതിയത് എൻ.ശ്രീകുമാർ വി.ജില്ല.കോഡിനേറ്റർ ഐ.ടി അറ്റ് സ്ക്കൂൾ പ്രോജക്ട് പത്തനംതിട്ട

ഒരു ചെറിയ സംശയം

തിരുത്തുക

സുനിൽജീ..ഇതും, ഇതും ഒന്ന് ശ്രദ്ധിക്കാമോ.--Subeesh Talk‍ 06:52, 23 സെപ്റ്റംബർ 2009 (UTC)Reply

ജമ്മു കശ്മീർ

തിരുത്തുക

ജമ്മു കാശ്മരിൽ വരുത്തിയ മാറ്റം നീക്കം ചെയ്തത് എന്താണു്.മാത്രുഭൂമി പ്രസിദ്ധീകരണം ഹരിശ്രീ ആണു അവലംബ്ബം...അതു തെറ്റാണോ??? — ഈ തിരുത്തൽ നടത്തിയത് Jayeshj (സംവാദംസംഭാവനകൾ)


ഇവിടെ ഒരു സന്ദേശം ! സംവാദം ഹാലി. വാൽനക്ഷത്രം


പ്രമാണം:Karakoram1.jpg

തിരുത്തുക

ഈ ചിത്രം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് ലൈസൻസ് പതിപ്പ് 2നു കീഴിൽ വരുന്നതാണ് http://creativecommons.org/licenses/by-nc-nd/2.0/ നോക്കുക http://www.flickr.com/photos/phil_p/1437724064/sizes/o/ ഇതും കാണുക. ചിത്രം തിരികെ ചേർക്കാൻ നിർദ്ദേശിക്കുന്നു. നൗഫൽ 12:12, 24 സെപ്റ്റംബർ 2009 (UTC)Reply

പദസൂചി

തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ ലേഖനസൂചികളും (article Index) സംജ്ഞാകോശങ്ങളും (glossary) ,ലിസ്റ്റുകളും ധാരാളമുണ്ട്. w:Category:Indexes_of_articles w:Category:Lists, w:Category:Glossaries ഇവ നോക്കുക. ഇവ w:Category:Contents ൽ ഉൾപ്പെടുന്നു. നമ്മുടെ ഉള്ളടക്കത്താൾ നോക്കുക.വർഗ്ഗം:ഉള്ളടക്കം. മലയാളം വിക്കിയുടെ പ്രയോജനത്തിന്‌ നമുക്കും ആവശ്യമാണ്‌ ഇത്തരം കാര്യങ്ങൾ. പദസൂചികളുടെ ആവശ്യം കൂടി മലയാളം വിക്കിക്കുണ്ട്. പറഞ്ഞിട്ടുള്ളതാണ്. അതിനുള്ള ശ്രമമായാണ്‌ സ്വനവിജ്ഞാനപദകോശം തുടങ്ങിയത്. ഇത് വിക്കി നയങ്ങൾക്കെതിരല്ലെന്ന് ബോദ്ധ്യപ്പെട്ടുകാണുമല്ലോ. ഇഷ്ടപ്പെട്ടില്ലെങ്കിൽ മായ്ക്കാം.--തച്ചന്റെ മകൻ 16:09, 24 സെപ്റ്റംബർ 2009 (UTC)Reply

CSS

തിരുത്തുക

ഉള്ളടക്കത്തിലെ ഖണ്ഡികകൾ തമ്മിലുള്ള അകലം - P{margin-top and margin-bottom} - വർദ്ധിപ്പിക്കാൻ കഴിയുമോ? നിലവിലുള്ളത് ഇപ്പോൾ ഉപയോഗിക്കുന്ന മലയാള ലിപിയുടെ ഉയരം വെച്ചു നോക്കുമ്പോൾ വളരെ കുറവാണല്ലോ. ഇതു മൂലം രണ്ടു ഖണ്ഡികകൾ തമ്മിൽ വേർതിരിച്ചറിയാനാവുന്നില്ല. riyazahamed 16:55, 24 സെപ്റ്റംബർ 2009 (UTC)Reply

നോട്ടബിലിറ്റിയും മായ്ക്കലും

തിരുത്തുക

നോട്ടബിലിറ്റി പ്രശ്നമുള്ള എല്ലാ ലേഖനവും മായ്കാൻ നിർദേശിക്കുമോ. അല്ലങ്കിൽ എന്തായിരിക്കാം അതിന്റെ മാനദണ്ഡം ?. ചില ലേഖനങ്ങൾ ദീർഘകാലമായി നോട്ടബിലിറ്റിയിൽ കിടക്കുന്നുവെങ്കിലും മായ്ക്കാൻ നിർദേശിക്കപ്പെട്ടിട്ടില്ല.ഉദാഹരണമായി മഹേഷ് മംഗലാട്ട്,വി.എം. ഗിരിജ എന്നിവ. ഈ ലേഖനങ്ങൾക്ക് കൂടി മായ്ക്കൽ ഫലകമിടാനോ അല്ലങ്കിൽ കമൽറാം സജീവ് എന്ന താളിന്റെ മായ്ക്കൽ ഫലകം നീക്കം ചെയ്യുന്നതിനു വേണ്ടിയോ അല്ല ഈ സംശയം. പൊതുവായ ഒരു വ്യക്തതക്ക് വേണ്ടിയാണ്‌.--വിചാരം 05:51, 25 സെപ്റ്റംബർ 2009 (UTC)Reply

[3] മാറ്റി ;-) --ജുനൈദ് (സം‌വാദം) 03:27, 26 സെപ്റ്റംബർ 2009 (UTC)Reply

നന്ദി

തിരുത്തുക

ശലഭത്തിൽ ഒപ്പുവച്ചതിന് നന്ദി സുനിൽ- നൗഫൽ 05:22, 26 സെപ്റ്റംബർ 2009 (UTC)Reply

chilly

തിരുത്തുക

ഈ ചിത്രം എവിടെയും ഉപയോഗിക്കാത്ത ഒന്നാണ്. യഥാർത്ഥത്തിൽ ഇനി അപ്‌ലോഡ് ചെയ്യണമെന്നില്ല riyazahamed 04:06, 27 സെപ്റ്റംബർ 2009 (UTC)Reply

റബർ ബോർഡ്

തിരുത്തുക

സംവാദം:റബ്ബർ ബോർഡ് ഓഫ് ഇന്ത്യ കാണുക:- നൗഫൽ 06:17, 27 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം:Hopepong floers ml wiki.jpg

തിരുത്തുക

തങ്കൾ അയച്ച കത്തുകളുടെ മറുപടി എന്തായി ? മറുപടി ഇല്ലെങ്കിൽ ആ ലേഖനത്തിലെ കുറെ ചിത്രങ്ങൾ മായിക്കേണ്ടാതാണ്. --എഴുത്തുകാരി സം‌വദിക്കൂ‍ 12:49, 27 സെപ്റ്റംബർ 2009 (UTC)Reply

OTRS

തിരുത്തുക

:-) --സാദിക്ക്‌ ഖാലിദ്‌ 13:45, 27 സെപ്റ്റംബർ 2009 (UTC)Reply

സാങ്കേതികപദാവലി

തിരുത്തുക

ക്ഷമ ചോദിക്കേണ്ടത് ഞാനല്ലേ.ക്ഷോഭിച്ചതു ഞാനല്ലേ. ഇത്രയും കാലം വിക്കിയിൽ മേഞ്ഞ താങ്കളെപ്പോലുള്ളവർ ഇതൊന്നും കാണാതിരുന്നത് അതിശയിപ്പിച്ചു. അറിഞ്ഞിരിക്കേണ്ടവ അറിയാതിരിക്കുന്നത് അപരാധം.

അതിരിക്കട്ടെ,

വിക്കിയിൽ സാങ്കേതികപദകോശങ്ങളില്ലാത്തതിന്റെ പ്രശ്നങ്ങൾ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. അതിനെ തുടർന്നാണ്‌ ഞാൻ പഞ്ചായത്തിൽ നിർദ്ദേശം വെച്ചത്. w:List of Phonetic Topics-നെ ആശ്രയിച്ച് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണ്‌ സ്വനവിജ്ഞാനപദസൂചി. ഈ മാതൃകയിൽ പദസൂചികൾ തയ്യാറാകുന്നത് ഉപകാരപ്രദമായിരിക്കുമല്ലോ.

പ്രശ്നം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. 'സാങ്കേതികപദാവലി' എന്നൊരു പദ്ധതിയുടെ ചെറുകരട് ഞാൻ തയ്യാറാക്കിയിട്ടുണ്ട്. നിർദ്ദേശങ്ങളോടെ എത്രയും പെട്ടെന്ന് പദ്ധതി തുടങ്ങാൻ കഴിയുമല്ലോ. മറുപടിക്ക് കാത്തിരിക്കും --തച്ചന്റെ മകൻ 06:08, 28 സെപ്റ്റംബർ 2009 (UTC)Reply

പദാവലികൾ വേണ്ട. പദാവലി മതി. രൂപീകരണത്തിന്റെയും ആവശ്യമില്ല. താങ്കൾ ഇതിലൊന്ന് കൈവച്ച് തരൂ. അല്ലെങ്കിൽ വിക്കിപീഡിയ:സംശോധനം പോലെ കിടക്കും. വിക്കിയിലെ സാങ്കേതികപദവൈവിദ്ധ്യത്തെക്കുറിച്ച് ഗവേഷിച്ചുകോണ്ടിരിക്കുകയാണ്‌. സമയമില്ലാത്തതിനാൽ അല്പം കാലം പിടിക്കും. എല്ലാം കണ്ടെത്തിയാൽ ബോട്ടോടിച്ച് നീക്കാമല്ലോ.--തച്ചന്റെ മകൻ 07:32, 28 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം: 1234567 ചിത്രം

തിരുത്തുക

പ്രമാണം:1234567.JPG , ചങ്ങാതി! ഈ ചിത്രത്തിന്റെ ഉറവിടം, അനുമതി പത്രം എന്നിവ യദാസ്താനത്ത് കൊടുത്തിട്ടുണ്ട്.. ദയവായി നീക്കം ചെയ്യണം എന്ന ഫലകം അവിടെ നിന്നും മാറ്റണം എന്നാവശ്യപ്പെടുന്നു. --suneesh 08:25, 28 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം: 1234567 ചിത്രം

തിരുത്തുക

പ്രമാണം:1234567.JPG , വളരെ അതികം സന്തോഷം.....!!!--suneesh 08:40, 28 സെപ്റ്റംബർ 2009 (UTC)Reply

500px-South Africa 2009 IPL svg.PNG

തിരുത്തുക

ലൈസൻസിങ് ശരിയാക്കിയിട്ടുണ്ട്. അത് ചിത്രത്തിന്റെ വിവരണ ഫലകത്തിന്റെ പ്രശ്നമായിരുന്നു. ഇംഗ്ലീഷിലെ {{Information എന്ന ഫലകം മലയാളം വിക്കിയിൽ ചേർത്താൽ അതിന്റെ വിവരണങ്ങൾ വരുന്നില്ല. ഇപ്പോഴത്തെ ലൈസൻസ് ശരിയല്ലേ എന്നൊന്നു നോക്കിയേര്. --Rameshng:::Buzz me :) 09:32, 28 സെപ്റ്റംബർ 2009 (UTC)Reply

സാങ്കേതികപദാവലി

തിരുത്തുക

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 12:56, 28 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം:ഇടുക്കി തടാകം.jpeg

തിരുത്തുക

ആ ചിത്രത്തെ വിക്കിപീഡിയക്ക് ഉപയോഗിക്കാവുന്നതാണ്.--Arunrs 22:37, 28 സെപ്റ്റംബർ 2009 (UTC)Reply

തിരഞ്ഞെടുത്ത ലേഖനം

തിരുത്തുക
  1. പുതുക്കാനായല്ലോ
  2. തെങ്ങിന്‌ എഴുത്തുകാരി വോട്ട് ചെയ്തപ്പോൾ നാമനിർദ്ദേശം ചെയ്താൽ വോട്ട് വേണ്ട എന്ന കാരണം പറഞ്ഞ് അനൂപൻ വോട്ട് വെട്ടിയത് കണ്ടോ? നാമനിർദ്ദേശം വോട്ടായി കണക്കാക്കേണ്ടിവരുമെന്ന് തോന്നുന്നു

-- റസിമാൻ ടി വി 04:56, 30 സെപ്റ്റംബർ 2009 (UTC)Reply

ഫുട്ബോൾ യുദ്ധം

തിരുത്തുക

തിരുത്തിയത് നന്നായി. ആശയം വ്യക്തമായിട്ടുണ്ട്.- നൗഫൽ 05:22, 30 സെപ്റ്റംബർ 2009 (UTC)Reply

പദസൂചി

തിരുത്തുക

ഗണിതം വേണോ ഗണിതശാസ്ത്രം വേണോ എന്ന് തിട്ടമില്ലാഞ്ഞാണ്‌ മേഖലത്താൾ തുടങ്ങാഞ്ഞത്. ഇവിടെ സമവായത്തിലെത്തിക്കാൻ സമർപ്പിക്കട്ടെ?

ഗണിതശാസ്ത്രസംജ്ഞകളെ മുഴുവൻ ഒറ്റത്താളിൽ ഒതുക്കാനാകുമെന്നുതോന്നുന്നില്ല. ക്ഷേത്രഗണിതം, ബീജഗണിതം തുടങ്ങി വെവ്വേറെ താളുകൾ വേണ്ടിവരും. ഇവ തീരുമാനിക്കാനും പരിപാലിക്കാനും ഒരു മേൽനോട്ടക്കാരൻ വേണം (നിർദ്ദേശിക്കാമോ?). എന്തായാലും പൊതുസംജ്ഞകൾക്ക് ഒരു താൾ വേണം. ഗണിതവർഗ്ഗത്തിലുള്ളവയെ ഗണിതശാസ്ത്രപദസൂചിയിൽ ചേർക്കൂ. പിന്നീട് മാറ്റിയാൽ പോരേ. ഗണിതം മതിയെങ്കിൽ തിരിച്ചുവിട്ടാൽ മതിയാകും.

താങ്കളുടെ സഹായം ആവശ്യമുണ്ട്. [[സഹകരിക്കില്ലേ. --തച്ചന്റെ മകൻ 17:08, 30 സെപ്റ്റംബർ 2009 (UTC)Reply

ആവാം. സാങ്കേതികസഹായങ്ങൾ പ്രതീക്ഷിക്കുന്നു. ഈ താൾ എന്തുചെയ്യണം? ഇവിടെ ശ്രദ്ധയെത്തുവാൻ ബുദ്ധിമുട്ടാണ്‌. പദ്ധതിതാളുകൾക്ക് എളുപ്പവഴികൾ നിർമ്മിച്ചാൽ കൊള്ളാം.

പിന്നെ ഇതു ശ്രദ്ധിക്കുമല്ലോ. സ്നേ.പൂ.--തച്ചന്റെ മകൻ 04:52, 1 ഒക്ടോബർ 2009 (UTC)Reply

മരപ്പട്ടി

തിരുത്തുക

സുനിൽജീ, വടക്കോട്ട് മെരു എന്നു വിളിക്കുന്ന സാധനം തന്നെയാണ് മരപ്പട്ടി. മരനായ കാട്ടിൽ മാത്രമേ കാണാറുള്ളു.--പ്രവീൺ:സംവാദം 15:17, 1 ഒക്ടോബർ 2009 (UTC)Reply

വെരുക്, വെരുകിൻ പുഴു ഉല്പ്പാദിപ്പിക്കുന്ന ജീവിയല്ലേ.. മരപ്പട്ടി പനയിലും പുരപ്പുറത്തുമെല്ലാം കാണുന്നതും - പക്ഷേ വെരുക് മണ്ണിലൂടെ പോകുന്നതും അല്ലേ? പക്ഷേ വെരുകിന്റെ പടം കണ്ടിട്ട് മരപ്പട്ടിയുടെ ഷേപ് ഉണ്ട് ;-). മരനായങ്ങിനെ ജനിപ്പിക്കാതെ. കറും‌വെരുക് എന്നിട്ടാൽ മതിയാരുന്നു ;-)--പ്രവീൺ:സംവാദം 15:28, 1 ഒക്ടോബർ 2009 (UTC)Reply

പ്രമാണം:Greencarambola cut.jpg

തിരുത്തുക

മറ്റൊന്നല്ല അത് തന്നെയാണ് ഇത്  :) ദീപു [deepu] 15:57, 1 ഒക്ടോബർ 2009 (UTC)Reply

തിരഞ്ഞെടുത്ത ലേഖനം

തിരുത്തുക

ബുരിഡന്റെ കഴുത തീരുമാനമെടുക്കാൻ പറ്റാതെ പ്രധാനതാളില് ഒറ്റ നില്പാണല്ലോ ‍. ചന്ദ്രോദയത്തിന്‌ വൈകിയില്ലേ?--തച്ചന്റെ മകൻ 16:16, 1 ഒക്ടോബർ 2009 (UTC)Reply

ഉച്ചയ്ക്കായിരുന്നല്ലേ ചന്ദ്രോദയം :) സന്ദേശിച്ചതിനു ശേഷമാണ് കണ്ടത്--തച്ചന്റെ മകൻ 06:40, 2 ഒക്ടോബർ 2009 (UTC)Reply

ഇൻസെക്റ്റ്

തിരുത്തുക

ഞാൻ ഈ ലേഖനം തുടങ്ങിയത് ഇൻസെക്റ്റ് എന്ന വാക്കു മാത്രം സർച്ച് ചെയ്തിട്ടയിരുന്നു. മറ്റൊരു പര്യായമായ ഷഡ്പദത്തെ പറ്റി ഓർത്തതേയില്ല. വിക്കിയിൽ ഇല്ലാത്തലേഖനം എന്നു കരുതി തുടങ്ങി. പോകട്ടെ. ഞാൻ ലേഖനം തുടങ്ങിയതേയുള്ളു മുഴുവനാക്കാൻ ഇനിയും അധികമുണ്ട്. അതുകൊണ്ട് സാധിക്കുമെങ്കിൽ ഇൻസെക്റ്റ് എന്ന താൾ മുഴുവനായി നീക്കികളയുന്നതായിരിക്കും നല്ലതെന്നു തോനുന്നു. നിയമങ്ങൾ അനുവദിക്കുമെങ്കിൽ അതായിർക്കും നല്ലത്. അധികമുള്ളത് ഞാൻ ഷട്പദത്തിൽ പിന്നിട് ചേർത്തു കൊള്ളാം. --babug** 16:53, 1 ഒക്ടോബർ 2009 (UTC)Reply

ശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 04:27, 2 ഒക്ടോബർ 2009 (UTC)Reply

പര്യവേക്ഷണം

തിരുത്തുക

ഒരു പിടിയുമില്ല സുനിലേ. കോശത്തിൽ കണ്ടത് അതേ പോലെ എടുക്കുകയായിരുന്നു. --Shiju Alex|ഷിജു അലക്സ് 08:34, 2 ഒക്ടോബർ 2009 (UTC)Reply

അഹമ്മദാബാദ് ജില്ല

തിരുത്തുക

ഇതും ഇവിടെ നിന്നും കോപ്പിയടിച്ചപ്പോൾ പറ്റിയതാ , വിസ്തീർണ്ണം നേരത്തേ ശരിയാക്കിയിരുന്നു --ഷാജി 16:14, 2 ഒക്ടോബർ 2009 (UTC)Reply

സാങ്കേതികമായി ശരിയാണ്‌. എന്നാലും വ്യക്തതയ്ക്ക് പഴയ രൂപം തന്നെയാണ്‌ നല്ലത്. ഇക്കാരണത്താൽ റിവർട്ട് ചെയ്തിട്ടുണ്ട് -- റസിമാൻ ടി വി 08:45, 3 ഒക്ടോബർ 2009 (UTC)Reply

വിട്ടിൽ

തിരുത്തുക

ഇരിക്കുന്ന സ്ഥലം കൂറ്റി പരിചയപ്പെടുത്തുന്നതിനാണ്‌ ഇങ്ങനെതന്നെ അപ്‌ലോഡിയത്. ക്രോപ്പ് ചെയ്ത് അപ്‌ലോഡാവുന്നതാണ്‌ :). സസ്നേഹം --സുഗീഷ് 09:08, 3 ഒക്ടോബർ 2009 (UTC)Reply

  • ആദ്യം കുറച്ചുപ്രാവശ്യം എടുക്കുന്നതിൽ പരാജയപ്പെട്ട് അവസാനം എടുത്തതാണ്‌ തുമ്പിയുടെ ചിത്രം. കൂടുതൽ ഫോക്കസ് ചെയ്യാൻ പറ്റിയ ക്യാമറയല്ലായിരുന്നു. എങ്കിലും അതും ക്രോപ്പ് ചെയ്ത് വീൺറ്റും കയറ്റാം. :) --സുഗീഷ് 09:16, 3 ഒക്ടോബർ 2009 (UTC)Reply

താരകത്തിന് നന്ദി :) ഇപ്പഴാ ശ്രദ്ധിക്കുന്നത് :( --ജുനൈദ് (സം‌വാദം) 09:22, 7 ഒക്ടോബർ 2009 (UTC)Reply

വാൻഡൽ

തിരുത്തുക

അയ്യോ അതൊരു "കോപ്പി പേസ്റ്റ് എററാണേ". ക്ഷമിക്കണേ--അഭി 10:41, 7 ഒക്ടോബർ 2009 (UTC)Reply

സിസോപ്പ്

തിരുത്തുക

പേജ് കണ്ടു. ഞെട്ടൽ മാറിയിട്ടില്ല. കൺഫ്യൂഷനിലുമാണ്‌. എന്നിലർപ്പിച്ച വിശ്വാസത്തിന്‌ നന്ദി പറയുന്നു. അവിടെ സമ്മതമറിയിച്ചോട്ടേ? -- റസിമാൻ ടി വി 08:41, 10 ഒക്ടോബർ 2009 (UTC)Reply

വോട്ടെടുപ്പിൽ Irshadpp യുടെ വോട്ടിന്റെ സാധുത ഒന്നു പരിശോധിക്കാമോ? http://toolserver.org/~soxred93/count/ ആണ്‌ ഞാൻ ചെക്ക് ചെയ്യാൻ ഉപയോഗിച്ചത്. 106 എഡിറ്റുകൾ (ഡിലീറ്റ് ചെയ്തവയടക്കം) ഉള്ളതായി കാണുന്നു. അവസാന ഏഴെണ്ണം വോട്ടെടുപ്പ് തുടങ്ങിയതിനു ശേഷം ചെയ്തവയാണ്‌. അപ്പോൾ, വോട്ട് തുടങ്ങും വരെ 99 തിരുത്തലുകളേ ഉള്ളൂ :-) -- റസിമാൻ ടി വി 13:03, 13 ഒക്ടോബർ 2009 (UTC)Reply

ഈ മാറ്റം തിരിക്കേണ്ടി വരും ഗോബി മരുഭൂമി മംഗോളിയയിലും ചൈനയിലും വ്യാപിച്ച് കിടക്കുന്നതാണ്, മരുഭൂമികൾ എന്ന മാതൃവർഗ്ഗം അവിടെ ആവശ്യമില്ലല്ലോ? --ജുനൈദ് (സം‌വാദം) 09:51, 11 ഒക്ടോബർ 2009 (UTC)Reply

എനിക്ക് എന്റെ പേരും, ലോഗിൻ നെയിമും മാറ്റണമെന്നുണ്ട്. അതു സാധ്യമാണോ? മറുപടി പ്രതീക്ഷിച്ചുകൊണ്ട്.--Anoop menon 13:19, 13 ഒക്ടോബർ 2009 (UTC)Reply

ചിരഞ്ജീവി - മാറ്റം

തിരുത്തുക

ചിരഞ്ജീവി പേജിൽ വരുത്തിയ മാറ്റം. ഈ മാറ്റം വരുത്താൻ കാരണം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ചിരഞ്ജീവിയുടെ പ്രജാരാജ്യത്തിനെ കുറിചു ചർച്ച ചെയ്തപ്പോൾ പറഞ്ഞതാണിത്. - Saj2009 18:15, 14 ഒക്ടോബർ 2009

ചാവറയച്ചൻ

തിരുത്തുക

ആ തിരുത്തലിനു വിധേയമായ ഭാഗം ഞാൻ ഒന്നു മാറ്റിയെഴുതിയിട്ടുണ്ട്. അധികപ്പറ്റെന്ന് എനിക്കു തോന്നിയത് ഞാൻ നീക്കി. 400 കൊല്ലം പഴക്കമുള്ള മാമ്മോദീസാത്തൊട്ടിക്കൊന്നും ആ ഭാഗത്ത് ഒരു പ്രസക്തിയും ഇല്ല. ഇപ്പോൾ ഉള്ളതേ അവിടെ വേണ്ടൂ എന്നാണ് എനിക്കു തോന്നുന്നത്. ഇനി നോക്കി തീരുമാനിക്കാം.Georgekutty 16:26, 16 ഒക്ടോബർ 2009 (UTC)Reply

വൈദികർ

തിരുത്തുക

ഡൺ :-) --സിദ്ധാർത്ഥൻ 16:33, 16 ഒക്ടോബർ 2009 (UTC)Reply

ആഭ്യന്തരയുദ്ധം

തിരുത്തുക

യുദ്ധങ്ങൾ എന്ന വർഗ്ഗം ആഭ്യന്തരയുദ്ധം താളിന് ചേരുമോ? വിവിധതരം യുദ്ധങ്ങൾ എന്നായാലോ?--അഭി 17:51, 16 ഒക്ടോബർ 2009 (UTC)Reply

ആണവചില്ല്

തിരുത്തുക

ആണവചില്ലുകളെ തിരിച്ചുവിടുന്ന താങ്കളുടെ പ്രവർത്തികൊള്ളാം. ആണവതലക്കെട്ടുകൾ വരാതെ ശ്രദ്ധിക്കുമല്ലോ:(വർഗ്ഗം:നയതന്ത്രജ്ഞർ ആണവനാണ്‌.) ഇതു സംബന്ധിച്ച് വിക്കിപീഡിയ എന്തെങ്കിലും നയം കൈക്കൊണ്ടിട്ടുണ്ടോ? ലേഖനങ്ങളിൽനിന്നും തലക്കെട്ടുകളിൽനിന്നും ആണവന്മാരെ പൂർണമായും ഒഴിവാക്കണമെന്നാണ്‌ എന്റെ അഭിപ്രായം. രണ്ടു രീതികൾ നിലനിൽക്കുന്നത് നല്ലതല്ല. അതിന്‌ ബോട്ടുകൾ സഹായിക്കില്ലേ?--തച്ചന്റെ മകൻ 10:26, 17 ഒക്ടോബർ 2009 (UTC)Reply

സന്തോഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. യൂണികോഡിന്റെ വിവരക്കേടുകൾക്കനുസരിച്ച് തുള്ളണോ? ഇൻബിൽറ്റ് 5.0 ആയിരിക്കുന്നിടത്തോളം ഞാൻ തുള്ളില്ല. എക്സ്പ്ലോറർ മാറ്റുന്നതുവരെ തുള്ളില്ല (ഞാൻ മോസില്ലനാങ്കിലും). ഗൂഗിൾ മാറുന്നതുവരെയും. യൂണികോഡ് 5-ന്‌ എന്താണ്‌ തകരാറെന്ന് എനിക്ക് മനസ്സിലായിട്ടില്ല. കുഴപ്പം തിരുത്താനല്ലേ പുതിയ പതിപ്പുകൾ ഇറങ്ങേണ്ടത്? കുഴപ്പം വരുത്താനാണോ? (യൂണികോഡിന്‌ മലയാളത്തെക്കുറിച്ചെന്തറിയാം?ചില്ല് എന്ന സങ്കല്പനത്തെത്തന്നെ തെറ്റായി ധരിപ്പിച്ചത് യൂണീകോഡാണ്‌) ഇതിന്‌ തീരുമാനമെടുക്കേണ്ടത് യൂണീകോഡാണ്‌. പ്രശ്നങ്ങൾ യൂനികോഡിനെ ബോധ്യപ്പെടുത്താൻ എത്രയും പെട്ടെന്ന് ശ്രമിക്കുകയാണ്‌ വേണ്ടത്. രേഫബിന്ദുവിനെക്കൂടി കൂട്ടിച്ചേർക്കാനാണ്‌ ഇതിനിടയിൽ സിബുവിന്റെ പ്ലാൻ! അതോടെ മലയാളം കമ്പ്യൂട്ടിങ് കുത്തുപാളയെടുക്കും.

മലയാളംവിക്കിയുടെ ബ്യൂറോക്രസിയും വിധേയമനോഭാവവും മറ്റേതു വിക്കിയെക്കാളും അധികമാണ്‌. അബദ്ധം വരുത്തിവെക്കുന്ന 5.1-നെ ഒഴിവാക്കിയാൽ ഒന്നും വരാനില്ല. ഇന്ന് വിക്കിയിൽ ഭൂരിപക്ഷം പഴയ യൂണികോഡാണ്‌. നെറ്റിൽത്തന്നെ ഭൂരിപക്ഷം പഴയതാണ്‌. ബ്ലോഗുകളുടെ കാര്യം പ്രസക്തമല്ലെന്നല്ല. ഇക്കാര്യത്തിൽ യൂണികോഡ് എന്തെങ്കിലും പരിഹാരം കാണുന്നതുവരെ തലക്കെട്ടുകളിലെങ്കിലും പഴയ രീതി തുടരണം. വിക്കിപീഡിയയാണ്‌ മലയാളം വെബ് സം‌രംഭങ്ങളിൽ മുഖ്യം. 5.3-ൽ യൂണികോഡിനെക്കൊണ്ട് ആണവന്മാരെ ഒഴിവാക്കിച്ചാൽ വലിയ പ്രശ്നമൊന്നും വരില്ല. അങ്ങനെ നടന്നാൽ വീണ്ടും പഴയതിലേക്ക് തിരിച്ചുവരിക ബുദ്ധിമുട്ടാകും. ഇതൊക്കെ എന്റെ അഭിപ്രായങ്ങളാണ്‌--തച്ചന്റെ മകൻ 12:46, 17 ഒക്ടോബർ 2009 (UTC)Reply

ഇങ്ങനെയും കൊള്ളാം:

മലയാളം കമ്പ്യൂട്ടിങ്ങിനു് ഒരു സ്റ്റാൻഡേഡ് ഉണ്ടാക്കുകയും(ഇതു വളരെ വിഷമം പിടിച്ചതാണു്) അതു് വിക്കിയിൽ മാത്രമല്ല, എല്ലായിടത്തും കൊണ്ടുവരികയും ആണു് പരിഹാരം എന്നാണു്. യൂണിക്കോഡ് ഭാഷയെ മുഴുവൻ നിർവചിക്കുമെന്നും, എല്ലാ പ്രശ്നങ്ങളും അവർ പരിഹരിക്കുമെന്നും കരുതുന്നതു മണ്ടത്തരമാണു്. യൂണിക്കോഡിന്റെ പല തീരുമാനങ്ങളിലും മലയാളികളുടെ പ്രാതിനിധ്യം പോലുമില്ല. തീരുമാനങ്ങളിൽ മലയാളികളുടെ അഭിപ്രായം ചോദിക്കാറുമില്ല. ---Santhosh.thottingal 12
39, 6 ഒക്ടോബർ 2008 (UTC)[4]

--തച്ചന്റെ മകൻ 13:12, 17 ഒക്ടോബർ 2009 (UTC)Reply

നന്ദി

തിരുത്തുക

സിസോപ്പ് നാമനിർദ്ദേശത്തിനും ആശംസകൾക്കും നന്ദി. പുതിയ സിസോപ്പ് പുതിയ യൂസറെപ്പോലൊക്കെയാണ്‌. എനിക്കൊരു സിസോപ്പ് ട്യൂട്ടോറിയൽ വേണം (കാര്യമായിട്ടാണ്‌). ഈമെയിൽ വഴി അയച്ചുതന്നാൽ മതി :-). -- റസിമാൻ ടി വി 03:53, 18 ഒക്ടോബർ 2009 (UTC)Reply

അധ്യാപകൻ ശരിയും അദ്ധ്യാപകൻ തെറ്റും ആണെന്നാണ്‌ ഞാൻ കരുതിയിരുന്നത്. അങ്ങനെ തിരുത്തിയതാണ്‌. ഗൂഗിൾ സർച്ച് ചെയ്തപ്പോൾ രണ്ടും കണ്ടിരുന്നു. മഷിത്തണ്ടിൽ നോക്കാനുള്ള നല്ലബുദ്ധി ഇപ്പോഴേ തോന്നീള്ളൂ :-(. അവിടെ അദ്ധ്യാപകൻ മാത്രമേ ഉള്ളൂ. അതുകൊണ്ട് തൽക്കാലം റിവർട്ട് ചെയ്യുന്നു -- റസിമാൻ ടി വി 13:06, 18 ഒക്ടോബർ 2009 (UTC)Reply

കിങ് ഫുസ്

തിരുത്തുക

പാചക വാതക ഉപകരണങ്ങൾ എന്ന ഒരു തലക്കെട്ടുകൂടി ഗൃഹോപകരണങ്ങൾ എന്നതിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.‌Pp.pp238

കിങ് ഫ്യുസ്

തിരുത്തുക

ഉപകരണത്തിന്റെ പേരാണു,വീടിയോയിൽ കമ്പനിയുടെ പേരും കാണിക്കുന്നുണ്ടു.Pp.pp238 13:51, 18 ഒക്ടോബർ 2009 (UTC)Reply

ആഭ്യന്തരയുദ്ധം

തിരുത്തുക

മൂന്നാമത്തെ നിർദ്ദേശമാണ് അനുയോജ്യമായി തോന്നിയത്. മറുപടി വൈകിയതിൽ ക്ഷമിക്കുക :)--അഭി 18:37, 18 ഒക്ടോബർ 2009 (UTC)Reply

കിങ് ഫ്യുസ്

തിരുത്തുക

ഇപ്പോൾ കിങ് ഫ്യുസിന്റെ മനോരമയുടെ ലിങ്ക് ശരിയാക്കിയിട്ടുണ്ട് ഒന്നു കണ്ട് നോക്കുക.എന്നിട്ട് അഭിപ്രായം അറിയിക്കുമല്ലോ.Pp.pp238 12:00, 19 ഒക്ടോബർ 2009 (UTC)Reply

ടോൾസ്റ്റോയ്

തിരുത്തുക

എന്തായിരുന്നു പ്രശ്നം? -- റസിമാൻ ടി വി 07:43, 20 ഒക്ടോബർ 2009 (UTC)Reply

എനിക്ക് രണ്ടും ശരിയായി കാണാൻ പറ്റുന്നുണ്ട് -- റസിമാൻ ടി വി 17:35, 20 ഒക്ടോബർ 2009 (UTC)Reply

ജ.ഇ

തിരുത്തുക

തിരുത്ത് വിലയിരുത്തി, അബുൽ അഅ് ലാ എന്നതാണ്‌ ശരി. തലക്കെട്ട് മാറ്റം പരിഗണിക്കാവുന്നതാണ്. ലോഗൗട്ട് ആയതറിയാതെ ഞാൻ തന്നെ നടത്തിയ മാറ്റമാണ്‌. പിന്നെ, എനിക്ക് ആവശ്യമായ നിർദേശങ്ങൾ നൽ‍കുന്നതിന്‌ നന്ദി..വിക്കിയിലെ നവസാക്ഷരനാണേ. അബദ്ധങ്ങൾ തിരുത്തിത്തരണം.Irshadpp 15:53, 20 ഒക്ടോബർ 2009 (UTC)Reply

ആറന്മുള കണ്ണാടി

തിരുത്തുക

ആറന്മുള കണ്ണാടിയെ ക്കുറിച്ച് ഞാൻ ഒരു ലേഖനമെഴുതി.അത് എങ്ങനെയോ മയ്ക്കപ്പെട്ടു. അത് വീണ്ടും എഴുതി ചേർക്കാൻ ഞാൻ എന്താണ്‌ ചെയ്യേണ്ടത്-ഗായത്രി--Gayathri 16:17, 20 ഒക്ടോബർ 2009 (UTC)Reply

വർഗ്ഗം:ഫ്രാൻസിന്റെ ചരിത്രം

തിരുത്തുക

വർഗ്ഗം:ഫ്രാൻസിന്റെ ചരിത്രം, വർഗ്ഗം:ഫ്രാൻസിന്റെ ചരിത്രം ഇവയിൽ ഒരെണ്ണം നീക്കം ചെയ്യാമോ?--ഷാജി 20:44, 20 ഒക്ടോബർ 2009 (UTC)Reply

 Y ചെയ്തു --Vssun 06:35, 21 ഒക്ടോബർ 2009 (UTC)Reply

വിത്തുപുര

തിരുത്തുക

കുറേ കാലമായില്ലേ പുതിയ ലേഖനങ്ങളുടെ വിത്തുപുര ഒറ്റയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നു. ഞാനും കൂടട്ടെ? ഒരു മാർഗ്ഗരേഖ തന്നാൽ ശ്രമിച്ചു നോക്കാം (i mean, ഏതൊക്കെ ലേഖനം ചേർക്കാം, എന്താണ്‌ ഉറപ്പുവരുത്തേണ്ടത് ഇത്യാദി) -- റസിമാൻ ടി വി 06:47, 21 ഒക്ടോബർ 2009 (UTC)Reply

സഹായം വേണം. ഐ ആർ സിയിൽ വരാമോ? -- റസിമാൻ ടി വി 06:00, 22 ഒക്ടോബർ 2009 (UTC)Reply

പ്രമാണം:Amjad.jpg

തിരുത്തുക

Hi, I uploaded പ്രമാണം:Amjad.jpg to Commons at പ്രമാണം:Amjad Ali Khan.jpg. Can you check if I transferred all the info correctly and if yes, delete the first file? Thank you. Hekerui 08:29, 22 ഒക്ടോബർ 2009 (UTC)Reply

Thank you! Hekerui 12:55, 22 ഒക്ടോബർ 2009 (UTC)Reply

"മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഈ ചിത്രം ഇപ്പോൾ കോമ്മൺസിലേക്ക് നീങ്ങുകയും അതുവഴി നിരവധി വിക്കിപീഡിയകളിൽ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. " ഇങ്ങനെ ആദ്യമായാണോ സംഭവിക്കുന്നത്. ഒരു സംശയമാണ്.--Subeesh Talk‍ 13:31, 22 ഒക്ടോബർ 2009 (UTC)Reply


അൽ ജാമിഅ:

തിരുത്തുക

തൽക്കാലം ഒഴിവാക്കുന്നതാണ്‌ നല്ലത്. സൈറ്റുകളിൽ നിന്ന് വെറുതെ പകർത്തലല്ലല്ലോ ലേഖനമെഴുത്ത്. ആരെങ്കിലും ഗൗരവത്തോടെ തുടങ്ങുകയാണെങ്കിൽ നോക്കാം. ആശംസകളോടെ Irshadpp 15:38, 22 ഒക്ടോബർ 2009 (UTC)Reply

സു.മം

തിരുത്തുക

ഞാൻ ഉദ്ദേശിച്ചതാണ്‌. രണ്ടു ദിവസത്തിനകം ഒരു വഴിക്കാക്കാൻ ശ്രമിക്കാം.--തച്ചന്റെ മകൻ 16:38, 22 ഒക്ടോബർ 2009 (UTC)Reply

ഉ:lee2008 ഉ:Georgekuttyയുടെ താളിൽ ഒരു സംവാദമിട്ടിട്ടുണ്ട്. ....... പുറത്ത് ഹിപ്പോക്രസി അകത്ത് എന്നാണ്‌ തിരുത്തലിന്‌ ചുരുക്കരൂപം നൽകിയിരിക്കുന്നത്. ഒന്ന് ഇവാലുവേറ്റ് ചെയ്യുക -- റസിമാൻ ടി വി 11:14, 23 ഒക്ടോബർ 2009 (UTC)Reply

വിത്തുപുര കൊട്ടയ്ക്ക് പ്രധാനതാളിലേക്കിടുകയാണോ? രണ്ടുമൂന്ന് ദിവസത്തേക്കുള്ള വകുപ്പ് വിത്തുപുരയിലുണ്ടെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ :-) -- റസിമാൻ ടി വി 13:43, 24 ഒക്ടോബർ 2009 (UTC)Reply
അഞ്ചാന്ന് വിചാരിച്ചതോണ്ടാണ്‌ നേരത്തെ അപ്ഡേറ്റ് ചെയ്യാതിരുന്നത്. ഇനി ലേഖനങ്ങൾ കാണുമ്പോൾ തന്നെ പ്രോസ്സസ്സ് ചെയ്യാൻ നോക്കാം -- റസിമാൻ ടി വി 13:48, 24 ഒക്ടോബർ 2009 (UTC)Reply

Commons

തിരുത്തുക

Hi, I transferred more pictures to Commons, could you check them and please add any information I didn't translate to the files? The original files are: പ്രമാണം:Manjari.jpg, പ്രമാണം:Innocent.jpg, പ്രമാണം:Vineeth sreenivasan.jpg, പ്രമാണം:Sivamani 2009.jpg, പ്രമാണം:Nedumudi venu2007.jpg, പ്രമാണം:Manoj k jayan2007.jpg, പ്രമാണം:Harisree2007.jpg, പ്രമാണം:Bharath Mammootty 2007.jpg, പ്രമാണം:Padmapriya 2008.jpg, പ്രമാണം:Nedumudi venu.jpg, പ്രമാണം:Mukesh 2008.jpg, പ്രമാണം:Madhu 2008.jpg, പ്രമാണം:Jayasurya 2008.jpg, പ്രമാണം:Jayaram 2008.jpg, പ്രമാണം:Gopika 2008.jpg, പ്രമാണം:Dileep 2008.jpg, പ്രമാണം:Bhavana 2008.jpg, പ്രമാണം:Amma meeting.jpg, പ്രമാണം:കുഞ്ചാക്കൊ ബോബൻ.jpg, and പ്രമാണം:മലയാള സിനിമാ നടൻ കുഞ്ചാക്കൊ ബോബൻ.jpg. I also transferred പ്രമാണം:Prithviraj 2008.jpg, can you help me identify the person? I can't read the description. Thank you! Hekerui 14:08, 24 ഒക്ടോബർ 2009 (UTC)Reply

Thanks! I wondered whether it is really him, because he looks old on the picture, not 27. I think you can delete the local duplicates now, they are replaced in the articles. Hekerui 14:21, 24 ഒക്ടോബർ 2009 (UTC)Reply

Doing the above images one by one..--Vssun 14:33, 24 ഒക്ടോബർ 2009 (UTC)Reply

ചിത്രം

തിരുത്തുക

എന്റെ പിഴ. പുന:സ്ഥാപിച്ചിട്ടുണ്ട് --Anoopan| അനൂപൻ 14:24, 24 ഒക്ടോബർ 2009 (UTC)Reply

ഗോവ എന്ന പേജിന്റെ alignment മാറിയിരിക്കുന്നു.ഒന്നു നോക്കാമോ??— ഈ തിരുത്തൽ നടത്തിയത് Jayeshj (സംവാദംസംഭാവനകൾ)

അന്റോണിയസ് പയസ്

തിരുത്തുക

മുൻപ് നിങ്ങളുടെ പേര് അന്റോണിയസ് പയസ് എന്നായിരുന്നോ [5]. ഹ..ഹ ;-) --ജുനൈദ് (സം‌വാദം) 05:29, 27 ഒക്ടോബർ 2009 (UTC)Reply

പള്ളിയറകൾ

തിരുത്തുക

ഇതിലെ വിവരങ്ങൾ ഒരു പഞ്ചായത്ത് മുമ്പൊരിക്കൽ പുറത്തിറക്കിയ പുസ്തകത്തെ അടിസ്ഥനപ്പെടുത്തിയുള്ളതാണ്. പകർപ്പവകാശമാണ് പ്രശനമെങ്കിൽ എനിക്കറിയില്ല എങ്ങനെ എഴുതണമെന്ന്. വേറെ എന്തെങ്കിലുമാണു പ്രശ്‌നമെങ്കിൽ തിരുത്തി എഴുതുന്നതാവില്ലേ ഭംഗി?— ഈ തിരുത്തൽ നടത്തിയത് Rajeshodayanchal (സംവാദംസംഭാവനകൾ)

My english is not good sorry but i add french in articl but i did not how to add malisien language in french article i know there is robot or machine to write that don't worry about that ok, isend your message to administartor of Wikipédia french. Thank you. Great11

Re: വീരേന്ദ്രകുമാർ

തിരുത്തുക

എന്റെ തെറ്റാണ്, എന്തുദ്ദേശത്തോടെയാണ് ആ തിരുത്തൽ നടത്തിയതെന്ന് ഓർമ്മ കിട്ടുന്നില്ല... ശ്രദ്ധക്കുറവു മൂലം സംഭവിച്ചതാവാം ദീപു [deepu] 03:26, 28 ഒക്ടോബർ 2009 (UTC)Reply

പട്ടിക

തിരുത്തുക

മാഷേ.. തിരഞ്ഞെടുത്ത ചിത്രങ്ങളുടെ നവംബറിലെ പട്ടിക ഒന്ന് ശരിയാക്കാമോ? അതിൽ ഫലകമാണോ ചേർക്കാറുള്ളത്? ഒരു കൺഫ്യൂഷൻ ഉണ്ട്.--Subeesh Talk‍ 12:45, 29 ഒക്ടോബർ 2009 (UTC)Reply

Urgent

തിരുത്തുക

Schoolwiki:സഹായമേശ കാണൂ. എന്താണ്‌ ചെയ്യേണ്ടത്? ഈമെയിൽ അയക്കാമെന്ന് വിചാരിച്ചിരിക്കുവാരുന്നു -- റസിമാൻ ടി വി 14:31, 29 ഒക്ടോബർ 2009 (UTC)Reply

ഉഗാണ്ടയുടെ കാര്യം യാതൃശ്ചികമായിരുന്നു. --babug** 05:37, 30 ഒക്ടോബർ 2009 (UTC)Reply

ഇന്നലെ സ്കൂൾവിക്കി തിരഞ്ഞ് ആരോ ഇവിടെ എത്തിയതാണ്‌. വെറുതെ മെയിൽ ചെയ്തു :-(. പിന്നെ സ്കൂൾവിക്കി ഒന്ന് നോക്കാമോ? ആദ്യത്തെ വാചകം അത്ര ശരിയായി തോന്നുന്നില്ല. വർഗ്ഗീകരണത്തിന്‌ ഒരു വൃക്ഷം തന്നെ ഉണ്ടാക്കേണ്ടിവരും -- റസിമാൻ ടി വി 09:07, 30 ഒക്ടോബർ 2009 (UTC)Reply
ആദ്യവാചകം നീക്കിയത് നന്നായി. ലേഖനത്തിന്റെ പ്രധാനഭാഗവും മാതൃഭൂമി വാർത്ത അതേപോലെ തട്ടിയ മാതിരിയുണ്ട്. ഇങ്ങനെ നിലനിർത്താമോ? -- റസിമാൻ ടി വി 09:29, 30 ഒക്ടോബർ 2009 (UTC)Reply

അമ്പലമേട് ഫാക്ട് ഹൈസ്കൂൾ

തിരുത്തുക

അമ്പലമേട് ഫാക്ട് ഹൈസ്കൂൾ ഞാൻ പഠിച്ച വിദ്യാലയമാണ്. സ്കൂൾ ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. നിലനിർത്തണമെന്ന് ആഗ്രഹമുണ്ട്. പത്രങ്ങളിലോ മറ്റോ വന്ന വാർത്തകൾ അല്ലാതെ ശ്രദ്ദേയത എങ്ങിനെ തെളിയിക്കാം? --ശ്രീജിത്ത് കെ 16:15, 30 ഒക്ടോബർ 2009 (UTC)Reply

etc. etc

തിരുത്തുക

പുതിയ ലേഖനങ്ങൾ വ്രുന്ന വഴിക്ക് അപ്ഡേറ്റ് ചെയ്യാമെന്ന് കരുതി. പിന്നെ ചൂലിന്റെ കാര്യം : uneasy lies the head that wears the crown എന്നല്ലേ. പിന്നെ ഇപ്പോൾ മിണ്ടാതിരിക്കാൻ നിർവ്വാഹമില്ലല്ലോ -- റസിമാൻ ടി വി 11:21, 31 ഒക്ടോബർ 2009 (UTC)Reply

Obtuse triangle പുനസ്ഥാപിക്കാനാണോ? വിഷമഭുജത്രികോണത്തെപ്പറ്റി താളില്ലല്ലോ. ഞാൻ തന്നെ പണ്ട് തെറ്റായ റീഡയറക്റ്റ് നൽകിയതായിരുന്നു -- റസിമാൻ ടി വി 08:46, 1 നവംബർ 2009 (UTC)Reply
ഇപ്പം മനസ്സിലായി. ഞാനെന്തൊരു പൊട്ടനാ. വെറുതെയല്ല എനിക്ക് വട്ടാന്ന് നാട്ടുകാര്‌ പറയുന്നത് :-). തെറ്റ് ചൂണ്ടിക്കാണിച്ചതിന്‌ നന്ദി -- റസിമാൻ ടി വി 09:00, 1 നവംബർ 2009 (UTC)Reply

മായ്ച്ചു കളഞ്ഞ താൾ

തിരുത്തുക

മായ്ച്ചുകളഞ്ഞ താളിന്റെ ഉള്ളടക്കം കാണാൻ സാധിക്കുമോ? ഏതെങ്കിലും ഒരു താളിന്റെ അല്ല, പൊതുവിൽ അങ്ങിനെ കാണാൻ എന്താണ് മാർഗ്ഗം എന്നറിയാൻ താത്പര്യം ഉണ്ട് --ശ്രീജിത്ത് കെ 19:54, 2 നവംബർ 2009 (UTC)Reply

പ്രമാണം:Birthdaymatch.png‎

തിരുത്തുക

നേരത്തേ നൽകിയിരുന്നല്ലോ. വിവരണം എന്ന ഫലകത്തിന്റെ പരമാമീറ്ററുകൾ ഇംഗ്ലീഷിലായിപ്പോയെന്നുമാത്രം, മലയാളത്തിലാക്കിയിട്ടുണ്ട് --ജുനൈദ് (സം‌വാദം) 08:47, 3 നവംബർ 2009 (UTC)Reply


ഒരു താളിലേക്ക് കണ്ണി നൽകിയിട്ടുള്ള താളുകൾ പ്രത്യേകം:കണ്ണികളെന്തെല്ലാം വഴി കിട്ടുമെന്നറിയാം, ഒരു താളിലേക്കുള്ള തിരിച്ചുവിടലുകളുടെ മാത്രം പട്ടിക ലഭിക്കുവാൻ വല്ല വഴിയുണ്ടോ എന്ന് അറിയാമോ? --ജുനൈദ് (സം‌വാദം) 06:17, 5 നവംബർ 2009 (UTC)Reply

File:Mohanlal Onam.JPG

തിരുത്തുക

Hi, I commented on the deletion discussion. Regards Hekerui 17:37, 5 നവംബർ 2009 (UTC)Reply

86.96.229.xxx ഈ ഐ.പി. റേഞ്ചിനെ താൽക്കാലികമായി തടഞ്ഞാലോ? --ജുനൈദ് (സം‌വാദം) 11:38, 7 നവംബർ 2009 (UTC)Reply

ഐ.പി. നീക്കം ചെയ്ത സമയം ആരുടേയും ശ്രദ്ധയിപ്പെട്ടില്ലേ? ഇതിപ്പോ രണ്ടുമൂന്ന് ദിവസമായല്ലോ? ആശ്ചര്യം --ജുനൈദ് (സം‌വാദം) 11:45, 7 നവംബർ 2009 (UTC)Reply

ജബൽ ഹഫീത്

തിരുത്തുക


പ്രിയ സുനിൽ,
ഈ താളിലെ ഇൻഫൊബോക്സ് ശരിയാക്കുമോ. പറ്റുമെങ്കിൽ ഇംഗ്ലീഷ് വിക്കിയിലെ ആ രണ്ട് ചിത്രംകൂടി ചേർക്കണേ--വിചാരം 18:49, 7 നവംബർ 2009 (UTC)Reply

ഡെൽഹി

തിരുത്തുക

ഇപ്പോ ശരിയായെന്ന് കരുതുന്നു. Infobox Indian Jurisdiction ഫലകത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, ഡെൽഹി താളിലെ താളിലെ ഉപയോഗത്തിലെ എന്തോ പിഴവാണെന്നു തോന്നുന്നു. ഇംഗ്ലീഷ് വിക്കിയിലെ ഡെൽഹി താളിൽ നിന്നും പകർത്തിയെടുത്തപ്പോൾ ശരിയായി, എന്നാലും ഫലകത്തിലും എന്തോ ഒരു പിഴവുണ്ട്? (മുൻപ് മാറ്റങ്ങൾ വരുത്തിയത് ഫലകം പുതുക്കാനായിരുന്നു) --ജുനൈദ് (സം‌വാദം) 04:09, 8 നവംബർ 2009 (UTC)Reply

പള്ളിയുടെ പേര്

തിരുത്തുക

സഭാതർക്കവുമായി ബന്ധമുള്ള തിരുത്തൽ ആണെന്ന് തോന്നുന്നു. ഈ തർക്കത്തെക്കുറിച്ച് എനിക്ക് കാര്യമായ അറിവൊന്നുമില്ല. ഈ [6] പള്ളിയുടെ 1997-ലെ renovation-ന്റെ സമയത്ത് സ്ഥാപിച്ച ശിലാഫലകം കാണാം. അതിൽ യാക്കോബായ സൂറിയാനി പള്ളി എന്നാണ്. സാധാരണ, "ബാവാക്കക്ഷി" എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ കീഴിലുള്ള പള്ളി എന്നാണ് അതിന്റെ സൂചന എന്നു തോന്നുന്നു. അപ്പോൾ ഇപ്പോഴത്തെ തിരുത്തൽ റിവേർട്ട് ചെയ്യേണ്ടി വരും.Georgekutty 10:28, 8 നവംബർ 2009 (UTC)Reply

സുന്നി

തിരുത്തുക

കുഴപ്പമൊന്നുമില്ല സുനിൽ. മുസ്ലിംകളിലെ ഏറ്റവും വലിയ വിഭാഗം എന്ന് പറയുന്നതും മുസ്ലിംകളിലെ ഏറ്റവും വലിയ അവാന്തരവിഭാഗം എന്ന് പറയുന്നതും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും കാണുന്നില്ല -- റസിമാൻ ടി വി 15:18, 8 നവംബർ 2009 (UTC)Reply

വലിയ വിഭാഗം എന്ന് പറയുന്നതാണ്‌ ഉത്തമം.Irshadpp 15:26, 8 നവംബർ 2009 (UTC)Reply

ജബൽ ഹഫീതിൽ ചിത്രങ്ങൽ ചേർത്തതിന്‌ നന്ദി.--വിചാരം 15:37, 8 നവംബർ 2009 (UTC)Reply

പുതിയ ലേഖനം തുടങ്ങുന്നതിനെപ്പറ്റി.

തിരുത്തുക

ആദ്യമേ ശലഭത്തിനു നന്ദി പറയുന്നു. മദ്യത്തെക്കുറിച്ച് ,അതിന്റെ manufacturing process ഒക്കെ പ്രതിപാദിച്ച് ഒരു ലേഖനംതുടങ്ങുവാൻ ആഗ്രഹിക്കുന്നു.പക്ഷേ മദ്യം എന്ന ലേഖനം മുൻപ് നീക്കം ചെയ്തതായി കാണുന്നു.... ഒന്നു സംവദിക്കാമോ????--Jayeshj 18:05, 8 നവംബർ 2009 (UTC)Reply

പെരുമ്പാവൂർ

തിരുത്തുക

പ്രസ്തുത പള്ളിയെക്കുറിച്ച് എനിക്ക് അറിയില്ലെങ്കിലും തിരുത്ത് സഭാതർക്കവുമായി ബന്ധപ്പെട്ട് controversial ആണ്. ഒരുപക്ഷേ പള്ളിയുടെ കൈവശാവകാശം യാക്കോബായ ഓർത്തഡോക്സ് വിഭാഗക്കാരിൽ ആർക്ക് എന്നതിൽ തർക്കമുണ്ടാവാം. --ജേക്കബ് 19:13, 8 നവംബർ 2009 (UTC)Reply

പ്രമാണം:Dataone.jpg

തിരുത്തുക

ഈ അനുമതിപത്രം യോജ്യമായിരിക്കും. --Lijo 10:43, 10 നവംബർ 2009 (UTC)Reply

നജ്റാൻ

തിരുത്തുക

സുഹൃത്തെ, ഈ ലേഖനത്തിൽ ഒരു ചിത്രം ചേർത്തിരുന്നു(പ്രമാണം:Najran musium entrance.jpg). അത് പക്ഷെ കാണിക്കുന്നില്ല. ഒന്ന് പരിശോധിക്കുമോ.Irshadpp 21:18, 11 നവംബർ 2009 (UTC)Reply

റഫറൻസ്

തിരുത്തുക

{{ഡെൽഹി മെട്രോ പാതകൾ}} ലെ റഫറൻസിനു കുഴപ്പമില്ല. ആ പേരിലുള്ള റഫറൻസ് പ്രധാനപേജിൽ ഉണ്ട് അതിന്റെ ഇൻഫൊബോക്സിൽ. അത് കൊണ്ടാണ് അതിൽ കൊടുക്കാഞ്ഞത്. പ്രധാനപേജിൽ കുഴപ്പമില്ല. --Rameshng:::Buzz me :) 15:58, 13 നവംബർ 2009 (UTC)Reply

ന്യൂ ഡെൽഹി, ഡെൽഹി എന്നിവടങ്ങളിൽ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചില്ല. {{ഡെൽഹി മെട്രോ പാതകൾ}} എന്നതിൽ തന്നെ റഫറൻസ് ശരിയാക്കിയിട്ടുണ്ട്--Rameshng:::Buzz me :) 09:33, 14 നവംബർ 2009 (UTC)Reply

ആ ചിത്രങ്ങൾ രണ്ടും ഞാൻ ഏടുത്തതാണ്. അത് സൂചിപ്പിച്ചിട്ടുണ്ട്. ഇനി എങ്ങനെയാണ് ശരിയാക്കുക എന്ന് എനിക്ക് നിശ്ചയമില്ല.Georgekutty 11:08, 14 നവംബർ 2009 (UTC)Reply

സുനിൽ, കൊന്തയുടെ പടങ്ങൾ ഇപ്പോൾ ശരിയായെന്ന് തോന്നുന്നു. സ്നേഹത്തോടെ.Georgekutty 11:19, 14 നവംബർ 2009 (UTC)Reply

മായ്ക്കലിസം

തിരുത്തുക

സുനിൽ, വിക്കിയിൽ ആവശ്യമുള്ള ലേഖനങ്ങൾ ഒറ്റ വരി എന്ന കാരണത്താൽ മായ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒന്നുമില്ലാത്തതിലും ഭേദമല്ലേ ഒറ്റ വരി? ഇംഗ്ലീഷ് വിക്കിയെപ്പോലെ മലയാളം വിക്കിയിൽ സജീവർ കുറവായതിനാൽ വിക്കിനയങ്ങളെ എടുത്തുപെരുമാറേണ്ടതില്ല. അതുകൊണ്ട് ഒറ്റ വരിയുമില്ലാതെ അമ്പതിനായിരം തികയ്ക്കുന്ന ഹിന്ദിവിക്കിയെപ്പോലെയാകുന്നില്ല. നീർമറിയെക്കുറിച്ച് കാര്യമായി അന്വേഷിക്കാൻ നല്ല തിരക്കു കാരണം പറ്റിയില്ല. (മലയാളവിജ്ഞാനകോശങ്ങളിൽ നോക്കിയിട്ട് കണ്ടില്ല. മറ്റുള്ളവയിലും. നെറ്റിൽ ഭിന്നമായ നിർവചനങ്ങൾ കണ്ടു.) ഇനി ഇപ്പോ അതിന്റെ ആവശ്യമില്ലല്ലോ. --തച്ചന്റെ മകൻ 12:25, 14 നവംബർ 2009 (UTC)Reply

ചിത്രം

തിരുത്തുക

ഇത്ര നാളായും മറുപടി കണ്ടില്ല. ഈ ആഴ്ക റിമൈൻഡർ അയച്ചിട്ടുന്റു. തിങ്കളാഴ്ക വരെ കാത്തിട്ടു നീക്കാമെന്നു തോന്നുന്നു. --ജ്യോതിസ് 15:01, 14 നവംബർ 2009 (UTC)Reply

പ്രമാണം ശാസ്ത്രവണ്ടി 2009

തിരുത്തുക

ഉറവിടം ചേർത്തു. മലപ്പുറത്തുനിന്നുള്ള ഒരു സുഹൃത്ത് എടുത്തതാണ് ചിത്രങ്ങൾ http://ksspnewss.blogspot.com/2009/10/blog-post_30.html ഇവിടെ കാണാം. ഇനിയും ശരിയാവുന്നില്ലെങ്കിൽ മാച്ചേക്കൂ. അപ്പോൾ പുതിയ ചിത്രം തരാം. --Neon. 07:20, 15 നവംബർ 2009 (UTC)Reply

തിരുത്തുക

ഞാൻ അപ്ലോഡ് ചെയ്തത് പിക്കാസയിലുള്ള ഒരു ഉപയോക്താവ് എടുത്ത ചിത്രമാണ്. അപ്പോള് ഇതിന് ഏത് തരത്തിലുള്ള പകറ്പ്പവകാശമാണ് കൊടുക്കേണ്ടത്? --Lijo 15:00, 22 നവംബർ 2009 (UTC)Reply

LV flag

തിരുത്തുക

Hi! have You (VsBot) got a LV wiki flag? If not, do it ASAP, please! --Kikos 15:11, 25 നവംബർ 2009 (UTC)Reply

സോളാർ പാനൽ

തിരുത്തുക

ഒരു ലേഖനത്തിന്‌ ഇംഗ്ലീഷ് വിക്കിയെ അവലംബമാക്കാമോ?? — ഈ തിരുത്തൽ നടത്തിയത് Jayeshj (സംവാദംസംഭാവനകൾ)

തിരുത്ത്

തിരുത്തുക

എനിക്കുറപ്പില്ല. എന്റെ അറിവിൽ കൃഷ്ണയ്യർ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരുന്നു. റഫറൻസുകൾ ഒന്നും കിട്ടിയിട്ടുമില്ല. ശ്രമിക്കാം. അതു വരെ ഇപ്പോഴുള്ള രീതിയിൽ കിടക്കട്ടെ--Anoopan| അനൂപൻ 15:05, 26 നവംബർ 2009 (UTC)Reply

കുളയട്ട

തിരുത്തുക

കുളയട്ടയുടെ ടാക്സോബോക്സ് നോക്കൂ... പേരില്ല.. ---AneeshJose 07:05, 28 നവംബർ 2009 (UTC)Reply

  ശരിയാക്കി. --Vssun 07:11, 28 നവംബർ 2009 (UTC)Reply

ബോട്ട്

തിരുത്തുക

റസിമാൻ ശരിയാക്കി ;-), ഇനി ശ്രദ്ധിക്കാം. കാറ്റഗറി ചേർക്കൽ റിക്വസ്റ്റ് ഇട്ടിട്ടില്ലായിരുന്നതിനാലാണ് അതുപയോഗിക്കാതിരുന്നത്--പ്രവീൺ:സംവാദം 00:59, 29 നവംബർ 2009 (UTC)Reply

ഫലകം:Coord / prettyurl

തിരുത്തുക

ഈ ഫലകങ്ങൾ ഒരേ സ്ഥലത്ത്‌ പ്രദർശികുന്നു (overlap) കോഴിക്കോട് താൾ കാണുക ഉപയോക്താവ്:Dpkpm007

പ്രമാണം:1100182570 icon.jpg നീക്കം ച്ചെയ്യുന്നത് സംബന്ധിച്ചു്.

തിരുത്തുക

പ്രമാണം നീക്കുക.ഒരു സൈറ്റിൽ നിന്നു സേവ് ചെയ്തതാണു.പകർപ്പവകാശത്തിനെ കുറിച്ച് അറിയില്ലായിരുന്നു.--അനീഷ് 16:10, 5 ഡിസംബർ 2009 (UTC)Reply

നന്ദി

തിരുത്തുക

ഇവിടെ വിട്ടു പോകാൻ മനസില്ല, നിവൃത്തിയില്ലാത്തത് കൊണ്ടാണ്. വരാൻ സാധിക്കാത്തത്.

സസ്നേഹം --Jigesh talk 05:04, 6 ഡിസംബർ 2009 (UTC)Reply

കടുവ

തിരുത്തുക

പഗ് മാർക്ക് എന്റെ സ്വന്തം സൃഷ്ടിയാണ്‌...പൊതുസഞ്ചയത്തിനു വിടാൻ മറന്നു പോയി...ഇനി എങ്ങനാ അതു ചേർക്കുന്നെ....??--Jayeshj 14:35, 8 ഡിസംബർ 2009 (UTC)Reply

വര

തിരുത്തുക

ഫലകത്തിന്റെ സംവാദം:Otheruses4--പ്രവീൺ:സംവാദം 02:09, 9 ഡിസംബർ 2009 (UTC)Reply

നീലത്താമര പോസ്റ്റർ

തിരുത്തുക

പ്രമാണം:NeelathamaraPoster.jpg ഈ പോസ്റ്ററൊന്ന് വിശധാമയി പരിശോധിക്കാമോ? ഞാൻ തന്നെ അപ്ലോഡിയതാണ്. ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ?--Subeesh Talk‍ 13:58, 9 ഡിസംബർ 2009 (UTC)Reply

"Vssun/archive 5" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.