മലയാള ചലച്ചിത്ര ഗായകനാണ് സന്നിധാനന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ആദ്യം ജനശ്രദ്ധ നേടിയത്.

ജീവിതരേഖ

തിരുത്തുക

ഗുരുവായൂർ[1] തയ്യൂർ ചെങ്ങഴിക്കോട് നാരായണനും തങ്കമണിയുമാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ആഷയാണ് ഭാര്യ.[2] പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാലയത്തിൽ അദ്ധ്യാപികയാണ് ആഷ.[1]

റിയാലിറ്റി ഷോയിൽ പാട്ടുപാടാൻ എത്തും മുൻപ് ഇദ്ദേഹം ഒരു ലൈബ്രേറിയനായിരുന്നു. തൃശൂർ കേരളവർമ കോളേജിൽ മലയാളം ബിരുദപഠനം നടത്തുകയാണ് സന്നിധാനന്ദൻ.[1]

ഗാനങ്ങൾ

തിരുത്തുക
  • "കളിയരങ്ങിലൊരു" എന്നു തുടങ്ങുന്ന ഗാനം: പുള്ളിമാൻ എന്ന ചലച്ചിത്രത്തിലേത്[3]
  • "തെച്ചിപ്പൂ മന്ദാരം" എന്നു തുടങ്ങുന്ന ഗാനം: ഓർഡിനറി എന്ന ചലച്ചിത്രത്തിലേത്[3]
  • "സൂപ്പർ ആക്ടർ" എന്നു തുടങ്ങുന്ന ഗാനം: ഭഗവാൻ എന്ന ചലച്ചിത്രത്തിലേത്[3]
  • "ഏകദന്തം" എന്നു തുടങ്ങുന്ന ഗാനം: സ്വർണ്ണം എന്ന ചലച്ചിത്രത്തിലേത്[4]
  • "ഓ നിലാമ്പലേ" എന്നു തുടങ്ങുന്നഗാനം: നല്ല പാട്ടുകാരേ എന്ന ചലച്ചിത്രത്തിൽ[4]
  • "ഓം കരിയേ" എന്നു തുടങ്ങുന്ന ഗാനം: ലിവിംഗ് ടുഗതർ എന്ന ചലച്ചിത്രത്തിൽ[4]
  • പൊൻ‌ചിലമ്പ് എന്ന ലളിതഗാനശേഖരത്തിലും ഇദ്ദേഹം ഗാനാലാപനം നടത്തിയിട്ടുണ്ട്.[5]
  • വേൽ, വേൽ എന്ന ആൽബം[1]
  • ആർവം എന്ന തമിഴ് ചലച്ചിത്രത്തിലും ഇദ്ദേഹം ഗാനമാലപിച്ചിട്ടുണ്ട്.[6]

മറ്റു മേഖലകൾ

തിരുത്തുക

ഒരു ടി.വി. പരമ്പരയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[6]

  1. 1.0 1.1 1.2 1.3 "സന്നിധാനന്ദൻ കണ്ടു, തന്റെ ഇഷ്ടകവി കൂരീപ്പുഴയെ". പോസ്റ്റ് പെട്ടി. Archived from the original on 2013-05-03. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  2. "ഗായകൻ സന്നിധാനന്ദൻ വിവാഹിതനായി". മാതൃഭൂമി. 10 ഏപ്രിൽ 2011. Archived from the original on 2011-08-19. Retrieved 31 മാർച്ച് 2013.
  3. 3.0 3.1 3.2 "സന്നിധാനന്ദൻ". m3db. Retrieved 31 മാർച്ച് 2013.
  4. 4.0 4.1 4.2 "സന്നിധാനന്ദൻ ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക". മലയാള ചലച്ചിത്രം. Retrieved 31 മാർച്ച് 2013.
  5. "ലളിതഗാനശേഖരം". മലയാളസംഗീതം. Retrieved 31 മാർച്ച് 2013.
  6. 6.0 6.1 "സ്റ്റാർ സിംഗർ ഫെയിം സന്നിധാനന്ദന് വിവാഹം". വെബ്ദുനിയ. 24 മാർച്ച് 2011. Archived from the original on 2013-05-03. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സന്നിധാനന്ദൻ&oldid=3646739" എന്ന താളിൽനിന്ന് ശേഖരിച്ചത്