സഹായം:തിരുത്തൽ വഴികാട്ടി

(സഹായം:കണ്ണിചേർക്കൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
സംശയം ചോദിക്കാൻ
കീഴ്‌വഴക്കങ്ങൾ
ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
തിരുത്തൽ വഴികാട്ടി
കണ്ണികൾ ചേർക്കുവാൻ
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗീകരണം
മീഡിയ സഹായി
പട്ടികകൾ
വീഡിയോ പരിശീലനം
കണ്ടുതിരുത്തൽ
കണ്ടുതിരുത്തൽ വഴികാട്ടി

വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ അല്ലെങ്കിൽ തിരുത്തലുകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട ടെക്സ്റ്റ്‌ ഫോർമാറ്റിംഗ് രീതികൾ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ. ഇടതുവശത്തുള്ള നിരയിൽ ഫോർമാറ്റ് ചെയ്ത‌ ടെക്സ്റ്റും വലതുവശത്ത്‌ അത്‌ ഫോർമാറ്റ്‌ ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോൾ ഇത്‌ വഴികാട്ടിയായി സ്വീകരിക്കുക.

അടിസ്ഥാന വിവരങ്ങൾ

ആമുഖം

ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ തലക്കെട്ട് ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി '''തലക്കെട്ട്''' എന്നു നൽകുക. (ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക)

എങ്ങനെയിരിക്കും ടൈപ്പ് ചെയ്യേണ്ടത്

ഏതെങ്കിലും വാക്കുകൾ ഇറ്റാലിക്സിൽ‌ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 ഒറ്റക്കുറികൾ (അപൊസ്റ്റ്രൊഫികൾ) വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ ബോൾഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ ബോൾഡ്‌ ഇറ്റാലിക്സിലാവും.

ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. 
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. 
അഞ്ചെണ്ണം വീതം ഇരുവശത്തും 
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.

ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.

എന്നാൽ ഒരുവരി ഇടവിട്ടാൽ അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)

ഇടവിടാതെ എഴുതിയാൽ 
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. 

എന്നാൽ ഒരുവരി ഇടവിട്ടാൽ 
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക)

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം
വരികൾ മുറിക്കാം.
പക്ഷേ,ഈ ടാഗ്‌ ധാരാളമായി ഉപയോഗിക്കാതിരിക്കുക.

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> 
വരികൾ മുറിക്കാം.<br> 
പക്ഷേ,ഈ ടാഗ്‌ 
ധാരാളമായി 
ഉപയോഗിക്കാതിരിക്കുക.

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:

മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:മാതൃകാ ഉപയോക്താവ്
നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:മാതൃകാ ഉപയോക്താവ് 22:18, 20 നവംബർ 2006 (UTC)[മറുപടി]
അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC)
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~

HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. ഉദാഹരണത്തിന്‌ ബോൾഡ്‌ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പർ സ്ക്രിപ്റ്റ്‌2

സബ്സ്ക്രിപ്റ്റ്‌2

HTML ടാഗുകളുപയോഗിച്ചും 
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. 
ഉദാഹരണത്തിന്‌ <b>ബോൾഡ്‌</b> ആക്കുക.

<u>അടിവരയിടുക.</u>

<strike>വെട്ടിത്തിരുത്തുക.</strike>

സൂപ്പർ സ്ക്രിപ്റ്റ്‌ <sup> 2</sup>

സബ്സ്ക്രിപ്റ്റ്‌ <sub> 2</sub>

ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം

നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ ന‍ൽകിയും വേർതിരിച്ച്‌ കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.

ഇങ്ങനെ കാണാൻ ഇങ്ങനെ ടൈപ്പ് ചെയ്യുക

ശീർഷകം

ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെക്ഷൻ ഹെഡിംഗ്‌ ആകും.

ഉപശീർഷകം

മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.

ചെറുശീർഷകം

നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക.

==ശീർഷകം==
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ 
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. 
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ 
സെക്ഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ 
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം 
തലക്കെട്ടുകൾ തിരിച്ചു 
നൽകാൻ ശ്രദ്ധിക്കുക. 
  • വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം

നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.

    • നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
      • ഇപ്രകാരമുള്ള വേർതിരിക്കലുകൾ
        • കൂടുതൽ ഭംഗിയാക്കാം.
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം 
നൽകിയാൽ ബുള്ളറ്റുകൾ 
ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും. 
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി 
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ 
****കൂടുതൽ ഭംഗിയാക്കാം.
  1. ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌
    1. ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
    2. ഇപ്രകാരം ഉപയോഗിച്ച്‌
    3. ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌:
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.


എന്നിരുന്നാലും ലേഖനങ്ങളെ സബ്ഹെഡിംഗ്‌ നൽകി വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ 
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ 
സബ്‌ഹെഡിംഗ്‌ നൽകി 
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

കണ്ണികൾ (ലിങ്കുകൾ)

ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.

ഇങ്ങനെ കാണാൻ ഇങ്ങനെ ടൈപ്പ് ചെയ്യുക

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക്‌ ഇപ്രകാരം നൽകാം. കേരളം ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം. പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ്‌ നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള 
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]] 
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ 
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. 
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളത്തിലെ എന്നെഴുതിയാലും ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം എന്ന പേജിലേക്കാണ്‌. ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ ഉപയോഗിക്കുന്നത്‌. പൈപ്‌ഡ്‌ ലിങ്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. കേരളത്തിലെ

കേരളത്തിലെ എന്നെഴുതിയാലും 
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം 
എന്ന പേജിലേക്കാണ്‌. 
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ 
ഉപയോഗിക്കുന്നത്‌. 
പൈപ്‌ഡ്‌ ലിങ്ക്‌ 
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. 
[[കേരളം|കേരളത്തിലെ]]

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ: http://blog.jimmywales.com

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ: ജിമ്മി വെയിൽസ്

അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ: ജിമ്മി വെയിൽസിൻറെ ബ്ലോഗ്‌:[1]

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ 
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ:
http://blog.jimmywales.com

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ:
[http://blog.jimmywales.com ജിമ്മി വെയിൽസ്]

അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ:
ജിമ്മി വെയിൽസിൻറെ ബ്ലോഗ്‌:[http://blog.jimmywales.com/]

തിരിച്ചുവിടൽ

ഒരു ലേഖനത്തിലേക്ക് മറ്റൊരു പേരിൽ നിന്നും തിരിച്ചുവിടുന്നത്, തിരച്ചിൽ എളുപ്പമാക്കും. ഉദാഹരണത്തിന് മത്തൻ എന്ന താളിലേക്ക് മത്തങ്ങ എന്ന പേരിൽ നിന്നും ഒരു തിരിച്ചുവിടൽ വേണമെന്നിരിക്കട്ടെ. മത്തങ്ങ എന്ന പേരിൽ ഒരു ലേഖനം നിർമ്മിക്കുക അതിൽ താഴെക്കാണുന്ന രീതിയിൽ നൽകി സേവ് ചെയ്യുക.

#തിരിച്ചുവിടുക [[മത്തൻ]]

ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ   എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്.

അവലംബം

അവലംബം നൽകുന്ന രീതി

ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേർക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <ref>, </ref> എന്നീ രണ്ടു ടാഗുകൾക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നൽകുക.

അവലംബം നൽകുന്ന രീതി:

<ref name="test1">[http://www.example.org/ ലിങ്കിന്‌ ഒരു പേര്‌ ഇവിടെ നൽകാം] കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.</ref>

ഉദാഹരണം:

<ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref>


ലേഖനത്തിനിടയിൽ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും:[1]


ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ അവലംബം നൽകാൻ:

ലേഖനത്തിൽ ഒന്നിലധികം സ്ഥലത്ത് ഒരേ അവലംബം നൽകേണ്ടതുണ്ടെങ്കിൽ ആദ്യത്തെ സ്ഥാനത്ത് മേല്പറഞ്ഞരീതിയിൽ നൽകിയതിനു ശേഷം തുടർന്നുള്ള സ്ഥലങ്ങളിൽ <ref name="test1"/> എന്നരീതിയിൽ അവലംബത്തിന്റെ പേരു മാത്രം നൽകിയാൽ മതിയാകും. ആദ്യം ഉപയോഗിച്ച സൂചിക തന്നെ ([1]) ഇവിടെയും ദൃശ്യമാകും.


അവലംബം ലേഖനത്തിനടിയിൽ ദൃശ്യമാക്കുന്ന വിധം:

ലേഖനത്തിൽ അവലംബം എന്ന പേരിൽ ഒരു ശീർഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കിൽ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനുതാഴെ, താഴെക്കാണുന്ന രീതിയിൽ നൽകുക

<references/>

ലേഖനം സേവ് ചെയ്തു കഴിയുമ്പോൾ താഴെക്കാണുന്ന രീതിയിൽ അവലംബം എന്ന ശീർഷകത്തിനു താഴെ ദൃശ്യമാകും:

  1. 1.0 1.1 വിക്കിമീഡിയ വെബ്സൈറ്റ് നാലാമത്തെ ഖണ്ഡിക നോക്കുക.

ഫലകങ്ങൾ ഉപയോഗിച്ച് അവലംബം നൽകുന്ന വിധം

<ref>, </ref> എന്നീ ടാഗുകൾക്കിടയിൽ {{Cite web}}, {{Cite news}} തുടങ്ങിയ ഫലകങ്ങൾ‍ അവലംബം ചേർക്കുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്, ഇത്തരം ഫലകങ്ങളുടെ പുർണ്ണമായ വിവരണത്തിന്‌ ഇംഗ്ലീഷ് വിക്കിപീഡിയയിലെ Citation templates എന്ന താൾ കാണുക.

{{Cite book}} ഫലകം ഉപയോഗിച്ച് ഒരു ഗ്രന്ഥം അവലംബമാക്കുന്നതിന്റെ ഉദാഹരണം താഴെക്കൊടുത്തിരിക്കുന്നു.

<ref>{{cite book |last= ബെയ്ജന്റ് |first= മൈക്കേൽ‍ |coauthors= റിച്ചാഡ് ലൈ, ഹെൻ‌റി ലിങ്കൺ |title= Holy Blood Holy Grail |publisher= ഡെൽ ബുക്സ് |year= 1983 |month= ഫെബ്രുവരി |isbn= 0-440-13648-2 }}</ref>

അതുപോലെ <references/> ടാഗിനു പകരം {{reflist}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്‌ അത് സൂചികയുടെ അക്ഷരവലിപ്പം കുറച്ച് പ്രദർശിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിലെ താൾ കാണുക

കുറിപ്പുകൾ

വിശദീകരണങ്ങൾ ലേഖനത്തിന്റെ ഒഴുക്കിന് തടസ്സമാകുന്നെങ്കിൽ അവയെ ലേഖനത്തിനു താഴെ കുറിപ്പായി നൽകാം. ൧, ൨, ൩ എന്നിങ്ങനെ പ്രതീകങ്ങൾക്കൊപ്പം നൽകുന്ന ഇത്തരം കുറിപ്പുകളിലേക്ക് ലേഖനത്തിനിടയിൽ നിന്ന് സൂചികകളും നൽകാം.

ഒരു കുറിപ്പിലേക്ക് ലേഖനത്തിനിടയിൽ നിന്ന് സൂചിക നൽകുന്നതിനായി {{സൂചിക|പ്രതീകം}} എന്ന രീതിയിൽ നൽകുക. ഉദാഹരണം:

{{സൂചിക|൧}}

ഇങ്ങനെ നൽകുമ്പോൾ, ലേഖനത്തിനിടയിൽ [൧] എന്നരീതിയിൽ ദൃശ്യമാകും.

ലേഖനത്തിനു താഴെ കുറിപ്പുകൾ എന്ന ഒരു ഉപവിഭാഗം സൃഷ്ടിച്ച് ഓരോ സൂചികക്കും വേണ്ട കുറിപ്പുകൾ താഴെക്കാണുന്ന രീതിയിൽ നൽകുക.

*{{കുറിപ്പ്|൧|ഒന്നാമത്തെ കുറിപ്പ്}}
*{{കുറിപ്പ്|൨|രണ്ടാമത്തെ കുറിപ്പ്}}

ഇവ താഴെക്കാണുന്ന രീതിയിൽ ലേഖനത്തിൽ ദൃശ്യമാകും.

  • ^ ഒന്നാമത്തെ കുറിപ്പ്
  • ^ രണ്ടാമത്തെ കുറിപ്പ്

വർഗ്ഗീകരണം

ലേഖനങ്ങളെ വർഗ്ഗീകരിക്കുന്നതുവഴി ഒരേ സ്വഭാവമുള്ള ലേഖനങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. ഒരു ലേഖനം നിലവിൽ ഏതെങ്കിലും വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ചിത്രത്തിലേതു പോലെ ലേഖനത്തിൽ ഏറ്റവും താഴെ ദൃശ്യമാകും

 
ലേഖനത്തിന്റെ താളിൽ ഏറ്റവും താഴെയായി വർഗ്ഗങ്ങൾ പ്രദർശിപ്പിച്ചിരിക്കും

ഉദാഹരണചിത്രത്തിനായി ഉപയോഗിച്ച ലേഖനം, വർഗ്ഗം:തിരുവിതാംകൂർ, വർഗ്ഗം:കേരളചരിത്രം എന്നീ രണ്ടു വർഗ്ഗങ്ങളിൽ അംഗമാണെന്ന് മനസിലാക്കാം. ഏതെങ്കിലും വർഗ്ഗത്തിന്റെ കണ്ണിയിൽ ഞെക്കി ആ വർഗ്ഗത്തിലുള്ള സമാനസ്വഭാവമുള്ള ലേഖനങ്ങളെ കണ്ടെത്താൻ വായനക്കാർക്ക് എളുപ്പത്തിൽ സാധിക്കും.

ലേഖനങ്ങളെ വർഗ്ഗീകരിക്കുന്ന വിധം

ഒരു ലേഖനത്തെ നിലവിലുള്ള ഏതെങ്കിലും വർഗ്ഗത്തിൽ ഉൾപ്പെടുത്തണമെങ്കിൽ ലേഖനം തിരുത്തിയെഴുതി അതിൽ താഴെക്കാണുന്ന രീതിയിൽ ആവശ്യമുള്ള വർഗ്ഗം ചേർത്ത് സേവ് ചെയ്യുക.

[[വർഗ്ഗം:വർഗ്ഗത്തിന്റെ പേര്]]

ഉദാഹരണം

[[വർഗ്ഗം:കേരളചരിത്രം]]

ഇങ്ങനെ ചെയ്യുന്നതുവഴി, പ്രസ്തുത ലേഖനം വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗത്തിൽ ഉൾപ്പെടും.

ഇപ്രകാരം ഒരു ലേഖനത്തിൽ യോഗ്യമായ എത്ര വർഗ്ഗങ്ങൾ വേണമെങ്കിലും ചേർക്കാവുന്നതാണ്. നിലവിലില്ലാത്ത ഒരു വർഗ്ഗമാണ്‌ ലേഖനത്തിൽ ചേർക്കുന്നതെങ്കിൽ അത് ഒരു ചുവന്ന കണ്ണിയായായിരിക്കും ലേഖനത്തിനു താഴെ പ്രത്യക്ഷപ്പെടുക. ഈ കണ്ണിയിൽ ഞെക്കി പ്രസ്തുത വർഗ്ഗത്തിനായി താൾ നിർമ്മിക്കാവുന്നതാണ്.

മിക്കവാറും ഒരു വർഗ്ഗം മറ്റേതെങ്കിലും ഒന്നോ അതിലധികമോ പ്രധാന വർഗ്ഗങ്ങളുടെ ഉപവർഗ്ഗമായിരിക്കും. ഉദാഹരണത്തിന്‌, മുകളിൽ പരാമർശിച്ച വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗം, വർഗ്ഗം:ഇന്ത്യാചരിത്രം, വർഗ്ഗം:കേരളം തുടങ്ങിയ വർഗ്ഗങ്ങളുടെ ഉപവർഗ്ഗമാണ്. വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗത്തിന്റെ താളിൽ മുകളിൽ പറഞ്ഞ പ്രകാരം വർഗ്ഗങ്ങൾ ചേർത്താണ് അതിന്റെ മാതൃവർഗ്ഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പുതിയതായി നിർമ്മിക്കുന്ന വർഗ്ഗങ്ങളിൽ അതിന്റെ മാതൃവർഗ്ഗങ്ങൾ മുകളിൽ പരാമർശിച്ച രീതിയിൽത്തന്നെ നൽകാവുന്നതാണ്. വർഗ്ഗീകരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗം പദ്ധതി കാണുക.

ഹോട്ട്കാറ്റ് എന്ന വർഗ്ഗീകരണസഹായിയെക്കുറിച്ചുള്ള വിവരണം സഹായം:ഹോട്ട്കാറ്റ് എന്ന താളിൽക്കാണാം.

ഇതും കാണുക