നമസ്കാരം Jose Arukatty !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.


-- New user message (സംവാദം) 16:45, 29 ജൂൺ 2012 (UTC)

കരുണതിരുത്തുക

താങ്കൾ എഴുതിയ കരുണ വിക്കിപീഡിയയയ്ക്ക് യോജ്യമല്ലാത്തതുകൊണ്ട് മായ്ച്ചിരിക്കുകയാണ്. കൃതികളും മറ്റും ശേഖരിക്കാൻ വിക്കിഗ്രന്ഥശാല എന്നൊരു പദ്ധതിയുണ്ട്. s:കരുണ എന്ന താൾ താങ്കൾക്ക് അവിടെ കാണാവുന്നതാണ്. കൃതികൾ സംബന്ധമായ കൂടുതൽ സംഭാവനകൾ അവിടെ നല്കാൻ താല്പര്യപ്പെടുന്നു. --സിദ്ധാർത്ഥൻ (സംവാദം) 15:05, 21 ഫെബ്രുവരി 2013 (UTC)

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്തിരുത്തുക

താങ്കൾ ഉദ്ദേശിച്ച താൾ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് എന്നതാണെങ്കിൽ താൾ നിലവിലുണ്ട്. വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിക്കൊള്ളുക. തലക്കെട്ടിൽ അക്ഷരത്തെറ്റ് ഉള്ളതിനാലാണ് നീക്കം ചെയ്തത്.--റോജി പാലാ (സംവാദം) 12:33, 22 ഫെബ്രുവരി 2013 (UTC)

ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ എന്ന പേരിൽ ഒരു തിരിച്ചുവിടൽ താളും നിലവിലുണ്ട്. --Jairodz (സംവാദം) 12:35, 22 ഫെബ്രുവരി 2013 (UTC)
തെറ്റ് മനസ്സിലായി. നന്ദി Jose Arukatty (സംവാദം) 12:38, 22 ഫെബ്രുവരി 2013 (UTC)
സംശയങ്ങൾ ഉണ്ടെങ്കിൽ ഇനിയും ചോദിച്ചുകൊള്ളുക. നന്ദി--റോജി പാലാ (സംവാദം) 12:39, 22 ഫെബ്രുവരി 2013 (UTC)

താരകങ്ങൾതിരുത്തുക

  നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 17:17, 1 മാർച്ച് 2013 (UTC)

എന്റെയും ആശംസകൾ ---Fotokannan (സംവാദം) 12:08, 14 മാർച്ച് 2013 (UTC)


നന്ദി Adv.tksujith Jose Arukatty (സംവാദം) 17:29, 1 മാർച്ച് 2013 (UTC)

വെട്ടക്കൽതിരുത്തുക

ഏത് ഫലകമാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. റഫറൻസ് കൊടുക്കുമ്പോൾ ഖണ്ഡികയുടെ തുടക്കത്തിൽ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോ സ്റ്റേറ്റ്മെന്റിനുമാണ് റഫറൻസ് നല്കേണ്ടത്. അത് അതാതിടത്ത് നല്കാൻ ശ്രദ്ധിക്കുമല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 16:10, 2 മാർച്ച് 2013 (UTC)

ഒപ്പ് മറക്കല്ലേതിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- സിദ്ധാർത്ഥൻ (സംവാദം) 16:52, 2 മാർച്ച് 2013 (UTC)

പകർപ്പവകാശംതിരുത്തുക

lSG സൈറ്റുകൾ അവർക്ക് പകർപ്പവകാശം ഉള്ളതാണ്. അതിലെ വിവരങ്ങൾ ലേഖനത്തിലെതു പോലെ പൂർണ്ണമായും എടുത്തുചേർക്കുന്നത് ശരിയല്ല. അതിലെ അവശ്യം വേണ്ട വിവരങ്ങൾ, നമ്മുടെ ഭാഷയിൽ വിക്കിയിലേക്ക് പകർത്തുന്നതായിരിക്കും നല്ലത്. ഇം. വിക്കിപീഡിയയിലെ ഈ താൾ നിർബന്ധമായും വായിക്കണേ... Adv.tksujith (സംവാദം) 18:28, 5 മാർച്ച് 2013 (UTC)

നന്ദി Adv.tksujith. ഞാൻ ഇന്ന് തന്നെ തിരുത്താം. Jose Arukatty (സംവാദം) 08:35, 6 മാർച്ച് 2013 (UTC)

പതുക്കെ മതി. അവരൊന്നും ഇതിൽ പരാതിയും പറഞ്ഞ് ഇറങ്ങില്ല. എങ്കിലും നമ്മുടെ ഈ നയത്തിൽ മുറുകെ പിടിക്കേണ്ടതുണ്ടല്ലോ :) --Adv.tksujith (സംവാദം) 13:20, 6 മാർച്ച് 2013 (UTC)

അന്തർവിക്കി കണ്ണികൾതിരുത്തുക

വിക്കിഡാറ്റ വന്നതിനാൽ ലേഖനങ്ങളിൽ ഇനി അന്തർവിക്കി കണ്ണികൾ ചേർക്കേണ്ടതില്ല. പകരം വിക്കിഡാറ്റയിൽ ചേർത്താൽ മതിയാകും. അന്തർവിക്കി കണ്ണികളുടെ താഴെ കാണുന്ന കണ്ണികൾ തിരുത്തുക എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ വിക്കി ഡാറ്റയിലെത്താം. --സിദ്ധാർത്ഥൻ (സംവാദം) 17:14, 16 മാർച്ച് 2013 (UTC)

ഞാൻ രണ്ടു രീതിയിലും ചെയ്തു നോക്കിയിരുന്നു. ഇനി വിക്കി ടാറ്റയിൽ മാത്രം തിരുത്താം. നന്ദി. Jose Arukatty (സംവാദം) 18:01, 16 മാർച്ച് 2013 (UTC)

ന്യയോപയോഗചിത്രങ്ങൾതിരുത്തുക

സംവാദം:കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക കാണുക. ഇത്തരം പട്ടികകളിൽ സ്വതന്ത്രമായ ചിത്രങ്ങൾ മാത്രമേ ഉൾപ്പെടുത്താവൂ. താങ്കൾ ചേർത്ത് ന്യായോപയോഗചിത്രങ്ങൾ ഒഴിവാക്കുന്നു. --Vssun (സംവാദം) 02:13, 18 മാർച്ച് 2013 (UTC)

പ്രസ്തുത ചിത്രങ്ങളുടെ പകർപ്പവകാശം നൽകിയിരിക്കുന്നിടത്ത് "ഈ പ്രമാണം പകർപ്പവകാശമുള്ളതും ഉപയോഗാനുമതി ഇല്ലാത്തതുമാണ്. വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത ഉള്ളടക്കം എന്ന താളിൽ നൽകിയിരിക്കുന്ന യോഗ്യമായ വിഭാഗങ്ങളിലൊന്നും ഈ പ്രമാണം ഉൾപ്പെടുന്നില്ല. എങ്കിലും, "പട്ടം താണുപിള്ള" and "കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക" എന്നി ലേഖനങ്ങളിൽ" ഉപയോഗിക്കാം എന്നു കാണുന്നുണ്ടല്ലോ. മേൽപ്പറഞ്ഞതിൽ രണ്ടാമത്തെ ലേഖനത്തിലാണ് ഞാൻ ഈ ചിത്രം ചേർത്തത്.Jose Arukatty (സംവാദം) 14:00, 18 മാർച്ച് 2013 (UTC)

ചൂണ്ടിക്കാണിച്ചതിന് നന്ദി. അതിനകത്തുനിന്ന് കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. വ്യക്തിയെക്കുറിച്ച് വിശദമായി പരാമർശിക്കുന്നയിടത്ത് മാത്രമേ ന്യായോപയോഗചിത്രങ്ങൾ ഉപയോഗിക്കാവൂ. സംശയമുണ്ടെങ്കിൽ ചോദിക്കുമല്ലോ. --Vssun (സംവാദം) 14:07, 18 മാർച്ച് 2013 (UTC)

ഒപ്പൂതിരുത്തുക

ഇവിടെ ഒപ്പൂ--റോജി പാലാ (സംവാദം) 16:41, 22 മാർച്ച് 2013 (UTC)

പദ്ധതിഫലകങ്ങൾതിരുത്തുക

കാണുക --Vssun (സംവാദം) 17:49, 22 മാർച്ച് 2013 (UTC)

നന്ദി. മനസ്സിലായി. Jose Arukatty (സംവാദം) 17:27, 23 മാർച്ച് 2013 (UTC)

വനിതാദിന പുരസ്കാരംതിരുത്തുക

  വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:38, 5 ഏപ്രിൽ 2013 (UTC)
നന്ദി. Jose Arukatty (സംവാദം) 08:52, 24 ഏപ്രിൽ 2013 (UTC)

അവലംബം ചേർക്കൽതിരുത്തുക

മാഷേ, സജീവമായി ഇടപെടുന്നതിൽ വളരെ സന്തോഷം. പക്ഷേ, ഇങ്ങനെ അവലംബമില്ലാത്ത യാത്ര തുടർന്നാൽ ശരിയാവില്ല കേട്ടോ :) സജിത ശങ്കറും, അനുരാധാനാലപ്പാട്ടുമൊക്കെ സത്യത്തിൽ ഉള്ളവരാണോ എന്ന് മറ്റുള്ളവർ എങ്ങനെയാണ് മനസ്സിലാക്കുക? അവയ്കൊന്നും അവലംബമില്ലല്ലോ..! ദാ അവലംബങ്ങളുടെ ആവശ്യകത ഇവിടെ വായിച്ചു മനസ്സിലാക്കൂ... വരികൾക്കുള്ളിൽത്തന്നെ അവലംബങ്ങൾ നൽകണം. പുറംകണ്ണികൾ ചേർക്കുന്നത് കൂടുതൽ വായനയ്ക്കാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുമല്ലോ --Adv.tksujith (സംവാദം) 13:35, 26 ഏപ്രിൽ 2013 (UTC)

സമ്മതം; എഴുതിയവയ്ക്കുള്ള അവലംബങ്ങൾ കണ്ടെത്തി ചേർത്തിട്ടാകാം ബാക്കി എഴുത്ത്. നന്ദി. Jose Arukatty (സംവാദം) 17:59, 26 ഏപ്രിൽ 2013 (UTC)

 . അവംലംബം ചേർത്താൽ മതി. പുതിയവയുടെ എഴുത്ത് നടന്നോട്ടെ.... അവലംബങ്ങൾക്ക് എളപ്പവഴിയെന്ന നിലയിൽ ആദ്യം ഗൂഗിളിൽ (മലയാളത്തിലും ഇംഗ്ലീഷിലും) തിരയൂ...

പിന്നെ, സംവാദത്തിന് മറുപടി നൽകുമ്പോൾ ഇടപെട്ടയാളിന്റെ സംവാദം താളിൽ നൽകണമെന്ന് ഒരു കീഴ്‌വക്കമുണ്ട്. മറ്റൊന്നും കൊണ്ടല്ല, മറുപടിയായി അയാളുടെ സംവാദം താളിൽ നാം ഒരു കുറിപ്പിടുമ്പോൾ, അയാൾക്ക് ഒരു സന്ദേശം ലഭിക്കുമല്ലോ... അപ്പോൾ തനിക്ക് മറുപടി ലഭിച്ചതായി അയാൾ അറിയും. പക്ഷേ വിക്കിയിലെ മുതിർന്ന ഉപയോക്താക്കളെ സംബന്ധിച്ച് അത് വേണമെന്നില്ല... അവർ തങ്ങളുടെ "ശ്രദ്ധിക്കുന്ന താളുകളുടെ" പട്ടികയിൽ താങ്കളുടെ ഈ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ടാവും. അപ്പോൾ താങ്കൾ ഇവിടെ മറുപടി എഴുതിയാലും അവർക്ക് മനസ്സിലായിക്കോളും. --Adv.tksujith (സംവാദം) 18:06, 26 ഏപ്രിൽ 2013 (UTC)

വനിതാദിനതിരുത്തൽതിരുത്തുക

വനിതാദിനതിരുത്തൽ യജ്ഞം മാർച്ച് 31 വരെയായിരുന്നു. അതിനുശേഷം നിർമ്മിക്കുന്ന താളുകൾ ഈ ലോഗിൽ ചേർക്കണമെന്നില്ല. ആശംസകളോടെ... --സിദ്ധാർത്ഥൻ (സംവാദം) 02:48, 27 ഏപ്രിൽ 2013 (UTC)

|അനുരാധ നാലപ്പാട് സജിത ശങ്കർ എന്നി ലേഖനങ്ങൾ താങ്കൾ ഈ താളിൽ ചേർത്ത് കണ്ടു വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2013 മാർച്ച്‌ 1 നു തുടങ്ങി 31 മാർച്ച് 2013 നു അവസാനിച്ചു ഈ കാലയളവിൽ എഴുതിയ ലേഖനങ്ങൾ മാത്രം ഇവിടെ ചേർത്താൽ മതിയാക്കും . എന്തെങ്കിലും പ്രത്യേകിച്ച് സഹായം ആവശ്യമെങ്കിൽ ദയവായി പറയുക. ആശംസകളോടെ - Irvin Calicut....ഇർവിനോട് പറയു 07:24, 28 ഏപ്രിൽ 2013 (UTC)
നമസ്കാരം, Jose Arukatty. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പീഡനംതിരുത്തുക

ശിശുപീഡനം ആണ് ശരി. ശിശുപീഢനം അല്ല. മാറ്റിയിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 17:18, 10 മേയ് 2013 (UTC)

അദ്ധ്വാന താരകംതിരുത്തുക

  അദ്ധ്വാന താരകം
വ്യത്യസ്ത ലേഖനങ്ങളാൽ വിക്കിപീഡിയയെ സമ്പന്നമാക്കുവാനുള്ള നിരന്തര പരിശ്രമത്തിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Adv.tksujith (സംവാദം) 02:24, 22 മേയ് 2013 (UTC)

ഓമനക്കുട്ടൻ (വിവക്ഷകൾ)തിരുത്തുക

ഓമനക്കുട്ടൻ (വിവക്ഷകൾ) സൃഷ്ടിച്ചിരിക്കുന്നതു കണ്ടു. എന്നാൽ രണ്ട് താളുകൾക്കായി മാത്രം വിവക്ഷാത്താൾ നിർമ്മിക്കണ്ട എന്നാണ് നിലവിലുള്ള നയം. ഇതു കാണുമല്ലോ? പകരം ഫലകം:For ഉപയോഗിച്ചാൽ മതിയാകും. സംശയങ്ങൾ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 17:43, 25 മേയ് 2013 (UTC)

വിക്കിപീഡിയ:വിവക്ഷകൾ എന്ന താൾ ശ്രദ്ധിച്ചിരുന്നില്ല. ചൂണ്ടിക്കാട്ടിയതിന് നന്ദി. Jose Arukatty|ജോസ് ആറുകാട്ടി 17:49, 25 മേയ് 2013 (UTC)


സ്വതേ റോന്തുചുറ്റൽതിരുത്തുക

നമസ്കാരം Jose Arukatty, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ്‌ .കെ (സംവാദം) 21:11, 28 മേയ് 2013 (UTC)

റോന്തുചുറ്റാൻ സ്വാഗതംതിരുത്തുക

നമസ്കാരം Jose Arukatty, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.മനോജ്‌ .കെ (സംവാദം) 21:13, 28 മേയ് 2013 (UTC)

നന്ദി. -- Jose Arukatty|ജോസ് ആറുകാട്ടി 08:15, 29 മേയ് 2013 (UTC)

തലശേരി അതിരൂപതതിരുത്തുക

നമസ്കാരം, Jose Arukatty. താങ്കൾക്ക് Johnchacks എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

 +അഭിപ്രായത്തോട് അനുകൂല മനോഭാവം പ്രകടിപ്പിച്ചതിനും പുഞ്ചിരിക്കും നന്ദി അറിയിക്കുന്നു. താങ്കളെ കാര്യം മനസ്സിലാക്കാൻ ശ്രമിക്കാതെ വർഗ്ഗം നീക്കം ചെയ്തത് എന്റെ ഭാഗത്തെ തെറ്റാണ്. സ്നേഹാശാംസകളോടെ ---ജോൺ സി. (സംവാദം) 07:22, 31 മേയ് 2013 (UTC)

വർഗ്ഗീകരണംതിരുത്തുക

വർഗ്ഗീകരണ രീതിയിൽ ഒരു ലേഖനത്തിൽ തന്നെ പ്രധാനവർഗ്ഗവും ഉപവർഗ്ഗവും ചേർക്കുന്നത് അനുചിതമാണ്. കത്തോലിക്കാസഭയിലെ വ്യക്തിസഭയായ സീറോ മലബാർ സഭയിലെ അതിരൂപതയ്ക്ക് പ്രധാനവർഗ്ഗമായി കണക്കാക്കാവുന്നത് റോമൻ കത്തോലിക്കാ സഭയിലെ രൂപതകൾ എന്നതാണ്. എന്നാൽ ആ താളിൽ അതിന്റെ ഉപവർഗ്ഗമായ സീറോ മലബാർ കത്തോലിക്കാ സഭയിലെ അതിരൂപതകൾ എന്നതാണ് ആവശ്യം. അതിന്റെ ഒപ്പം കത്തോലിക്കാസഭയിലെ അതിരൂപതകൾ എന്നു പ്രധാനവർഗ്ഗവും ചേർക്കേണ്ടതില്ല.--റോജി പാലാ(സംവാദം) 18:48, 1 ജൂൺ 2013 (UTC)

ഇത്തരത്തിൽ ഉള്ള ലേഖനങ്ങളിൽ ഉപവർഗ്ഗം ചേർത്താൽ അത് സ്വാഭാവികമായും പ്രധാനവർഗ്ഗത്തിന് കീഴെ വന്നു കൊള്ളുമെന്ന് ചുരുക്കം. ഇനി ശ്രദ്ധിക്കാം. --Jose Arukatty|ജോസ് ആറുകാട്ടി 09:07, 2 ജൂൺ 2013 (UTC)
തിരുത്ത് ആവശ്യമില്ലാത്തതിനാലാണ് നീക്കം ചെയ്തത്. പകരം [1] സ്റ്റബു വഴി അപൂർണ്ണം എന്ന വർഗ്ഗം ചേർക്കുക.--റോജി പാലാ (സംവാദം) 08:58, 2 ജൂൺ 2013 (UTC)
  ഓക്കെ. --Jose Arukatty|ജോസ് ആറുകാട്ടി 09:07, 2 ജൂൺ 2013 (UTC)

ഘടനാവിശകലനംതിരുത്തുക

 - മുൻപോട്ട് --ബിനു (സംവാദം) 19:30, 27 ജൂൺ 2013 (UTC)

പ്രമാണം:RexBand.jpgതിരുത്തുക

പ്രമാണം:RexBand.jpg എന്ന ലേഖനം വിക്കിപീഡിയയിൽ ഉപയോഗിക്കാനാകാത്ത ലൈസൻസ് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ജോസ് ആറുകാട്ടി 16:21, 29 ജൂലൈ 2013 (UTC)

പത്രോസ് പരത്തുവയലിൽതിരുത്തുക

പത്രോസ് പരത്തുവയലിൽ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:03, 11 ഓഗസ്റ്റ് 2013 (UTC)

നമസ്കാരം, Jose Arukatty. താങ്കൾക്ക് സംവാദം:ചൊവ്വയുടെ ഭൂമിശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സംവാദം:സ്‌പൊണ്ടേനിയസ് ഹ്യുമൺ കംബസ്റ്റൺതിരുത്തുക

നമസ്കാരം, Jose Arukatty. താങ്കൾക്ക് സംവാദം:സ്‌പൊണ്ടേനിയസ് ഹ്യുമൺ കംബസ്റ്റൺ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoop | അനൂപ് (സംവാദം) 09:37, 20 ഓഗസ്റ്റ് 2013 (UTC)

നന്ദിതിരുത്തുക

  ജോസ്, താരകത്തിനു നന്ദി.--റോജി പാലാ (സംവാദം) 06:33, 23 ഓഗസ്റ്റ് 2013 (UTC)

നമസ്കാരം, Jose Arukatty. താങ്കൾക്ക് സംവാദം:അനിത പ്രതാപ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അഥർവംതിരുത്തുക

അഥർവം, അഥർവ്വം (ചലച്ചിത്രം) ഇത് ഒന്നു നോക്കിയേ!.. ആ ഫലകം നോക്കി താളുണ്ടാക്കല്ലേ! അതിൽ പലതും ഇവിടെ ഉള്ളതാ.. ഒരു പക്ഷേ വേറേ പേരിൽ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:36, 13 സെപ്റ്റംബർ 2013 (UTC)

ഫലകം പൂർത്തിയാക്കാനുള്ള ശ്രമം ആയിരുന്നു. ഇതിപ്പോൾ ചൂണ്ടിക്കാട്ടിയത് നന്നായി. നന്ദി. ജോസ് ആറുകാട്ടി 07:48, 13 സെപ്റ്റംബർ 2013 (UTC)

മമ്മൂട്ടിതിരുത്തുക

ഫലകത്തിൽ വർഷത്തിനനുസരിച്ച് സബ് ലിസ്റ്റാക്കി, വിപുലീകരിക്കുമ്പോൾ ഫലകം വലിയ ഒന്നായി മാറുന്നുണ്ട്. അതിനു പകരം ഫലകത്തിൽ 71-81, 82, 83, 84, 85, 86, 87-90, 91-2000, 2001-10, 11- എന്നിങ്ങനെ സബ് ലിസ്റ്റാക്കുകയും, വർഷ സഹിതം ഇതു പോലെ മറ്റൊരു വിപുലമായ ലേഖനവും നിർമ്മിച്ചുകൂടെ? ഞാനിത് മുമ്പേ തീരുമാനിച്ചതായിരുന്നു. എന്നാൽ ചിത്രങ്ങളുടെ എണ്ണക്കൂടുതൽ കാരണം ഇതു വരെ ചെയ്യാൻ സമയം കിട്ടിയിട്ടില്ല. --അൽഫാസ് ☻☺☻ 16:29, 14 സെപ്റ്റംബർ 2013 (UTC)

  എപ്പോഴും കൂടെയുണ്ട്. --അൽഫാസ് ☻☺☻ 16:58, 14 സെപ്റ്റംബർ 2013 (UTC)
നമസ്കാരം, Jose Arukatty. താങ്കൾക്ക് സംവാദം:ഡോക്ടർ ബാലകൃഷ്ണൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഫലകം സിവിൽതിരുത്തുക

ഫലകം ഒന്നുകൂടെ വികസിപ്പിക്കാവുന്നതാണ്. സിവിൽ എഞ്ചിനീയറായ താങ്കളേപ്പോലെയുള്ളവർക്ക് കൂടുതലെന്തെങ്കിലും നൽകാൻ കഴിയും.--അൽഫാസ് ☻☺☻ 03:49, 5 ഒക്ടോബർ 2013 (UTC)

സഹായംതിരുത്തുക

വിക്കിസംഗമോത്സവത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചിരിക്കുമല്ലോ. മാഷിനെ എങ്ങനെയാണ് കാണാൻ കഴിയുക? എനിക്ക് ഒരു മെയിൽ അയയ്കാമോ ? tksujith@gmail.com --Adv.tksujith (സംവാദം) 18:19, 10 ഒക്ടോബർ 2013 (UTC)

ക്ഷമിക്കണം, തിരക്കിനിടയിൽ മെയിൽ കണ്ടിരുന്നില്ല... മറുപടി അയച്ചിട്ടുണ്ട്. ഡിസംബറിൽ എത്താനാവുമോ ? സ്നേഹപൂർവ്വം --Adv.tksujith (സംവാദം) 18:46, 17 ഒക്ടോബർ 2013 (UTC)

നന്ദിതിരുത്തുക

ഒപ്പിടേണ്ട രീതി ഇതുവരെ ശരിക്കും മനസിലായിരുന്നില്ല. ഇപ്പോൾ മനസിലായി. സഹായത്തിനു ഒരുപാട് നന്ദി അറിയിക്കുന്നു.മീര (സംവാദം) 15:28, 23 ഒക്ടോബർ 2013 (UTC)

വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശംതിരുത്തുക

സർവ്വവിജ്ഞാനകോശത്തിൽ നിന്നും ഒന്നും പകർത്തരുത്. കൂടുതൽ വിവരങ്ങൾക്കായി ഇതും, ഇതും കാണുക. ഇപ്പോൾ പകർത്തിയവ നീക്കം ചെയ്യുകയോ താങ്കളുടെ സ്വന്തം വാക്കുകളിൽ ആക്കുകയോ ചെയ്യുമല്ലോ?--റോജി പാലാ (സംവാദം) 13:41, 11 നവംബർ 2013 (UTC)

നന്ദി. സ്വന്തം വാക്കുകളിലേക്കു മാറ്റിയെഴുതാം. ജോസ് ആറുകാട്ടി 13:45, 11 നവംബർ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Jose Arukatty

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 09:54, 16 നവംബർ 2013 (UTC)

പ്രമാണം:H4010091-ernst-alexanderson-swedish-us-electrical-engineer-spl-jpg.jpgതിരുത്തുക

ഇതിന്റെ എക്സ്റ്റൻഷനിൽ രണ്ട് .jpg വന്നിട്ടുണ്ട്.--റോജി പാലാ (സംവാദം) 12:00, 17 നവംബർ 2013 (UTC)

But, I am unable to change the file name ജോസ് ആറുകാട്ടി 12:10, 17 നവംബർ 2013 (UTC)

സൂര്യപ്പള്ളി വർഗീസ്തിരുത്തുക

സൂര്യപ്പള്ളി വർഗീസ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 05:52, 20 നവംബർ 2013 (UTC)

നമസ്കാരം, Jose Arukatty. താങ്കൾക്ക് സംവാദം:മിസ്_കേരള_മത്സ്യം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

CfD nomination of വർഗ്ഗം:പി.കെ. ജോസഫ്‌ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾതിരുത്തുക

I have nominated Category:പി.കെ. ജോസഫ്‌ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ (edit | talk | history | links | watch | logs) for deletion. Your opinions on the matter are welcome; please participate in the discussion by adding your comments at the discussion page. Thank you. ജോസ് ആറുകാട്ടി 19:31, 29 നവംബർ 2013 (UTC)

സംവാദം:ട്രപ്പിസോയിഡ്തിരുത്തുക

നമസ്കാരം, Jose Arukatty. താങ്കൾക്ക് സംവാദം:ട്രപ്പിസോയിഡ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
  വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/നിലവിലുള്ള ലേഖനങ്ങൾ വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:17, 9 ജനുവരി 2014 (UTC)


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshanതിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:02, 10 മാർച്ച് 2014 (UTC)

അതിവേഗതീവണ്ടികൾ - ലയനംതിരുത്തുക

താങ്കൾ അതിവേഗതീവണ്ടികൾ എന്ന ലേഘനത്തിൽ നടത്തിയ തിരുത്തിന് നന്ദി. ഈ ലേഘനത്തിലേക്ക് അതേ വിഷയത്തിലുള്ള അതിവേഗ റെയിൽ ഗതാഗതം ലയിപ്പിക്കണമെന്നു തോന്നുന്നു. ദയവായി താങ്കളുടെ അഭിപ്രായം സംവാദം:അതിവേഗതീവണ്ടികൾ എന്ന താളിൽ അറിയിക്കുണേ. - ജോസ് മാത്യൂ (സംവാദം) 05:11, 1 ഡിസംബർ 2015 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

റോഡ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

റോഡ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/റോഡ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 11:58, 4 മാർച്ച് 2021 (UTC)