തിരുവനന്തപുരം

തെന്നിന്ത്യൻ നഗരം, കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം
(Thiruvanathapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8°30′27″N 76°58′19″E / 8.5074°N 76.972°E / 8.5074; 76.972

തിരുവനന്തപുരം
തിരുവനന്തപുരത്തെ കേരള നിയമസഭയുടെ ചിത്രം
തിരുവനന്തപുരത്തെ കേരള നിയമസഭയുടെ ചിത്രം
Map of India showing location of Kerala
Location of തിരുവനന്തപുരം
തിരുവനന്തപുരം
Location of തിരുവനന്തപുരം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
മേയർ ആര്യ രാജേന്ദ്രൻ
ഡേപ്യുട്ടി മേയർ പികെ രാജു
പോലീസ് കമ്മീഷണർ നാഗരാജു ചക്കിലം ഐ.പി.എസ്.
ആസൂത്രണ ഏജൻസി തിരുവനന്തപുരം ഡെവലപ്‌മെന്റ് അതോറിറ്റി (ട്രിഡ)
സോൺ -
വാർഡ് 100
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
957,730[1] (2011—ലെ കണക്കുപ്രകാരം)
[convert: invalid number]
16,79,754[1] (2011—ലെ കണക്കുപ്രകാരം)
സാക്ഷരത 95.10 [1]%
ഭാഷ(കൾ) മലയാളം,

ഇംഗ്ലീഷ്

സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
തീരം
141.74 km2 (55 sq mi)
5 m (16 ft)
78 കി.മീ. (48 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
Am/Aw (Köppen)
     1,700 mm (66.9 in)
     27.2 °C (81 °F)
     35 °C (95 °F)
     24.4 °C (76 °F)
കോഡുകൾ
വെബ്‌സൈറ്റ് www.tvm.kerala.gov.in/home.htm

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം. അനന്തപുരി എന്ന ‌പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. തന്മൂലം “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്.[2] 2011-ലെ കാനേഷുമാരി പ്രകാരം 957,730 പേർ നഗരസഭാ പരിധിയിൽ അധിവസിക്കുന്നു. ഇത് പ്രകാരം തിരുവനന്തപുരം നഗരം കേരളത്തിലെ ഏറ്റവും വലിയ നഗരമാണ്. തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയ സിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ കേരള സർ‌വകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളെജ്, സർക്കാർ ഏൻജനീയറിംങ് കോളെജ് ബാർട്ടൺഹിൽ,ഇന്ത്യൻ ഇൻസ്റ്റിട്യട്ട് ഓഫ് സ്പേസ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിട്യുട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ.സി.സി., ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസെസ് ആൻഡ് ടെക്നോളജി തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്‌. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാർക്ക് തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന്റെ ആസ്ഥാനവും ഇവിടെയാണ്.

പേരിനു പിന്നിൽ

തിരുത്തുക

നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭ സ്വാമിക്ഷേത്രമാണ് നഗരത്തിന് ഈ പേര് വരാൻ കാരണം. ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ. അനന്തന്റെപുരം (നഗരം) എന്നതിനോട് ബഹുമാനസൂചകമായി "തിരു' ചേർത്തതുകൊണ്ടാണ് തിരുവനന്തപുരം എന്നുപേരുവന്നത്. തിരുവനന്തപുരം എന്നതിന്റെ ആദിരൂപം തിരു അനന്ദപുരമായിരുന്നു എന്ന് ഇളംകുളം കുഞ്ഞൻ പിള്ള പറയുന്നു.[3] പത്മനാഭസ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ആ സ്ഥലം അനന്ദൻകാട് എന്നുപേരുളള ഒരു കാടായിരുന്നുവത്രേ.[4]

ഇങ്ങനെയൊക്കെ വാദഗതികളുണ്ടെങ്കിലും അനന്തൻ എന്ന നാഗത്തിൽ നിന്നുതന്നെയാണ് തിരു

1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാൻഡ്രം‘ എന്ന് പരാമർശിക്കപ്പെട്ടിരുന്നു[5]. അതിനു ശേഷം, സർക്കാർ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു. എന്നിരുന്നാലും ആഗോളതലത്തിലും വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും മറ്റും ഇപ്പോഴും ട്രിവാൻഡ്രം എന്നുതന്നെ ഉപയോഗിക്കുന്നു.

ചരിത്രം

തിരുത്തുക
 
വിഴിഞ്ഞം തുറമുഖം, ചരിത്രരേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള തുറമുഖമാണ്‌ ഇത്
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
 
[6][7]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

തിരുവനന്തപുരം നഗരത്തിന്റെ അതിപുരാതനമായ കച്ചവട ചരിത്രം ക്രി.മു 1000-ആം ആണ്ടിലേക്ക് പോകുന്നു.[8] കേരളത്തിലെ മറ്റ് നഗരങ്ങൾ പോലെ തന്നെ സുഗന്ധ വ്യഞ്ജനങ്ങളായിരുന്നു തിരുവനന്തപുരത്തും വ്യാപാരം ചെയ്തിരുന്നത്. എന്നിരുന്നാലും, അക്കാലത്ത് തിരുവനന്തപുരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം മറ്റ് നഗരങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. കൊച്ചി, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളുടെയത്രയും വ്യാപാരം ഇവിടെ നടന്നിരുന്നില്ല. പ്രാചീന കാലത്ത് ഇവിടം ഭരിച്ചിരുന്നത് ആയ് രാജവംശമായിരുന്നു. ക്രി.വ. 10-ആം നൂറ്റാണ്ടിൽ ഭരണം വേണാട് രാജവംശത്തിന്റെ കീഴിൽ വന്നു. 1684 ൽ ഉമയമ്മ റാണിയുടെ കാലത്താണ്‌ തിരുവനന്തപുരത്തുനിന്നും 32 കിലോ മീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് എന്ന പ്രദേശത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്‌.[9]. തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകൾ നടത്തിയത് 1729-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണാ‍ധികാരി ആയതിന് ശേഷമാണ്. 1745-ലാണ് തിരുവനന്തപുരം, തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ, സ്വാതിതിരുനാൾ മഹാരാജാവും ആയില്യം തിരുനാൾ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവർണ്ണ കാലഘട്ടം എന്നു പറയാവുന്നത്. സ്വാതിതിരുനാളിന്റെ കാലഘട്ടത്തിലാണ് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം(1834), നക്ഷത്രനിരീക്ഷണാലയം (1837) എന്നിവ നിർമ്മിച്ചത്. ആയില്യം തിരുനാളിന്റെ കാലഘട്ടത്തിൽ ജനറൽ ആശുപത്രി (1839), ഓറിയന്റൽ റിസേർച്ച് ഇൻസ്റ്റിട്ട്യൂട്ട്, മാനുസ്ക്രിപ്റ്റ് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് (1873) എന്നിവ സ്ഥാപിച്ചത്. സംസ്കൃത കലാലയം, ആയുർവ്വേദ കോളേജ്, ലോ കോളേജ്, എന്നിവ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്[9]. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904-ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി. ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആയിരുന്നില്ല എങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഈ നഗരം സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ നഗരത്തിൽ വളരെ സജീവമായിരുന്നു. ഡോ. പട്ടാഭി സീതാരാമയ്യ അധ്യക്ഷം വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു സമ്മേളനം ഇവിടെ നടന്നു[9]. നവോത്ഥാന സന്ദേശങ്ങളുടെ അലകൾ മുസ്‍ലിംകളുടെ ഇടയിലും എത്തിച്ചേർന്നിരുന്നു. വക്കം അബ്ദുൾഖാദർ മൗലവിയാണ് ഇതിനു മുൻകൈയെടുത്തത്. സമുദായാംഗങ്ങൾക്കിടയിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുവാൻ 'ഇസ്ലാം ധർമപരിപാലനസംഘം', 'ജമാഅത് ഉൽ ഇർഷാദ്' എന്നിങ്ങനെ രണ്ട് സംഘടനകൾക്ക് മൗലവി ജന്മം നല്കി.[അവലംബം ആവശ്യമാണ്] മുസ്ലീങ്ങളുടെ വിദ്യാഭ്യാസപുരോഗതിയായിരുന്നു മുഖ്യലക്ഷ്യം. ഭരണമണ്ഡലങ്ങളിലും മറ്റ് ഔദ്യോഗിക രംഗങ്ങളിലും മുസ്ലീങ്ങൾക്ക് പ്രാതിനിധ്യം ലഭ്യമാക്കുവാൻ മൗലവി അക്ഷീണം പരിശ്രമിച്ചു. തത്ഫലമായി 1914-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ മുസ്ലീം ഇൻസ്പെക്ടർ, ഖുർആൻ അദ്ധ്യാപകൻ, അറബി മുൻഷി എന്നീ തസ്തികകൾ സൃഷ്ടിക്കപ്പെട്ടു.[അവലംബം ആവശ്യമാണ്] അറബിപ്പരീക്ഷകളുടെ നടത്തിപ്പിനു മേൽനോട്ടം വഹിക്കുക, അറബിയിലുള്ള പാഠപുസ്തകങ്ങൾ സംശോധിച്ചു നിർദ്ദേശിക്കുക, 'അൽ ഇസ്ലാം' എന്ന അറബി മലയാള മാസികയും മുസ്ളിം എന്ന മലയാള മാസികയും പ്രസിദ്ധീകരിക്കുക തുടങ്ങിയ നാനാമുഖ പ്രവർത്തനങ്ങൾ മൗലവി തുടർന്നുപോന്നു.[അവലംബം ആവശ്യമാണ്] സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയ സ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകൻ വക്കം മൗലവി ആയിരുന്നു.[10] 1931-ൽ അധികാരം ഏറ്റെടുത്ത ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പല പ്രധാന സംഭവങ്ങൾക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം (1936) നടന്നത്. പിന്നീട് കേരള സർവ്വകലാശാല എന്നു പുനർ നാമകരണം ചെയ്യപ്പെട്ട തിരുവിതാംകൂർ സർവ്വകലാശാല ഈ കാലത്താണ് (1937) സ്ഥാപിച്ചത്[9]. 1947-ൽ ബ്രിട്ടിഷ് ഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഇന്ത്യൻ‍ യൂണിയനിൽ ചേരാൻ തീരുമാനിച്ചു. 1948 മാർച്ച് 24 നു പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു. 1949-ൽ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപവത്കരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതൽ 1956 ഒക്ടോബർ 31 വരെ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ഭരിച്ചു. 1949ൽ- തിരു-കൊച്ചി സം‌യോജന സമയം തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളിൽ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം. സം‌യോജനത്തിനുശേഷം റവന്യൂ ഡിവിഷനുകൾ ജില്ലകളായി മാറി. ദിവാൻ പേഷ്കാർ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻ‍കോട് താലൂക്കുകൾ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളാകയാൽ തമിഴ്നാടിനോട് ചേർക്കപ്പെട്ടു.[11]

1956 നവംബർ 1-നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.

 
തിരുവനന്തപുരത്തെ കുതിരമാളിക കൊട്ടാരം
 
കവടിയാർ കൊട്ടാരം, തിരുവനന്തപുരം

1962-ൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ തിരുവനന്തപുരം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ കളിത്തൊട്ടിൽ ആയി മാറി. 1963-ൽ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനം വിക്രം സാരാഭായ് സ്പേസ് സെൻററിൽ നിന്ന് വിക്ഷേപിച്ചു. ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ (ISRO) പല അനുബന്ധ സ്ഥാപനങ്ങളും ഇവിടെ പിന്നീട് സ്ഥാപിച്ചു.[12] തിരുവനന്തപുരം നഗരത്തിന്റെ അടുത്ത കാലത്തെ പ്രധാന നാഴികക്കല്ലുകളിൽ ഒന്ന് 1995-ൽ ഇവിടെ സ്ഥാപിതമായ റ്റെക്നോപാർക് ആണ്. ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ. ടി. പാർക്ക് ആണ് .[13] . ഐ.ടി ഭീമന്മാരായ ഇൻഫോസിസ്,ടി.സി.എസ് എന്നിവയ്ക്ക് പുറമേ 240-ഓളം ചെറുതും വലുതുമായ കമ്പനികളിൽ ഏതാണ്ട് 30,000 ഓളം ജീവനക്കാർ ജോലി ചെയ്യുന്നു.[14]

ഭൂമിശാസ്ത്രവും കാലാവസ്ഥയും

തിരുത്തുക
 
ആക്കുളത്തെ കായൽ

ഇന്ത്യയുടെ തെക്കേ മുനമ്പിൽ സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 8.5° N 76.9° E ആണ്. സഹ്യപർവ്വത നിരകൾക്കും അറബിക്കടലിനും ഇടയിലായി സ്ഥിതിചെയ്യുന്ന തിരുവനന്തപുരം സമുദ്രനിരപ്പിൽ ഉള്ള സ്ഥലമാണ്. ഭൂമിശാസ്ത്രപരമായി ഉൾനാട്, തീരപ്രദേശം എന്നിങ്ങനെ രണ്ടായി ഈ പ്രദേശത്തെ വിഭജിക്കാം. ചെറുകുന്നുകളും, താഴ്വാരങ്ങളും ചേർന്നതാണ് ഉൾനാട്. കടൽ തീരവും, പുഴകളും മറ്റും അടങ്ങുന്നതാണ് തീരപ്രദേശം. തിരുവനന്തപുരം ജില്ലയിലെതന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി തടാകം നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്. കരമനയാ‍റും കിള്ളിയാറും നഗരത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകളാണ്. നഗരത്തിന്റെ കിഴക്കുഭാഗത്ത് മലമ്പ്രദേശം ഉണ്ട്. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യകൂടം ആണ്. നഗരത്തിനു സമീപത്തുള്ള രണ്ട് പ്രധാന ഹിൽ റിസോർട്ടുകൾ ആണ് പൊൻമുടിയും മുക്കുന്നിമലയും.

കാലാവസ്ഥ

തിരുത്തുക
കാലാവസ്ഥ പട്ടിക for തിരുവനന്തപുരം
JFMAMJJASOND
 
 
26
 
29
23
 
 
21
 
29
23
 
 
33
 
31
24
 
 
125
 
31
25
 
 
202
 
29
24
 
 
306
 
28
24
 
 
175
 
28
24
 
 
152
 
28
24
 
 
179
 
29
24
 
 
223
 
29
24
 
 
206
 
29
24
 
 
65
 
29
23
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: Weather Underground
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
1
 
84
73
 
 
0.8
 
84
73
 
 
1.3
 
88
75
 
 
4.9
 
88
77
 
 
8
 
84
75
 
 
12
 
82
75
 
 
6.9
 
82
75
 
 
6
 
82
75
 
 
7
 
84
75
 
 
8.8
 
84
75
 
 
8.1
 
84
75
 
 
2.6
 
84
73
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

ഉഷ്ണമേഖല പ്രദേശത്തുള്ള സ്ഥലം ആയതിനാൽ വ്യത്യസ്ത ഋതുക്കൾ ഇവിടെ അനുഭവപ്പെടാറില്ല. ശരാശരി ഉയർന്ന താപനില 34 °C ആണ്. കൂറഞ്ഞത് 21 °C ഉം. വായുവിലെ ഈർപ്പം താരതമ്യേന ഉയർന്ന ഇവിടെ മഴക്കാലത്ത് അത് 90% വരെ ആകുന്നു.[15] തെക്ക്-കിഴക്ക് മൺസൂണിന്റെ പാതയിൽ കിടക്കുന്ന ആദ്യത്തെ നഗരമായ തിരുവനന്തപുരത്ത് മൺസൂൺ ആദ്യം തന്നെ മഴ തുടങ്ങും. ഒരു വർഷം ഏതാണ്ട് 1700 mm മഴ ലഭിക്കുന്ന ഇവിടെ ഒക്ടോബർ മാസത്തിൽ വടക്ക്-കിഴക്ക് മൺസൂൺ മൂലവും മഴപെയ്യുന്നു. ഡിസംബർ മാസത്തോടെ വരണ്ട കാലാവസ്ഥ തുടങ്ങുന്ന ഇവിടെ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ ഏറ്റവും തണുപ്പുള്ളതായിരിക്കും. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ ഏറ്റവും ചൂടുള്ളവയും. ശരത്കാലത്ത് താപനില 20 °C വരെ താഴാറുള്ള ഇവിടെ അത് വേനൽക്കാലത്ത് 35 °C വരെ ഉയർന്ന് പോകുന്നു.[16]

കാലാവസ്ഥാ പട്ടിക
ജനു ഫെബ് മാർച്ച് ഏപ്രിൽ മേയ് ജൂൺ ജൂലൈ ഓഗസ്റ്റ് സെപ് ഒക്ട് നവ ഡിസം
പ്രതിദിന കൂടിയ താപനില (°C) 31 31 32 32 31 29 28 28 29 29 29 30
പ്രതിദിന താപനില (°C) 27 27 28 29 28 26 26 26 27 26 26 27
പ്രതിദിന കുറഞ്ഞ താപനില (°C) 22 23 25 26 25 24 23 23 23 23 23 23
ശരാശരി മഴ (സെ.മീ) 2 2 4 11 20 33 20 12 13 26 17 6
Source: Weatherbase

സാമ്പത്തിക മേഖല

തിരുത്തുക

മുൻ‌കാലങ്ങളിൽ തിരുവനന്തപുരം നഗരത്തിന്റെ സാമ്പത്തികാവസ്ഥ സേവന മേഖലയെ കേന്ദ്രീകരിച്ചായിരുന്നു. മൊത്തം തൊഴിൽ സംരംഭങ്ങളുടെ 60% വരുന്ന സർക്കാർ ജീവനക്കാർ ഇതിനൊരു കാരണമായിരുന്നു. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളായ ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ രീതിയിൽ മാത്രമേ വൻ‌കിട വ്യവസായ സംരംഭങ്ങൾ തിരുവനന്തപുരത്തുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന്, വിവര സാങ്കേതിക വിദ്യ, മെഡിക്കൽ/ബയോ ടെക്നോളജി എന്നീ മേഖലകളിലെ വിപുലമായ തൊഴിൽ ശേഷിയും വികാസവും തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയെ വളരെയേറെ പരിപോഷിപ്പിക്കുന്നുണ്ട്. കേരള സംസ്ഥാനത്തു നിന്നും നടത്തുന്ന സോഫ്റ്റ് വെയർ കയറ്റുമതിയുടെ 80% സംഭാവന ചെയ്യുന്നത് തിരുവനന്തപുരം നഗരമാണ്. പുതിയ സ്വകാര്യ ടെലിവിഷൻ സ്ഥാപനങ്ങളുടെ ഉദയം സ്റ്റുഡിയോകൾ, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയവയുടെ നഗരമാക്കി തിരുവനന്തപുരത്തെ വളർത്തുന്നുണ്ട്.

ടെക്‌നോ പാർക്ക്

തിരുത്തുക
 
തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ‘നിള'എന്ന കെട്ടിടത്തിന്റെ ദൃശ്യം

1990-ൽ ടെക്‌നോ പാർക്ക് സ്ഥാപിതമായതു മുതൽ തിരുവനന്തപുരം ലോകനിലവാരത്തിലുള്ള ഒരു വിവരസാങ്കേതിക തൊഴിൽ കേന്ദ്രമായി വളരാൻ തുടങ്ങി.വിവര സാങ്കേതിക വിദ്യ/വിവര സാങ്കേതിക അനുബന്ധസേവനങ്ങൾ എന്നിവയിലെ ഏറ്റവും മികച്ച രണ്ടാം-വിഭാഗ-മെട്രോ നഗരമായി തിരുവനന്തപുരം വിലയിരുത്തപ്പെട്ടിട്ടുണ്ട് .[17][18] മനുഷ്യവിഭവ ശേഷിയിൽ രണ്ടാമതായും തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളായ ഓറക്കിൾ കോർപറേഷൻ ഇൻഫോസിസ്,ടി.സി.എസ്, QuEST Global[19], ഐ.ടി.സി ഇൻഫോടെക്, യു എസ്സ് ടി ഗ്ലോബൽ, ഐ ബി എസ്സ് സോഫ്റ്റ് വെയർ സർവീസസ്‍, മക്കിൻസി ആന്റ് കോ, ഏൺസ്റ്റ് ആന്റ് യങ്ങ്, അലിയൻസ് കോൺഹിൽ, ടൂൺസ് അനിമേഷൻ ഇൻഡ്യ, എം-സ്ക്വയേഡ് തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങൾ ടെക്‌നോ പാർ‍ക്കിൽ പ്രവർത്തിക്കുന്നു. 35000-ഓളം തൊഴിൽ വിദഗ്ദരും 250-ഓളം കമ്പനികളും ടെക്‌നോ പാർ‍ക്കിലുണ്ട്.[20] 2007-08 വരെയുള്ള വിപുലീകരണ പദ്ധതികൾ അനുസരിച്ച്, തൊഴിൽ സമ്പത്ത് 40,000 ആയി ഉയരും എന്നാണ്‌ കണക്കാക്കപ്പെടുന്നത്. 6 ലക്ഷം ചതുരശ്ര അടി തൊഴിൽ സ്ഥലം തരുന്ന ‘തേജസ്വിനി‘, 4 ലക്ഷം ചതുരശ്ര അടി തൊഴിൽ സ്ഥലം ഉൾക്കൊള്ളുന്ന ‘ടി സി എസ്സ് പീപ്പൾ പാർക്കും ടി സി എസ്സ് വികസന കേന്ദ്രവും‘, ഐ ബി എസ്സ് ക്യാം‌പസ് എന്നിവ ടെക്നോപാർക്കിലെ പുതിയ കെട്ടിടങ്ങളാണ്. 4,60,000 ചതുരശ്ര അടി തൊഴിൽ സ്ഥലം നൽകുന്ന ലീല ഐ ടി കേന്ദ്രം പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. യു എസ്സ് ടെക് ക്യാമ്പസ്, ഇൻഫോസിസ്, ടി.സി.എസ് ക്യാമ്പസ് എന്നിവയുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്.[21]. ഏജിസ് ഗ്ലോബൽ, ബഹുരാഷ്ട്ര കൺസൽട്ടൻസി ഭീമനായ ക്യാപ് ജെമിനി ടെക്നോപാർക്കിൽ ഉടനെ പ്രവർത്തനം തുടങ്ങുകയാണ്.

വിനോദസഞ്ചാരം

തിരുത്തുക
 
നാപിയെർ മ്യൂസിയം

തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് സംഭാവനകൾ നൽകുന്ന മറ്റൊരു പ്രധാന തൊഴിൽ രംഗമാണ് വിനോദസഞ്ചാരം.[22][23] മെഡിക്കൽ ടൂറിസം, പരമ്പരാഗത വിനോദസഞ്ചാരം എന്നിവയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ് തിരുവനന്തപുരം. അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്. വിദേശ രാജ്യങ്ങളിൽ ആയുർവേദത്തിനുള്ള മതിപ്പ് ഇതിനു കാരണമാണ്. കൂടാതെ ശ്രീ ചിത്ര, ആർ.സി.സി തുടങ്ങിയ പ്രശസ്ത സർക്കാർ ആശുപത്രികളും കിംസ്, എസ്. യൂ. ടി., കോസ്മോ, ജീ.ജീ., അനന്തപുരി തുടങ്ങിയ പ്രശസ്തമായ സ്വകാര്യ ആധുനിക ചികിത്സാ കേന്ദ്രങ്ങളും തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്. ബീച്ച് റിസോർട്ടുകൾ, മലയോര സുഖവാസ കേന്ദ്രങ്ങൾ എന്നിവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖ ചികിത്സാ സ്ഥാപനങ്ങളും മെഡിക്കൽ ടൂറിസത്തിനു സംഭാവനകൾ നൽകുന്നുണ്ട്.

തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷണമുള്ള കേരളത്തിന്റെ സ്വന്തമായ കോവളത്തിന്‌ ലോക ടൂറിസം ഭൂപടത്തിൽ പ്രത്യേക സ്ഥാനമുണ്ട്. നിരവധി സ്വദേശി-വിദേശി വിനോദ സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു.

വ്യവസായ മേഖല

തിരുത്തുക

ഇടത്തരവും വലുതുമായ ഒട്ടനവധി വ്യവസായ യൂണിറ്റുകൾ തിരുവനന്തപുരത്തുണ്ട്. സർക്കാർ ഉടമസ്ഥതയിൽ ഏതാണ്ട് 20 എണ്ണത്തോളവും സ്വകാര്യ മേഖലയിൽ 60 എണ്ണത്തിലധികവും ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ(കെ.എസ്സ്.ഐ.ഡി.സി), കെൽട്രോൺ, ട്രാവൻ‌കൂർ ടൈറ്റാനിയം, ഹിന്ദുസ്ഥാൻ ലാറ്റെക്സ്, തുടങ്ങിയ സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളാണ്, തൊഴിൽ ദാതാക്കളിൽ പ്രധാനികൾ. 30000 ചെറുകിട വ്യവസായ യൂണിറ്റുകളിലായി ഏതാണ്ട് 1,15,000 തൊഴിലാളികൾ കൂടി തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി തൊഴിലെടുക്കുന്നുണ്ട്.[24] പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി എന്നിവയും പ്രമുഖമാണ്.

 
പൂട്ടിപ്പോയ ബോണക്കാട് തേയില ഫാക്റ്ററി

തുറമുഖങ്ങളുടെ വികാസമില്ലായ്മ കാരണം കച്ചവടപ്രവർത്തനങ്ങൾ നഗരത്തിൽ വളരെ കുറവാണ്. വിഴിഞ്ഞം തുറമുഖത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന ആഴക്കടൽ കണ്ടൈനർ ട്രാൻസ്ഷിപ്പ്മെൻറ് ടെർമിനൽ ഇതിനൊരു മാറ്റമുണ്ടാക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.[25] നഗരത്തോട് ചേർന്നു കിടക്കുന്ന തുറമുഖം എന്ന പ്രത്യേകതയ്ക്കു പുറമേ, അന്താരാഷ്ട്ര കപ്പൽ മാർഗ്ഗത്തിനും, കിഴക്കു പടിഞ്ഞാറ് ഷിപ്പിങ്ങ് ആക്സിസിനും അടുത്തു കിടക്കുന്നതും, പ്രവർത്തന ക്ഷമമാക്കാൻ ഡ്രെഡ്ജിങ്ങ് ആവശ്യമില്ലാത്തതും വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.[26] വ്യവസാ‍യ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങൾ, ചിത്രാഞ്ജലി ഫിലിം കോംപ്ലെക്സ്, കിൻഫ്ര അപ്പാരൽ പാർക്ക്, കിൻഫ്ര ഫിലിം ആൻറ് വീഡിയോ പാർക്ക്, കേരള ഹൈ ടെക്ക് ഇൻഡസ്ടീസ് (കെൽടെക്ക്) – ഇപ്പോൾ ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റ്, കേരള ഓട്ടോമൊബൈൽ‌സ്, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ‌യ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ്.

വിവരസാങ്കേതിക വ്യവസായം

നഗരത്തിൽ നിന്ന് 15 കി മീ അകലത്തിൽ കഴക്കൂട്ടത്ത് സ്ഥിതിചെയ്യുന്ന ടെക്നോപാർക്ക് ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ വിവരസാങ്കേതിക സമുച്ഛയമാണ്. ഇന്ന് കഴക്കൂട്ടത്തെ കേരളത്തിൻ്റെ ഐടി തലസ്ഥാനായി അറിയപ്പെടാൻ കാരണമായ ഈ സ്ഥാപനം ഘട്ടം-1, ഘട്ടം-2, ഘട്ടം-3 എന്നിങ്ങനെയും കൂടാതെ ടെക്നോസിറ്റി ആയും വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കേരളത്തിൽ നിന്നുളള ഐടി കയറ്റുമതിയുടെ 85 ശതമാനവും തിരുവനന്തപുരത്തിൻ്റെ സംഭാവനയാണ്.

ഭരണസം‌വിധാനം

തിരുത്തുക
 
കേരള നിയമസഭാ മന്ദിരം.

തിരുവനന്തപുരം നഗരത്തിന്റെ ഭരണം നിർവ്വഹിക്കുന്നത് ‘മേയറുടെ’ നേതൃത്വത്തിലുള്ള തിരുവനന്തപുരം നഗരസഭയാണ്. നഗരസഭാ മേയറെ നഗരപിതാവ് എന്ന് വിളിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരസഭയാണ്‌ തിരുവനന്തപുരം നഗരസഭ [27]. 100 അംഗങ്ങളുള്ള ഭരണ സമിതിയെ നഗരത്തിലെ വാർഡുകളിൽ നിന്ന് ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കുന്നു. തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനത്തെ സഹായിക്കാനായി നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം നഗര വികസന സമിതി(ട്രിഡ), തിരുവനന്തപുരം റോഡ് വികസന സമിതി എന്നിവ അവയിൽ ചിലതാണ്.

നഗരത്തിന്റെ സിംഹഭാഗവും തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തിൻ കീഴിലാണ് വരുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വടക്കൻ അതിരിലുള്ള ചില സ്ഥലങ്ങൾ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നു. കേരള നിയമസഭയിലേക്കുള്ള ആറ് നിയോജക മണ്ഡലങ്ങൾ നഗര പരിധിയിൽ പെട്ടതാണ്. കഴക്കൂട്ടം, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം വെസ്റ്റ്, തിരുവനന്തപുരം ഈസ്റ്റ്, നേമം, കോവളം എന്നിവയാണ് മേൽപ്പറഞ്ഞവ.

പോലീസ് ഇൻസ്പെക്ടർ ജനറൽ (ഐ.ജി.) റാങ്കുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനായ പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നഗരത്തിലെ പൊലീസ് സേന പ്രവർത്തിക്കുന്നത്. കമ്മീഷണറെ ക്രമസമാധാനം, ഭരണം, കുറ്റാന്വേഷണം എന്നിവയിൽ സഹായിക്കാൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരുമുണ്ട്. നഗരത്തിനെ മൂന്നായി തിരിച്ച് അസ്സിസ്റ്റൻറ് പോലീസ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ നിർവ്വഹണം നടത്തുന്നു. ഗതാഗത നിയന്ത്രണത്തിനും, ഗതാഗത നിയമ നിർവഹണങ്ങൾക്കുമായി പൊലീസ് ഗതാഗത വിഭാഗവും മൂന്നായി തിരിച്ചിരിക്കുന്നു. ഇതു കൂടാതെ, വനിതാ സെൽ, നാർക്കോട്ടിക്ക് കണ്ട്രോൾ സെൽ, സിറ്റി ക്രൈം ബ്രാഞ്ച്, സിറ്റി സ്പെഷൽ ശാഖ, ശ്വാന സേന, സായുധ സേന, ക്രൈം റെക്കോഡ്സ് ബ്യൂറൊ, വിദേശ സഞ്ചാരികൾക്ക് സംരക്ഷണം കൊടുക്കുന്ന വിഭാഗം, പ്രത്യേക സായുധ സേന എന്നിങ്ങനെ പല വിഭാഗങ്ങളും നഗര കാവൽ പടയ്ക്ക് ഉണ്ട്.[28] സംസ്ഥാനത്തിന്റെ സ്വന്തമായ രണ്ട് ബറ്റാലിയൻ സായുധ പൊലീസ് സേനയും, ഒരു യൂണിറ്റ് കേന്ദ്ര സായുധ പോലീസ് സേനയും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. തിരുവനന്തപുരത്തെ പള്ളിപ്പുറം എന്ന സ്ഥലത്താണ് സി.ആർ.പി.എഫിന്റെ ആസ്ഥാനം. ഭാരതീയ കരസേനയുടെ ഒരു വലിയ ക്യാമ്പും തിരുവനന്തപുരത്തെ പാങ്ങോട് എന്ന സ്ഥലത്തുണ്ട്.

കേരള നിയമസഭാമന്ദിരം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇതോടൊപ്പം തന്നെ സെക്രട്ടേറിയറ്റ് പോലെ തന്ത്ര പ്രധാനമായ പല സർക്കാർ സ്ഥാപനങ്ങളും നഗരത്തിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനം കൂടിയാണീ നഗരം. നഗരത്തിലെ ഒരേ ഒരു വിദേശ രാജ്യ കോൺസുലേറ്റ് മാലിദ്വീപുകളുടേതാണ്.

[29]

പ്രാദേശിക ഭരണം

തിരുത്തുക
നഗരസഭകൾ
ആറ്റിങ്ങൽ
വർക്കല
നെടുമങ്ങാട്‌
നെയ്യാറ്റിൻകര
താലൂക്കുകൾ
തിരുവനന്തപുരം
ചിറയിൻകീഴ്
നെടുമങ്ങാട്‌
നെയ്യാറ്റിൻകര

തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളുടെ ഭരണം നടത്തുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും അതാത് ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകൾ ആണ്. തിരുവനന്തപുരം ജില്ലയിൽ ആകെ 84 ഗ്രാമ പഞ്ചായത്തുകളും,12 ബ്ലോക്ക് പഞ്ചായത്തുകളും,ഒരു ജില്ലാ പഞ്ചായത്തുമുണ്ട്.

ജില്ലയിലെ മറ്റു പ്രധാന നഗരങ്ങളുടെ ഭരണത്തിനായി 4 മുനിസിപ്പാലിറ്റികളുമുണ്ട്. ആകെ 2 ലോകസഭാ മണ്ഡലങ്ങളും,14 നിയമസഭാ മണ്ഡലങ്ങളും ഈ ജില്ലയിൽ ഉണ്ട്[30]

ഗതാ‍ഗതം

തിരുത്തുക

നഗരത്തിനകത്ത്‌ സിറ്റി ബസ്സുകളും ഓട്ടോറിക്ഷകളും ടാക്സി കാറുകളും പോക്കുവരവിനു സഹായിക്കുന്നു. ആളുകൾ സൈക്കിളുകൾ, മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ, കാറുകൾ മുതലായവയും ഉപയോഗിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ആർ.ടി.സി. യെയാണ്‌ നഗരത്തിനകത്തേക്ക് പൊതുഗതാഗതത്തിനായി ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്‌. എണ്ണത്തിൽ കുറവെങ്കിലും സ്വകാര്യ ബസ്സുകളും നഗരത്തിനുള്ളിൽ മാത്രം (മണ്ണന്തല, ശ്രീകാര്യം, കഴക്കൂട്ടത്തിനടുത്തുള്ള പൗണ്ട്കടവ്, വേളി, വെട്ടുകാട്, ബീമാപള്ളി, തിരുവല്ലം, പാപ്പനംകോട്, നെട്ടയം, വഴയില, കുടപ്പനക്കുന്ന്, പേയാട് എന്നിവിടങ്ങളിൽ നിന്നും നഗരത്തിനുള്ളിലേക്ക്) സർവീസ്‌ നടത്തുന്നുണ്ട്‌. തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി ഡിപ്പോ, ആറ്റിങ്ങൽ, പാപ്പനംകോട്‌,നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിൻകര, പൂവാർ, പാറശ്ശാല എന്നീ ഒൻപത് ഡിപ്പോകളിൽ നിന്നും വെള്ളറട, പേരൂർക്കട, കിളിമാനൂർ, ആനയറ ,വികാസ് ഭവൻ, കാട്ടാക്കട, വെള്ളനാട്, വെഞ്ഞാറമൂട് എന്നീ സബ് ഡിപ്പോകളിൽ നിന്നും പാലോട്, ആര്യനാട്, വിതുര എന്നീ ഓപ്പറേറ്റിങ്ങ് ഡിപ്പോകളിൽ നിന്നുമായി കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നു. പുതിയ ബസ്സുകളും ഇലക്ട്രോണിക്‌ ടിക്കറ്റുകളുമായി ഈ സർവീസുകൾ 2005-ൽ നവീകരിക്കുകയുണ്ടായി. സെൻട്രൽ സിറ്റി ഡിപ്പൊ പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള കിഴക്കേകോട്ടയിൽ സ്ഥിതി ചെയ്യുന്നു. അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ്‌ സ്റ്റാൻഡും ഇവിടെനിന്ന് 1 കിലോമീറ്റർ അകലെ തമ്പാനൂരിലാണ്‌. ഇവിടെനിന്നും കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളിലേയ്ക്കും തെന്നിന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളായ ചെന്നൈ ബംഗളൂരു ,മംഗളുരു എന്നിവിടങ്ങളിലെയ്ക്കും ബസ്‌ സർവീസുകളുണ്ട്‌.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ തമ്പാനൂരിൽ (വിമാനത്താവളത്തിൽ നിന്ന് 8 കി.മീ. അകലെയായി) സ്ഥിതിചെയ്യുന്നു. ദിനം പ്രതി അമ്പതോളം തീവണ്ടികൾ പുറപ്പെടുന്ന ഒരു പ്രധാന സ്റ്റേഷൻ ആണ്‌ ഇത്‌. ഈ ജില്ലയിലൂടെ റെയിൽ പാത ഏകദേശം 80 കി.മീ. ൽ 20 സ്റ്റേഷനുകളുമായി സർവ്വീസ് നടത്തുന്നു. തിരുവനന്തപുരം ഇന്ത്യയിലെ മറ്റ്‌ എല്ലാ പ്രധാന നഗരങ്ങളുമായി റെയിൽ വഴി ബന്ധിപ്പിക്കപ്പെട്ടിരിയ്ക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ദൂരം സർവിസ് നടത്തുന്ന ട്രെയിനായ കന്യാകുമാരി -ദിബ്രുഗർ (അസം) വിവേക് എക്സ്പ്രസ്സ് ,കൂടാതെ ഇന്ത്യയിലെ രണ്ടാമത്തെ ബഹുദൂര തീവണ്ടിയായ കന്യാകുമാരി – ജമ്മു താവി സർവീസിലെ തെക്കുനിന്നുള്ള ഒന്നാമത്തെ പ്രധാന സ്റ്റോപ്പ്‌ ആണ്‌ തിരുവനന്തപുരം. 2005 ൽ വിമാനത്താവളത്തിനടുത്ത് കൊച്ചുവേളിയിൽ ഒരു ചെറിയ അനുബന്ധ സ്റ്റേഷൻ കൂടി തുറക്കുകയുണ്ടായി. ചണ്ഡീഗഡ് ,ഡെറാഡൂൺ, അമൃത്സർ എന്നിവിടങ്ങളിലേക്ക് കൊച്ചുവേളി യിൽ നിന്ന് പ്രതിവാര സർവീസുകൾ ഉണ്ട്. കൊച്ചുവേളിയെ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പ്രധാന സബ് സ്റ്റേഷനായി മാറ്റാനുള്ള നവീകരണ പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുന്നു.‍

 
വിഴിഞ്ഞം പള്ളി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങൾ, സിംഗപ്പൂർ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക്‌ നേരിട്ട്‌ വിമാന സർവീസുകൾ ഉണ്ട്‌. ഇന്ത്യൻ എയർലൈൻസ്‌, ജെറ്റ്‌ എയർവേയ്സ്‌, പാരമൗണ്ട്‌ എയർവേയ്സ്‌, കിംഗ്ഫിഷർ എയർവേയ്സ്, ഇൻഡിഗോ എയർവേയ്സ്, എന്നീ ആഭ്യന്തര വിമാന കമ്പനികളും, എയർ ഇന്ത്യ, ഗൾഫ്‌ എയർ, ഒമാൻ എയർ, കുവൈറ്റ്‌ എയർവേയ്സ്‌, സിൽക്‌ എയർ, ശ്രീലങ്കൻ എയർലൈൻസ്‌, ഖത്തർ എയർവെയ്സ്‌, എയർ അറേബ്യ, എമിറേറ്റ്സ്‌, ടൈഗർ എന്നീ അന്താരാഷ്ട്ര വിമാന കമ്പനികളും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന്‌ സർവീസുകൾ നടത്തുന്നു. സൈനികാവശ്യത്തിനായുള്ള രണ്ട്‌ വിമാനത്താവളങ്ങളും – (ഒന്നു അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യൻ വ്യോമസേനയുടെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും)- ഉണ്ട്‌. സ്ഥിരമായുള്ള ഷെഡ്യൂൾഡ്‌ സർവീസുകൾക്കു പുറമേ, ഫസ്റ്റ്‌ ചോയ്സ്‌ എയർ വേയ്സ്‌, ലണ്ടൻ ഗാറ്റ്‌വിക്ക്‌, മൊണാർക്ക്‌ മുതലായ ചാർട്ടേർഡ്‌ സർവീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള എയർപോർട്ട്‌ എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനുകാരണമായിട്ടുണ്ട്‌. ശ്രീലങ്ക, മാലിദ്വീപ്‌ എന്നിവയോട്‌ ഏറ്റവും അടുത്തുകിടക്കുന്നതിനാൽ അവിടങ്ങളിലേയ്ക്ക്‌ പോകുവാനായി തിരുവനന്തപുരത്തുനിന്ന്‌ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച്‌ ചെലവും കുറവായിരിക്കും.

വിഴിഞ്ഞത്ത്‌ പണിതുകൊണ്ടിരിക്കുന്ന ആഴക്കടൽ ട്രാൻസ്‌-ഷിപ്പ്‌മന്റ്‌ കണ്ടൈനർ റ്റെർമിനലിന്റെ പണി 2010-ൽ പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു. കൊളംബോ, കൊച്ചി, തൂത്തുക്കുടി എന്നീ അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാമീപ്യം കൊണ്ടും, യൂറൊപ്പിനേയും വിദൂര പൗരസ്ത്യ ദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്പൽ ചാലിന്റെ അടുത്തായതിനാലും, മൂന്നു ഘട്ടങ്ങളിലായി പണിതു തീർക്കാൻ ഉദ്ദ്യേശിക്കുന്ന ഈ പദ്ധതി തുറമുഖ വാണിജ്യ രംഗത്ത്‌ (കണ്ടൈനർ ഷിപ്പ്മെന്റിൽ പ്രധാനമായും) ഒരു കിടമത്സരത്തിനിടയാക്കുമെന്നു കരുതപ്പെടുന്നു.

ഐ.ടി-സേവന മേഖലയുടെ പെട്ടെന്നുള്ള വളർച്ചയും, സംസ്ഥാന തലസ്ഥാനമെന്ന പദവിയും, ടൂറിസം മേഖലയിലുണ്ടാവുന്ന വൻ വളർച്ചയും തിരുവനന്തപുരത്തിന്റെ ഗതാഗത മേഖലയ്ക്ക്‌ മേൽ വൻസമ്മർദ്ദത്തിനു കാരണമാകുന്നുണ്ട്‌. ഇതിനെ നേരിടാനായി അനേക ദശലക്ഷം ഡോളറുകളുടെ പദ്ധതികളാണ്‌ നടന്നുകൊണ്ടിരിയ്ക്കുന്നത്‌. 2007 തുടക്കം മുതൽ പണിതീരുന്നവയായി പല അണ്ടർ പാസുകളും ഓവർ ബ്രിഡ്ജുകളും ഉണ്ട്‌. അടിസ്ഥാന റോഡ്‌ വികസനത്തിന്റെ ആദ്യ പടിയായി 42 കിലോ മീറ്റർ നീളം വരുന്ന ഒരു ആറുവരിപാതയും ഒരു നാലുവരി പാതയും വിഭാവനം ചെയ്തിട്ടുണ്ട്‌.

സ്ഥിതി വിവര കണക്കുകൾ

തിരുത്തുക

2001 ലെ കാനേഷുമാരി പ്രകാരം നഗരത്തിലെ ജനസംഖ്യ 744,739 ആയി കണക്കാക്കിയിരിക്കുന്നു.[31] (2006 നവംബറിൽ ഇത്‌ ഏകദേശം 1.1 ദശലക്ഷമായിട്ടുണ്ട്‌). ഒരു ചതുരശ്ര കിലോമീറ്ററിൽ 3500 പേർ എന്നതാണ്‌ നഗരത്തിലെ ജനസാന്ദ്രത. തിരുവനന്തപുരം ജില്ല 90% സാക്ഷരത കൈവരിച്ചിട്ടുണ്ട്‌. നഗരത്തിൽ സ്ത്രീകൾ മുന്നിട്ടുനിൽക്കുന്ന 1,037 സ്ത്രീകൾക്കു 1,000 പുരുഷന്മാർ എന്ന ലിംഗാനുപാതം നിലനിൽക്കുന്നു. ജനസംഖ്യയിൽ 65% ഹിന്ദുക്കളും, 18% ക്രിസ്ത്യാനികളും, 15% മുസ്ലീമുകളുമാണ്‌. ഇവിടുത്തെ മുഖ്യ സംസാര ഭാഷ മലയാളമാണ്‌. എങ്കിലും ഇംഗ്ലീഷും ഹിന്ദിയും പലപ്പോഴും ആശയവിനിമയത്തിന്‌ ഉതകും. ജനങ്ങളിൽ തമിഴ്‌ സംസാരിക്കുന്ന ഒരു മുഖ്യ ന്യൂനപക്ഷവും കൊങ്കണി/ തുളു എന്നി ഭാഷകൾ സംസാരിക്കുന്ന കുറച്ചു ആളുകളും ഉണ്ട്‌.

നഗരത്തിലെ വൈദ്യുതി വിതരണം മുഴുവനായും കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ്‌ (K.S.E.B) നിയന്ത്രിക്കുന്നു. ജില്ലയെ ട്രാൻസ്മിഷൻ സർക്കിൾ, തിരുവനന്തപുരം, കാട്ടാക്കട എന്നീ മൂന്നു സർക്കിളുകളായി തിരിച്ചിരിക്കുന്നു. .

തിരുവനന്തപുരം ജില്ലയിൽ ഒരു 20KV സബ്സ്റ്റേഷനും, ഒൻപത്‌ 110KV സബ്സ്റ്റേഷനും, ആറു 66KV സബ്സ്റ്റേഷനുകളുമുണ്ട്‌. അടുത്തയിടെ പവർ ഗ്രിഡ്‌ കോർപ്പറേഷൻ കമ്മീഷൻ ചെയ്ത ഒരു 440KV സബ്സ്റ്റേഷൻ നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു.

നഗരത്തിൽ 100% ജനങ്ങളും, പ്രാന്ത പ്രദേശങ്ങളിൽ 84% ജനങ്ങളും, ഗ്രാമപ്രദേശങ്ങളിൽ 69% ജനങ്ങളും ജല വിതരണത്തിന്റെ ഗുണഭോക്താക്കളാണ്‌.

തലസ്ഥാന നഗരിയിൽ വിതരണം ചെയ്യപ്പെടുന്ന ജലത്തിന്റെ മുഖ്യ സ്രോതസ്സുകൾ പേപ്പാറ, അരുവിക്കര എന്നീ ഡാമുകളാണ്‌.

ജപ്പാൻ സഹകരണത്തോടെ നടപ്പിൽ വരുത്തുന്ന പുതിയൊരു സംരംഭം നഗരത്തിന്റെ സ്വഭാവസവിശേഷതകളുള്ള ജില്ലയിലെ ആറു ഗ്രാമപഞ്ചായത്തുകളിലെ ജലവിതരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.

 
പ്രസിദ്ധമായ കോവളം കടൽത്തീരം

തിരുവിതാംകൂർ രാജഭരണകാലത്തു പണികഴിപ്പിച്ച നഗരത്തിലെ അഴുക്കുചാലുകൾ 1938-ൽ നവീനവൽക്കരിച്ചു. ഇതിനോടനുബന്ധിച്ച മാലിന്യനിർമ്മാർജ്ജനത്തിനായുള്ള ഒരു ഭൂഗർഭസംവിധാനവും നിലവിൽ വരുത്തി. ഇത്‌ ഇപ്പോൾ കേരളാ വാട്ടർ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ്‌. നഗരത്തിനെ മാലിന്യനിർമ്മാർജ്ജനസൗകര്യാർഥം ഏഴുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ രണ്ടെണ്ണം 1990-ലും അവസാനത്തെ രണ്ടെണ്ണം 2000-ത്തിനു ശേഷവുമാണ്‌ കമ്മീഷൻ ചെയ്തിട്ടുള്ളത്‌. മാലിന്യങ്ങൾ ആദ്യമായി വലിയതുറയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ സ്റ്റില്ലിംഗ്‌ ചേംബർ (അവക്ഷിപ്ത അറ)യിലേക്ക്‌ മാറ്റുന്നു. പിന്നീട്‌ ഇതിനെ സ്വീവേജ്‌ ഫാർമിംഗ്‌ എന്ന മാർഗ്ഗത്തിലൂടെ പുറത്തുകളയുന്നു. ക്ഷീര വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ കാലിത്തീറ്റക്കാവശ്യമായ തീറ്റപ്പുല്ല് കൃഷി ചെയ്യുന്നു. നഗരവാസികൾക്ക്‌ ഒരു സേവനമെന്ന നിലയിൽ ലാഭേച്ഛയില്ലതെയാണ്‌ ഈ പദ്ധതി നടന്നുവരുന്നത്‌.

സാംസ്കാരികം

 
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
 
പാളയം ജൂമാ മസ്ജിദ്
 
തിരുവനന്തപുരം സെന്ററൽ റെയിൽവേ സ്റ്റേഷൻ
 
തമ്പാനൂർ ബസ് കേന്ദ്രത്തിനടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ് കെട്ടിടം

വിദേശികളും മറുനാട്ടുകാരും, തിരുവനന്തപുരം വാസികളെ ‘ട്രിവാൻഡ്രമൈറ്റ്’ എന്ന് വിളിക്കാറുണ്ട്. എന്നിരുന്നാലും ആ നാമം പ്രചുര പ്രചാരം നേടിയിട്ടില്ല. തിരുവനന്തപുരത്തിന് തനതായ ഒരു സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം. തിരുവനന്തപുരം ഒരുപാട് പ്രതിഭകളെ കലാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത്, മഹാരാജാ സ്വാതി തിരുനാൾ ബാലരാമ വർമ്മയും, രാജാ രവിവർമ്മയും ആണ്.

കർണാടക സംഗീതത്തിന്റെ വളർച്ചയിൽ മഹാരാജാ സ്വാതി തിരുനാളിന്റെ പങ്ക് കുറച്ച് കാണാവുന്ന ഒന്നല്ല. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പേരിൽ ഒരു സംഗീത കലാലയം തന്നെ ഉണ്ട്. രാജാരവി വർമ്മ, ലോക പ്രശസ്തി നേടിയ ഒരു ചിത്രകാരനായിരുന്നു. ഇന്ത്യൻ ചിത്രകലാ ശാഖക്ക് അദ്ദേഹം വളരെയധികം സംഭാവന ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വ വിഖ്യാതമായ പല ചിത്രരചനകളും ശ്രീ ചിത്രാ ആർട്ട് ഗാലറിയിൽ ഇന്നും പ്രദർശിപ്പിച്ചിരിക്കുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, അതിനു ചുറ്റിനും ഉള്ള കോട്ട മതിൽ, നേപ്പിയർ കാഴ്ചബംഗ്ലാവ്, മൃഗശാല, വിക്റ്റോറിയ ടൌൺ ഹാൾ, പാളയം ജുംആ മസ്ജിദ്, പാളയം പള്ളി എന്നിവ നഗരത്തിന്റെ പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളാണ്. വേളി കായലും ശംഖുമുഖം കടൽ തീരവും അവിടുത്തെ മത്സ്യകന്യകയുടെ ശില്പവും പ്രശസ്തമാണ്.

പുറമേ നിന്നു നോക്കുന്നവർക്ക് തിരുവനന്തപുരം ഒരു ശാന്തമായ അന്തരീക്ഷമാണ് കാട്ടുന്നതെങ്കിലും, ഉള്ളിൽ സാംസ്കാരിക പ്രവർത്തനങ്ങളുടെ ധ്വനി പ്രകടമാണ്. ഓണം നാളുകളിലും, അത് കഴിഞ്ഞുള്ള വിദേശ സഞ്ചാര സീസണിലും തിരുവനന്തപുരം അതിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു. തിരുവനന്തപുരത്തെ മറ്റ് പ്രധാന ഉത്സവങ്ങൾ ആറ്റുകാൽ പൊങ്കാല, പുഷ്പ ഫല മേള, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, ബീമാപള്ളി ഉറൂസ്, വെട്ടുകാട് പള്ളി പെരുനാൾ എന്നിവയാണ്. കിഴക്കേകോട്ടയിലെ സി.വി.എൻ കളരി, കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്നതിൽ വിശ്വപ്രസിദ്ധമാണ്. മാർഗ്ഗി കേന്ദ്രം കഥകളി പഠിപ്പിക്കുന്നതിലും പ്രശസ്തമാണ്.

നിറയെ തേങ്ങയും സുഗന്ധ വ്യഞ്ജനങ്ങളും ചേർത്ത കേരളീയ പാചകരീതിയാണ് ഇവിടെയും ഉള്ളത് എങ്കിലും, ചെട്ടിനാടൻ, പാണ്ടിനാടൻ, ചൈനീസ്, വടക്കേ ഇന്ത്യൻ, കോണ്ടിനെന്റൽ തുടങ്ങി എല്ലാ പാചകരീതികളും ഇവിടെ സുലഭമാണ്. സായംകാലങ്ങളിലെ തട്ടുകടകൾ ഭക്ഷണ പ്രിയരായ എല്ലാവർക്കും ഒരു നല്ല അനുഭവം തന്നെയായിരിക്കും.

സംസ്ഥാന കേന്ദ്ര ഗ്രന്ഥശാല (1829), സർവ്വകലാശാലാ ഗ്രന്ഥശാല, കുട്ടികൾക്കുള്ള ഗ്രന്ഥശാ‍ല, കൈയെഴുത്ത് പ്രതി ഗ്രന്ഥശാ‍ല, വികസന പഠന കേന്ദ്ര ഗ്രന്ഥശാ‍ല, ബ്രിട്ടീഷ് ഗ്രന്ഥശാ‍ല, പ്രിയദർശനി ഗ്രന്ഥശാ‍ല എന്നിവ നഗരത്തിലെ പ്രമുഖ ഗ്രന്ഥശാ‍ലകളാണ്.

വിദ്യാഭ്യാസം

തിരുത്തുക
 
കേരള സർവകലാശാല ഭരണ നിർവഹണ കേന്ദ്രം

 
തിരുവനന്തപുരം നഗരത്തിലെ വളരെ പഴക്കം ചെന്ന, മോഡൽ സ്കൂൾ

തിരുവനന്തപുരം ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ്. കേരളാ സർ‌വകലാശാലയുടെ ആസ്ഥാനം ഇവിടെയാണ്. പതിനഞ്ച് എഞ്ചിനീയറിങ്ങ് കോളേജുകൾ, മൂന്ന് മെഡിക്കൽ കോളേജുകൾ, മൂന്ന് ആയുർ‌വേദ കോളേജുകൾ, രണ്ട് ഹോമിയോ കോളേജുകൾ, ആറ് ഇതര മെഡിക്കൽ വിഭാഗങ്ങളിൽ പെട്ട കോളേജുകൾ, രണ്ട് നിയമ കലാലയങ്ങൾ, തുടങ്ങി ഒട്ടേറെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരത്തിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ഇന്ത്യയിലെ തന്നെ പ്രമുഖമായ ഒരു സ്ഥാപനമാണ്. അഖിലേന്ത്യാ വൈദ്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് (All India Institute of Medical Sciences (AIIMS)) എന്ന പദവിയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്ന ഒരു ചികിത്സാകേന്ദ്രമാണിത്. അഖിലേന്ത്യാ തലത്തിൽ പ്രശസ്തമായ മറ്റൊരു സ്ഥാപനമാണ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് തിരുവനന്തപുരം (സി.ഇ.ടി).ജില്ലയിലെ രണ്ടാമത്തെ സർക്കാർ ഏൻജിനീയറിംങ് കോളേജായ ബാർട്ടൺഹിൽ ഏൻജിനീയറിംങ് കോളേജ് സംസ്ഥാനത്തെ മികച്ച നിലവാരം പുലർത്തുന്ന കോളേജാണ്. ടെക്നോപാർക്ക് ഐ ഐ ഐ റ്റി എം കെ,ടെക്‌നോസിറ്റിയിൽ പ്രവർത്തിക്കുന്ന ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ്, എന്നിവ മാനേജ്‌മെന്റ് വിദ്യാഭ്യാസമേഖലയിലെ ഉന്നത നിലവാരം പുലർത്തുന്ന രണ്ട് സ്ഥാപനങ്ങളാണ്. ശാസ്ത്ര-മാനവിക വിഷയങ്ങളിലും നിരവധി മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്.

കേരളത്തിലെമ്പാടുമെന്നപോലെത്തന്നെ ഇവിടെയും മൂന്നുതരം സ്കൂളുകൾ ഉണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ളവ (സർക്കാർ സ്കൂൾ – 517), സർക്കാർ ധന സഹായത്തോടെ പ്രവർത്തിക്കുന്നവ (എയിഡഡ് സ്കൂൾ – 378), സർക്കാർ ധന സഹായമില്ലാതെ പ്രവർത്തിക്കുന്നവ (അൺഎയിഡഡ് – 58 ) എന്നിങ്ങനെ ആണ് തരം തിരിവ്. ആകെ 983 സ്കൂളുകൾ (http://www.education.kerala.gov.in/schools.htm). സർക്കാർ സ്കൂളുകൾ, സംസ്ഥാന സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പു നിർദ്ദേശിക്കുന്ന പാഠ്യപദ്ധതി നടപ്പിലാക്കുന്നവയുമാണ്. എയിഡഡ് സ്കൂളുകളും സംസ്ഥാന സർക്കാറിന്റെ പാഠ്യപദ്ധതി പിന്തുടരുന്നു. വിദ്യാഭ്യാസ ട്രസ്റ്റുകളോ/ബോർഡുകളോ നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങൾ സി ബി എസ് ഇ/ഐ സി എസ് ഇ/സർക്കാർ പാഠ്യപദ്ധതി എന്നിവയിൽ ഒന്നോ അതിലധികമോ പാഠ്യപദ്ധതികൾ പിന്തുടരുന്നു. ഇവയ്ക്കു പുറമേ, കേന്ദ്ര സർക്കാർ നേരിട്ടു നടത്തുന്ന നാല് കേന്ദ്രീയ വിദ്യാലയങ്ങളും തിരുവനന്തപുരത്തുണ്ട്. സി ബി എസ് ഇ പാഠ്യപദ്ധതിയാണ് ഇവിടങ്ങളിൽ പിന്തുടരുന്നത്. തിരുവനന്തപുരം പട്ടത്ത് സ്ഥിതി ചെയ്യുന്ന ആര്യ സെൻട്രൽ സ്കൂൾ നഗരത്തിലെ ഒരു പ്രമുഖ സി ബി എസ് ഇ/ ഐ സി എസ് ഇ സ്കൂൾ ആണ്. കേരളത്തിലെ ആദ്യത്തെ അന്തർ‌ദേശീയ വിദ്യാലയവും തിരുവനന്തപുരത്താണ്. ‘തിരുവനന്തപുരം ഇന്റർ‌നാഷണൽ സ്കൂൾ’ 2003 ഓഗസ്റ്റ് മാസത്തിലാണ്, നഗര പ്രാന്തത്തിലുള്ള തോന്നക്കലിൽ പ്രവർത്തനം ആരം‌ഭിച്ചത്. 2001 ലെ സെൻസസ് പ്രകാരം തിരുവനന്തപുരത്തെ സാക്ഷരത നിരക്ക് 86.36 ശതമാനമാണ്. പുരുഷന്മാരിൽ ഇത് 92.68 ശതമാനവും സ്ത്രീകളിൽ 86.26 ശതമാനവുമാണ്.

ശാസ്ത്ര സാങ്കേതിക മേഖല

തിരുത്തുക

ബഹിരാകാശ ശാസ്ത്രം, വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ (ബയോ ടെക്‌നോളജി), വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ ഗവേഷണ – വികസന പ്രവർത്തനങ്ങൾ നടക്കുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമാണ് തിരുവനന്തപുരം. ഇവിടുത്തെ പ്രധാന ഗവേഷണ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:

മാദ്ധ്യമം

തിരുത്തുക

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിനപത്രങ്ങൾ ഇവിടെ ലഭ്യമാണ്‌. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സും ദി ഹിന്ദുവുമാണ്‌ തിരുവനന്തപുരത്ത്‌ എഡിഷനുള്ള ഇംഗ്ലീഷ്‌ ദിനപത്രങ്ങൾ. പ്രധാന മലയാള പത്രങ്ങൾ മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളം,ജന്മഭൂമിഎന്നിവയാണ്‌

ഒട്ടു മിക്ക മലയാളം ടിവി ചാനലുകളും തിരുവനന്തപുരം ആസ്ഥാനമാക്കിയാണ്‌ പ്രവർത്തിക്കുന്നത്‌. ഗവൺമെന്റിന്റെ കീഴിലുള്ള ദൂരദർശൻ 1981-ൽ ഇവിടെ നിന്നും സംപ്രേഷണം ആരംഭിച്ചു. 1993-ൽ സം‌പ്രേഷണം ആരംഭിച്ച ഏഷ്യാനെറ്റ് ആണ് ആദ്യത്തെ സ്വകാര്യ മലയാളം ചാനൽ. തിരുവനന്തപുരം ആസ്ഥാനമായ മറ്റു ചാനലുകൾ സൂര്യ ടി.വി., അമൃത ടി.വി., കൈരളി ടി.വി., കിരൺ ടി.വി., ഏഷ്യാനെറ്റ്‌ പ്ലസ്‌, പീപ്പിൾ, മാതൃഭൂമി ന്യൂസ് ചാനൽ എന്നിവയാണ്‌. ഏഷ്യാനെറ്റിന്റെ കേബിൾ ടിവി സേവന വിഭാഗമായ ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷൻസ്‌ ലിമിറ്റഡും സിറ്റി കേബിളും തദ്ദേശ കേബിൾ സേവനം നൽകുന്നതു കൂടാതെ മറ്റു ദേശീയ – അന്തർദ്ദേശീയ ചാനലുകളും നൽകുന്നുണ്ട്‌. DTH സേവനം ദൂരദർശൻ ഡയറക്റ്റ്‌ പ്ലസ്‌, ടാറ്റ സ്കൈ, ഡിഷ്‌ ടിവി എന്നിവയിലൂടെ ലഭ്യമാണ്‌. ആകാശവാണിയുടെ AM സ്റ്റേഷനും (1161 MHz) FM സ്റ്റേഷനും (101.9 MHz) ഇവിടെയുണ്ട്‌. ഇതു കൂടാതെ മലയാളത്തിലെ ആദ്യത്തെ സ്വകാര്യ കമ്മ്യൂണിറ്റി എഫ്.എം റേഡിയോ സ്റ്റേഷൻ ആയ "റേഡിയോ ഡിസി" 2006 ജനുവരിയിൽ പ്രവർത്തനമാരംഭിച്ചു[33].

മലയാളം, തമിഴ്‍, ഇംഗ്ലീഷ്‌, ഹിന്ദി ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന നാല്പതിലധികം സിനിമാ തീയറ്ററുകൾ ഇവിടെയുണ്ട്‌. ഇതു കൂടാതെ രണ്ട്‌ ചലച്ചിത്ര സ്റ്റുഡിയോകളും നഗരത്തിലുണ്ട്‌ – ചിത്രാഞ്ജലിയും മെറിലാന്റും. ടെക്നോപാർക്കിനടുത്തുള്ള (ചന്തവിള) കിൻഫ്ര ഫിലിം ആൻഡ്‌ വീഡിയോ പാർക്ക്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ആനിമേഷൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനങ്ങളിലൊന്നാണ്‌. എല്ലാ വർഷവും നവംബറിൽ നടക്കുന്ന അന്തർദ്ദേശീയ ചലച്ചിത്രോത്സവം (IFFK – International Film Festival of Kerala) ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ചലച്ചിത്രോത്സവങ്ങളിലൊന്നായി കണക്കാക്കുന്നു.

ബി.എസ്.എൻ.എൽ., റിലയൻസ്‌, ടാറ്റാ ഇൻഡികോം എന്നിവ അടിസ്ഥാന ടെലിഫോൺ സേവനവും ബി.എസ്.എൻ.എൽ. സെൽവൺ, എയർടെൽ, ഐഡിയ സെല്ലുലാർ, വൊഡാഫോൺ, റിലയൻസ്‌, ടാറ്റാ ഇൻഡികോം എന്നിവ മൊബൈൽ ഫോൺ സേവനവും നൽകുന്നു. തൊണ്ണൂറുകളുടെ അവസാനത്തെ അപേക്ഷിച്ച്‌ മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്‌. ഏഷ്യാനെറ്റ്‌ ഡാറ്റാലൈൻ, സിറ്റി കേബിൾ, ബി.എസ്.എൻ.എൽ. ഡാറ്റാവൺ എന്നിവ ബ്രോഡ്ബാൻഡ്‌ ഇന്റർനെറ്റ്‌ സേവനം നൽകുന്നു. പ്രധാന ഡയൽ-അപ്പ്‌ ഇന്റർനെറ്റ്‌ ദാതാക്കൾ ബി.എസ്.എൻ.എൽ. നെറ്റ്‌വൺ, കേരള ഓൺലൈൻ, കെൽനെറ്റ്‌ എന്നിവയാണ്‌..

 
തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ ഫ്ലഡ് ലിറ്റ് സ്റ്റേഡിയം

തിരുവനന്തപുരത്ത് ഏറ്റവും പ്രചാരമുള്ള കളികൾ ഫുട്ബോളും ക്രിക്കറ്റുമായിരിക്കണം. ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ, വോളിബോൾ എന്നിവയ്ക്കും പ്രചാരമുണ്ട്, പ്രത്യേകിച്ചും വിദ്യാലയങ്ങളിൽ.കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) മുഖ്യ കാര്യാലയം തിരുവനന്തപുരത്താണുള്ളത്. ഈ കാര്യാലയത്തിനോട് ചേർന്ന് പരിശീലനത്തിന് വേണ്ടിയുള്ള രണ്ട് നെറ്റുകൾ, ബൌളിങ് യന്ത്രങ്ങൾ, മൾട്ടി ജിം-എയറോബിക്സ് സൗകര്യത്തോട് കൂടിയ ജിംനേഷ്യം, ലെക്ചർ ഹോളും ലൈബ്രറിയും,ഇൻഡോർ പരിശീലന സൗകര്യങ്ങൾ,പരിശീലകർക്കും കളിക്കാർക്കും താമസ സൗകര്യങ്ങൾ, ഫിസിയോതെറാപ്പി ക്ലിനിക്, ഓഫീസ്, ഗസ്റ്റ് ഹൌസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.നഗരത്തിന്റെ പ്രാന്തപ്രദേശത്തായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പണി കഴിയ്ക്കാൻ കെ.സി.എ തീരുമാനിച്ചിട്ടുണ്ട്.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ദേശീയവും അന്തർദേശീയവുമായ മത്സരങ്ങൾ നടക്കാറുള്ള ഫുട്‌ബോൾ സ്റ്റേഡിയമാണ്. യൂണിവേഴ്‌സി‌റ്റി സ്റ്റേഡിയവും രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. കേരളാ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഈ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്സ് മത്സരങ്ങൾക്കായി സിന്തറ്റിക്ക് ട്രാക്ക് സൗകര്യവുമുണ്ട്. ജിമ്മി ജോർജ്ജ് സ്പോർട്സ് കോം‌പ്ലക്സ്, ജി.വി.രാജാ സ്പോർട്സ് സ്കൂൾ, ലക്ഷ്മിഭായ് നാഷണൽ സ്കൂൾ ഫോർ ഫിസിക്കൽ എജുക്കേഷൻ എന്നിവയാണ് നഗരത്തിലെ മറ്റ് ചില കായികമത്സര വേദികൾ. കവടിയാർ കേന്ദ്രീകരിച്ച് ഇന്ത്യയിൽ തന്നെ ഏറ്റവും പഴയത് എന്ന് പറയാവുന്ന ഒരു ഗോൾഫ് ക്ലബ്ബും ഒരു ടെന്നിസ് ക്ലബ്ബും പ്രവർത്തിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള എസ്.ബി.ടി. ദേശീയ ഫുട്‌ബോൾ ലീഗിന്റെ രണ്ടാം ഡിവിഷനിൽ കളിച്ചിട്ടുണ്ട്.

കാര്യവട്ടം കായിക കേന്ദ്രം (The Sports Hub, Kariavattom)

നഗരകേന്ദ്രത്തിൽ നിന്നും 14 കി. മീ. അകലെ സ്ഥിതിചെയ്യുന്ന ഇവിടെ അന്താരാഷ്ട്ര സ്റ്റേഡിയവും നിരവധി സ്പോർട്സ് അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. ഇവിടം കേരളത്തിൻ്റെ കായിക ആസ്ഥാനമായി നിലവിൽ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

പ്രശസ്ത വ്യക്തികൾ

തിരുത്തുക

ശ്രീനാരായണഗുരു

വിനോദസഞ്ചാരം രാജ ഭരണ കാലത്തേ ഭംഗിയായി പ്ലാൻ ചെയ്ത നഗരവും സ്വതവേ. ആതിഥ്യ മര്യാദയും സൗഹാർദ്ദവുമുള്ള നഗരവാസികൾ ടൂറിസത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു

 
In front of Napiet Museum
 
മീന്മുട്ടി വെള്ളച്ചാട്ടം
 
വേളിയിലെ ഒഴുകുന്ന ഭക്ഷണശാല
 
വർക്കല ക്ലിഫ്ഫും പാപനാശം കടൽത്തീരവും
 
വലിയതുറ കടൽപ്പാലം

തിരുവനന്തപുരം നഗരത്തിലും അതിന്റെ പരിസരപ്രദേശങ്ങളിലുമായി അനേകം വിനോദസഞ്ചര കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നു.

  • കോവളം ബീച്ച് – ലോകമെങ്ങും പ്രശസ്തിയാർജ്ജിച്ച കോവളം കടൽ തീരം. തിരകൾ വളരെ കുറവാണ്‌ എന്നതാണിവിടുത്തെ പ്രത്യേകത. തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. കോവളം ലൈറ്റ് ഹൗസ്, ഹാൽസിയൻ കൊട്ടാരം എന്നിവ കോവളത്തെ പ്രശസ്തമായ മറ്റുസ്ഥലങ്ങളാണ്‌.
  • വർക്കല ക്ലിഫ് – തിരുവനന്തപുരം നഗരത്തിൽ നിന്നും 46 കിലോമീറ്റർ വടക്കു മാറി വർക്കല സ്ഥിതി ചെയ്യുന്നു. . ശിവഗിരി തീർത്ഥാടന കേന്ദ്രവും വർക്കലയിൽ ഉണ്ട്.
  • വേളി – നഗര പ്രാന്തത്തിലുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്‌. ഇവിടം വേളി ടൂറിസ്റ്റ് വില്ലേജ് എന്നാണ്‌ അറിയപ്പെടുന്നത്. അറബിക്കടലും വേളികായലും ചേരുന്ന സ്ഥലമാണ്‌. മഴമൂലം വേളി കായലിൽ വെള്ളം കൂടുമ്പോൾ കടലും കായലും തമ്മിൽ വേർതിരിച്ചിരിക്കുന്ന മണൽതിട്ട (പൊഴി) മുറിയുകയും കായൽ ജലം കടലിലേക്ക് ഒഴുകുകയും ചെയ്യും. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിനുള്ള കളിസ്ഥലവും ഒരു സസ്യോദ്യാനവും സ്ഥിതിചെയ്യുന്നു. കൂടാതെ വേളി കായലിൽ ബോട്ട് സവാരി നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്.
  • ആക്കുളം – നഗരാതിർത്തിക്കുള്ളിൽ ദക്ഷിണവ്യോമസേനാ താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്‌ ആക്കുളം. ഇവിടെ ബോട്ട് സവാരി നടത്തുന്നുണ്ട്. കൂടാതെ നീന്തൽക്കുളം, അക്വേറിയം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ സ്ഥിതിചെയ്യുന്നു.
  • പൂവാർ – ഈ ഗ്രാമത്തിലെ മനോഹരമാ‍യ കടൽത്തീരം അനവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.തിരുവനന്തപുരം നഗരത്തിന് 18 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്നു. പ്രകൃതിരമണീയവുമായ ഈ ഗ്രാമത്തിൽ ഒരു ഫ്ലോട്ടിംഗ് റിസോർട്ടുമുണ്ട്.
  • കിളിമാനൂർ – തിരുവനന്തപുരം നഗരത്തിൽ നിന്നും 36 കിലോമീറ്റർ വടക്കു മാറി കിളിമാനൂര് സ്ഥിതി ചെയ്യുന്നു. രാജാ രവിവർമ്മ ജനിച്ചത് കിളിമാനൂർ കൊട്ടാരത്തിലാണ്.
  • ശംഖുമുഖം ബീച്ച് – തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്ഥലമാണ്‌ ശംഖുമുഖം കടൽ ത്തീരം. ഇവിടത്തെ പ്രധാന ആകർഷണം കാനായി കുഞ്ഞിരാമൻ പണിത മത്സ്യകന്യകയുടെ ശില്പമാണ്‌. കൂടാതെ ചെറിയ ഒരു ഉദ്യാനവും സ്ഥിതിചെയ്യുന്നു. ശംഖുമുഖത്തിന്‌ അല്പം അകലെയായി വലിയതുറയിൽ ഒരു കടൽപാലവും സ്ഥിതിചെയ്യുന്നു.
  • മൃഗശാല – ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൃഗശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു. പക്ഷിമൃഗാദികളെ സ്വാഭാവിക ചുറ്റുപാടിൽ സം‌രക്ഷിച്ചിരിക്കുന്നത് പ്രത്യേകതയാണ്‌.
  • നേപ്പിയർ മ്യൂസിയം – നഗരഹൃദയത്തിൽ തന്നെ സ്ഥിതിചെയ്യുന്ന 150 വർഷം മുൻപ് സ്ഥാപിക്കപ്പെട്ട ഈ മ്യൂസിയത്തിൽ പുരാതനഛായാചിത്രങ്ങൾ, ശില്പങ്ങൾ, വാദ്യോപകരണങ്ങൾ എന്നിവയുടെ കൌതുകകരമായ ശേഖരം തന്നെയുണ്ട്.
  • സർക്കാർ കലാ പ്രദർശനാലയം (മ്യൂസിയം) – മൃഗശാലക്കടുത്തായി വലിയ കൊട്ടാരത്തിൽ സർക്കാർ പഴയ കാലങ്ങളിലേയുള്ള അപൂർവ്വ വസ്തുക്കളും കലാവസ്തുക്കളും പ്രദർശനത്തിനായി വച്ചിരിക്കുന്നു.
  • ഗുരു ഗോപിനാഥ് ദേശീയ നൃത്ത മ്യൂസിയം, വട്ടിയൂർക്കാവ്. ഇന്ത്യയില ആദ്യത്തെ നൃത്ത മ്യൂസിയമാണ്. ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ പ്രവർത്തിക്കുന്നത്. നഗരത്തിൽ നിന്നു ഒൻപതു കിലോമീറ്റർ അകലെയാണിത്.
  • നെയ്യാർ അണക്കെട്ട് നഗരത്തിൽ നിന്ന് 32 കി.മീ അകലെയാണ്‌. ചെറിയ വന്യമൃഗകേന്ദ്രവും ഉദ്യാനവും അണക്കെട്ടിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.
  • പത്മനാഭസ്വാമി ക്ഷേത്രം – നഗരത്തിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ള ഈ ക്ഷേത്രം ഇന്ത്യയിലെ പരബ്രഹ്മൻ മഹാവിഷ്ണുവിന്റെ ഏറെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ്. കിഴക്കുഭാഗത്തുള്ള വലിയ ഗോപുരം ദ്രാവിഡ ശൈലിയിലും മറ്റു ഗോപുരങ്ങൾ കേരളീയശൈലിയിലും നിർമ്മിച്ചിരിയ്ക്കുന്നു. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. ശ്രീകോവിലിനു പിൻവശത്തെ ഭിത്തിയിൽ ഉള്ള അനന്തശയനത്തിന്റെ ചുവർചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയവയിൽ ഒന്ന് ആണ്.
  • പേപ്പാറ – അണക്കെട്ടും വന്യമൃഗസം‌രക്ഷണ കേന്ദ്രവും
  • പൊൻ‌മുടി – സുഖവാസ കേന്ദ്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 53 കി.മീ. വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലാണ്.
  • ലോക പ്രസിദ്ധമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം നഗരത്തിലേക്ക് ഏറെ ഭക്തരെ ആകർഷിക്കുന്നു. ലോകത്തിലെ സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മ എന്ന ഗിന്നസ് ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ് ആറ്റുകാൽ പൊങ്കാലക്കാണ്. ജഗദീശ്വരിയായ ആദിപരാശക്തിയുടെ മൂർത്തരൂപവും ക്ഷിപ്രപ്രസാദിയുമായ ആറ്റുകാലമ്മ നാനാജാതി മതസ്ഥർക്ക് ആശ്വാസവും അഭയവും അരുളി ഇവിടെ കുടികൊള്ളുന്നു എന്നു വിശ്വസിക്കുന്നു. ആറ്റുകാൽ ക്ഷേത്രം മനോഹരമായ അലങ്കാര ഗോപുരവും ജഗദീശ്വരിയുടെ കാളീ രൂപങ്ങളും കൊണ്ടലങ്കരിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ സ്ത്രീകൾ തിരുവനന്തപുരത്ത് എത്തുന്നത് ആറ്റുകാൽ പൊങ്കാലയ്ക്ക് ആണ്.
  • അരുവിക്കര തീർത്ഥാടന കേന്ദ്രം
  • ആഴിമല ശിവ ക്ഷേത്രം – കടൽ തീരത്തെ പാറയിൽ പണിതീർത്ത ശിവഭഗവാന്റെ  ശിൽപം ഏറെ ആകർഷണീയമാണ്. വിഴിഞ്ഞത്തിന് സമീപമാണ് ക്ഷേത്രം.
  • വെട്ടുകാട് പള്ളി – തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് വെട്ടുകാട്. ഭരതത്തിന്റെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പർശനത്താൽ അനുഗൃഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് വിശ്വസിക്കപ്പെടുന്നു.
  • വിഴിഞ്ഞംകേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ്‌ വിഴിഞ്ഞം. ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത് പുരാതന വാണിജ്യതുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ്‌. നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. കോവളത്തിനടുത്താണ്‌ വിഴിഞ്ഞം.
  • ബീമാപള്ളികേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു എന്ന് വിശ്വാസം.
  • തിരുവനന്തപുരം നഗരത്തിനുള്ളിൽ രവിവർമ്മ ആർട്ട് ഗാലറി *പ്രിയദർശിനി പ്ലാനറ്റേറിയം
  • കുതിര മാളിക
  • നേപ്പിയർ മ്യൂസിയം
  • മൃഗശാല
  • ലയൺ സഫാരി പാർക്ക്
  • നെയ്യാർ ഡാം എന്നിവയും സ്ഥിതി ചെയ്യന്നു.

നഗരത്തിലെ പ്രസിദ്ധ ആരാധനാലയങ്ങൾ

തിരുത്തുക

പ്രസിദ്ധമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം പഴവങ്ങാടി ഗണപതി ക്ഷേത്രം, പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, പാറേകോവിൽ തൃചക്രപുരം ക്ഷേത്രം, അനന്ദൻകാട് നാഗരാജാ ക്ഷേത്രം, മിത്രാനന്ദപുരം ക്ഷേത്രം, പഴഞ്ചിറ ദേവീ ക്ഷേത്രം, കൊഞ്ചിറവിള ഭഗവതി ക്ഷേത്രം, കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രം, തിരുവല്ലം പരശുരാമ ക്ഷേത്രം, പാളയം ജുമാ മസ്ജിദ്, ബീമാപ്പള്ളി, സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ പാളയം, വെട്ടുകാട് പള്ളി, ശ്രീവരാഹം ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം, പേട്ട ശ്രീ പഞ്ചമി ദേവി ക്ഷേത്രം, ജഗതി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം (ധന്വന്തരി ക്ഷേത്രം), കരുമം ശ്രീ ധന്വന്തരി മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ പ്രസിദ്ധമായ ആരാധനാലയങ്ങളും ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്നു.

തന്ത്രപരമായ പ്രാധാന്യം

തിരുത്തുക

ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ളതും സാമൂഹികപുരോഗതി കൈവരിച്ചതുമായ കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമെന്നതിലുപരി ദക്ഷിണഭാരതത്തിലെ തന്ത്രപ്രധാനമായ ഒരു നഗരമാണ് തിരുവനന്തപുരം. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ നഗരങ്ങളിലൊന്ന് എന്ന നിലയിൽ തിരുവനന്തപുരത്തിന് സൈനികമായും വായു ഗതാഗത സംബന്ധമായും പ്രാധാന്യമുണ്ട്. ഇന്ത്യൻ വായുസേനയുടെ ദക്ഷിണ വായുസേനാ കമാന്റ് (SAC) ആസ്ഥാനമായ ആക്കുളം ഇവിടെയാണ്. പാങ്ങോട് സ്ഥിതിചെയ്യുന്ന ഗൂർഖ റജിമെന്റ്, പള്ളിപ്പുറത്ത് സ്ഥിതിചെയ്യുന്ന സി.ആർ.പി.എഫ്. എന്നീ സൈനിക അർദ്ധസൈനിക സേനകളുടെ ആസ്ഥാനങ്ങളും തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു. കൂടാതെ അന്തർദേശീയ കപ്പൽ ഗതാഗത മാർഗ്ഗവും പൂർവ്വ-പശ്ചിമ നാവിക ഗതാഗത അച്ചുതണ്ടും നഗരത്തിനോട് അടുത്ത് കിടക്കുന്നു. ഒരു ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം സൂക്ഷിച്ചിട്ടുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിനു കാവലായി തോക്കു ധാരികളായ ഭടൻമാരുണ്ട്.

തിരുവനന്തപുരം

തിരുത്തുക

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരമേഖലയായി മാറിയ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ പൂവാറിലെ നിർദ്ദിഷ്ട കപ്പൽ നിർമ്മാണ ശാല വരെയുളള ദേ.പാ. 66 ന് ഇരുവശവുമുളള ഭാഗത്തെ 'ആധുനിക തിരുവനന്തപുരം (The New Trivandrum)' എന്ന് വിവക്ഷിക്കപ്പെടുന്നു. ലൈഫ് സയൻസ് പാർക്ക്, സായിഗ്രാമം (കേരളം), ട്രിവാൻഡ്രം അന്തർദേശീയ വിദ്യാലയം, ലോകവാണിജ്യകേന്ദ്രം, (വേൾഡ്ട്രേഡ് സെൻറർ), ടെക്നോസിറ്റി, ടെക്നോപാർക്ക്, ബഹിരകാശ പ്രദ൪ശനലയം (സ്പേസ് മ്യൂസിയം), വിജ്ഞാനനഗരി (നോളജ് സിറ്റി), നിസാൻ ഗ്ലോബൽ ഡിജിറ്റൽ ഹബ്, ടോറസ് പാർക്ക്, മാജിക് അക്കാഡമി, കഴക്കൂട്ടം കിൻഫ്രാ പാർക്ക്, വിഎസ്എസ് സി, ഇൻഫോസിസ്, യുഎസ് ടി ഗ്ലോബൽ, നിഷ്, ഐഎസ്ആർഒ, കാര്യവട്ടം സ്പോർട്സ് ഹബ്, കിംസ്, അനന്തപുരി പോലുളള അത്യാധുനിക ചികിത്സാലയങ്ങൾ, വിഴിഞ്ഞം തുറമുഖം, കോവളം, വേളി ടൂറിസ്റ്റ് വില്ലേജ്, ലുലു ഹൈപ്പർ മാർകറ്റ്, വേൾഡ് മാർക്കറ്റ്, ആക്കുളം ബോട്ട് ക്ലബ്, തിരുവനന്തപുരം സൌത്ത് (കൊച്ചുവേളി) റയിൽവേസ്റ്റേഷൻ, അദാനി അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ആയ ലുലുമാൾ, മാൾ ഓഫ് ട്രാവൻകൂർ തുടങ്ങിയവ ഉൾപ്പെടുന്ന ന്യൂട്രിവാൻഡ്രം മേഖല തിരുവനന്തപുരത്തിൻ്റെ ആധുനിക നാഗരിക മുഖമാണ്. വിഴിഞ്ഞം തുറമുഖവും അനുബന്ധ വികസനവും തിരുവനന്തപുരത്തെ വൻകിട മെട്രോ നഗരമാക്കിത്തീർക്കുന്നു

ചിത്രശാല

തിരുത്തുക
  1. 1.0 1.1 1.2 http://www.census2011.co.in/census/city/462-thiruvananthapuram.html
  2. "ലോക്സഭാസ്പീക്കറുടെ പ്രസംഗം (ലോക്സഭാസ്പീക്കറുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് - അഞ്ചാമത്തെ ഖണ്ഡിക ശ്രദ്ധിക്കുക)". പ്രസംഗം. ഇന്ത്യാഗവണ്മെൻറ്. Archived from the original on 2014-11-02. Retrieved 2007-09-11.
  3. ഇളംകുളം കുഞ്ഞൻ പിള്ള: ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ 1961 പേജ് 124
  4. വൈക്കത്ത് പാച്ചു മുത്തത്: തിരുവിതാം‌കൂർ ചരിത്രം. 1986 കൊച്ചി
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-19. Retrieved 2008-01-15.
  6. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  7. Travancore Almanac & Directory 1919 Published by the Government of Travancore 1918
  8. "Ancient Trade in Thiruvananthapuram". Facts You Never Knew about India. University of Stanford. Archived from the original on 2007-02-16. Retrieved 2006-10-17.
  9. 9.0 9.1 9.2 9.3 "The History of Thiruvanathapuram". Archived from the original on 2007-12-03. Retrieved 2007-12-13.
  10. വൈക്കം മൗലവിയെക്കുറിച്ച് ചില വിവരണങ്ങൾ
  11. മനോരമ ഇയർ ബുക്ക്‌. കോട്ടയം: മനോരമ പ്രസ്സ്‌. 2006.
  12. "VSSC Trivandrum". Indian Space Research Organisation. Archived from the original on 2006-04-26. Retrieved 2006-05-23.
  13. "First IT Park in Kerala". Kerala State IT Mission. Archived from the original on 2021-01-03. Retrieved 2006-08-25.
  14. "IT Companies in Kerala". Kerala State IT Mission. Archived from the original on 2021-01-03. Retrieved 2006-08-25.
  15. "Trivandrum Climate". Weatherbase. Retrieved 2006-08-25.
  16. "Trivandrum Climate". Kerala PRD. Archived from the original on 2009-02-07. Retrieved 2006-05-23.
  17. "Thiruvananthapuram offers best IT infrastructure: Survey". ciol. Archived from the original on 2006-08-31. Retrieved 2006-08-25.
  18. "First IT Park in Kerala". Kerala State IT Mission. Archived from the original on 2021-01-03. Retrieved 2006-08-25.
  19. "QuEST Global".
  20. "IT companies in Technopark". Kerala State IT Mission. Archived from the original on 2006-06-23. Retrieved 2006-05-24.
  21. "Technopark - Greenest Tech Park". Technopark. Retrieved 2006-08-25.
  22. "Trivandrum tops in the number of International tourists" (PDF). Statistics of Tourists in 2005. Tourism Dept, Kerala. Archived from the original (PDF) on 2006-07-01. Retrieved 2006-10-02.
  23. "Trivandrum tops in the number of International tourists" (PDF). Statistics of Tourists in 2004. Tourism Dept, Kerala. Archived from the original (PDF) on 2006-11-01. Retrieved 2006-10-02.
  24. "Statistical data". Kerala Government. Archived from the original on 2006-05-01. Retrieved 2006-08-25.
  25. "Vizhinjam terminal will reduce movement cost - Boost the economy". The Hindu Business Line. 2005-08-29. Retrieved 2006-09-18.
  26. "Features of Vizhinjam Port" (PDF). Kerala Government. Archived from the original (PDF) on 2006-09-28. Retrieved 2006-09-22.
  27. മാതൃഭൂമിതൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെൻറിൽ നിന്നും 2006 സെപ്റ്റംബർ 9, താൾ 18
  28. "City Police of Thiruvananthapuram". General Information. Thiruvananthapuram City Police. Archived from the original on 2006-11-03. Retrieved 2006-08-25.
  29. "Consulate / Embassy in Trivandrum". Embassies and Consulates in India. High Commission of the Republic of Maldives. Archived from the original on 2007-05-16. Retrieved 2006-08-25.
  30. http://trivandrum.nic.in/admin.html
  31. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
  32. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-07-13. Retrieved 2008-01-15.
  33. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-01-12. Retrieved 2008-01-15.


തിരുവനന്തപുരത്തെ സംബന്ധിച്ച ഇതര വിഷയങ്ങൾ

edit

ചരിത്രം തിരുവനന്തപുരത്തിന്റെ ചരിത്രം, തിരുവിതാംകൂർ, തിരുവനന്തപുരത്തെ തിരുമ്മൽ, കേരള ചരിത്രം, തിരുവിതാംകൂർ ‍-കൊച്ചി
പ്രധാന സ്ഥലങ്ങൾ ആറ്റിങ്ങൽ, ആക്കുളം, ആറ്റുകാൽ, കൊച്ചുവേളി, വേളി, വെട്ടുകാട്, പൂന്തുറ, തിരുവല്ലം, പൂവാർ, കാട്ടാക്കട, നെയ്യാറ്റിൻകര, പാലോട്,പാറശ്ശാല, കിഴക്കേ കോട്ട, പടിഞ്ഞാറെ കോട്ട, ഹാൽസ്യൻ കൊട്ടാരം, ശംഖുമുഖം ബീച്ച്, നെയ്യാർ ഡാം, കരമന, കഴക്കൂട്ടം, കോവളം, പൊന്മുടി, ശ്രീകാര്യം, ഉള്ളൂർ, വർക്കല, വിഴിഞ്ഞം
ഭരണസ്ഥാപനങ്ങൾ തിരുവനന്തപുരം നഗരസഭ
മുഖമുദ്രകൾ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, കിഴക്കേ കോട്ട, കേരള സർവ്വകലാശാല,കേരള നിയമസഭ, തിരുവനന്തപുരം സെൻട്രൽ
വിദ്യാഭ്യാസം ട്രിവാൻഡ്രം ഇന്റർ നാഷണൽ സ്കൂൾ, സൈനിക് സ്ക്കൂൾ, സെന്റ്.ജോസഫ് ഹൈസ്കൂൾ, ലൊയോള ഇംഗ്ലീഷ് സ്കൂൾ, മന്നം സ്മാരക റെസിഡൻഷ്യൽ സ്കൂൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഭാരതീയ വിദ്യാ ഭവൻ, ചിന്മയ വിദ്യാലയം, ഹോളി ഏഞ്ചൽസ് മഠം, ക്രൈസ്റ്റ് നഗർ സ്കൂൾ, സെന്റ് തോമസ് വിദ്യാലയം, സർവ്വോദയ വിദ്യാലയം, ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ,കോട്ടൺ ഹിൽ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ,
ഉപരി വിദ്യാഭ്യാസം കോളേജ് ഓഫ് എഞ്ചിനീയറിംഗ് - സി.ഈ.ടി, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്,തിരുവനന്തപുരം,ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാപ്പനംകോട്,കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആറ്റിങ്ങൽ,കോളേജ് ഓഫ് ഫൈൻ ആർട്സ്, കാർഷിക കോളേജ് ,വെള്ളായണി ,സി-ഡിറ്റ്,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി
പോളിടെക്നിക്ക് സെൻ‌ട്രൽ പോളിടെക്നിക് തിരുവനന്തപുരം, ഗവ. വനിതാ പോളിടെക്നിക്ക്, കരമന, ഗവ. പോളിടെക്നിക്ക് നെടുമങ്ങാട്, ഗവ. പോളിടെക്നിക്ക് ആറ്റിങ്ങൽ, ഗവ. പോളിടെക്നിക്ക് നെയ്യാറ്റിൻ‌കര
ഗവേഷണ സ്ഥാപനങ്ങൾ ലിക്ക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ,വലിയമല, വിക്രംസാരാഭായ് സ്‌പേസ് സെന്റർ,ടി.ബി.ജി.ആർ.ഐ, പാലോട്, റീജിയണൽ റിസർച്ച് ലബോറട്ടറി, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ദി ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി, കിഴങ്ങുഗവേഷണകേന്ദ്രം, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്
വ്യവസായം ടെക്നോ പാർക്ക്, കെൽട്രോൺ, ഇൻഫോസിസ്, ടി.സി.എസ്, ടാറ്റാ എൽക്സി, യു.എസ്.ടി ഗ്ലോബൽ,ഐ.ബി.എസ്., ട്രാവൻകൂർ ടൈറ്റാനിയം, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ‌യ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ലാറ്റക്സ്
ഗതാഗതം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം സെൻട്രൽ, ആട്ടോ റിക്ഷ, കെ.എസ്.ആർ.ടി.സി
സംസ്കാരം തിരുവനന്തപുരത്തെ മാദ്ധ്യമങ്ങൾ, കേരള സംസ്കാരം, കേരളീയ ഭക്ഷണം, മലയാളം, ഓണം, വിഷു, മിലദി ഷരിഫ്
ആരാധനാലയങ്ങൾ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ജൂമ മസ്ജിദ്, പാളയം, സെൻറ് ജോസഫ് കത്തീഡ്രൽ ചർച്ച്, പാളയം, വെട്ടുകാട് മാദ്ര്-ദെ-ദേവൂസ് ചർച്ച്, ബീമാപള്ളി
മറ്റു വിഷയങ്ങൾ പത്മനാഭപുരം, കുളച്ചൽ യുദ്ധം, പ്രശസ്ത വ്യക്തികൾ, തിരുവനന്തപുരം ജില്ല
'
"https://ml.wikipedia.org/w/index.php?title=തിരുവനന്തപുരം&oldid=4135290" എന്ന താളിൽനിന്ന് ശേഖരിച്ചത്