കേരള സംസ്കാരം

കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും

ആര്യൻ ദ്രാവിഡ സംസ്കാരങ്ങളുടെ ഒരു സമന്വയമാണ് കേരള സംസ്കാരം, നൂറ്റാണ്ടുകൾ എടുത്തു കലർന്നു ഇന്ത്യയിലെ മറ്റു ഭാഗങ്ങളുടേയും വിദേശത്തെയും സംസ്കാരങ്ങൾ ഇടകലർന്നു. [1] മലയാളികളുടെ പൌരാണികയും തുടർച്ചയുമാണ് അതിനെ വിവരിക്കുന്നത്. [2] ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നും കുടിയേറിയവരുടെ പൌരാണികയും ചേർന്നതാണ് ആധുനിക കേരള സംസ്കാരം. [3][4]


കലാരൂപങ്ങൾ

തിരുത്തുക

യുനെസ്കോ പൈതൃക കലാരൂപമായി അംഗീകരിച്ച കൂടിയാട്ടം കേരളത്തിലെ പ്രാദേശിക കലാരൂപങ്ങളിൽപ്പെട്ടതാണ്. പുരാണ ഇതിഹാസങ്ങളെ ഇതിവൃത്തമാക്കിയിട്ടുള്ള നൃത്ത – നാടക കലാരൂപമാണ്‌ കഥകളി. കഥകളിയുടെ പ്രശസ്തമായ മറ്റൊരു രൂപമാണ് കേരള നടനം.കൂത്ത്, മോഹിനിയാട്ടം, തുള്ളൽ, തിറയാട്ടം, പടയണി, തെയ്യം തുടങ്ങിയവയും കേരളത്തിലെ കലാരൂപങ്ങലാണ്. തിറയാട്ടം എന്നത് കേരളത്തിലെ ഏറ്റവും മികച്ച നാടോടി കലാരൂപങ്ങളിൽ ഒന്നാണ്. ഓണക്കാലത്ത് ദക്ഷിണമലബാറിൽ കാണുന്ന കലാരൂപമാണ്‌ കുമ്മാട്ടിക്കളി. ഒപ്പന എന്നത് കേരളത്തിലെ ഇസ്ലാം സമൂഹത്തിൻറെ കലാരൂപമാണ്‌. തിരുവാതിരക്കളി ഹിന്ദു സമൂഹത്തിൻറെ കലാരൂപമാണ്‌. കേരളത്തിലെ സെന്റ്‌ തോമസ്‌ ക്രിസ്ത്യാനികളുടെ പ്രാചീനമായ കലാരൂപമാണ്‌ മാർഗംകളി. [5]

ദക്ഷിണേന്ത്യൻ സംഗീത രംഗത്തെ താളങ്ങളും രാഗങ്ങളും കൊണ്ട് പ്രബലമായ കർണാടക സംഗീതം കേരളത്തിലെ സംഗീത രംഗത്തും പ്രബലമാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവും സംഗീതക്ഞനുമായ സ്വാതിതിരുനാൾ രാമവർമ്മയാണ് കേരളത്തിൽ കർണാടക സംഗീതം ജനപ്രിയമാക്കിയത്. [6][7] മാത്രമല്ല കേരളത്തിനു സോപാനം എന്ന സ്വന്തമായ സംഗീത രൂപവുമുണ്ട്. ചെണ്ട ഉപയോഗിക്കുന്ന മേളവും കേരളത്തിൻറെ പരമ്പരാഗത സംഗീതത്തിൽ ഉൾപ്പെടുന്നു. സിനിമാ സംഗീത രംഗത്തും കേരളത്തിൽ വലിയ വേരോട്ടമുണ്ട് . കെ. ജെ. യേശുദാസ് ആണ് മലയാളത്തിലെ ഏറ്റവും പ്രശസ്തരായ പാട്ടുകാരിൽ ഒരാൾ.

സാഹിത്യം

തിരുത്തുക

മലയാളം സാഹിത്യം വളരെ പ്രാചീനമാണ്, പതിനാലാം നൂറ്റാണ്ടിലെ കവികളായ മാധവ പണിക്കർ, ശങ്കര പണിക്കർ, രാമ പണിക്കർ എന്നിവരുടെ കവിതകളാണ് ആധുനിക മലയാളത്തിൻറെ തുടക്കമായി കണക്കാക്കുന്നത്. മലയാള ഭാഷയുടെ പിതാവായി കണക്കാക്കുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണു കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപക്ഞാതാവ്. കവിത്രയങ്ങലായ കുമാരനാശാൻ, വള്ളത്തോൾ നാരായണ മേനോൻ, ഉള്ളൂർ എസ് പരമേശ്വര അയ്യർ എന്നിവരാണ് വേദാന്തങ്ങൾ മാത്രമായിരുന്ന മലയാള സാഹിത്യത്തെ പുതിയ മേഖലകളിലേക്ക് കൊണ്ടുവന്നത്.

ചങ്ങമ്പുഴ, ചെറുശ്ശേരി, ഇടപ്പളി രാഘവൻപിള്ള എന്നീ കവികളും മലയാള സാഹിത്യത്തെ സാധാരണക്കാരിലേക്ക് എത്തിച്ചു. പിന്നീട് ബുക്കർ പ്രൈസ് വിജയിയായ അരുന്ധതി റോയിയെ പോലെയുള്ളവർ മലയാള സാഹിത്യത്തെ അന്താരാഷ്‌ട്ര തലത്തിൽ എത്തിച്ചു. മലയാളി നോവലിസ്റ്റുകളും കഥാകൃത്തുകളും മലയാള സാഹിത്യത്തിനു വലിയ സംഭാവനകൾ നൽകി. തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്‌, ഉറൂബ്, ഒവി വിജയൻ, ടി പദ്മനാഭൻ, സേതു, പെരുമ്പടവം ശ്രീധരൻ, കോവിലൻ, എം. മുകുന്ദൻ, കാക്കനാടൻ, ആനന്ദ്‌, വൈക്കം മുഹമ്മദ്‌ ബഷീർ, പോൾ സക്കറിയ എന്നിവരുടെ സംഭാവനകൾ അമൂല്യമാണ്‌.

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിൻറെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പൻറെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ്നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിൻറെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

രാഷ്ട്രീയം

തിരുത്തുക

കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയത്തിൽ വളരെ താൽപര്യമുള്ളവരാണ്. ഭൂരിപക്ഷം മലയാളികളും കേരളത്തിലെ രാഷ്ട്രീയ മുന്നണികളായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയോ (എൽഡിഎഫ്) ഐക്യ ജനാധിപത്യ മുന്നണിയുടെയോ (യുഡിഎഫ്) അണികളാണ്. ബിജെപിയും കേരളത്തിൽ ഉണ്ട്. ദേശീയ പാർട്ടിയായ സിപിഐഎം ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃതം നൽകുന്നത്. മറ്റൊരു ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആണ് ഐക്യ ജനാധിപത്യ മുന്നണിക്ക് നേതൃതം നൽകുന്നത്. സിപിഐ, കേരള കോൺഗ്രസ്‌, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ജനതാദൾ പാർട്ടികൾ, ആർഎസ്പി എന്നിവയാണ് കേരളത്തിലെ മറ്റു പ്രമുഖ രാഷ്ട്രീയ പാർട്ടികൾ.

  1. Menon, A. Sreedhara (1978) Cultural heritage of Kerala: an introduction. East-West Publications
  2. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  3. Nayar, Balachandran (1974) In quest of Kerala
  4. Smith, Bardwell (1976) Religion and social conflict in South Asia, Brill Publishers
  5. Nasrani.net
  6. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).
  7. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേരള_സംസ്കാരം&oldid=4118758" എന്ന താളിൽനിന്ന് ശേഖരിച്ചത്