സ്വദേശാഭിമാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്വദേശാഭിമാനി (വിവക്ഷകൾ) എന്ന താൾ കാണുക. സ്വദേശാഭിമാനി (വിവക്ഷകൾ)

1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. വക്കം മൗലവിയുടെ നാടായ അഞ്ചുതെങ്ങിലാണ്‌ പ്രസ്സും പത്രവും തുടക്കം കൊണ്ടത്. 1906 വരെ പത്രാധിപർ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു[1]. 1906 ൽ പ്രഗല്ഭനായ കെ.രാമകൃഷ്ണ പിള്ള പത്രാധിപരായി[1]. 1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി. 1910 സെപ്റ്റംബർ 26 ന്‌ തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു.

'സ്വദേശാഭിമാനി'യുടെ പുറംതാൾ

തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാന്റെ ദുർനയങ്ങൾക്കുമെതിരെ പത്രം ആഞടിച്ചു. പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി രാമകൃഷ്ണപിള്ള എഡിറ്റോറിയലുകൾ എഴുതി.1910 പത്രം നിരോധിക്കുകയും പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തി. വിദേശ വാർത്തകൾക്കുവേണ്ടി റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയുമായി ബന്ധം വെച്ച ആദ്യത്തെ മലയാളപത്രം സ്വദേശാഭിമാനിയായിരുന്നു.

ആപ്തവാക്യം

തിരുത്തുക

ഭയകൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ-എന്നതായിരുന്നു സ്വദേശാഭിമാനിയുടെ ആപ്തവാക്യം

മാധ്യമനിഘണ്ടു-ഡി.സി.വിജ്ഞാനകോശ നിഘണ്ടു പരമ്പര

  1. 1.0 1.1 മഹച്ചരിതമാല - വക്കം മൗലവി, പേജ് - 473, ISBN 81-264-1066-3
"https://ml.wikipedia.org/w/index.php?title=സ്വദേശാഭിമാനി&oldid=1871074" എന്ന താളിൽനിന്ന് ശേഖരിച്ചത്