നേപ്പിയർ മ്യൂസിയം

(നാപിയെർ മ്യൂസിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8°30′31″N 76°57′18″E / 8.50861°N 76.95500°E / 8.50861; 76.95500

നേപ്പിയർ മ്യൂസിയം
നേപ്പിയർ മ്യൂസിയം
Map
സ്ഥാപിതം1855
സ്ഥാനംതിരുവനന്തപുരം, കേരളം,  ഇന്ത്യ

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് നേപ്പിയർ മ്യൂസിയം.

ചരിത്രം

തിരുത്തുക

ഇത് സ്ഥാപിക്കപ്പെട്ടത് 1855ലാണ്. 1874 ൽ ഇതിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിതു. പുതിയ കെട്ടിടം 1866 മുതൽ 1872 വരെ മദ്രാ‍സ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ നാമകരണം ചെയ്തു.

രൂപകൽപ്പന

തിരുത്തുക

ഇതിന്റെ രൂപകൽപ്പന ചെയ്തത് റോബർട്ട് കിസോം എന്ന വാസ്തുവിദ്യ വിദഗ്ദ്ധനാണ്. ഇതിന്റെ പണി തീർന്നത് 1880ലാണ്. മദ്രാസ് സർക്കാർ ആണ് ഇതിന്റെ പണി തീർത്തത്.

പ്രത്യേകതകൾ

തിരുത്തുക

ഈ മ്യൂസിയത്തിൽ ചരിത്രപരമായി പ്രാധാന്യമുള്ള ധാരാളം പൌരാണികവസ്തുക്കളും, വെങ്കല പ്രതിമകളും, പുരാണ ആഭരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ പുരാതന കാലത്തെ ഒരു വലിയ തേരും, ആനകൊമ്പ് കൊണ്ടുള്ള കൊത്തുപണികളും ഇതിനകത്ത് കാണാം. ഇതിനകത്ത് ശ്രീ ചിത്ര ആർട് ഗാലറിയും സ്ഥിതി ചെയ്യുന്നു. ഇവിടെ രാജാ രവിവർമ്മയുടെയും , നിക്കോളാസ് റോറിച്ചിന്റേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ മുഗൾ, തഞ്ചാവൂർ വംശകാലത്തെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.ഇതിന്റെ പരിസരത്ത് തന്നെയാണ് തിരുവനന്തപുരം മൃഗശാ‍ലയും സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ പുരാതന മൃഗശാലകളിൽ ഒന്നാണ് ഇത്. 1857 ൽ സ്ഥാപിതമായ ഇത് ഏകദേശം 55 ഏക്കർ (220,000 m2) വിസ്തീർണ്ണത്തിൽ പരന്നുകിടക്കുന്നു.

 
മ്യൂസിയം പരിസരത്തെ റേഡിയോ സ്റ്റേഷൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നേപ്പിയർ_മ്യൂസിയം&oldid=3900398" എന്ന താളിൽനിന്ന് ശേഖരിച്ചത്